Breaking NewsIndiaLead NewsNEWSNewsthen Specialpolitics

ഇ. ശ്രീധരന്‍ പറഞ്ഞതെല്ലാം വെറും തള്ളോ? ഹൈസ്പീഡ് റെയില്‍ ഇടനാഴിയില്‍ കേരളം ഇല്ല; തമിഴ്‌നാടിനും ആന്ധ്രയ്ക്കും പദ്ധതി; കണ്ടെയ്‌നര്‍ നിര്‍മാണ മേഖലയ്ക്ക് പതിനായിരം കോടി

ന്യൂഡല്‍ഹി: സാമ്പത്തിക വളര്‍ച്ചയില്‍ ഊന്നി ധനമന്ത്രി നിര്‍മലാ സീതാരാമന്റെ ബജറ്റ് അവതരണം. പ്രത്യേക റെയര്‍ എര്‍ത്ത് കോറിഡോറുകള്‍ ആരംഭിക്കും. അപൂര്‍വ്വ ധാതുക്കളാല്‍ സമ്പന്നമായ ഒഡീഷ, കേരളം, ആന്ധ്രാപ്രദേശ്, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിലാകും പദ്ധതി വരിക. ഖനനം മുതല്‍ ഉല്‍പാദനം വരെ കേന്ദ്രം ധനസഹായം നല്‍കുമെന്നും ധനമന്ത്രി ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു.

സെമികണ്ടക്ടര്‍ മിഷന്‍ 1.0 രാജ്യത്തിന്റെ സെമികണ്ടക്ടര്‍ ശേഷി ഉയര്‍ത്തി. ഇതിന്റെ അടിസ്ഥാനത്തില്‍ ഉപകരണങ്ങളും വസ്തുക്കളും നിര്‍മ്മിക്കുന്നതിനും പൂര്‍ണമായ ഇന്ത്യന്‍ ഐപി വികസിപ്പിക്കുന്നതിനും, വിതരണ ശൃംഖലകള്‍ ശക്തിപ്പെടുത്തുന്നതിനുമായി സര്‍ക്കാര്‍ സെമികണ്ടക്ടര്‍ മിഷന്‍ 2.0 ആരംഭിക്കും.

Signature-ad

കണ്ടെയ്‌നര്‍ നിര്‍മാണമേഖലയ്ക്ക് 10,000 കോടി പ്രഖ്യാപിച്ചു. ടെക്‌സ്‌റ്റൈല്‍ മേഖലയുടെ വികസനത്തിനായി മെഗാ ടെക്‌സ്‌റ്റൈല്‍ പാര്‍ക്കുകള്‍ സ്ഥാപിക്കും. ഖാദി, ഹാന്‍ഡ്ലൂം മേഖലയ്ക്കായി പദ്ധതികള്‍ നടപ്പാക്കും. 5 വര്‍ഷത്തിനുള്ളില്‍ 10,000 കോടി രൂപയുടെ കണ്ടെയ്‌നര്‍ നിര്‍മ്മാണ പദ്ധതി നടപ്പിലാക്കുമെന്നും നിര്‍മല സീതാരാമന്‍ പറഞ്ഞു.

യുവതയുടെ കരുത്തില്‍ അധിഷ്ഠിതമാണ് ബജറ്റാണ് പ്രഖ്യാപിക്കുന്നതെന്ന് ധനമന്ത്രി ആമുഖമായി. പറഞ്ഞു. സാമ്പത്തികവളര്‍ച്ച, ജനപങ്കാളിത്തം, എല്ലാവരുടെയും വളര്‍ച്ച എന്നി മൂന്നു നയങ്ങളില്‍ ഊന്നിയുള്ള ബജറ്റാണ് അവതരിപ്പിക്കുന്നത്. ഇതുവരെ 350 സാമ്പത്തികപരിഷ്‌കരണങ്ങള്‍ നടപ്പാക്കിയതായി കേന്ദ്ര മന്ത്രി വ്യക്തമാക്കി.

അടുത്തിടെ വിവാദമായ, മെട്രോമാന്‍ ഇ. ശ്രീധരന്‍ ചര്‍ച്ചയാക്കിയ അതിവേഗ റെയിലിന് കേരളത്തില്‍ അനുമതിയില്ല. ഏഴു ഹൈസ്പീഡ് ഇടനാഴികള്‍ പ്രഖ്യാപിച്ചെങ്കിലും അതില്‍ കേരളമില്ല. ആന്ധ്രയ്ക്കും തമിഴ്‌നാടിനും ഹൈസ്പീഡ് റെയില്‍ നല്‍കുമെന്നും പ്രഖ്യാപിച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: