Kerala
-
അമ്പലപ്പുഴ ഡിവൈഎസ്പിയുടെ ഔദ്യോഗിക വാഹനം ഇടിച്ച് വഴിയാത്രക്കാരന്‍ മരിച്ചു
ആലപ്പുഴ: അമ്പലപ്പുഴ ഡിവൈഎസ്പിയുടെ ഔദ്യോഗിക വാഹനം ഇടിച്ച് വഴിയാത്രക്കാരന്‍ മരിച്ചു. ഇരവുകാട് വാര്‍ഡില്‍ താമസിക്കുന്ന ചേന്നംങ്കരി കൈനകരി ഈസ്റ്റ് സരിതാഭവനത്തില്‍ സി.പി.സിദ്ധാര്‍ത്ഥന്‍ (64) ആണ് മരിച്ചത്. മകളുടെ വീടായ ഇരവുകാട് വാര്‍ഡില്‍ കിഴക്കേവെളി വീട്ടിലായിരുന്നു സിദ്ധാര്‍ത്ഥന്റെ താമസം. ഇന്നലെ രാത്രി ഒന്‍പതിന് ദേശീയപാതയില്‍ ഇരവുകാടിന് സമീപമായിരുന്നു അപകടം. ദേശീയപാത മുറിച്ചുകടക്കുന്നതിനിടെ ഡിവൈ.എസ്.പി സഞ്ചരിച്ചിരുന്ന അമ്പലപ്പുഴയില്‍നിന്ന് ആലപ്പുഴ ദിശയിലേക്ക് വന്ന പൊലീസ് വാഹനം സിദ്ധാര്‍ത്ഥനെ ഇടിക്കുകയായിരുന്നു. ഉടന്‍ ഇതേ വാഹനത്തില്‍ തന്നെ ആലപ്പുഴ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ ആയില്ല. ഡിവൈഎസ്പിയുടെ ഡ്രൈവറാണ് വാഹനം ഓടിച്ചത്. ഭാര്യ: സുലോചന. മക്കള്‍: സരിത, സനിത. മരുമക്കള്‍: ശ്യാം, രാജീവ്.
Read More » -
മലയാളത്തിലെ പ്രമുഖ നടന്‍ വലിയ മാലപ്പടക്കത്തിന് തിരികൊളുത്തിയിട്ടുണ്ട്, ഞാന്‍ പറയുമ്പോള്‍ ആ നടന്‍ ഇതു കാണും; ദിലീപിന്റെ ചിത്രത്തിന്റെ ലോഞ്ചിംഗിനിടെ ഒളിയമ്പുമായി ലിസ്റ്റിന്‍ സ്റ്റീഫന്‍
കൊച്ചി: മലയാള സിനിമയിലെ പ്രമുഖനടൻ വലിയ തെറ്റിന് തിരി കൊളുത്തിയിട്ടുണ്ടെന്ന് നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ. കൊച്ചിയിൽ നടന്ന സിനിമ പ്രമോഷൻ ചടങ്ങിനിടെയാണ് പേരെടുത്തു പറയാതെയുള്ള ലിസ്റ്റിന്റെ പ്രതികരണം. നടന്‍ ചെയ്തത് ഗുരുതരമായ തെറ്റാണെന്നും ഇനി ആവര്‍ത്തിക്കരുതെന്നുമാണ് ലിസ്റ്റിന്‍ പറയുന്നത്. ലിസ്റ്റിന്‍റെ വാക്കുകള്‍ ഇങ്ങനെ: ‘മലയാള സിനിമയിലെ പ്രമുഖനടൻ വലിയ തെറ്റിന് തിരി കൊളുത്തിയിട്ടുണ്ട്. വലിയൊരു മാലപ്പടക്കത്തിന് തിരി കൊളുത്തിയിട്ടുണ്ട്. അത് വേണ്ടായിരുന്നു. ഞാന്‍ പറയുമ്പോള്‍ ആ നടന്‍ ഇത് കാണും. പക്ഷേ ആ നടന്‍ ചെയ്തത് വലിയ തെറ്റാണ് എന്ന് ഓര്‍മിപ്പിക്കുകയാണ്. ഇനിയും ആ തെറ്റ് തുടരരുത്, ആവര്‍ത്തിക്കരുത്’. അങ്ങനെ തുടര്‍ന്നു കഴിഞ്ഞാല്‍ അത് വലിയ പ്രശ്നങ്ങള്‍ക്കും കാരണമാകുമെന്നും ലിസ്റ്റിന്‍ കൂട്ടിച്ചേര്‍ത്തു. സമ്മിശ്ര പ്രതികരണങ്ങളാണ് ലിസ്റ്റിന്റെ പ്രസ്താവനയ്ക്കെതിരെ സമൂഹ മാധ്യമങ്ങളില്‍ ഉയരുന്നത്. കൃത്യമായി കാരണം പറയാതെയുള്ള ഇത്തരം ഒളിയമ്പുകള്‍ ആശയക്കുഴപ്പം സൃഷ്ടിക്കാനേ ഉപകരിക്കുകയുള്ളൂവെന്ന് ചിലര്‍ കുറിച്ചപ്പോള്‍ സിനിമയുടെ പ്രമോഷന് വേണ്ടിയാണെന്നും ചര്‍ച്ചകള്‍ സജീവമാക്കുന്നതിനായാണെന്നുമായിരുന്നു മറ്റു ചില കമന്‍റുകള്‍. ദിലീപിന്റെ 150മത്തെ ചിത്രം ‘പ്രിൻസ്…
Read More » -
സുധാകരനെ മാറ്റണമെന്ന് കേരളത്തില്‍നിന്നുള്ള ഭൂരിപക്ഷം എഐസിസി അംഗങ്ങളും; നിലമ്പൂര്‍ തെരഞ്ഞെടുപ്പിനു മുമ്പ് പുതിയ പ്രസിഡന്റ്; സണ്ണി ജോസഫിനെ നിയമിക്കണമെന്നു സുധാകരന്‍; ആന്റോ ആന്റണിയും പരിഗണനയില്‍; പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കെപിസിസിയുടെ പ്രത്യേക സംഘം
ന്യൂഡല്‍ഹി: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുന്‍പ് കെപിസിസി അധ്യക്ഷ സ്ഥാനത്തില്‍ മാറ്റമുണ്ടാകും. ആന്റോ ആന്റണി, സണ്ണി ജോസഫ് എന്നീ പേരുകളാണ് പരിഗണനയില്‍ ഉള്ളത്. ക്രൈസ്തവ സമുദായത്തിന് കോണ്‍ഗ്രസിനോടുള്ള അത്യപ്തി പരിഗണിച്ച്, ക്രൈസ്തവ സമുദായത്തില്‍ നിന്നുള്ള ഒരാളെ അധ്യക്ഷനാക്കണമെന്നാണ് പൊതുവികാരം. താന്‍ മാറുകയാണെങ്കില്‍ കണ്ണൂരില്‍നിന്നു തന്നെയുള്ള സണ്ണി ജോസഫ് വരണമെന്നാണ് കെ. സുധാകരന്‍ ആഗ്രഹിക്കുന്നത്. കേരളത്തിലുള്ള എഐസിസി പ്രതിനിധികള്‍ മാറ്റം വേണമെന്ന പൊതുവികാരം അറിയിച്ചിട്ടുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പിനു മുന്‍പു കോണ്‍ഗ്രസിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കെപിസിസി പ്രത്യേക സംഘത്തെ നിയോഗിക്കുന്നു. താഴെത്തട്ടിലെ പരാതികള്‍ പരിഹരിക്കാന്‍ നിലവില്‍ ജില്ലാതലത്തില്‍ കോര്‍ കമ്മിറ്റികളുണ്ട്. ഈ കമ്മിറ്റിയുടെ ഇടപെടലില്‍ പരിഹാരമാകാത്ത പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യാനാണു പ്രത്യേക സംഘത്തെ നിയോഗിക്കുന്നത്. കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റുമാര്‍, സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം അടുത്തമാസം ഓരോ ദിവസവും ഓരോ ജില്ല സന്ദര്‍ശിച്ചു പരാതികള്‍ കേള്‍ക്കും. ഡിസിസി പ്രസിഡന്റ്, ജില്ലയുടെ ചുമതലയുള്ള കെപിസിസി ജനറല്‍ സെക്രട്ടറി എന്നിവരും ഇവര്‍ക്കൊപ്പമിരിക്കും. മേയ്…
Read More » -
‘2500 രൂപ കൊടുത്താല്‍ ആരെയും കിട്ടും, ഒരു രക്ഷയുമില്ലാത്ത ഐറ്റംസ്’; ‘കുടുംബനാഥ’ന്റെ യുവതിയുമായുള്ള ചാറ്റുകള്‍ പുറത്ത്; ഇതൊക്കെ കേരളത്തിലോ എന്നു ഞെട്ടി പോലീസും; കൊച്ചിയിലെ സ്പായുടെ മറവില്‍ സെക്സ് റാക്കറ്റ് തകര്‍ത്തപ്പോള്‍ പെണ്‍കുട്ടികളെല്ലാം മലപ്പുറം, കോഴിക്കോട്, കാസര്‍ഗോഡ് ജില്ലക്കാര്‍; 15,000 മാസ ശമ്പളം
കൊച്ചി: വൈറ്റിലയിലെ ബാര്‍ ഹോട്ടലില്‍ മയക്കുമരുന്നു തെരഞ്ഞെത്തിയ ഡാന്‍സാഫ് സംഘത്തിനു മുന്നില്‍ കുടുങ്ങിയ സെക്‌സ് മാഫിയയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. മുറികളില്‍നിന്നു മയക്കുമരുന്നു കണ്ടെത്തിയില്ലെങ്കിലും ദുരൂഹ സാഹചര്യത്തില്‍ സ്ത്രീകളെയും പുരുഷന്‍മാരെയും കണ്ടതോടെയാണു പോലീസിനു സംശയം തോന്നിയത്. ചോദ്യം ചെയ്യലിലാണു സ്പായുടെ മറവില്‍ നടക്കുന്ന ഇടപാടുകള്‍ പുറത്തുവന്നത്. ബാറിലെത്തുന്നവരെ സ്പായിലെത്തിക്കാന്‍ പ്രത്യേക സംവിധാനംതന്നെയാണു പ്രവര്‍ത്തിക്കുന്നത്. സ്പായില്‍ സ്ഥിരമായി എത്തിയ വ്യക്തിയുടെ ചാറ്റുകള്‍ പുറത്തുവന്നതോടെയാണു ബാറില്‍നിന്നു സ്പായിലേക്കുള്ള വഴിയെക്കുറിച്ചുള്ള വിവരങ്ങളും വെളിച്ചത്തായത്. എളുപ്പത്തില്‍ ഇവിടേക്കു പ്രവേശനം ലഭിക്കില്ല. കുടുംബസ്ഥന്റെ പരിചയത്തിലുള്ള യുവതിക്ക് അവിടേക്കുള്ള ‘വഴി’ പറഞ്ഞുകൊടുക്കുന്ന ചാറ്റാണ് പോലീസ് തെളിവായി ശേഖരിച്ചിട്ടുള്ള കാര്യങ്ങളിലൊന്ന്. സ്പായില്‍ കയറണമെങ്കില്‍ ബാറിന്റെ തൊട്ടരികിലുള്ള റിസപ്ഷനെയാണു സമീപിക്കേണ്ടതെന്ന് കുടുംബസ്ഥന്‍ വ്യക്തമാക്കുന്നു. മൂന്നു മാസം മുമ്പ് തുറന്ന സ്പായെ ‘പാര്‍ലര്‍’ എന്നാണു ചാറ്റില്‍ വിശേഷിപ്പിക്കുന്നത്. ഫേസ്ബുക്കില്‍ പരിചയപ്പെട്ട യുവതിക്കാണ് കുടുംബസ്ഥന്‍ വിവരങ്ങള്‍ പറഞ്ഞുകൊടുക്കുന്നത്. റിസപ്ഷനില്‍ പോയി സ്പായിലേക്ക് ‘എന്‍ട്രി’ വേണമെന്ന് അറിയിക്കണം. 2500 രൂപയടച്ചാല്‍ ഇഷ്ടമുള്ളയാളെ തെരഞ്ഞെടുക്കാം. എന്നിട്ടു റൂമില്‍…
Read More » -
4 മൃതദേഹങ്ങള്‍ മോര്‍ച്ചറിയിലേക്ക് മാറ്റിയതില്‍ ദുരൂഹതാ ആരോപണം; ആരോപണം തള്ളി ആശുപത്രി സൂപ്രണ്ട്; കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ സംഭവിച്ചതെന്ത്?
കോഴിക്കോട്: മെഡിക്കല്‍ കോളേജിലെ അത്യാഹിത വിഭാഗത്തില്‍ നിന്ന് പുക ഉയര്‍ന്ന സംഭവത്തില്‍ ദുരൂഹത ആരോപിച്ച് ടി സിദ്ധിഖ് എംഎല്‍എ. പുക ഉയര്‍ന്നതിന് പിന്നാലെ നാല് മൃതദേഹങ്ങള്‍ ക്വാഷ്വാലിറ്റിയില്‍ നിന്ന് മോര്‍ച്ചറിയിലേക്ക് മാറ്റിയെന്നാണ് ആരോപണം. ഈ രോഗികളുടെ മരണകാരണം വ്യക്തമല്ലെന്ന് ബന്ധുക്കള്‍ അറിയിച്ചതായി എംഎല്‍എ പറയുന്നു. വയനാട് കല്പറ്റ മേപ്പാടി സ്വദേശി നസീറ എന്നയാള്‍ മരിച്ചെന്നും, ഇവരെ പുക ഉയര്‍ന്ന സമയത്ത് വെന്റിലേറ്ററില്‍നിന്ന് മാറ്റുന്നതിനിടെയാണ് മരണം സംഭവിച്ചതെന്നുമാണ് ആരോപണം. ഇവരുടെ കുടുംബങ്ങളുമായി സംസാരിച്ചതില്‍ നിന്നാണ് ടി. സിദ്ദിഖ് എംഎല്‍എക്ക് വിവരങ്ങള്‍ ലഭിച്ചത്. ബന്ധുക്കള്‍ തന്നെ അറിയിച്ചതാണ് ഇക്കാര്യമെന്ന് സിദ്ദിഖ് പറഞ്ഞു. ഇവരെക്കൂടെ മറ്റു രണ്ടുപേര്‍കൂടി മരിച്ചിട്ടുണ്ട്. എന്നാല്‍, പുക ശ്വസിച്ചാണ് മരണങ്ങളെന്ന ആരോപണം മെഡിക്കല്‍ കോളജ് സൂപ്രണ്ട് തള്ളി. തീപിടിത്തമുണ്ടായ വെള്ളിയാഴ്ച വൈകിട്ട് ഏഴരയ്ക്ക് ശേഷം അഞ്ച് മരണങ്ങള്‍ ഉണ്ടായെന്നും അതില്‍ രണ്ടു പേര്‍ ആത്മഹത്യാശ്രമത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നവരാണെന്നും മൂന്നു പേര്‍ അര്‍ബുദമടക്കമുള്ള രോഗങ്ങള്‍ ബാധിച്ച് അതീവ ഗുരുതരാവസ്ഥയിലുള്ളവരായിരുന്നെന്നും സൂപ്രണ്ട് പറഞ്ഞു. ഇവരില്‍…
Read More » -
വാഹനങ്ങള്‍ പത്തു സെക്കന്‍ഡില്‍ കടന്നുപോകണം; 100 മീറ്ററില്‍ കൂടുതല്‍ നിര പാടില്ല; അങ്കമാലി മണ്ണുത്തി ദേശീയപാതയിലെ കുരുക്കില്‍ ഹൈക്കോടതിയുടെ കര്‍ശന നിര്‍ദേശം; ടോള്‍ നിര്‍ത്തിച്ച കളക്ടറുടെ നടപടി വെട്ടിയ ദേശീയപാത അതോറിട്ടിക്ക് തിരിച്ചടി
കൊച്ചി: പാലിയേക്കരയിലെ ടോള്‍ പിരിവില്‍ ഇടപെട്ട് ഹൈക്കോടതി. വാഹനങ്ങള്‍ 10 സെക്കന്റിനുള്ളില്‍ ടോള്‍ കടന്ന് പോകണമെന്നും 100 മീറ്ററില്‍ കൂടുതല്‍ വാഹനങ്ങളുടെ നിര പാടില്ലെന്നും കോടതി നിര്‍ദേശിച്ചു. അങ്ങനെ വന്നാല്‍ ടോള്‍ ഒഴിവാക്കി ആ വരിയിലെ വാഹനങ്ങളെ കടത്തിവിടണമെന്നാണ് കോടതിയുടെ നിര്‍ദേശം. ഇത് നടപ്പാക്കുന്നുണ്ട് എന്ന് ദേശീയ പാത അതോറിറ്റി ഉറപ്പാക്കണമെന്നും ഇല്ലെങ്കില്‍ എന്തുകൊണ്ട് നടപ്പാക്കുന്നില്ല എന്നതില്‍ സത്യവാങ്മൂലം നല്‍കണമെന്നും കോടതി നിര്‍ദേശം നല്‍കി. പൊതുപ്രവര്‍ത്തകന്‍ ഒ ആര്‍ ജെനീഷ് സമര്‍പ്പിച്ച പൊതു താത്പര്യം ഹര്‍ജിയിലാണ് കോടതി ഇടപെടല്‍. ഹര്‍ജി ഈ മാസം 21ന് വീണ്ടും പരിഗണിക്കും. സുഗമമായ ഗതാഗതസൗകര്യം ഉറപ്പുവരുത്തുന്നതുവരെ പാലിയേക്കര ടോള്‍ പ്ലാസയിലെ ടോള്‍ പിരിവ് താത്കാലികമായി നിര്‍ത്തിവച്ച് കഴിഞ്ഞ മാസം തൃശൂര്‍ ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ ഉത്തരവിട്ടിരുന്നു. യാത്രക്കാര്‍ക്ക് അനുബന്ധ സൗകര്യങ്ങള്‍ ഒരുക്കാതെ ടോള്‍ പിരിക്കുന്നതിലാണ് ജില്ലാ കളക്ടറുടെ കടുത്ത നടപടി. ദേശീയ പാത 544ല്‍ ഇടപ്പള്ളി -മണ്ണൂത്തി മേഖലയില്‍ നാല് സ്ഥലങ്ങളില്‍ മേല്‍പ്പാല നിര്‍മ്മാണം…
Read More » -
സിപിഎമ്മിന്റെ ഒരു കോടി രൂപ പിടിച്ചെടുത്ത നടപടിയില്‍ തെറ്റില്ല; ഹര്‍ജി ഹൈക്കോടതി തള്ളി
കൊച്ചി: ലോക്സഭ തെരഞ്ഞെടുപ്പ് സമയത്ത് തൃശൂരില്‍ സിപിഎമ്മിന്റെ ഒരു കോടി രൂപ പിടിച്ചെടുത്ത ആദായനികുതി വകുപ്പിന്റെ നടപടിയില്‍ തെറ്റില്ലെന്ന് ഹൈക്കോടതി. പണം പിടിച്ചെടുത്തതിന് എതിരായ സിപിഎമ്മിന്റെ ഹര്‍ജി കോടതി തള്ളി. ആദായനികുതി വകുപ്പിന്റെ പരിശോധനയും നടപടിയും നിയമപരമാണെന്നും കോടതി പ്രസ്താവിച്ചു. ബാങ്കിലേക്ക് അടയ്ക്കാന്‍ കൊണ്ടുവന്ന പണമാണ് ആദായനികുതി വകുപ്പ് പിടിച്ചെടുത്തത്. ബാങ്ക് ഓഫ് ഇന്ത്യയിലെ സിപിഎമ്മിന്റെ അക്കൗണ്ടില്‍ 4.81 കോടി രൂപ ഉണ്ടായിരുന്നു. അതില്‍ നിന്നും ഒരു കോടി രൂപ സിപിഎം പിന്‍വലിച്ചത്. തെരഞ്ഞെടുപ്പ് സമയത്ത് വലിയ തോതിലുള്ള തുക പിന്‍വലിക്കുമ്പോള്‍ അറിയിക്കണമെന്ന് ആദായനികുതി വകുപ്പിന്റെ നിര്‍ദേശമുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ബാങ്ക് വിവരം ഐടി അധികൃതരെ അറിയിച്ചു. തുടര്‍ന്ന് സിപിഎമ്മിന്റെ അക്കൗണ്ടുകള്‍ പരിശോധിക്കുകയും, ഒരു കോടി രൂപ പിടിച്ചെടുക്കുകയുമായിരുന്നു. ഇതോടൊപ്പം അക്കൗണ്ടുകല്‍ മരവിപ്പിക്കുകയും ചെയ്തിരുന്നു. ആദായനികുതി വകുപ്പിന്റെ ഈ നടപടികളെ ചോദ്യം ചെയ്താണ് സിപിഎം തൃശൂര്‍ മുന്‍ ജില്ലാ സെക്രട്ടറി എംഎം വര്‍ഗീസ് കോടതിയെ സമീപിച്ചത്. നിയമപരമായ നടപടികള്‍ മാത്രമാണ് ആദായനികുതി…
Read More » -
സ്വപ്ന ഒരുമാസം കൈക്കൂലിയായി സമ്പാദിച്ചത് മൂന്നുലക്ഷം രൂപ; ആറുവര്‍ഷത്തെ സര്‍വീനിടയില്‍ കോടികള്‍ സമ്പാദിച്ചെന്നു സൂചന; വിവരങ്ങള്‍ പുറത്തുവിട്ട് വിജിലന്‍സ്; സ്വപ്‌ന കൈകാര്യം ചെയ്ത ബില്‍ഡിംഗ് പെര്‍മിറ്റ് അപേക്ഷകള്‍ എല്ലാം പരിശോധിക്കും
കൊച്ചി: സ്വപ്‌നയ്ക്ക് ഒരുമാസം കൈക്കൂലിയായി ലഭിച്ചിരുന്നതു മൂന്നുലക്ഷം രൂപയെന്നു വിജിലന്‍സ്. ഇവര്‍ ഇടപെട്ട എല്ലാ മേഖലയിലും വന്‍ തോതില്‍ കൈക്കൂലി വാങ്ങിയിരുന്നെന്നും സ്വപ്‌നയ്‌ക്കെതിരായ കൂടുതല്‍ തെളിവുകള്‍ പുറത്തുവിട്ട് വിജിലന്‍സ് പറഞ്ഞു. കൊച്ചി കോര്‍പറേഷനിലെ ബില്‍ഡിംഗ് ഇന്‍സ്‌പെക്ടര്‍ സ്വപ്നയെ റിമാന്‍ഡ് ചെയ്തതിനു പിന്നാലെ നടത്തിയ അന്വേഷണത്തിലാണു ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്. തൃശൂര്‍ വിജിലന്‍സ് കോടതി ജഡ്ജി ജി. അനിലിലാണ് 14 ദിവസത്തേക്ക് സ്വപ്നയെ റിമാന്‍ഡ് ചെയ്തത്. കൈക്കൂലി കേസില്‍ ഇന്നലെയാണ് കൊച്ചി സോണല്‍ ഓഫീസിലെ ബില്‍ഡിംഗ് ഇന്‍സ്‌പെക്ടര്‍ സ്വപ്നയെ വിജിലന്‍സ് പിടികൂടുന്നത്. സ്വപ്ന വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചിട്ടുണ്ടോ എന്നതില്‍ വിജിലന്‍സ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. കോര്‍പ്പറേഷന്‍ പരിധിയില്‍ സ്വപ്ന നല്‍കിയ മുഴുവന്‍ ബില്‍ഡിംഗ് പെര്‍മിറ്റ് രേഖകളും വിജിലന്‍സ് റെയ്ഡിലൂടെ പിടിച്ചെടുത്തു. രണ്ട് വര്‍ഷമായി വൈറ്റില സോണല്‍ ഓഫീസിലെ ഫസ്റ്റ് ഗ്രേഡ് ഓവര്‍സിയര്‍ ആയിരുന്ന സ്വപ്ന 2019ലാണ് തൃശൂര്‍ കോര്‍പ്പറേഷനില്‍ സ്വപ്ന ആദ്യമായി ജോലിയില്‍ പ്രവേശിക്കുന്നത്. സ്ഥലംമാറ്റത്തില്‍ 2023ല്‍ കൊച്ചി കോര്‍പ്പറേഷന്‍ വൈറ്റിലയിലെ സോണല്‍…
Read More » -
നേരത്തേ വേദിയിലെത്തി, ഒറ്റയ്ക്ക് ഇരുപ്പുറപ്പിച്ചു; രാജീവ് ചന്ദ്രശേഖറിന്റെ സാന്നിധ്യത്തില്‍ അസ്വസ്ഥനായി മന്ത്രി മുഹമ്മദ് റിയാസ്; ‘നിങ്ങളുടെ മുന്നണി’യുടെ കണ്‍വീനറെന്നു മാങ്കൂട്ടത്തിലിന്റെ പരിഹാസം; വിഴിഞ്ഞത്ത് വിവാദം ‘തുടരും’
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ ക്രെഡിറ്റിനെ ചൊല്ലിയുള്ള വിവാദം അവസാന നിമിഷവും തുടരുന്നു. ഉദ്ഘാടന വേദിയിലും വിവാദം തുടരുകയാണ്. മുന്‍ മന്ത്രി രാജീവ് ചന്ദ്രശേഖറിനെ പദ്ധതിയുടെ സമര്‍പ്പണ വേദിയില്‍ ക്ഷണം ഉണ്ടായിരുന്നു. ഇത് പ്രകാരം അദ്ദേഹ നേരത്തെ വേദിയിലെത്തി ഇറുപ്പുറപ്പിച്ചു. ബിജെപി അണികള്‍ ആവേശത്തോടെ മുദ്രാവാക്യം വിളിച്ചപ്പോള്‍ രാജീവും അതേറ്റു വിളിച്ചു. എന്നാല്‍, ഇത് കണ്ട മന്ത്രി മുഹമ്മദ് റിയാസിന് ശരിക്കും അസ്വസ്തനായി. ഇതോടെ രാജീവിനെ പരിഹസിക്കുകയാണ് ചെയ്തത്. ഏതാണ്ട് പത്തുമണിയോടെ തന്നെ രാജീവ് ചന്ദ്രശേഖര്‍ സ്ഥലത്തെത്തി വേദിയില്‍ ഇരുപ്പുറപ്പിച്ചു. ഈ സമയം വേദിയില്‍ മറ്റാരും തന്നെ ഉണ്ടായിരുന്നില്ല. സദസ്സിലിരുന്ന പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് ഇക്കാര്യം ചൂണ്ടിക്കാട്ടി. മന്ത്രിമാര്‍ പലരും സദസ്സിലാണ് ഇരിക്കുന്നത്. എല്ലാവരും വേദിയില്‍ ഇരിക്കേണ്ടതില്ല. പക്ഷെ സംസ്ഥാനത്തിന്റെ ധനകാര്യമന്ത്രി പോലും സദസ്സിലാണ് ഇരിക്കുന്നത്. അപ്പോഴാണ് ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷന്‍ എത്രയോ നേരത്തെ വന്ന് സര്‍ക്കാര്‍ പടിപാടിക്ക് ഇരിക്കുന്നത്. സ്റ്റേജിലിരുന്ന് മുദ്രാവാക്യം വിളിക്കുന്നു.…
Read More » -
ആനക്കൊമ്പ് വേട്ടയുടെ കഥയോ ? ‘കാട്ടാളൻ’ പ്രീ പ്രൊഡക്ഷന് തുടക്കം
‘മാർക്കോ’ എന്ന സൂപ്പർ ഡ്യൂപ്പർ ഹിറ്റ് സിനിമക്ക് ശേഷം ക്യൂബ്സ് എന്‍റർടെയ്ൻമെന്‍റ്സിന്‍റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിക്കുന്ന രണ്ടാമത്തെ ചിത്രമായ ‘കാട്ടാളൻ’ പ്രീ പ്രൊഡക്ഷൻ ജോലികള്‍ ആരംഭിച്ചു. ചരിത്രതീത കാലം മുതൽ മൃഗങ്ങളുടെ പല്ലുകളിൽ ഏറ്റവും വിലയേറിയ ഒന്നായി കണ്ടിരുന്നയൊന്നാണ് ആനക്കൊമ്പ്. ആനയുടെ വായിലെ മുകളിലുള്ള രണ്ടാം ഉളിപ്പല്ലായ ആനക്കൊമ്പ്, അലങ്കാരങ്ങൾക്കും വേട്ടയാടലിനും പണ്ടുമുതലേ ഉപയോഗിച്ചുപോന്നിരുന്നു. കൊത്തുപണി ചെയ്ത ഒരു ആനക്കൊമ്പിന്‍റെ ചിത്രവുമായിട്ടാണ് ഇപ്പോള്‍ ‘കാട്ടാളൻ’ സിനിമയുടെ പ്രീ പ്രൊഡക്ഷൻ ജോലികള്‍ ആരംഭിച്ചതായി ക്യൂബ്സ് എന്‍റർടെയ്ൻമെന്‍റ്സ് അറിയിച്ചിരിക്കുന്നത്. ‘ആനക്കൊമ്പ് ഇപ്പോൾ വെളുത്തതല്ല, അതിൽ രക്തക്കറ പുരണ്ടിരിക്കുന്നു’ എന്ന വാചകവുമായാണ് പ്രീ പ്രൊഡക്ഷൻ ആരംഭിച്ചതായി കാണിച്ചിരിക്കുന്നത്. വീണ്ടും ചോരക്കളികളുടെ കഥയുമായാണ് ക്യൂബ്സ് എൻ്റർടെയ്ൻമെൻ്റ്സിന്‍റെ വരവ് എന്ന സൂചനയാണോ ഇതെന്നാണ് സിനിമാപ്രേമികൾ ഉറ്റുനോക്കുന്നത്. ‘കാട്ടാളൻ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ ആൻ്റണി പെപ്പെയാണ് പ്രധാന വേഷത്തിൽ എത്തുന്നത്. കത്തിയാളുന്ന അഗ്നിക്ക് മുമ്പിൽ പെപ്പെ നിൽക്കുന്നൊരു പോസ്റ്റർ സിനിമയുടേതായി മുമ്പ് പുറത്തുവന്നിരുന്നു. വയലൻസ് സിനിമകൾ വിവാദമാകുന്ന സാഹചര്യത്തിൽ…
Read More »