Kerala
-
ആർഎസ്എസ് ചിത്രത്തിന് മുന്നിൽ പൂവിട്ട് പൂജിക്കാനോ, കുമ്പിട്ടുനിൽക്കാനോ എന്നെ കിട്ടില്ല, അതാണ് എന്റെ രാഷ്ട്രീയം, രാജ്ഭവനിൽ ഉയർന്നു നിൽക്കേണ്ടത് കാവി പതാകയല്ല, ദേശീയ പതാകയാണ്- കൃഷി വകുപ്പ് മന്ത്രി
തിരുവനന്തപുരം: ആർഎസ്എസ് ചിത്രത്തിന് മുന്നിൽ പൂവിട്ട് പൂജിക്കാനോ, കുമ്പിട്ടുനിൽക്കാനോ തന്നെ കിട്ടില്ലെന്നും അതാണ് തന്റെ രാഷ്ട്രീയമെന്നും കൃഷി വകുപ്പ് മന്ത്രി പി പ്രസാദ്. കൂടാതെ ഗവർണർ അദ്ദേഹത്തിന്റെ രാഷ്ട്രീയ നിലപാടിൽ ഉറച്ചുനിൽക്കുകയാണെന്നും രാജ്ഭവനെ രാഷ്ട്രീയ വത്കരിച്ചുവെന്നും അദ്ദേഹം വിമർശിച്ചു. രാജ്ഭവനിൽ ഒരു സർക്കാർ പരിപാടിയിൽ ഒരു സംഘടന മാത്രം ഉപയോഗിച്ചുക്കൊണ്ടിരിക്കുന്ന ഒരു ചിത്രത്തെ ആദരിക്കണമെന്ന് പറഞ്ഞാൽ അത് അംഗീകരിക്കാൻ തനിക്കു കഴിയില്ലെന്നും മന്ത്രി പറഞ്ഞു. കേരളത്തിൽ എത്രയോ സർക്കാർ പരിപാടികൾ നടക്കുന്നു. എന്തിന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്ത വിഴിഞ്ഞം തുറമുഖ ഉദ്ഘാടന പരിപാടി പോലും നടന്നു. അവിടെ ഭാരതാംബയുടെ ചിത്രം ഉണ്ടായിരുന്നോ? രാജ്യത്തിന്റെ പ്രധാനപ്പെട്ട പദവിയിലിരിക്കുന്നവർ കാണിക്കേണ്ട സമാന്യരീതികളുണ്ട്. ആ ഒറ്റ നിലപാടുകൊണ്ടാണ്പരിപാടിയിൽ പങ്കെടുക്കാതിരുന്നതെന്നും മന്ത്രി പറഞ്ഞു. ഇന്ത്യൻ ഭരണഘടനയും ദേശീയ പതാകയും ദേശീയ ഗാനവും ദേശസ്നേഹവും ദേശഭക്തിയും ആവോളം സന്നിവേശിപ്പിക്കുന്നുണ്ട്. അതിനനുസരിച്ചുള്ള രീതികളെ പിന്തുടരാൻ സാധിക്കുകയുള്ളൂ. സ്വാതന്ത്യം ലഭിച്ചിട്ട് ഏഴരപതിറ്റാണ്ടായിട്ടുണ്ട്. ഇതിനിടയിൽ ഔദ്യോഗികമായി ഇതുവരെ ഉപയോഗിച്ചിട്ടില്ലാത്ത ചിത്രമാണ് രാജ്ഭവനിൽ…
Read More » -
ബക്രീദ്- സംസ്ഥാനത്ത് എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വെള്ളിയാഴ്ച അവധി
തിരുവനന്തപുരം: ബക്രീദ് പ്രമാണിച്ച് സംസ്ഥാനത്ത് എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി പ്രഖ്യാപിച്ചു. ഉന്നതവിദ്യാഭ്യാസ വകുപ്പിനു കീഴിൽ വരുന്ന പ്രഫഷനൽ കോളജ് ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി പ്രഖ്യാപിച്ചു. ഒന്നു മുതൽ 12 വരെയുള്ള സ്‌കൂളുകൾക്കും ജൂൺ 6ന് അവധി ആയിരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയും അറിയിച്ചു.
Read More » -
കൊച്ചി കപ്പലപകടം: മുങ്ങിയ കണ്ടെയ്നറുകളില്‍ എന്ത്? വിവരങ്ങള്‍ പുറത്തുവിടാന്‍ സര്‍ക്കാരിനോട് ഹൈക്കോടതി
കൊച്ചി: അറബിക്കടലില്‍ കപ്പല്‍ മുങ്ങിയ സംഭവത്തില്‍ ചോദ്യങ്ങളുമായി ഹൈക്കോടതി. മുങ്ങിയ കണ്ടെയ്നറുകളില്‍ എന്തായിരുന്നു. ചരക്കുകപ്പലിലെ കണ്ടെയ്നറുകളിലെ വസ്തുക്കള്‍ എന്തായിരുന്നുവെന്ന് വ്യക്തമാക്കണം. മുങ്ങിയ കണ്ടെയ്നറുകള്‍ മൂലമുള്ള പാരിസ്ഥിതിക പരിണിതഫലങ്ങള്‍ എന്താകുമെന്നും കോടതി ചോദിച്ചു. പൊതു ഇടങ്ങളിലും വിവരങ്ങള്‍ ലഭ്യമാക്കാന്‍ ഹൈക്കോടതി സര്‍ക്കാരിന് നിര്‍ദേശം നല്‍കി. കോണ്‍ഗ്രസ് നേതാവ് ടി എന്‍ പ്രതാപന്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി. മെയ് 25 ലെ കപ്പല്‍ അപകടത്തില്‍ ലഭ്യമായ എല്ലാ വിവരങ്ങളും, ചരക്ക് വിശദാംശങ്ങള്‍, എണ്ണ ചോര്‍ച്ച, പാരിസ്ഥിതിക ആഘാതം തുടങ്ങിയവ ഉള്‍പ്പെടെ, പൊതുസമൂഹത്തിന് മുന്നില്‍ പ്രസിദ്ധീകരിക്കാന്‍ ചീഫ് ജസ്റ്റിസ് നിതിന്‍ ജാംദാര്‍, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരടങ്ങിയ ബെഞ്ച് ആവശ്യപ്പെട്ടു. കപ്പല്‍ അപകടം സമുദ്രത്തെയും തീരദേശ പരിസ്ഥിതിയെയും ബാധിക്കുമെന്നുറപ്പാണ്. കപ്പലില്‍ നിന്നും ഒഴുകിപ്പോയ കണ്ടെയ്നറുകളിലെ ചരക്കുകളെക്കുറിച്ചും അതു സൃഷ്ടിച്ചേക്കാവുന്ന ആഘാതത്തെക്കുറിച്ചും വിവരങ്ങള്‍ ലഭ്യമാക്കണം. ഇതു സംബന്ധിച്ച വിവരങ്ങള്‍ ഇതുവരെ പുറത്തു വിട്ടിട്ടില്ലെങ്കില്‍, കേസില്‍ അടുത്ത വാദം കേള്‍ക്കുന്നതിന് മുമ്പ് വിവരങ്ങള്‍ പ്രസിദ്ധീകരിക്കണമെന്ന് ഹൈക്കോടതി സര്‍ക്കാര്‍…
Read More » -
ഭാരതമാതാവിന്റെ ചിത്രം മാറ്റണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടു; മാറ്റാനാകില്ലെന്ന് ഗവര്‍ണര്‍; പരിസ്ഥിതി ദിന പരിപാടി വിവാദത്തില്‍ രാജ്ഭവന്റെ വിശദീകരണം
തിരുവനന്തപുരം: പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ നിശ്ചയിച്ച പരിപാടിയില്‍നിന്നു ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കറെ ഒഴിവാക്കിയ സംഭവത്തില്‍ വിശദീകരണവുമായി രാജ്ഭവന്‍. ഭാരത മാതാവിന്റെ ചിത്രം മാറ്റണമെന്ന് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടുവെന്നും മാറ്റാന്‍ കഴിയില്ലെന്ന് ഗവര്‍ണര്‍ വ്യക്തമാക്കിയെന്നും രാജ്ഭവന്‍ പറയുന്നു. രാജഭവനില്‍ നടക്കുന്ന പരിപാടിയില്‍ എന്തുവേണമെന്ന് രാജ് ഭവന്‍ തീരുമാനിക്കുമെന്ന് ഗവര്‍ണര്‍ നിലപാട് സ്വീകരിച്ചു. രാജ് ഭവന്റെ സെന്‍ട്രല്‍ ഹാളില്‍ സ്ഥിരമായി ഉള്ള ചിത്രമാണിതെന്നും മാറ്റാന്‍ കഴിയില്ലെന്നും ഗവര്‍ണര്‍ നിലപാടെടുത്തു. തുടര്‍ന്നാണ് സര്‍ക്കാര്‍ പരിപാടി ഒഴിവാക്കിയത്. അതേസമയം, പരിപാടി രാജ്ഭവനില്‍ നിന്നും മാറ്റിയതില്‍ മുഖ്യമന്ത്രിയുടെ ഇടപെടലുണ്ടായെന്ന വിവരങ്ങളും പുറത്തുവന്നു. ഗവര്‍ണറുടെ നിലപാട് കൃഷിമന്ത്രി പി പ്രസാദ് മുഖ്യമന്ത്രിയെ അറിയച്ചു. തുടര്‍ന്നാണ് പരിപാടി ദര്‍ബാര്‍ ഹാളിലേക്ക് മാറ്റിയത്. ചീഫ് സെക്രട്ടറിയും പരിപാടിയില്‍ പങ്കെടുക്കുന്നുണ്ട്. ദര്‍ബാര്‍ ഹാളിലെ പരിപാടിയില്‍ പങ്കെടുക്കാന്‍ ചീഫ് സെക്രട്ടറിയോട് മുഖ്യമന്ത്രി നിര്‍ദേശിക്കുകയായിരുന്നു. അതേസമയം, ഭാരതാംബ മതചിഹ്നമല്ലെന്നും സംസ്‌കാരത്തിന്റെ ഭാഗമാണെന്നും ഹിന്ദു ഐക്യവേദി വ്യക്തമാക്കി. രാജ്യത്തെ പ്രതിനിധീകരിക്കുന്നതാണ് ഭാരതാംബയെന്നും ഹിന്ദു ഐക്യവേദി നേതാവ്…
Read More » -
പ്ലസ് വണ്‍ പ്രവേശനം: ജാതി തെളിയിക്കാന്‍ ടിസി മതി, എസ്എസ്എല്‍സി സര്‍ട്ടിഫിക്കറ്റിന് പകരം മറ്റു രേഖകള്‍ പരിഗണിക്കും
തിരുവനന്തപുരം: പ്ലസ് വണ്‍ പ്രവേശനത്തിന് എസ്എസ്എല്‍സി സര്‍ട്ടിഫിക്കറ്റിന് പകരം മറ്റ് രേഖകള്‍ പരിഗണിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. ജാതി, താമസസ്ഥലം എന്നിവ തെളിയിക്കാന്‍ മറ്റു രേഖകള്‍ പരിഗണിക്കും. സ്ഥിര താമസരേഖയായി റേഷന്‍ കാര്‍ഡ് പരിഗണിക്കും. ഡിജി ലോക്കറില്‍ എസ്എസ്എല്‍സി സര്‍ട്ടിഫിക്കറ്റുകള്‍ ലഭ്യമാകാത്തത് പ്ലസ് വണ്‍ പ്രവേശനത്തെ ബാധിക്കാതിരിക്കുക ലക്ഷ്യമിട്ടാണ് സര്‍ക്കാര്‍ നിര്‍ദേശം. പ്ലസ് വണ്ണിന് സംവരണ സീറ്റില്‍ പ്രവേശനം കിട്ടിയവര്‍ ജാതി തെളിയിക്കാന്‍ ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റ് രേഖയായി പരിഗണിക്കും. എസ്എസ്എല്‍സി സര്‍ട്ടിഫിക്കറ്റ് ലഭ്യമാകാത്ത സാഹചര്യം പരിഗണിച്ചാണ് നിര്‍ദേശം. ഇത്തവണ ഡിജിലോക്കറില്‍ മാര്‍ക്ക് വിവരങ്ങള്‍ മാത്രമാണ് ലഭ്യമാക്കിയിരുന്നത്. കഴിഞ്ഞ വര്‍ഷം വിദ്യാര്‍ത്ഥിയുടെ സമ്പൂര്‍ണ വിവരങ്ങളടങ്ങിയ എസ്എസ്എല്‍സി സര്‍ട്ടിഫിക്കറ്റിന്റെ ഡിജിറ്റല്‍ കോപ്പി ലഭ്യമാക്കിയിരുന്നു. സേ പരീക്ഷക്കുശേഷം ഡിജിലോക്കറില്‍ മതിയായ രേഖകള്‍ അപ്ലോഡ് ചെയ്യുമെന്ന് വിദ്യാഭ്യാസ മന്ത്രി പറഞ്ഞു. ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ സംസ്ഥാനത്ത് എവിടെയും നിലവില്‍ സീറ്റ് ക്ഷാമമില്ല. നിലവില്‍ പ്ലസ് വണ്‍ സീറ്റുകള്‍ അധികമാണ്. മലപ്പുറത്ത് കഴിഞ്ഞ വര്‍ഷവും സീറ്റ് അധികമായിരുന്നു. കുറ്റമറ്റ…
Read More » -
അമ്പുക്ക പിന്‍മാറും, പക്ഷേ ചെലവുണ്ട്! ഭരണം കിട്ടിയാല്‍ ആഭ്യന്തര മന്ത്രിയാക്കണം, മലപ്പുറം ജില്ല വിഭജിക്കണം; പത്രിക പിന്‍വലിക്കാന്‍ ഉപാധികളുമായി അന്‍വര്‍
മലപ്പുറം: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രിക പിന്‍വലിക്കുന്നതിനുള്ള അവസാനദിവസമായ ഇന്ന് യുഡിഎഫിന് മുന്നില്‍ പുതിയ ഉപാധികളുമായി പി.വി അന്‍വര്‍. 2026ല്‍ യുഡിഎഫ് അധികാരത്തിലെത്തിയാല്‍ ആഭ്യന്തരവകുപ്പും വനം വകുപ്പും വേണം. മലപ്പുറം ജില്ലയെ വിഭജിക്കണമെന്നും തിരുവമ്പാടിയടക്കം മലയോര മേഖലകള്‍ ഉള്‍പ്പെടുന്നതാകണം പുതിയ ജില്ലയെന്നും അന്‍വര്‍ പറഞ്ഞു. പത്രിക പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ചില യുഡിഎഫ് നേതാക്കള്‍ ഇന്നുരാവിലെയും ബന്ധപ്പെട്ടിരുന്നു. അത് സംബന്ധിച്ച് രഹസ്യ ചര്‍ച്ചകള്‍ തുടരുന്നുണ്ട്. യുഡിഎഫുമായി യോജിച്ച് പേകാന്‍ താത്പര്യമുണ്ടെന്നും അതിന് വിലങ്ങാവുന്നത് വിഡി സതീശനാണെന്നും അന്‍വര്‍ പറഞ്ഞു. ഈ ഉപതെരഞ്ഞെടുപ്പ് കഴിയുന്നതോടെ പ്രതിപക്ഷ നേതൃസ്ഥാനത്തുനിന്ന് വി.ഡി സതീശനെ മാറ്റണമെന്നും അന്‍വര്‍ ആവശ്യപ്പെട്ടു. സതീശനാണ് തന്നെ മത്സരരംഗത്തേക്ക് തള്ളിവിട്ടതെന്നും അന്‍വര്‍ പറഞ്ഞു. ഒരു പിണറായിയെ ഉള്‍ക്കൊളളാനാവാഞ്ഞിട്ടാണ് എല്‍ഡിഎഫ് വിട്ടത്. പിന്നെയാണോ മുക്കാല്‍ പിണറായിയായ സതീശനെന്നും അന്‍വര്‍ ചോദിച്ചു. മത്സരരംഗത്തുനിന്ന് പിന്‍മാറില്ലെന്ന് രാവിലെ അന്‍വര്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. പത്രിക പിന്‍വലിച്ചാല്‍ താന്‍ മരിച്ചുവെന്നാണ് അര്‍ഥമെന്നും അന്‍വര്‍ പറഞ്ഞിരുന്നു. മൂന്നു മണി വരെയാണ് പത്രിക പിന്‍വലിക്കാനുള്ള സമയപരിധി.…
Read More » -
ജയില്‍ ഉദ്യോഗസ്ഥന്റെ വിരമിക്കല്‍ ചടങ്ങില്‍ ‘വിരമിക്കാത്ത’ ഗുണ്ടകള്‍, റീല്‍സും ഫോട്ടോയും എടുത്തു; ഒപ്പം നടനും ഗായകനും? സ്പെഷ്യല്‍ ബ്രാഞ്ച് അന്വേഷണം തുടങ്ങി
എറണാകുളം: വിരമിക്കുന്ന ഉദ്യോഗസ്ഥന്റെ യാത്രയയപ്പ് ചടങ്ങില്‍ എറണാകുളം ജില്ലാ ജയിലില്‍ പുറത്തുനിന്ന് ഗുണ്ടകള്‍ എത്തിയെന്ന് സംശയം. ചടങ്ങില്‍ പങ്കെടുത്ത ചില ഗുണ്ടകള്‍ ജയിലിനകവും പുറവും ചിത്രീകരിച്ച് റീല്‍സ് ഇറക്കിയെന്നും ആരോപണമുണ്ട്. സ്പെഷ്യല്‍ ബ്രാഞ്ച് ഇതുസംബന്ധിച്ച് അന്വേഷണം തുടങ്ങി. മേയ് 31-ന് ജയിലില്‍നിന്നും പടിയിറങ്ങിയ ഉദ്യോഗസ്ഥനാണ് പുറത്തുനിന്ന് ഗുണ്ടകളെത്തിയെന്ന വിവാദത്തില്‍ ഉള്‍പ്പെട്ടത്. ഉദ്യോഗസ്ഥരോടൊപ്പമുള്ള സത്കാരത്തിലും ഗ്രൂപ്പ് ഫോട്ടോ എടുക്കലിലും ഗുണ്ടകള്‍ പങ്കെടുത്തെന്നാണ് ആക്ഷേപം. ജയിലിനുള്ളില്‍നിന്നുള്ള ദൃശ്യങ്ങള്‍ റീല്‍സായി ഇവര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുകയും ഇത് വൈറലാകുകയുമായിരുന്നു. ജയില്‍ ഉദ്യോഗസ്ഥരെ ഗുണ്ടകള്‍ ആശ്ലേഷിച്ച് ജയിലിന്റെ കിളിവാതിലിലൂടെ സിനിമാ സ്റ്റൈലില്‍ പുറത്തേക്കിറങ്ങുന്ന രംഗം വരെ കൂടെയുണ്ടായിരുന്നവര്‍ ചിത്രീകരിച്ച് സാമൂഹിക മാധ്യമങ്ങളില്‍ ഇട്ടു. ഇവര്‍ക്കൊപ്പം അറിയപ്പെടുന്ന നടനും ഗായകനും എത്തിയിരുന്നു. അതേസമയം, വീഴ്ച സംഭവിച്ചിട്ടില്ലെന്നും വിരമിച്ച ഉദ്യോഗസ്ഥന്‍ ക്ഷണിച്ചതനുസരിച്ചാണ് ഇവര്‍ എത്തിയതെന്നും ജയില്‍ അധികൃതര്‍ പറഞ്ഞു. കൃത്യമായി രേഖകള്‍ വാങ്ങി രജിസ്റ്ററില്‍ പേരു ചേര്‍ത്ത ശേഷമാണ് ഇവരെ ജയിലിനുള്ളില്‍ പ്രവേശിപ്പിച്ചതെന്നും അധികൃതര്‍ വ്യക്തമാക്കി.
Read More » -
വിധി വിളയാട്ടം തുടങ്ങിയോ? ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ ഫോണ്‍ ചോര്‍ത്തിയ കേസ്: അന്‍വറിന് വീണ്ടും ഹൈക്കോടതി നോട്ടീസ്
കൊച്ചി: നിലമ്പൂര്‍ മുന്‍ എംഎല്‍എ പി.വി അന്‍വറിന് വീണ്ടും ഹൈക്കോടതിയുടെ നോട്ടീസ്. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ ഫോണ്‍ ചോര്‍ത്തിയ കേസിലാണ് അന്‍വറിന് ഹൈക്കോടതി നോട്ടീസ് അയച്ചത്. സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് നോട്ടീസ്. ആദ്യ നോട്ടീസ് കൈപ്പറ്റാത്ത സാഹചര്യത്തിലാണ് വീണ്ടും നോട്ടീസ് അയയ്ക്കാന്‍ ജസ്റ്റിസ് പി വി കുഞ്ഞിക്കൃഷ്ണന്‍ നിര്‍ദേശം നല്‍കിയത്. സംസ്ഥാനത്തെ ഉന്നത ഉദ്യോഗസ്ഥരുടെ ഫോണ്‍ വിവരങ്ങള്‍ ചോര്‍ത്തിയെന്ന് സ്വയം വെളിപ്പെടുത്തിയതിനാലാണ് പി വി അന്‍വറിനെതിരെ പൊലീസ് കേസെടുത്തത്. സൈബര്‍ ക്രൈം നിയമപ്രകാരം രജിസ്റ്റര്‍ ചെയ്ത കേസില്‍ സമൂഹത്തില്‍ കലാപത്തിന് ശ്രമിച്ചെന്നും എഫ്ഐആറിലുണ്ട്. സിപിഎമ്മും സര്‍ക്കാരുമായി തുറന്ന ഏറ്റുമുട്ടല്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് കേസെടുത്തത്. കൊല്ലം സ്വദേശിയായ വ്യവസായി മുരുഗേഷ് നരേന്ദ്രന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിയുടെ ഉത്തരവ്. ഫോണ്‍ ചോര്‍ത്തല്‍ പരസ്യമായി സമ്മതിച്ചതായി മുരുഗേഷ് നരേന്ദ്രന്റെ അഭിഭാഷകന്‍ വാദിച്ചു. സ്വകാര്യത, സംസാര സ്വാതന്ത്ര്യം, ഐടി ആക്ട് തുടങ്ങിയവയുടെ ഗുരുതര ലംഘനമാണെന്നും അഭിഭാഷകന്‍ വാദിച്ചു. പൊതു സുരക്ഷയെ ബാധിക്കുന്ന വിധത്തില്‍ സംസ്ഥാനത്തെ ഉന്നത…
Read More » -
വില്ലേജ് ഓഫീസില്‍ തമ്മിലടിച്ച് ജീവനക്കാര്‍, ഏറ്റുമുട്ടല്‍ പൊതുജനത്തെ സാക്ഷിയാക്കി; രണ്ട് വില്ലേജ് അസിസ്റ്റന്റുമാര്‍ക്ക് സ്ഥലംമാറ്റം
പത്തനംതിട്ട: അടൂര്‍ ഏറത്ത് വില്ലേജ് ഓഫീസില്‍ ജീവനക്കാര്‍ തമ്മിലടിച്ചു. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് വില്ലേജ് അസിസ്റ്റന്റുമാരെ സ്ഥലംമാറ്റി. തിങ്കളാഴ്ച രാവിലെ ഏറം വില്ലേജ് ഓഫീസിലായിരുന്നു സംഭവം. ഒരു ഫയലുമായി ബന്ധപ്പെട്ട അഭിപ്രായഭിന്നതയാണ് രണ്ട് വില്ലേജ് അസിസ്റ്റന്റുമാരും തമ്മിലുള്ള കയ്യാങ്കളിയിലേക്കും തമ്മിലടിയിലേക്കും കാര്യങ്ങളെ എത്തിച്ചത്. സംഭവസമയത്ത്, വിവിധ സേവനങ്ങള്‍ക്കായി പൊതുജനങ്ങളും വില്ലേജ് ഓഫീസില്‍ ഉണ്ടായിരുന്നു. ഇതിനിടയിലാണ് തര്‍ക്കം മൂര്‍ഛിക്കുകയും വില്ലേജ് അസിസ്റ്റന്റുമാര്‍ തമ്മില്‍ കയ്യേറ്റം ഉണ്ടാവുകയും ചെയ്തത്. സംഭവം ശ്രദ്ധയില്‍പെട്ട ഉടന്‍ വില്ലേജ് ഓഫീസര്‍ ഈ വിവരം താലൂക്കില്‍ അറിയിച്ചു. പിന്നാലെ കളക്ടര്‍ വിഷയത്തില്‍ ഇടപെടുകയും അദ്ദേഹത്തിന്റെ നിര്‍ദേശാനുസരണം സംഭവത്തില്‍ അന്വേഷണം നടത്തുകയും ചെയ്തു. അന്വേഷണത്തില്‍, പ്രഥമദൃഷ്ട്യാ ഇരുവരുടെയും ഭാഗത്തുനിന്ന് ഔദ്യോഗിക കൃത്യനിര്‍വഹണത്തിന് തടസ്സം വരുന്ന തരത്തിലുള്ള പ്രവര്‍ത്തി ഉണ്ടായതായി കണ്ടെത്തി. മാത്രമല്ല, സര്‍ക്കാര്‍ ജീവനക്കാരുടെ പൊതു അച്ചടക്കത്തിന് വിരുദ്ധമായ പ്രവര്‍ത്തനവും ഇവരുടെ ഭാഗത്തുനിന്നും ഉണ്ടായതായും കണ്ടെത്തി. ഈ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലാണ് ഇരുവര്‍ക്കെതിരെയും നടപടി എടുത്തത്. നിലവില്‍ രണ്ട് വില്ലേജ് അസിസ്റ്റന്റുമാരെയും സ്ഥലംമാറ്റിയിട്ടുണ്ടെങ്കിലും…
Read More » -
ഇടതു കണ്ണിന് എടുക്കേണ്ട കുത്തിവയ്പ് എടുത്തത് വലതുകണ്ണില്‍; സര്‍ക്കാര്‍ ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍
തിരുവനന്തപുരം: സര്‍ക്കാര്‍ കണ്ണാശുപത്രിയില്‍ കണ്ണു മാറി ചികിത്സ നല്‍കിയ സംഭവത്തില്‍ ഡോക്ടറെ സസ്പെന്‍ഡ് ചെയ്തു. കണ്ണു മാറി കുത്തിവയ്പ് എടുത്തുവെന്ന പരാതിയില്‍ അസി. പ്രഫസര്‍ എസ്.എസ്.സുജേഷിനെയാണ് സസ്പെന്‍ഡ് ചെയ്തത്. തിരുവനന്തപുരം ബീമാപള്ളി സ്വദേശി അസൂര്‍ ബീവിക്കാണ് ഇടതു കണ്ണിന് എടുക്കേണ്ട കുത്തിവയ്പ് വലതുകണ്ണില്‍ എടുത്തത്. രക്തസമ്മര്‍ദം കൂടിയതിനെ തുടര്‍ന്ന് കണ്ണിന്റെ കാഴ്ചശക്തിക്കു പ്രശ്നമുണ്ടായതിനാണ് അസൂര്‍ ബീവി ചികിത്സ തേടിയത്. ഓപ്പറേഷന്‍ തിയറ്ററില്‍ കയറ്റി ഇടതുകണ്ണ് ക്ലീന്‍ ചെയ്തുവെങ്കിലും പിന്നീട് വലതുകണ്ണിലാണ് കുത്തിവയ്പ് എടുത്തതെന്ന് അസൂര്‍ ബീവിയുടെ ബന്ധു പറഞ്ഞു. രോഗിയെ വാര്‍ഡിലേക്കു മാറ്റിയപ്പോഴാണ് സംഭവം അറിഞ്ഞത്. ഇക്കാര്യം ചോദിച്ചപ്പോള്‍ വലതു കണ്ണില്‍ ചെറിയ ചുവപ്പുള്ളതുകൊണ്ടാണ് കുത്തിവയ്പ് എടുത്തതെന്നാണ് പറഞ്ഞതെന്നും ബന്ധു പറഞ്ഞു. ഇടതുകണ്ണില്‍ കുത്തിവയ്പ് എടുക്കാനാണ് സമ്മതപത്രം വാങ്ങിയിരുന്നത്. രോഗിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഡോക്ടറെ സസ്പെന്‍ഡ് ചെയ്യുകയായിരുന്നു.
Read More »