അശ്വിന്‍ പൂവാലനെപ്പോലെ പെരുമാറുന്നുവെന്ന് ജീവനക്കാരി; ‘വീട്ടില്‍ ബിരിയാണി ആണ് മോളെ.. മണ്ണുവാരി തിന്നാറില്ല’ എന്ന തകര്‍പ്പന്‍ മറുപടിയുമായി ദിയകൃഷ്ണ; കമന്റിന് മാത്രം ഒരു ലക്ഷത്തിലേറെ പേരുടെ പിന്തുണ

തിരുവനന്തപുരം: ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് കേസന്വേഷണം ക്രൈംബ്രാഞ്ചിലേക്ക് എത്തുകയാണ്. സ്ഥാപനത്തിലെ ജീവനക്കാരികള്‍ സാമ്പത്തിക തിരിമറി നടത്തിയെന്നതിന്റെ വിവരങ്ങള്‍ പോലീസിന് ലഭിച്ചതായാണ് സൂചന. ദിയയുടെ ഉടമസ്ഥതയിലുള്ള ‘ഓ ബൈ ഓസി’ എന്ന സ്ഥാപനത്തില്‍ നടന്ന സാമ്പത്തിക തട്ടിപ്പും അതിനെതിരെ താരവും കുടുംബവും നടത്തിയ പ്രതികരണങ്ങളുമെല്ലാം വലിയ വാര്‍ത്തയായി മാറിയിരുന്നു.ഇപ്പോഴിതാ ദിയയുടെ ഒരു മറുപടി സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറുകയാണ്.
തന്റെ സ്ഥാപനത്തിലെ മുന്‍ ജീവനക്കാരിയും കുറ്റാരോപിതയുമായ യുവതിക്ക് ദിയ നല്‍കിയ മറുപടിയാണ് ശ്രദ്ധ നേടുന്നത്. തന്റെ ഭര്‍ത്താവ് അശ്വിന്‍ ഗണേഷിനെ അവഹേളിക്കാന്‍ ശ്രമിച്ച യുവതിക്ക് താരം നല്‍കിയ മറുപടിയാണ് വൈറലാകുന്നത്. ദിയയുടെ ഭര്‍ത്താവ് രാത്രി ഫോണ്‍ വിളിച്ച് പൂവാലന്മാരെപ്പോലെ സംസാരിക്കുന്നുവെന്ന യുവതിയുടെ ആരോപണത്തിനാണ് ദിയ മറുപടി നല്‍കിയിരിക്കുന്നത്. ഒരു ഇന്‍സ്റ്റഗ്രാം പേജില്‍ വന്ന വീഡിയോയ്ക്ക് താഴെയാണ് ദിയ മറുപടിയുമായി എത്തിയത്. ഇന്നത്തെ മികച്ച കോമഡി അവാര്‍ഡ് ഈ പെണ്‍കുട്ടിക്ക് എന്ന അടിക്കുറിപ്പോടെയാണ് പേജില്‍ വീഡിയോ പങ്കുവെക്കപ്പെട്ടത്.

ദിയയുടെ ഭര്‍ത്താവ് പൂവാലന്മാരെ പോലെ രാത്രി വിളിച്ച് സംസാരിക്കുന്നുവെന്നായിരുന്നു ജീവനക്കാരി പറയുന്നത്. ഇന്നത്തെ മികച്ച കോമഡി അവാര്‍ഡ് ഈ പെണ്‍കുട്ടിക്ക് എന്ന ക്യാപ്ഷനോടെ ഒരു ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ വന്ന വിഡിയോയില്‍ ദിയ കൃഷ്ണ കമന്റിലൂടെ മറുപടി പറയുന്നുണ്ട്. ‘2,3 മണിക്ക് ദിയയുടെ ഭര്‍ത്താവ് വിളിക്കുന്നു.രാത്രി എന്തു ചെയ്യുന്നു എന്നാണ് ചോദിക്കുന്നത്. പൂവാലന്മാരെ പോലെയാണ് സംസാരം’ എന്നാണ് ജീവനക്കാരിയുടെ പ്രതികരണം.
‘വീട്ടില്‍ ബിരിയാണി ആണ് മോളെ.. മണ്ണുവാരി തിന്നാറില്ല’എന്നാണ് ദിയ കൃഷ്ണ പോസ്റ്റിന് താഴെ കമന്റ് ചെയ്തിരിക്കുന്നത്. ഈ കമന്റിന് മാത്രം 1 ലക്ഷത്തിന് മുകളില്‍ പേരാണ് ലൈക്ക് ചെയ്തിട്ടുള്ളത്. അതേ വീഡിയോ ദിയ ഇന്‍സ്റ്റയില്‍ പങ്കുവച്ചിട്ടുണ്ട്.’അവന്‍ ഓടിക്കുന്നത് റോള്‍സ് റോയിസാണ് മോളെ..തള്ളി വണ്ടി നോക്കുവാണേല്‍ അറിയിക്കാമേ..’എന്നാണ് ദിയയുടെ കമന്റ്.