KeralaNEWS

വിവാഹിതയ്ക്ക് വിവാഹ വാഗ്ദാന പീഡന പരാതി നല്‍കാനാകില്ലെന്ന് ഹൈക്കോടതി

കൊച്ചി: വിവാഹ ബന്ധത്തില്‍ തുടരുന്ന സ്ത്രീക്ക് മറ്റൊരാള്‍ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന പരാതി ഉന്നയിക്കാനാകില്ലെന്ന് ഹൈക്കോടതി. വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന് ആരോപിക്കുന്ന കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് പൊലീസ് ഉദ്യോഗസ്ഥനായ പാലക്കാട് സ്വദേശി കെ.സി ശ്രീരാജ് നല്‍കിയ ഹര്‍ജി അനുവദിച്ചാണ് ജസ്റ്റിസ് എ ബദറുദ്ദീന്റെ ഉത്തരവ്. തൃശൂര്‍ പ്രത്യേക കോടതിയുടെ പരിഗണനയിലുള്ള കേസാണ് റദ്ദാക്കിയത്.

വിവാഹവാഗ്ദാനം നല്‍കി ലൈംഗികമായി പീഡിപ്പിച്ചെന്നായിരുന്നു യുവതിയുടെ പരാതി. എന്നാല്‍ യുവതി വിവാഹിതയല്ലെന്ന വിശ്വാസത്തിലാണ് വിവാഹ വാഗ്ദാനം നല്‍കിയതെന്നും വിവാഹിതയാണെന്നും രണ്ട് കുട്ടികളുടെ മാതാവാണെന്നും അറിഞ്ഞപ്പോള്‍ പിന്മാറുകയായിരുന്നുവെന്നും ഹര്‍ജിക്കാരന്‍ അറിയിച്ചു.

Signature-ad

വിവാഹവാഗ്ദാനം നല്‍കിയെന്ന് പറയുന്ന സമയത്ത് പരാതിക്കാരി മുന്‍പുള്ള വിവാഹ ബന്ധത്തില്‍ തുടരുകയായിരുന്നു. ആരോപണങ്ങള്‍ വ്യാജമാണ്. ആള്‍മാറാട്ടം നടത്തി മറ്റു പലരില്‍നിന്നും പരാതിക്കാരി പണം കൈക്കലാക്കിയതായി കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അറിയിച്ചു. പരാതിക്കാരി വിവാഹിതയാണെന്ന് സര്‍ക്കാരും അറിയിച്ചിരുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: