KeralaNEWS

നീനു വിവാഹിതയായി? ഫെബ്രുവരിയില്‍! ആര്‍ക്കും കൈപിടിച്ചുകൊടുത്തിട്ടില്ലെന്ന് കെവിന്റെ പിതാവ്

കോട്ടയം: കെവിനെയും നീനുവിനെയും അറിയാത്ത മലയാളികളുണ്ടാകില്ല. കേരളത്തെ നടുക്കിയ ദുരഭിമാനക്കൊലയുടെ ഇരയാണ് കെവിന്‍. യുവാവിനെ ഇല്ലാതാക്കിയതാകട്ടെ പ്രിയപ്പെട്ടവളുടെ സഹോദരനും സംഘവും. മകന്റെ മൃതദേഹത്തിനരികില്‍ നീനുവിനെ ചേര്‍ത്തുപിടിച്ച കെവിന്റെ പിതാവും നോവായി മാറിയിരുന്നു.

നീനു എംഎസ്ഡബ്ല്യുസിന് പഠിക്കാന്‍ പോയെന്നൊക്കെ പിന്നീട് വാര്‍ത്തകള്‍ വന്നിരുന്നു. കെവിനെയും നീനുവിനെയും വീണ്ടും ഓര്‍മപ്പെടുത്തിയ സിനിമയായിരുന്നു മോഹന്‍ലാലിന്റെ ‘തുടരും’. ദുരഭിമാനക്കൊലയുടെ കഥ പറഞ്ഞ സിനിമയ്ക്ക് പിന്നാലെ നീനു എവിടെയെന്ന ചോദ്യവും മലയാളികളുടെ മനസില്‍ ഉയര്‍ന്നിരുന്നു.

Signature-ad

പിന്നാലെ നീനു വിവാഹിതയായി എന്ന രീതിയില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചാരണമുണ്ടായി. കെവിന്റെ നീനു വീണ്ടും വിവാഹിതയായി. വയനാട് സ്വദേശിയെയാണ് വിവാഹം കഴിച്ചത്. കെവിന്റെ പിതാവ് മുന്‍കൈയെടുത്താണ് വിവാഹം നടത്തിയത്’- എന്നായിരുന്നു പ്രചരണം. പിന്നാലെ എല്ലാം മറന്ന് നല്ലൊരു ജീവിതം നയിക്കാന്‍ ആ കുട്ടിയ്ക്ക് സാധിക്കട്ടെയെന്ന് ആശംസിച്ചുകൊണ്ട് നിരവധി പേര്‍ സോഷ്യല്‍ മീഡിയയില്‍ കമന്റ് ചെയ്തിരുന്നു. എന്നാല്‍,
താന്‍ വിവാഹം നടത്തിക്കൊടുത്തിട്ടില്ലെന്ന് പ്രതികരിച്ച് കെവിന്റെ അച്ഛന്‍ നേരത്തെ രംഗത്തെത്തിയിരുന്നു.

‘നീനുവിനെ ഞാന്‍ ആര്‍ക്കും കൈ പിടിച്ചു കൊടുത്തിട്ടില്ല. നീനുവിന്റെ കല്യാണം കഴിഞ്ഞ വാര്‍ത്ത എനിക്കറിയില്ല. വ്യാജ പ്രചരണം നടത്തുന്നവരോടുതന്നെ ചോദിക്കണം’- എന്നായിരുന്നു അദ്ദേഹം ഒരു മാദ്ധ്യമത്തോട് പറഞ്ഞത്. എന്നാല്‍, നീനു വിവാഹിതയായി എന്നാണ് തങ്ങളുടെ അന്വേഷണത്തില്‍ കണ്ടെത്തിയതെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ഒരു മാദ്ധ്യമം ഇപ്പോള്‍.

സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നതുപോലെയൊന്നുമല്ല കാര്യങ്ങള്‍. നീനു വിവാഹിതയായി എന്നത് സത്യമാണ്. ഫെബ്രുവരിയിലായിരുന്നു വിവാഹം നടന്നത്. സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിക്കുന്നതുപോലെ കെവിന്റെ വീട്ടുകാരല്ല വിവാഹം നടത്തിക്കൊടുത്തത്. കെവിന്റെ കുടുംബവുമായി നീനുവിന് ഇപ്പോള്‍ അടുപ്പമൊന്നുമില്ലെന്നാണ് മാദ്ധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നത്. നീനു ഇപ്പോള്‍ കേരളത്തിന് പുറത്താണെന്നാണ് വിവരം.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: