Breaking NewsCrimeKeralaLead NewsNEWSPravasi

അതുല്യയുടെ ഭര്‍ത്താവ് സൈക്കോ; മരണത്തിനു തൊട്ടുമുമ്പുള്ള ചിത്രങ്ങളും ക്രൂരമായി ആക്രമിക്കുന്നതിന്റെ വീഡിയോകളും പുറത്ത്; ശരീരത്തില്‍ മര്‍ദനമേറ്റ പാടുകള്‍; ദൃശ്യങ്ങളില്‍ ഉച്ചത്തില്‍ നിലവിളിക്കുന്നതിന്റെ ശബ്ദവും; പരാതിയുമായി മാതാപിതാക്കള്‍

കൊല്ലം: മലയാളി യുവതിയെ ഷാര്‍ജയിലെ ഫ്‌ലാറ്റില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഞെട്ടിക്കുന്ന വിഡിയോകളും ചിത്രങ്ങളും പുറത്ത്. കൊല്ലം ചവറ കോയിവിളയില്‍ അതുല്യ സതീഷ് (30) ആണ് ഷാര്‍ജ റോളയിലെ ഫ്‌ലാറ്റില്‍ മരിച്ചത്. ദുബായിലെ കെട്ടിടനിര്‍മാണ കമ്പനിയില്‍ എന്‍ജിനീയറായ ഭര്‍ത്താവ് സതീഷ് അതുല്യയെ ക്രൂരമായി ആക്രമിച്ചിരുന്നുവെന്ന് വ്യക്തമാക്കുന്നതാണ് പുറത്ത് വന്ന വിഡിയോകള്‍.

മരണത്തിന് തൊട്ട് മുന്‍പുള്ള ദിവസം ചില ചിത്രങ്ങളും വിഡിയോകളും അടുത്ത ബന്ധുവിന് അതുല്യ അയച്ചു നല്‍കിയിരുന്നു. ആ വീട്ടില്‍ അതുല്യ അനുഭവിച്ചിരുന്ന മാനസിക, ശാരീരിക പീഡനം വ്യക്തമാക്കുന്ന വിഡിയോകളാണ് പുറത്ത് വന്നിരിക്കുന്നത്. അതുല്യയുടെ ശരീരത്തില്‍ മര്‍ദനമേറ്റ നിരവധി പാടുകള്‍ കാണാം. വിഡിയോകളില്‍ അതുല്യ ഉച്ചത്തില്‍ നിലവിളിക്കുന്ന ശബ്ദവും കേള്‍ക്കാം. സൈക്കോയെപ്പോലെയാണ് വിഡിയോകളില്‍ ഭര്‍ത്താവ് പെരുമാറുന്നത്. ആക്രമണ സമയത്ത് പരസ്പര ബന്ധമില്ലാത്ത എന്തൊക്കെയോ കാര്യങ്ങള്‍ പറയുന്നുമുണ്ട്. മകളുടെ മരണത്തിന് പിന്നാലെ, ചവറ തെക്കുംഭാഗം പൊലീസില്‍ പരാതിയുമായി മാതാപിതാക്കള്‍ എത്തിയിട്ടുണ്ട്.

Signature-ad

അതുല്യയുടെ ഭര്‍ത്താവ് സതീഷ് സ്ഥിരം മദ്യപിക്കുന്നയാളാണെന്നും, മദ്യപിച്ചാല്‍ അതുല്യയെ ദേഹോപദ്രവം ഏല്‍പ്പിക്കാറുണ്ടെന്നും പറഞ്ഞിരുന്നതായി ബന്ധുക്കള്‍ ആരോപിക്കുന്നു. ദമ്പതികളുടെ ഏക മകള്‍ ആരാധിക (10) അതുല്യയുടെ മാതാപിതാക്കളോടൊപ്പം നാട്ടില്‍ സ്‌കൂളില്‍ പഠിക്കുകയാണ്. ഷാര്‍ജ ഫോറന്‍സിക് വിഭാഗത്തിലുള്ള മൃതദേഹം നിയമപരമായ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം നാട്ടിലേക്ക് കൊണ്ടുപോകുമെന്നാണ് വിവരം.

ശനിയാഴ്ച പുതിയ കമ്പനിയില്‍ ജോലിയില്‍ പ്രവേശിക്കാനിരിക്കെയാണ് കൊല്ലം സ്വദേശിനി അതുല്യ ശേഖരനെ ഷാര്‍ജയിലെ ഫ്‌ലാറ്റില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ചവറ കോയിവിളയില്‍ സ്വദേശിയായ അതുല്യയും ദുബായിലെ കെട്ടിടനിര്‍മാണ കമ്പനിയില്‍ എന്‍ജിനീയറായ ഭര്‍ത്താവ് സതീഷുമായി വഴക്കിട്ട ശേഷമാണ് മരണം സംഭവിച്ചതെന്നാണ് ബന്ധുക്കളുടെ ആരോപണം.

ശനിയാഴ്ച പുലര്‍ച്ചെയായിരുന്നു ഷാര്‍ജ റോള പാര്‍ക്കിന് സമീപത്തെ ഫ്‌ലാറ്റില്‍ അതുല്യ ശേഖരനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ശനിയാഴ്ച സഫാരി മാളിലെ ഒരു സ്ഥാപനത്തില്‍ പുതിയതായി ജോലിയില്‍ പ്രവേശിക്കാനിരിക്കെയാണ് അതുല്യ ജീവനൊടുക്കിയത്. ദുബായില്‍ ആരോമല്‍ കണ്‍സ്ട്രക്ഷന്‍ കമ്പനിയിലെ ജീവനക്കാരനാണ് സതീഷ് ശങ്കര്‍. ദമ്പതികളുടെ മകള്‍ നാട്ടിലാണ്.

അതുല്യയുടെ ഏക സഹോദരി ഷാര്‍ജയില്‍ ഇവരുടെ ഫ്‌ലാറ്റിന് അടുത്ത് തന്നെയാണ് താമസിക്കുന്നത്. ഇവര്‍ക്ക് അയച്ച വീഡിയോ ദൃശ്യങ്ങളില്‍ നിന്നാണ് അതുല്യ ഭര്‍തൃ പീഡനത്തിന് ഇരയായ കാര്യം പുറത്തറിയുന്നത്. ഇതിന് പിന്നാലെയാണ് കുടുംബം ചവറ തെക്കുംഭാഗം പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുന്നത്. പതിനൊന്ന് വര്‍ഷം മുമ്പാണ് അതുല്യയുടെയും സതീഷിന്റെയും വിവാഹം നടന്നത്.

വിവാഹം നടന്നതിനുശേഷം അതുല്യ കുറെ കാലം ഷാര്‍ജയിലുണ്ടായിരുന്നു. ഏകമകളും ഷാര്‍ജയില്‍ അവരോടൊപ്പം ഉണ്ടായിരുന്നു അതിനുശേഷമാണ് നാട്ടിലേക്ക് മടങ്ങിയെത്തിയത്. മാതാപിതാക്കള്‍ക്കൊപ്പം കുട്ടിയെ ആക്കിയ ശേഷം ഒരു വര്‍ഷം മുന്‍പാണ് അതുല്യ വീണ്ടും ഷാര്‍ജയിലേക്ക് പോയത്. shocking-videos-reveal-abuse-by-athulyas-husband-before-her-suicide

 

 

Back to top button
error: