Kerala

    • ‘ഇടുക്കിയില്‍ നിന്നല്ലേ? അപ്പോള്‍ ‘ഇടുക്കി ഗോള്‍ഡും കിട്ടുമല്ലോ’; കഥ കേള്‍ക്കാന്‍ മൂഡ് വരണേല്‍ നാട്ടില്‍ പോയി കുറച്ച് ഇടുക്കി ഗോള്‍ഡുമായി വാ; അപ്പോള്‍ ഇരിക്കാം! വൈറലായി സംവിധായകന്റെ ചോദ്യം

      ചെറുതോണി: സാംസ്‌കാരിക വകുപ്പ് ഇടുക്കി ജില്ലാ കോര്‍ഡിനേറ്ററും സംഗീത നാടക അക്കാദമി കേന്ദ്ര കലാസമിതി സെക്രട്ടറിയുമായ സൂര്യലാല്‍ സിനിമ കഥ പറയാന്‍ പോയപ്പോള്‍ താന്‍ അനുഭവിച്ച ദുരാവസ്ഥയെ പറ്റി എഴുതിയ കുറിപ്പ് സൈബറിടത്ത് വൈറല്‍. കൊച്ചിയില്‍ ഒരു സംവിധായകന്റെ അടുത്ത് കഥ പറയാന്‍ പോയപ്പോള്‍ ഇടുക്കിയില്‍ നിന്നാണെങ്കില്‍ ഇടുക്കി ഗോള്‍ഡ് കിട്ടുമോ എന്ന് ചോദിച്ചെന്നും, ഇല്ലെന്ന് പറഞ്ഞപ്പോള്‍ നിങ്ങള്‍ നാട്ടില്‍ പോയി കുറച്ച് ഇടുക്കി ഗോള്‍ഡുമായി വാ നമ്മുക്ക് വിശദമായി ഇരിക്കാം എന്ന് സംവിധായകന്‍ പറഞ്ഞെന്നും കുറിപ്പിലുണ്ട്.   കുറിപ്പ്   ഒരു കഞ്ചാവ് കഥ.. (ഇത് ഞങ്ങളുടെ അനുഭവ കഥ) കുറേ വര്‍ഷങ്ങള്‍ക്ക് മുമ്പാണ്…ഞാനും ബിബിന്‍ ജോയിയും സിനിമ ഭ്രാന്ത് തലയ്ക്ക് പിടിച്ച് കൊച്ചിയിലും തിരുവനന്തപുരത്തുമായി തെണ്ടി തിരിയുന്ന സമയം..ഞങ്ങളുടെ കയ്യില്‍ രണ്ട് മൂന്ന് സിനിമാക്കഥകളുമുണ്ട്. ഏതെങ്കിലും ഡയറക്ടറെ കണ്ട് കഥ പറഞ്ഞ് സിനിമയില്‍ കയറി കൂടുകയാണ് ലക്ഷ്യം..ഒരു പ്രശസ്ത ക്യാമറാമാന്റെ നമ്പര്‍ തപ്പിയെടുത്ത് ബിബിന്‍ ജോയി അദ്ദേഹവുമായി സൗഹൃദം…

      Read More »
    • തൃശൂർ പൂരം: പഹൽഗാം ആക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ കടുത്ത നിയന്ത്രണം; ഡ്രോണുകൾ നിരോധിച്ചു; ഗതാഗത ക്രമീകരണങ്ങൾ ഇങ്ങനെ; രേഖകളും കരുതണം

      തൃശൂർ: പൂരം സാമ്പിൾ വെടിക്കെട്ട് ദിനമായ 04 ന് ഉച്ചതിരിഞ്ഞ് 03. 30 മണി മുതൽ നഗരത്തിൽ ഗതാഗത നിയന്ത്രണം. സാമ്പിൾ വെടിക്കെട്ട് ദിവസമായ 04-05-2025 തിയ്യതി സ്വരാജ് റൌണ്ടിൽ യാതൊരുവിധ വാഹനങ്ങളും പാർക്ക് ചെയ്യാൻ അനുവദിക്കുന്നതല്ല. കൂടാതെ ഇന്നേ ദിവസം റോഡരികിൽ പാർക്ക് ചെയ്ത് മറ്റ് വാഹനങ്ങൾക്ക് പോകുവാൻ തടസ്സം സൃഷ്ടിക്കുന്ന വാഹനങ്ങൾക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കുന്നതാണെന്ന് ട്രാഫിക്ക് SHO അറിയിച്ചു. ഈ സമയങ്ങളിൽ സ്വകാര്യവാഹനങ്ങൾക്ക് നഗരത്തിൻെറ ഔട്ടർ റിങ്ങ് വരെ മാത്രമേ പ്രവേശനാനുമതിയുള്ളൂ നഗരത്തിനുള്ളിലെ തദ്ദേശവാസികളുടെ വാഹനങ്ങൾക്ക് അനുമതിലഭിക്കുന്നതിനായി വാഹനത്തിൻെറ നമ്പരും തിരിച്ചറിയൽ രേഖയും കരുതേണ്ടതാണ്. സാമ്പിൾ വെടിക്കെട്ട് ദിവസമായ 04-05-2025 തിയ്യതി ഉച്ചയ്ക്കു ശേഷം 3.30 മുതൽ സ്വകാര്യ വാഹനങ്ങളുടേയും സർവ്വീസ് നടത്തുന്ന സ്വകാര്യ ബസ്സുകളുടേയും ഗതാഗത നിയന്ത്രണം താഴെ പറയുന്നു. ഒറ്റപ്പാലം, ഷൊർണൂർ, മെഡിക്കൽ കോളേജ്, ചേലക്കര, പഴയന്നൂർ, ചേറൂർ, വരടിയം, മുണ്ടൂർ ഭാഗത്തുനിന്ന് വരുന്ന ബസ്സുകൾ പെരിങ്ങാവ്, അശ്വിനി വഴി വടക്കേ സ്റ്റാൻറിൽ സർവ്വീസ്…

      Read More »
    • തൃശ്ശൂർ പൂരത്തിലെ സ്ത്രീ സാന്നിധ്യം ആഘോഷമാക്കി ഈസ്റ്റേണിന്റെ ‘പെൺ പൂരം’

      തൃശ്ശൂർ: ആനച്ചന്തവും വാദ്യമേളവും വർണ്ണപ്പകിട്ടാർന്ന കുടമാറ്റവുമായി കേരളത്തിന്റെ സാംസ്കാരികപ്പെരുമ വിളിച്ചോതുന്ന തൃശ്ശൂർ പൂരത്തിൽ ഇത്തവണ പെൺസാന്നിധ്യം കൊണ്ട് കൂടുതൽ ശ്രദ്ധേയമാകുകയാണ്. ഈ ആഘോഷത്തിന് മാറ്റുകൂട്ടുന്ന വനിതകളെ ആദരിക്കാനായി ഈസ്റ്റേൺ ഇക്കുറി ഒരുക്കുന്ന ‘ഈസ്റ്റേൺ പെൺ പൂരം’ വ്യത്യസ്തമായ ഒരു ശ്രമമാണ്. പൂരത്തിന്റെ ഓരോ ചുവടുകളിലും തങ്ങളുടെ കഴിവുകൾ തെളിയിക്കുന്ന സ്ത്രീകളെ ഈ സംരംഭത്തിലൂടെ ആദരിക്കുകയാണ് ഈസ്റ്റേൺ. ‘ഈസ്റ്റേൺ പെൺ പൂരം’ പരിപാടിയുടെ ഭാഗമായി സ്ത്രീകളുടെ പങ്കാളിത്തം പ്രോത്സാഹിപ്പിക്കാനും അവർക്ക് പിന്തുണ നൽകാനും ഈസ്റ്റേൺ വിവിധ പരിപാടികളാണ് സംഘടിപ്പിക്കുന്നത്. ഇതിൽ പ്രധാനപ്പെട്ടവയാണ് ‘പെൺ പൂരം സെൽഫി സ്പോട്ട്’, അതുപോലെ സ്ത്രീകൾക്ക് വിശ്രമിക്കാനും പൂരത്തിന്റെ ആഘോഷങ്ങൾ സുരക്ഷിതമായി ആസ്വദിക്കാനും സാധിക്കുന്ന ‘പെൺ ഇടം’ എന്നിവ. ഇതിന്റെ ഭാഗമായി പൂരനഗരിയിലെ ഈസ്റ്റേൺ പെൺ പൂരം പ്രദർശന സ്റ്റാൾ ഈസ്റ്റേൺ എ വി പി സെയിൽസ് ലൗലി ബേബിയും പ്രസിദ്ധ കുറുങ്കുഴൽ വാദകയുമായ ഹൃദ്യ കെ. സുധീഷും ചേർന്ന് നിർവഹിച്ചു. ഈ വർഷത്തെ പൂരത്തിൽ കുറുങ്കുഴൽ വാദനത്തിൽ…

      Read More »
    • ശൈലി ആപ്പുമായി ആശമാര്‍ വീടുകളില്‍ മാസത്തില്‍ എത്രവട്ടം എത്തി? കേരളത്തില്‍ കൂടുതല്‍ ജോലി ചെയ്തിട്ടും പ്രതിഫലം 230 രൂപയോ? ജനപ്രതിനിധികളെ ചേര്‍ത്തുവച്ച് സാറ ജോസഫ് പറയുന്ന കണക്കിലെ വാസ്തവം എന്ത്? ചില വസ്തുതകള്‍ പറയാതെവയ്യ

      കൊച്ചി: എസ് യുസിഐ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് ആരംഭിച്ച സമരത്തിനോടു സര്‍ക്കാര്‍ മുഖം തിരിച്ചതോടെ സമൂഹ ധനസമാഹരണത്തിലൂടെ ആയിരം രൂപവീതം നല്‍കുമെന്നു പ്രഖ്യാപിച്ചു എഴുത്തുകാരി സാറ ജോസഫ് രംഗത്തെത്തിയിരുന്നു. പ്രതിദിനം 230 രൂപയാണ് ആശമാര്‍ക്കു ലഭിക്കുന്നതെന്നും ഈ മന്ത്രിസഭ കാലാവധി അവസാനിക്കുന്നതു വരെ 1000 രൂപവരെ നല്‍കുമന്നുമാണു സാറ ജോസഫും സംഘവും വ്യക്തമാക്കിയത്. ഓരോ ആശമാരെയും ഒരോ ആളുകളെക്കൊണ്ടു സ്‌പോണ്‍സര്‍ ചെയ്യിച്ച് യുപിഐ (ഗൂഗിള്‍ പേ പോലെ) വഴി പണം ഓരോരുത്തരുടെയും അക്കൗണ്ടിലേക്ക് എത്തിക്കുകയാണു പദ്ധതി. കലാമണ്ഡലം ചാന്‍സലര്‍ മല്ലിക സരാഭായിയും ഇതിനു പിന്തുണയുമായി എത്തിയിരുന്നു. ഇവര്‍ ആയിരം രൂപയും നല്‍കി. എന്നാല്‍, ആശമായുടെ ജോലിയും അവരുടെ വേതനവും തമ്മിലുള്ള ബന്ധമാണ് ദിവസ വേതനത്തിന്റെ കണക്കുകള്‍ പുറത്തുവിട്ടതോടെ വീണ്ടും ചര്‍ച്ചയിലേക്കു വരുന്നത്. എസ് യുസിഐയുടെ സമരത്തെ എതിര്‍ക്കുമ്പോഴും ആശമാരുടെ കാര്യത്തില്‍ സമൂഹം പൊതുവേ അവര്‍ക്ക് അനുകൂലമായിട്ടാണ് നിലപാട് എടുക്കുന്നത്. പദ്ധതി തുടങ്ങിയശേഷം സംസ്ഥാന സര്‍ക്കാര്‍ ക്രമാനുഗതമായി അവരുടെ ഓണറേറിയം കൂടിക്കൊടുത്തിട്ടുമുണ്ട്. ആശമാര്‍ക്കുള്ള നിബന്ധനകള്‍…

      Read More »
    • അധ്യക്ഷനെ മാറ്റുന്നത് ഹൈക്കമാന്‍ഡ് സൂചിപ്പിച്ചിട്ടില്ല; ഡല്‍ഹി ചര്‍ച്ചയില്‍ സംതൃപ്തനെന്ന് കെ സുധാകരന്‍; ആന്റോ ആന്റണിക്കായി സമ്മര്‍ദ്ദം ചെലുത്തുന്നത് വാദ്രയും പ്രിയങ്കയും?

      കണ്ണൂര്‍: കെപിസിസി പ്രസിഡന്റിനെ മാറ്റേണ്ട സാഹചര്യം കേരളത്തിലുണ്ടെന്ന് തനിക്ക് തോന്നുന്നില്ലെന്ന് കെ. സുധാകരന്‍. പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറ്റുന്ന കാര്യം ഡല്‍ഹിയില്‍ ചര്‍ച്ചയായിട്ടില്ലെന്നും സുധാകരന്‍ പറഞ്ഞു. തന്നെ അധ്യക്ഷ സ്ഥാനത്തു നിന്നും മാറ്റുമോ ഇല്ലയോ എന്ന് ഹൈക്കമാന്റിനോട് ചോദിക്കണം. ഹൈക്കമന്റ് എടുക്കുന്ന തീരുമാനം അംഗീകരിക്കും. പ്രസിഡന്റ് സ്ഥാനത്ത് തുടരില്ല എന്ന് താന്‍ ആരോടും പറഞ്ഞിട്ടില്ല. പകരം ആരുടേയും പേര് നിര്‍ദേശിച്ചിട്ടില്ലെന്നും സുധാകരന്‍ പറഞ്ഞു. ഇന്നലെ ഡല്‍ഹിയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുമായുള്ള കൂടിക്കാഴ്ചയില്‍ കെപിസിസി അധ്യക്ഷസ്ഥാനം ഒഴിയാന്‍ സുധാകരന്‍ സന്നദ്ധത അറിയിച്ചുവെന്ന വിധത്തില്‍ വാര്‍ത്തകള്‍ വരുന്നുണ്ടെങ്കിലും അതെല്ലാം തള്ളിക്കളകയുകായണ് സുധാകരന്‍. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് നടക്കുന്ന യുഡിഎഫ് യോഗത്തില്‍ പങ്കെടുക്കാതെയാണ് സുധാകരന്‍ ഡല്‍ഹിയിലെത്തിയത്. പുതിയ പ്രസിഡന്റിനെ കോണ്‍ഗ്രസ് ഹൈക്കമാന്റ് പ്രഖ്യാപിച്ചേക്കുമെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെയാണ് സുധാകരന്റെ പ്രതികരണം. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെയുടെ വസതിയില്‍ ഇന്നലെയായിരുന്നു നാല്‍പത് മിനിട്ട് നീണ്ടു നിന്ന കൂടിക്കാഴ്ച. രാഹുല്‍ ഗാന്ധിയും ഖര്‍ഗക്കൊപ്പം ചര്‍ച്ചയില്‍ പങ്കെടുത്തു. നിലമ്പൂര്‍ ഉപതെരഞ്ഞടുപ്പ്,…

      Read More »
    • സഞ്ചരിച്ച കാറില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന് പറഞ്ഞ് ഭീഷണി; പോലീസിനെയും നാട്ടുകാരെയും വട്ടംകറക്കി; വിദേശവനിതയെയും യുവാവിനെയും മാനസികാരോഗ്യവിഭാഗത്തില്‍ പ്രവേശിപ്പിച്ചു

      ആലപ്പുഴ: ബൈപ്പാസിലൂടെ സഞ്ചരിച്ച കാറില്‍ ബോംബുണ്ടെന്ന തരത്തിലുള്ള വ്യാജ വിവരങ്ങളിലൂടെ ഭീതി സൃഷ്ടിച്ച വിദേശവനിതയും യുവാവും ആലപ്പുഴ മെഡിക്കല്‍ കോളേജിലെ മാനസികാരോഗ്യ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. ബൈപ്പാസില്‍ ഗതാഗത തടസ്സം സൃഷ്ടിച്ചതിനായി ഇരുവരുടെ പേരിലും കേസെടുത്ത പൊലീസ്, ജാമ്യത്തില്‍ വിട്ടയച്ച ശേഷം തുടര്‍നടപടിയായി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ബുധനാഴ്ച രാത്രിയോടെ, കടപ്പുറം വനിത-ശിശു ആശുപത്രിക്ക് സമീപം ടൂറിസ്റ്റ് ബസിന്റെ മുന്നില്‍ കാറ് നിര്‍ത്തിയതോടെയാണ് സംശയം ശക്തമായത്. ഓസ്‌ട്രേലിയന്‍ പൗരത്വമുള്ള യുവതിയും ചേര്‍ത്തല സ്വദേശിയായ യുവാവുമാണ് കാറില്‍ ഉണ്ടായിരുന്നത്. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ ഓടിക്കൊണ്ടിരുന്ന ബസിന്റെ കുറികെ ഇടുകയായിരുന്നു. തുടര്‍ന്ന് ഇവര്‍ കാറില്‍ ബോംബ് ഉണ്ടെന്ന് പറഞ്ഞ് ബഹളം വെച്ചു. സംഭവം പോലീസ് അറിഞ്ഞതോടെ സംഭവ സ്ഥലത്ത് എത്തി ഇവരുടെ കാറിന്റെ ചില്ല തകര്‍ത്ത് ഇവരെ പുറത്തിറക്കുകയായിരുന്നു. തുടര്‍ന്ന് പോലീസ് കാര്‍ പരിശോധിച്ചപ്പോള്‍ കാറില്‍ നിന്ന് ഒന്നും ലഭിച്ചില്ല. സംഭവം ബോംബ് സ്‌ക്വാഡും ഫയര്‍ഫോഴ്‌സും ഉള്‍പ്പെടെ വിവിധ വകുപ്പ് സംഘം ഇടപെടേണ്ട അവസ്ഥയുണ്ടാക്കി. പൊലീസിന് ബുദ്ധിമുട്ടുണ്ടാക്കിയ…

      Read More »
    • കോഴിക്കോട് മെഡിക്കല്‍ കോളജ് തീപിടിത്തം: അസ്വാഭാവിക മരണത്തിന് കേസെടുത്തു, 5 മൃതദേഹങ്ങളും പോസ്റ്റ്മോര്‍ട്ടംചെയ്യും

      കോഴിക്കോട്: ഗവ. മെഡിക്കല്‍ കോളജ് ആശുപത്രി അത്യാഹിത വിഭാഗത്തിലെ തീപിടിത്തതിനിടെയുണ്ടായ അഞ്ച് മരണത്തില്‍ പൊലീസ് കേസെടുത്തു. വടകര സ്വദേശി സുരേന്ദ്രന്‍ (59), വെസ്റ്റ് ഹില്‍ സ്വദേശി ഗോപാലന്‍ (65), കൊയിലാണ്ടി സ്വദേശി ഗംഗാധരന്‍ (70), വയനാട് സ്വദേശനി നസീറ (44), ഗംഗ (34) എന്നിവരുടെ മരണത്തിലാണ് അസ്വാഭാവിക മരണത്തിനു കേസെടുത്തത്. ബന്ധുക്കളുടെ പരാതിയിലാണ് നടപടി. അത്യാഹിത വിഭാഗത്തിലെ യുപിഎസ് റൂമില്‍ പൊട്ടിത്തെറിയുണ്ടായ കനത്ത പുക കെട്ടിടത്തിന്റെ 4 നിലകളിലേക്കു പടര്‍ന്നതിനിടെയാണ് 5 മൃതദേഹങ്ങള്‍ അധികൃതര്‍ മോര്‍ച്ചറിയിലേക്കു മാറ്റിയത്. ഇവരുടെ മരണം അപകടം മൂലമാണോ എന്നു സ്ഥിരീകരിച്ചിട്ടില്ല. മരണകാരണം വ്യക്തമല്ലെന്നാണു നിലവില്‍ അധികൃതര്‍ വ്യക്തമാക്കിയിരിക്കുന്നത്. മരിച്ച അഞ്ചുപേരുടെ മൃതദേഹങ്ങളും പോസ്റ്റുമോര്‍ട്ടം ചെയ്യും. മരണത്തില്‍ ആരോപണങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തിലാണിത്. അതേസമയം, സാധാരണഗതിയില്‍ സംഭവിക്കാന്‍ പാടില്ലാത്തതാണ് കോഴിക്കോട് സംഭവിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. എന്താണ് സംഭവിച്ചത് എന്നതിനെപ്പറ്റി ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടേഴ്‌സിന്റെ അന്വേഷണം നടക്കേണ്ടതുണ്ട്. ആ അന്വേഷണത്തിനു ശേഷമേ കൃത്യമായ കാര്യം കണ്ടെത്താന്‍ സാധിക്കുകയുള്ളൂ. ആരോഗ്യമന്ത്രി…

      Read More »
    • ആമസോണ്‍ ഗോഡൗണില്‍ പരിശോധന; വ്യാജ ഐഎസ്‌ഐ മാര്‍ക്ക് ഒട്ടിച്ച ഉത്പന്നങ്ങള്‍ പിടിച്ചു

      കൊച്ചി: ആമസോണ്‍ ഇ- കൊമേഴ്സിന്റെ കളമശേരിയിലെ ഗോഡൗണില്‍ ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ ഡേഡ്സ് (ബിഐഎസ്) കൊച്ചി ബ്രാഞ്ച് പരിശോധന നടത്തി. ഗുണനിലവാരം കുറഞ്ഞ ഉത്പന്നങ്ങള്‍ വന്‍തോതില്‍ ശേഖരിച്ചതായുള്ള രഹസ്യ വിവരത്തെ തുടര്‍ന്നായിരുന്നു പരിശോധന. പരിശോധനയില്‍ ഇന്ത്യയിലും വിദേശത്തുമുള്ള ബ്രാന്‍ഡുകളുടെ പേരില്‍ നിര്‍മിച്ച ഗാര്‍ഹിക ഇലക്ട്രോണിക് ഇലക്ട്രിക്കല്‍ ഉപകരണങ്ങള്‍, അടുക്കള ഉപകരണങ്ങള്‍, കളിപ്പാട്ടങ്ങള്‍, പാദരക്ഷകള്‍ തുടങ്ങിയവ പിടിച്ചെടുത്തു. ഐഎസ്ഐ മാര്‍ക്ക് വ്യാജമായി ഒട്ടിച്ചതും നിയമപ്രകാരമുള്ള ലേബലുകള്‍ ഒട്ടിക്കാത്തതുമായ ഉല്‍പന്നങ്ങള്‍ ഇവയില്‍ പെടുന്നുവെന്നാണ് വിവരം. ബിഐഎസ് സര്‍ട്ടിഫിക്കേഷന്‍ മാര്‍ക്ക് വ്യാപകമായി ദുരുപയോഗിച്ചതായും പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്. ഉത്പന്നങ്ങളില്‍ ഒട്ടിച്ച ലേബലുകള്‍ എളുപ്പം പൊളിഞ്ഞുപോകുന്നതും മുദ്രകള്‍ ശരിയായി പതിയാത്തതുമായിരുന്നു. കുറ്റക്കാര്‍ക്കെതിരെ പ്രോസിക്യൂഷന്‍ നടപടികള്‍ ആരംഭിക്കും. 2 വര്‍ഷം വരെ തടവും നിലവാരമില്ലാത്ത ഉല്‍പന്നങ്ങളുടെ വില്‍പനയിലൂടെ നേടിയ തുകയുടെ 10 മടങ്ങ് പിഴയും ഇടാക്കാവുന്ന കുറ്റമാണു പ്രതികള്‍ക്കെതിരെ ചുമത്തുക.  

      Read More »
    • അമ്പലപ്പുഴ ഡിവൈഎസ്പിയുടെ ഔദ്യോഗിക വാഹനം ഇടിച്ച് വഴിയാത്രക്കാരന്‍ മരിച്ചു

      ആലപ്പുഴ: അമ്പലപ്പുഴ ഡിവൈഎസ്പിയുടെ ഔദ്യോഗിക വാഹനം ഇടിച്ച് വഴിയാത്രക്കാരന്‍ മരിച്ചു. ഇരവുകാട് വാര്‍ഡില്‍ താമസിക്കുന്ന ചേന്നംങ്കരി കൈനകരി ഈസ്റ്റ് സരിതാഭവനത്തില്‍ സി.പി.സിദ്ധാര്‍ത്ഥന്‍ (64) ആണ് മരിച്ചത്. മകളുടെ വീടായ ഇരവുകാട് വാര്‍ഡില്‍ കിഴക്കേവെളി വീട്ടിലായിരുന്നു സിദ്ധാര്‍ത്ഥന്റെ താമസം. ഇന്നലെ രാത്രി ഒന്‍പതിന് ദേശീയപാതയില്‍ ഇരവുകാടിന് സമീപമായിരുന്നു അപകടം. ദേശീയപാത മുറിച്ചുകടക്കുന്നതിനിടെ ഡിവൈ.എസ്.പി സഞ്ചരിച്ചിരുന്ന അമ്പലപ്പുഴയില്‍നിന്ന് ആലപ്പുഴ ദിശയിലേക്ക് വന്ന പൊലീസ് വാഹനം സിദ്ധാര്‍ത്ഥനെ ഇടിക്കുകയായിരുന്നു. ഉടന്‍ ഇതേ വാഹനത്തില്‍ തന്നെ ആലപ്പുഴ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ ആയില്ല. ഡിവൈഎസ്പിയുടെ ഡ്രൈവറാണ് വാഹനം ഓടിച്ചത്. ഭാര്യ: സുലോചന. മക്കള്‍: സരിത, സനിത. മരുമക്കള്‍: ശ്യാം, രാജീവ്.      

      Read More »
    • മലയാളത്തിലെ പ്രമുഖ നടന്‍ വലിയ മാലപ്പടക്കത്തിന് തിരികൊളുത്തിയിട്ടുണ്ട്, ഞാന്‍ പറയുമ്പോള്‍ ആ നടന്‍ ഇതു കാണും; ദിലീപിന്റെ ചിത്രത്തിന്റെ ലോഞ്ചിംഗിനിടെ ഒളിയമ്പുമായി ലിസ്റ്റിന്‍ സ്റ്റീഫന്‍

      കൊച്ചി: മലയാള സിനിമയിലെ പ്രമുഖനടൻ വലിയ തെറ്റിന് തിരി കൊളുത്തിയിട്ടുണ്ടെന്ന്  നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ. കൊച്ചിയിൽ നടന്ന സിനിമ പ്രമോഷൻ ചടങ്ങിനിടെയാണ് പേരെടുത്തു പറയാതെയുള്ള  ലിസ്റ്റിന്റെ പ്രതികരണം. നടന്‍ ചെയ്തത് ഗുരുതരമായ തെറ്റാണെന്നും ഇനി ആവര്‍ത്തിക്കരുതെന്നുമാണ് ലിസ്റ്റിന്‍ പറയുന്നത്. ലിസ്റ്റിന്‍റെ വാക്കുകള്‍ ഇങ്ങനെ: ‘മലയാള സിനിമയിലെ പ്രമുഖനടൻ വലിയ തെറ്റിന് തിരി കൊളുത്തിയിട്ടുണ്ട്. വലിയൊരു മാലപ്പടക്കത്തിന് തിരി കൊളുത്തിയിട്ടുണ്ട്. അത് വേണ്ടായിരുന്നു. ഞാന്‍ പറയുമ്പോള്‍ ആ നടന്‍ ഇത് കാണും. പക്ഷേ ആ നടന്‍ ചെയ്തത് വലിയ തെറ്റാണ് എന്ന് ഓര്‍മിപ്പിക്കുകയാണ്. ഇനിയും ആ തെറ്റ് തുടരരുത്, ആവര്‍ത്തിക്കരുത്’. അങ്ങനെ തുടര്‍ന്നു കഴിഞ്ഞാല്‍ അത് വലിയ പ്രശ്നങ്ങള്‍ക്കും കാരണമാകുമെന്നും ലിസ്റ്റിന്‍ കൂട്ടിച്ചേര്‍ത്തു. സമ്മിശ്ര പ്രതികരണങ്ങളാണ് ലിസ്റ്റിന്‍റെ പ്രസ്താവനയ്​ക്കെതിരെ സമൂഹ മാധ്യമങ്ങളില്‍ ഉയരുന്നത്. കൃത്യമായി കാരണം പറയാതെയുള്ള ഇത്തരം ഒളിയമ്പുകള്‍ ആശയക്കുഴപ്പം സൃഷ്ടിക്കാനേ ഉപകരിക്കുകയുള്ളൂവെന്ന് ചിലര്‍ കുറിച്ചപ്പോള്‍ സിനിമയുടെ പ്രമോഷന് വേണ്ടിയാണെന്നും ചര്‍ച്ചകള്‍ സജീവമാക്കുന്നതിനായാണെന്നുമായിരുന്നു മറ്റു ചില കമന്‍റുകള്‍. ദിലീപിന്റെ 150മത്തെ ചിത്രം ‘പ്രിൻസ്…

      Read More »
    Back to top button
    error: