Kerala

    • ‘ഹലോ.. ഞാന്‍ സുരേഷ് ഗോപിയാ, ഇവിടെ പോസ്റ്റ് ഒരണ്ണം അപകടാവസ്ഥയിലാ..!’; വൈദ്യുതി മന്ത്രിയെ വിളിച്ചതിനു പിന്നാലെ നടപടി; കെഎസ്ഇബി പറഞ്ഞത് രണ്ടാഴ്ചയ്ക്കുള്ളില്‍ നീക്കുമെന്ന്

      പാലാ: കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ ഇടപെടലില്‍ പാലാ പോളിടെക്നിക് കോളജിന് സമീപത്ത് അപകടകരമായ രീതിയില്‍നിന്നിരുന്ന വൈദ്യുത പോസ്റ്റ് മാറ്റിസ്ഥാപിച്ചു. സിനിമാ ഷൂട്ടിങ്ങിന്റെ ഭാഗമായി കോളജിലെത്തിയപ്പോഴാണ് പോസ്റ്റ് കാണുന്നത്. എപ്പോള്‍ വേണമെങ്കിലും ഒടിഞ്ഞു വീഴാവുന്ന രീതിയിലായിരുന്നു ഡ്യൂവല്‍ ലെഗ് വൈദ്യുത പോസ്റ്റ് . ‘ഒറ്റക്കൊമ്പന്‍’ എന്ന സിനിമയുടെ ഷൂട്ടിങ്ങിനെത്തിയപ്പോഴാണ് വിദ്യാര്‍ഥികള്‍ക്കും പോളിടെക്നിക്കിലെ ജീവനക്കാര്‍ക്കും ഭീഷണി ഉയര്‍ത്തി നില്‍ക്കുന്ന വൈദ്യുത പോസ്റ്റ് സുരേഷ് ഗോപിയുടെ ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് പ്രിന്‍സിപ്പാളുമായി അദ്ദേഹം സംസാരിച്ചു. കെഎസ്ഇബിയില്‍ വിവരം അറിയിച്ചിട്ടുണ്ടെന്നും രണ്ടാഴ്ചയ്ക്കുള്ളില്‍ നീക്കംചെയ്യാമെന്ന് അറിയിച്ചതായും പ്രിന്‍സിപ്പാള്‍ സുരേഷ് ഗോപിയെ ധരിപ്പിച്ചു. എന്നാല്‍, മഴ ശക്തമായിരിക്കുന്ന സാഹചര്യത്തില്‍ ഇനിയും വൈദ്യുത പോസ്റ്റ് നീക്കാതിരിക്കുന്നത് അപകടം ക്ഷണിച്ചുവരുത്തുന്നതിന് തുല്യമാണെന്ന് പറഞ്ഞ സുരേഷ് ഗോപി, വൈദ്യുത മന്ത്രി കെ. കൃഷ്ണന്‍കുട്ടിയെയും കെഎസ്ഇബി ചെയര്‍മാനെയും വിളിച്ച് സംസാരിച്ചു. തുടര്‍ന്ന് കെഎസ്ഇബി ജീവനക്കാര്‍വൈദ്യുത പോസ്റ്റ് മാറ്റിയിട്ടു.  

      Read More »
    • അതുല്യയുടെ മരണം: സതീഷിനെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു; സ്വകാര്യ കമ്പനി രേഖാമൂലം അറിയിച്ചു; നാട്ടിലെത്തിക്കാന്‍ ശ്രമം തുടരുന്നു; അതുല്യയെ വിവാഹം കഴിച്ചത് പൊതു ചടങ്ങില്‍ കണ്ട് ഇഷ്ടപ്പെട്ടശേഷമെന്നും വെളിപ്പെടുത്തല്‍

      ദുബായ്:  ഷാര്‍ജയിലെ ഫ്ലാറ്റില്‍ ജീവനൊടുക്കിയ കൊല്ലം സ്വദേശി അതുല്യയുടെ മരണത്തില്‍ ഭര്‍ത്താവ് സതീഷിനെതിരെ നടപടി. സതീഷിനെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടതായി ദുബായിലെ സ്വകാര്യ കമ്പനി രേഖാമൂലം അറിയിച്ചു. ഒരു വര്‍ഷം മുന്‍പാണ് സതീഷ് ഇവിടെ സൈറ്റ് എന്‍ജിനീയറായി ജോലിയില്‍ പ്രവേശിച്ചത്. ഭാര്യയെ സതീഷ് നിരന്തരം ഉപദ്രവിക്കുകയും ഗാര്‍ഹിക പീഡനത്തിന് വിധേയമാക്കുകയും ചെയ്തുവെന്നും മരണം സതീഷിന്‍റെ ഉപദ്രവം സഹിക്കവയ്യാതെയാണെന്നും ചൂണ്ടിക്കാട്ടി അതുല്യയുടെ ബന്ധുക്കള്‍ കമ്പനിക്ക് പരാതി നല്‍കിയിരുന്നു. ഷാര്‍ജയിലുള്ള സതീഷിനെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയോടെയാണ് ഷാര്‍ജയിലെ ഫ്ലാറ്റില്‍ തൂങ്ങിമരിച്ച നിലയില്‍ അതുല്യയെ കണ്ടെത്തിയത്. കെട്ടിട നിര്‍മാണ കമ്പനിയില്‍ എന്‍ജിനീയറായ ഭര്‍ത്താവ് സതീഷുമായി വഴക്കിട്ട ശേഷമായിരുന്നു മരിച്ചതെന്നാണ് ബന്ധുക്കള്‍ പറയുന്നത്. സതീഷ് കടുത്ത മദ്യപാനിയായിരുന്നുവെന്നും അതുല്യയെ ദേഹോപദ്രവം ഏല്‍പ്പിച്ചിരുന്നുവെന്നും കുടുംബവും സുഹൃത്തുക്കളും പറയുന്നു. മദ്യപിച്ചാണ് സതീഷ് താലികെട്ടാന്‍ എത്തിയതെന്ന് അതുല്യയുടെ അച്ഛന്‍ വെളിപ്പെടുത്തി. തങ്ങളുടെ വീട്ടിലെ കിണറ്റില്‍ ചാടി മരിക്കുമെന്ന് സതീഷിന്‍റെ അമ്മ ഭീഷണിപ്പെടുത്തിയത് കൊണ്ടാണ് വിവാഹം നടത്തിയതെന്നും ബാറില്‍…

      Read More »
    • 20000 ഡോളർ അക്കൗണ്ടിലേക്ക് ഇട്ടുകൊടുത്തതിനു പിന്നാലെ സാമൂവൽ ജെറോം സ്വമേധയ ഗ്രൂപ്പിവിട്ട് പുറത്തുപോയി, ദീപ ജോസഫ്, ബാബു ജോൺ മാറ്റിനിർത്താൻ തീരുമാനം, ആരെയും അറിയിക്കാതിരുന്നത് നിമിഷയുടെ മോചനത്തിന് തടസമുണ്ടാകാതിരിക്കാൻ- അഡ്വ സുഭാഷ് ചന്ദ്രൻ

      യെമനിൽ കൊല്ലപ്പെട്ട തലാൽ മെഹ്‌ദിയുടെ സഹോദരൻ സാമൂവൽ ജെറോമിനെതിരെ ഗുരുതരമായ ആരോപണങ്ങളുന്നയിച്ച സാഹചര്യത്തിൽ വിശ​ദീകരണവുമായി സേവ് നിമിഷപ്രിയ ഇന്റർനാഷണൽ ആക്ഷൻ കൗൺസിൽ നിയമസമിതി കൺവീനർ അഡ്വ. സുഭാഷ് ചന്ദ്രൻ. കഴിഞ്ഞ ഡിസംബർ അവസാനം മുതൽ സാമുവേൽ ജെറോം നിമിഷപ്രിയ ആക്ഷൻ കൗൺസിലിന്റെ ഭാഗമല്ലയെന്നാണ് ഫേസ് ബുക്കിലൂടെ അഡ്വ. സുഭാഷ് ചന്ദ്രൻ അറിയിച്ചിരിക്കുന്നത്. ഇതുവരെ ഇക്കാര്യം വെളിപ്പെടുത്താതിരുന്നത് നിമിഷയുടെ മോചനത്തെ പ്രതികൂലമായി ബാധിക്കുമെന്നതിനാലാണെന്നും അഡ്വ. സുഭാഷ് ചന്ദ്രൻ പറയുന്നു. സാമൂവൽ ജെറോം 2024 ഡിസംബർ തൊട്ട് നിമിഷപ്രിയ ആക്ഷൻ കൗൺസിലിന്റെ ഭാഗമല്ല. രണ്ടാംഘട്ടത്തിൽ ആവശ്യപ്പെട്ട 20000 ഡോളർ ഡിസംബർ 27 ന് ആക്ഷൻ കൗൺസിൽ എംബസി മുഖേന ട്രാൻസ്ഫർ ചെയ്തു നൽകിയ ഉടനെ, ഡിസംബർ 28 ന് അദ്ദേഹം സ്വമേധയാ കൗൺസിലിന്റെ ഗ്രൂപ്പിവിട്ട് പുറത്തുപോയിയെന്നും ഇതുവരെ നടന്ന പ്രവർത്തനങ്ങളുടെ വിവരങ്ങൾ തിരക്കിയതാണ് പ്രകോപനമെന്നും കുറിപ്പിൽ പറയുന്നു. കൂടാതെ നിമിഷയുടെ വധശിക്ഷ നീട്ടിവെച്ചതിൽ കാന്തപുരത്തിനോ യെമനിലെ സുഫി പണ്ഡിതർക്കോ യാതൊരു പങ്കുമില്ലെന്ന് ജെറോമീനൊപ്പം ചാനലുകളിൽ…

      Read More »
    • കയ്യാങ്കളിക്കു പിന്നാലെ കേസുംകൂട്ടവും; സേനയ്ക്ക് അവമതിപ്പുണ്ടാക്കി, ‘ഇരട്ട പൊലീസുകാര്‍ക്ക്’ സസ്പെന്‍ഷന്‍

      തൃശൂര്‍: കയ്യാങ്കളിയില്‍ ഇരട്ട സഹോദരന്മാരായ പൊലീസുകാര്‍ക്ക് സസ്പെന്‍ഷന്‍. വടക്കാഞ്ചേരി പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ ദിലീപ് കുമാറും പഴയന്നൂര്‍ പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ പ്രദീപിനെയുമാണ് തൃശൂര്‍ സിറ്റി പൊലീസ് സസ്പെന്‍ഡ് ചെയ്തത്. പൊലീസ് സേനയ്ക്ക് അവമതിപ്പുണ്ടായതിനാണ് നടപടി. കയ്യാങ്കളിയില്‍ പൊലീസ് കേസെടുത്തിരുന്നു. ചേലക്കോടുള്ള വീടിന് മുന്നിലെ വഴിയില്‍ ചപ്പുചവറുകള്‍ ഇട്ടതുമായി ബന്ധപ്പെട്ട വാക്കുതര്‍ക്കമാണ് കയ്യാങ്കളിയില്‍ കലാശിച്ചത്. തുടര്‍ന്ന് ഇരുവരും ചേലക്കര ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. ചേലക്കരയിലെ സ്പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥനായ ദിലീപ് കുമാറിനെ അടുത്തിടെയാണ് വടക്കാഞ്ചേരിക്ക് സ്ഥലം മാറ്റിയത്. ഇരുവരും തമ്മില്‍ നേരത്തെ സ്വത്ത്, അതിര്‍ത്തി തര്‍ക്കം നിലനിന്നിരുന്നു. ഞായറാഴ്ച രാവിലെ ആറരയോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്.    

      Read More »
    • സാമുവല്‍ ജെറോം അഭിഭാഷകന്‍ അല്ല, മധ്യസ്ഥ ചര്‍ച്ച നടത്തിയിട്ടില്ല; വധശിക്ഷാ വിധി അംഗീകരിച്ചശേഷം കണ്ടപ്പോള്‍ ‘അഭിനന്ദനങ്ങള്‍’ പറഞ്ഞു! ഗുരുതര ആരോപണങ്ങളുമായി തലാലിന്റെ സഹോദരന്‍

      സന: നിമിഷപ്രിയ കേസില്‍ സാമുവല്‍ ജെറോമിന്റെ അവകാശവാദങ്ങള്‍ തള്ളി കൊല്ലപ്പെട്ട തലാലിന്റെ സഹോദരന്‍ അബ്ദുല്‍ ഫത്താഹ് മഹ്ദി. സാമുവലിനെതിരെ ഗുരുതര ആരോപണങ്ങളാണ് മഹ്ദി ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ ഉന്നയിച്ചിട്ടുള്ളത്. ‘സേവ് നിമിഷ പ്രിയ ഇന്റര്‍നാഷണല്‍ ആക്ഷന്‍ കൗണ്‍സില്‍’ കാലങ്ങളായി സാമുവല്‍ ജെറോമിന് എതിരെ ഉന്നയിച്ച് കൊണ്ടിരിക്കുന്ന സാമ്പത്തിക തട്ടിപ്പ് ഉള്‍പ്പെടെയുള്ള ഗുരുതരമായ ആരോപണങ്ങളെ ശരിവെക്കുന്നത് കൂടിയാണ് അബ്ദുല്‍ ഫത്താഹ് മഹ്ദിയുടെ പോസ്റ്റ്. കേസിലെ അഭിഭാഷകന്‍ എന്ന പേരിലായിരുന്നു സാമുവല്‍ ജെറോം മലയാളം മാധ്യമങ്ങളിലും ബിബിസി ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര മാധ്യമങ്ങളിലും നിറഞ്ഞു നിന്നത്. എന്നാല്‍, സാമുവല്‍ ജെറോം അഭിഭാഷകന്‍ അല്ലെന്നും പ്രതിയുടെ കുടുംബത്തിന്റെ യമനിലെ പ്രതിനിധിയായി പവര്‍ ഓഫ് അറ്റോര്‍ണി ഉള്ള ആള്‍ മാത്രമാണെന്നും അദ്ദേഹം പറയുന്നു. മാത്രമല്ല, സാമുവല്‍ ഈ കേസില്‍ ഇതുവരെ കാര്യമായ യാതൊരു ഇടപെടലും നടത്തിയിട്ടില്ലെന്നും, ഇന്നേവരെ ഒരു മധ്യസ്ഥ ചര്‍ച്ചക്ക് ഞങ്ങളെ ബന്ധപ്പെടുകയോ വിളിക്കുകയോ ഒരു ടെക്സ്റ്റ് മെസ്സേജ് പോലും ഉണ്ടായിട്ടില്ലെന്നും മഹ്ദി പറയുന്നു. പ്രസിഡന്റ് വധശിക്ഷ വിധി…

      Read More »
    • ഫുട്‌ബോള്‍ പ്രണയി, ജീവകാരുണ്യ പ്രവര്‍ത്തക, കരളുറപ്പിന്റെ പെണ്‍പതിപ്പ്… കേരളത്തിലെ ആദ്യ ഇറച്ചിവെട്ടുകാരി റുഖിയ ഓര്‍മയാകുമ്പോള്‍

      വയനാട്: മൂന്നുപതിറ്റാണ്ടുകാലം ചുണ്ടേല്‍ മത്സ്യ- മാംസ മാര്‍ക്കറ്റില്‍ ഇറച്ചിവെട്ടുകാരിയും കേരളത്തിലെ ആദ്യ ഇറച്ചിവെട്ടുകാരിയുമായ ശ്രീപുരം റൂഖിയ (66) അന്തരിച്ചു. വെല്ലുവിളി നിറഞ്ഞ മേഖലയില്‍ കരുത്തുകാട്ടിയതിന്റെ പേരില്‍ 2022ലെ വനിതാദിനത്തില്‍ ‘കിലെ’ റുഖിയയെ ആദരിച്ചിരുന്നു. ഒറ്റയില്‍ ഖാദര്‍-പാത്തുമ്മ ദമ്പതികളുടെ മകളാണ്. ഞായറാഴ്ച ചുണ്ടേല്‍ ശ്രീപുരത്തുള്ള ഒറ്റയില്‍ വീട്ടിലായിരുന്നു അന്ത്യം. പിതാവ് മരിച്ചതോടെയാണ് പത്താം വയസില്‍ കുടുംബഭാരം റുഖിയയുടെ ചുമലിലാകുന്നത്. പാത്തുമ്മയുടേയും ഒമ്പത് മക്കളില്‍ അഞ്ചാമത്തെയാളായിരുന്നു റുഖിയ. ആദ്യം ചുണ്ടേല്‍ എസ്റ്റേറ്റിലായിരുന്നു ജോലി. കൂലി തികയാതെ വന്നതോടെ ഇറച്ചിവെട്ട് ജോലിയിലേക്ക് തിരിയുകയായിരുന്നു. 1989-ലാണ് റുഖിയ ചുണ്ടേലില്‍ ‘ഓക്കെ ബീഫ് സ്റ്റാള്‍’ തുടങ്ങിയത്. എന്നാല്‍, ഒരു സ്ത്രീ ഇങ്ങനെയൊരു കച്ചവടം തുടങ്ങുന്നതില്‍ വലിയ എതിര്‍പ്പുകള്‍ വന്നു. ബന്ധുക്കളും നാട്ടുകാരും റുഖിയയെ എതിര്‍ത്തു. ഇത് പുരുഷന്‍മാരുടെ ജോലിയാണെന്നും സ്ത്രീകള്‍ക്ക് ചേര്‍ന്നത് അല്ലെന്നുമായിരുന്നു അവരുടെ പക്ഷം. എന്നാല്‍ ഇതെല്ലാം മറികടന്ന് അവര്‍ തന്റെ സ്വപ്നം സാക്ഷാത്കരിച്ചു. ഈ കച്ചവടത്തിലൂടെ നാല് ഏക്കര്‍ കാപ്പിത്തോട്ടവും വാങ്ങിയ റുഖിയ ഒരു വീടും…

      Read More »
    • കാര്‍ത്തികപ്പള്ളി സ്‌കൂളില്‍ 150 വര്‍ഷം പഴക്കമുള്ള കെട്ടിടത്തിന്റെ മേല്‍ക്കൂര തകര്‍ന്നു; മാധ്യമങ്ങളെ തടഞ്ഞ് ഭരണപക്ഷവും പ്രതിപക്ഷപ്രതിപക്ഷവും

      ആലപ്പുഴ: കാര്‍ത്തികപ്പള്ളിയില്‍ സ്‌കൂള്‍ കെട്ടിടം തകര്‍ന്നുവീണ സ്ഥലത്ത് സംഘര്‍ഷം. സ്ഥലത്തെത്തിയ മാധ്യമ പ്രവര്‍ത്തകരെ സിപിഎമ്മിന്റെയും കോണ്‍ഗ്രസിന്റെയും പ്രാദേശിക നേതാക്കളെത്തി പുറത്താക്കി. ക്ലാസുകള്‍ നടക്കുന്ന സമയമാണെന്നും കുട്ടികള്‍ക്ക് പഠിക്കണമെന്നും പറഞ്ഞാണ് സി.പി.എം പ്രവര്‍ത്തകര്‍ മാധ്യമങ്ങളെ ആദ്യം സ്ഥലത്തുനിന്ന് മാറ്റാന്‍ ശ്രമിച്ചത്. പിന്നാലെ യുഡിഎഫ് നേതാക്കളും എത്തി മാധ്യമ പ്രവര്‍ത്തകരോട് കയര്‍ക്കുകയായിരുന്നു. കഴിഞ്ഞദിവസമാണ് കാര്‍ത്തികപ്പള്ളി സര്‍ക്കാര്‍ യുപി സ്‌കൂളിലെ പ്രധാന കെട്ടിടത്തിത്തിന്റെ മേല്‍ക്കൂര ഭാഗികമായി തകര്‍ന്നുവീണത്. അവധി ദിവസമായതിനാല്‍ വലിയ ദുരന്തമാണ് ഒഴിവായത്. തകര്‍ന്ന കെട്ടിടത്തില്‍ ക്ലാസുകള്‍ പ്രവര്‍ത്തിക്കുന്നില്ലെന്നാണ് സ്‌കൂള്‍ അധികൃതര്‍ പറയുന്നത്. പക്ഷേ ഇവിടെ ക്ലാസുകള്‍ പ്രവര്‍ത്തിച്ചിരുന്നുവെന്ന് രക്ഷിതാക്കളും നാട്ടുകാരും പറയുന്നു. അപകടം നടന്ന ശേഷം സ്‌കൂള്‍ അധികൃതര്‍ ഇവിടത്തെ ക്ലാസ് മുറികളിലെ മേശകളും ബെഞ്ചുകളും ധൃതിപ്പെട്ട് എടുത്തുമാറ്റുകയായിരുന്നുവെന്നും നാട്ടുകാര്‍ ആരോപിച്ചു. 200 വര്‍ഷത്തോളം പഴക്കമുള്ളതാണ് സ്‌കൂള്‍. മേല്‍ക്കൂര തകര്‍ന്ന കെട്ടിടത്തിന് 150 വര്‍ഷത്തിലേറെ പഴക്കമുണ്ട്. ഇക്കാരണത്താല്‍ തന്നെ സ്‌കൂളിന് പഞ്ചായത്തില്‍ നിന്ന് ഫിറ്റ്‌നസ് അനുവദിച്ചിരുന്നില്ലെന്ന് പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞിരുന്നു. രണ്ടു വര്‍ഷമായി…

      Read More »
    • ഇനി ഞാന്‍ ‘ഇ’റങ്ങട്ടെ! എഫ് 35 നാളെ മടങ്ങും; വാടകയിനത്തില്‍ വിമാനത്താവളത്തിനും എയര്‍ ഇന്ത്യയ്ക്കും ലക്ഷങ്ങള്‍

      തിരുവനന്തപുരം: തകരാര്‍ പരിഹരിച്ച് തിരികെപ്പറക്കാന്‍ സജ്ജമായ ബ്രിട്ടിഷ് യുദ്ധവിമാനത്തെ വിമാനത്താവളത്തിലെ ഹാങ്ങറില്‍നിന്ന് ഇന്നു പുറത്തിറക്കും. ഒരു മാസത്തിലേറെയായി തിരുവനന്തപുരം വിമാനത്താവളത്തില്‍ കുടുങ്ങിയ വിമാനം നാളെ തിരികെപ്പറക്കും. വിമാനം പുറത്തിറക്കി അന്തിമ പരിശോധനകള്‍ വിജയകരമായി പൂര്‍ത്തിയായാല്‍ ഇന്നു തന്നെ കൊണ്ടുപോകുന്നതും പരിഗണിക്കുന്നുണ്ട്. വിമാനത്തിന്റെ തകരാര്‍ പരിഹരിക്കാന്‍ ഏതാനും ആഴ്ചകള്‍ മുന്‍പെത്തിയ 14 അംഗ വിദഗ്ധ സംഘത്തെ തിരികെക്കൊണ്ടുപോകാന്‍ ബ്രിട്ടനില്‍ നിന്നുള്ള ഗ്ലോബ്മാസ്റ്റര്‍ വിമാനം നാളെയെത്തുമെന്നാണു വിവരം. വിമാനത്തിന്റെ ഹൈഡ്രോളിക് സംവിധാനത്തിന്റെ തകരാര്‍ പരിഹരിക്കാനെത്തിച്ച ഉപകരണങ്ങളും തിരികെക്കൊണ്ടുപോകും. ഇന്ത്യ-പസഫിക് മേഖലയില്‍ സഞ്ചരിക്കുകയായിരുന്ന ബ്രിട്ടിഷ് നാവികസേനയുടെ വിമാനവാഹിനി കപ്പലില്‍നിന്നു പറന്നുയര്‍ന്ന എഫ് 35 ബി യുദ്ധവിമാനം ഇന്ധനം കുറഞ്ഞതിനെ തുടര്‍ന്നാണ് ജൂണ്‍ 14ന് തിരുവനന്തപുരത്ത് ഇറക്കിയത്. അടിയന്തരമായി ഇറക്കുന്നതിനിടെ വിമാനത്തിന്റെ ഹൈഡ്രോളിക് സംവിധാനത്തിനു തകരാര്‍ സംഭവിച്ചു. വിമാനവാഹിനി കപ്പലില്‍നിന്ന് 2 എന്‍ജിനീയര്‍മാര്‍ ഹെലികോപ്റ്ററില്‍ തിരുവനന്തപുരത്ത് എത്തിയെങ്കിലും തകരാര്‍ പരിഹരിക്കാനായില്ല. പിന്നീട് ബ്രിട്ടനില്‍നിന്ന് വിദഗ്ധരെത്തി വിമാനം ഹാങ്ങറിലേക്ക് മാറ്റി അറ്റകുറ്റപ്പണി നടത്തുകയായിരുന്നു. ശത്രുവിന്റെ റഡാര്‍ കണ്ണുകളെ വെട്ടിക്കാന്‍…

      Read More »
    • ഇന്‍സ്പെക്ഷന്‍ ബംഗ്ലാവില്‍ സുഖവാസം: അനധികൃതമായി താമസിച്ചത് 2435 ദിവസം ; എം.എം മണിയുടെ പേഴ്സണല്‍ സ്റ്റാഫിനും ഗണ്‍മാനുമാനും ലക്ഷങ്ങള്‍ പിഴ

      ഇടുക്കി: കെഎസ്ഇബിയുടെ ഇന്‍സ്പെക്ഷന്‍ ബംഗ്ലാവില്‍ അനധികൃതമായി താമസിച്ചതിന് മുന്‍ മന്ത്രി എം.എം മണിയുടെ പേഴ്സണല്‍ സ്റ്റാഫിന് 3.96 ലക്ഷം രൂപ പിഴ. ചിത്തിരപുരം ഐബിയില്‍ 2435 ദിവസം പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങള്‍ അനധികൃതമായി താമസിച്ചതായാണ് കണ്ടെത്തല്‍. എം.എം മണിയുടെ പേഴ്സണല്‍ സ്റ്റാഫ് അംഗവും ഗണ്‍മാനുമാണ് ഐബിയില്‍ അനധികൃതമായി താമസിച്ചതെന്നാണ് കെഎസ്ഇബിയുടെ ഇന്റലിജന്‍സ് വിഭാഗം കണ്ടെത്തിയിരിക്കുന്നത്. എട്ട് വര്‍ഷത്തോളം അനധികൃതമായി ഇവിടെ താമസിച്ചതിനാണ് 3.96 ലക്ഷം രൂപ പിഴ ചുമത്തിയിരിക്കുന്നത്. കെഎസ്ഇബി ഇന്റലിജന്‍സ് വിഭാഗത്തിന്റെ റിപ്പോര്‍ട്ടില്‍ ഏതൊക്കെ സ്റ്റാഫ് അംഗങ്ങളാണെന്നോ ഇവരുടെ പേരുവിവരങ്ങളോ വ്യക്തമാക്കിയിട്ടില്ല. 2016 നവംബര്‍ മുതല്‍ 2017 ഡിസംബര്‍ വരെയുള്ള കാലത്ത് എം.എം മണിയുടെ സ്റ്റാഫിന് ഇവിടെ താമസിക്കാന്‍ അനുവാദമുണ്ടായിരുന്നു. എന്നാല്‍ ഇതിന് ശേഷം 2024 സെപ്റ്റംബര്‍ വരെ ഇവര്‍ ഇവിടെ തുടരുകയായിരുന്നു.

      Read More »
    • സമസ്തയ്ക്കു മുന്നില്‍ സാഷ്ടാംഗം? സ്‌കൂള്‍ സമയ മാറ്റത്തില്‍ മുസ്ലിം സംഘടനകളുമായി ചര്‍ച്ചയ്ക്ക്; തള്ളാനും കൊള്ളാനുമാകാതെ സര്‍ക്കാര്‍; മുസ്ലിംകള്‍ക്കു വഴങ്ങുന്നതില്‍ മറ്റു ന്യൂനപക്ഷങ്ങള്‍ക്ക് എതിര്‍പ്പ്; ബുധനാഴ്ച നിര്‍ണായകം

      കോഴിക്കോട്: സ്‌കൂള്‍ സമയമാറ്റത്തില്‍ മുസ്ലീം സംഘടനകളുമായി ചര്‍ച്ചയ്ക്ക് തയാറായി സര്‍ക്കാര്‍. ബുധനാഴ്ച തിരുവനന്തപുരത്താണു ചര്‍ച്ച. ഹൈസ്‌കൂള്‍ ക്ലാസുകളുടെ സമയം കൂട്ടിയത് ഹൈക്കോടതി നിര്‍ദേശപ്രകാരം ആയതിനാല്‍ തീരുമാനം തിരുത്താനാകില്ലെന്നായിരുന്നു വിദ്യാഭ്യാസമന്ത്രിയുടെ ഇതുവരെയുള്ള നിലപാട്. മദ്രസ പഠനത്തെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് ക്ലാസ് സമയം കൂട്ടിയതിനെ മുസ്‌ളീം സംഘടനകള്‍ എതിര്‍ക്കുന്നത്. തീരുമാനം തിരുത്തിയില്ലെങ്കില്‍ സെക്രട്ടേറിയറ്റിന്റ മുമ്പിലടക്കം സമരമിരിക്കുമെന്നാണ് ഇ കെ വിഭാഗം സമസ്തയുടെ മുന്നറിയിപ്പ്. സര്‍ക്കാരിനോട് അനുകൂല സമീപനം സ്വീകരിക്കുന്ന കാന്തപുരം കൂടി തീരുമാനം പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടതോടെയാണ് സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് വഴങ്ങിയിരിക്കുന്നത്. ഹൈക്കോടതി നിര്‍ദേശത്തിന്റ അടിസ്ഥാനത്തിലാണ് ഹൈസ്‌കൂള്‍ ക്‌സാസുകള്‍ രാവിലെയും വൈകിട്ടും 15 മിനിറ്റ് വീതം കൂട്ടിയത്. അതുകൊണ്ടുതന്നെ തീരുമാനം തിരുത്തണമെങ്കില്‍ കോടതിയുടെ അനുമതി വേണം. ചര്‍ച്ച നടത്തിയാലും തീരുമാനം മാറ്റാനാകില്ലെന്ന് വിദ്യാഭ്യാസമന്ത്രി നേരത്തെ തന്നെ വ്യക്തമാക്കിയതും അതുകൊണ്ടായിരുന്നു. മുസ്ലീം സമുദായത്തെ അവഗണിച്ച് മുന്നോട്ടുപോയാല്‍ തിക്തഫലം അനുഭവിക്കേണ്ടിവരുമെന്നായിരുന്നു മന്ത്രിയുടെ ഈ പ്രസ്താവനയോട് ഇകെ വിഭാഗത്തിന്റ പ്രതികരണം. രാവിലെത്തെ 15 മിനിറ്റ് ഒഴിവാക്കി വൈകിട്ട് അരമണിക്കൂറാക്കുക, അവധിസമയം…

      Read More »
    Back to top button
    error: