Kerala

    • ഗാനഗന്ധര്‍വന്‍ വിമാനപകടത്തില്‍നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടത് രണ്ടുതവണ!

      ഗാനഗന്ധര്‍വന്‍ കെ.ജെ.യേശുദാസ് 2 തവണ വിമാനാപകടങ്ങളില്‍നിന്ന് അദ്ഭുതകരമായി രക്ഷപ്പെട്ടതാണ് 1971 ഡിസംബര്‍ 9ന് ആയിരുന്നു ആദ്യ സംഭവം. പശ്ചിമഘട്ടത്തിലെ മേഘമലയില്‍ തകര്‍ന്നുവീണ വിമാനത്തില്‍ യാത്ര ചെയ്യേണ്ടതായിരുന്നു യേശുദാസ്. വിമാനത്താവളത്തിലെത്താന്‍ വൈകിയതിനാല്‍ മാത്രമാണ് അന്ന് അദ്ദേഹം തലനാരിഴയ്ക്കു രക്ഷപ്പെട്ടത്. കൊച്ചിയില്‍ നിന്നു തിരുവനന്തപുരത്തേക്ക് ആദ്യയാത്ര നടത്തിയ ആവ്റോ വിമാനം തുടര്‍ന്ന് മധുരയിലേക്കു പറക്കുമ്പോഴാണു തകര്‍ന്നുവീണത്. തിരുകൊച്ചിയിലെ ആരോഗ്യ മന്ത്രിയായിരുന്ന കോണ്‍ഗ്രസ് നേതാവ് ജി.ചന്ദ്രശേഖരപിള്ള ഉള്‍പ്പെടെ 20 പേരാണു കൊല്ലപ്പെട്ടത്. 1978 ഒക്ടോബര്‍ 13ന് ആയിരുന്നു രണ്ടാമത്തെ സംഭവം. തീപിടിച്ച് ബ്രിട്ടനിലെ മാഞ്ചെസ്റ്ററിലെ റിംഗ്വേ വിമാനത്താവളത്തില്‍ അടിയന്തരമായി ഇറക്കിയ എയര്‍ ഇന്ത്യയുടെ ബോയിങ് വിമാനത്തിലെ 350 യാത്രക്കാരില്‍ യേശുദാസ്, ഭാര്യ പ്രഭ, ഒരു വയസ്സുള്ള മകന്‍ വിനോദ്, അന്നത്തെ കൊച്ചുഗായിക സുജാത (ഇന്നത്തെ സുജാത മോഹന്‍), സുജാതയുടെ അമ്മ ദേവി തുടങ്ങിയവരും ഉണ്ടായിരുന്നു. കാനഡയിലും ന്യൂയോര്‍ക്കിലും സംഗീതപരിപാടികള്‍ നടത്തിയശേഷം ലണ്ടന്‍ വഴി ന്യൂഡല്‍ഹിയിലേക്കു മടങ്ങിയ യേശുദാസിന്റെ സംഘത്തില്‍ 6 ഗായകരും ഉണ്ടായിരുന്നു. ന്യൂയോര്‍ക്കില്‍നിന്നു പറന്നുയര്‍ന്ന്…

      Read More »
    • മനുഷ്യനാകണം!!! വിമാനാപകടത്തില്‍ മരിച്ച രഞ്ജിതയ്ക്കെതിരെ അശ്ലീല കമന്റ്; വെള്ളരിക്കുണ്ട് ഡപ്യൂട്ടി തഹസില്‍ദാര്‍ക്ക് സസ്‌പെന്‍ഷന്‍

      കാസര്‍ഗോഡ്: അഹമ്മദാബാദില്‍ വിമാന അപകടത്തില്‍ മരിച്ച പത്തനംതിട്ട പുല്ലാട് സ്വദേശി രഞ്ജിതയ്‌ക്കെതിരെ അധിക്ഷേപ പരാമര്‍ശം നടത്തിയ വെള്ളരിക്കുണ്ട് താലൂക്ക് ഡപ്യൂട്ടി തഹസില്‍ദാര്‍ എ.പവിത്രന് സസ്‌പെന്‍ഷന്‍. സമൂഹ മാധ്യമത്തില്‍ പങ്കുവച്ച പോസ്റ്റിലും കമന്റിലുമാണ് പവി ആനന്ദാശ്രമം എന്ന പ്രൊഫൈലില്‍ നിന്ന് പവിത്രന്‍ രഞ്ജിതയെ അധിക്ഷേപിക്കുന്ന തരത്തിലുള്ള പരാമര്‍ശം നടത്തിയത്. കമന്റില്‍ അശ്ലീലവും സ്ത്രീത്വത്തെ അപമാനിക്കുന്നതുമായ വാക്കുകളും ഉണ്ടായിരുന്നു. പോസ്റ്റ് ശ്രദ്ധയില്‍പ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ അടിയന്തരമായി ഇയാളെ സസ്പെന്‍ഡ് ചെയ്യാന്‍ ഉത്തരവിട്ടുവെന്ന് റവന്യൂ മന്ത്രി കെ.രാജന്‍ അറിയിച്ചു. സര്‍ക്കാര്‍ ജോലിയില്‍നിന്ന് ലീവെടുത്ത് വിദേശത്തേയ്ക്ക് പോയതു കൊണ്ടാണ് അപകടത്തില്‍ രഞ്ജിത മരിക്കാനിടയായതെന്നാണ് സമൂഹ മാധ്യമത്തില്‍ പങ്കുവച്ചൊരു പോസ്റ്റില്‍ ഇയാള്‍ കമന്റായി രേഖപ്പെടുത്തിയിരിക്കുന്നത്. രഞ്ജിതയുടെ പടത്തിന് ആദരാഞ്ജലികള്‍ എന്നെഴുതി പങ്കുവച്ച മറ്റൊരു പോസ്റ്റില്‍ കൂടുതല്‍ ഉയരങ്ങളില്‍ എത്തട്ടെ എന്നും കമന്റായി രേഖപ്പെടുത്തിയിട്ടുണ്ട്. പുതിയ വീടിന് തറക്കല്ലിട്ടത് ഒരു വര്‍ഷം മുന്‍പ്; സ്വപ്നങ്ങള്‍ ബാക്കിയാക്കി രഞ്ജിതയുടെ മടക്കം… നേരത്തെ കാഞ്ഞങ്ങാട് എംഎല്‍എയും മുന്‍ മന്ത്രിയുമായ ഇ.ചന്ദ്രശേഖരനെതിരെ സമൂഹ മാധ്യമത്തില്‍ അപകീര്‍ത്തികരമായ…

      Read More »
    • പുതിയ വീടിന് തറക്കല്ലിട്ടത് ഒരു വര്‍ഷം മുന്‍പ്; സ്വപ്നങ്ങള്‍ ബാക്കിയാക്കി രഞ്ജിതയുടെ മടക്കം…

      പത്തനംതിട്ട: ആഗ്രഹങ്ങളൊക്കെയും പാതിവഴിയില്‍ ബാക്കി വച്ചാണു രഞ്ജിതയുടെ വേര്‍പാട്. ഈ മാസം പാലുകാച്ചല്‍ നടത്തി ഓണത്തിനു താമസം തുടങ്ങേണ്ടിയിരുന്ന പുതിയ വീട്ടിലേക്കെത്തുക രഞ്ജിതയുടെ ചേതനയറ്റ ശരീരമാകും. വൈകിട്ടോടെ മരണം സ്ഥിരീകരിച്ചെങ്കിലും ആ വിവരം മക്കളായ ഇന്ദുചൂഡനെയും ഇതികയെയും അറിയിച്ചിരുന്നില്ല. അമ്മ കയറിയ വിമാനം അപകടത്തില്‍പ്പെട്ടതറിഞ്ഞ് അലറിക്കരഞ്ഞ മക്കളെ ആശ്വസിപ്പിക്കാന്‍ വാക്കുകളില്ലാതെ ഉരുകുകയായിരുന്നു ആ വീട്ടിലേക്ക് എത്തിയവര്‍. 5 വര്‍ഷം മുന്‍പ് മസ്‌കത്തിലേക്ക് പോയ രഞ്ജിത അധികം വൈകാതെ മക്കളെയും ഒപ്പം കൂട്ടിയിരുന്നു. ഒരു വര്‍ഷം മുന്‍പാണ് കുടുംബവീടിനു സമീപം പുതിയ വീടിനു തറക്കല്ലിടുന്നത്. അതിനിടെ യുകെയില്‍ ജോലി കിട്ടിയപ്പോള്‍ മക്കളുമായി നാട്ടിലെത്തി. ഇവരെ പുല്ലാട് ശ്രീവിവേകാനന്ദ ഹൈസ്‌കൂളിലും ഇരവിപേരൂര്‍ ഒഇഎം സ്‌കൂളിലും ചേര്‍ത്ത് അമ്മ തുളസിക്കുട്ടിക്കൊപ്പം നിര്‍ത്തി മടങ്ങി. മനുഷ്യനാകണം!!! വിമാനാപകടത്തില്‍ മരിച്ച രഞ്ജിതയ്ക്കെതിരെ അശ്ലീല കമന്റ്; വെള്ളരിക്കുണ്ട് ഡപ്യൂട്ടി തഹസില്‍ദാര്‍ക്ക് സസ്‌പെന്‍ഷന്‍ വീടുപണി തീര്‍ത്ത് എത്രയും വേഗം അമ്മയ്ക്കും മക്കള്‍ക്കുമൊപ്പം നില്‍ക്കാന്‍ നാളുകളെണ്ണി കാത്തിരിക്കുകയായിരുന്നു രഞ്ജിത. മൃതദേഹം തിരിച്ചറിയാനുള്ള ഡിഎന്‍എ…

      Read More »
    • തോല്‍വി പേടിച്ച് നാടുവിട്ടു; കോളജ് വിദ്യാര്‍ഥിനിക്ക് രക്ഷകരായി കെഎസ്ആര്‍ടിസി ഡ്രൈവറും കണ്ടക്ടറും

      തിരുവനന്തപുരം: പരീക്ഷയില്‍ തോല്‍ക്കുമെന്നു പേടിച്ച് നാടുവിട്ട കോളജ് വിദ്യാര്‍ഥിനിക്ക് രക്ഷകരായി കെഎസ്ആര്‍ടിസി ജീവനക്കാര്‍. കഴിഞ്ഞ ദിവസം തിരുവനന്തപുരത്തു നിന്നു തെങ്കാശിക്കുള്ള ഫാസ്റ്റിലെ ജീവനക്കാരാണ് വിദ്യാര്‍ഥിനിയെ തിരികെ നാട്ടിലെത്തിച്ചത്. സംഭവം ഇങ്ങനെ: രണ്ട് മണിയുടെ തിരുവനന്തപുരം – തെങ്കാശി ഫാസ്റ്റ്, ട്രാക്ക് പിടിച്ചപ്പോള്‍ റിസര്‍വേഷന്‍ സീറ്റില്‍ ഒരു യുവതി ഇരിക്കുന്നത് ശ്രദ്ധയില്‍ പെട്ട തിരുവനന്തപുരം ഡിപ്പോയിലെ കണ്ടക്ടര്‍ സജി മോസസ് വിദ്യാര്‍ഥിയോട് മാറി ഇരിക്കാന്‍ ആവശ്യപ്പെട്ടു. എവിടയാണ് ഇറങ്ങേണ്ടത് എന്നും തിരക്കി. വിദ്യാര്‍ഥിനി തെങ്കാശിയിലേക്ക് പോകാന്‍ ആണെന്ന് പറഞ്ഞപ്പോള്‍ കണ്ടക്ടറും, ഡ്രൈവര്‍ എച്ച് അനില്‍കുമാറും ചേര്‍ന്ന് സീറ്റ് റിസര്‍വ് ചെയ്ത് കൊടുത്തു. ബസ് ഏകദേശം 05.30 ഓടെ തെങ്കാശിയില്‍ എത്തി യാത്രക്കാര്‍ എല്ലാം ഇറങ്ങി കൂട്ടത്തില്‍ വിദ്യര്‍ഥിനിയും. തെങ്കാശിയില്‍ ഒരു മണിക്കൂര്‍ ജീവനക്കാരുടെ വിശ്രമ സമയം ആണ്. ബസ് തിരികെ 06.30 ന് ആണ് തിരുവനന്തപുരത്തേക്ക് പുറപ്പെടുന്നത്. 06.20 ഓടെ തിരികെ പുറപ്പെടാനുള്ള തയ്യാറെടുപ്പുകള്‍ ജീവനക്കാര്‍ ആരംഭിച്ചു. അതിനിടെ തെങ്കാശി സ്റ്റാന്‍ഡില്‍ കണ്ണോടിച്ച…

      Read More »
    • ഭര്‍ത്താവിനെ മണ്ഡലം സെക്രട്ടറിയാക്കാന്‍ കമ്മിറ്റിയില്‍ വാദം; ബിജിമോള്‍ക്ക് സിപിഐ വിലക്ക്

      ഇടുക്കി: സമ്മേളനത്തില്‍ പാര്‍ട്ടി മാര്‍ഗരേഖ നടപ്പാക്കുന്നതു ലംഘിച്ചതിന് മുന്‍ എംഎല്‍എ ഇ.എസ്.ബിജിമോള്‍ക്ക് സിപിഐ നേതൃത്വത്തിന്റെ വിലക്ക്. ഇടുക്കി ജില്ലയ്ക്കു പുറത്തുള്ള സമ്മേളനങ്ങളില്‍ പങ്കെടുക്കുന്നതില്‍ നിന്നാണു മഹിളാ സംഘം സംസ്ഥാന സെക്രട്ടറി കൂടിയായ ബിജിമോളെ സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവ് വിലക്കിയത്. വിലക്കിനെക്കുറിച്ച് അറിയില്ലെന്നു ബിജിമോള്‍ പ്രതികരിച്ചു. മേയ് 18ന് ഏലപ്പാറ മണ്ഡലം സമ്മേളനത്തില്‍ മേല്‍ഘടകത്തിന്റെ പ്രതിനിധിയായി പങ്കെടുത്ത ബിജിമോള്‍ പാര്‍ട്ടി സമ്മേളന മാര്‍ഗരേഖ നടപ്പാക്കുന്നതില്‍ ഗുരുതര വീഴ്ച വരുത്തിയെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണു നടപടി. മണ്ഡലം സെക്രട്ടറിയെ നിശ്ചയിക്കാനായി ചേര്‍ന്ന യോഗത്തില്‍ ജില്ലാ എക്‌സിക്യൂട്ടീവിന്റെ തീരുമാനമായി എന്‍.ജയന്റെ പേരു നിര്‍ദേശിക്കപ്പെട്ടു. ബിജിമോളുടെ ഭര്‍ത്താവും ജില്ലാ കമ്മിറ്റിയംഗവുമായ പി.ജെ.റെജിയുടെ പേരും ഉയര്‍ന്നു. ബിജിമോള്‍, റെജിക്കു വേണ്ടി പരസ്യ നിലപാടെടുത്തു എന്നാണു സംസ്ഥാന നേതൃത്വത്തിന്റെ കണ്ടെത്തല്‍. തര്‍ക്കമുണ്ടാവുകയും സെക്രട്ടറി തിരഞ്ഞെടുപ്പു നടക്കാതെ സമ്മേളനം അവസാനിപ്പിക്കുകയും ചെയ്തു. ബിജിമോളുടെ നടപടി തെറ്റാണെന്നു പാര്‍ട്ടി സംസ്ഥാന എക്‌സിക്യൂട്ടീവ് വിലയിരുത്തി. ബിജിമോളുടെ വീഴ്ചകള്‍ ജില്ലാ കൗണ്‍സിലില്‍ ചര്‍ച്ച ചെയ്യാനാണു സംസ്ഥാന നേതൃത്വത്തിന്റെ…

      Read More »
    • ഫുട്ബോൾ സ്വപ്നങ്ങളുമായി കേരളത്തിലെ 12 യുവതാരങ്ങൾ മലേഷ്യയിലേക്ക്; വഴിതുറന്ന് സൂപ്പർ ലീഗ് കേരള

      കൊച്ചി, ജൂൺ 12: കേരളത്തിൽ നിന്നുള്ള പന്ത്രണ്ട് യുവ ഫുട്ബോൾ താരങ്ങൾക്ക് മലേഷ്യയിൽ നടക്കുന്ന അന്താരാഷ്ട്ര പരിശീലന പരിപാടിയിൽ പങ്കെടുക്കാൻ അവസരം ഒരുക്കി സൂപ്പർ ലീഗ് കേരള. സംസ്ഥാനത്ത് നടന്ന ഏറ്റവും വിപുലമായ ഗ്രാസ്റൂട്ട് തലത്തിൽ സംഘടിപ്പിച്ച ഫുട്ബോൾ പ്രതിഭകളെ കണ്ടെത്തുന്നതിനുള്ള പദ്ധതിയുടെ ഭാഗമായാണ് താരങ്ങൾക്ക് ഈ സുവർണ്ണാവസരം ലഭിച്ചതെന്ന് കേരള ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റ് ശ്രീ. നവാസ് മീരാൻ, എസ്.എൽ.കെ ഡയറക്ടർ ശ്രീ. ഫിറോസ് മീരാൻ, എസ്.എൽ.കെ ഡയറക്ടറും സി.ഇ.ഒയുമായ ശ്രീ. മാത്യു ജോസഫ് എന്നിവർ കൊച്ചിയിൽ നടത്തിയ പത്രസമ്മേളനത്തിൽ അറിയിച്ചു. ഈ 12 താരങ്ങളും പരിശീലനത്തിനായി വ്യാഴാഴ്ച മലേഷ്യലേക്ക് തിരിക്കും. സൂപ്പർ ലീഗ് കേരളയും (SLK) ആന്ദ്രേസ് ഇനിയേസ്റ്റ സ്കൗട്ടിംഗും ചേർന്നൊരുക്കിയ ഈ സംരംഭം, ഗ്രാമീണ, നഗര പ്രദേശങ്ങളിലെ യുവതാരങ്ങൾക്ക് അന്താരാഷ്ട്ര പരിചയവും പ്രൊഫഷണൽ മികവും നൽകാൻ ലക്ഷ്യമിടുന്നു. സ്പാനിഷ് ലാ ലിഗ ക്ലബ്ബായ വിയ്യാറിയൽ സി.എഫിന്റെ അനുബന്ധ സ്ഥാപനമായ വിയ്യാറിയൽ അക്കാദമിയിലാണ് തിരഞ്ഞെടുക്കപ്പെട്ട കുട്ടികൾക്ക് 12 ദിവസത്തെ…

      Read More »
    • ദേവി മൂകാംബികയ്ക്ക് കാണിക്കയായി ഒന്നേകാല്‍ക്കോടിയുടെ സ്വര്‍ണമുഖം

      മംഗളൂരു: കൊല്ലൂര്‍ മൂകാംബികദേവിക്ക് ചാര്‍ത്താന്‍ ഒന്നേകാല്‍ക്കോടിയിലേറെ വിലമതിക്കുന്ന സ്വര്‍ണമുഖം സമര്‍പ്പിച്ചു. ഒരുകിലോ സ്വര്‍ണംകൊണ്ട് അക്ഷരാംബികയുടെ പ്രതിഷ്ഠയ്ക്ക് ചേര്‍ന്ന മുഖരൂപമാണ് സമര്‍പ്പിച്ചത്. തുമകൂരു സിറയിലെ ആയുര്‍വേദ ഡോക്ടര്‍ ലക്ഷ്മി നാരായണയാണ് ബുധനാഴ്ച രാവിലെ ക്ഷേത്രത്തില്‍ ദേവീമുഖരൂപം നല്‍കിയത്. സ്വര്‍ണമുഖാവരണത്തില്‍ രത്‌നങ്ങളും പവിഴങ്ങളും പതിപ്പിച്ചിട്ടുണ്ട്. ജീവിതത്തില്‍ മൂകാംബികദേവിയുടെ അനുഗ്രഹം ലഭിച്ചതിനാലും ഒരു പ്രധാന കാര്യം സാധിച്ചതിനാലുമാണ് ഈ ഉപഹാരം ദേവിക്ക് സമര്‍പ്പിക്കുന്നതെന്ന് ലക്ഷ്മി നാരായണ ക്ഷേത്രംഭാരവാഹികളോടെ പറഞ്ഞു. പ്രധാന അവസരങ്ങളില്‍ പൂജയ്‌ക്കൊപ്പം ഈ സ്വര്‍ണമുഖം ചാര്‍ത്തുമെന്ന് ക്ഷേത്രം ട്രസ്റ്റി അറിയിച്ചു.

      Read More »
    • അശ്വിന്‍ പൂവാലനെപ്പോലെ പെരുമാറുന്നുവെന്ന് ജീവനക്കാരി; ‘വീട്ടില്‍ ബിരിയാണി ആണ് മോളെ.. മണ്ണുവാരി തിന്നാറില്ല’ എന്ന തകര്‍പ്പന്‍ മറുപടിയുമായി ദിയകൃഷ്ണ; കമന്റിന് മാത്രം ഒരു ലക്ഷത്തിലേറെ പേരുടെ പിന്തുണ

      തിരുവനന്തപുരം: ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് കേസന്വേഷണം ക്രൈംബ്രാഞ്ചിലേക്ക് എത്തുകയാണ്. സ്ഥാപനത്തിലെ ജീവനക്കാരികള്‍ സാമ്പത്തിക തിരിമറി നടത്തിയെന്നതിന്റെ വിവരങ്ങള്‍ പോലീസിന് ലഭിച്ചതായാണ് സൂചന. ദിയയുടെ ഉടമസ്ഥതയിലുള്ള ‘ഓ ബൈ ഓസി’ എന്ന സ്ഥാപനത്തില്‍ നടന്ന സാമ്പത്തിക തട്ടിപ്പും അതിനെതിരെ താരവും കുടുംബവും നടത്തിയ പ്രതികരണങ്ങളുമെല്ലാം വലിയ വാര്‍ത്തയായി മാറിയിരുന്നു.ഇപ്പോഴിതാ ദിയയുടെ ഒരു മറുപടി സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറുകയാണ്. തന്റെ സ്ഥാപനത്തിലെ മുന്‍ ജീവനക്കാരിയും കുറ്റാരോപിതയുമായ യുവതിക്ക് ദിയ നല്‍കിയ മറുപടിയാണ് ശ്രദ്ധ നേടുന്നത്. തന്റെ ഭര്‍ത്താവ് അശ്വിന്‍ ഗണേഷിനെ അവഹേളിക്കാന്‍ ശ്രമിച്ച യുവതിക്ക് താരം നല്‍കിയ മറുപടിയാണ് വൈറലാകുന്നത്. ദിയയുടെ ഭര്‍ത്താവ് രാത്രി ഫോണ്‍ വിളിച്ച് പൂവാലന്മാരെപ്പോലെ സംസാരിക്കുന്നുവെന്ന യുവതിയുടെ ആരോപണത്തിനാണ് ദിയ മറുപടി നല്‍കിയിരിക്കുന്നത്. ഒരു ഇന്‍സ്റ്റഗ്രാം പേജില്‍ വന്ന വീഡിയോയ്ക്ക് താഴെയാണ് ദിയ മറുപടിയുമായി എത്തിയത്. ഇന്നത്തെ മികച്ച കോമഡി അവാര്‍ഡ് ഈ പെണ്‍കുട്ടിക്ക് എന്ന അടിക്കുറിപ്പോടെയാണ് പേജില്‍ വീഡിയോ പങ്കുവെക്കപ്പെട്ടത്. ദിയയുടെ ഭര്‍ത്താവ്…

      Read More »
    • പട്ടികജാതിക്കാരി സ്ഥലം മാറിപ്പോയപ്പോള്‍ ശുദ്ധികലശം; സെക്രട്ടേറിയറ്റില്‍ ജാതി അധിക്ഷേപമെന്ന് പരാതി

      തിരുവനന്തപുരം: പട്ടികജാതി ഉദ്യോഗസ്ഥ സ്ഥലം മാറിപ്പോയപ്പോള്‍ സെക്രട്ടേറിയറ്റില്‍ ശുദ്ധികലശം നടത്തിയെന്ന് പരാതി. ഭരണപരിഷ്‌കാര അഡ്മിനിസ്ട്രേറ്റീവ് വിജിലന്‍സ് സെല്ലില്‍ അറ്റന്‍ഡറായിരുന്ന ജീവനക്കാരിയെ അധിക്ഷേപിച്ചെന്നാണ് പരാതി. സെക്രട്ടേറിയറ്റ് അസോസിയേഷന്‍ നേതാവ് പ്രേമാനന്ദിനെതിരെയാണ് ജീവനക്കാരി പരാതി നല്‍കിയിരിക്കുന്നത്. ജീവനക്കാരി ഉപയോഗിച്ച സാധനങ്ങള്‍ മാറ്റിയെന്നും പരാതിയിലുണ്ട്. കോന്നി സ്വദേശിനിയായ സെക്രട്ടറിയേറ്റ് അസിസ്റ്റന്റിനെതിരെ ഉദ്യോഗസ്ഥ എസ്സിഎസ്ടി കമ്മീഷനില്‍ പരാതി നല്‍കി. സംഭവത്തില്‍ 20 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ പൊതുഭരണവകുപ്പിന് നിര്‍ദേശം നല്‍കി. സെക്രട്ടേറിയറ്റില്‍ ജാതി അധിക്ഷേപം നേരിട്ടെന്ന് ജീവനക്കാരി കന്റോമെന്റ് പൊലീസിലും പരാതി നല്‍കി. സ്ഥലം മാറി പോയപ്പോള്‍ ഓഫീസില്‍ ശുദ്ധികലശം നടത്തണമെന്ന് പ്രേമാനന്ദന്‍ ആവശ്യപ്പെട്ടുവെന്ന് ഉദ്യോഗസ്ഥ പരാതിയില്‍ പറയുന്നു. അതേസമയം, പരാതിയില്‍ പറയുന്നത് പോലൊരു സംഭവം സെക്രട്ടറിയേറ്റില്‍ നടന്നിട്ടില്ലെന്ന് ആരോപണ വിധേയന്‍ പറഞ്ഞു. മാനനഷ്ടത്തിന് കേസ് കൊടുക്കുമെന്നും താന്‍ ഒരിക്കലും ഒരാളെയും വ്യക്തിപരമായി അധിക്ഷേപിക്കുന്ന ആളല്ലെന്നും ആരോപണ വിധേയന്‍ പറഞ്ഞു.

      Read More »
    • കൂട്ടുകാരോട് പിണങ്ങി ടിപ്പറിന് മുന്നിലേക്ക് ചാടി; ഡ്രൈവറുടെ സമയോചിത ഇടപെടലില്‍ വിദ്യാര്‍ഥി രക്ഷപ്പെട്ടു

      കോഴിക്കോട്: കൂട്ടുകാരോടൊപ്പം സംസാരിച്ചു കൊണ്ടിരിക്കെ പിണങ്ങി ടിപ്പറിന് മുന്നിലേക്ക് എടുത്തു ചാടിയ വിദ്യാര്‍ത്ഥി ഡ്രൈവറുടെ സമയോചിത ഇടപെടലില്‍ രക്ഷപ്പെട്ടു. കോഴിക്കോട് കട്ടാങ്ങല്‍ പെട്രോള്‍ പമ്പിന് സമീപത്തെ കോഫീ ഷോപ്പിന് മുന്നില്‍ നിന്നും സംസാരിക്കുകയായിരുന്ന മൂന്ന് കുട്ടികളില്‍ ഒരാളാണ് പിണങ്ങി റോഡിലേക്കിറങ്ങുകയും ടിപ്പര്‍ വന്നപ്പോള്‍ മുന്നിലേക്ക് ചാടുകയും ചെയ്തത്. ഇന്നലെ വൈകീട്ട് 5:30 ഓടെയാണ് സംഭവം. സ്‌കൂട്ടറില്‍ കൂട്ടുകാര്‍ക്കൊപ്പം ഇരിക്കുകയായിരുന്നു വിദ്യാര്‍ഥി. ഇവര്‍ സംസാരിക്കുന്നതും വീഡിയോയില്‍ കാണാം. ഇതിനിടെ സ്‌കൂട്ടറില്‍നിന്നിറങ്ങിയ ഒരു വിദ്യാര്‍ഥി റോഡിലേക്ക് നടന്നു നീങ്ങുന്നത് കാണാം. ആദ്യം നടന്നുനീങ്ങിയ വിദ്യാര്‍ഥി ടിപ്പര്‍ ലോറി കടന്നുവരുന്നത് കണ്ട് റോഡിലേക്ക് ഓടിക്കയറുകയായിരുന്നു. ടിപ്പറിന് മുന്നിലേക്കാണ് എടുത്ത് ചാടിയത്. എന്നാല്‍ ടിപ്പര്‍ ഡ്രൈവര്‍ സഡന്‍ ബ്രേക്കിട്ടതുകൊണ്ട് വിദ്യാര്‍ഥി രക്ഷപ്പെട്ടു. കാര്യമായ പരിക്കും ഏറ്റിട്ടില്ല.  

      Read More »
    Back to top button
    error: