Kerala
-
സുരേന്ദ്രന്‍ പക്ഷത്തെ വെട്ടിനിരത്തി ബിജെപി സംസ്ഥാന ഭാരവാഹി പട്ടിക; അതൃപ്തി പുകയുന്നു; അബ്ദുള്ളക്കുട്ടി പിന്നാലെ ഗ്രൂപ്പില്‍നിന്ന് ‘ലെഫ്റ്റ്’ അടിച്ച് പി.ആര്‍. ശിവശങ്കരന്‍; ആര്‍ക്കും പരാതിയില്ലെന്ന് എം.ടി. രമേശ്
തിരുവനന്തപുരം: കെ.സുരേന്ദ്രന്‍- വി. മുരളീധരന്‍ പക്ഷത്തെ വെട്ടിനിരത്തി ബിജെപി സംസ്ഥാന ഭാരവാഹിപ്പട്ടിക പുറത്തിറക്കി. മുന്‍ ഡിജിപി ആര്‍.ശ്രീലേഖയും ഷോണ്‍ ജോര്‍ജും ഉള്‍പ്പെടെ 10 വൈസ് പ്രസിഡന്റുമാരുണ്ട്. എം.ടി.രമേശും ശോഭാ സുരേന്ദ്രനും എസ്.സുരേഷും അനൂപ് ആന്റണിയും ജനറല്‍ സെക്രട്ടറിമാര്‍. പട്ടികയില്‍ ആവശ്യമായ കൂടിയാലോചന നടന്നെന്നും ആര്‍ക്കും പരാതിയില്ലെന്നും എം.ടി.രമേശ് പ്രതികരിച്ചു. ആര്‍.ശ്രീലേഖയ്ക്കും ഷോണ്‍ ജോര്‍ജിനും പുറമേ ബി. ഗോപാലകൃഷ്ണന്‍, സി.കൃഷ്ണകുമാര്‍, കെ.എസ്.രാധാകൃഷ്ണന്‍, സി.സദാനന്ദന്‍, പി.സുധീര്‍, ഡോ.അബ്ദുല്‍സലാം, കെ.സോമന്‍, കെ.കെ.അനീഷ്‌കുമാര്‍ എന്നിവരാണ് വൈസ് പ്രസിഡന്റുമാര്‍. അഡ്വ. ഇ.കൃഷ്ണദാസ് ട്രഷററായി. ഭാരവാഹിപ്പട്ടികയില്‍ ആര്‍ക്കും അതൃപ്തിയില്ലെന്നും, ഭാരവാഹികള്‍ മാത്രമല്ല പാര്‍ട്ടിയെന്നും ശോഭ സുരേന്ദ്രനും പ്രതികരിച്ചു. രാജീവ് ചന്ദ്രശേഖര്‍ ബിജെപി സംസ്ഥാന അധ്യക്ഷനായി ചുമതലയേറ്റശേഷം നടക്കുന്ന ആദ്യ പുനസംഘടനയാണിത്. നേരത്തേ സംസ്ഥാന നേതൃത്വത്തില്‍ ജനറല്‍ സെക്രട്ടറിമാരുടെ എണ്ണത്തിലടക്കം മേധാവിത്വമുണ്ടായിരുന്ന കെ.സുരേന്ദ്രന്‍ വിഭാഗത്തിന് പുതിയ പട്ടിക കനത്ത തിരിച്ചടിയാണ്. എതിര്‍പക്ഷത്തെ പി.കെ.കൃഷ്ണദാസ് വിഭാഗത്തിന് നല്ല പരിഗണന ലഭിക്കുകയും ചെയ്തു. പുതിയ ഭാരവാഹിപ്പട്ടികയ്ക്ക് പിന്നാലെ ബിജെപിയില്‍ പൊട്ടിത്തെറിയെന്നു സൂചന. ബിജെപി സംസ്ഥാന…
Read More » -
മഴ വീണ്ടും കനക്കുന്നു; നാളെ എട്ടു ജില്ലകളില്‍ മുന്നറിയിപ്പ്, ശക്തമായ കാറ്റിനും സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുന്നു. നാളെയും മറ്റന്നാളും സംസ്ഥാനത്ത് എട്ടു ജില്ലകളില്‍ അതിശക്ത മഴ മുന്നറിയിപ്പ്. എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ശനിയാഴ്ചയും ഞായറാഴ്ചയും യെല്ലോ അലര്‍ട്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് പുറപ്പെടുവിച്ചിട്ടുള്ളത്. ഒറ്റപ്പെട്ടയിടങ്ങളില്‍ മണിക്കൂറില്‍ 40 കിലോമീറ്റര്‍ വേഗതയില്‍ കാറ്റിനും സാധ്യതയുണ്ട്. തിങ്കളാഴ്ച ഏഴു ജില്ലകളിലും യെല്ലോ അലര്‍ട്ടുണ്ട്. തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് അതിശക്ത മഴ മുന്നറിയിപ്പുള്ളത്. ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ എറമാകുളം, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും യെല്ലോ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
Read More » -
‘യോഗ്യന്‍’ പ്രഖ്യാപനം സ്വന്തം നിലയ്‌ക്കോ? തരൂരിന് അനുകൂലമായ സര്‍വേ റിപ്പോര്‍ട്ട് വിവാദത്തില്‍; വെബ്‌സൈറ്റ് രജിസ്റ്റര്‍ ചെയ്തത് മാര്‍ച്ചില്‍; തരൂരിന്റെ സ്വന്തം വെബ്‌സൈറ്റും ഇതേ കമ്പനി രജിസ്റ്റര്‍ ചെയ്തു കൊടുത്തു; വിവരങ്ങള്‍ പുറത്തുവിട്ട് എതിരാളികള്‍; സര്‍വേയും അടിമുടി ദുരൂഹം
തിരുവനന്തപുരം: തരൂര്‍ മുഖ്യമന്ത്രിയാകാന്‍ യോഗ്യനെന്നു ചൂണ്ടിക്കാട്ടി പുറത്തുവിട്ട സര്‍വേയ്ക്കു പിന്നില്‍ വിശ്വപൗരന്‍ തന്നെയോ? വോട്ട് വൈബ് എന്ന വെബ്‌സൈറ്റ് പുറത്തുവിട്ട സര്‍വേ വിവരം തരൂര്‍ തന്നെ എക്‌സില്‍ പങ്കിട്ടതോടെയാണു പുറം ലോകം അറിഞ്ഞത്. ഇതു വലിയ വിവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും തുടക്കമിട്ടിരുന്നു. ഇപ്പോള്‍ വെബ്‌സൈറ്റിന്റെ ഡൊമെയ്ന്‍ (വിലാസം) രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് മാര്‍ച്ച് രണ്ടിനു മാത്രമാണെന്ന വിവരമാണ് എതിര്‍ വിഭാഗം പുറത്തുവിട്ടത്. 2014ല്‍ തരൂരിന്റെ വെബ്‌സൈറ്റ് രജിസ്ട്രാര്‍ ആയ എന്‍ഡ്യൂറന്‍സ് ടെക്‌നോളജി തന്നെയാണ് വോട്ട്‌വൈബും രജിസ്റ്റര്‍ ചെയ്തത്. സര്‍വേ എന്നു നടത്തി, ഏതു രീതിയില്‍ നടത്തി എന്നീ കാര്യങ്ങള്‍ ഇപ്പോഴും അജ്ഞാതമാണ്. ഓണ്‍ലൈന്‍ സര്‍വേയെന്നാണു പറയുന്നത്. ഇതിന്റെ സാമ്പിള്‍ സൈസ് (എത്രപേരുടെ അഭിപ്രായം തേടി) അടക്കമുള്ള വിവരങ്ങളും പുറത്തുവിട്ടിട്ടില്ല. മുന്‍ യുഎന്‍ ഉദ്യോഗസ്ഥനായ ഇഡി മാത്യുവാണ് എക്‌സില്‍ വിവരം ആദ്യം പങ്കുവച്ചത്. ഇതു പിന്നീട് ശശി തരൂര്‍ ഷെയര്‍ ചെയ്യുകയായിരുന്നു. മാത്യു തരൂരിന്റെ മുന്‍ സഹ പ്രവര്‍ത്തകനാണ്. ഏതാനും മാസം മാത്രം മുമ്പ് രജിസ്റ്റര്‍…
Read More » -
നിലമ്പൂര്‍ തോല്‍വി മറികടക്കാന്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി കണ്ട ഒറ്റമൂലി! മന്ത്രിസഭയിലും എതിര്‍പ്പുകളുയര്‍ന്നിരുന്നു; കീം ഫോര്‍മുലമാറ്റത്തില്‍ ധൃതി കാണിച്ചു, തിരിച്ചടി വാങ്ങി
തിരുവനന്തപുരം: കേരള എന്‍ജിനീയറിങ് പ്രവേശന യോഗ്യതാ പരീക്ഷയിലെ (കീം) ഫോര്‍മുല മാറ്റത്തെ മന്ത്രിസഭയിലും ചലര്‍ എതിര്‍ത്തു. കഴിഞ്ഞ മാസം 30ന് നടന്ന മന്ത്രിസഭാ യോഗത്തിലാണ് ചില മന്ത്രിമാര്‍ സംശയം ഉയര്‍ത്തിയത്. പുതിയ മാറ്റം ഈ വര്‍ഷം വേണോ എന്നായിരുന്നു മന്ത്രിമാര്‍ ചോദിച്ചത്. പൊതുതാല്‍പര്യത്തിന്റെ പേരില്‍ ഒടുവില്‍ തീരുമാനം നടപ്പാക്കുകയായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന് അടക്കം ചില സംശയങ്ങളുണ്ടായിരുന്നു. എന്നാല്‍ എല്ലാം നേട്ടമായി മാറുമെന്ന പൊതു വിദ്യാഭ്യാസ മന്ത്രി ഡോ ആര്‍ ബിന്ദുവിന്റെ വിശദീകരണം എല്ലാവരും അംഗീകരിച്ചു. അടുത്ത വര്‍ഷത്തെ നിയമസഭാ തിരഞ്ഞെടുപ്പില്‍ പ്രധാന വിജയമായി കീമിലെ മാറ്റം അവതരിപ്പിക്കാനായിരുന്നു ഇടത് നീക്കം. ഇതാണ് പൊളിഞ്ഞ് അടുങ്ങുന്നത്. ഇതിനൊപ്പം വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും എതിര്‍പ്പിലുമായി. കീം റാങ്ക് ലിസ്റ്റ് റദ്ദാക്കിയ സിംഗിള്‍ ബെഞ്ച് വിധിക്കെതിരെ നല്‍കിയ അപ്പീല്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തള്ളിയതോടെ സംസ്ഥാന സര്‍ക്കാരിനേറ്റത് വലിയ തിരിച്ചടിയായിരുന്നു. ഹന്ന ഫാത്തിമ ഉള്‍പ്പെടെ സിബിഎസ്ഇ സിലബസുകാരായ 3 വിദ്യാര്‍ഥികള്‍ നല്‍കിയ ഹര്‍ജിയിലാണ് സിംഗിള്‍ ബെഞ്ചും…
Read More » -
‘ജയിലറയുടെ രാജകുമാരി’ പുറത്തേയ്ക്ക്; കാരണവര്‍ വധക്കേസ് കുറ്റവാളി ഷെറിന് മോചനം, മൂന്നു കേസുകളിലായി 11 പേര്‍ പുറത്തേയ്ക്ക്
തിരുവനന്തപുരം: ചെറിയനാട് ഭാസ്‌കര കാരണവര്‍ വധക്കേസില്‍ പ്രതി ഷെറിന് ജയില്‍മോചനം അനുവദിച്ചു. ഷെറിന്‍ അടക്കം 11 പേര്‍ക്കാണ് ശിക്ഷായിളവ് നല്‍കിയിരിക്കുന്നത്. ഇവരെ വിട്ടയക്കണമെന്ന സര്‍ക്കാര്‍ ശുപാര്‍ശ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ അംഗീകരിച്ചതോടെ മൂന്നുകേസുകളിലായി 11 പേര്‍ക്കാണ് മോചനം നല്‍കുന്നത്. നേരത്തേ ഷെറിന് ശിക്ഷായിളവ് നല്‍കി വിട്ടയക്കണമെന്ന് സര്‍ക്കാര്‍ ശുപാര്‍ശചെയ്തിരുന്നു. എന്നാല്‍, ഇവര്‍ക്ക് അടിക്കടി പരോള്‍ കിട്ടിയതും ജയിലില്‍ സഹതടവുകാരുമായി ഏറ്റുമുട്ടലുണ്ടായത് പുറത്തുവന്നതും സര്‍ക്കാര്‍ ശുപാര്‍ശയ്ക്കുശേഷവും ജയിലില്‍ പ്രശ്നം സൃഷ്ടിച്ചതും തിരിച്ചടിയായി. ഇതേത്തുടര്‍ന്ന് ഓരോ തടവുകാരുടേയും കുറ്റകൃത്യം, ശിക്ഷ, പരോള്‍ ലഭ്യമായത്, ജയിലിലെ പെരുമാറ്റം തുടങ്ങിയ വിശദാംശങ്ങള്‍ പ്രതിപാദിക്കുന്ന ഫോം രാജ് ഭവന്‍ ഏര്‍പ്പെടുത്തി. ശുപാര്‍ശയോടൊപ്പം ഈ ഫോം പൂരിപ്പിച്ച് സര്‍ക്കാര്‍ വീണ്ടും ഫയല്‍ ചെയ്യുകയായിരുന്നു. ജീവപര്യന്തം തടവിന് ശിക്ഷിച്ച് 14 വര്‍ഷം തടവ് പൂര്‍ത്തിയാക്കിയവരെയാണ് മോചിപ്പിക്കുന്നത്. മദ്യപിച്ച് വഴക്കുണ്ടാക്കി അയല്‍ക്കാരേയും ബന്ധുക്കളെയും അപായപ്പെടുത്തിയ മറ്റു രണ്ട് കേസുകളില്‍പ്പെട്ടവരെയാണ് ശിക്ഷായിളവ് ലഭിച്ച മറ്റു പത്തുപേര്‍. മലപ്പുറത്തും തിരുവനന്തപുരത്തും ഉണ്ടായ ഈ കേസുകളില്‍…
Read More » -
നിമിഷപ്രിയയുടെ മോചനത്തിന് മൂന്ന് ഓഫറുകള്‍; പ്രതികരിക്കാതെ കൊല്ലപ്പെട്ട താലാലിന്റെ കുടുംബം; ഹൂതികളുമായി നേരിട്ട് ബന്ധപ്പെടുക ഏക മാര്‍ഗം; ഇന്നു കുടുംബത്തെ നേരിട്ടു കാണാനും നീക്കം
സനാ: യെമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന നിമിഷ പ്രിയയുടെ മോചനത്തിനായി മൂന്ന് ഓഫറുകളാണ് മുന്നോട്ടുവച്ചതെന്ന് യെമനിലെ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ സാമുവല്‍ ജറോം. ദയാധനമായി ഒരു മില്യണ്‍ ഡോളര്‍, തലാലിന്റെ കുടുംബം നിര്‍ദേശിക്കുന്ന അഞ്ചുപേര്‍ക്ക് സൗജന്യ സെറിബ്രല്‍സ്‌പൈനല്‍ സര്‍ജറി, തലാലിന്റെ സഹോദരന് സൗദിയിലോ യുഎഇയിലോ ജോലിചെയ്ത് താമസിക്കുന്നതിന് സൗകര്യം എന്നിവയാണ് ഓഫറുകളെന്ന് സാമുവല്‍ യെമനില്‍ നിന്ന് പറഞ്ഞു. എന്നാല്‍ ഈ ഓഫറുകളോട് കൊല്ലപ്പെട്ട തലാലിന്റെ കുടുംബം പ്രതികരിച്ചില്ലെന്നും അദ്ദേഹം വ്യക്തമാക്കി. നിമിഷപ്രിയയെ വധശിക്ഷയില്‍ നിന്ന് മോചിപ്പിക്കാന്‍ യെമനിലെ ഹൂതി വിമതരുമായി കേന്ദ്രം നേരിട്ട് ഇടപെടണമെന്ന് യെമനിലെ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ സാമുവല്‍ ജറോം ആവശ്യപ്പെട്ടു. പതിനാറാം തീയതി വധശിക്ഷ നടപ്പാക്കാന്‍ തീരുമാനിച്ചതിനാല്‍ അതാണ് അവസാന പോംവഴികളിലൊന്ന്. തലാലിന്റെ കുടുംബം ക്ഷമിക്കുക എന്നതാണ് മറ്റൊരു പോംവഴിയെന്നും അതിനായി കുടുംബത്തെ സ്വാധീനിക്കാനാകുന്നവരെക്കൊണ്ട് ഇടപെടല്‍ നടത്തുമെന്നും സാമുവല്‍ പറഞ്ഞു. ഇന്ന് ഉച്ചയോടെ ഏയ്ഡനില്‍ നിന്നും സാമുവല്‍ തലാലിന്റെ കുടുംബം താമസിക്കുന്ന സനായിലെത്തും. ALSO READ ജാനകി വേഴ്‌സസ്…
Read More » -
മാനിഷാദരേ, പരാക്രമം അപ്പാവികളോടല്ല വേണ്ടൂ!!! സ്‌കൂളിലെ പാചകത്തൊഴിലാളിയെ കൈയേറ്റംചെയ്തു, അരി തട്ടിമറിച്ചു; ‘ഡിഎഫി’ വനിതാ നേതാവിനെതിരേ കേസ്
കണ്ണൂര്‍: കേളകം മണത്തണ സ്‌കൂളില്‍ പഠിപ്പു മുടക്കാനെത്തിയെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ പാചകപ്പുരയില്‍ കയറി പാചകക്കാരിയെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചെന്നും അരി തട്ടിമറിച്ചെന്നും പരാതി. മണത്തണ ജിഎച്ച്എസ്എസ് അധികൃതരുടെ പരാതിയില്‍ ഡിവൈഎഫ്‌ഐ വനിതാ നേതാവിനെതിരെ പൊലീസ് കേസെടുത്തു. ഡിവൈഎഫ്‌ഐ പേരാവൂര്‍ ബ്ലോക്ക് ജോയിന്റ് സെക്രട്ടറി അക്ഷയ മനോജിനെതിരെയാണ് കേസെടുത്തത്. ഉച്ചഭക്ഷണം തയ്യാറാക്കിയാല്‍ ക്ലാസ് തുടരേണ്ടി വരും എന്നു പറഞ്ഞ് പാചകപ്പുരയില്‍ കയറുകയും പാചകക്കാരിയെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചുവെന്നുമാണ് പരാതി. കഴുകിയ അരി ഇടാന്‍ ശ്രമിക്കുന്നതിനിടെയാണ് അതിക്രമമുണ്ടായതെന്ന് പാചകക്കാരിയായ വസന്ത പറഞ്ഞു. ”പ്രായത്തിന്റെ ബഹുമാനമെങ്കിലും കാണിക്കേണ്ടേ. ഓള്‍ടെ അമ്മയാകാന്‍ പ്രായമുണ്ട്. ചെലക്കല്ലാന്നാണ് എന്നോട് പറഞ്ഞത്. ഞാന്‍ ഇറങ്ങടീ എന്നു തിരിച്ചു പറഞ്ഞു.” വസന്ത പറഞ്ഞു. തന്റെ കൈ പിടിച്ച് തിരിച്ചുവെന്നും അരി തട്ടിമറിച്ചുവെന്നും വസന്ത ആരോപിച്ചു. പഠിപ്പുമുടക്കിനെത്തുടര്‍ന്ന് രാവിലെ തന്നെ പ്ലസ് ടു വിദ്യാര്‍ഥികളെ വിട്ടിരുന്നു. ഹൈസ്‌കൂള്‍ വിദ്യാര്‍ഥികളെ വിട്ടയയ്ക്കാന്‍ സാധിക്കില്ലെന്നറിയിച്ചതോടെയാണ് പ്രശ്‌നം ഉടലെടുത്തത്. ഭക്ഷണം വയ്ക്കുന്നത് തടഞ്ഞാല്‍ വിദ്യാര്‍ഥികളെ നേരത്തെ വിടേണ്ടി വരുമെന്നതിനാലാണ്…
Read More » -
കൈക്കൂലിക്കേസ്: വിജിലന്‍സ് പ്രതി ചേര്‍ത്ത ഇഡി അസി. ഡയറക്ടര്‍ കീഴടങ്ങണമെന്ന് ഹൈക്കോടതി; കേസുമായി സഹകരിക്കേണ്ടെന്ന കേന്ദ്ര നിലപാടിനും തിരിച്ചടി; ആവശ്യമെങ്കില്‍ അറസ്റ്റ് രേഖപ്പെടുത്താനും അനുമതി
കൊച്ചി: കൈക്കൂലി കേസില്‍ വിജിലന്‍സ് പ്രതിചേര്‍ത്ത ഇഡി അസി. ഡയറക്ടര്‍ ശേഖര്‍ കുമാര്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ കീഴടങ്ങണമെന്ന് ഹൈക്കോടതി. അന്വേഷണ ഉദ്യോഗസ്ഥന് ആവശ്യമെങ്കില്‍ അറസ്റ്റ് രേഖപ്പെടുത്താമെന്നും, ജാമ്യത്തില്‍ വിടണമെന്നും ഹൈക്കോടതി ഉത്തരവിട്ടു. ശേഖര്‍ കുമാറിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചുകൊണ്ടുള്ള ഉത്തരവിലാണ് കീഴടങ്ങാനുള്ള നിര്‍ദേശം. കേസിൽ പ്രതി ചേർത്തിരിക്കുന്നത് യാതൊരു അടിസ്ഥാനവുമില്ലാതെയാണെന്നാണ് ഇഡി അസി. ഡയറക്ടര്‍ ശേഖര്‍ കുമാര്‍ ജാമ്യാപേക്ഷയിൽ പറയുന്നത്. അറസ്റ്റിലായ പ്രതികളുമായി തനിക്ക് നേരിട്ടോ മറ്റേതെങ്കിലും വിധത്തിലോ ബന്ധമുള്ളതിന് തെളിവില്ല. തനിക്കെതിരെയുള്ള കേസ് അട്ടിമറിക്കാൻ പരാതിക്കാരനായ കശുവണ്ടി വ്യവസായി ശ്രമിക്കുന്നതിന്റെ ഭാഗമായാണ് ഈ കേസ് എന്നും ഇഡി ഉദ്യോഗസ്ഥന്‍ ജാമ്യാപേക്ഷയില്‍ പറയുന്നു. കൊല്ലം സ്വദേശിയായ വ്യവസായി അനീഷ് ബാബുവിനെതിരെ ഇഡി റജിസ്റ്റർ ചെയ്ത കേസ് ഒതുക്കാൻ രണ്ട് കോടി രൂപ ഇടനിലക്കാർ വഴി വാങ്ങി എന്നാണ് വിജിലൻസ് കേസ്. ശേഖർ കുമാറാണ് കേസിലെ ഒന്നാം പ്രതി. കൊച്ചി സ്വദേശിയും ഇടനിലക്കാരനുമായ വിൽസൺ വർഗീസ്, രാജസ്ഥാൻ സ്വദേശി മുകേഷ്…
Read More »

