
കഴിഞ്ഞ അരനൂറ്റാണ്ടു കാലമായി അക്ഷര വഴിയിലൂടെ നിശബ്ദം സഞ്ചരിക്കുകയാണ് കുരീപ്പുഴ സിറിൾ. കഥകളും കവിതകളും കുട്ടിക്കഥകളുമായി ഒട്ടേറെ രചനകൾ പ്രസിദ്ധീകരിച്ചു. പിന്നീടാണ് ബാലസാഹിത്യത്തിൽ ശ്രദ്ധ ഊന്നിയത്.
എഴുത്തു വഴിയിൽ 50 വർഷങ്ങൾ പിന്നിട്ട കുരീപ്പുഴ സിറിളിനെ സുഹൃത്തുക്കളും മറ്റും ചേർന്ന് ആദരിക്കുന്ന ചടങ്ങിന് കഴിഞ്ഞ ദിവസം കൊല്ലം നഗരം സാക്ഷ്യം വഹിച്ചു. സിറിളിന്റെ ആദ്യ കൃതിയായ ‘ആമയുടെ ബസ് യാത’ പ്രസിദ്ധീകരിച്ചിട്ട് 25 വർഷം പൂർത്തിയാകുന്നു. അതിന്റെ ഭാഗമായി ആമയുടെ ബസ് യാത്ര നാലാം പതിപ്പ് പ്രകാശനവും പുതിയ ബാലസാഹിത്യകൃതിയായ ‘കാറണ്ണനും ഓട്ടോക്കുട്ടനും’ എന്ന ബാലസാഹിത്യ കൃതിയുടെ കവർ പ്രകാശനവുമാണ് കൊല്ലം പ്രസ് ക്ലബ്ബിൽ നടന്നത്.

കെ.ജി അജിത് കുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനം അഡ്വ. ബിന്ദു കൃഷ്ണ ഉദ്ഘാടനം ചെയ്തു . ഡോ . വസന്തകുമാർ സാംബശിവൻ ‘ആമയുടെബസ് യാത്ര’ നാലാം പതിപ്പ് പ്രകാശനം ചെയ്തു. കെ.പി.എ.സി ലീലാ കൃഷ്ണൻ കൃതി ഏറ്റുവാങ്ങി. ഡോ.മുഞ്ഞിനാട് പത്മകുമാർ ‘കാറണ്ണനും ഓട്ടോക്കുട്ടനും’ എന്ന ബാലസാഹിത്യകൃതിയുടെ കവർ പ്രകാശനം ചെയ്തു. എസ്.എൻ.ഡി.പി.വൈ ഹയർസെക്കൻഡറി സ്കൂൾ ഹെഡ് മിസ്ട്രിസ് ജെ. മായ കവർ ചിത്രം ഏറ്റുവാങ്ങി. സിറിൾ എഴുതിയ ആദ്യ സൃഷ്ടി പ്രസിഡീകരിച്ച വിചാരമ മാസികയുടെ പത്രാധിപർ കടവൂർ കെ. ആനന്ദിനെ ചടങ്ങിൽ ആദരിച്ചു.
കൊല്ലം എം.പി പ്രേമചന്ദ്രന്റെ ആശംസ സന്ദേശം. സമ്മേളനത്തിൽ വായിച്ചു.