Kerala

    • മസ്തിഷ്‌ക ജ്വരം ഉണ്ടാക്കുന്ന അമീബകളെ കണ്ടെത്താനുള്ള മോളിക്യുലര്‍ സങ്കേതം വിജയം, ആദ്യത്തെ അമീബയുടെ രോഗ സ്ഥിരീകരണം നടത്തിയാതായി ആരോഗ്യ വകുപ്പ്

      തിരുവനന്തപുരം: അമീബിക്ക് മസ്തിഷ്‌ക ജ്വരം (അമീബിക്ക് മെനിഞ്ചോഎന്‍സെഫലൈറ്റിസ്) കണ്ടെത്താനായി സംസ്ഥാനത്ത് സജ്ജമാക്കിയ മോളിക്യുലാര്‍ ലാബിലൂടെ ആദ്യത്തെ അമീബയുടെ രോഗ സ്ഥിരീകരണം നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. അമീബിക്ക് മസ്തിഷ്‌ക ജ്വരത്തിന്റെ പ്രതിരോധത്തിനായി സ്റ്റേറ്റ് പബ്ലിക് ഹെല്‍ത്ത് ലാബില്‍ മനുഷ്യരില്‍ മസ്തിഷ്‌ക ജ്വരം ഉണ്ടാക്കുന്ന 5 തരം അമിബകളെ (Naegleria fowleri, Acanthamoeba sp., Vermamoeba vermiformis, Balamuthia mandrillaris, Paravahlkampfia francinae) കണ്ടെത്താനുള്ള പിസിആര്‍ ലാബ് സജ്ജമാക്കിയിരുന്നു. ഇതിലാണ് അക്കാന്തമീബ (Acanthamoeba) എന്ന അമീബയെ കണ്ടെത്തിയതും സ്ഥിരീകരിച്ചതും. നേരത്തെ പിജിഐ ചണ്ഡിഗഢിലായിരുന്നു അമീബിക്ക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചിരുന്നത്. സംസ്ഥാനത്ത് തന്നെ രോഗ സ്ഥിരീകരണം സാധ്യമായതോടെ ചികിത്സയ്ക്കും ഗവേഷണത്തിനും ഏറെ സഹായകരമാകുമെന്നും മന്ത്രി പറഞ്ഞു. അമീബിക്ക് മസ്തിഷ്‌ക ജ്വരം പ്രതിരോധത്തില്‍ കേരളം മാതൃകാപരമായ പ്രവര്‍ത്തനങ്ങളാണ് നടത്തി വരുന്നത്. ആഗോള തലത്തില്‍ 97 ശതമാനം മരണ നിരക്കുള്ള രോഗമാണിത്. മികച്ച പ്രവര്‍ത്തനങ്ങളിലൂടെ കേരളത്തിലെ മരണ നിരക്ക് 23 ശതമാനമായി കുറയ്ക്കാന്‍ സാധിച്ചു.…

      Read More »
    • യാത്ര ഷൈന്റെ ചികിത്സയ്ക്ക്, ഇടതുകൈയുടെ എല്ലു പൊട്ടി; അപകടകാരണം ഡ്രൈവര്‍ ഉറങ്ങിയതോ?

      ബെംഗളൂരു: നടന്‍ ഷൈന്‍ ടോം ചാക്കോയും കുടുംബവും സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടത് ഡ്രൈവര്‍ ഉറങ്ങിപ്പോയതിനാലെന്ന് സൂചന. റോഡില്‍ നിര്‍ത്തിയിട്ട ലോറിക്കു പിന്നില്‍ കാര്‍ ഇടിച്ചാണ് അപകടമുണ്ടായത്. മുന്‍ സീറ്റിലായിരുന്നു പിതാവ് ചാക്കോ ഇരുന്നത്. ഇടിയുടെ ആഘാതത്തില്‍ തലയ്ക്കേറ്റ ഗുരുതര പരുക്കാണ് മരണ കാരണമെന്നാണ് വിവരം. ഇപ്പോള്‍ ധര്‍മപുരി ഗവ. മെഡിക്കല്‍ കോളജിലുള്ള മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം വൈകിട്ടോടെ ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. സേലം-ധര്‍മപുരി-ഹൊസൂര്‍-ബെംഗളൂരു ദേശീയപാതയില്‍ സ്ഥിരമായി അപകടമുണ്ടാകുന്ന മേഖലയിലാണ് ഷൈനിന്റെ വാഹനവും അപകടത്തില്‍പെട്ടത്. ധര്‍മപുരിക്ക് അടുത്ത് പാലക്കോട് എന്ന മേഖലയിലെ പറയൂരില്‍ വച്ചായിരുന്നു അപകടം. തൊടുപുഴയിലെ ലഹരി വിമുക്ത കേന്ദ്രത്തിലെ ചികിത്സയ്ക്ക് ശേഷം ഷൈന്‍ ചില ഷൂട്ടിങ്ങുകളില്‍ പങ്കെടുത്തിരുന്നു. തുടര്‍ ചികിത്സക്കായാണ് ബെംഗളൂരുവിലേക്ക് കുടുംബസമേതം പോയത് എന്നാണ് സുഹൃത്തുക്കള്‍ പറയുന്നത്. ഷൈനിന്റെ ഇടതുകൈയുടെ എല്ലിന് പൊട്ടലുണ്ട്. അല്‍പസമയത്തിനകം തന്നെ ശസ്ത്രക്രിയ നടത്തുമെന്നാണ് വിവരം. ഷൈനിന്റെ അമ്മയുടെ ഇടുപ്പിനു പരുക്കേറ്റിട്ടുണ്ടെങ്കിലും സാരമുള്ളതല്ല. സഹോദരനും അസിസ്റ്റന്റിനും കൈകള്‍ക്ക് പരുക്കുണ്ട്. പിതാവിന്റെ മൃതദേഹമുള്ള ആശുപത്രിയില്‍ തന്നെയാണ് ഇവരുടെ…

      Read More »
    • മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണ പിള്ള അന്തരിച്ചു; വിടവാങ്ങിയത് കോണ്‍ഗ്രസിലെ സൗമ്യമുഖം

      തിരുവനന്തപുരം: കെപിസിസി മുന്‍ പ്രസിഡന്റും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ തെന്നല ബാലകൃഷ്ണ പിള്ള (95) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഭൗതികദേഹം തിരുവനന്തപുരം നെട്ടയം മുക്കോലയിലെ വസതിയിലേക്ക് കൊണ്ടുപോകും. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. സംസ്‌കാരം നാളെ ഉച്ചയ്ക്ക് തൈക്കാട് ശാന്തി കവാടത്തില്‍. മൂന്നു തവണ രാജ്യസഭാ എംപി, രണ്ടു തവണ നിയമസഭാംഗം, രണ്ടു തവണ കെപിസിസി പ്രസിഡന്റ് തുടങ്ങിയ പദവികള്‍ വഹിച്ച തെന്നല ബാലകൃഷ്ണപിള്ള കൊല്ലം ജില്ലയിലെ ശൂരനാട് സ്വദേശിയാണ്. മികച്ച സഹകാരിയായിരുന്നു. സൗമ്യനും മിതഭാഷിയും കളങ്കമേല്‍ക്കാത്ത രാഷ്ട്രീയ ജിവിതത്തിനുടമയുമായ തെന്നല ഗ്രൂപ്പുകള്‍ക്കതീതനായ കോണ്‍ഗ്രസുകാരനായാണ് അറിയപ്പെടുന്നത്. 1931 മാര്‍ച്ച് 11ന് ശൂരനാട് തെന്നല വീട്ടില്‍ എന്‍ ഗോവിന്ദപ്പിള്ളയുടേയും ഈശ്വരിയമ്മയുടേയും പുത്രനായി ജനിച്ചു. തിരുവനന്തപുരം എംജി കോളജില്‍നിന്ന് ബി.എസ്സി നേടി. ശൂരനാട് വാര്‍ഡ് കമ്മറ്റിയംഗമായി രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങി. ബ്ലോക്ക് കമ്മറ്റി അധ്യക്ഷനും കൊല്ലം ഡിസിസി ട്രഷററുമായിരുന്ന തെന്നല 1972 മുതല്‍ അഞ്ചുവര്‍ഷത്തോളം കൊല്ലം ഡിസിസി അധ്യക്ഷനുമായി പ്രവര്‍ത്തിച്ചു. ദീര്‍ഘകാലം…

      Read More »
    • വിഷക്കൂണ്‍ പാചകം ചെയ്തു കഴിച്ചു; കോഴിക്കോട് കുട്ടികള്‍ ഉള്‍പ്പെടെ ആറ് പേര്‍ ചികിത്സയില്‍

      കോഴിക്കോട്: താമരശ്ശേരിയില്‍ വിഷക്കൂണ്‍ പാചകം ചെയ്തു കഴിച്ച ആറു പേര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു. പൂനൂര്‍ അത്തായക്കുന്നുമ്മല്‍ അബൂബക്കര്‍, ഷബ്‌ന, സൈദ, ഫിറോസ്, ദിയ ഫെബിന്‍, മുഹമ്മദ് റസാന്‍ എന്നിവര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ഇവര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. പറമ്പില്‍നിന്നു കിട്ടിയ കൂണ്‍ അയല്‍വാസികളായ രണ്ടു കുടുംബങ്ങളാണ് ഇന്നലെ പാചകം ചെയ്തു കഴിച്ചത്. ഇന്നലെ വൈകിട്ട് നോമ്പ് തുറക്കുന്ന സമയത്തായിരുന്നു ഇവര്‍ കൂണ്‍ കഴിച്ചത്. കൂണ്‍ കഴിച്ചതിനു പിന്നാലെ ഇവര്‍ക്ക് ഛര്‍ദ്ദിയും ദേഹാസ്വാസ്ഥ്യവും അനുഭവപ്പെട്ടു. തുടര്‍ന്ന് ഇവരെ താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് ഇവരെ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

      Read More »
    • ധര്‍മപുരിയില്‍ കാര്‍ അപകടം: ഷൈന്‍ ടോം ചാക്കോയുടെ അച്ഛന്‍ മരിച്ചു; നടനും അമ്മയ്ക്കും പരുക്ക്

      ബംഗളൂരു: നടന്‍ ഷൈന്‍ ടോം ചാക്കോയും കുടുംബവും സഞ്ചരിച്ച വാഹനം അപകടത്തില്‍പെട്ടു. ഷൈനിന്റെ പിതാവ് സി.പി. ചാക്കോ അപകടത്തില്‍ മരിച്ചു. ഷൈനിനും അമ്മയ്ക്കും പരുക്കുണ്ട്. ഷൈനും പിതാവും അമ്മയും സഹോദരനും മേക്കപ്പ്മാനുമായിരുന്നു വാഹനത്തിലുണ്ടായിരുന്നത്. മുന്‍പില്‍പോയ ലോറിയില്‍ കാര്‍ ഇടിക്കുകയായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. രാവിലെ ഏഴു മണിയോടെ സേലം-ബെംഗളൂരു ദേശീയപാതയില്‍ ധര്‍മപുരിയ്ക്കടുത്ത് പാല്‍കോട്ട് എന്ന സ്ഥലത്തായിരുന്നു അപകടം. ഷൈനിന്റെ രണ്ട് കൈകളും ഒടിഞ്ഞതായി അപകടം കണ്ട മലയാളിയായ ബിനോയ് പറഞ്ഞു. കൊച്ചിയില്‍നിന്ന് ബെംഗളൂരുവിലേക്ക് പോകുകയായിരുന്നു ബിനോയ്. അപകടം ഉണ്ടായ ഉടനെ അഞ്ചുപേരെയും ആശുപത്രിയിലെത്തിച്ചെങ്കിലും ഷൈനിന്റെ പിതാവ് മരിച്ചു. പരുക്കേറ്റവര്‍ പാല്‍ക്കോട്ട് സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

      Read More »
    • ആറളം പുനരധിവാസ മേഖലയില്‍ കാട്ടാനയിറങ്ങി; രണ്ട് കുടിലുകള്‍ തകര്‍ത്തു; ഗര്‍ഭിണി ഉള്‍പ്പെടെ രണ്ടു സ്ത്രീകള്‍ക്ക് പരിക്ക്; വനം വകുപ്പിനെതിരെപ്രതിഷേധവുമായി പ്രദേശവാസികള്‍

      കണ്ണൂര്‍: ജില്ലയുടെ മലയോരത്തെ വിറപ്പിച്ച് കാട്ടാനക്കൂട്ടം. ആറളം ഫാം പുനരധിവാസ മേഖലയില്‍ കാട്ടാനയിറങ്ങി രണ്ട് കുടിലുകള്‍ തകര്‍ത്തു. ഓടി രക്ഷപ്പെടുന്നതിനിടെ ഗര്‍ഭിണി ഉള്‍പ്പെടെ രണ്ടു സ്ത്രീകള്‍ക്ക് പരിക്ക്. ഗര്‍ഭിണിയായ അശ്വതി, ലീന എന്നിവര്‍ ആനയുടെ തുമ്പികൈക്ക് മുന്നില്‍ നിന്ന് രക്ഷപ്പെട്ടത് അത്ഭുതകരമായി. പുനരധിവാസ മേഖലയിലെ ബ്ലോക്ക് ഒന്‍പതില്‍ പൂക്കുണ്ട് മേഖലയിലായിരുന്നു വ്യാഴാഴ്ച പുലര്‍ച്ചെ അഞ്ചോടെയായിരുന്നു കാട്ടാനയുടെ ആക്രമണം. പൂക്കുണ്ടിലെ ഷീന നാരായണന്‍, ലീന, തങ്കമ്മ എന്നിവര്‍ താമസിക്കുന്ന കുടിലുകളാണ് ആന തകര്‍ത്തത്. തകര്‍ന്ന ആനമതിലിനോട് ചേര്‍ന്ന് ഭാഗത്തുള്ള വന്യജീവി സങ്കേതത്തില്‍ നിന്നും ഇറങ്ങിയ ആനയാണ് ആക്രമണം അഴിച്ചുവിട്ടത്. പുറത്തിറങ്ങിയ രണ്ട് ആനകളില്‍ ഒരാനയാണ് കുടിലിനു നേരേ ആക്രമണം നടത്തിയത്. ആന കുടിലിന് നേരേ തിരിഞ്ഞതോടെ ലീനയും ഗര്‍ഭിണിയായ അശ്വതിയും ഓടി രക്ഷപ്പെടുന്നതിനിടയിലാണ് രണ്ടുപേര്‍ക്കും പരിക്കേറ്റത്. അശ്വതിയുടെ ചെവിക്ക് സമീപത്തായാണ് പരിക്ക്. പരിക്കേറ്റ രണ്ടുപേരെയും പേരാവൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് ഗര്‍ഭിണിയെ കൂടുതല്‍ ചികിത്സയ്ക്കായി കണ്ണൂരിലേക്ക് മാറ്റി. ഇതോടെ മൂന്നുമാസത്തിനുള്ളില്‍ പുനരധിവാസ…

      Read More »
    • മാധ്യമ പ്രവര്‍ത്തകനെതിരെയുള്ള കൊലവിളി ജനാധിപത്യവിരുദ്ധം: മാധ്യമ പ്രവര്‍ത്തനം അവസാനിപ്പിക്കേണ്ട സാഹചര്യം; കോണ്‍ഗ്രസ് നേതാക്കള്‍ ഭയപ്പെടുന്നത് ജനങ്ങളെ; ജനാധിപത്യത്തിനു നാണക്കേട്: രൂക്ഷ വിമര്‍ശനവുമായി കേരള പത്രപ്രവര്‍ത്തക യൂണിയന്‍

      നിലമ്പൂര്‍: ഉപതെരഞ്ഞെടുപ്പ് റിപ്പോര്‍ട്ട് ചെയ്യുന്ന റിപ്പാര്‍ട്ടര്‍ ടി വി യിലെ റോഷിപാലിനെതിരെ കോണ്‍ഗ്രസ് നേതാക്കളുടെ കൈയ്യേറ്റ ശ്രമവും ഭീഷണിയും സൈബര്‍ ആക്രമണവും അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്ന് കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് കെ.പി. റജിയും ജനറല്‍ സെക്രട്ടറി സുരേഷ് എടപ്പാളും പ്രസ്താവനയില്‍ പറഞ്ഞു. ജോലി ചെയ്യാന്‍ സാധിക്കാത്ത വിധം പ്രയാസം ഉണ്ടാക്കിയാണ് ഒരു സംഘം കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും റോഷിയെ വേട്ടയാടുന്നത്. ഇക്കൂട്ടരുടെ ശല്യവും ഭീഷണിയും മൂലം മാധ്യമപ്രവര്‍ത്തനം തന്നെ അവസാനിപ്പിക്കേണ്ട സാഹചര്യമാണുള്ളത്.  പാലക്കാട് ഉപതെരഞ്ഞെടുപ്പ് സമയത്തുണ്ടായ ചില രാഷ്ട്രീയ വിവാദങ്ങളുടെ കാരണക്കാരന്‍ റോഷി പാലാണെന്ന നിഗമനത്തിന്റെ അടിസ്ഥനത്തിലാണ് കോണ്‍ഗ്രസ് നേതാക്കള്‍ റോഷിയെ വളഞ്ഞിട്ടാക്രമിക്കുന്നതെന്നതാണ് വിവരം. ജനാധിപത്യത്തിലെ സവിശേഷ സന്ദര്‍ഭമായ തെരഞ്ഞെടുപ്പ് റിപ്പോര്‍ട്ട് ചെയ്യാന്‍ അനുവദിക്കാതെ ഇത്തരം അതിക്രമങ്ങള്‍ക്ക് ഒരുങ്ങുന്നവര്‍ യഥാര്‍ത്ഥത്തില്‍ ഭയക്കുന്നത് ജനങ്ങളെ തന്നെയാണ് എം എല്‍ എ മാരും എം പി യുമൊക്കെ അടങ്ങുന്ന സംഘത്തിന്റെ നിര്‍ദ്ദേ പ്രകാരമാണ് മാധ്യമപ്രവര്‍ത്തകനെ വേട്ടയാടുന്നത് എന്നത് അങ്ങേയറ്റം പ്രതിഷേധാര്‍ഹവും ജനാധിപത്യത്തിനു തന്നെ…

      Read More »
    • ആദ്യമായി മലയാള സിനിമയിൽ ഒരു ചിത്രത്തിന്റെ ലോഗോ പുറത്ത് വിട്ട് ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ്, ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായെത്തുന്നത് കല്യാണി പ്രിയദർശനും നസ്‌ലനും

      കൊച്ചി: ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രത്തിൻ്റെ ലോഗോ പുറത്ത്. മലയാളത്തിൽ ആദ്യമായി ആണ് ഒരു ചിത്രത്തിൻ്റെ ലോഗോ റിലീസ് ചെയ്യുന്നത്. “They Live Among Us” (അവർ നമ്മുടെ ഇടയിൽ ജീവിക്കുന്നു) എന്ന ടാഗ് ലൈനോടെയാണ് ചിത്രത്തിൻ്റെ ലോഗോ പുറത്ത് വിട്ടിരിക്കുന്നത്. അരുൺ ഡൊമിനിക് രചിച്ച് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ കല്യാണി പ്രിയദർശനും നസ്‌ലനുമാണ് പ്രധാന വേഷങ്ങൾ ചെയ്യുന്നത്. പ്രേക്ഷകരിൽ ചിത്രത്തെ കുറിച്ച് ഏറെ ആകാംക്ഷ നിറക്കുന്ന രീതിയിലാണ് ലോഗോ റിലീസ് ചെയ്തിരിക്കുന്നത്. ചില രഹസ്യങ്ങളും ദുരൂഹതകളും മലയാളി പ്രേക്ഷകർ ഇന്നോളം കാണാത്ത ഒരു കഥാ പശ്ചാത്തലവും ചിത്രത്തിൽ ഒളിഞ്ഞിരിക്കുന്നു എന്ന തോന്നലാണ് ലോഗോ റിലീസ് ചെയ്യുന്ന വീഡിയോയും അതിൻ്റെ പശ്ചാത്തല സംഗീതവും സമ്മാനിക്കുന്നത്. നമ്മുടെ ചിന്തകൾക്കും സങ്കൽപ്പങ്ങൾക്കും അതീതമായ ഒരു ശക്തിയുടെ സാന്നിധ്യത്തിൻ്റെ സൂചനയും ഇത് നൽകുന്നുണ്ട്. ചിത്രത്തിൻ്റെ ടൈറ്റിൽ അധികം വൈകാതെ തന്നെ പുറത്ത് വിടും. ചന്ദു സലിം കുമാർ, അരുൺ കുര്യൻ,…

      Read More »
    • അമ്മ ആര്‍എസ്എസിനു വാഗ്ദാനം ചെയ്ത ഭൂമി ഇനി ഉമ്മന്‍ചാണ്ടി ട്രസ്റ്റിന്; രാഷ്ട്രീയ നിലപാടിലെ മാറ്റം പ്രവൃത്തിയിലും കാട്ടി സന്ദീപ് വാര്യര്‍; ചെത്തല്ലൂരിലെ വീടിനോട് ചേര്‍ന്ന ആറ് സെന്റ് കൈമാറും; പാലിയേറ്റീവ് പ്രവര്‍ത്തനങ്ങള്‍ തുടങ്ങും

      രാഷ്ട്രീയ നിലപാടുകളിലെ മാറ്റം പ്രവൃത്തികളിലൂടെയും വ്യക്തമാക്കി കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർ. ആർ.എസ്.എസ് കാര്യാലയം നിർമ്മിക്കാൻ തന്റെ അമ്മ വാഗ്ദാനം ചെയ്തിരുന്ന ആറ് സെന്റ് ഭൂമി ഉമ്മൻചാണ്ടി സ്മാരക ട്രസ്റ്റിന് കൈമാറാൻ തീരുമാനിച്ചതായി സന്ദീപ് വാര്യർ അറിയിച്ചു. സ്വകാര്യ മാധ്യമത്തിനോടാണ് സന്ദീപിന്‍റെ വെളിപ്പെടുത്തല്‍.  ചെത്തല്ലൂരിലെ വീടിനോട് ചേർന്നുള്ള ആറ് സെന്റ് സ്ഥലമാണ് കൈമാറുക. ആർ.എസ്.എസ് കാര്യാലയം നിർമ്മിക്കാൻ തന്റെ അമ്മ വാഗ്ദാനം ചെയ്തിരുന്ന ആ സ്ഥലം ഉമ്മൻ ചാണ്ടി സ്മാരക ട്രസ്റ്റിന് കൈമാരാൻ തീരുമാനിച്ചു. അടുത്ത ദിവസം പാലിയേറ്റിവ് പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുമെന്നും സന്ദീപ് അറിയിച്ചു. ആര്‍.എസ്.എസ് കാര്യാലയം പണിയുന്നതിനായാണ് സന്ദീപ് വാര്യരുടെ അമ്മ ഭൂമി വാഗ്ദാനം ചെയ്തത്. അമ്മ വാഗ്ദാനം ചെയ്ത ഭൂമി ഒപ്പിട്ടുനല്‍കാന്‍ താന്‍ തയാറാണെന്ന് ബിജെപി വിട്ട് േകാണ്‍ഗ്രസില്‍ ചേര്‍ന്ന സന്ദീപ് വാര്യര്‍ പറഞ്ഞിരുന്നു. അമ്മ മരിക്കുന്നതിന് മുന്‍പ് നല്‍കിയ വാക്കാണതെന്നും ആ വാക്കില്‍ നിന്നും താന്‍ ഒരിക്കലും പിന്മാറില്ല.അമ്മ മരിക്കുന്നതിന് മുന്നോടിയായി കൊടുത്ത വാക്കായതുകൊണ്ട് തന്നെ…

      Read More »
    • ആർഎസ്എസ് ചിത്രത്തിന് മുന്നിൽ പൂവിട്ട് പൂജിക്കാനോ, കുമ്പിട്ടുനിൽക്കാനോ എന്നെ കിട്ടില്ല, അതാണ് എന്റെ രാഷ്ട്രീയം, രാജ്ഭവനിൽ ഉയർന്നു നിൽക്കേണ്ടത് കാവി പതാകയല്ല, ദേശീയ പതാകയാണ്- കൃഷി വകുപ്പ് മന്ത്രി

      തിരുവനന്തപുരം: ആർഎസ്എസ് ചിത്രത്തിന് മുന്നിൽ പൂവിട്ട് പൂജിക്കാനോ, കുമ്പിട്ടുനിൽക്കാനോ തന്നെ കിട്ടില്ലെന്നും അതാണ് തന്റെ രാഷ്ട്രീയമെന്നും കൃഷി വകുപ്പ് മന്ത്രി പി പ്രസാദ്. കൂടാതെ ഗവർണർ അദ്ദേഹത്തിന്റെ രാഷ്ട്രീയ നിലപാടിൽ ഉറച്ചുനിൽക്കുകയാണെന്നും രാജ്ഭവനെ രാഷ്ട്രീയ വത്കരിച്ചുവെന്നും അദ്ദേഹം വിമർശിച്ചു. രാജ്ഭവനിൽ ഒരു സർക്കാർ പരിപാടിയിൽ ഒരു സംഘടന മാത്രം ഉപയോ​ഗിച്ചുക്കൊണ്ടിരിക്കുന്ന ഒരു ചിത്രത്തെ ആദരിക്കണമെന്ന് പറഞ്ഞാൽ അത് അം​ഗീകരിക്കാൻ തനിക്കു കഴിയില്ലെന്നും മന്ത്രി പറഞ്ഞു. കേരളത്തിൽ എത്രയോ സർക്കാർ പരിപാടികൾ നടക്കുന്നു. എന്തിന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്ത വിഴിഞ്ഞം തുറമുഖ ഉദ്ഘാടന പരിപാടി പോലും നടന്നു. അവിടെ ഭാരതാംബയുടെ ചിത്രം ഉണ്ടായിരുന്നോ? രാജ്യത്തിന്റെ പ്രധാനപ്പെട്ട പദവിയിലിരിക്കുന്നവർ കാണിക്കേണ്ട സമാന്യരീതികളുണ്ട്. ആ ഒറ്റ നിലപാടുകൊണ്ടാണ്പരിപാടിയിൽ പങ്കെടുക്കാതിരുന്നതെന്നും മന്ത്രി പറഞ്ഞു. ഇന്ത്യൻ ഭരണഘടനയും ദേശീയ പതാകയും ദേശീയ ​ഗാനവും ദേശസ്നേഹവും ദേശഭക്തിയും ആവോളം സന്നിവേശിപ്പിക്കുന്നുണ്ട്. അതിനനുസരിച്ചുള്ള രീതികളെ പിന്തുടരാൻ സാധിക്കുകയുള്ളൂ. സ്വാതന്ത്യം ലഭിച്ചിട്ട് ഏഴരപതിറ്റാണ്ടായിട്ടുണ്ട്. ഇതിനിടയിൽ ഔദ്യോ​ഗികമായി ഇതുവരെ ഉപയോ​ഗിച്ചിട്ടില്ലാത്ത ചിത്രമാണ് രാജ്ഭവനിൽ…

      Read More »
    Back to top button
    error: