Breaking NewsCrimeKeralaLead NewsNEWS
തട്ടിക്കൊണ്ടുപോയി പണം പണം വാങ്ങിയെന്ന് പരാതി; നടന്‍ കൃഷ്ണ കുമാറിനെതിരേ പോലീസ് കേസെടുത്തു; ദിയ കൃഷ്ണയുടെ കടയിലെ സാമ്പത്തിക ക്രമക്കേടില്‍ വിവാദം; തിരിച്ചു പരാതി നല്‍കി നടന്‍; ജീവനക്കാരിയുടെ തട്ടിപ്പിന് തെളിവുണ്ടെന്ന് ദിയ

തിരുവനന്തപുരം: ബി.ജെ.പി നേതാവും നടനുമായ കൃഷ്ണകുമാറിനെതിരെ കേസ്. മകളുടെ കടയിലെ വനിതാ ജീവനക്കാരുടെ പരാതിയിലാണ് നടപടി. മക്കളും ഭാര്യയുമടക്കം ആറുപേരാണ് കേസിലെ പ്രതികള്‍. തട്ടിക്കൊണ്ടുപോയി പണം വാങ്ങിയെന്നാണ് പരാതി. മകളുടെ കടയില്‍ നിന്ന് ജീവനക്കാര്‍ പണം തട്ടിയെടുത്തെന്ന് കൃഷ്ണകുമാറും പരാതി നല്‍കി. ജീവനക്കാര്‍ക്കെതിരെയും പൊലീസ് കേസെടുത്തു. 69 ലക്ഷം രൂപ ജീവനക്കാര്‍ തട്ടിയെടുത്തെന്ന് കൃഷ്ണകുമാര്‍ പറയുന്നു. ക്യു.ആര്‍ കോഡ് പ്രവര്‍ത്തിക്കില്ലെന്ന് പറഞ്ഞായിരുന്ന തട്ടിപ്പ്’. ചോദിച്ചപ്പോള്‍ ഒമ്പത് ലക്ഷത്തോളം രൂപ തിരികെ തന്നു. ബാക്കി തുക ചോദിച്ചപ്പോള്‍ ജീവനക്കാരിയുടെ ഭര്‍ത്താവ് ഭീഷണിപ്പെടുത്തി. ജീവനക്കാര്‍ കൗണ്ടര്‍ കേസാണ് കൊടുത്തതെന്നും കൃഷ്ണ കുമാര്‍ പറഞ്ഞു. ജീവനക്കാരുടെ തട്ടിപ്പിന് തെളിവുണ്ടെന്ന് കൃഷ്ണകുമാറിന്റെ മകള്‍ ദിയയും പറഞ്ഞു.