Kerala

    • ‘പത്തുമാസം മാത്രമേ ഭൂമിയിൽ ജീവിക്കാൻ കഴിഞ്ഞുള്ളുവെങ്കിലും ലോകത്തെ കൺനിറയെ കാണാൻ പോലും നിനക്ക് കഴിഞ്ഞില്ലങ്കിലും മകളേ നീ ഞങ്ങളുടെയെല്ലാം മനസിലെ തിളങ്ങുന്ന നക്ഷത്രമായി എന്നും ജീവിക്കും, കുഞ്ഞുങ്ങൾ ദൈവത്തിന്റേതാണെങ്കിൽ ദൈവത്തിന് ഏറ്റവും ഇഷ്ടപ്പെട്ട പേരായിരിക്കും അലിൻഷെറിൻ എബ്രഹാമെന്നത്…വിട പ്രിയപ്പെട്ട മകളേ’…നൊമ്പരക്കുറിപ്പുമായി രമേശ്‌ ചെന്നിത്തല.

      വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്കെ മരിച്ച ആലിൻ ഷെറിൻ എന്ന പത്തനംതിട്ട സ്വദേശിയായ പിഞ്ചുകുഞ്ഞ് അവയവദാനത്തിലൂടെ നാലു പേർക്കാണ് പുതുജീവൻ നൽകുന്നത്. കുഞ്ഞിന്റെ മരണത്തിൻ്റെ വേദനയിലും ധൈര്യം വീണ്ടെടുത്ത് അവയവദാനത്തിന് മുന്നോട്ടുവന്ന മാതാപിതാക്കൾക്ക് ഗവർണർ രാജേന്ദ്ര അർലേക്കർ, ആരോഗ്യമന്ത്രി വീണ ജോർജ് ഉൾപ്പെടെ പിന്തുണയുമായി രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ, ആലിൻ ഷെറിനെകുറിച്ച് നൊമ്പരപ്പെടുത്തുന്ന ഒരു കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് മുതിർന്ന കോൺഗ്രസ് നേതാവായ രമേശ് ചെന്നിത്തല. വേദനയും വിസ്‌മയവുമായി മാറിക്കൊണ്ടാണ് പത്തു മാസം മാത്രം പ്രായമുള്ള അലിൻ നമ്മളെയെല്ലാം വിട്ടുപോകുന്നതെന്നും ഞങ്ങളുടെയെല്ലാം മനസിലെ തിളങ്ങുന്ന നക്ഷത്രമായി നീ എന്നും ജീവിക്കുമെന്നും അദ്ദേഹം കുറിക്കുന്നു. രമേശ് ചെന്നിത്തല പങ്കുവെച്ച് ഫേസ്ബുക്ക് കുറുപ്പിന്റെ പൂർണരൂപം ഇങ്ങനെ..; കുഞ്ഞുങ്ങൾ ദൈവത്തിന്റേതാണെങ്കിൽ ദൈവത്തിന് ഏറ്റവും ഇഷ്ടപ്പെട്ട പേരായിരിക്കും അലിൻഷെറിൻ എബ്രഹാമെന്നത്. നിറഞ്ഞ വേദനയും അതോടൊപ്പം ഒരു വിസ്മയവുമായിമാറിക്കൊണ്ടാണ് പത്തുമാസം മാത്രം പ്രായമുള്ള അലിൻ നമ്മളെയെല്ലാം വിട്ടുപോകുന്നത്. റോഡപകടത്തെത്തുടർന്ന് മസ്തിഷ്‌ക മരണം സംഭവിച്ച ആലിൻഷെറിൻ എബ്രഹാമിന്റെ അവയവങ്ങൾ ദാനം ചെയ്യാൻ മതാപിതാക്കളായ അരുൺ…

      Read More »
    • എന്തിനാണ് വി.ഡി. സതീശന്‍ ഇത്രയും നുണ പറയുന്നത്? പാഠപുസ്തകം പരിഷ്‌കരിച്ചില്ലെന്ന വാദം നുണയെന്ന് മന്ത്രി; വയനാട് ദുരന്തബാധിതര്‍ക്കുള്ള വീടു നിര്‍മാണം മുതല്‍ ‘അവന്‍, ഇവന്‍’ വരെ; എണ്ണാമെങ്കില്‍ എണ്ണിക്കോ എന്ന് സോഷ്യല്‍ മീഡിയ

      തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ നുണകളുടെ രാജാവാണെന്നും പാഠ്യപദ്ധതി പരിഷ്‌കരിച്ചിട്ടില്ലെന്നുമുള്ള വാദം അസംബന്ധമാണെന്നും മന്ത്രി വി. ശിവന്‍കുട്ടി. പഴയ പാഠപുസ്തകങ്ങള്‍ നേരത്തേ പ്രിന്റ് ചെയ്തു കൊടുക്കുന്നതു ക്രെഡിറ്റ് ആയിട്ട് എടുക്കേണ്ടെന്നും പാഠ്യപദ്ധതി പരിഷ്‌കരണം നടന്നിട്ടില്ലെന്നുമുള്ള കഴിഞ്ഞ ദിവസത്തെ പ്രതികരണമടക്കമാണ് ശിവന്‍ കുട്ടിയുടെ പോസ്റ്റ്. പോസ്റ്റിന്റെ പൂര്‍ണരൂപം പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ നുണകളുടെ രാജാവാണ്. പാഠ്യപദ്ധതി പരിഷ്‌കരിച്ചിട്ടില്ലെന്നും പഴയ പാഠപുസ്തകങ്ങള്‍ പ്രിന്റ് ചെയ്ത് നല്‍കുകയാണ് ഇടതുപക്ഷ സര്‍ക്കാര്‍ ചെയ്തത് എന്നുമാണ് സതീശന്‍ പറയുന്നത്. ഏറെ കാലത്തിന് ശേഷം ഒന്നാം ക്ലാസ് മുതല്‍ പത്താം ക്ലാസ് വരെയുള്ള എല്ലാ പാഠപുസ്തകങ്ങളും പരിഷ്‌കരിച്ച് കഴിഞ്ഞിട്ടുണ്ട്. പുതിയ പാഠപുസ്തകങ്ങളാണ് കുട്ടികള്‍ പഠിക്കുന്നത് എന്ന് വി ഡി സതീശന്‍ ഒഴികെ എല്ലാവര്‍ക്കും അറിയാം. പ്ലസ് വണ്ണില്‍ ഇനി വരുന്ന അക്കാദമിക വര്‍ഷം മുതല്‍ പുതിയ പാഠപുസ്തകങ്ങളാണ് കുട്ടികള്‍ പഠിക്കുക. അതിന്റെ അടുത്ത അധ്യയന വര്‍ഷം പ്ലസ് ടു പാഠപുസ്തകങ്ങളും പരിഷ്‌കരിക്കപ്പെടും. എന്തിനാണ് വി.ഡി. സതീശന്‍…

      Read More »
    • വെല്ലുവിളിച്ച് സാബു എം. ജേക്കബ് പറഞ്ഞത് പാതി സത്യം; ആവശ്യപ്പെട്ടത് അഞ്ചുവര്‍ഷത്തെ ബാലന്‍സ് ഷീറ്റ്, വിദേശ നിക്ഷേപം സ്വീകരിച്ചതിന്റെ വിവരങ്ങള്‍, മൊഴി; എന്‍ഫോഴ്‌സ്‌മെന്റ് അയച്ച സമന്‍സിന്റെ പകര്‍പ്പ് പുറത്ത്; ബിജെപിക്കൊപ്പം ചേര്‍ന്നത് തടിയൂരാന്‍ തന്നെയോ?

      കൊച്ചി: തനിക്കെതിരേ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കേസില്ലെന്നും ഉണ്ടെന്നു തെളിയിച്ചാല്‍ നൂറുകോടി നല്‍കാമെന്നുമുള്ള കിറ്റക്‌സ് എംഡി സാബു എം. ജേക്കബിന്റെ വാദം പൊളിയുന്നോ? 2023 വിദേശ വിനിമയ ചട്ട ലംഘനത്തിന്റെ പേരില്‍ രേഖകള്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ടു ഇഡി നല്‍കിയ സമന്‍സിന്റെ പകര്‍പ്പാണ് ഇപ്പോള്‍ ഒരു വാര്‍ത്താചാനല്‍ പുറത്തുവിട്ടത്. 2023ല്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ 2025 മേയ് 7ന് ആണ് സമന്‍സ് അയച്ചത്. സാബു എം. ജേക്കബ്, സണ്‍ ഓഫ് എം.സി. ജേക്കബ്, മേക്കംകുന്നേല്‍ ഹൗസ്, കിഴക്കമ്പലം, എറണാകുളം എന്ന വിലാസത്തിലാണ് സമന്‍സ്. മൂന്നുവട്ടം സമന്‍സ് അയച്ചിട്ടും കിറ്റക്‌സ് ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസറാണ് ഹാജരായതെന്നും പറയുന്നു. പാസ്‌പോര്‍ട്ട്, ആധാര്‍കാര്‍, പാന്‍കാര്‍ഡ് എന്നിവയുടെ കോപ്പി, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോകള്‍, അഞ്ചുവര്‍ഷത്തെ ബാലന്‍സ് ഷീറ്റ്, കയറ്റുമതിയുമായി ബന്ധപ്പെട്ട് ലഭിക്കാനുള്ള തുകയുടെ വിവരങ്ങള്‍, ബാങ്കില്‍ സമര്‍പ്പിക്കാനുള്ള ‘ബില്‍ ഓഫ് എന്‍ട്രി’ സംബന്ധിച്ച വിവരങ്ങള്‍, വിദേശ നിക്ഷേപം സ്വീകരിച്ചതും അത് എന്തിനായി ഉപയോഗിച്ചു എന്നുമുള്ള വിവരങ്ങള്‍, ഒരു വര്‍ഷത്തിലേറെയായിട്ടും കയറ്റുമതി…

      Read More »
    • നിയമസഭയിൽ ഒരു കണക്ക്, ഹൈക്കോടതിയിൽ മറ്റൊന്ന്!! ആ​ഗോള അയ്യപ്പസം​ഗത്തിൽ നടന്നത് ശബരിമലയിലേതിനു സമാനമായ കൊള്ള!! സർക്കാരിന് അയ്യപ്പ സം​ഗമത്തിലെ അഴിമതിയെ ന്യായീകരിക്കുന്ന നിലപാട്, അയ്യപ്പന്റെ പേരിൽ നടത്തിയ ഈ തട്ടിപ്പിന് പിന്നിലുള്ളവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണം- വി ഡി സതീശൻ

      മലപ്പുറം: പമ്പാ തീരത്ത് നടത്തിയ ആഗോള അയ്യപ്പ സംഗമത്തിന്റെ പേരിൽ കോടികളുടെ കൊള്ളയാണ് നടന്നതെന്നും ഇതിൽ സർക്കാരിനും അന്നത്തെ ദേവസ്വം ബോർഡിനും വ്യക്തമായ ഉത്തരവാദിത്വമുണ്ടെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ശബരിമലയിലേതിനു സമാനമായ കൊള്ളയാണ് അയ്യപ്പ സം​ഗമത്തിലും നടന്നത്. നിയമസഭയിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎയ്ക്ക് ദേവസ്വം മന്ത്രി വി.എൻ. വാസവൻ നൽകിയ കണക്കല്ല ഹൈക്കോടതിയിൽ സമർപ്പിച്ചതെന്നും അദ്ദേഹം ആരോപിച്ചു. അയ്യപ്പ സം​ഗമത്തിലെ അഴിമതിയെ ന്യായീകരിക്കുന്ന നിലപാടാണ് സർക്കാർ സ്വീകരിക്കുന്നത്. ആഗോള അയ്യപ്പ സംഗമത്തിന്റെ ഹോർഡിങ്ങുകളിൽ അയ്യപ്പന്റെ ചിത്രത്തേക്കാൾ മൂന്നിരട്ടി വലിപ്പത്തിലാണ് മുഖ്യമന്ത്രിയുടെ ചിത്രം പ്രദർശിപ്പിച്ചത്. പരിപാടിയുടെ മുഴുവൻ ക്രെഡിറ്റും എടുക്കാൻ ശ്രമിച്ച മുഖ്യമന്ത്രിയും ദേവസ്വം മന്ത്രിയും ഇപ്പോൾ അഴിമതി ആരോപണം ഉയർന്നപ്പോൾ കൈകഴുകി മാറുകയാണ്. അയ്യപ്പന്റെ പേരിൽ നടത്തിയ ഈ തട്ടിപ്പിന് പിന്നിലുള്ളവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും സതീശൻ ആവശ്യപ്പെട്ടു. അതുപോലെ അന്തരിച്ച ആലിന്റെ അവയവദാനം സമൂഹത്തിന് വലിയൊരു സന്ദേശമാണ് നൽകുന്നതെന്നും വി.ഡി. സതീശൻ പറഞ്ഞു. ആലിന്റെ അവയവങ്ങളിലൂടെ നാലുപേരുടെ ജീവൻ…

      Read More »
    • മുഖ്യമന്ത്രിക്കായി കട്ടില്‍ വാങ്ങിയിട്ടില്ല; നന്ദഗോവിന്ദത്തിന് പണം കൊടുത്തില്ല: അയ്യപ്പ സംഗമത്തില്‍ വിശദീകരിച്ച് ദേവസ്വം ബോര്‍ഡ്; ‘സ്‌പോണ്‍സര്‍ഷിപ്പ് ലഭിച്ചത് മൂന്നുകോടി, ഒരുകോടി ഉടന്‍ ലഭിക്കും’

      പത്തനംതിട്ട: ആഗോള അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട് വലിയ ക്രമക്കേട് നടന്നുവെന്ന വാര്‍ത്തകളില്‍ വിശദീകരണവുമായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. മുഖ്യമന്ത്രിക്കായി കട്ടില്‍ വാങ്ങിയെന്നത് വ്യാജവാര്‍ത്തയാണെന്നും നന്ദഗോവിന്ദത്തിന് പണം കൊടുത്തുവെന്ന ഓഡിറ്റ് റിപ്പോര്‍ട്ട് ശരിയല്ലെന്നും ദേവസ്വം ബോര്‍ഡിന്റെ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. നന്ദഗോവിന്ദത്തിന് മറ്റുപരിപാടികള്‍ ഉണ്ടായിരുന്നതിനാല്‍ പകരം വന്നത് ഇഷാന്‍ ദേവാണ്. അദ്ദേഹത്തിനാണ് എട്ടുലക്ഷം രൂപ നല്‍കിയത്. നന്ദഗോവിന്ദന്‍ ഭജന്‍സിന് പണം അനുവദിച്ചതിന്റെ രസീതുണ്ടെന്ന പ്രചരണം തെറ്റാണെന്നും കുറിപ്പില്‍ പറയുന്നു. നിലവില്‍ മൂന്ന് കോടി രൂപ സ്‌പോണ്‍സര്‍ഷിപ്പായി ലഭിച്ചു. ഒരു കോടി രൂപ കൂടി ഉടന്‍ കിട്ടുമെന്നും വാര്‍ത്താക്കുറിപ്പില്‍ വിശദീകരിക്കുന്നു. അയ്യപ്പ സംഗമം ധൂര്‍ത്തോ അനാവശ്യ പരിപാടിയോ ആയിരുന്നില്ലെന്നും വിശദീകരണക്കുറിപ്പില്‍ വ്യക്തമാക്കുന്നു. അതേസമയം, ആഗോള അയ്യപ്പ സംഗമത്തിന്റെ കണക്കെന്ന പേരില്‍ പുറത്ത് വന്നത് തെറ്റായ വിവരങ്ങളാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ പറഞ്ഞു. യഥാര്‍ഥ കണക്ക് പുറത്തുവിടുമെന്നും ഞങ്ങളുടെ മടിയില്‍ കനമില്ലെന്നുമായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറിയുടെ പ്രതികരണം. നിലവില്‍ പ്രചരിച്ച വിവരങ്ങള്‍ ജനങ്ങളെ പറ്റിക്കാനുള്ള പുകമറയാണെന്നും…

      Read More »
    • ‘സച്ചിദാനന്ദന്‍ മാഷിന്റെ അതിമാനുഷികമായ അത്ഭുതസിദ്ധി; അഥവാ, ഇരട്ടനീതിയുടെ നേര്‍ക്കാഴ്ച്ച’: കാലാവധി കഴിഞ്ഞയാള്‍ തുടരുന്നു, എനിക്ക് നോട്ടീസ് പോലും ഇതുവരെ ലഭിച്ചിട്ടില്ല: രൂക്ഷ വിമര്‍ശനവുമായി പ്രേംകുമാര്‍

      തിരുവനന്തപുരം: ആശ സമരത്തെ പിന്തുണച്ചതിന്റെ പേരില്‍ തനിക്കൊരു നോട്ടീസ് പോലും നല്‍കാതെ ഒഴിവാക്കിയെന്നും ആശാ സമരത്തില്‍ ഉള്‍പ്പെടെ സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചിട്ടും കാലാവധി കഴിഞ്ഞ സച്ചിദാനന്ദന്‍ ആ സ്ഥാനത്തു തുടരുന്നത് ഇരട്ടനീതിയെന്ന് വിമര്‍ശിച്ച് ചലച്ചിത്രകാരന്‍ പ്രേംകുമാര്‍. മനുഷ്യസ്‌നേഹവും മാനവികതയും ഒക്കെ വിളംബരം ചെയ്യുന്ന, ഡിസംബറില്‍ സംഘടിപ്പിക്കാന്‍ തീരുമാനിച്ച അന്താരാഷ്ട്ര സാംസ്‌കാരിക സംഗമത്തിന്റെ മുന്നോടിയായി നടന്ന ആലോചനായോഗത്തില്‍ ‘ലക്ഷങ്ങളും കോടികളും മുടക്കി അത്തരം സമ്മേളനങ്ങള്‍ സംഘടിപ്പിക്കുമ്പോള്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ തെരുവില്‍ നിരാഹാര സമരം ചെയ്യുന്ന ‘ആശാവര്‍ക്കര്‍മാരായ സഹോദരിമാരെയും’ നാം ഓര്‍ക്കേണ്ടതല്ലേയെന്ന’ തീര്‍ത്തും സദുദ്ദേശപരമായ അഭിപ്രായം പങ്കുവച്ചതാണ് – ആശാസമരം പരിഹരിക്കണമെന്ന് ഞാന്‍ ആവശ്യപ്പെട്ടതാണ് – എന്റെ പുറത്താക്കലിനു പിന്നിലുള്ള കാരണമെന്ന് പിന്നീട് മാധ്യമങ്ങള്‍ വഴി അറിയാന്‍ കഴിഞ്ഞത്. സച്ചിദാനന്ദന്‍ മാഷ് പാര്‍ട്ടിക്കും ഭരണത്തിനുമെതിരെ- പ്രതിലോമ വര്‍ത്തമാനങ്ങള്‍ നിരന്തരം പറഞ്ഞിട്ടും ഒരു തുടര്‍ഭരണം പോലും ഉണ്ടാകാന്‍ പാടില്ല എന്ന രൂക്ഷമായ പ്രതികരണം നടത്തിയിട്ടും അദ്ദേഹത്തിന്റെ ചെയര്‍മാന്‍ സ്ഥാനത്തിന് ഇതുവരെ ഒരിളക്കവും ഉണ്ടായിട്ടില്ലെന്നും പ്രേം കുമാര്‍…

      Read More »
    • എട്ടുമാസം മുൻപ് ഗുരുവായൂരിലെ ഒരു സ്ത്രീയിൽനിന്ന് 50,000 രൂപ പലിശയ്ക്ക് വാങ്ങി, എട്ടുമാസത്തോളം 10, 000 രൂപവെച്ച് അടച്ചു, രണ്ടുമാസമായി അടവ് മുടങ്ങി… ഫോണിലൂടെയും നേരിട്ടും ഭീഷണി!! ‘എല്ലാവരും എന്റെ മക്കളെ നോക്കണേ’… കുറിപ്പെഴുതിവച്ച് വീട്ടമ്മ തീകൊളുത്തി ജീവനൊടുക്കി

      തൃശ്ശൂർ: പലിശക്കാരുടെ ഭീഷണിയെത്തുടർന്ന് വീട്ടമ്മ സ്വയം തീകൊളുത്തി ജീവനൊടുക്കി. ഗുരുവായൂർ ഇരങ്ങിപ്പുറം പുതുവീട്ടിൽ ജുമൈലയാണ് മരിച്ചത്. പലിശക്കാരുടെ ഭീഷണിയെത്തുടർന്നാണ് ജീവനൊടുക്കുന്നതെന്ന് പറഞ്ഞ് ജുമൈല എഴുതിയ ആത്മഹത്യാക്കുറിപ്പും കണ്ടെടുത്തിട്ടുണ്ട്. കൂടാതെ ജുമൈലയ്ക്ക് പലിശക്കാരുടെ ഭീഷണിയുണ്ടായിരുന്നതായും മകനും മാധ്യമങ്ങളോട് പറഞ്ഞു. ഒരുവർഷം മുൻപാണ് ഗുരുവായൂരിലെ ഒരു സ്ത്രീയിൽനിന്ന് 50,000 രൂപ പലിശയ്ക്ക് വാങ്ങിയതെന്ന് ജുമൈലയുടെ കുറിപ്പിൽ പറയുന്നു. എട്ടുമാസത്തോളം പ്രതിമാസം 10,000 രൂപവെച്ച് അടച്ചിരുന്നു. പക്ഷെ, കഴിഞ്ഞ രണ്ടുമാസമായി തിരിച്ചടവ് മുടങ്ങി. ഇതോടെ സ്ത്രീ വീട്ടിലെത്തിയും ഫോണിൽവിളിച്ചും നിരന്തരം ഭീഷണിപ്പെടുത്തിയെന്നാണ് കുറിപ്പിൽ പറയുന്നത്. ഇനി സഹോദരനെയും കൂട്ടി വീട്ടിൽ വരുമെന്ന് സ്ത്രീ പറഞ്ഞതായും കുറിപ്പിലുണ്ട്. ഇതോടെ എല്ലാവരും എന്റെ മക്കളെ നോക്കണേയെന്ന് കുറിപ്പ് എഴുതിവച്ചശേഷം ജുമൈല ജീവനൊടുക്കുകയായിരുന്നു. വീടിന് പിറകിലെ പറമ്പിലാണ് ജുമൈലയെ പൊള്ളലേറ്റ് മരിച്ചനിലയിൽ കണ്ടെത്തിയത്. പലിശയ്ക്കു പണം കൊടുത്ത സ്ത്രീ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയതിന് പിന്നാലെയാണ് ജുമൈല വീടിന് പിറകിൽവെച്ച് ജീവനൊടുക്കിയതെന്നു കുടുംബം പറയുന്നു.

      Read More »
    • ആഗോള അയ്യപ്പ സംഗമം: സ്‌പോണ്‍സര്‍മാരെ വിലക്കിയത് ഉണ്ണിക്കൃഷ്ണന്‍ പോറ്റി; പി.എസ്. പ്രശാന്ത് സ്വര്‍ണപ്പാളി കൊടുത്തു വിടാതിരുന്നതില്‍ പക; മുരാരി ബാബു എഴുതിയത് സ്മാര്‍ട്ട് ക്രിയേഷന്‍സിന് കൊടുക്കാന്‍; കലാപരിപാടിയുടെ കണക്കും നുണ; ചൊവ്വാഴ്ച കണക്കുകള്‍ പുറത്തുവിടും

      പത്തനംതിട്ട: ആഗോള അയ്യപ്പസംഗമത്തിന് സ്‌പോണ്‍സര്‍മാരെ വിലക്കിയത് ഉണ്ണിക്കൃഷ്ണന്‍ പോറ്റി. സ്വര്‍ണപ്പാളി വീണ്ടും സ്വര്‍ണം പൂശാനായി കൊടുത്തുവിടാന്‍ അനുവദിക്കാതിരുന്നത് മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്താണെന്നും അതിന്റെ പ്രതികാരമെന്നോണമാണ് അയ്യപ്പ സംഗമത്തിനു പണം നല്‍കാമെന്ന് ഏറ്റിരുന്നവരെ പിന്‍വലിപ്പിച്ചതെന്നുമാണ് റിപ്പോര്‍ട്ട്. 2025-ല്‍ ദ്വാരപാലകശില്പങ്ങളിലെ പാളികള്‍ പോറ്റിയുടെ കൈവശം കൊടുത്തുവിടുന്നതിനെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ അന്നത്തെ പ്രസിഡന്റ് പി.എസ്. പ്രശാന്ത് എതിര്‍ത്തതാണ് പോറ്റി ഇടയാന്‍ കാരണം. മുരാരി ബാബു എക്‌സിക്യുട്ടീവ് ഓഫീസറായിരുന്ന 2024 മുതല്‍ ദ്വാരപാലകശില്പങ്ങളുടെ നവീകരണത്തിനുള്ള ഫയലുകള്‍ തയ്യാറാക്കിത്തുടങ്ങിയതാണ്. ഇതിലാണ് സ്‌പോണ്‍സറായ ഉണ്ണിക്കൃഷ്ണന്‍ പോറ്റിയുടെ കൈവശം ചെന്നൈയിലെ സ്മാര്‍ട്ട് ക്രിയേഷന്‍സിലേക്ക് കൊടുത്തുവിടാമെന്ന് മുരാരി ബാബു എഴുതിയിരുന്നത്. പുറത്തുനിന്നുള്ള വ്യക്തിയുടെ കൈവശം കൊടുത്തുവിടാന്‍ കഴിയില്ലെന്ന് പ്രശാന്ത് നിലപാടെടുത്തു. പോറ്റി സമ്മര്‍ദം ചെലുത്തിയെങ്കിലും ദേവസ്വം ഉദ്യോഗസ്ഥരാണ് അന്ന് കൊണ്ടുപോയത്. അസംതൃപ്തനായ പോറ്റി, ഗോവര്‍ധന്‍ അടക്കമുള്ള കര്‍ണാടകയില്‍നിന്നുള്ള സ്‌പോണ്‍സര്‍മാരെ അയ്യപ്പസംഗമത്തില്‍ സഹകരിക്കുന്നതില്‍നിന്ന് പിന്‍വലിച്ചു. ഇതോടെ ബോര്‍ഡ് പ്രതിസന്ധിയിലായി. ധനലക്ഷ്മി ബാങ്ക് രണ്ടുകോടിയും കേരളബാങ്ക് 84.75 ലക്ഷവും നല്‍കിയതുമാത്രമാണ്…

      Read More »
    • ഓക്സ്ഫോർഡ് ബിഗ് റീഡ് 2025: ജി.പി.എസ് ഇന്റർനാഷണൽ സ്കൂളിലെ കല്യാണി എസ്. നായർക്ക് ദേശീയതലത്തിൽ ഒന്നാം സ്ഥാനം

      കൊച്ചി: ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി പ്രസ്സ് സംഘടിപ്പിച്ച ‘ഓക്സ്ഫോർഡ് ബിഗ് റീഡ് 2025’ മത്സരത്തിൽ ജി.പി.എസ് ഇന്റർനാഷണൽ സ്കൂളിലെ കല്യാണി എസ്. നായർക്ക് ദേശീയതലത്തിൽ ഒന്നാം സ്ഥാനം. ഏഴാം ക്ലാസ് വിദ്യാർത്ഥിനിയായ കല്യാണി, സ്കൂൾ, പ്രാദേശിക തലങ്ങൾ കടന്നാണ് ദേശീയതലത്തിൽ ഈ ഉജ്ജ്വല നേട്ടം കൈവരിച്ചത്. ഇതോടെ ആഗോളതലത്തിൽ നടക്കുന്ന മത്സരത്തിലേക്കും കല്യാണി തിരഞ്ഞെടുക്കപ്പെട്ടു. വായനാശീലവും സർഗ്ഗാത്മക ചിന്തയും പ്രോത്സാഹിപ്പിക്കുന്നതിനായി ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി പ്രസ്സ് ആഗോളതലത്തിൽ നടത്തുന്ന ശ്രദ്ധേയമായ മത്സരമാണിത്. നിശ്ചിത പുസ്തകങ്ങൾ വായിച്ച് അവയെക്കുറിച്ച് സർഗ്ഗാത്മകമായ കുറിപ്പുകളും ചിത്രീകരണങ്ങളും തയ്യാറാക്കുകയാണ് മത്സരരീതി. ലോകപ്രശസ്ത ക്ലാസിക് കൃതിയായ ‘പ്രൈഡ് ആൻഡ് പ്രിജുഡൈസ്‘ (Pride and Prejudice) എന്ന പുസ്തകത്തെ ആസ്പദമാക്കിയാണ് കല്യാണി തന്റെ വിലയിരുത്തൽ തയ്യാറാക്കിയത്. പുസ്തകത്തിന്റെ ഇതിവൃത്തം, കഥാപാത്രങ്ങൾ, പശ്ചാത്തലം എന്നിവയെക്കുറിച്ചുള്ള ആഴത്തിലുള്ള വിശകലനത്തോടൊപ്പം കഥയിലെ തനിക്ക് പ്രിയപ്പെട്ട കഥാപാത്രത്തിന്റെ ചിത്രവും കല്യാണി സ്വയം വരച്ചു തയ്യാറാക്കിയിരുന്നു. മികച്ച ഭാഷാശൈലിയും പുസ്തകത്തോടുള്ള പുരോഗമനാത്മകമായ സമീപനവുമാണ് കല്യാണിയുടെ സൃഷ്ടിയെ ദേശീയതലത്തിൽ ഒന്നാമതെത്തിച്ചത്. വിദ്യാർത്ഥികളിൽ…

      Read More »
    • എളമക്കരയിൽ പിതാവ് മകളെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയ സംഭവം, പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ ഞെട്ടിക്കുന്ന വിവരങ്ങൾ !!പെൺകുട്ടി ഒരു വർഷത്തോളം ലൈംഗികാതിക്രമത്തിന് ഇരയായി, മരണത്തിന് മണിക്കൂറുകൾക്ക് മുൻപും പീഡിപ്പിക്കപ്പെട്ടു, ഒന്നും അറിയില്ലെന്ന് അമ്മ, പിതാവും സംശയത്തിന്റെ നിഴലിൽ, പോക്സോ കേസെടുത്ത് പോലീസ്

      കൊച്ചി: എളമക്കരയിൽ ആറു വയസുകാരിയെ വിഷം നൽകി കൊലപ്പെടുത്തിയശേഷം പിതാവ് ജീവനൊടുക്കിയ സംഭവത്തിലെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ ഞെട്ടിക്കുന്ന കണ്ടെത്തൽ. ആറുവയസുകാരി പെൺകുട്ടി ഒരു വർഷത്തോളം ലൈംഗികാതിക്രമത്തിന് ഇരയായെന്നും മരണത്തിന് മണിക്കൂറുകൾക്ക് മുൻപും പീഡനത്തിന് ഇരയായെന്നുമാണ് കണ്ടെത്തൽ. സംഭവത്തിൽ എളമക്കര പേലീസ് പോക്‌സോ കേസ് രജിസ്റ്റർ ചെയ്തു. അതേസമയം പെൺകുട്ടിയെ ആരാണ് പീഡിപ്പിച്ചതെന്നത് കണ്ടെത്തുന്നതിനായി പോലീസ് അന്വേഷണം ഊർജിതമാക്കി. പിതാവും സംശയനിഴലിലാണ്. നിരന്തരം മദ്യപിക്കുന്നയാളാണ് പിതാവ്.കുട്ടി പീഡിപ്പിക്കപ്പെട്ടതിനെ കുറിച്ച് അറിയില്ലെന്നാണ് അമ്മയുടെ മൊഴി. കഴിഞ്ഞ മാസം 16നാണ് പിതാവിനെയും മകളെയും വാടക വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. അമ്മ അന്ന് വീട്ടിലുണ്ടായിരുന്നില്ല. ജോലിക്കു പോയി മടങ്ങിയെത്തിയപ്പോഴായിരുന്നു ഭർത്താവിനെയും മകളെയും മരിച്ച നിലയിൽ കണ്ടെത്തിയത്. അസ്വാഭാവിക മരണത്തിന് കേസെടുത്ത പോലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിനായി കളമശ്ശേരി മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. മകളെ കിടക്കയിൽ കിടക്കുന്ന രീതിയിലും പിതാവിനെ തൂങ്ങി നിൽക്കുന്ന രീതിയിലുമായിരുന്നു കണ്ടെത്തിയത്. മകൾക്ക് വിഷം നൽകിയ ശേഷം പിതാവ്…

      Read More »
    Back to top button
    error: