Kerala

    • കാക്കിയഴിക്കാന്‍ കറുത്ത മുത്ത്; 18-ാം വയസില്‍ തുടങ്ങി അസി. കമാന്‍ഡന്റ് ആയി ഐ.എം. വിജയന്‍ വിരമിക്കുന്നു; കളമൊഴിയുന്നത് കാല്‍പന്തിലെ അത്ഭുതം; രാഷ്ട്രീയത്തിലേക്കില്ല; സിനിമയില്‍ തുടരും; പാവപ്പെട്ട കുട്ടികള്‍ക്കായി ഫുട്‌ബോള്‍ അക്കാദമിയും സ്വപ്നം

        തൃശൂരിന്റെ നാട്ടുമ്പുറങ്ങളില്‍ പന്തുതട്ടി ലോകത്തോളം വളര്‍ന്ന ഇന്ത്യയുടെ കറുത്തമുത്ത് ഒദ്യോഗിക വേഷം അഴിക്കുന്നു. എം.എസ്.പി. അസിസ്റ്റന്‍ഡ് കമാന്‍ഡ് പദവിയില്‍നിന്ന് ഈ മാസം 30ന് ഐ.എം. വിജയന്‍ സ്ഥാനമൊഴിയും. ഇനിയുള്ള നാളുകള്‍ സിനിമകള്‍ക്കും വിദ്യാര്‍ഥികള്‍ക്ക് അക്കാദമിയുമൊക്കയായി തൃശൂരിന്റെ സ്വന്തം ‘ഗഡി’ കളത്തിലുണ്ടാകും. 1986 ല്‍ നടന്ന കേരള പൊലീസ് ടീമിന് വേണ്ടിയുള്ള സെലക്ഷന്‍ ട്രയല്‍സാണ് രംഗം മികവാര്‍ന്ന കളിയ ടവുകളും അസാമാന്യ മെയ്വഴക്കവും കാലിലൊളിപ്പിച്ച് ചടുല നീക്കങ്ങളോടെ കളിക്കളത്തില്‍ നൃത്തം ചവിട്ടിയൊ രു പതിനേഴുകാരന്‍ അന്ന് ഡിജിപിയായിരുന്ന എം.കെ.കെ. ജോസഫിന് ആ കളിമിടുക്ക് നന്നേ ബോധിച്ചു. പക്ഷേ, 18 വയസ് തികയാത്തതിനാല്‍ ടീമിലെടുക്കാനാവില്ല. അ സാമാന്യനായ ആ കായിക പ്രതിഭയെ ഒഴിവാക്കാനുമാ വില്ല. ആറുമാസത്തിലധികം അതിഥി താരമായി പൊലീസ് ടീമില്‍ കളിച്ചു. ‘വിജയന്‍ എന്നൊരു കളിക്കാരന്‍ പയ്യ നുണ്ട്. പൊലീസിന്റെ ഭാഗമാക്കണം’- മുഖ്യമന്ത്രി കെ. ക രുണാകരനോട് ശിപാര്‍ശ ചെയ്തതും എം.കെ. ജോസ ഫാണ്. 1987ല്‍ കൃത്യം 18 തികഞ്ഞപ്പോള്‍ അപ്പോയ്ന്റ്‌മെന്റ്…

      Read More »
    • വീട്ടിലെ സ്ത്രീകളോട് മാന്യമായി പെരുമാറിയില്ലെങ്കില്‍ മോന്ത അടിച്ച് പൊളിക്കും! പഞ്ചായത്ത് സെക്രട്ടറിയെ വിരട്ടി പട്ടാമ്പി എംഎല്‍എ

      പാലക്കാട്: സഹോദരിയെ അപമാനിച്ച ഓങ്ങല്ലൂര്‍ പഞ്ചായത്ത് സെക്രട്ടറിയെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തി പട്ടാമ്പി എംഎല്‍എ മുഹമ്മദ് മുഹ്‌സിന്‍. വിവാഹം രജിസ്റ്റര്‍ ചെയ്യുന്നതുമായി ബന്ധപ്പെട്ട ആവശ്യത്തിനാണ് എംഎല്‍എയുടെ സഹോദരി ഓങ്ങല്ലൂര്‍ പഞ്ചായത്ത് സെക്രട്ടറിക്ക് ജഗദീഷിന് മുമ്പാകെയെത്തിയത്. എന്നാല്‍, വിദ്യാഭ്യാസ യോഗ്യതയുടെ പേരില്‍ സെക്രട്ടറി അപമാനിച്ചു എന്നും അതുകൊണ്ടാണ് മോശം ഭാഷ ഉപയോഗിക്കേണ്ടി എം എല്‍ എ പറയുന്നത്. വീട്ടിലെ സ്ത്രീകളോട് മാന്യമായി പെരുമാറാന്‍ അറിയില്ലെങ്കില്‍ മോന്ത അടിച്ച് പൊളിക്കുമെന്നും നേരിട്ട് വരാന്‍ അറിയാമെന്നും എം എല്‍ എ പറയുന്ന ശബ്ദ സന്ദേശം പുറത്തുവന്നിട്ടുണ്ട്. ഞാന്‍ നിയമസഭയില്‍ ആയതുകൊണ്ടാണ് ഇപ്പോള്‍ വരാത്തതെന്നും മുഹ്‌സിന്‍ ഫോണിലൂടെ പറയുന്നുണ്ട്. പെണ്‍കുട്ടി അവിടെ വന്നു കരഞ്ഞിട്ടല്ലേ പോയതെന്നും ഈ വര്‍ത്താനം ഇനി പറഞ്ഞാല്‍ മോന്തയ്ക്ക് രണ്ട് തന്നിട്ടേ സംസാരിക്കൂ എന്നും മുഹ്‌സീന്‍ പറയുന്നുണ്ട്. വനിതാ മെമ്പര്‍മാരോടും പഞ്ചായത്ത് സെക്രട്ടറി മോശമായി സംസാരിച്ചെന്നതടക്കമുള്ള കാര്യങ്ങളും എംഎല്‍എ ഫോണിലൂടെ വിവരിക്കുന്നുണ്ട്. ജനുവരി 20 നാണ് സംഭവം നടന്നത്. സെക്രട്ടറിക്ക് സ്ഥലംമാറ്റം കിട്ടിയ…

      Read More »
    • കുടയെടുക്കാന്‍ മറക്കരുത്!!! ഇന്ന് മുതല്‍ ശനിയാഴ്ച വരെ ശക്തമായ മഴ; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

      തിരുവനന്തപുരം: സംസ്ഥാനത്ത് വേനല്‍മഴ ശക്തമാകുന്നു. ഇന്ന് മുതല്‍ ശനിയാഴ്ച വരെ വിവിധ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ജാഗ്രതയുടെ ഭാഗമായി ഇന്ന് എറണാകുളം, പാലക്കാട്, വയനാട് ജില്ലകളിലും വ്യാഴാഴ്ച പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലും വെള്ളിയാഴ്ച പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലും ശനിയാഴ്ച പത്തനംതിട്ട, ഇടുക്കി, എറണാകുളം, പാലക്കാട്, വയനാട് ജില്ലകളിലും കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ ലഭിക്കുന്ന ശക്തമായ മഴയാണ് യെല്ലോ അലര്‍ട്ട് കൊണ്ട് അര്‍ത്ഥമാക്കുന്നത്. വ്യാഴാഴ്ച മുതല്‍ ശനിയാഴ്ച വരെ മഴയ്ക്കൊപ്പം ഇടിമിന്നലിനും സാധ്യതയുണ്ട്. മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ഇടിമിന്നല്‍ അപകടകാരികളാണ്. അവ മനുഷ്യന്റെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകള്‍ക്കും വൈദ്യുത ചാലകങ്ങളുമായി…

      Read More »
    • കൂടല്‍മാണിക്യ ക്ഷേത്രത്തിലെ ജാതി വിവാദം: കഴകക്കാരന്‍ ബാലു രാജിവെച്ചു

      തൃശൂര്‍: ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ജാതി വിവേചനത്തിന് ഇരയായ കഴകക്കാരന്‍ തിരുവനന്തപുരം ആര്യനാട് സ്വദേശി ബി.എ ബാലു രാജിവെച്ചു. ഇന്നലെ കൂടല്‍മാണിക്യം ക്ഷേത്രത്തിലെ ദേവസ്വം ഓഫീസിലെത്തി അഡ്മിനിസ്ട്രേറ്റര്‍ക്ക് രാജിക്കത്ത് കൈമാറുകയായിരുന്നു. വ്യക്തിപരമായ കാരണത്താലാണ് രാജിയെന്നാണ് കത്തില്‍ സൂചിപ്പിക്കുന്നത്. ജാതി വിവേചന വിവാദത്തെത്തുടര്‍ന്ന് അവധിയിലായിരുന്ന ബാലു തിരികെ ജോലിയില്‍ പ്രവേശിച്ചിരുന്നില്ല. ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡ് നിയമനത്തെ തുടര്‍ന്ന് ഫെബ്രുവരി 24 നാണ് ബാലു കഴകക്കാരനായി ഇരിങ്ങാലക്കുടയിലെത്തിയത്. ഈഴവ സമുദായക്കാരനായ ബാലുവിന്റെ നിയമനത്തെ എതിര്‍ത്ത് തന്ത്രിമാര്‍ രംഗത്തു വരികയായിരുന്നു. വാര്യര്‍ സമുദായാംഗമാണ് ക്ഷേത്രത്തില്‍ കഴക ജോലി ചെയ്തിരുന്നത്. ഇതിനു പകരം ഈഴവ വിഭാഗത്തില്‍പ്പെട്ട ബാലുവിനെ നിയമിച്ചതില്‍ തന്ത്രിമാര്‍ കടുത്ത പ്രതിഷേധം അറിയിച്ചു. തന്ത്രിമാരുടെ എതിര്‍പ്പിനെ തുടര്‍ന്ന് ബാലുവിനെ ദേവസ്വം ഭരണസമിതി ഓഫീസ് ജോലിയിലേക്ക് മാറ്റിയിരുന്നു. പിന്നീട് ഇത് വിവാദമായതോടെ, കൂടല്‍മാണിക്യം ഭരണസമിതി തന്നെ ബാലുവിനെ കഴകക്കാരനായി നിയമിക്കാന്‍ തീരുമാനിക്കുകയായിരുന്നു.  

      Read More »
    • ഇക്കുറി കലിപ്പില്ല; പ്രസംഗിക്കുമ്പോള്‍ മൈക്കിലൂടെ അപസ്വരം; അവതാരകയെ അടുത്തുവിളിച്ച് ഉപദേശിച്ച് പിണറായി വിജയന്‍; കാല്‍തൊട്ടു വണങ്ങി അവതാരിക; പൊട്ടിച്ചിരിച്ച് വേദിയിലുള്ളവര്‍

      തിരുവനന്തപുരം: പ്രസംഗിക്കുമ്പോള്‍ മറ്റൊരു മൈക്കിലൂടെ അപസ്വരം പുറപ്പെടുവിക്കരുതെന്ന് ഉപദേശിച്ച മുഖ്യമന്ത്രി പി ണറായി വിജയന്റെ കാല്‍തൊട്ടു വണങ്ങി അവതാരക. ശാസ്തമം ഗലം ശ്രീരാമകൃഷ്ണാശ്രമം ആശു പത്രിയുടെ നെട്ടയത്ത് നടന്ന നഴ്‌സിങ് കോളജ് മന്ദിരോദ്ഘാ ടനവേദിയിലാണ് സംഭവം. മുഖ്യമന്ത്രി പ്രസംഗിക്കുമ്പോള്‍ അവതാരക പുറകില്‍ മാറിനില്‍ ക്കുകയായിരുന്നു. അവരുടെ കൈയിലുണ്ടായിരുന്ന കോര്‍ ഡ്യുഡ്‌ലെസ് മൈക്കില്‍നിന്ന് കൈ തട്ടുമ്പോഴുള്ള ശബ്ദം രണ്ടുതവണ ഉയര്‍ന്നു. പ്രസംഗം അവസാനിപ്പിച്ച് കസേരയിലിരുന്ന മുഖ്യമന്ത്രി മറുഭാഗ ത്തുനിന്ന അവതാരകയെ അടുത്തേക്കു ക്ഷണിച്ചു. കൈയില്‍ മൈക്കുമായിവന്ന അവരോടു പ്രസംഗത്തിനിടയിലെ ശബ്ദത്തെക്കുറിച്ച് സൂചിപ്പിച്ച മുഖ്യമന്ത്രി അതൊഴിവാക്കണമെന്നും ആവശ്യപ്പെട്ടു. അനുസരണയോടെ കേട്ടുനിന്ന അവതാരക കുനിഞ്ഞ് അദ്ദേഹത്തിന്റെ കാല്‍തൊട്ടു വണങ്ങി. വേദിയിലുണ്ടായിരുന്നവരെ ചിരിപ്പിച്ച സംഭവമായിരുന്നു ഇത്.  

      Read More »
    • എമ്പുരാന്‍ പ്രദര്‍ശനത്തിന് എതിരേ ഹര്‍ജി നല്‍കിയ സംഘപരിവാറുകാരനെ ബിജെപി ജില്ല കമ്മിറ്റി പുറത്താക്കി! ഹര്‍ജിയുമായി ബന്ധമില്ലെന്ന് ജില്ല പ്രസിഡന്റ്; ആര്‍എസ്എസ് നിലപാടിന് ഒപ്പം നിന്നതിനുള്ള സമ്മാനമെന്ന് പ്രവര്‍ത്തകര്‍

      തൃശൂര്‍: രാജ്യമെമ്പാടും സംഘപരിവാര്‍ പ്രവര്‍ത്തകര്‍ എമ്പുരാന്‍ സിനിമയ്‌ക്കെതിരേ രംഗത്തു വന്നതിനു പിന്നാലെ സിനിമയ്‌ക്കെതിരേ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയ ബിജെപി പ്രവര്‍ത്തകന് സസ്‌പെന്‍ഷന്‍. തൃശൂര്‍ സ്വശേദിയായ വി.വി. വിജീഷിനെയാണു പാര്‍ട്ടിയുടെ പ്രാഥമികാംഗത്വത്തില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തത്. സിനിമയുടെ പ്രദര്‍ശനം തടയണമെന്നാവശ്യപ്പെട്ട് വിജീഷ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയതിനു പിന്നാലെയാണ് നടപടി. പാര്‍ട്ടി അച്ചടക്കം ലംഘിച്ചതിനാലാണ് വിജീഷിനെ സസ്‌പെന്റ് ചെയ്യുന്നതെന്ന് ബിജെപി തൃശൂര്‍ സിറ്റി ജില്ല പ്രസിഡന്റ് ജസ്റ്റിന്‍ ജേക്കബ് അറിയിച്ചു. വിജീഷ് ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയുമായി ബിജെപിക്ക് ബന്ധമില്ലെന്നും സംസ്ഥാന അധ്യക്ഷന്‍ പറഞ്ഞതാണ് ബിജെപി നിലപാടെന്നും ഇത്തരത്തില്‍ ഹര്‍ജി നല്‍കാന്‍ ആരെയും ബിജെപി ചുമതലപ്പെടുത്തിയിട്ടില്ലെന്നും ജസ്റ്റിന്‍ ജേക്കബ് പറഞ്ഞു. സിനിമ രാജ്യവിരുദ്ധത പ്രചരിപ്പിക്കുന്നതും മതവിദ്വേഷത്തിന് വഴിമരുന്നിടുന്നുവെന്നും വിജീഷ് നല്‍കിയ ഹര്‍ജിയില്‍ ആരോപിച്ചിരുന്നു. മോഹന്‍ലാല്‍, പൃഥ്വിരാജ്, ആന്റണി പെരുന്പാവൂര്‍ എന്നിവരെ കൂടാതെ കേന്ദ്രസര്‍ക്കാരിനെയും ഹര്‍ജിയില്‍ എതിര്‍കക്ഷികള്‍ ആക്കിയിട്ടുണ്ട്. സംസ്ഥാന പോലീസ്, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് എന്നിവരെയും ഹര്‍ജിയില്‍ എതിര്‍കക്ഷികളാക്കിയാണ് ഹര്‍ജി നല്‍കിയിട്ടുള്ളത്. കേന്ദ്ര പ്രതിരോധ മന്ത്രാലയത്തെയും ദേശീയ അന്വേഷണ…

      Read More »
    • വെള്ളിയാഴ്ച വരെ സംസ്ഥാനത്ത് പരക്കെ മഴ; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

      തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതല്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്. വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. വെള്ളിയാഴ്ച വരെയാണ് മുന്നറിയിപ്പ്. ചൊവ്വ: എറണാകുളം, പാലക്കാട്, വയനാട് ബുധന്‍ : പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, വയനാട് വ്യാഴം : പാലക്കാട്, മലപ്പുറം, വയനാട് വെളളി : പത്തനംതിട്ട, ഇടുക്കി, എറണാകുളം, പാലക്കാട്, വയനാട്എന്നീ ജില്ലകളിലാണ് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.  

      Read More »
    • കണക്കു നല്‍കിയില്ലെങ്കില്‍ ഉത്തരവിടും: പാലിയേക്കര ടോള്‍ കമ്പനിക്കെതിരേ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി; രണ്ടുവട്ടം കേസ് പരിഗണിച്ചിട്ടും ലാഭം വ്യക്തമാക്കിയില്ല; ഇതുവരെ പിരിച്ചത് 1521 കോടി

      തൃശൂര്‍: ടോള്‍ പിരിവുമായി ബന്ധപ്പെട്ട കണക്കു നല്‍കാത്ത പാലിയേക്കര ടോള്‍ കമ്പനിക്കെതിരേ കര്‍ശന താക്കീതുമായി ഹൈക്കോടതി. ടോള്‍ പിരിവുമായി ബന്ധപ്പെട്ടു രണ്ടു തവണ കേസ് വാദത്തിനു വന്നിട്ടും രേഖകള്‍ ഹാജരാക്കാതിരുന്നതോടെയാണ് ഏഴിനു മുമ്പ് സമര്‍പ്പിക്കണമെന്നു നിര്‍ദേശിച്ചത്. രേഖകള്‍ നല്‍കിയില്ലെങ്കില്‍ കേസില്‍ ഉത്തരവു പറയുമെന്നും വ്യക്തമാക്കി. ടോള്‍ പിരിക്കാനുള്ള കാലാവധി 2026ല്‍നിന്ന് 2028ലേക്കു നീട്ടി നല്‍കിയതും ന്യായമായ ലാഭമുണ്ടാക്കിയിട്ടും പിരിവു തുടരുന്നതും ചൂണ്ടിക്കാട്ടി കെപിസിസി സെക്രട്ടറി അഡ്വ. ഷാജി ജെ. കോടങ്കണ്ടത്ത് അഡ്വ. ഗംഗേഷ് മുഖാന്തിരമാണു ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. ജസ്റ്റിസുമാരായ എ. മുഹമ്മദ് മുസ്താഖ്, പി. കൃഷ്ണകുമാര്‍ എന്നിവരടങ്ങുന്ന ബെഞ്ചാണു വാദത്തിന് എടുത്തത്. ഹര്‍ജിക്കാരുടെ വാദം കേട്ട കോടതി ഫെബ്രുവരി 22ന് കരാര്‍ കമ്പനിയോടു റോഡു നിര്‍മാണത്തിനു ചെലവായ തുക, ന്യായമായി ഉദ്ദേശിക്കുന്ന ലാഭസംഖ്യ എന്നിവ വ്യക്തമാക്കി കണക്കുകള്‍ നല്‍കാന്‍ ആവശ്യപ്പെട്ട് ഇടക്കാല ഉത്തരവിട്ടു. ഇതിനുശേഷം രണ്ടുവട്ടം കേസ് പരിഗണിച്ചിട്ടും രേഖകള്‍ ഹാജരാക്കാതെ വന്നതോടെയാണു കോടതി രൂക്ഷമായ പരാമര്‍ശം നടത്തിയത്. 13…

      Read More »
    • 8 മാസം ഗര്‍ഭിണിയായ യുവതി ഭര്‍തൃഗൃഹത്തില്‍ തൂങ്ങിമരിച്ചു, സംഭവം കോട്ടയം കുറുപ്പന്തറയില്‍

           എട്ടു മാസം ഗര്‍ഭിണിയായ യുവതിയെ ഭർതൃഗൃഹത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കുറുപ്പന്തറ കണ്ടാറ്റുപാടം മുതുകാട്ടുപറമ്പില്‍ അഖില്‍ മാനുവലിന്‍റെ ഭാര്യ അമിത സണ്ണി (32)ആണ് മരിച്ചത്. ഞായറാഴ്ച രാത്രിയിലാണ് സംഭവം. മക്കളായ അനയ (4),അന്ന (രണ്ടര) എന്നീ കുട്ടികള്‍ അമിതയുടെ മാതാപിതാക്കള്‍ക്കൊപ്പമാണ് കഴിയുന്നത്. ഞായറാഴ്ച രാത്രി 11.30 ഓടെയാണ് സംഭവം. രാത്രിയില്‍ അമിത വീട്ടുകാരെ ഫോണില്‍ വിളിച്ചു താന്‍ മരിക്കാന്‍ പോവുകയാണെന്ന് പറഞ്ഞതായി ബന്ധുക്കള്‍ പറഞ്ഞു. അമിതയുടെ വീട്ടുകാര്‍ ഫോണില്‍ വിളിച്ചെങ്കിലും കിട്ടാതെ വന്നതോടെ ഭർത്താവ് അഖിലിനെ ഫോണില്‍ വിളിച്ചു വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് അഖില്‍ വന്നു നോക്കിയപ്പോഴാണ് തൂങ്ങിനില്‍ക്കുന്ന നിലയില്‍ അമിതയെ കാണുന്നത്. തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. മകനും മരുമകളും തമ്മില്‍ വഴക്കിട്ടതായും പിന്നീട് അഖില്‍ പുറത്തേക്ക് പോയ സമയത്താണ് അമിത തൂങ്ങിയതെന്നും അഖിലിന്‍റെ മാതാവ് ഷേര്‍ളി പൊലീസിനോടു പറഞ്ഞു. വൈക്കം തഹസില്‍ദാരുടെ നേതൃത്വത്തില്‍ മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം കാരിത്താസ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. വീട്ടിലും പരിശോധനകള്‍…

      Read More »
    • സര്‍ക്കാര്‍ കെട്ടിവച്ചത് 26.56 കോടി; എല്‍സ്റ്റണ്‍ എസ്‌റ്റേറ്റ് ആവശ്യപ്പെട്ടത് 546 കോടി; വയനാട് ടൗണ്‍ഷിപ്പിലെ സ്ഥലം ഏറ്റെടുപ്പില്‍ അനിശ്ചിതത്വം; കോടതി വ്യവഹാരം നീളും; ശിലാ സ്ഥാപനത്തിന് ഭൂമി നല്‍കിയത് പ്രതീകാത്മകമായി

      കല്‍പ്പറ്റ: വയനാട് ഉരുള്‍പൊട്ടല്‍ ബാധിതര്‍ക്കു ടൗണ്‍ഷിപ്പ് നിര്‍മിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ശിലയിട്ടെങ്കിലും സ്ഥലം ഏറ്റെടുപ്പുമായി ബന്ധപ്പെട്ട അനിശ്ചിതത്വം തുടരുന്നു. എല്‍സ്റ്റണ്‍ എസ്‌റ്റേറ്റില്‍ സര്‍ക്കാര്‍ ഏറ്റെടുത്ത പുല്‍പ്പാറ ഡിവിഷനിലാണു പ്രതിസന്ധി. ദുരന്തബാധിതരുടെ പുനരധിവാസത്തിനുള്ള ടൗണ്‍ഷിപ്പിന്റെ ശി ലാസ്ഥാപനം മാര്‍ച്ച് 27ന് എല്‍സ്റ്റന്‍ എസ്റ്റേറ്റില്‍ മുഖ്യമന്ത്രി നിര്‍വഹിച്ചെങ്കിലും ഭവനങ്ങളുടെയും അനുബ ന്ധ നിര്‍മിതികളുടെയും പ്രവൃത്തി തുടങ്ങുന്നതിനു തടസമുണ്ടെന്നു നിയമരംഗ ത്തുള്ളവര്‍ പറയുന്നു. എല്‍സ്റ്റന്‍ എസ്റ്റേറ്റില്‍ ഏറ്റെടുത്ത 64.4075 ഹെക്ടര്‍ ഭൂമി ക്കു നഷ്ടപരിഹാരമാ യി മന്ത്രിസഭ തീരുമാ നിച്ചത് 26.56 കോടി രൂപയാണ്. ഈ തുക സര്‍ക്കാര്‍ കോടതിയി ല്‍ കെട്ടിവച്ചിട്ടുമുണ്ട്. എന്നാല്‍, ഇത്രയും ഭൂ മിക്കു വിലയും ആസ്തി നഷ്ടപരിഹാരവുമായി 546 കോടി രൂപയാണ് എല്‍സ്റ്റന്‍ എസ്റ്റേറ്റ് മാനേജ്‌മെന്റ് ആവശ്യപ്പെ ടുന്നത്. ഇതുമായി ബന്ധപ്പെട്ട് എസ്റ്റേറ്റ് മാനേജ്‌മെന്റ് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഏപ്രില്‍ മൂന്നിനു പരിഗണി ക്കാനിരിക്കയാണ്. ഭൂമിവിഷയത്തില്‍ ഹൈക്കോടതിയില്‍നിന്നു ഇച്ഛിക്കുന്ന വിധത്തില്‍ ഉത്തരവ് ഉണ്ടാ കുന്നില്ലെങ്കില്‍ സുപ്രീംകോടതിയെ…

      Read More »
    Back to top button
    error: