Kerala
-
ജയതിലകിനെ സമൂഹമാധ്യമങ്ങളില്‍ അധിക്ഷേപിച്ചു; എന്‍. പ്രശാന്തിന്റെ സസ്‌പെന്‍ഷന്‍ ആറുമാസത്തേക്ക് നീട്ടി; വകുപ്പുതല അന്വേഷണം നടക്കുന്നെന്ന റിപ്പോര്‍ട്ടില്‍ കേന്ദ്ര സര്‍ക്കാരിന്റെ നടപടി
തിരുവനന്തപുരം: ധന അഡിഷനല്‍ ചീഫ് സെക്രട്ടറിയായിരുന്ന ഡോ.എ.ജയതിലകിനെ സമൂഹമാധ്യമത്തില്‍ അധിക്ഷേപിച്ചതിനു കൃഷി വകുപ്പ് സ്‌പെഷല്‍ സെക്രട്ടറിയായിരുന്ന എന്‍.പ്രശാന്തിന്റെ സസ്‌പെന്‍ഷന്‍ ആറു മാസത്തേക്ക് നീട്ടി. വകുപ്പുതല അന്വേഷണം നടക്കുന്നതായി സംസ്ഥാനം അറിയിച്ചതിനെ തുടര്‍ന്ന് കേന്ദ്രസര്‍ക്കാരാണ് സസ്‌പെന്‍ഷന്‍ നീട്ടിയത്. 2024 നവംബര്‍ പത്തിനാണ് പ്രശാന്തിനെ സസ്‌പെന്‍ഡ് ചെയ്തത്. പിന്നീട് സസ്‌പെന്‍ഷന്‍ പലതവണ നീട്ടി. നിലവില്‍ ചീഫ് സെക്രട്ടറിയാണ് ജയതിലക്. മതാടിസ്ഥാനത്തില്‍ ഐഎഎസുകാരുടെ വാട്സാപ് ഗ്രൂപ്പുകള്‍ രൂപീകരിച്ചതിനു വ്യവസായ ഡയറക്ടര്‍ കെ.ഗോപാലകൃഷ്ണനെയും സസ്‌പെന്‍ഡ് ചെയ്തിരുന്നെങ്കിലും പിന്നീട് തിരിച്ചെടുത്തു. മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥനെ അപമാനിക്കുക വഴി പ്രശാന്ത് ഭരണയന്ത്രത്തിന്റെ പ്രതിഛായ തകര്‍ക്കാന്‍ ശ്രമിച്ചെന്നാണ് ചീഫ് സെക്രട്ടറി പുറത്തിറക്കിയ സസ്‌പെന്‍ഷന്‍ ഉത്തരവില്‍ വ്യക്തമാക്കിയിരുന്നത്. ‘ഉന്നതി’ സിഇഒ ആയിരിക്കെ താന്‍ ഫയല്‍ മുക്കിയെന്ന ആരോപണത്തിനു പിന്നില്‍ എ.ജയതിലകാണെന്നാരോപിച്ച് പ്രശാന്ത് സമൂഹമാധ്യമത്തില്‍ നടത്തിയ രൂക്ഷ വിമര്‍ശനമാണ് സസ്‌പെന്‍ഷന്‍ വിളിച്ചുവരുത്തിയത്. അഴിമതി പുറത്തുകൊണ്ടുവരുന്ന ‘വിസില്‍ ബ്ലോവറു’ടെ റോളാണു താന്‍ ഏറ്റെടുത്തിരിക്കുന്നതെന്നും സഹപ്രവര്‍ത്തകനെ വിമര്‍ശിക്കുന്നത് സര്‍വീസ് ചട്ടലംഘനമല്ലെന്നും പ്രശാന്ത് ഫെയ്‌സ്ബുക്കില്‍ തന്നെ അവകാശപ്പെട്ടെങ്കിലും ചട്ടലംഘനം…
Read More » -
കുടുംബ ഐക്യത്തെക്കുറിച്ച് ക്ലാസ് എടുക്കുന്ന ദമ്പതികള്‍ തമ്മിലടിച്ചു; ഭാര്യയുടെ പരാതിയില്‍ ഭര്‍ത്താവിന് എതിരേ കേസ്; സെറ്റ്‌ടോപ് ബോക്‌സ് ഉപയോഗിച്ച് തലയ്ക്കടിച്ചു
കുടുംബ ഐക്യത്തെക്കുറിച്ച് നവമാധ്യമങ്ങളിലൂടെ സംസാരിക്കുന്ന ദമ്പതികള്‍ തമ്മിലടിച്ചു. ചാലക്കുടി ഫിലോകാലിയ ഫൗണ്ടേഷൻ നടത്തിപ്പുകാരായ മാരിയോ ജോസഫ്, ഭാര്യ ജീജി മാരിയോ എന്നിവരാണ് ഏറ്റുമുട്ടിയത്. സംഭവത്തിൽ ചാലക്കുടി പൊലീസ് ഭാര്യ ജീജിയുടെ പരാതിയില്‍ ഭര്‍ത്താവിനെതിരെ കേസെടുത്തു. ഭാര്യയെ സെറ്റ് ടോപ് ബോക്സ് കൊണ്ട് തലയ്ക്കടിച്ച് പരുക്കേല്‍പിച്ചെന്നും, തന്റെ എഴുപതിനായിരം രൂപയുടെ മൊബൈല്‍ ഫോണ്‍ ഭാര്‍ത്താവ് മാരിയോ ജോസഫ് നശിപ്പിച്ചെന്നും ഭാര്യയുടെ പരാതിയില്‍ പറയുന്നു. ജാമ്യം ലഭിക്കാവുന്ന വകുപ്പുകള്‍ പ്രകാരമാണ് കേസ്. കുറ്റം തെളിഞ്ഞാല്‍ ഒരു മാസം തടവോ അയ്യായിരം രൂപ വരെ പിഴയോ ആണ് ശിക്ഷ. ദാമ്പത്യ ബന്ധങ്ങളെക്കുറിച്ചുള്ള തങ്ങളുടെ പ്രസംഗങ്ങളിലൂടെയും വിഡിയോകളിലൂടെയും സമൂഹമാധ്യമങ്ങളിൽ ഏറെ ശ്രദ്ധേയരായവരാണ് മാരിയോയും ജീജിയും. ദമ്പതികൾ തമ്മിലുള്ള സ്നേഹത്തെക്കുറിച്ചും ഐക്യത്തെക്കുറിച്ചും അവർ നിരന്തരം സംസാരിച്ചിരുന്നു. ഈ പശ്ചാത്തലത്തിൽ, ഇവർ തമ്മിൽ വഴക്കുണ്ടാവുകയും പൊലീസ് ഇടപെടേണ്ടി വരികയും ചെയ്ത സംഭവം ആളുകൾ കൗതുകത്തോടെയാണ് നോക്കിക്കാണുന്നത്.
Read More » -
ഞങ്ങൾക്ക് നഷ്ടപ്പെടാനുള്ളതെല്ലാം നഷ്ടമായി, ഇനിയെങ്കിലും ഞങ്ങളെ വെറുതേ വിടൂ… കരഞ്ഞ് തളര്‍ന്ന് വേണുവിന്റെ ഭാര്യ
കൊല്ലം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ ലഭിക്കാതെ മരിച്ച വേണുവിന്റെ കുടുംബത്തോട് മൊഴി നല്‍കാന്‍ തിരുവനന്തപുരത്തെത്താൻ ആവശ്യപ്പെട്ട് ആരോഗ്യവകുപ്പ് അധികൃതർ. വേണുവിന്റെ സഞ്ചയന ദിവസമായ ബുധനാഴ്ച രാവിലെ തെളിവുകളുമായി തിരുവനന്തപുരം ഡയറക്ടറേറ്റ് ഓഫ് മെഡിക്കൽ എജുക്കേഷൻ ഓഫീസിൽ എത്താനാണ് വേണുവിന്റെ ഭാര്യ സിന്ധുവിനെ ചൊവ്വാഴ്ച ഫോണിൽ വിളിച്ച് അധികൃതർ ആവശ്യപ്പെട്ടത്. മരണാനന്തരകർമകൾ നടക്കുന്ന ദിവസമാണെന്ന് അറിയിച്ചപ്പോൾ എങ്കിൽ അടുത്തദിവസം, വ്യാഴാഴ്ച രാവിലെ എത്തണമെന്ന് അധികൃതർ പറഞ്ഞു. 16 ദിവസം കഴിയാതെ പുറത്തുപോകരുതെന്നാണ് തങ്ങളുടെ ആചാരമെന്ന് സിന്ധു പറയുന്നു. ഞങ്ങൾക്ക് നഷ്ടപ്പെടാനുള്ളതെല്ലാം നഷ്ടമായി, ഇനിയെങ്കിലും അല്പം ദയ ഞങ്ങളോട് കാട്ടിക്കൂടേയെന്നും സിന്ധു ചോദിക്കുന്നു. ഹൃദ്രോഗത്തെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഓട്ടോറിക്ഷ ഡ്രൈവർ ചവറ പന്മന മനയിൽ പൂജാഭവനിൽ കെ. വേണു അഞ്ചാംദിവസമാണ് മരിച്ചത്.
Read More » -
കാലത്തിനു മുന്നേ കുതിച്ച സിനിമ; ബാബാ കല്യാണിയില്‍ പറഞ്ഞത് സത്യമായി; ഡല്‍ഹി സ്‌ഫോടനക്കേസുമായി ഏറെ സാമ്യം ബാബാ കല്യാണിക്ക്; സിനിമയിലെ പ്രൊഫസര്‍ യഥാര്‍ഥ സ്‌ഫോടനത്തില്‍ ഡോക്ടറായി ; സ്‌ഫോടകവസ്തുക്കള്‍ നിറച്ച കാര്‍ യാഥാര്‍ത്ഥ്യമായി
തൃശൂര്‍: മോഹന്‍ലാലിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്ത ബാബാ കല്യാണി എന്ന ത്രില്ലര്‍ സിനിമയുടെ കഥയുമായി ഡല്‍ഹി ചെങ്കോട്ട സ്‌ഫോടനത്തിന് സാമ്യതയേറെ. ബാബാ കല്യാണിയില്‍ തിരക്കഥാകൃത്ത് എസ്.എന്‍.സ്വാമി ദീര്‍ഘവീക്ഷണത്തോടെ എഴുതിവെച്ചതാണ് ഇപ്പോള്‍ ഡല്‍ഹി ചെങ്കോട്ടയില്‍ യാഥാര്‍ഥ്യമായിരിക്കുന്നത്. സിനിമയുടെ തുടക്കത്തില്‍ സാധാരണ എഴുതിക്കാണിക്കാറുണ്ട്, ഈ സിനിമയ്ക്കും ഇതിലെ സംഭവങ്ങള്‍ക്കും ജീവിച്ചിരിക്കുന്നവരോ മരിച്ചുപോയവരോ ആയി യാതൊരു ബന്ധവുമില്ല, ഏതെങ്കിലും സാദൃശ്യം തോന്നുന്നുവെങ്കില്‍ അത് യാദൃശ്ചികം മാത്രം എന്ന്. പക്ഷേ ബാബാ കല്യാണിയിലെ പല കാര്യങ്ങളും കഴിഞ്ഞ ദിവസം ഡല്‍ഹിയിലെ സ്‌ഫോടനത്തില്‍ അതേ പോലെ സംഭവിച്ചു. സ്‌ഫോടകവസ്തുക്കള്‍ നിറച്ച കാറുകളാണ് ബാബാ കല്യാണിയില്‍ വില്ലന്‍മാരായ തീവ്രവാദികള്‍ ഉപയോഗിക്കാന്‍ ശ്രമിക്കുന്നത്. ഡല്‍ഹിയില്‍ ദുരന്തം വിതച്ചത് സ്‌ഫോടകവസ്തുക്കള്‍ നിറച്ച കാറായിരുന്നു. ബാബാ കല്യാണിയിലെ തീവ്രവാദി ഒരു കോളജ് പ്രൊഫസറായിരുന്നെങ്കില്‍ ഡല്‍ഹി ചെങ്കോട്ട ആക്രമണത്തിന്റെ സൂത്രധാരന്‍ ഒരു ഡോക്ടറാണ് എന്നതേയുള്ളു വ്യത്യാസം. സിനിമയിലെ വില്ലനും ജീവിതത്തിലെ യഥാര്‍ഥ വില്ലനും അറിവും വിദ്യാഭ്യാസവുമുള്ളവര്‍. തിരക്കേറിയ ഒരു തീര്‍ഥാടന കേന്ദ്രത്തില്‍…
Read More » -
ഡല്‍ഹി സ്‌ഫോടനം ; മരിച്ചവരുടെ എണ്ണം 12 ആയി
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ സ്‌ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം 12 ആയി. ഗുരുതരമായി പരുക്കേറ്റ് ചികില്‍സയിലായിരുന്ന മൂന്നുപേരാണ് ഇന്ന് മരിച്ചത്. സ്‌ഫോടനത്തില്‍ മുപ്പതോളം പേര്‍ക്ക് പരുക്കേറ്റിരുന്നു. അതിനിടെ സ്‌ഫോടനത്തിന്റെ സൂത്രധാരന്‍മാരിലേക്ക് നയിക്കുന്ന നിര്‍ണായക തെളിവുകളും അന്വേഷണ സംഘം കണ്ടെത്തി. പുല്‍വാമയിലെ വീട്ടില്‍ പോലീസ് നടത്തിയ പരിശോധനയില്‍ ഡോക്ടര്‍ ഉമര്‍ മുഹമ്മദിന്റെ ലാപ്‌ടോപ്പും മൊബൈലും കണ്ടെത്തി. ജയ്‌ഷെ മുഹമ്മദിന്റെ അനുബന്ധ സംഘടനയില്‍ പ്രവര്‍ത്തിച്ചിരുന്നയാളാണ് ഡോക്ടര്‍ ഉമര്‍ മുഹമ്മദെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്. ടെലഗ്രാം വഴിയാണ് സംഘം പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചിരുന്നത്. സംഘാംഗങ്ങളെ വന്‍ സ്‌ഫോടക ശേഖരവുമായി ഫരീദാബാദില്‍ നിന്നും പിടികൂടിയതിന് പിന്നാലെയാണ് ഉമര്‍ ചാവേറായത്. ഇയാള്‍ ചാവേറാകാന്‍ തീരുമാനിച്ചിരുന്നോ അതോ അബദ്ധത്തില്‍ ചാവേറായതാണോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. 1989 ഫെബ്രുവരി 24ന് പുല്‍വാമയില്‍ ജനിച്ച ഉമര്‍ ഫരീദാബാദിലെ അല്‍ ഫലാ മെഡിക്കല്‍ കോളജില്‍ നിന്നാണ് എംബിബിഎസ് പഠനം പൂര്‍ത്തിയാക്കി. ശ്രീനഗറിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ നിന്ന് എംഡിയും എടുത്തു. അനന്ത്‌നാഗിലെ മെഡിക്കല്‍ കോളജില്‍ സീനിയര്‍ റസിഡന്റായി ജോലി ചെയ്യുന്നതിനിടെയാണ്…
Read More » -
ഡല്‍ഹി സ്‌ഫോടനം: കുറ്റക്കാരെ വെറുതെ വിടില്ലെന്ന് പ്രധാനമന്ത്രി ; ഇരകള്‍ക്ക് നീതി ഉറപ്പാക്കുമെന്നും മോദി
ന്യൂഡല്‍ഹി : ഡല്‍ഹി സ്‌ഫോടനത്തിലെ കുറ്റക്കാരെ വെറുതെ വിടില്ലെന്നും ഇരകള്‍ക്ക് നീതി ഉറപ്പാക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. ഭൂട്ടാന്‍ സന്ദര്‍ശനത്തിനിടെ ആയിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം. ഡല്‍ഹി സ്‌ഫോടനം ഉള്ളുലച്ചുവെന്നും ഇന്നലെ രാത്രി മുഴുവന്‍ സ്ഥിതിഗതികള്‍ വിലയിരുത്തിയെന്നും ഉറ്റവരെ നഷ്ടമായവരുടെ വേദന മനസിലാക്കുന്നുവെന്നും മോദി പറഞ്ഞു. അന്വേഷണ ഏജന്‍സികള്‍ ആഴത്തില്‍ പരിശോധിക്കുമെന്നും കുറ്റക്കാരെ വെറുതെ വിടില്ലെന്നും നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നും ഇരകള്‍ക്ക് നീതി ഉറപ്പാക്കുമെന്നും പറഞ്ഞു.
Read More » -
ഡല്‍ഹി സ്‌ഫോടനം ; ഒരാളെയും വെറുതെ വിടില്ലെന്ന് പ്രതിരോധമന്ത്രി; രാജ്യത്തെ മുന്‍നിര അന്വേഷണ ഏജന്‍സികള്‍ സംഭവത്തെക്കുറിച്ച് വേഗത്തിലും സമഗ്രമവുമായ അന്വേഷണം നടത്തുന്നു
ന്യൂഡല്‍ഹി : ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്ഫോടനത്തിന് ഉത്തരവാദികളായവരെ വെറുതെ വിടില്ലെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിങ്. കാരണക്കാരായവര്‍ കഠിനമായ ശിക്ഷ നേരിടേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. മനോഹര്‍ പരീഖര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഡിഫന്‍സ് സ്റ്റഡീസ് ആന്‍ഡ് അനാലിസിസ് സംഘടിപ്പിച്ച ഡല്‍ഹി ഡിഫന്‍സ് ഡയലോഗില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംഭവം സര്‍ക്കാര്‍ അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. ദുരന്തത്തിന് ഉത്തരവാദികളായവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരും. ഒരു സാഹചര്യത്തിലും അവരെ വെറുതെ വിടില്ലെന്ന് രാജ്യത്തിന് ഉറപ്പ് നല്‍കുന്നു. രാജ്യത്തെ മുന്‍നിര അന്വേഷണ ഏജന്‍സികള്‍ സംഭവത്തെക്കുറിച്ച് വേഗത്തിലും സമഗ്രമവുമായ അന്വേഷണം നടത്തുന്നുണ്ടെന്ന് ഈ അവസരത്തില്‍ ഞാന്‍ ഉറപ്പ് നല്‍കുന്നു അദ്ദേഹം പറഞ്ഞു.
Read More » -
ധര്‍മേന്ദ്ര മരിച്ചെന്നത് തെറ്റായ വാര്‍ത്ത ; കുപ്രചരണം തള്ളി ധര്‍മേന്ദ്രയുടെ കുടുംബം ; തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്ന് മകള്‍ ഇഷ ഡിയോള്‍
മുംബൈ : നടന്‍ ധര്‍മേന്ദ്രയുടെ മരണവാര്‍ത്ത തള്ളി കുടുംബം. ധര്‍മേന്ദ്രയുടെ നില തൃപ്തികരമാണെന്നും തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്നും മകള്‍ ഇഷ ഡിയോള്‍ സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു. പപ്പയുടെ രോഗശാന്തിക്കായി പ്രാര്‍ത്ഥനകള്‍ നടത്തിയതിന് നന്ദി എന്നും ഇഷ കൂട്ടിച്ചേര്‍ത്തു. ധര്‍മേന്ദ്രയെ ഒരാഴ്ചയായി മുംബൈയിലെ ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അദ്ദേഹം അന്തരിച്ചതായി ഇന്ന് രാവിലെയാണ് വാര്‍ത്തകള്‍ പുറത്തുവന്നത്. മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരണമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ഒക്ടോബര്‍ 31 ന് പതിവ് പരിശോധനയ്ക്കായാണ് ധര്‍മ്മേന്ദ്രയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്നലെ അദ്ദേഹത്തിന്റെ ആരോഗ്യനില വഷളായതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ അദ്ദേഹത്തിന്റെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.
Read More » -
പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കില്‍ പത്തു മാനുകളെ തെരുവുനായ്ക്കള്‍ കൊന്നു
തൃശൂര്‍: പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കില്‍ ഗുരുതര സുരക്ഷ വീഴ്ച. തെരുവുനായുടെ ആക്രമണത്തില്‍ പത്തുമാനുകള്‍ ചത്തു. പ്രത്യേകം തയ്യാറാക്കിയ ആവാസവ്യവസ്ഥയിലാണ് മാനുകളുണ്ടായിരുന്നത്. ഈ മാനുകള്‍ക്ക് നേരെയാണ് തെരുവു നായ്ക്കളുടെ ആക്രമണം ഉണ്ടായത്. അതേസമയം, സംഭവത്തില്‍ പരിശോധനയ്ക്കും അന്വേഷണത്തിനുമായി ഡോക്ടര്‍ അരുണ്‍ സക്കറിയുടെ നിര്‍ത്തുള്ള സംഘം പുത്തൂരിലേക്ക് തിരിച്ചു.
Read More » -
ബജാജ് ഫിന്‍സെര്‍വ്, ബാങ്കിംഗ് ഫിനാന്‍ഷ്യല്‍ സര്‍വീസസ് ഫണ്ട് അവതരിപ്പിച്ചു
കൊച്ചി: ബജാജ് ഫിന്‍സെര്‍വ് അസറ്റ് മാനേജ്‌മെന്റ് ലിമിറ്റഡ് പുതിയ നിക്ഷേപ പദ്ധതിയായ ബജാജ് ഫിന്‍സെര്‍വ് ബാങ്കിംഗ് ആന്‍ഡ് ഫിനാന്‍ഷ്യല്‍ സര്‍വീസസ് ഫണ്ട് അവതരിപ്പിച്ചു. ബാങ്കിംഗ്, എന്‍ബിഎഫ്‌സി, ഇന്‍ഷുറന്‍സ്, മൂലധന വിപണി, എഎംസി തുടങ്ങിയ ധനകാര്യ സേവന മേഖലകളില്‍ നിക്ഷേപിക്കുന്ന ഓപ്പണ്‍ എന്‍ഡഡ് ഇക്വിറ്റി സ്‌കീമാണിത്. പുതിയ ഫണ്ട് ഓഫര്‍ 24ന് അവസാനിക്കും. ഈ ഫണ്ട് നിഫ്റ്റി ഫിനാന്‍ഷ്യല്‍ സര്‍വീസസ് ടിആര്‍ഐയ്‌ക്കെതിരെ ബെഞ്ച് മാര്‍ക്ക് ചെയ്തിരിക്കുന്നു. നിക്ഷേപകര്‍ക്ക് രാജ്യത്തിന്റെ സാമ്പത്തിക പരിവര്‍ത്തനത്തിലും ദീര്‍ഘകാല സമ്പത്ത് രൂപീകരിക്കുന്നതിലും പങ്കെടുക്കാന്‍ ഇത് ഒരു അവസരം വാഗ്ദാനം ചെയ്യുന്നു. ബജാജ് ഫിന്‍സെര്‍വ് മ്യൂച്വല്‍ ഫണ്ടുകളുടെ മെഗാട്രെന്‍ഡ്‌സ് തന്ത്രത്തിന്റെ അടിസ്ഥാനത്തില്‍ നിര്‍മ്മിച്ച ഈ ഫണ്ട്, ബാങ്കുകള്‍, എന്‍ബിഎഫ്‌സികള്‍, ഇന്‍ഷുറര്‍മാര്‍, എഎംസികള്‍, മറ്റ് മൂലധന വിപണി പങ്കാളികള്‍ എന്നിവ ഉള്‍ക്കൊള്ളുന്ന വൈവിധ്യമാര്‍ന്ന ഒരു പോര്‍ട്ട്‌ഫോളിയോയിലൂടെ ഇന്ത്യയുടെ വികസിച്ചുകൊണ്ടിരിക്കുന്ന സാമ്പത്തിക ആവാസവ്യവസ്ഥയില്‍ നിന്നുള്ള അവസരങ്ങള്‍ പിടിച്ചെടുക്കാന്‍ ലക്ഷ്യമിടുന്നു. ഇത് ദീര്‍ഘകാലത്തേക്കുള്ള ഘടനാപരമായ പ്രവണതകളുമായി യോജിപ്പിച്ച് ~180-200 സ്‌റ്റോക്ക് മെഗാട്രെന്‍ഡ്‌സ് പ്രപഞ്ചത്തില്‍ നിന്ന്…
Read More »