Kerala

    • രാത്രി കുഞ്ഞുമായി സ്‌കൂട്ടറിലെത്തി പുഴയില്‍ ചാടി; യുവതിയുടെ മൃതദേഹം കണ്ടെത്തി, കുഞ്ഞിനായി തിരച്ചില്‍

      കണ്ണൂര്‍: പഴയങ്ങാടിയില്‍ കുഞ്ഞുമായി പുഴയില്‍ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി. വയലപ്ര സ്വദേശിനി എം.വി റീമയാണ് മരിച്ചത്. ഇവരുടെ മൂന്നു വയസ്സുള്ള മകനായി അഗ്‌നിരക്ഷാ സേന തിരച്ചില്‍ തുടരുകയാണ്. രാത്രി 12.45 ഓടെ വെങ്ങര ചെമ്പല്ലിക്കുണ്ട് പാലത്തിനു മുകളില്‍നിന്നാണ് മകനൊപ്പം റീമ പുഴയിലേക്ക് ചാടിയത്. രാത്രി തന്നെ തിരച്ചില്‍ ആരംഭിച്ചെങ്കിലും ഇരുവരെയും കണ്ടെത്താന്‍ കഴിഞ്ഞില്ല.ഇന്ന് രാവിലെ വീണ്ടും തിരച്ചില്‍ നടത്തിയപ്പോഴാണ് റീമയുടെ മൃതദേഹം കണ്ടെത്തിയത്. വീട്ടുകാര്‍ ഉറങ്ങിക്കിടക്കുന്നതിനിടെ യുവതി കുഞ്ഞുമായി പുറത്തിറങ്ങുകയായിരുന്നു. വീട്ടുകാര്‍ എഴുന്നേറ്റപ്പോള്‍ യുവതിയെ കാണാത്തതിനെ തുടര്‍ന്ന് തിരച്ചില്‍ നടത്തുന്നതിനിടെയാണ് റീമ ഉപയോഗിച്ച ഇരുചക്ര വാഹനം ചെല്ലമ്പിക്കുണ്ടിലെ പാലത്തില്‍ കണ്ടെത്തിയത്. ഫയര്‍ഫോഴ്സും സ്‌കൂബ ടീമും നടത്തിയ തിരച്ചിലിലാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

      Read More »
    • രണ്ടുലക്ഷം ശമ്പളം; എന്നും 3000 രൂപയുടെ മദ്യം; സ്ത്രീധനമായി കൊടുത്തത് 48 പവനും ബൈക്കും; വിവാഹം കഴിഞ്ഞതു മുതല്‍ പീഡനം; ഡിവോഴ്‌സിന്റെ വക്കില്‍ എത്തിയപ്പോള്‍ മാപ്പു പറഞ്ഞു കാലുപിടിച്ചു; അതുല്യയുടെ മരണത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

      കൊച്ചി: ഷാര്‍ജയിലെ ഫ്‌ളാറ്റില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പതിനേഴാം വയസിലായിരുന്നു സതീഷുമായുള്ള അതുല്യയുടെ വിവാഹം ഉറപ്പിച്ചത്. കല്യാണം കഴിഞ്ഞതു മുതല്‍ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. സതീഷ് അതുല്യയെ മര്‍ദിക്കുന്നതും പതിവായിരുന്നു. മൂന്ന് മാസം മുന്‍പാണ് അതുല്യ നാട്ടില്‍ നിന്ന് ഷാര്‍ജയിലേക്ക് പോയത്. 19 ആം വയസിലായിരുന്നു സതീഷ് അതുല്യയെ കല്യാണം കഴിച്ചത്. 48 പവന്‍ സ്വര്‍ണവും ബൈക്കും സ്ത്രീധനമായി നല്‍കിയെന്നും അതില്‍ തൃപ്തിയില്ലാതെയായിരുന്നു ആദ്യം പീഡനമെന്നും അതുല്യയുടെ അച്ഛന്‍ പറഞ്ഞു. കല്യാണം കഴിഞ്ഞയുടന്‍തന്നെ പീഡനം തുടങ്ങി, വേര്‍പാടിന്റെ വക്കിലെത്തിയപ്പോള്‍ അവന്‍ മാപ്പ് പറഞ്ഞ് കാലുപിടിച്ചു, വീണ്ടും ഒരുമിച്ചു, അതുല്യയുടെ പിതാവ് പറഞ്ഞു. അതേ സമയം അതുല്യ ഭര്‍ത്താവില്‍ നിന്ന് നേരിട്ടത് ക്രൂര പീഡനമാണെന്ന് തെളിയിക്കുന്ന വിഡിയോകള്‍ പുറത്തുവന്നിരുന്നു. ഇതില്‍ സതീഷ് കസേര ഉയര്‍ത്തി അതുല്യയെ ആക്രമിക്കുന്ന ദൃശ്യങ്ങളുണ്ടായിരുന്നു. ശരീരത്തിലേറ്റ ചതവുകളുടേയും മുറിവുകളുടേയും പാടുകള്‍ അതുല്യ തന്നെ പകര്‍ത്തിയിരുന്നു. ഇതും പുറത്തുവന്നിട്ടുണ്ട്. ALSO READ  ചൈനയുടെ ഉപരോധം; ഇന്ത്യന്‍…

      Read More »
    • അതുല്യയുടെ ഭര്‍ത്താവ് സൈക്കോ; മരണത്തിനു തൊട്ടുമുമ്പുള്ള ചിത്രങ്ങളും ക്രൂരമായി ആക്രമിക്കുന്നതിന്റെ വീഡിയോകളും പുറത്ത്; ശരീരത്തില്‍ മര്‍ദനമേറ്റ പാടുകള്‍; ദൃശ്യങ്ങളില്‍ ഉച്ചത്തില്‍ നിലവിളിക്കുന്നതിന്റെ ശബ്ദവും; പരാതിയുമായി മാതാപിതാക്കള്‍

      കൊല്ലം: മലയാളി യുവതിയെ ഷാര്‍ജയിലെ ഫ്‌ലാറ്റില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഞെട്ടിക്കുന്ന വിഡിയോകളും ചിത്രങ്ങളും പുറത്ത്. കൊല്ലം ചവറ കോയിവിളയില്‍ അതുല്യ സതീഷ് (30) ആണ് ഷാര്‍ജ റോളയിലെ ഫ്‌ലാറ്റില്‍ മരിച്ചത്. ദുബായിലെ കെട്ടിടനിര്‍മാണ കമ്പനിയില്‍ എന്‍ജിനീയറായ ഭര്‍ത്താവ് സതീഷ് അതുല്യയെ ക്രൂരമായി ആക്രമിച്ചിരുന്നുവെന്ന് വ്യക്തമാക്കുന്നതാണ് പുറത്ത് വന്ന വിഡിയോകള്‍. മരണത്തിന് തൊട്ട് മുന്‍പുള്ള ദിവസം ചില ചിത്രങ്ങളും വിഡിയോകളും അടുത്ത ബന്ധുവിന് അതുല്യ അയച്ചു നല്‍കിയിരുന്നു. ആ വീട്ടില്‍ അതുല്യ അനുഭവിച്ചിരുന്ന മാനസിക, ശാരീരിക പീഡനം വ്യക്തമാക്കുന്ന വിഡിയോകളാണ് പുറത്ത് വന്നിരിക്കുന്നത്. അതുല്യയുടെ ശരീരത്തില്‍ മര്‍ദനമേറ്റ നിരവധി പാടുകള്‍ കാണാം. വിഡിയോകളില്‍ അതുല്യ ഉച്ചത്തില്‍ നിലവിളിക്കുന്ന ശബ്ദവും കേള്‍ക്കാം. സൈക്കോയെപ്പോലെയാണ് വിഡിയോകളില്‍ ഭര്‍ത്താവ് പെരുമാറുന്നത്. ആക്രമണ സമയത്ത് പരസ്പര ബന്ധമില്ലാത്ത എന്തൊക്കെയോ കാര്യങ്ങള്‍ പറയുന്നുമുണ്ട്. മകളുടെ മരണത്തിന് പിന്നാലെ, ചവറ തെക്കുംഭാഗം പൊലീസില്‍ പരാതിയുമായി മാതാപിതാക്കള്‍ എത്തിയിട്ടുണ്ട്. അതുല്യയുടെ ഭര്‍ത്താവ് സതീഷ് സ്ഥിരം മദ്യപിക്കുന്നയാളാണെന്നും, മദ്യപിച്ചാല്‍ അതുല്യയെ ദേഹോപദ്രവം…

      Read More »
    • കൊല്ലം സ്വദേശിയായ മലയാളി യുവതി ദുബായിലെ ഫ്‌ളാറ്റില്‍ തൂങ്ങിമരിച്ച നിലയില്‍; എന്‍ജിനീയറായ ഭര്‍ത്താവുമായി വഴക്കിട്ടശേഷം മരണമെന്ന് ബന്ധുക്കള്‍; പുതിയ കമ്പനിയില്‍ ജോലിയില്‍ പ്രവേശിക്കാനിരിക്കേ ജീവനൊടുക്കി

      കൊല്ലം സ്വദേശിനിയായ മലയാളി യുവതിയെ ഷാർജയിലെ ഫ്ലാറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം ചവറ  കോയിവിളയിൽ അതുല്യ സതീഷ് (30) ആണ് ഷാർജ റോളയിലെ ഫ്ലാറ്റിൽ മരിച്ചത്. ഇന്നലെ രാത്രിയാണ് സംഭവം നടന്നതെന്നും, ദുബായിലെ കെട്ടിടനിർമാണ കമ്പനിയിൽ എൻജിനീയറായ ഭർത്താവ് സതീഷുമായി വഴക്കിട്ട ശേഷമാണ് മരണം സംഭവിച്ചതെന്നും ബന്ധുക്കൾ പറയുന്നു. സതീഷ് സ്ഥിരം മദ്യപിക്കുന്നയാളാണെന്നും, മദ്യപിച്ചാൽ അതുല്യയെ ദേഹോപദ്രവം ഏൽപ്പിക്കാറുണ്ടെന്നും പറഞ്ഞിരുന്നതായി ബന്ധുക്കൾ ആരോപിക്കുന്നു. ദമ്പതികളുടെ ഏക മകൾ ആരാധിക (10) അതുല്യയുടെ മാതാപിതാക്കളോടൊപ്പം നാട്ടിൽ സ്കൂളിൽ പഠിക്കുകയാണ്. ഷാർജ ഫോറൻസിക് വിഭാഗത്തിലുള്ള മൃതദേഹം നിയമപരമായ നടപടികൾ പൂർത്തിയാക്കിയ ശേഷം നാട്ടിലേക്ക് കൊണ്ടുപോകുമെന്നാണ് വിവരം. ശനിയാഴ്ച പുതിയ കമ്പനിയില്‍ ജോലിയില്‍ പ്രവേശിക്കാനിരിക്കെയാണ് കൊല്ലം സ്വദേശിനി അതുല്യ ശേഖരനെ ഷാർജയിലെ ഫ്ലാറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ചവറ കോയിവിളയിൽ സ്വദേശിയായ അതുല്യയും ദുബായിലെ കെട്ടിടനിർമാണ കമ്പനിയിൽ എൻജിനീയറായ ഭർത്താവ് സതീഷുമായി വഴക്കിട്ട ശേഷമാണ് മരണം സംഭവിച്ചതെന്നാണ് ബന്ധുക്കളുടെ ആരോപണം. ശനിയാഴ്ച പുലർച്ചെയായിരുന്നു ഷാർജ…

      Read More »
    • ഗതാഗതകുരുക്കില്‍പെട്ട് മണിക്കൂറുകളോളം കുടുങ്ങിയ രോഗിക്ക് രക്ഷകരായി എസ്‌ഐയും പൊതുപ്രവര്‍ത്തകനും; ഒടുവില്‍ ബൈക്കില്‍ ഇരുത്തി വീട്ടിലെത്തിച്ചു; ഒരു കിലോമീറ്റര്‍ പോകാന്‍ എടുത്തത് നാലു മണിക്കൂര്‍

      പുതുക്കാട് : ദേശീയപാതയിലെ ഗതാഗതകുരുക്കില്‍പെട്ട് മണിക്കൂറുകളോളം ആശുപത്രിയില്‍ കുടുങ്ങിയ രോഗിക്ക് രക്ഷകരായി ചാലക്കുടി സ്റ്റേഷനിലെ എസ്‌ഐ വിശ്വനാഥനും പൊതുപ്രവര്‍ത്തകനായ സിന്റോ പയ്യപ്പിള്ളിയും. പുതുക്കാട് കെഎസ്ആര്‍ടിസി സ്റ്റാന്റിന് എതിര്‍വശത്തുള്ള സ്വകാര്യ ആശുപത്രിയിലേക്ക് ഫിസിയോതെറാപ്പിക്കായി എത്തിയ പുതുക്കാട് സ്വദേശി വെളിയത്ത് അഗസ്റ്റിനാണ് മണിക്കൂറുകളോളം ദുരിതത്തില്‍ അകപ്പെട്ടത്. രാവിലെ ഒമ്പതിന് ചികിത്സക്കായി ഭാര്യയാേടൊപ്പം എത്തിയ അഗസ്റ്റിന്‍ ചികിത്സ കഴിഞ്ഞ് വീട്ടിലേക്ക് പോകനാകാതെ നാല് മണിക്കൂറുകളോളമാണ് ആശുപത്രിക്ക് മുന്‍പിലെ ഗതാഗതകുരുക്കില്‍ കാത്തു നില്‍ക്കേണ്ടി വന്നത്. സര്‍വ്വീസ് റോഡില്‍ മണിക്കൂറുകളോളം കുരുങ്ങി കിടക്കുന്ന വാഹനങ്ങള്‍ മൂലം ഇവര്‍ വിളിച്ച വാഹനങ്ങള്‍ക്ക് അടുത്തേക്ക് എത്താനായില്ല. ഈ സമയം ബാങ്കിലേക്ക് എത്തിയ വിശ്വനാഥനും ബാങ്കിലെ ജീവനക്കാരനായ സിന്റോയും ടാക്‌സികള്‍ വിളിച്ചു നോക്കിയെങ്കിലും തിരക്കിലൂടെ കടന്നുവരാന്‍ കഴിയാത്ത സ്ഥിതിയായിരുന്നു. തുടര്‍ന്ന് വിശ്വനാഥനും സിന്റോയും ചേര്‍ന്ന് ബാങ്കിലേക്ക് വന്നയാളുടെ ബൈക്കില്‍ കയറ്റി ഇരുത്തി വീട്ടിലേക്ക് എത്തിക്കുകയായിരുന്നു. ആശുപത്രിയില്‍ നിന്നും ഒരു കിലോമീറ്റര്‍ ദൂരത്തുള്ള വീട്ടിലേയ്ക്ക് പോകാനാകാതെ നാല് മണിക്കൂറാണ് ആശുപത്രിക്ക് മുന്‍പില്‍ നില്‍ക്കേണ്ടി വന്നത്.

      Read More »
    • ഹൂതികളുടെ ആക്രമണത്തില്‍ മുങ്ങിയ കപ്പലില്‍നിന്ന് രക്ഷപ്പെട്ട മലയാളി നാവികന്‍ സുരക്ഷിതന്‍; വീട്ടിലേക്കു വിളിച്ചു; ഉടന്‍ വീട്ടിലെത്താമെന്ന് പ്രതീക്ഷ

      ആലപ്പുഴ: ചെങ്കടലിൽ ഹൂതികൾ ആക്രമിച്ച് മുക്കിയ കപ്പലിൽ നിന്ന് കാണാതായ മലയാളി സുരക്ഷിതൻ. കപ്പലിലെ സെക്യൂരിറ്റി ഓഫീസറായിരുന്ന ആലപ്പുഴ പത്തിയൂർ സ്വദേശി ശ്രീജ ഭവനത്തിൽ അനിൽകുമാർ  വീട്ടിലേക്ക് വിളിച്ചു. താൻ യെമനിൽ സുരക്ഷിതനായെത്തിയെന്നും ഉടൻ വീട്ടിലെത്താമെന്ന് പ്രതീക്ഷിക്കുന്നതായും അനിൽകുമാർ ഭാര്യ ശ്രീജയോടും മകൻ അനൂജിനോടും പറഞ്ഞു. കടലില്‍ ചാടി രക്ഷപെട്ടെന്നും യെമനില്‍ സുരക്ഷിതനാണെന്നും അനില്‍കുമാര്‍ ഭാര്യയെ ഫോണില്‍ വിളിച്ചറിയിച്ചു. ചെങ്കടലില്‍ ഹൂതികള്‍ കപ്പല്‍ ആക്രമിച്ചതിന് പിന്നാലെ കടലിലേക്കു ചാടിയെന്നും മറ്റൊരു കപ്പലിലെ ജീവനക്കാര്‍ തന്നെ രക്ഷിച്ചെന്നും ഒരു മലയാളി കൂടി ഒപ്പമുണ്ടെന്നും അനില്‍കുമാര്‍ പറഞ്ഞു. BREAKING NEWS  ഓപ്പറേഷന്‍ സിന്ദൂറിനിടെ അഞ്ചു യുദ്ധ വിമാനങ്ങള്‍ വീണു; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ട്രംപ്; ആണവശക്തികള്‍ തമ്മിലുള്ള യുദ്ധം നിര്‍ത്തിയതില്‍ ഇടപെട്ടു; ട്രംപിന്റെ പ്രഖ്യാപനം റിപ്പബ്ലിക്കന്‍ സെനറ്റര്‍മാര്‍ക്കു മുമ്പില്‍; ഇന്ത്യയില്‍ വന്‍ വിവാദങ്ങള്‍ക്കു തിരികൊളുത്തും ഈ മാസം 7 നാണ് ഹൂതികളുടെ ഗ്രനേഡ് ആക്രമണത്തിൽ കപ്പൽ മുങ്ങി അനിൽകുമാർ അടക്കം 11 പേരെ കാണാതായത്. കപ്പലിൽ…

      Read More »
    • എവിടെയെങ്കിലും ഉറച്ചു നില്‍ക്ക് കാസേ! നിമിഷ പ്രിയയെ മോചിപ്പിക്കാനുള്ള കാന്തപുരത്തിന്റെ ഇടപെടലിനെ വിമര്‍ശിച്ച തീവ്ര ക്രിസ്ത്യന്‍ സംഘടനയായ ‘കാസ’യ്ക്ക് മറുപടിയുമായി പഴയ പോസ്റ്റ് കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ; അബ്ദുള്‍ റഹീമിനെ മോചിപ്പിച്ചപ്പോള്‍ പറഞ്ഞതിന് കടകവിരുദ്ധം

      കൊച്ചി: നിമിഷ പ്രിയയുടെ വധശിക്ഷ പിന്‍വലിപ്പിക്കാന്‍ നടത്തുന്ന ശ്രമങ്ങളെ വിമര്‍ശിച്ചു തീവ്ര ക്രിസ്തീയ സംഘടനയായ കാസ രംഗത്തു വന്നതിനു പിന്നാലെ സോഷ്യല്‍ മീഡിയയില്‍ വന്‍ വിമര്‍ശനം. ‘ഭാരതീയര്‍ ഏതു നാട്ടില്‍പോയി എന്തു വൃത്തികേടു കാട്ടി ജയിലിലായാലും കേന്ദ്ര സര്‍ക്കാര്‍ ഇടപെട്ടു മോചിപ്പിച്ചു കൊണ്ടുവരുമെന്നാണോ?’ എന്നായിരുന്നു ഫേസ്ബുക്ക് പോസ്റ്റിലൂടെയുള്ള ചോദ്യം. കാസ നേതാവ് കെവിന്‍ പീറ്ററായിരുന്നു ഇതിനു പിന്നില്‍. കാന്തപുരത്തിന്റെ ഇടപെടലുകളെ വിമര്‍ശിച്ചുകൊണ്ടായിരുന്നു പോസ്റ്റ്. ‘നിമിഷ പ്രിയ ലോകത്തെ ഏതു രാജ്യത്തെ നിയമം വെച്ചു നോക്കിയാലും ഒപ്പം ദൈവീക നിയമപ്രകാരവും കടുത്ത കുറ്റവാളി തന്നെയാണെന്ന്’ കെവിന്‍ പീറ്റര്‍ പറഞ്ഞു. ഏതൊരു കുറ്റവാളിക്കും താന്‍ ചെയ്ത കുറ്റകൃത്യത്തില്‍ ന്യായീകരണങ്ങള്‍ പലതും ഉണ്ടാവും. ബോംബെയില്‍ നിരപരാധികളെ തലങ്ങും വിലങ്ങും വെടിവെച്ചുകൊന്ന അജ്മല്‍ കസബിന് പോലുമുണ്ടായിരുന്നു ന്യായീകരണം, അതുപോലെതന്നെ നിമിഷ പ്രിയയ്ക്കുമുണ്ട് ന്യായീകരണം. കൊല്ലപ്പെട്ട യമനി പൗരന്‍ നടത്തിയ ചതിയോ വഞ്ചനയോ പീഡനമോ ഒന്നും ഒരിക്കലും അയാളെ കൊല ചെയ്യുന്നതിനുള്ള ഒരു ന്യായീകരണമേ ആകുന്നില്ല. ഇനി ദൈവത്തിന്റെ…

      Read More »
    • അമ്മയെത്തും മിഥുനെ യാത്രയാക്കാന്‍; നെടുമ്പാശേരിയില്‍നിന്ന് പോലീസ് അകമ്പടിയില്‍ യാത്ര; രാവിലെ പത്തിനു സ്‌കൂളില്‍ പൊതുദര്‍ശനം; കടുത്ത നടപടിക്കു വിദ്യാഭ്യാസ വകുപ്പ്‌

      കൊല്ലം തേവലക്കര ബോയ്സ് ഹൈസ്കൂളിൽ വൈദ്യുതാഘാതമേറ്റു മരിച്ച എട്ടാം ക്ലാസുകാരൻ മിഥുന്റെ സംസ്കാരം ഇന്ന്. കുവൈത്തിൽ ജോലിചെയ്യുന്ന അമ്മ സുജ  രാവിലെ 9 മണിയോടെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തും.  ഉച്ചകഴിഞ്ഞ് രണ്ടുമണിയോടെ വീട്ടിലെത്തും എന്നാണ് കണക്കുകൂട്ടൽ. പോലീസ് അകമ്പടിയിലാണ് യാത്ര. മിഥുൻ പഠിച്ച തേവലക്കര സ്കൂളിൽ പത്തുമണിയോടെ പൊതുദർശനം ആരംഭിക്കും. 12:00 മണിയോടെ വീട്ടിലേക്ക് കൊണ്ടുവരും. വീട്ടിലെ പൊതു ദർശനത്തിനുശേഷം നാലുമണിയോടെ വീട്ടുവളപ്പിൽ തന്നെ സംസ്കാര ചടങ്ങുകൾ തുടങ്ങും. വിദ്യാർഥി ഷോക്കേറ്റ് മരിച്ചതുമായി ബന്ധപ്പെട്ട ജനരോഷം തണുപ്പിക്കാൻ കടുത്ത നടപടിക്ക് വിദ്യാഭ്യാസ വകുപ്പ്. വിദ്യാഭ്യാസ വകുപ്പിന്റെ നിർദേശം അനുസരിച്ച് സ്കൂൾ പ്രധാനാധ്യാപികയെ ഇന്നലെ മാനേജ്മെന്റ് സസ്പെൻഡ് ചെയ്തിരുന്നു. സുരക്ഷാ വീഴ്ച സംബന്ധിച്ച്  ഡി.ഇ.ഒയുടെ ചുമതല വഹിച്ചിരുന്ന എ.ഇ.ഒ ആന്റണി പീറ്ററിൽ നിന്നും വിശദീകരണം തേടിയിട്ടുണ്ട്. ഇദ്ദേഹം ഇന്ന് റിപ്പോർട്ട് സമർപ്പിച്ചേക്കും. നടപടി എടുക്കാതിരിക്കാൻ, കാരണം ബോധിപ്പിക്കാൻ മാനേജ്മെന്റിനും നോട്ടീസ് നൽകി. ഇവരുടെ മറുപടി കിട്ടിയ ശേഷം കൂടുതൽ വകുപ്പുതല നടപടികളിലേക്ക് കടക്കാൻ ആണ്…

      Read More »
    • ‘ഔദ്യോഗികമായ ഇടപെടല്‍കൊണ്ട് ഗുണമുണ്ടെന്നു കരുതുന്നില്ല’: നിമിഷപ്രിയ കേസില്‍ സുപ്രീം കോടതിയില്‍ വീണ്ടും കൈമലര്‍ത്തി കേന്ദ്രസര്‍ക്കാര്‍; പ്രതിനിധി സംഘത്തെ പോകാന്‍ അനുവദിക്കണമെന്ന് ആക്ഷന്‍ കൗണ്‍സില്‍; തടസം യെമനിലേക്കുള്ള യാത്രാവിലക്ക്; അപേക്ഷ നല്‍കാന്‍ നിര്‍ദേശിച്ച് കോടതി

      ന്യൂഡല്‍ഹി: നിമിഷ പ്രിയയുടെ വധശിക്ഷയില്‍ ഔദ്യോഗികമായി ഇടപെടാന്‍ കഴിയില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ വെള്ളിയാഴ്ച സുപ്രീം കോടതിയെ അറിയിച്ചു. ഈ സമയത്ത് എന്തെങ്കിലും ഔദേ്യാഗികമായി ചെയ്യാന്‍ കഴിയുമെന്നു കരുതുന്നില്ലെന്നു അറ്റോര്‍ണി ജനറല്‍ ആര്‍. വെങ്കട്ടരമണി പറഞ്ഞതായി പിടിഐ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍, ഇരയുടെ കുടുംബം മാപ്പു നല്‍കുന്നത് നിമിഷ പ്രിയയുടെ ജീവന്‍ രക്ഷിക്കുന്നതിനുള്ള ആദ്യപടിയാണെന്നു ഹര്‍ജിക്കാര്‍ക്കുവേണ്ടി വാദിച്ച അഭിഭാഷകന്‍ പറഞ്ഞു. ഹര്‍ജിക്കാരന്റെ സംഘടനയിലെ അംഗങ്ങളും കേരളത്തില്‍ നിന്നുള്ള ഒരു മത പണ്ഡിതനും ഉള്‍പ്പെടുന്ന പ്രതിനിധി സംഘത്തെ ഇരയുടെ കുടുംബവുമായി ചര്‍ച്ച നടത്താന്‍ യെമനിലേക്ക് പോകാന്‍ അനുവദിക്കണമെന്ന് ഹര്‍ജിക്കാരന്റെ അഭിഭാഷകന്‍ അഭ്യര്‍ത്ഥിച്ചപ്പോഴായിരുന്നു അറ്റോര്‍ണി ജനറലിന്റെ പ്രതികരണം. കേന്ദ്രസര്‍ക്കാരിന്റെ പ്രതിനിധിയെക്കൂടി ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ ഇക്കാര്യം പരിഗണിക്കുമെന്നും ഔദ്യോഗികമായി രേഖപ്പെടുത്തരുതെന്നും അവര്‍ പറഞ്ഞു. പ്രിയയുടെ അമ്മ ഇരയുടെ കുടുംബവുമായി ചര്‍ച്ച നടത്താന്‍ യെമനില്‍ എത്തിയിട്ടുണ്ടെന്നും ഡല്‍ഹി ഹൈക്കോടതി നിര്‍ദ്ദേശിച്ച പ്രകാരം കേന്ദ്രത്തിന്റെ അനുമതിയോടെയാണ് അവര്‍ അവിടെ പോയതെന്നും ഹര്‍ജിക്കാരന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. ‘എന്തെങ്കിലും പരിഹരിക്കപ്പെടണമെങ്കില്‍ ഞങ്ങള്‍ക്ക്…

      Read More »
    • തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രി: പെര്‍ഫ്യൂഷനിസ്റ്റുകള്‍ക്ക് എതിരേ പരാതിപ്പെട്ട ഡോ. അഷറഫ് ഉസ്മാനെ ആലപ്പുഴയ്ക്കു സ്ഥലംമാറ്റി; പകരം ഡോക്ടര്‍ ചുമതലയേറ്റു; ഹൃദയ ശസ്ത്രക്രിയകള്‍ അടുത്തയാഴ്ച മുതല്‍ ആരംഭിക്കുമെന്ന് അധികൃതര്‍

      മുളങ്കുന്നത്തുകാവ്: ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഒന്നരമാസമായി മുടങ്ങിക്കിടക്കുന്ന കാര്‍ഡിയോ വാസ്‌കുലാര്‍ തൊറാസിക് സര്‍ജറി അടുത്തയാഴ്ച മുതല്‍ പുനരാരംഭിക്കുമെന്ന് അധികൃതര്‍. സംഭവത്തില്‍ പരാതിപ്പെട്ട വകുപ്പു മേധാവിയായ ഡോക്ടറെ സ്ഥലംമാറ്റി മറ്റൊരു ഡോക്ടറെ നിയമിച്ചു പ്രശ്‌നം ഒതുക്കിയിരുന്നു. സര്‍ജറി കൈകാര്യം ചെയ്തിരുന്ന അസി. പ്രഫ. ഡോ. അഷ്‌റഫ് ഉസ്മാനെ ആലപ്പുഴ മെഡിക്കല്‍ കോളജിലേക്കാണു സ്ഥലംമാറ്റിയത്. തൃശൂര്‍ മെഡിക്കല്‍ കോളജില്‍ മുമ്പുണ്ടായിരുന്ന, നിലവില്‍ ആലപ്പുഴയില്‍ ജോലി ചെയ്യുന്ന അസി. പ്രഫ. ഡോ. കെ. കൊച്ചുകൃഷ്ണനാണു പകരം ചുമതലയേറ്റത്. സ്ഥിതിഗതികള്‍ പരിശോധിച്ചശേഷം അടുത്തയാഴ്ചമുതല്‍ ഹൃദയം തുറന്നുള്ള ശസ്ത്രക്രിയകള്‍ ആരംഭിക്കും. ഡോ. അഷറഫ് നല്‍കിയ പരാതിയില്‍ പറയുന്ന പെര്‍ഫ്യൂഷനിസ്റ്റുകളെ നിലനിര്‍ത്തിയാണു ശസ്ത്രക്രിയകള്‍ നടത്തുക. ഡോക്ടറും പെര്‍ഫ്യൂഷനിസ്റ്റുകളും തമ്മിലുള്ള വിശ്വാസമില്ലായ്മയും തര്‍ക്കവുമാണ് ഹൃദയ ശസ്ത്രക്രിയകള്‍ മുടങ്ങാന്‍ കാരണം. രോഗികളുടെ ജീവന്‍ രക്ഷിക്കാന്‍ സ്വകാര്യ ആശുപത്രികളെയോ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയെയോ സമീപിക്കേണ്ട അവസ്ഥയുണ്ടായി. സ്വകാര്യ ആശുപത്രിയില്‍ ലക്ഷങ്ങള്‍ ചെലവിട്ടു നടത്തുന്ന ശസ്ത്രക്രിയ ഇവിടെ കുറഞ്ഞ നിരക്കിലാണു ചെയ്യുന്നത്. ഇതുവരെ…

      Read More »
    Back to top button
    error: