Kerala
-
‘ജയിലറയുടെ രാജകുമാരി’ പുറത്തേയ്ക്ക്; കാരണവര്‍ വധക്കേസ് കുറ്റവാളി ഷെറിന് മോചനം, മൂന്നു കേസുകളിലായി 11 പേര്‍ പുറത്തേയ്ക്ക്
തിരുവനന്തപുരം: ചെറിയനാട് ഭാസ്‌കര കാരണവര്‍ വധക്കേസില്‍ പ്രതി ഷെറിന് ജയില്‍മോചനം അനുവദിച്ചു. ഷെറിന്‍ അടക്കം 11 പേര്‍ക്കാണ് ശിക്ഷായിളവ് നല്‍കിയിരിക്കുന്നത്. ഇവരെ വിട്ടയക്കണമെന്ന സര്‍ക്കാര്‍ ശുപാര്‍ശ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ അംഗീകരിച്ചതോടെ മൂന്നുകേസുകളിലായി 11 പേര്‍ക്കാണ് മോചനം നല്‍കുന്നത്. നേരത്തേ ഷെറിന് ശിക്ഷായിളവ് നല്‍കി വിട്ടയക്കണമെന്ന് സര്‍ക്കാര്‍ ശുപാര്‍ശചെയ്തിരുന്നു. എന്നാല്‍, ഇവര്‍ക്ക് അടിക്കടി പരോള്‍ കിട്ടിയതും ജയിലില്‍ സഹതടവുകാരുമായി ഏറ്റുമുട്ടലുണ്ടായത് പുറത്തുവന്നതും സര്‍ക്കാര്‍ ശുപാര്‍ശയ്ക്കുശേഷവും ജയിലില്‍ പ്രശ്നം സൃഷ്ടിച്ചതും തിരിച്ചടിയായി. ഇതേത്തുടര്‍ന്ന് ഓരോ തടവുകാരുടേയും കുറ്റകൃത്യം, ശിക്ഷ, പരോള്‍ ലഭ്യമായത്, ജയിലിലെ പെരുമാറ്റം തുടങ്ങിയ വിശദാംശങ്ങള്‍ പ്രതിപാദിക്കുന്ന ഫോം രാജ് ഭവന്‍ ഏര്‍പ്പെടുത്തി. ശുപാര്‍ശയോടൊപ്പം ഈ ഫോം പൂരിപ്പിച്ച് സര്‍ക്കാര്‍ വീണ്ടും ഫയല്‍ ചെയ്യുകയായിരുന്നു. ജീവപര്യന്തം തടവിന് ശിക്ഷിച്ച് 14 വര്‍ഷം തടവ് പൂര്‍ത്തിയാക്കിയവരെയാണ് മോചിപ്പിക്കുന്നത്. മദ്യപിച്ച് വഴക്കുണ്ടാക്കി അയല്‍ക്കാരേയും ബന്ധുക്കളെയും അപായപ്പെടുത്തിയ മറ്റു രണ്ട് കേസുകളില്‍പ്പെട്ടവരെയാണ് ശിക്ഷായിളവ് ലഭിച്ച മറ്റു പത്തുപേര്‍. മലപ്പുറത്തും തിരുവനന്തപുരത്തും ഉണ്ടായ ഈ കേസുകളില്‍…
Read More » -
നിമിഷപ്രിയയുടെ മോചനത്തിന് മൂന്ന് ഓഫറുകള്‍; പ്രതികരിക്കാതെ കൊല്ലപ്പെട്ട താലാലിന്റെ കുടുംബം; ഹൂതികളുമായി നേരിട്ട് ബന്ധപ്പെടുക ഏക മാര്‍ഗം; ഇന്നു കുടുംബത്തെ നേരിട്ടു കാണാനും നീക്കം
സനാ: യെമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന നിമിഷ പ്രിയയുടെ മോചനത്തിനായി മൂന്ന് ഓഫറുകളാണ് മുന്നോട്ടുവച്ചതെന്ന് യെമനിലെ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ സാമുവല്‍ ജറോം. ദയാധനമായി ഒരു മില്യണ്‍ ഡോളര്‍, തലാലിന്റെ കുടുംബം നിര്‍ദേശിക്കുന്ന അഞ്ചുപേര്‍ക്ക് സൗജന്യ സെറിബ്രല്‍സ്‌പൈനല്‍ സര്‍ജറി, തലാലിന്റെ സഹോദരന് സൗദിയിലോ യുഎഇയിലോ ജോലിചെയ്ത് താമസിക്കുന്നതിന് സൗകര്യം എന്നിവയാണ് ഓഫറുകളെന്ന് സാമുവല്‍ യെമനില്‍ നിന്ന് പറഞ്ഞു. എന്നാല്‍ ഈ ഓഫറുകളോട് കൊല്ലപ്പെട്ട തലാലിന്റെ കുടുംബം പ്രതികരിച്ചില്ലെന്നും അദ്ദേഹം വ്യക്തമാക്കി. നിമിഷപ്രിയയെ വധശിക്ഷയില്‍ നിന്ന് മോചിപ്പിക്കാന്‍ യെമനിലെ ഹൂതി വിമതരുമായി കേന്ദ്രം നേരിട്ട് ഇടപെടണമെന്ന് യെമനിലെ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ സാമുവല്‍ ജറോം ആവശ്യപ്പെട്ടു. പതിനാറാം തീയതി വധശിക്ഷ നടപ്പാക്കാന്‍ തീരുമാനിച്ചതിനാല്‍ അതാണ് അവസാന പോംവഴികളിലൊന്ന്. തലാലിന്റെ കുടുംബം ക്ഷമിക്കുക എന്നതാണ് മറ്റൊരു പോംവഴിയെന്നും അതിനായി കുടുംബത്തെ സ്വാധീനിക്കാനാകുന്നവരെക്കൊണ്ട് ഇടപെടല്‍ നടത്തുമെന്നും സാമുവല്‍ പറഞ്ഞു. ഇന്ന് ഉച്ചയോടെ ഏയ്ഡനില്‍ നിന്നും സാമുവല്‍ തലാലിന്റെ കുടുംബം താമസിക്കുന്ന സനായിലെത്തും. ALSO READ ജാനകി വേഴ്‌സസ്…
Read More » -
മാനിഷാദരേ, പരാക്രമം അപ്പാവികളോടല്ല വേണ്ടൂ!!! സ്‌കൂളിലെ പാചകത്തൊഴിലാളിയെ കൈയേറ്റംചെയ്തു, അരി തട്ടിമറിച്ചു; ‘ഡിഎഫി’ വനിതാ നേതാവിനെതിരേ കേസ്
കണ്ണൂര്‍: കേളകം മണത്തണ സ്‌കൂളില്‍ പഠിപ്പു മുടക്കാനെത്തിയെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ പാചകപ്പുരയില്‍ കയറി പാചകക്കാരിയെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചെന്നും അരി തട്ടിമറിച്ചെന്നും പരാതി. മണത്തണ ജിഎച്ച്എസ്എസ് അധികൃതരുടെ പരാതിയില്‍ ഡിവൈഎഫ്‌ഐ വനിതാ നേതാവിനെതിരെ പൊലീസ് കേസെടുത്തു. ഡിവൈഎഫ്‌ഐ പേരാവൂര്‍ ബ്ലോക്ക് ജോയിന്റ് സെക്രട്ടറി അക്ഷയ മനോജിനെതിരെയാണ് കേസെടുത്തത്. ഉച്ചഭക്ഷണം തയ്യാറാക്കിയാല്‍ ക്ലാസ് തുടരേണ്ടി വരും എന്നു പറഞ്ഞ് പാചകപ്പുരയില്‍ കയറുകയും പാചകക്കാരിയെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചുവെന്നുമാണ് പരാതി. കഴുകിയ അരി ഇടാന്‍ ശ്രമിക്കുന്നതിനിടെയാണ് അതിക്രമമുണ്ടായതെന്ന് പാചകക്കാരിയായ വസന്ത പറഞ്ഞു. ”പ്രായത്തിന്റെ ബഹുമാനമെങ്കിലും കാണിക്കേണ്ടേ. ഓള്‍ടെ അമ്മയാകാന്‍ പ്രായമുണ്ട്. ചെലക്കല്ലാന്നാണ് എന്നോട് പറഞ്ഞത്. ഞാന്‍ ഇറങ്ങടീ എന്നു തിരിച്ചു പറഞ്ഞു.” വസന്ത പറഞ്ഞു. തന്റെ കൈ പിടിച്ച് തിരിച്ചുവെന്നും അരി തട്ടിമറിച്ചുവെന്നും വസന്ത ആരോപിച്ചു. പഠിപ്പുമുടക്കിനെത്തുടര്‍ന്ന് രാവിലെ തന്നെ പ്ലസ് ടു വിദ്യാര്‍ഥികളെ വിട്ടിരുന്നു. ഹൈസ്‌കൂള്‍ വിദ്യാര്‍ഥികളെ വിട്ടയയ്ക്കാന്‍ സാധിക്കില്ലെന്നറിയിച്ചതോടെയാണ് പ്രശ്‌നം ഉടലെടുത്തത്. ഭക്ഷണം വയ്ക്കുന്നത് തടഞ്ഞാല്‍ വിദ്യാര്‍ഥികളെ നേരത്തെ വിടേണ്ടി വരുമെന്നതിനാലാണ്…
Read More » -
കൈക്കൂലിക്കേസ്: വിജിലന്‍സ് പ്രതി ചേര്‍ത്ത ഇഡി അസി. ഡയറക്ടര്‍ കീഴടങ്ങണമെന്ന് ഹൈക്കോടതി; കേസുമായി സഹകരിക്കേണ്ടെന്ന കേന്ദ്ര നിലപാടിനും തിരിച്ചടി; ആവശ്യമെങ്കില്‍ അറസ്റ്റ് രേഖപ്പെടുത്താനും അനുമതി
കൊച്ചി: കൈക്കൂലി കേസില്‍ വിജിലന്‍സ് പ്രതിചേര്‍ത്ത ഇഡി അസി. ഡയറക്ടര്‍ ശേഖര്‍ കുമാര്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ കീഴടങ്ങണമെന്ന് ഹൈക്കോടതി. അന്വേഷണ ഉദ്യോഗസ്ഥന് ആവശ്യമെങ്കില്‍ അറസ്റ്റ് രേഖപ്പെടുത്താമെന്നും, ജാമ്യത്തില്‍ വിടണമെന്നും ഹൈക്കോടതി ഉത്തരവിട്ടു. ശേഖര്‍ കുമാറിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചുകൊണ്ടുള്ള ഉത്തരവിലാണ് കീഴടങ്ങാനുള്ള നിര്‍ദേശം. കേസിൽ പ്രതി ചേർത്തിരിക്കുന്നത് യാതൊരു അടിസ്ഥാനവുമില്ലാതെയാണെന്നാണ് ഇഡി അസി. ഡയറക്ടര്‍ ശേഖര്‍ കുമാര്‍ ജാമ്യാപേക്ഷയിൽ പറയുന്നത്. അറസ്റ്റിലായ പ്രതികളുമായി തനിക്ക് നേരിട്ടോ മറ്റേതെങ്കിലും വിധത്തിലോ ബന്ധമുള്ളതിന് തെളിവില്ല. തനിക്കെതിരെയുള്ള കേസ് അട്ടിമറിക്കാൻ പരാതിക്കാരനായ കശുവണ്ടി വ്യവസായി ശ്രമിക്കുന്നതിന്റെ ഭാഗമായാണ് ഈ കേസ് എന്നും ഇഡി ഉദ്യോഗസ്ഥന്‍ ജാമ്യാപേക്ഷയില്‍ പറയുന്നു. കൊല്ലം സ്വദേശിയായ വ്യവസായി അനീഷ് ബാബുവിനെതിരെ ഇഡി റജിസ്റ്റർ ചെയ്ത കേസ് ഒതുക്കാൻ രണ്ട് കോടി രൂപ ഇടനിലക്കാർ വഴി വാങ്ങി എന്നാണ് വിജിലൻസ് കേസ്. ശേഖർ കുമാറാണ് കേസിലെ ഒന്നാം പ്രതി. കൊച്ചി സ്വദേശിയും ഇടനിലക്കാരനുമായ വിൽസൺ വർഗീസ്, രാജസ്ഥാൻ സ്വദേശി മുകേഷ്…
Read More » -
9,531 കോടി വലിയ തുക; നഷ്ടപരിഹാരം നല്‍കാനാകില്ല; എം.എസ്.സി. കമ്പനി കോടതിയില്‍; ‘ഇന്ധന ചോര്‍ച്ച ഉണ്ടായിട്ടില്ല, കേസ് കൊടുക്കേണ്ടത് കേന്ദ്രസര്‍ക്കാര്‍’; എത്ര നല്‍കാനാകുമെന്ന് അറിയിക്കാന്‍ ഹൈക്കോടതി
കൊച്ചി: കേരള തീരത്ത് എം.എസ്.സി എല്‍സ 3 കപ്പല്‍ മുങ്ങിയതിനു പിന്നാലെ നഷ്ടപരിഹാരത്തില്‍നിന്ന് ഒഴിഞ്ഞുമാറി കമ്പനി. നഷ്ടപരിഹാരമായി സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ട തുക ഭീമമാണെന്നും, ഇത് നല്‍കാനാവില്ലെന്നും മെഡിറ്ററേനിയന്‍ ഷിപ്പിങ് കമ്പനി ഹൈക്കോടതിയെ അറിയിച്ചു. കപ്പല്‍ മുങ്ങി എന്നതിലും പരിസ്ഥിതി മലിനീകരണമുണ്ടായി എന്നതിലും തര്‍ക്കമില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. കപ്പലിന്റെ ഉടമസ്ഥര്‍ തങ്ങളല്ലെന്ന വാദമാണ് പ്രധാനമായും മെഡിറ്ററേനിയന്‍ ഷിപ്പിങ് കമ്പനി മുന്നോട്ടു വെക്കുന്നത്. വിവിധ വിഭാഗങ്ങളില്‍ നഷ്ടപരിഹാരമായി 9,531 കോടി രൂപയാണ് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുള്ളത്. ഇത് ഭീമമായ തുകയാണ്. ഇത് നല്‍കാനാവില്ല. ഇന്ധനം ചോര്‍ന്നിട്ടില്ലാത്തതിനാല്‍ സമുദ്ര ആവാസ വ്യവസ്ഥയ്ക്ക് പ്രശ്‌നമൊന്നും സംഭവിച്ചിട്ടില്ല. പ്ലാസ്റ്റിക് പെല്ലെറ്റുകള്‍ കരയ്ക്കടിഞ്ഞത് മാത്രമാണ് പ്രശ്‌നം. കപ്പല്‍ മുങ്ങിയത് സംസ്ഥാനത്തിന്റെ സമുദ്രാതിര്‍ത്തിക്ക് ഉള്ളിലല്ല എന്നതിനാല്‍ കേന്ദ്രസര്‍ക്കാരാണ് നഷ്ടപരിഹാരത്തിനായി സ്യൂട്ട് നല്‍കേണ്ടതെന്നും കപ്പല്‍ കമ്പനി വാദിച്ചു. കപ്പല്‍ മുങ്ങി എന്നതിലും പരിസ്ഥിതി മലിനീകരണമുണ്ടായി എന്നതിലും തര്‍ക്കമില്ലെന്നു ജസ്റ്റിസ് എം.എ. അബ്ദുള്‍ ഹക്കീം ചൂണ്ടിക്കാട്ടി. എത്ര രൂപ നഷ്ടപരിഹാരമായി നല്‍കാനാകുമെന്ന് കമ്പനി…
Read More » -
ബിന്ദുവിന്റെ കുടുംബത്തിന് 10 ലക്ഷം സഹായം, മകന് സര്‍ക്കാര്‍ ജോലി; സഹായം അപര്യാപ്തമെന്ന് ചാണ്ടി ഉമ്മന്‍
തിരുവനന്തപുരം: കോട്ടയം മെഡിക്കല്‍ കോളജില്‍ കെട്ടിടം തകര്‍ന്നു വീണു മരിച്ച തലയോലപ്പറമ്പ് സ്വദേശി ഡി. ബിന്ദുവിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം നല്‍കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. മകന്‍ നവീതിന് സര്‍ക്കാര്‍ ജോലി നല്‍കാനും തീരുമാനമായി. ജൂലൈ മൂന്നിനാണ് കോട്ടയം മെഡിക്കല്‍ കോളജിലെ പഴക്കം ചെന്ന കെട്ടിടം തകര്‍ന്നു വീണ് തലയോലപ്പറമ്പ് ഉമ്മന്‍കുന്ന് മേപ്പത്ത് കുന്നേല്‍ ബിന്ദു മരിച്ചത്. ചികിത്സയിലുള്ള മകള്‍ക്ക് കൂട്ടിരിക്കാനെത്തിയപ്പോഴായിരുന്നു അപകടം. വിഷയത്തില്‍ സര്‍ക്കാരിനെതിരെ വലിയ പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്ന് മന്ത്രിമാര്‍ ഉള്‍പ്പെടെ ബിന്ദുവിന്റെ വീട്ടിലെത്തി കുടുംബത്തിന് സര്‍ക്കാര്‍ എല്ലാ സഹായവും നല്‍കുമെന്ന് പ്രഖ്യാപിച്ചിരുന്നു. അപകടത്തില്‍ അഞ്ച് പേര്‍ക്കു പരുക്കേറ്റു. സുരക്ഷിതമല്ലെന്നു 12 വര്‍ഷംമുന്‍പു പൊതുമരാമത്തുവകുപ്പ് റിപ്പോര്‍ട്ട് നല്‍കിയ കെട്ടിടത്തില്‍ സര്‍ജിക്കല്‍ ബ്ലോക്ക് അടക്കം പ്രവര്‍ത്തിച്ചിരുന്നു. അതേസമയം, 25 ലക്ഷം രൂപയാണ് നഷ്ടപരിഹാരം ആവശ്യപ്പെട്ടിരുന്നതെന്നും 10 ലക്ഷം രൂപ അപര്യാപ്തമാണെന്നും ചാണ്ടി ഉമ്മന്‍ എംഎല്‍എ പറഞ്ഞു. അപകടത്തിന് ഉത്തരവാദികള്‍ക്കെതിരെ നടപടിയെടുക്കാതെ സര്‍ക്കാര്‍ ഒളിച്ചുകളിക്കുകയാണെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു.…
Read More » -
അകത്ത് എഐഎസ്എഫ്, പുറത്ത് ഡിവൈഎഫ്‌ഐ; യുദ്ധക്കളമായി ‘കേരള’ ആസ്ഥാനം; വിസിയെ അവഗണിച്ച് രജിസ്ട്രാര്‍ മുറിയിലെത്തി
തിരുവനന്തപുരം: കേരള സര്‍വകലാശാലയുടെ അകത്തും പുറത്തും പ്രതിഷേധവുമായി സംഘടനകള്‍. സര്‍വകലാശാലയ്ക്കകത്ത് എഐഎസ്എഫ് പ്രവര്‍ത്തകരും പുറത്ത് ഡിവൈഎഫ്ഐ പ്രവര്‍ത്തകരുമാണ് പ്രതിഷേധവുമായി എത്തിയത്. എഐഎസ്എഫ് പ്രവര്‍ത്തകരെ പോലീസ് ബലംപ്രയോഗിച്ച് അറസ്റ്റുചെയ്ത് മാറ്റി. പുറത്ത് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്. രജിസ്ട്രാര്‍ ഡോ.കെ.എസ്.അനികുമാറിന്റെ സസ്പെന്‍ഷന്‍ തുടരുകയാണെന്നും ഓഫിസില്‍ കടക്കാന്‍ അനുവദിക്കരുതെന്നും വിസി ഡോ. മോഹന്‍ കുന്നുമ്മല്‍ നിര്‍ദേശം നല്‍കിയിരുന്നെങ്കിലും അതു പാലിക്കാന്‍ സര്‍വകലാശാല സുരക്ഷാ ഉദ്യോഗസ്ഥര്‍ തയാറായില്ല. രാവിലെ ക്യാംപസിലെത്തിയ രജിസ്ട്രാര്‍ യാതൊരു തടസവും കൂടാതെ ഓഫീസില്‍ പ്രവേശിച്ചു. അതേസമയം, രജിസ്ട്രാറുടെ പൂര്‍ണ ചുമതല ഡോ.മിനി കാപ്പനു നല്‍കിയ വിസി ഇന്ന് ഉത്തരവറിക്കി. ഈ സമയത്താണ് എഐഎസ്എഫ് പ്രവര്‍ത്തകര്‍ യൂണിവേഴ്സിറ്റിക്കുള്ളില്‍ പ്രതിഷേധം സംഘടിപ്പിച്ചത്. കെട്ടിടത്തിനുള്ളിലേക്ക് കടക്കാന്‍ ശ്രമിച്ച പ്രവര്‍ത്തകരെ പോലീസ് ബലംപ്രയോഗിച്ച് അറസ്റ്റുചെയ്ത് നീക്കി. ഇതിനുപിന്നാലെയാണ് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി യൂണിവേഴ്സിറ്റിക്ക് മുന്നില്‍ എത്തിയത്. ബാരിക്കേഡ് ഉപയോഗിച്ച് അടച്ചിരുന്ന ഗേറ്റ് തകര്‍ത്ത് പ്രവര്‍ത്തകര്‍ ഉള്ളിലേക്ക് കടക്കാന്‍ ശ്രമിച്ചതോടെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. പിന്നാലെ, അക്രമാസക്തരായ പ്രവര്‍ത്തകര്‍…
Read More » -
രമേശിനെ നിലനിര്‍ത്തും; ശോഭയും ഷോണും താക്കോല്‍ സ്ഥാനങ്ങളില്‍ എത്താം; ‘സു-മു’ സഖ്യത്തെ തഴയും? ‘രാജീവ്ജി’ക്ക് കീഴയില്‍ അടിമുടി മാറാന്‍ ബിജെപി
തിരുവനന്തപുരം: ബിജെപി സംസ്ഥാന ഭാരവാഹി പട്ടിക ഇന്ന് പുറത്തിറക്കിയേക്കും. പത്ത് ഉപാധ്യക്ഷന്മാര്‍ ഉള്‍പ്പെടെ ഇരുപ്പത്തിയഞ്ച് ഭാരവാഹികളെയാണ് പട്ടികയില്‍ ഉള്ളതെന്നാണ് വിവരം. എം.ടി രമേശ്, ശോഭ സുരേന്ദ്രന്‍, എസ് സുരേഷ്, ഷോണ്‍ ജോര്‍ജ് എന്നിവര്‍ ജനറല്‍ സെക്രട്ടറിമാരയേക്കും. പി സുധീര്‍, സി കൃഷ്ണകുമാര്‍ എന്നിവരെ മാറ്റും. യുവമോര്‍ച്ച സംസ്ഥാന അധ്യക്ഷനായി പി ശ്യാംരാജും മഹിളാമോര്‍ച്ച അധ്യക്ഷയായി നവ്യാ ഹരിദാസും എത്തിയേക്കും. ജൂലൈ 12ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കേരളത്തിലെത്തുന്നുണ്ട്. അതിന് മുന്‍പായിത്തന്നെ പുതിയ നേതൃത്വമുണ്ടാകേണ്ടതുണ്ട്. പുതിയ ഭാരവാഹികളുടെ പേരുകളടങ്ങിയ പട്ടിക കേന്ദ്രനേതൃത്വം ഇന്ന് പ്രസിദ്ധീകരിക്കും എന്നാണ് സൂചന. നിലവിലെ ജനറല്‍ സെക്രട്ടറിമാരില്‍ ഒരാളായ എം ടി രമേശ് തുടര്‍ന്നേക്കും. ഉപാധ്യക്ഷ സ്ഥാനത്തുനിന്ന് ജനറല്‍ സെക്രട്ടറി സ്ഥാനത്തേയ്ക്ക് ശോഭ സുരേന്ദ്രന്‍ എത്തും. മുരളീധരന്‍ പക്ഷത്തുനിന്നുളള പി സുധീര്‍, സുരേന്ദ്രന്‍ പക്ഷത്തുനിന്നുള്ള സി കൃഷ്ണകുമാര്‍ എന്നിവരെ മറ്റ് ഭാരവാഹിത്വത്തിലേക്ക് മാറ്റി പുതിയ നേതാക്കളെ പരിഗണിക്കും. സംഘടനയെ ചലിപ്പിക്കാന്‍ തനിക്ക് കൂടി സ്വീകാര്യരായ നേതാക്കളെ…
Read More »

