Kerala
-
‘ബാനറും പോസ്റ്ററും പതിക്കുന്നതിലും ചുമരെഴുത്തിലും ബിജെപിയായിരിക്കും മുന്നിൽ; സോഷ്യൽ മീഡിയ പ്രചാരണത്തിൽ എൽഡിഎഫും; ഫലം വരുമ്പോൾ വിജയിക്കുക യുഡിഎഫും‘ – രമേഷ് പിഷാരടി
പാലക്കാട് :സിനിമാ രംഗത്തുനിന്നും പലരും രാഷ്ട്രീയത്തിലേയ്ക്ക് വന്നിട്ടുണ്ടെങ്കിലും താൻ മത്സരിക്കുന്നത് മാത്രം സിപിഎം കുറവായി പറയുന്നുവെന്നും പാലക്കാട് യുഡിഎഫ് സ്ഥാനാർത്ഥി രമേഷ് പിഷാരടി . സിനിമാരംഗത്തു നിന്നുള്ള സ്മൃതി ഇറാനി, ഹേമമാലിനി എന്നിവർ ബിജെപിക്കായും. ഇന്നസെന്റും മുകേഷും സിപിഎമ്മിനായും മത്സരിച്ചവരാണ്. ഇപ്പോൾ സുധീർ കരമനയും സിപിഎമ്മിനായി മത്സരിക്കുന്നു. താൻ മത്സരിക്കുമ്പോൾ മാത്രം അതൊരു കുറവായി സിപിഎം പറയുന്നു. കൊടുന്തിരപ്പുള്ളിയിൽ യുഡിഎഫ് പാലക്കാട് നിയോജകമണ്ഡലം തിരഞ്ഞെടുപ്പു കൺവൻഷനിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മിമിക്രിയും ശബ്ദവും തന്റെ ജീവിതമാർഗമാണെന്നും ആ ശബ്ദത്തെ പാലക്കാടിനായി നിയമസഭയിലെത്തിക്കുക എന്ന ദൗത്യമാണു കോൺഗ്രസും യുഡിഎഫും തന്നെ ഏൽപിച്ചിരിക്കുന്നതെന്നും സ്ഥാനാർഥി രമേഷ് പിഷാരടി പറഞ്ഞു. ബാനറും പോസ്റ്ററും പതിക്കുന്നതിലും ചുമരെഴുത്തിലും ബിജെപിയായിരിക്കും മുന്നിൽ. സോഷ്യൽ മീഡിയ പ്രചാരണത്തിൽ എൽഡിഎഫും. തിരഞ്ഞെടുപ്പു ഫലം വരുമ്പോൾ യുഡിഎഫ് ആയിരിക്കും വിജയിക്കുക. ഇതാണു പാലക്കാടിന്റെ ചരിത്രം. നല്ല സിനിമ വിജയിക്കുന്നത് ആളുകൾ പരസ്പരം പറഞ്ഞാണ്. യുഡിഎഫിന്റെ വിജയവും അതുപോലെയാണ്. കല കലങ്ങിപ്പോയിട്ടു കുറച്ചു നാളുകളെ ആയിട്ടുള്ളൂ.…
Read More » -
ആദ്യ ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന് ആശ്വാസം; മുൻകൂർ ജാമ്യത്തിൽ ഇടപെടുന്നതിൽ സുപ്രീം കോടതിയ്ക്ക് വിസമ്മതം
ന്യൂഡൽഹി: ആദ്യ ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്ക് ആശ്വാസം. രാഹുലിന്റെ മുൻകൂർ ജാമ്യത്തിൽ ഇടപെടാൻ സുപ്രീം കോടതി വിസമ്മതിച്ചു. അതേസമയം, പരാതിക്കാരിക്കെതിരായ ഹൈക്കോടതിയിലെ ചില ഭാഗങ്ങൾ സുപ്രീം കോടതി നീക്കി. രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ആദ്യ ബലാത്സംഗക്കേസിലെ പരാതിക്കാരിയാണ് സുപ്രീം കോടതിയെ സമീപിച്ചത്. ബലാത്സംഗക്കേസിൽ ഹൈക്കോടതി അനുവദിച്ചിരുന്ന മുൻകൂർ ജാമ്യം റദ്ദാക്കണമെന്നായിരുന്നു ആദ്യ പരാതിക്കാരിയുടെ ആവശ്യം. എന്നാൽ, ഹർജിയിൽ വിശദമായ വാദം കേൾക്കൽ നടന്നില്ല. ഹൈക്കോടതിയുടെ വിധിയിൽ ഇടപെടാൻ തങ്ങൾ താൽപര്യപ്പെടുന്നില്ലെന്ന് ജസ്റ്റിസ് എം.എം. സുന്ദരേഷും ജസ്റ്റിസ് എൻ.കെ. സിങ്ങുമടങ്ങുന്ന ബെഞ്ച് വ്യക്തമാക്കി. ഹൈക്കോടതി വിധിയിലെ ചില ഭാഗങ്ങൾ പരാതിക്കാരിയെ സംബന്ധിച്ചിടത്തോളം ദോഷം ചെയ്യുന്നതാണെന്നും അത് നീക്കണമെന്നും പരാതിക്കാരിക്കുവേണ്ടി ഹാജരായ സീനിയർ അഭിഭാഷകനായ പി.വി. ദിനേശനും കെ.ആർ. സുഭാഷ് ചന്ദ്രനും ആവശ്യപ്പെട്ടു. തുടർന്ന് ഹൈക്കോടതിയുടെ ചില പരാമർശങ്ങൾ നീക്കംചെയ്തതായി സുപ്രീം കോടതി വ്യക്തമാക്കുകയായിരുന്നു.
Read More » -
വീഴ്ചയിൽ നിന്നും കരകയറി സ്വർണ്ണ വില മുകളിലേയ്ക്ക്; ഇന്ന് പവന് 2,760 വർദ്ധിച്ചു
തിരുവനന്തപുരം: പശ്ചിമേഷ്യൻ യുദ്ധം അവസാനിപ്പിക്കാനുള്ള നീക്കം നടക്കുന്നുമെന്ന പ്രചരണങ്ങൾക്കു പിന്നാരെ സ്വർണ്ണ വില ഉയിർത്തെഴുന്നേൽക്കുകയാണ്. ഇതുവരെ വലിയ മുന്നേറ്റമൊന്നുമില്ലാതിരുന്ന വിലയാണ് ഇപ്പോൾ മുകളിലേയ്ക്ക് ഉയരുന്നത്. കഴിഞ്ഞദിവസങ്ങളിലെ താൽക്കാലിക വീഴ്ചയിൽ നിന്ന് രാജ്യാന്തര വിപണിയിലും കേരളത്തിലും വില ഇന്നും കുതിച്ചുകയറി. കേരളത്തിൽ ഇന്നു രാവിലെ വില ഗ്രാമിന് 345 രൂപ ഉയർന്ന് 13,445 രൂപയായി. പവന് 2760 രൂപ വർധിച്ച് 1,07,560 രൂപയിലുമെത്തി. തിങ്കളാഴ്ച ഉച്ചയ്ക്കുശേഷം പവൻവില 99,480 രൂപയിലേക്ക് ഇടിഞ്ഞെങ്കിലും അത് നീണ്ടുനിന്നില്ല. അന്നുതന്നെ വില വീണ്ടും ഒരുലക്ഷം രൂപയ്ക്ക് മുകളിലെത്തിയിരുന്നു. അമേരിക്കയും ഇറാനും തമ്മിലുള്ള ചർച്ചകൾ ഉടനെയുണ്ടാകുമെന്ന സൂചനകൾ പുറത്തുവന്നതോടെ എണ്ണവിലയിലും പ്രകടമായ മാറ്റങ്ങൾ വന്നുതുടങ്ങി. രാജ്യാന്തര എണ്ണവില ബാരലിന് 100 ഡോളറിന് താഴെയെത്തി. യൂറോ, യെൻ, പൗണ്ട് തുടങ്ങി 6 പ്രധാന കറൻസികൾക്ക് എതിരായ യുഎസ് ഡോളർ ഇൻഡക്സ് 0.15% താഴ്ന്ന് 99.29 ആയി. എണ്ണയും ഡോളറും വീണത് അനുകൂലമാക്കിയാണ് സ്വർണക്കുതിപ്പ്. സ്വർണം അഥവാ ഗോൾഡ് ഇടിഎഫ് ‘സുരക്ഷിത…
Read More » -
അണികളുടെ ആവേശം കടൽ പോലെ ഇരമ്പി; അടങ്ങിയില്ലേൽ പ്രസംഗം നിർത്തുമെന്ന് മുഖ്യമന്ത്രി
വണ്ടിപ്പെരിയാർ (ഇടുക്കി): തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മുഖ്യമന്ത്രിയുടെ പ്രസംഗം കത്തിക്കയറുന്നതിനിടെ ആവേശത്താൽ ആർപ്പ് വിളിച്ച് പ്രവർത്തകർ. ആവേശത്താലും കൈയ്യടികളാലും ശബ്ദമുഖരിതമായതോടെ, കൂടുതൽ ഒച്ചവെച്ചാൽ പ്രസംഗം നിർത്തുമെന്ന് മുഖ്യമന്ത്രിയുടെ ശാസന. വണ്ടിപ്പെരിയാർ മിനിസ്റ്റേഡിയത്തിൽ നടന്ന പൊതുസമ്മേളനത്തിലാണ് സംഭവം. ജില്ലയിലെ ഭൂപ്രശ്‌നം ശാശ്വതമായി പരിഹരിച്ചു. ഭൂമി തരം മാറ്റുന്നതിന് പ്രത്യേക ഫീസ് ഈടാക്കേണ്ട എന്ന് സർക്കാർ തീരുമാനിച്ചു. കേരളം അതിദാരിദ്ര്യ മുക്ത സംസ്ഥാനമായി, സംസ്ഥാനത്തിന്റെ ഈ വളർച്ചയെല്ലാം ലോകം അത്ഭുതത്തോടെ കേട്ടു. എന്നിങ്ങനെയുള്ള പരാമർശങ്ങളാൽ മുഖ്യമന്ത്രി പ്രസംഗം മുന്നോട്ടുപോകവെയാണ് അണികൾ കൈയടിച്ച് ആർപ്പ് വിളിച്ചത്. പ്രസംഗം നിർത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞതോടെ എല്ലാവരും നിശബ്ദരായി. തിരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറിയും മുൻ എം.എൽ.എ.യുമായ ഇ.എസ്. ബിജിമോൾ അധ്യക്ഷത വഹിച്ചു. പ്രസിഡന്റ് ആർ. തിലകൻ, നേതാക്കളായ അഡ്വ. അലക്‌സ് കോഴിമല, പി.എസ്. രാജൻ, വി.ആർ. ശശി, രാരിച്ചൻ നീറണാകുന്നേൽ, സി.എസ്. രാജേന്ദ്രൻ എന്നിവർ പങ്കെടുത്തു. വണ്ടിപ്പെരിയാറിൽ നിന്നും സ്ഥാനാർഥി കെ. സലിംകുമാറിനെ കക്കികവല മുതൽ പൊതുസമ്മേളനം നടക്കുന്ന വേദിയിൽ വരെ…
Read More » -
ആറു പള്ളികള്‍ ഏറ്റെടുക്കണമെന്ന ഉത്തരവ് റദ്ദാക്കി; യാക്കോബായ സഭയ്ക്കും സര്‍ക്കാരിനും ആശ്വാസം; ക്രമസമാധാന പ്രശ്‌നങ്ങള്‍ക്ക് വഴിവയ്ക്കുന്നെന്ന വാദം അംഗീകരിച്ചു
ഓർത്തഡോക്സ്-യാക്കോബായ സഭാ തർക്കം നിലനിൽക്കുന്ന ആറ് പള്ളികൾ സർക്കാർ ഏറ്റെടുക്കണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് റദ്ദാക്കി. ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്. പള്ളികൾ ഏറ്റെടുക്കുന്നത് വലിയ ക്രമസമാധാന പ്രശ്നങ്ങൾക്ക് കാരണമാകുമെന്ന സർക്കാരിന്റെയും യാക്കോബായ സഭയുടെയും വാദം കോടതി അംഗീകരിക്കുകയായിരുന്നു. എറണാകുളം പാലക്കാട് ജില്ലകളിലെ കുന്നക്കുരുടി, മംഗലം ഡാം, എരുക്കുംചിറ, ചെറുകുന്നം പള്ളികളുൾപ്പെടെയുള്ള ആറ് പള്ളികളെ സംബന്ധിച്ചായിരുന്നു കോടതിയുടെ വിധി. ഈ പള്ളികൾ ഓർത്തഡോക്സ് വിഭാഗത്തിന് അവകാശപ്പെട്ടതാണെന്ന സുപ്രീം കോടതി വിധി നടപ്പിലാക്കാത്തതിനെത്തുടർന്നാണ് ഓർത്തഡോക്സ് സഭ കോടതി അലക്ഷ്യ ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചത്. തുടർന്നാണ് പള്ളികൾ ജില്ലാ കളക്ടർമാർ ഏറ്റെടുത്ത് സൂക്ഷിക്കണമെന്ന് സിംഗിൾ ബെഞ്ച് നിർദ്ദേശിച്ചത്. തിരഞ്ഞെടുപ്പ് കാലത്ത് പള്ളികൾ ഏറ്റെടുക്കുന്നത് വലിയ രീതിയിലുള്ള പ്രതിഷേധങ്ങൾക്കും ക്രമസമാധാന പ്രശ്നത്തിലേക്ക് വഴിതെളിക്കുമെന്ന് സംസ്ഥാന സർക്കാർ കോടതിയെ ബോധിപ്പിച്ചു. മതപരമായ സ്ഥാപനങ്ങൾ ഇത്തരത്തിൽ ഏറ്റെടുക്കുന്നതിലെ സാങ്കേതിക ബുദ്ധിമുട്ടുകളും സർക്കാർ ചൂണ്ടിക്കാട്ടി. ഈ വാദങ്ങൾ മുഖവിലയ്ക്കെടുത്ത ഡിവിഷൻ ബെഞ്ച്,…
Read More » -
ജിംനേഷ്യവും ബ്യൂട്ടീ സലൂണും മറയാക്കി ഹാഷിഷ് ഓയിലടക്കുള്ള മാരക ലഹരി വില്പന നടത്തിയ യുവതി പിടിയിൽ
തൃപ്രയാർ (തൃശ്ശൂർ): ജിംനേഷ്യത്തിന്റെയും ബ്യൂട്ടി സലൂണിന്റെയും മറവിൽ വൻതോതിൽ ലഹരിമരുന്ന് വിൽപന നടത്തിയിരുന്ന യുവതിയെ തൃശ്ശൂർ റൂറൽ പോലീസ് അറസ്റ്റ് ചെയ്തു. തൃപ്രയാർ ബസ് സ്റ്റാന്റിനു സമീപം പ്രവർത്തിക്കുന്ന ജിംനേഷ്യത്തിൽ ജോലിചെയ്തുവരുന്ന പെരിങ്ങോട്ടുകര താന്ന്യം സ്വദേശി ചിറയത്ത് വീട്ടിൽ ശ്രീലക്ഷ്മി (30) ആണ് അറസ്റ്റിലായത്. ഇവരിൽനിന്ന് 2.270 കിലോഗ്രാം ഹാഷിഷ് ഓയിൽ പിടിച്ചെടുത്തു. കൂടാതെ മയക്കുമരുന്ന് വിൽപന നടത്തി അനധികൃതമായി സമ്പാദിച്ച 90500 രൂപയും ഹാഷിഷ് ഓയിൽ ചില്ലറ വിൽപ്പന നടത്താനായി ഉപയോഗിക്കുന്ന 50 ഒഴിഞ്ഞ ചെറിയ പ്ലാസ്റ്റിക് കുപ്പികളും പിടിച്ചെടുത്തിട്ടുണ്ട് . കരയാമുട്ടം സൊസൈറ്റിക്ക് സമീപം യുവതി താമസിക്കുന്ന വാടകവീട്ടിൽ വെച്ചാണ് റൂറൽ ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള ഡാൻസാഫ് സംഘവും വലപ്പാട് പോലീസും ചേർന്ന് പ്രതിയെ പിടികൂടിയത്. തീരദേശ മേഖലയിലെ വിദ്യാർത്ഥികൾക്കിടയിൽ ലഹരി ഉപയോഗം വർധിക്കുന്നതായി ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാറിന് ലഭിച്ച രഹസ്യവിവരത്തെത്തുടർന്ന് സ്‌കൂളുകൾ കേന്ദ്രീകരിച്ച് ലഹരി ഉപയോഗിക്കുന്ന കുട്ടികളെ നിരീക്ഷിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ലഹരിയുടെ…
Read More » -
മുണ്ടുടുത്ത മോദിയാണ് പിണറായി… കേരള മുഖ്യമന്ത്രി മലയാള ഭാഷയ്ക്ക് സംഭവന ചെയ്ത ചില വാക്കുകളുണ്ട്, പരനാറി, കുലംകുത്തി, ചെറ്റ… ഇപ്പോൾ ഐസക്കിന്റെ വകയും സംഭാവന കോമാളി…സ്റ്റർ പിണറായി വിജയൻ നിങ്ങൾ അവളോടൊപ്പമല്ല, വൃത്തികേട് കാണിക്കുന്നവൻമാർക്കൊപ്പം- വി ഡി സതീശൻ
പെരുമ്പാവൂർ: മുഖ്യമന്ത്രി പിണറായി വിജയനോട് അങ്ങോട്ട് ഒന്നും ചോദിക്കാൻ പാടില്ല. ഓൾ ഇന്ത്യ റേഡിയോയായാണ് മുഖ്യമന്ത്രിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ഇന്നലെ ഒരാൾ ചോദ്യം ചോദിച്ചപ്പോൾ വീട്ടിൽ പോയി ചേദിക്കാനാണ് മുഖ്യമന്ത്രി പറഞ്ഞത്. വീട്ടിൽ അല്ല, തെരുവിൽ ഇറങ്ങി ജനങ്ങൾ നിങ്ങളുടെ ദുഷ് ചെയ്തികളെ കുറിച്ച് ചോദിക്കുമെന്നും അദ്ദേഹം പെരുമ്പാവൂരിൽ മാധ്യമങ്ങളോട് പറഞ്ഞു. കാലിബി എന്ന് പറയുന്ന പിണറായി വിജയനല്ലേ ആർഎസ്എസ് പിന്തുണയിൽ എംഎൽഎയായത്. ഏറ്റുമാനൂരിലും തൃപ്പൂണിത്തുറയിൽ സിപിഎം- ബിജെപി ഡീലുണ്ട്. എന്നാൽ ഇത്തവണ ഈ ഡീൽ യുഡിഎഫ് പൊളിച്ചടുക്കും. സിപിഎം നേതാക്കളുടെ നാവിൽ നിന്നും പെയ്തു വീണ വൃത്തികെട്ട വാക്കുകൾ ശുചീകരിക്കാൻ സാംസ്‌കാരിക ഹരിതസേന രൂപീകരിക്കേണ്ടി വരും. പിണറായി വിജയൻ അവളോടൊപ്പമല്ല, വൃത്തികേട് കാണിക്കുന്നവൻമാർക്കൊപ്പമാണ്. മോഹൻലാലുമായി നടത്തിയ അഭിമുഖത്തിന് ചെലവഴിച്ച പണം പിണറായി വിജയൻ ഖജനാവിലേക്ക് തിരിച്ചടയ്ക്കണം. കമിഴ്ന്നുവീണാൽ കാൽപ്പണവുമായി പൊങ്ങുന്ന കൊള്ളക്കാരായി സിപിഎമ്മുകാർ മാറിയെന്നും സതീശൻ ആരോപിച്ചു. തെരഞ്ഞെടുപ്പിലെ ഡീൽ എന്ന് പറഞ്ഞപ്പോൾ തന്നെ മുഖ്യമന്ത്രി പ്രകോപിതനായി.…
Read More » -
എം.വി. ജയരാജന് വാഹനാപകടത്തിൽ പരുക്ക്, പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു
കണ്ണൂർ: മുതിർന്ന സിപിഎം നേതാവ് എം.വി. ജയരാജന് വാഹനാപകടത്തിൽ പരുക്ക്. ഏഴിലോട് വച്ചാണ് അദ്ദേഹം സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെടുകയായിരുന്നു. പരുക്കേറ്റ ജയരാജനെ ഉടൻതന്നെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Read More » -
(no title)
പൂച്ചക്കൊരു മൂക്കുത്തി എന്ന സിനിമയിലൂടെ സംവിധായകനായി അരങ്ങേറ്റം കുറിച്ച പ്രിയദർശൻ തൻ്റെ നൂറാമത്തെ ചിത്രമൊരുക്കുവാൻ പോകുന്നു. മലയാള സിനിമയിൽ വിജയ ചിത്രങ്ങൾ ഒരുക്കിപ്പോരുന്നതിനിടയിലാണ് ബോളിവുഡ്ഡിലേക്കും പ്രിയദർശൻകടന്നുവന്നത്. ബോളിവുഡ്ഡിലെ സൂപ്പർ താരങ്ങളെ അണിനിരത്തി പ്രിയദർശന് ചിത്രങ്ങൾ ഒരുക്കുവാൻ കഴിഞ്ഞു. ഒരു ദക്ഷിണേന്ത്യൻ സംവിധായകനും ലഭിക്കാത്ത രീതിയിലാണ ഹിന്ദി സിനിമാ രംഗം പ്രിയദർശനെ സ്വീകരിച്ചത്. ഹിന്ദിയിലൊരുക്കിയ ചിത്രങ്ങളിൽ ബഹു ഭൂപരിപക്ഷവും മികച്ച വിജയം നേടിയതും പ്രിയദർശന് ബോളിവുഡ്ഡിൽ വലിയ സ്വീകാര്യത ലഭിക്കാൻ കാരണമായി. ഇപ്പോഴിതാ തൻ്റെ നൂറാമത്തെ ചിത്രം ‘ഒരുക്കുന്നു. മോഹൻലാലാണ് ചിത്രത്തിലെ നായകൻ. തൻ്റെ ആദ്യ ചിത്രമായ പൂച്ചക്കൊരു മൂക്കുത്തിയിലെ നായകനും മോഹൻലാലായിരുന്നു. ആദ്യ ചിത്രത്തിലേയും, നൂറാമതു ചിത്രത്തിലേയും നായകൻ ഒരാൾ തന്നെയാകുന്നത് അപൂവ്വങ്ങളിൽ അപൂർവ്വമായ സംഭവമാണ്. ഇതൊരു വേൾഡ് റെക്കാർഡാണ്. ഇതാരും തിരുത്താനും സാധ്യത കുറവാണ്. താൻ തിരക്കഥ എഴുതിയ ചിത്രത്തിങ്ങളിലെനായകനും മോഹൻലാൽ ആയിരുന്നുവെന്ന് പ്രിയദർശൻ വ്യക്തമാക്കി. പ്രിയദർശൻ – മോഹൻലാൽ കോമ്പിനേഷൻ പ്രേക്ഷകർക്ക് ഏറെ കൗതുകം നൽകുന്നതാണ്. ആ പ്രതീക്ഷകൾക്കൊപ്പം…
Read More » -
‘കപ്പ് കയ്യിൽ വന്നത് യാദൃശ്ചികം മാത്രം!! നാട് മുഴുവൻ വ്യഭിചരിക്കാൻ നടന്നിട്ട്, സ്ത്രീകളെ ബലാത്സംഗം ചെയ്തിട്ട് അവരെ ന്യായീകരിക്കാൻ നിൽക്കുന്ന നിലപാടല്ല ഞങ്ങൾ സ്വീകരിക്കുന്നത്, ഗണേഷ് കുമാറിന്റേത് കുടുംബ പ്രശ്നങ്ങൾ, ഭാര്യ പരാതി നൽകിയിട്ടില്ല, അന്നും ഇന്നും അവളോടൊപ്പം മാത്രം’- പിണറായി
തൊടുപുഴ: വിവാദങ്ങൾക്കും സൈബർ ആക്രമണങ്ങൾക്കുമിടയിൽ അക്രമത്തിന് ഇരയായ സ്ത്രീയോടുള്ള തന്റെ നിലപാട് ആവർത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ‘ഇക്കാര്യത്തിൽ ഞങ്ങൾ ഒരു മാറ്റവും വരുത്തിയിട്ടില്ല, അന്നും അവളോടൊപ്പമാണ് ഇന്നും അവളോടൊപ്പമാണ്’ എന്ന് പറഞ്ഞ അദ്ദേഹം, ഭാവിയിൽ ആർക്കെങ്കിലും ഇത്തരം ദുരനുഭവങ്ങൾ ഉണ്ടായാൽ അവരോടൊപ്പം നിൽക്കുക എന്നത് തങ്ങളുടെ ബോധപൂർവ്വമായ നിലപാടാണെന്നും വ്യക്തമാക്കി. അതേസമയം പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തിലുള്ള സൈബർ പട അവൾക്കെതിരെ വലിയ രീതിയിലുള്ള ആക്രമണമാണ് അഴിച്ചുവിട്ടതെന്ന് അദ്ദേഹം ആരോപിച്ചു. അതുപോലെ ആ കപ്പ് കയ്യിലെത്തിയത് തികച്ചും യാദൃശ്ചികമായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. കപ്പ് ലഭിച്ചത് യാദൃച്ഛികമാണെങ്കിലും അവളോടൊപ്പം നിൽക്കുന്നത് ബോധപൂർവ്വമായ തീരുമാനം. തങ്ങളുടെ നിലപാട് വ്യക്തമാണെന്നും അതിൽ സംശയത്തിന്റെ ആവശ്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം ഗണേഷ് കുമാറിനെതിരായ ആരോപണങ്ങളും ഈ സംഭവവുമായി താരതമ്യം ചെയ്തതിനെ മുഖ്യമന്ത്രി രൂക്ഷമായി വിമർശിച്ചു. ഗണേഷ് കുമാറിന്റെ കാര്യത്തിൽ ഉണ്ടായത് കുടുംബ പ്രശ്നങ്ങളാണ്, അദ്ദേഹത്തിന്റെ ഭാര്യ അത്തരം പരാതിയുമായി വന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കുടുംബത്തിൽ ചില പ്രശ്നങ്ങൾ…
Read More »