Breaking NewsKeralaLead NewsNEWS

‘പുലിവാല്‍കല്യാണം’ മാക്‌സ്‌പ്രോ!!! ആറ്റില്‍ ചാടിയ മദ്യപനായി രാത്രി മുഴുവന്‍ തിരച്ചില്‍, വീട്ടില്‍ കണ്ടെത്തി

ഇടുക്കി: കട്ടപ്പനയില്‍ മദ്യലഹരിയില്‍ ആറ്റില്‍ ചാടിയയാള്‍ രാത്രി മുഴുവന്‍ പോലീസിനെയും അഗ്നിരക്ഷാസേനയെയും നാട്ടുകാരെയും വട്ടംകറക്കി. ശനിയാഴ്ച രാത്രി 11-നാണ് ഇരുപതേക്കര്‍ പുത്തന്‍വീട്ടില്‍ മധു കട്ടപ്പനയാറ്റില്‍ ചാടിയത്. കുടുംബപ്രശ്‌നമാണ് മദ്യപിച്ച് ആറ്റില്‍ ചാടാന്‍ കാരണമെന്നാണ് ഇയാള്‍ പറയുന്നത്.

പുഴയില്‍ ചാടിയ മധു മരക്കമ്പിലും പാറയിലും പിടിച്ചു കിടക്കുന്നത് നാട്ടുകാര്‍ കണ്ടിരുന്നു. പിന്നീട് മധുവിനെ കാണാതായി. ഇതോടെ അഗ്നിരക്ഷാസേനയെയും പോലീസിനെയും വിളിച്ചുവരുത്തിയ നാട്ടുകാര്‍ തിരച്ചില്‍ തുടങ്ങി. രാത്രി മുഴുവന്‍ സെര്‍ച്ച് ലൈറ്റുകള്‍ ഉള്‍പ്പെടെ ഉപയോഗിച്ച് തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല.

Signature-ad

ഞായറാഴ്ച പുലര്‍ച്ചെ മധുവിനെ നാട്ടുകാരില്‍ ചിലര്‍ ഇയാളുടെ വീട്ടില്‍ കണ്ടെത്തുകയായിരുന്നു. ആറ്റില്‍നിന്ന് നീന്തിക്കയറിയ മധു കരയില്‍ രാത്രി കഴിഞ്ഞശേഷം പുലര്‍ച്ചെ വീട്ടില്‍ എത്തുകയായിരുന്നു. ഇയാള്‍ സ്ഥിരമായി മദ്യപിച്ച് ബഹളമുണ്ടാക്കാറുണ്ടെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.

Back to top button
error: