Breaking NewsKeralaNEWS

ആലപ്പുഴയിൽ 17 കാരിയും 38 കാരനും ട്രെയിനിനു മുന്നിൽ ചാടി ആത്മഹത്യ ചെയ്തു

ആലപ്പുഴ: കരുവാറ്റയിൽ ട്രെയിനിനു മുന്നിൽ ചാടി യുവാവും വിദ്യാർഥിനിയും ആത്മഹത്യ ചെയ്തു. ചെറുതന കാനകേയിൽ ശ്രീജിത്ത് (38), പള്ളിപ്പാട് സ്വദേശി ദേവു (17) എന്നിവരാണ് ട്രെയിനിനു മുന്നിൽ ചാടി മരിച്ചത്.

ബുധനാഴ്ച രാവിലെ പതിനൊന്നരയോടെ കരുവാറ്റ റെയിൽവേ ക്രോസിനു സമീപമാണ് സംഭവം. ഇരുവരും തിരുവനന്തപുരത്തുനിന്ന് മുംബൈയിലേക്ക് പോയ നേത്രാവതി എക്സ്പ്രസിനു മുന്നിലേക്ക് എടുത്തുചാടുകയായിരുന്നു. സംഭവത്തെ തുടർന്ന് ട്രെയിൻ ഹരിപ്പാട് 20 മിനിറ്റോളം പിടിച്ചിട്ടു. വിവാഹിതനായ ശ്രീജിത്ത്, രണ്ടു മക്കളുടെ പിതാവാണ്.

Signature-ad

 

Back to top button
error: