Kerala

    • സമസ്തയ്ക്കു മുന്നില്‍ സാഷ്ടാംഗം? സ്‌കൂള്‍ സമയ മാറ്റത്തില്‍ മുസ്ലിം സംഘടനകളുമായി ചര്‍ച്ചയ്ക്ക്; തള്ളാനും കൊള്ളാനുമാകാതെ സര്‍ക്കാര്‍; മുസ്ലിംകള്‍ക്കു വഴങ്ങുന്നതില്‍ മറ്റു ന്യൂനപക്ഷങ്ങള്‍ക്ക് എതിര്‍പ്പ്; ബുധനാഴ്ച നിര്‍ണായകം

      കോഴിക്കോട്: സ്‌കൂള്‍ സമയമാറ്റത്തില്‍ മുസ്ലീം സംഘടനകളുമായി ചര്‍ച്ചയ്ക്ക് തയാറായി സര്‍ക്കാര്‍. ബുധനാഴ്ച തിരുവനന്തപുരത്താണു ചര്‍ച്ച. ഹൈസ്‌കൂള്‍ ക്ലാസുകളുടെ സമയം കൂട്ടിയത് ഹൈക്കോടതി നിര്‍ദേശപ്രകാരം ആയതിനാല്‍ തീരുമാനം തിരുത്താനാകില്ലെന്നായിരുന്നു വിദ്യാഭ്യാസമന്ത്രിയുടെ ഇതുവരെയുള്ള നിലപാട്. മദ്രസ പഠനത്തെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് ക്ലാസ് സമയം കൂട്ടിയതിനെ മുസ്‌ളീം സംഘടനകള്‍ എതിര്‍ക്കുന്നത്. തീരുമാനം തിരുത്തിയില്ലെങ്കില്‍ സെക്രട്ടേറിയറ്റിന്റ മുമ്പിലടക്കം സമരമിരിക്കുമെന്നാണ് ഇ കെ വിഭാഗം സമസ്തയുടെ മുന്നറിയിപ്പ്. സര്‍ക്കാരിനോട് അനുകൂല സമീപനം സ്വീകരിക്കുന്ന കാന്തപുരം കൂടി തീരുമാനം പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടതോടെയാണ് സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് വഴങ്ങിയിരിക്കുന്നത്. ഹൈക്കോടതി നിര്‍ദേശത്തിന്റ അടിസ്ഥാനത്തിലാണ് ഹൈസ്‌കൂള്‍ ക്‌സാസുകള്‍ രാവിലെയും വൈകിട്ടും 15 മിനിറ്റ് വീതം കൂട്ടിയത്. അതുകൊണ്ടുതന്നെ തീരുമാനം തിരുത്തണമെങ്കില്‍ കോടതിയുടെ അനുമതി വേണം. ചര്‍ച്ച നടത്തിയാലും തീരുമാനം മാറ്റാനാകില്ലെന്ന് വിദ്യാഭ്യാസമന്ത്രി നേരത്തെ തന്നെ വ്യക്തമാക്കിയതും അതുകൊണ്ടായിരുന്നു. മുസ്ലീം സമുദായത്തെ അവഗണിച്ച് മുന്നോട്ടുപോയാല്‍ തിക്തഫലം അനുഭവിക്കേണ്ടിവരുമെന്നായിരുന്നു മന്ത്രിയുടെ ഈ പ്രസ്താവനയോട് ഇകെ വിഭാഗത്തിന്റ പ്രതികരണം. രാവിലെത്തെ 15 മിനിറ്റ് ഒഴിവാക്കി വൈകിട്ട് അരമണിക്കൂറാക്കുക, അവധിസമയം…

      Read More »
    • ‘എന്റെ നാല്‍പതാം വയസില്‍ കുഞ്ഞുണ്ടായി; അതിനെ അവള്‍ അബോര്‍ട്ട് ചെയ്തു’; അതുല്യയെ ഉപദ്രവിച്ചെന്ന് സമ്മതിച്ച് ഭര്‍ത്താവ് സതീഷ്; മുറിക്ക് ഒരു ചാവി; എങ്ങനെ തുറന്നെന്ന് അന്വേഷിക്കണമെന്നും ആവശ്യം

      കൊല്ലം: ഷാര്‍ജയിലെ ഫ്‌ലാറ്റില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ കൊല്ലം സ്വദേശിനി അതുല്യ ശേഖരന്റെ മരണത്തില്‍ പ്രതികരണവുമായി ഭര്‍ത്താവ് സതീഷ് ശങ്കര്‍. അതുല്യയ്ക്ക് വേണ്ടിയാണ് ജീവിക്കുന്നതെന്നും താനും ചാകാന്‍ വേണ്ടി ഫാനില്‍ തൂങ്ങിയിരുന്നതായും സതീഷ് ഷാര്‍ജയില്‍ മാധ്യമങ്ങളോട് പറഞ്ഞു. അതുല്യയുടേത് കൊലപാതകമാണെന്ന് സംശയമുണ്ടെന്നും ഉപദ്രവിച്ചിരുന്നതായും സതീഷ് പറഞ്ഞു. ‘അതുല്യയോട് മാറി താമസിക്കാം എന്ന് പറഞ്ഞത് ഞാനാണ്. ഒറ്റയ്ക്ക് റൂമിലിരിക്കുന്നു, എന്ന് സംസാരിക്കാന്‍ ആളില്ല എന്നായിരുന്നു അവളുടെ പരാതി. അവള്‍ക്ക് വേണ്ടിയാണ് ദുബായില്‍നിന്ന് ഷാര്‍ജയിലേക്ക് മാറിയത്. അവളുടെ അനുജത്തി തൊട്ടടുത്ത് ഉണ്ട്. അതാണ് മാറിയത്. ഇങ്ങോട്ട് മാറിയത് എനിക്ക് ബുദ്ധമുട്ടാണ് 5.30 എഴുന്നേല്‍ക്കണം. രണ്ടുമണിക്കൂറോളം ജോലി സ്ഥലത്തേക്ക് യാത്ര ചെയ്യണം’ സതീഷ് മാധ്യമങ്ങളോട് പറഞ്ഞു. പെറ്റമ്മയോട് സംസാരിക്കാറില്ലെന്നും സംസാരിക്കാന്‍ അതുല്യ മാത്രമേ ഉള്ളൂവെന്നും സതീഷ് പറഞ്ഞു. കഴിഞ്ഞാഴ്ച വീട്ടില്‍ നിന്നും പോകാന്‍ നോക്കി. ഞാന്‍ സമ്മതിച്ചില്ല.. വീക്കെന്‍ഡില്‍ കഴിക്കാറുണ്ട്. ഡെയിലി ഇന്‍സുലിന്‍ എടക്കുന്നയളാണ്. ഡെയിലി കഴിക്കാന്‍ പറ്റില്ല. ഈ സംഭവത്തിന് ശേഷം ഇനി…

      Read More »
    • ‘പുലിവാല്‍കല്യാണം’ മാക്‌സ്‌പ്രോ!!! ആറ്റില്‍ ചാടിയ മദ്യപനായി രാത്രി മുഴുവന്‍ തിരച്ചില്‍, വീട്ടില്‍ കണ്ടെത്തി

      ഇടുക്കി: കട്ടപ്പനയില്‍ മദ്യലഹരിയില്‍ ആറ്റില്‍ ചാടിയയാള്‍ രാത്രി മുഴുവന്‍ പോലീസിനെയും അഗ്നിരക്ഷാസേനയെയും നാട്ടുകാരെയും വട്ടംകറക്കി. ശനിയാഴ്ച രാത്രി 11-നാണ് ഇരുപതേക്കര്‍ പുത്തന്‍വീട്ടില്‍ മധു കട്ടപ്പനയാറ്റില്‍ ചാടിയത്. കുടുംബപ്രശ്‌നമാണ് മദ്യപിച്ച് ആറ്റില്‍ ചാടാന്‍ കാരണമെന്നാണ് ഇയാള്‍ പറയുന്നത്. പുഴയില്‍ ചാടിയ മധു മരക്കമ്പിലും പാറയിലും പിടിച്ചു കിടക്കുന്നത് നാട്ടുകാര്‍ കണ്ടിരുന്നു. പിന്നീട് മധുവിനെ കാണാതായി. ഇതോടെ അഗ്നിരക്ഷാസേനയെയും പോലീസിനെയും വിളിച്ചുവരുത്തിയ നാട്ടുകാര്‍ തിരച്ചില്‍ തുടങ്ങി. രാത്രി മുഴുവന്‍ സെര്‍ച്ച് ലൈറ്റുകള്‍ ഉള്‍പ്പെടെ ഉപയോഗിച്ച് തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഞായറാഴ്ച പുലര്‍ച്ചെ മധുവിനെ നാട്ടുകാരില്‍ ചിലര്‍ ഇയാളുടെ വീട്ടില്‍ കണ്ടെത്തുകയായിരുന്നു. ആറ്റില്‍നിന്ന് നീന്തിക്കയറിയ മധു കരയില്‍ രാത്രി കഴിഞ്ഞശേഷം പുലര്‍ച്ചെ വീട്ടില്‍ എത്തുകയായിരുന്നു. ഇയാള്‍ സ്ഥിരമായി മദ്യപിച്ച് ബഹളമുണ്ടാക്കാറുണ്ടെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.

      Read More »
    • പെരിയ ഇരട്ടക്കൊല: പ്രതിക്ക് പരോള്‍, ശിക്ഷ മരവിപ്പിക്കണമെന്ന ഹര്‍ജി തള്ളിയതിന് പിന്നാലെ

      കാസര്‍ഗോട്: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത് ലാലിനെയും കൃപേഷിനെയും വെട്ടിക്കൊലപ്പെടുത്തിയ കേസിലെ എട്ടാം പ്രതി സുബീഷ് വെളുത്തോളിക്ക് പരോള്‍. പെരിയ കേസില്‍ ഇരട്ട ജീവപര്യന്തത്തിന് ശിക്ഷിക്കപ്പെട്ട് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന 10 പ്രതികളിലൊരാളാണ് സുബീഷ്. ശിക്ഷ മരവിപ്പിക്കണമെന്നഭ്യര്‍ഥിച്ച് സുബീഷ് കഴിഞ്ഞ ദിവസം ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. കോടതി ഇതു തള്ളിയതിന് പിന്നാലെയാണ് സര്‍ക്കാര്‍ പരോള്‍ അനുവദിച്ചത്. ബേക്കല്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ പ്രവേശനമില്ല.20 ദിവസത്തേക്കാണ് പരോള്‍. ഇരട്ടക്കൊലക്കേസിലെ പ്രതികള്‍ക്ക് പരോള്‍ അനുവദിച്ചാല്‍ ക്രമസമാധാന പ്രശ്നമുണ്ടാകുമെന്ന് നേരത്തെ ബേക്കല്‍ പോലീസ് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. 24 പ്രതികളില്‍ 14 പേരെയാണ് എറണാകുളം സിബിഐ കോടതി ശിക്ഷിച്ചിരുന്നത്. വെറുതേവിട്ട പത്തു പേരില്‍ എട്ടുപേരെകൂടി ശിക്ഷിക്കണമെന്ന ആവശ്യമുന്നയിച്ച് സിബിഐ ഹൈക്കോടതിയില്‍ അപ്പീല്‍ ഹര്‍ജി നല്‍കിയിരിക്കുകയാണ്. പത്തുപേര്‍ക്ക് ഇരട്ട ജീവപര്യന്തവും നാലുപേര്‍ക്ക് അഞ്ചുവര്‍ഷം തടവുശിക്ഷയുമാണ് സിബിഐ കോടതി വിധിച്ചത്. ഒന്‍പതാം പ്രതി മുരളി തന്നിത്തോട്, 11-ാം പ്രതി പ്രദീപ് കുട്ടന്‍, 12-ാം പ്രതി ആലക്കോട് മണി, 13-ാം…

      Read More »
    • ‘കാന്തപുരം എന്ത് കുന്തമെടുത്തെറിഞ്ഞാലും പറയാനുള്ളത് പറയും; വര്‍ഗീയത പരത്തുന്നതിന് എനിക്കെതിരെ കേസടുത്തോളൂ’

      കൊച്ചി: വര്‍ഗീയ പരാമര്‍ശം നടത്തിയെന്ന വിവാദത്തില്‍ മറുപടിയുമായി എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. തന്നെ വേട്ടയാടുന്ന സ്ഥിതിവിശേഷമാണ് നിലനില്‍ക്കുന്നതെന്നും കാന്തപുരം എന്ത് കുന്തമെടുത്തെറിഞ്ഞാലും പറയാനുള്ളത് പറയുമെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി. താന്‍ സാധാരണക്കാരനാണ്, ജനറല്‍ സെക്രട്ടറിയുടെ കസേരയിലിരുത്തിയ സമുദായത്തിന് വേണ്ടിയാണ് എല്ലാം പറയുന്നതെന്നും വെള്ളാപ്പള്ളി പറഞ്ഞു. ”ഞാനൊരു സമുദായത്തിനും എതിരല്ല, സാമൂഹ്യനീതിക്ക് വേണ്ടി ഞാന്‍ പറയും. അത് ഇന്നും പറയും നാളെയും പറയും. എന്റെ കോലം കത്തിച്ചാലും കാന്തപുരം എന്ത് കുന്തമെടുത്തെറിഞ്ഞാലും ഞാന്‍ പറയാനുള്ളത് പറയും. ഇരുപത്തിനാല് മണിക്കൂറും ജാതി മാത്രം പറയുകയും ജാതിക്ക് വേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്യുന്നവരാണ് എന്നെ ജാതിക്കോമരമെന്ന് പറയുന്നത്” വെള്ളാപ്പള്ളി പറഞ്ഞു.’വര്‍ഗീയത പരത്തുന്നതിന് എനിക്കെതിരെ കേസടുത്തോളൂ’ എന്നും വെള്ളാപ്പള്ളി വെല്ലുവിളിച്ചു. വെള്ളാപ്പള്ളി നടേശന്‍ എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറിയായതിന്റെ 30ാം വാര്‍ഷികം ആഘോഷിക്കുന്ന സ്വീകരണ വേദിയിലാണ് പ്രതികരണം. തനിക്ക് രാഷ്ട്രീയ മോഹങ്ങളില്ല. ഈഴവരുടെ ഭൂമി ന്യൂനപക്ഷങ്ങള്‍ വാങ്ങിക്കൂട്ടുന്നു. ഭൂരിപക്ഷങ്ങള്‍ക്ക് ഒന്നുമില്ല. തന്നെ ജീവനോടെ കത്തിച്ചാലും പറയാനുള്ളത് പറയും. കാന്തപുരം…

      Read More »
    • ‘അവശിഷ്ട മദ്യ’ത്തിന്റെ സ്വാധീനമില്ലെന്ന് പൊലീസ് ഉറപ്പാക്കണം, പരിശോധനയ്ക്ക് മുന്‍പ് ബ്രെത്ത്അലൈസര്‍ റീഡിങ് 0.000 ആകണമെന്ന് ഹൈക്കോടതി

      കൊച്ചി: ഡ്രൈവര്‍മാരെ ബ്രെത്ത്അലൈസര്‍ പരിശോധനയ്ക്ക് വിധേയമാക്കുന്നതിന് മുന്‍പ് ഉപകരണത്തിന്റെ റീഡിങ് പൂജ്യമാണെന്ന് ഉറപ്പാക്കാന്‍ പൊലീസിന് ബാധ്യതയുണ്ടെന്ന് കേരള ഹൈക്കോടതി. ബ്രെത്ത്അലൈസര്‍ ശരിയായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും മുന്‍ പരിശോധനകളില്‍ നിന്നുള്ള ഏതെങ്കിലും അവശിഷ്ട മദ്യത്തിന്റെ സ്വാധീനമില്ലെന്ന് ഉറപ്പാക്കണം എന്നുമാണ് കോടതി നിര്‍ദേശം. ഇക്കാര്യത്തില്‍ മതിയായ നടപടികള്‍ സ്വീകരിക്കണം എന്നാണ് സംസ്ഥാന പൊലീസ് മേധാവിക്ക് ഹൈക്കോടതി നല്‍കിയിരിക്കുന്ന നിര്‍ദേശം. തിരുവനന്തപുരം സ്വദേശി ശരണ്‍ കുമാര്‍ എസ് എന്നയാള്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കിക്കൊണ്ടാണ് ജസ്റ്റിസ് വി ജി അരുണിന്റെ ഉത്തരവ്. 2024 ഡിസംബര്‍ 30 ന് രാത്രി തിരുവനന്തപുരം മെഡിക്കല്‍ കോളേജ്-കുമാരപുരം റോഡില്‍ വാഹന പരിശോധനയ്ക്കിടയില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി. ഹര്‍ജിക്കാരന്‍ മദ്യം കഴിച്ചിട്ടുണ്ടെന്ന സംശയത്തെത്തുടര്‍ന്ന് ബ്രെത്ത്അലൈസര്‍ പരിശോധന നടത്തിയ ശേഷം കേസെടുക്കുകയും ചെയ്തിരുന്നു. എന്നാല്‍, അന്തിമ റിപ്പോര്‍ട്ടിനൊപ്പം ഹാജരാക്കിയ ബ്രെത്ത്അലൈസര്‍ പരിശോധനയുടെ പ്രിന്റൗട്ടില്‍, ഹര്‍ജിക്കാരന്റെ ശ്വസന സാമ്പിള്‍ എടുക്കുന്നതിന് തൊട്ടുമുമ്പ് നടത്തിയ ബ്ലാങ്ക് ടെസ്റ്റിലെ റീഡിംഗ് 412 എംജി /100 എംഎല്‍ ആണെന്നാണ്…

      Read More »
    • തുടരുന്ന അനാസ്ഥയില്‍ പൊലിയുന്ന ജീവനുകള്‍; പൊട്ടിവീണ ലൈനില്‍നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചു, അപകടം നെടുമങ്ങാട്

      തിരുവനന്തപുരം: പൊട്ടിവീണ വൈദ്യുതി ലൈനില്‍ നിന്നും ഷോക്കേറ്റ് യുവാവ് മരിച്ചു. തിരുവനന്തപുരം നെടുമങ്ങാടാണ് അപകടം. പനയമുട്ടം സ്വദേശി അക്ഷയ് (19) ആണ് മരിച്ചത്. ബൈക്കില്‍ യാത്ര ചെയ്തിരുന്ന മൂന്ന് പേരാണ് അപകടത്തില്‍പ്പെട്ടത്. കനത്തമഴയില്‍ മരക്കൊമ്പ് ഇടിഞ്ഞുവീണാണ് വൈദ്യുതി ലൈന്‍ പൊട്ടിയതെന്നാണ് പ്രാഥമിക വിവരം. ഇലക്ട്രിക് പോസ്റ്റ് മുറിഞ്ഞ് റോഡില്‍ വീണ ലൈനുകളിലേക്ക് യുവാക്കള്‍ സഞ്ചരിച്ച ബൈക്ക് കയറുകയിരുന്നു. രാത്രി വൈകി കാറ്ററിങ് ജോലി കഴിഞ്ഞ് മടങ്ങിയ യുവാക്കള്‍ ആണ് അപകടത്തിന് ഇരയായത്. ബിരുദ വിദ്യാര്‍ഥിയാണ് മരിച്ച അക്ഷയ്. ഇന്നലെ രാത്രി പന്ത്രണ്ട് മണിയോടെ ആയിരുന്നു അപകടം. പൊട്ടിവീണ ഇലക്ട്രിക് കമ്പിയിലേക്ക് ബൈക്ക് കയറിയാണ് അപകടം. ബൈക്കിലുണ്ടായിരുന്ന മറ്റ് രണ്ട് പേര്‍ക്ക് കാര്യമായ പരിക്കുകളില്ല.

      Read More »
    • രാത്രി കുഞ്ഞുമായി സ്‌കൂട്ടറിലെത്തി പുഴയില്‍ ചാടി; യുവതിയുടെ മൃതദേഹം കണ്ടെത്തി, കുഞ്ഞിനായി തിരച്ചില്‍

      കണ്ണൂര്‍: പഴയങ്ങാടിയില്‍ കുഞ്ഞുമായി പുഴയില്‍ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി. വയലപ്ര സ്വദേശിനി എം.വി റീമയാണ് മരിച്ചത്. ഇവരുടെ മൂന്നു വയസ്സുള്ള മകനായി അഗ്‌നിരക്ഷാ സേന തിരച്ചില്‍ തുടരുകയാണ്. രാത്രി 12.45 ഓടെ വെങ്ങര ചെമ്പല്ലിക്കുണ്ട് പാലത്തിനു മുകളില്‍നിന്നാണ് മകനൊപ്പം റീമ പുഴയിലേക്ക് ചാടിയത്. രാത്രി തന്നെ തിരച്ചില്‍ ആരംഭിച്ചെങ്കിലും ഇരുവരെയും കണ്ടെത്താന്‍ കഴിഞ്ഞില്ല.ഇന്ന് രാവിലെ വീണ്ടും തിരച്ചില്‍ നടത്തിയപ്പോഴാണ് റീമയുടെ മൃതദേഹം കണ്ടെത്തിയത്. വീട്ടുകാര്‍ ഉറങ്ങിക്കിടക്കുന്നതിനിടെ യുവതി കുഞ്ഞുമായി പുറത്തിറങ്ങുകയായിരുന്നു. വീട്ടുകാര്‍ എഴുന്നേറ്റപ്പോള്‍ യുവതിയെ കാണാത്തതിനെ തുടര്‍ന്ന് തിരച്ചില്‍ നടത്തുന്നതിനിടെയാണ് റീമ ഉപയോഗിച്ച ഇരുചക്ര വാഹനം ചെല്ലമ്പിക്കുണ്ടിലെ പാലത്തില്‍ കണ്ടെത്തിയത്. ഫയര്‍ഫോഴ്സും സ്‌കൂബ ടീമും നടത്തിയ തിരച്ചിലിലാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

      Read More »
    • രണ്ടുലക്ഷം ശമ്പളം; എന്നും 3000 രൂപയുടെ മദ്യം; സ്ത്രീധനമായി കൊടുത്തത് 48 പവനും ബൈക്കും; വിവാഹം കഴിഞ്ഞതു മുതല്‍ പീഡനം; ഡിവോഴ്‌സിന്റെ വക്കില്‍ എത്തിയപ്പോള്‍ മാപ്പു പറഞ്ഞു കാലുപിടിച്ചു; അതുല്യയുടെ മരണത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

      കൊച്ചി: ഷാര്‍ജയിലെ ഫ്‌ളാറ്റില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പതിനേഴാം വയസിലായിരുന്നു സതീഷുമായുള്ള അതുല്യയുടെ വിവാഹം ഉറപ്പിച്ചത്. കല്യാണം കഴിഞ്ഞതു മുതല്‍ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. സതീഷ് അതുല്യയെ മര്‍ദിക്കുന്നതും പതിവായിരുന്നു. മൂന്ന് മാസം മുന്‍പാണ് അതുല്യ നാട്ടില്‍ നിന്ന് ഷാര്‍ജയിലേക്ക് പോയത്. 19 ആം വയസിലായിരുന്നു സതീഷ് അതുല്യയെ കല്യാണം കഴിച്ചത്. 48 പവന്‍ സ്വര്‍ണവും ബൈക്കും സ്ത്രീധനമായി നല്‍കിയെന്നും അതില്‍ തൃപ്തിയില്ലാതെയായിരുന്നു ആദ്യം പീഡനമെന്നും അതുല്യയുടെ അച്ഛന്‍ പറഞ്ഞു. കല്യാണം കഴിഞ്ഞയുടന്‍തന്നെ പീഡനം തുടങ്ങി, വേര്‍പാടിന്റെ വക്കിലെത്തിയപ്പോള്‍ അവന്‍ മാപ്പ് പറഞ്ഞ് കാലുപിടിച്ചു, വീണ്ടും ഒരുമിച്ചു, അതുല്യയുടെ പിതാവ് പറഞ്ഞു. അതേ സമയം അതുല്യ ഭര്‍ത്താവില്‍ നിന്ന് നേരിട്ടത് ക്രൂര പീഡനമാണെന്ന് തെളിയിക്കുന്ന വിഡിയോകള്‍ പുറത്തുവന്നിരുന്നു. ഇതില്‍ സതീഷ് കസേര ഉയര്‍ത്തി അതുല്യയെ ആക്രമിക്കുന്ന ദൃശ്യങ്ങളുണ്ടായിരുന്നു. ശരീരത്തിലേറ്റ ചതവുകളുടേയും മുറിവുകളുടേയും പാടുകള്‍ അതുല്യ തന്നെ പകര്‍ത്തിയിരുന്നു. ഇതും പുറത്തുവന്നിട്ടുണ്ട്. ALSO READ  ചൈനയുടെ ഉപരോധം; ഇന്ത്യന്‍…

      Read More »
    • അതുല്യയുടെ ഭര്‍ത്താവ് സൈക്കോ; മരണത്തിനു തൊട്ടുമുമ്പുള്ള ചിത്രങ്ങളും ക്രൂരമായി ആക്രമിക്കുന്നതിന്റെ വീഡിയോകളും പുറത്ത്; ശരീരത്തില്‍ മര്‍ദനമേറ്റ പാടുകള്‍; ദൃശ്യങ്ങളില്‍ ഉച്ചത്തില്‍ നിലവിളിക്കുന്നതിന്റെ ശബ്ദവും; പരാതിയുമായി മാതാപിതാക്കള്‍

      കൊല്ലം: മലയാളി യുവതിയെ ഷാര്‍ജയിലെ ഫ്‌ലാറ്റില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഞെട്ടിക്കുന്ന വിഡിയോകളും ചിത്രങ്ങളും പുറത്ത്. കൊല്ലം ചവറ കോയിവിളയില്‍ അതുല്യ സതീഷ് (30) ആണ് ഷാര്‍ജ റോളയിലെ ഫ്‌ലാറ്റില്‍ മരിച്ചത്. ദുബായിലെ കെട്ടിടനിര്‍മാണ കമ്പനിയില്‍ എന്‍ജിനീയറായ ഭര്‍ത്താവ് സതീഷ് അതുല്യയെ ക്രൂരമായി ആക്രമിച്ചിരുന്നുവെന്ന് വ്യക്തമാക്കുന്നതാണ് പുറത്ത് വന്ന വിഡിയോകള്‍. മരണത്തിന് തൊട്ട് മുന്‍പുള്ള ദിവസം ചില ചിത്രങ്ങളും വിഡിയോകളും അടുത്ത ബന്ധുവിന് അതുല്യ അയച്ചു നല്‍കിയിരുന്നു. ആ വീട്ടില്‍ അതുല്യ അനുഭവിച്ചിരുന്ന മാനസിക, ശാരീരിക പീഡനം വ്യക്തമാക്കുന്ന വിഡിയോകളാണ് പുറത്ത് വന്നിരിക്കുന്നത്. അതുല്യയുടെ ശരീരത്തില്‍ മര്‍ദനമേറ്റ നിരവധി പാടുകള്‍ കാണാം. വിഡിയോകളില്‍ അതുല്യ ഉച്ചത്തില്‍ നിലവിളിക്കുന്ന ശബ്ദവും കേള്‍ക്കാം. സൈക്കോയെപ്പോലെയാണ് വിഡിയോകളില്‍ ഭര്‍ത്താവ് പെരുമാറുന്നത്. ആക്രമണ സമയത്ത് പരസ്പര ബന്ധമില്ലാത്ത എന്തൊക്കെയോ കാര്യങ്ങള്‍ പറയുന്നുമുണ്ട്. മകളുടെ മരണത്തിന് പിന്നാലെ, ചവറ തെക്കുംഭാഗം പൊലീസില്‍ പരാതിയുമായി മാതാപിതാക്കള്‍ എത്തിയിട്ടുണ്ട്. അതുല്യയുടെ ഭര്‍ത്താവ് സതീഷ് സ്ഥിരം മദ്യപിക്കുന്നയാളാണെന്നും, മദ്യപിച്ചാല്‍ അതുല്യയെ ദേഹോപദ്രവം…

      Read More »
    Back to top button
    error: