രാത്രി കുഞ്ഞുമായി സ്കൂട്ടറിലെത്തി പുഴയില്‍ ചാടി; യുവതിയുടെ മൃതദേഹം കണ്ടെത്തി, കുഞ്ഞിനായി തിരച്ചില്‍

കണ്ണൂര്‍: പഴയങ്ങാടിയില്‍ കുഞ്ഞുമായി പുഴയില്‍ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി. വയലപ്ര സ്വദേശിനി എം.വി റീമയാണ് മരിച്ചത്. ഇവരുടെ മൂന്നു വയസ്സുള്ള മകനായി അഗ്നിരക്ഷാ സേന തിരച്ചില്‍ തുടരുകയാണ്.
രാത്രി 12.45 ഓടെ വെങ്ങര ചെമ്പല്ലിക്കുണ്ട് പാലത്തിനു മുകളില്‍നിന്നാണ് മകനൊപ്പം റീമ പുഴയിലേക്ക് ചാടിയത്. രാത്രി തന്നെ തിരച്ചില്‍ ആരംഭിച്ചെങ്കിലും ഇരുവരെയും കണ്ടെത്താന്‍ കഴിഞ്ഞില്ല.ഇന്ന് രാവിലെ വീണ്ടും തിരച്ചില്‍ നടത്തിയപ്പോഴാണ് റീമയുടെ മൃതദേഹം കണ്ടെത്തിയത്.
വീട്ടുകാര്‍ ഉറങ്ങിക്കിടക്കുന്നതിനിടെ യുവതി കുഞ്ഞുമായി പുറത്തിറങ്ങുകയായിരുന്നു. വീട്ടുകാര്‍ എഴുന്നേറ്റപ്പോള്‍ യുവതിയെ കാണാത്തതിനെ തുടര്‍ന്ന് തിരച്ചില്‍ നടത്തുന്നതിനിടെയാണ് റീമ ഉപയോഗിച്ച ഇരുചക്ര വാഹനം ചെല്ലമ്പിക്കുണ്ടിലെ പാലത്തില്‍ കണ്ടെത്തിയത്. ഫയര്‍ഫോഴ്സും സ്കൂബ ടീമും നടത്തിയ തിരച്ചിലിലാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.






