Breaking NewsKeralaLead Newspolitics

ശബരീനാഥന് മുന്നില്‍ മാതൃകയായി ശിവരാമനുണ്ട്് ; എംപിയായ ശേഷം പഞ്ചായത്ത് മെമ്പറാകാന്‍ മത്സരിച്ചയാള്‍ ; ജയിച്ചു, പഞ്ചായത്ത് പ്രസിഡന്റുമായി ; കോണ്‍ഗ്രസിലേക്ക് പോയി എല്‍ഡിഎഫില്‍ തിരിച്ചെത്തി

കൊച്ചി: എംഎല്‍എയായതിന് ശേഷം തദ്ദേശ സ്ഥാപനത്തിലെ കൗണ്‍സിലര്‍ ആവാനായി മത്സരത്തിനിറങ്ങുന്ന കെ എസ് ശബരിനാഥന്‍ അസാധാരണമായ ഒരു തെരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുകയാണ്. തിരുവനന്തപുരം കോര്‍പ്പറേഷനിലെ കവടിയാര്‍ ഡിവിഷനിലാണ് ശബരിനാഥന്‍ ജനവിധി തേടുന്നത്. എന്നാല്‍ ശബരീനാഥന് ഇക്കാര്യത്തില്‍ ഒരു മുന്‍ഗാമിയുണ്ട്. ഒറ്റപ്പാലം ലോക്സഭാ മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി വിജയിച്ചു കയറിയ് എസ് ശിവരാമന്‍.

2000ത്തില്‍ ലക്കിടി പേരൂര്‍ ഗ്രാമപഞ്ചായത്തിലെ ഒരു വാര്‍ഡിലേക്ക് മത്സരിച്ചു ജയിച്ച ശിവരാമന്‍ വിജയിക്കുകയും പഞ്ചായത്ത് പ്രസിഡന്റാവുകയും ചെയ്തു. പിന്നീട് കോണ്‍ഗ്രസിലേക്ക് പോയ ശിവരാമന്‍ സിപിഐഎമ്മിലേക്ക് മടങ്ങിയെത്തിയതിന് ശേഷം ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡിലേക്കാണ് മത്സരിച്ചത്. ഒറ്റപ്പാലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റാവുകയും ചെയ്തു. 1993ലെ ഉപതെരഞ്ഞെടുപ്പില്‍ മത്സരിച്ചു ജയിച്ച ശേഷമായിരുന്നു ശിവരാമന്റെ ഈ രീതിയിലുള്ള മാറ്റം വന്നത്.

Signature-ad

ലോക്സഭാ സ്ഥാനാര്‍ത്ഥിയായതിന് ശേഷം പഞ്ചായത്തിലേക്ക് മത്സരിച്ചയാളാണ് സിപിഐഎം നേതാവായ എംബി ഫൈസല്‍. 2017ല്‍ മലപ്പുറം ലോക്സഭാ മണ്ഡലത്തിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് പരീക്ഷിച്ചത് അന്ന് ജില്ലാ പഞ്ചായത്തംഗമായിരുന്ന ഫൈസലിനെയായിരുന്നു. എന്നാല്‍ തോറ്റുപോയ അദ്ദേഹം പിന്നീട് 2020ല്‍ നടന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ മലപ്പുറത്തെ വട്ടംകുളം പഞ്ചായത്തിലെ ഒരു വാര്‍ഡില്‍ ജനവിധി തേടി.

കൊയിലാണ്ടിയില്‍ നിന്ന് എംഎല്‍എയാവുകയും സംസ്ഥാന മന്ത്രിയാവുകയും ചെയ്ത കോണ്‍ഗ്രസ് നേതാവാണ് എംടി പത്മയും സമാന ഗതിയില്‍ രാഷ്ട്രീയം പരീക്ഷിച്ചയാളാണ്. 1987,1991 തെരഞ്ഞെടുപ്പുകളിലാണ് നിയമസഭയിലേക്ക് പത്മ വിജയിച്ചത്. 2010ല്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ കോഴിക്കോട് കോര്‍പ്പറേഷനിലെ ഒരു ഡിവിഷനില്‍ നിന്ന് വിജയിച്ചു. പിന്നീട് 2013ലും കോര്‍പ്പറേഷനിലേക്ക് മത്സരിച്ച അവര്‍ ജയം ആവര്‍ത്തിക്കുകയും പ്രതിപക്ഷ നേതാവാകുകയും ചെയ്തു. 2000 മുതല്‍ 2005വരെ പൊന്നാനി മുനിസിപ്പാലിറ്റിയുടെ അദ്ധ്യക്ഷന്‍ ആയിരുന്നു കോണ്‍ഗ്രസ് നേതാവായ സി ഹരിദാസ് നിലമ്പൂരില്‍ നിന്ന് എംഎല്‍എയും രാജ്യസഭാംഗവുമായിരുന്നു.

Back to top button
error: