Kerala

    • അറവുശാലയിൽ ജോലിക്കാരൻ വരാത്തതിനാൽ സഹായിക്കാനെന്ന പേരിൽ വിളിച്ചുകൊണ്ടുപോയി, സംശയരോ​ഗത്തിൽ ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തി- ഭർത്താവിന് വധശിക്ഷ

      മലപ്പുറം: ജോലിക്കു സഹായിക്കാനെന്ന പേരിൽ ഭാര്യയെ അറവുശാലയിൽ കൊണ്ടുപോയി കഴുത്തറുത്തു കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന് വധശിക്ഷ. നരിക്കുനി കുട്ടമ്പൂർ സ്വദേശിനി റഹീനയെ കൊലപ്പെടുത്തിയ കേസിലെ പ്രതി നജ്ബുദ്ദീനാണ് (ബാബു) കോടതി വധശിക്ഷ വിധിച്ചത്. അഞ്ചപ്പുരയിലുള്ള സ്വന്തം അറവുശാലയിൽ 2017 ജൂലൈ 23നാണ് റഹീനയെ പ്രതി കൊലപ്പെടുത്തിയത്. അഡീഷനൽ സെഷൻസ് കോടതി (രണ്ട്) ജഡ്ജി എ.വി.ടെല്ലസാണ് വിധി പ്രസ്താവിച്ചത്. സംഭവം ഇങ്ങനെ- അഞ്ചപ്പുരയിൽ അറവുശാലയും പയനിങ്ങൽ ജംക്‌ഷനിൽ ഇറച്ചിക്കടയും നടത്തുന്നയാളാണ് പ്രതി നജ്ബുദ്ദീൻ. ഭാര്യ റഹീനയുമായി പിണങ്ങിയതിനെ തുടർന്ന് താമരശ്ശേരി കുടുംബ കോടതിയിലും മജിസ്ട്രേട്ട് കോടതിയിലും ഇരുവരും തമ്മിൽ കേസുകളുണ്ടായിരുന്നു. ഇതിനിടെ ഇരുവരും രമ്യതയിലായി. തുടർന്ന് റഹീനയെ നജ്ബുദ്ദീൻ പരപ്പനങ്ങാടിയിലെ വാടക വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി. എന്നാൽ പിന്നീട് നജ്ബുദ്ദീൻ കാളികാവിൽനിന്നു മറ്റൊരു വിവാഹം കഴിച്ചിരുന്നു. രണ്ടാം ഭാര്യയെ പരപ്പനങ്ങാടിയിലെ സ്വന്തം വീട്ടിലും ആദ്യ ഭാര്യയെ വാടക വീട്ടിലുമായിരുന്നു താമസിപ്പിച്ചിരുന്നത്. കുടുംബപ്രശ്നങ്ങളെച്ചൊല്ലി ഇരുവരും തമ്മിൽ ഇടയ്ക്കു തർക്കങ്ങളുണ്ടായിരുന്നു. എന്നാൽ കൊലപാതകം നടന്ന ദിവസം, അറവുശാലയിൽ…

      Read More »
    • ഇന്ത്യയെ പരിഹസിച്ച ഷാഹിദ് അഫ്രീദിക്ക് ദുബായ് മലയാളി സംഘടനയുടെ ഊഷ്മള സ്വീകരണം

      പഹല്‍ഗാം ഭീകരാക്രമണത്തില്‍ ഇന്ത്യയെ പരിഹസിച്ച പാകിസ്ഥാന്‍ മുന്‍ ക്രിക്കറ്റര്‍ ഷാഹിദ് അഫ്രീദിയും ഉമര്‍ ഗുല്ലും ദുബായിലെ മലയാളി സംഘടനയുടെ ചടങ്ങില്‍ അതിഥികളായി. മെയ് 25 ന് കൊച്ചിന്‍ യൂണിവേഴ്‌സിറ്റി ബിടെക് അലുംനി അസോസിയേഷന്‍ ദുബായ് ഔദ് മെഹ്ത്തയിലെ പാക്കിസ്ഥാന്‍ അസോസിയേഷന്‍ ദുബായ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ‘ഓര്‍മചുവടുകള്‍ 2025’ എന്ന പരിപാടിയിലാണ് ഇരുവരും എത്തിയത്. ഇവരെ ചടങ്ങിന്റെ ഭാരവാഹികള്‍ വേദിയിലേക്ക് ക്ഷണിക്കുന്നതിന്റെയും തുടര്‍ന്ന് ഇവര്‍ കേരളത്തെ പുകഴ്ത്തി സംസാരിക്കുന്നതിന്റയെയും ദൃശ്യങ്ങള്‍ ഇതോടകം വൈറല്‍ ആയിക്കഴിഞ്ഞു. സ്വന്തം സാംസ്‌കാരിക പരിപാടി നിര്‍ത്തി വച്ചാണ് ഷാഹിദ് അഫ്രീദിയ്ക്ക് സംഘാടകര്‍ ഊഷ്മള സ്വീകരണം നല്‍കിയത് എന്ന് ഇത് സംബന്ധിച്ച റിപോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. തൊട്ടടുത്ത് പാകിസ്ഥാന്‍ അസോസിയേഷന്‍ ഓഫ് ദുബായ് നടത്തിയ ചടങ്ങില്‍ പങ്കടുക്കാന്‍ എത്തിയ ഇവരെ സംഘാടകര്‍ ക്ഷണിക്കുകയായിരുന്നു എന്നാണ് വിവരം. കേരളത്തില്‍ നിന്നുള്ള ആരാധകര്‍ക്ക് തന്നോടുള്ള പ്രത്യേകസ്‌നേഹവും അഫ്രീദി വേദിയില്‍ പങ്കിട്ടു. കേരളത്തിലെ ജനങ്ങളോടുള്ള തന്റെ സ്‌നേഹം പ്രകടിപ്പിച്ച അഫ്രീദി അവരുടെ ഊഷ്മളമായ ആതിഥ്യമര്യാദയും സമ്പന്നമായ…

      Read More »
    • പരിഹാസം, വെല്ലുവിളി, ആക്ഷേപം, ഭീഷണി എന്നിവയ്‌ക്കൊന്നും രാഷ്ട്രീയത്തിൽ പ്രസക്തിയില്ല. ആശയങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലാണിത്- എം സ്വരാജ്, മികച്ച എതിരാളിയെ ചോദിച്ചുവാങ്ങിയ കോൺഗ്രസിന് അഭിനന്ദനം- കെആർ മീര

      കൊച്ചി: നിലമ്പൂരിലെ എൽഡിഎഫ് സ്ഥാനാർത്ഥി എം സ്വരാജിനെ പിന്തുണച്ച് എഴുത്തുകാരി കെ ആർ മീരയുടെ ഫേസ്ബുക്ക് പോസ്റ്റ്. മികച്ച എതിരാളിയെ ചോദിച്ചുവാങ്ങിയ കോൺഗ്രസിന് അഭിനന്ദനമെന്ന് കെആർ മീര പ്രതികരിച്ചു. കെആർ മീരയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ- അവഹേളനവും സ്വഭാവഹത്യയുമാണു രാഷ്ട്രീയപ്രവർത്തനം എന്നു വിശ്വസിച്ച് എഫ്ബിയിലും ചാനലുകളിലും മംഗലശേരി നീലകണ്ഠൻമാരും അയ്യപ്പൻകോശിമാരുമായി ആറാടുന്നവരോടു ജനാധിപത്യ മര്യാദയെ കുറിച്ചു പറഞ്ഞുകൊണ്ടു പ്രചാരണം തുടങ്ങിയതിനു എം. സ്വരാജിനു നന്ദി. മികച്ച എതിരാളിയെ ചോദിച്ചു വാങ്ങിയ കോൺഗ്രസിനു പ്രത്യേകം അഭിനന്ദനം. കെ ആർ മീര അതേസമയം നിലമ്പൂരിൽ സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാത്ത ഘട്ടത്തിൽ എൽഡിഎഫിനെ പരിഹസിച്ച് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ഉൾപ്പെടെയുള്ളവർ രംഗത്തെത്തിയിരുന്നു. ‘പ്രമുഖ പാർട്ടിക്ക് സിറ്റിംഗ് സീറ്റിലേക്ക് സ്ഥാനാർത്ഥിയെ അന്വേഷിക്കുന്നു, ചിഹ്നം പ്രശ്നമല്ല’ എന്നാണ് രാഹുൽ മാങ്കൂട്ടത്തിൽ ഫേസ്ബുക്കിൽ കുറിച്ചത്. കൂടാതെ ഒഎൽഎക്സിന്റെ ലോഗോയും പോസ്റ്റിനൊപ്പം രാഹുൽ പങ്കുവെച്ചിരുന്നു. മണ്ഡലത്തിൽ സ്വരാജിനെ തന്നെ സ്ഥാനാർത്ഥിയാക്കണമെന്നും സിപിഐഎമ്മിനെ വെല്ലുവിളിച്ചിരുന്നു. എന്നാൽ ഇതിൽ പരിഹാസം,…

      Read More »
    • ബസ് കാത്തുനില്‍ക്കുമ്പോള്‍ അപകടം; സിമന്റ് ഇഷ്ടിക തെറിച്ച് തലയില്‍ വന്നുവീണു; ചികിത്സയിലായിരുന്ന യുവതിക്ക് ദാരുണാന്ത്യം

      കൊച്ചി: ബസ് കാത്തു നില്‍ക്കുമ്പോള്‍ ഇഷ്ടിക തലയില്‍ വീണ് അപകടം. പിന്നാലെ ഗുരുതരമായി പരിക്കേറ്റ വടക്കേക്കര സത്താര്‍ ഐലന്‍ഡ് കൈതത്തറ ശ്യാമോന്റെ ഭാര്യ ആര്യ (34) ദാരുണമായി മരിച്ചു. കഴിഞ്ഞ ദിവസം വൈകിട്ടായിരുന്നു മുനമ്പം മാണി ബസാറില്‍ മകള്‍ ശിവാത്മിക (6) യോടൊപ്പം ബസ് കാത്തുനില്‍ക്കുമ്പോള്‍ സമീപത്തെ നിര്‍മാണം നടക്കുന്ന മൂന്നു നില കെട്ടിടത്തിന്റെ മുകളില്‍നിന്നും സിമന്റ് ഇഷ്ടിക ആര്യയുടെ തലയില്‍ വന്ന് വീണത്. കെട്ടിടത്തില്‍ നിര്‍മാണം നടന്ന ഭാഗം മൂടാന്‍ ഉപയോഗിച്ചിരുന്ന പ്ലാസ്റ്റിക് ഷീറ്റ് പറന്നു പോകാതിരിക്കാന്‍ ഉപയോഗിച്ചിരുന്ന സിമന്റ് ഇഷ്ടികയാണ് താഴേക്ക് വീണത്. ഗുരുതരാവസ്ഥയിലായ ആര്യയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയയാക്കിയെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. നിസാര പരിക്കേറ്റ ശിവാത്മികയെ കുഴുപ്പിള്ളിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കി വിട്ട് അയച്ചു.  

      Read More »
    • തീരുമാനമെടുക്കേണ്ടത് അന്‍വര്‍; യുഡിഎഫ് സ്ഥാനാര്‍ഥിയെക്കുറിച്ചുള്ള നിലപാട് ആദ്യം വ്യക്തമാക്കണം; യുഡിഎഫ് വാതില്‍ തുറന്നിട്ടോ അടച്ചിട്ടോ ഇല്ല; ‘അന്‍വറിസ’ത്തോട് അയവില്ലാതെ സതീശന്‍

      കൊച്ചി: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ പി വി അന്‍വറാണ് ആരെ പിന്തുണക്കണമെന്ന് തീരുമാനിക്കേണ്ടതെന്ന് യു ഡി എഫ് ചെയര്‍മാന്‍ വി ഡി സതീശന്‍. യു ഡി എഫ് സ്ഥാനാര്‍ഥിയെക്കുറിച്ചുള്ള നിലപാട് ആദ്യം അന്‍വര്‍ വ്യക്തമാക്കണം. അന്‍വര്‍ യു ഡി എഫ് സ്ഥാനാര്‍ഥിയെ അംഗീകരിക്കണമെന്നും അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. അന്‍വര്‍ വിഷയത്തില്‍ കോണ്‍ഗ്രസ്സിലോ യു ഡി എഫിലോ ഭിന്നതയില്ല. അന്‍വറിന് മുന്നില്‍ യു ഡി എഫ് വാതില്‍ തുറന്നിട്ടോ അടച്ചിട്ടോ ഇ ല്ലെന്ന നിലപാട് സതീശന്‍ ആവര്‍ത്തിച്ചു. നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിത്വം ഉടന്‍ പ്രഖ്യാപിക്കില്ലെന്നും യു ഡി എഫ് നേതാക്കളും ചില സാമുദായിക നേതാക്കളും ഒരു പകല്‍കൂടി കാത്തിരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും പി വി അന്‍വര്‍ വ്യക്തമാക്കിയിരുന്നു. ഇതിന് ശേഷമായിരുന്നു സതീശന്റെ പ്രതികരണം. ഇന്ന് രാവിലെ പതിനൊന്നു വരെ ഏതെങ്കിലും യു.ഡി.എഫുകാരനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ പറ്റുമോയെന്ന് കഠിനമായി പരിശ്രമിച്ച് പരാജയപ്പെട്ടിട്ടാണെങ്കിലും സി.പി.എം ഒരു പാര്‍ട്ടി സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയതില്‍ സന്തോഷമുണ്ട്. നിലമ്പൂരില്‍ രാഷ്ട്രീയ പോരാട്ടമാണ് യു.ഡി.എഫ് ആഗ്രഹിക്കുന്നതെന്നും…

      Read More »
    • തെരഞ്ഞെടുപ്പ് തോൽവികളിലൂടെ കെ മുരളീധരൻ വഴിയാധാരമായത് ഏഴുതവണയാണ്, എന്റെ തോൽവിയെക്കാൾ എന്നെ വിഷമിപ്പിച്ചത് അങ്ങയുടെ അവസാനത്തെ തോൽവിയാണ്, കെ മുരളീധരനെ പരിഹസിച്ച് ഡോ. ജോ ജോസഫ്

      കൊച്ചി: തൃക്കാക്കരയിൽ മത്സരിപ്പിച്ച് ഒരു ഡോക്ടറെ സിപിഐഎം വഴിയാധാരമാക്കിയെന്ന പരാമർശത്തിൽ കെ മുരളീധരന് ചുട്ട മറുപടിയുമായി തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ മത്സരിച്ച ഡോ. ജോ ജോസഫ്. തിരഞ്ഞെടുപ്പ് തോൽവിയിലൂടെ കെ മുരളീധരൻ വഴിയാധാരമായത് ഏഴ് തവണയാണെന്ന് ചൂണ്ടികാട്ടിയാണ് ജോ ജോസഫിന്റെ മറുപടി. എംഎൽഎ ആകാത്ത കേരളത്തിലെ ആദ്യ മന്ത്രിയും ഏക മന്ത്രിയും കെ മുരളീധരനാണെന്നും ജോ ജോസഫ് പരിഹസിച്ചു. അങ്ങയുടെ അത്രയും ഗതികേട് ഉണ്ടായ ഒരു രാഷ്ട്രീയ നേതാവ് കേരളത്തിൽ ഉണ്ടായിട്ടുണ്ടാകുമോയെന്നും ജോ ജോസഫ് ഫേസ്ബുക്കിൽ കുറിച്ചു. ഫേസ്ബുക്ക് കുറിപ്പിൻറെ പൂർണ്ണരൂപം- വീണ്ടുമൊരു ഉപതെരഞ്ഞെടുപ്പ് കാലമായിരിക്കുകയാണ്. തൃക്കാക്കര ഉപതിരഞ്ഞെടുപ്പിനു ശേഷം നടന്ന എല്ലാ ഉപതിരഞ്ഞെടുപ്പുകളുടെ സമയത്തും എന്നെ വ്യക്തിപരമായി തേജോവധം ചെയ്യുന്ന അനേകം ട്രോളുകളും മറ്റും കാണാറുണ്ട്. സോഷ്യൽ മീഡിയയിൽ മുഖമില്ലാത്തവർ പടച്ചുവിടുന്ന ഇവയിൽ ഒന്നിനുപോലും പ്രതികരിക്കാറില്ല. ചിലത് ആസ്വദിക്കാറുമുണ്ട്. എന്നാൽ അങ്ങനെയല്ല ഉത്തരവാദിത്വപ്പെട്ട രാഷ്ട്രീയ നേതാക്കന്മാരുടെ പ്രതികരണങ്ങളോട് എന്റെ നിലപാട്. അതിനോട് പലപ്പോഴും പ്രതികരിച്ചിട്ടുണ്ട്. പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് കാലത്ത് ശ്രീ. തിരുവഞ്ചൂർ…

      Read More »
    • പിവി അൻവർ ഇടത് മുന്നണിയെ വഞ്ചിച്ചു, ഒറ്റുകൊടുത്തു, രാഷ്ട്രീയ യൂദാസാണ് അൻവർ, നിലമ്പൂരിൽ നടക്കുന്നതു രാഷ്ട്രീയ പോരാട്ടം- എംവി ​ഗോവിന്ദൻ, ഇടതു തട്ടകത്തുനിന്ന് എം സ്വരാജ്

      തിരുവനന്തപുരം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥിയായി എം സ്വരാജിനെ പ്രഖ്യാപിച്ചു. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ​ഗോവിന്ദനാണ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചത്. നിലമ്പൂരിൽ രാഷ്ട്രീയ പോരാത്തതിന് സ്വരാജ് മികച്ച സ്ഥാനാർഥിയാണെന്ന് എംവി ​ഗോവിന്ദൻ പറഞ്ഞു. നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്- സിപിഎം മത്സരിക്കും. രാഷ്ട്രീയ പ്രാധാന്യമുള്ള മണ്ഡലമാണ്. സഖാവ് കുഞ്ഞാലിയുടെ നാടാണ്. പിവി അൻവർ ഇടത് മുന്നണിയെ വഞ്ചിച്ചു, ഒറ്റുകൊടുത്തു. രാഷ്ട്രീയ യൂദാസാണ് അൻവർ. കാല് പിടിക്കുമ്പോ മുഖത്ത് ചളിവാരി എറിയുന്നു എന്നാണ് അൻവർ യുഡിഎഫിനെ കുറിച്ച് പറഞ്ഞത്. അൻവറിന്റെ ദയനീയ ചിത്രം കേരളം കാണുന്നുണ്ട്. നിലമ്പൂരിൽ രാഷ്ട്രീയ പോരാട്ടമാണെന്നും ​ഗോവിന്ദൻ പറഞ്ഞു. സ്വരാജ് നിലമ്പൂരിൽ സമ്മതനാണ്. പാർട്ടിയാണ് സ്ഥാനാർത്ഥിയാരെന്ന് തീരുമാനിക്കുന്നതെന്നും എംവി ​ഗോവിന്ദൻ പറഞ്ഞു. ഉപതെരഞ്ഞെടുപ്പു കഴിഞ്ഞ് 24 മണിക്കൂറിനുള്ളിൽ യുഡിഎഫ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചിട്ടും എൽഡിഎഫ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചിരുന്നില്ല. ‌ഏഴുദിവസത്തിനകം പ്രഖ്യാപിക്കുമെന്നായിരുന്നു എംവി ​ഗോവിന്ദൻ നേരത്തെ പറഞ്ഞിരുന്നത്. എം സ്വരാജുകൂടിയെത്തിയതോടെ നിലമ്പൂരിലെ ഇടത്- വലതു സ്ഥാനാർഥികളിൽ വ്യക്തത വന്നിരിക്കുകയാണ്. എം സ്വരാജ് നിലമ്പൂരിലെ യോഗ്യനായ…

      Read More »
    • നാളെ വിരമിക്കാനിരിക്കെ ഉദ്യോഗസ്ഥ ബസ് ഇടിച്ചു മരിച്ചു; സ്‌നേഹവിരുന്നിവനായി ഒരുക്കിയ പന്തല്‍ അന്ത്യയാത്രയുടേതായി

      പാലക്കാട്: നാളെ സര്‍വീസില്‍ നിന്നു വിരമിക്കാനിരിക്കെ, മണ്ണാര്‍ക്കാട് എംപ്ലോയ്‌മെന്റ് ഓഫീസര്‍ക്ക് സ്വകാര്യ ബസ് ഇടിച്ചു ദാരുണാന്ത്യം. പത്തിരിപ്പാല മണ്ണൂര്‍ പനവച്ചപറമ്പില്‍ കേശവന്റെ മകള്‍ പ്രസന്നകുമാരി(56) ആണു മരിച്ചത്. ഇന്നലെ രാവിലെ 11ന് ആണ് അപകടം. സ്റ്റാന്‍ഡില്‍ ആളെ ഇറക്കിയ ശേഷം പുറത്തേക്കു പോവുകയായിരുന്ന സ്വകാര്യ ബസിന്റെ വശം തട്ടി പ്രസന്നകുമാരി വീഴുകയും പിന്‍വശത്തെ ചക്രം കയറിയിറങ്ങുകയുമായിരുന്നു. ഉടന്‍ താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. വിരമിക്കുന്നതിന്റെ ഭാഗമായി സഹപ്രവര്‍ത്തകര്‍ക്കും സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും സ്‌നേഹവിരുന്നു നല്‍കാന്‍ വീട്ടിലൊരുക്കിയ പന്തല്‍ അന്ത്യയാത്രയുടേതായി. വിരുന്നൊരുക്കാന്‍ ഭക്ഷണവും മറ്റും ഏര്‍പ്പാടാക്കിയ ശേഷമാണ് ഇന്നലെ പ്രസന്നകുമാരി ഓഫീസിലേക്കു പോയത്. 150 പേരെ ക്ഷണിക്കുകയും ചെയ്തിരുന്നു. 2019ലാണ് പ്രസന്നകുമാരി എംപ്ലോയ്‌മെന്റ് ഓഫീസറായി മണ്ണാര്‍ക്കാട്ടെത്തിയത്. ബുധനാഴ്ച ഓഫീസില്‍ സഹപ്രവര്‍ത്തകര്‍ യാത്രയയപ്പു നല്‍കിയിരുന്നു. ദിവസവും മണ്ണാര്‍ക്കാട് ബസ് സ്റ്റാന്‍ഡില്‍ ഇറങ്ങി ഓഫിസിലേക്കു നടന്നാണു പോകാറ്. അവിവാഹിതയാണ്.

      Read More »
    • മഞ്ഞക്കടമ്പിലിനെ സ്ഥനാര്‍ത്ഥിയാക്കാനുള്ള ആലോചനകളില്‍ അന്‍വര്‍; ലക്ഷ്യം മലയോര കര്‍ഷകരുടെ വോട്ട് പിടിച്ച് യുഡിഎഫിനെ തോല്‍പ്പിക്കല്‍; ഷൗക്കത്തിനെ അംഗീകരിച്ചില്ലെങ്കില്‍ അമ്പുക്കയെ പുറത്തിരുത്തും ഉറപ്പ്

      മലപ്പുറം: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ പി.വി. അന്‍വറിന് പകരം തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്ന് മറ്റൊരു സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചേക്കും. സജി മഞ്ഞക്കടമ്പില്‍ സ്ഥാനാര്‍ത്ഥിയാകുമെന്നാണ് സൂചന. പാര്‍ട്ടിയെ യുഡിഎഫ് ഘടകകക്ഷിയാക്കി പ്രഖ്യാപിച്ചില്ലെങ്കില്‍ പി.വി. അന്‍വര്‍ മത്സരിക്കണമെന്ന് വ്യാഴാഴ്ച മഞ്ചേരിയില്‍ ചേര്‍ന്ന തൃണമൂല്‍ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ അഭിപ്രായമുയര്‍ന്നു. അതേസമയം, വെള്ളിയാഴ്ച സംസ്ഥാന കമ്മിറ്റിചേര്‍ന്ന് ചര്‍ച്ചചെയ്തശേഷമേ ഇതില്‍ തീരുമാനമെടുക്കുകയുള്ളൂവെന്ന് പി.വി. അന്‍വറും തൃണമൂല്‍ നേതാക്കളും യോഗത്തിന് ശേഷം പ്രതികരിച്ചു. സജിയെ സ്ഥാനാര്‍ത്ഥിയാക്കാനാണ് അന്‍വര്‍ നീങ്ങുന്നത്. മലയോര ക്രൈസ്തവരുടെ വോട്ട് ലക്ഷ്യമിട്ടാണ് ഈ നീക്കം. കേരളാ കോണ്‍ഗ്രസില്‍ നിന്നും സജിയ്ക്കൊപ്പമെത്തിയ നേതവാണ് സജി. ബിജെപിയുമായും സജി മഞ്ഞകടമ്പില്‍ സഹകരിച്ചിട്ടുണ്ട്. തങ്ങളെ യുഡിഎഫ് ഘടകകക്ഷിയാക്കണമെന്നതാണ് പി.വി. അന്‍വറിന്റെയും തൃണമൂലിന്റെയും ആവശ്യം. ഇതിനായുള്ള അവസാനവട്ട സമ്മര്‍ദമാണ് പി.വി. അന്‍വറിന്റെ ശ്രമം. യുഡിഎഫ് ഘടകകക്ഷിയാക്കുമെന്ന് പ്രഖ്യാപിച്ചാല്‍ ആര്യാടന്‍ ഷൗക്കത്തിന്റെ വിജയത്തിനായി അന്‍വര്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രവര്‍ത്തിക്കുമെന്നും സെക്രട്ടേറിയറ്റ് യോഗത്തിന് ശേഷം തൃണമൂല്‍ നേതാക്കള്‍ മാധ്യമങ്ങളോട് പറഞ്ഞിട്ടുണ്ട്. ഇതിനൊപ്പമാണ് മത്സരിക്കുമെന്ന അന്‍വറിന്റെ ഭീഷണി. എന്നാല്‍ മത്സരിച്ച്…

      Read More »
    • ‘ഒരുപകല്‍ കൂടി കാത്തിരിക്കാന്‍ യുഡിഎഫ്, സാമുദായിക നേതാക്കള്‍ ആവശ്യപ്പെട്ടു, ആ വാക്കുകള്‍ മുഖവിലക്കെടുക്കുന്നു’

      മലപ്പുറം: ഒരു പകല്‍ കൂടി കാത്തിരിക്കാന്‍ യുഡിഎഫ്, സാമുദായിക നേതാക്കള്‍ കാത്തിരിക്കാന്‍ ആവശ്യപ്പെട്ടതായി തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് പി.വി അന്‍വര്‍. അവരുടെ അഭിപ്രായത്തെ എനിക്ക് തള്ളികളയാന്‍ കഴിയില്ല. വാര്‍ത്താ സമ്മേളനം വിളിച്ച് പറയാനിരുന്നത് ഇപ്പോള്‍ പറയുന്നില്ലെന്നും മാന്യമായ പരിഹാരം പ്രതീക്ഷിക്കുന്നുണ്ടെന്നും അന്‍വര്‍ പറഞ്ഞു. പി.വി അന്‍വറിന്റെ മുന്നണി ബന്ധത്തില്‍ തീരുമാനമെടുക്കാന്‍ ഇന്ന് യുഡിഎഫിന്റെ നിര്‍ണായക യോഗം ചേരുന്നുണ്ട്. യുഡിഎഫ് സ്ഥാനാര്‍ഥിയോടുള്ള നിലപാട് വ്യക്തമാക്കാത്ത അന്‍വറിനെ സഹകരിപ്പിക്കേണ്ടെന്നാണ് മുന്നണിയിലെ പൊതുവികാരം. ഘടകകക്ഷിയാക്കാതെ യുഡിഎഫിനെ പിന്തുണയ്ക്കേണ്ടെന്ന ഉറച്ച നിലപാടിലാണ് പി.വി അന്‍വര്‍. ഈ ആവശ്യം യുഡിഎഫ് അംഗീകരിക്കില്ലെന്ന വിലയിരുത്തലില്‍ നിലമ്പൂരില്‍ മത്സരിക്കാനാണ് തൃണമൂലിന്റെ തീരുമാനം. ആദ്യം അന്‍വര്‍ യുഡിഎഫ് സ്ഥാനാര്‍ഥിയെ അംഗീകരിക്കുക, ശേഷം യുഡിഎഫുമായി സഹകരിപ്പിക്കുന്നതില്‍ പ്രഖ്യാപനം..ഈ നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് യുഡിഎഫ്. അന്തിമതീരുമാനമെടുക്കാന്‍ രാത്രി ഏഴു മണിക്കാണ് യുഡിഎഫ് യോഗം ഓണ്‍ലൈനായി ചേരുന്നത്. അസോസിയേറ്റ് ഘടകകക്ഷിക്കപ്പുറത്തേക്ക് അന്‍വറിനെ പരിഗണിക്കേണ്ടതില്ല എന്നതാണ് യുഡിഎഫിലെ പൊതുധാരണ. എന്നാല്‍ ഘടകകക്ഷിയാക്കാതെ യുഡിഎഫിനെ പിന്തുണക്കില്ല എന്ന നിലപാടിലാണ് ടിഎംസി.

      Read More »
    Back to top button
    error: