പർപ്പിൾ കളറിൽ സ്വർണ നിറത്തിലുള്ള കള്ളികളും കോഫി ബ്രൗൺ കസവുമുള്ള സാരിയിൽ ബജറ്റ് അവതരണത്തിന് ധനമന്ത്രി, മധുരം നൽകി സ്വീകരിച്ച് രാഷ്ട്രപതി, കേന്ദ്ര ബജറ്റ് രാവിലെ 11ന്, തുടർച്ചയായ 9 ബജറ്റ് അവതരിപ്പിക്കുന്ന ധനമന്ത്രിയെന്ന ചരിത്ര നേട്ടം ഇനി നിർമ്മല സീതാമന്!! എയിംസും അതിവേഗ റെയിൽ പാതയുമടക്കം ഒരു പിടി പ്രതീക്ഷയിൽ കേരളം

ന്യൂഡൽഹി: ബജറ്റ് അവതരണത്തിന് മുന്നോടിയായി രാഷ്ട്രപതി ദ്രൗപദി മുർമുവിനെ കണ്ട് ധനമന്ത്രി നിർമല സീതാരാമൻ. രാഷ്ട്രപതിയിൽ നിന്നും ബജറ്റ് അവതരണത്തിന് അനുമതി തേടിയാണ് രാഷ്ട്രപതിയുടെ മുന്നിൽ ധനമന്ത്രിയെത്തിയത്. നിർമല സീതാരാമനെ രാഷ്ട്രപതി മധുരം നൽകി സ്വീകരിച്ചു.
രാവിലെ ഔദ്യോഗിക വസതിയിൽ നിന്നും ധനകാര്യമന്ത്രാലയത്തിലെത്തിയ ശേഷമാണ് നിർമല സീതാരാമൻ രാഷ്ട്രപതി ഭവനിലെത്തിയത്. കാഞ്ചീപുരം സാരി ധരിച്ചാണ് ബജറ്റ് അവതരണത്തിന് എത്തിയത്. പർപ്പിൾ കളറിൽ സ്വർണ നിറത്തിലുള്ള കള്ളികളും കോഫി ബ്രൗൺ കസവുമുള്ള സാരിയാണ് ധരിച്ചിരിക്കുന്നത്. തമിഴ്നാട് സ്വദേശിയായ നിർമല നേരത്തെ എട്ടു ബജറ്റും വിവിധ ഇന്ത്യൻ കൈത്തറി സാരികളുടുത്താണ് അവതരിപ്പിച്ചത്.
അതേസമയം മോദി സർക്കാറിന്റെ മൂന്നാം കേന്ദ്ര ബജറ്റാണ് ഇന്ന് രാവിലെ 11 മണിക്ക് പാർലമെന്റിൽ ആരംഭിക്കുക. 10.15ന് മന്ത്രിസഭാ യോഗം തുടങ്ങി. തുടർച്ചയായി ഒൻപത് ബജറ്റ് അവതരിപ്പിക്കുന്ന ധനമന്ത്രിയെന്ന ചരിത്ര നേട്ടവും ഇതോടെ നിർമ്മല സീതാരാമന് സ്വന്തമാകും. കേരളം അടക്കം അഞ്ചു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചുള്ള നിർദ്ദേശങ്ങൾ ഉണ്ടാകാനാണ് സാധ്യത. കേരളം എയിംസും അതിവേഗ റെയിൽ പാതയുമടക്കം ഒരു പിടി പ്രഖ്യാപനങ്ങൾ പ്രതീക്ഷിക്കുന്നുണ്ട്.






