Kerala
-
വരാന്‍ പോകുന്നത് ഡിസംബര്‍ 6; രാജ്യമെങ്ങും കനത്ത ജാഗ്രത; ഭീകരര്‍ ആസൂത്രണം ചെയ്ത സ്‌ഫോടനപദ്ധതികള്‍ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജിതം;a കൂടുതല്‍ വാഹനങ്ങള്‍ വാങ്ങിയിട്ടുണ്ടോ എന്നും പരിശോധിക്കുന്നു
ന്യൂഡല്‍ഹി : ബാബ്‌റി മസ്ജിദ് ദിനമായ ഡിസംബര്‍ ആറിന് ഇന്ത്യയുടെ പല ഭാഗങ്ങളിലും സ്‌ഫോടനം നടത്താന്‍ ഭീകരര്‍ പദ്ധതിയിട്ടിരുന്നതായ വിവരങ്ങള്‍ ഡല്‍ഹി സ്‌ഫോടനക്കേസ് അന്വേഷണത്തില്‍ ലഭിച്ചതിന്റെ പശ്ചാത്തലത്തില്‍ രാജ്യമെങ്ങും സുരക്ഷ ക്രമീകരണങ്ങള്‍ വര്‍ധിപ്പിച്ചു. ഇന്ത്യയൊട്ടാകെ കനത്ത ജാഗ്രത. ഡല്‍ഹി സ്‌ഫോടനവുമായി ബന്ധപ്പെട്ടും അല്ലാതെയും കസ്റ്റഡിയിലെടുത്തിട്ടുള്ള ഭീകരസംഘടനകളുമായി ബന്ധമുള്ളവര്‍ ഡിസംബര്‍ ആറിന് സ്‌ഫോടനപരമ്പരര നടത്താന്‍ പദ്ധതികള്‍ ആസൂത്രണം ചെയ്യപ്പെട്ട വിവരം പുറത്തുവരുന്നുണ്ട്. അതുകൊണ്ടുതന്നെ രാജ്യത്തെ എയര്‍പോര്‍ട്ടുകള്‍, മെട്രോ അടക്കമുള്ള റെയില്‍വേ സ്‌റ്റേഷനുകള്‍, പ്രധാനപ്പെട്ട ആരാധനാലയങ്ങള്‍ എന്നിവയെല്ലാം കനത്ത സുരക്ഷാവലയത്തിലാക്കും. പതിവ് പട്രോളിംഗ് കൂടുതല്‍ വ്യാപിപ്പിക്കും. ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് അന്വേഷണ ഏജന്‍സികളും പോലീസും പിടികൂടിയിട്ടുള്ള ഭീകരവാദികള്‍ക്ക് പുറമെ വേറെയു ഭീകരര്‍ ഇന്ത്യയിലെത്തിയിട്ടുണ്ടെന്ന് സംശയിക്കുന്നുണ്ട്. സ്‌ഫോടകവസ്തുക്കള്‍ ഡല്‍ഹിക്കു പുറമെ മറ്റിടങ്ങളിലേക്ക് കടത്തിയിട്ടുണ്ടോ എന്ന കാര്യവും പരിശോധിക്കുന്നുണ്ട്. ഉത്തരേന്ത്യയ്ക്ക് പുറമെ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ചെങ്കോട്ട സ്‌ഫോടനത്തില്‍ കസ്റ്റഡിയിലെടുത്തവര്‍ സ്‌ഫോടന പരമ്പരയ്ക്ക് പദ്ധതിയിട്ടിരുന്നതായും ഒരേസമയം 4 നഗരങ്ങളില്‍ സ്‌ഫോടനത്തിനു പദ്ധതിയിട്ടിരുന്നുവെന്നും രണ്ടു…
Read More » -
ലക്ഷം ശമ്പളം വാങ്ങുന്നത് പോര! താത്കാലിക വൈദ്യുതി കണക്ഷന്‍ സ്ഥിരപ്പെടുത്താന്‍ ചോദിച്ചത് 5 ലക്ഷം; വിലപേശി ഒന്നരലക്ഷത്തില്‍ എത്തിച്ചു; 90,000 രൂപ കൈമാറുമ്പോള്‍ കൈയോടെ പൊക്കി; കെഎസ്ഇബി എന്‍ജിനീയര്‍ അറസ്റ്റില്‍
കൊച്ചി: താത്കാലിക വൈദ്യുതി കണക്ഷൻ സ്ഥിരപ്പെടുത്തി നൽകുന്നതിന് കൈക്കൂലി വാങ്ങുന്നതിനിടെ കെ.എസ്.ഇ.ബി. അസിസ്റ്റന്റ് എൻജിനീയർ വിജിലൻസിന്റെ പിടിയിലായി. തേവരയിലെ കെ.എസ്.ഇ.ബി. അസിസ്റ്റന്റ് എൻജിനീയർ പ്രദീപാണ് 90,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ അറസ്റ്റിലായത്. ഒന്നര ലക്ഷം രൂപയ്ക്ക് ഇടപാട് ഉറപ്പിച്ചതിന്റെ ആദ്യ ഗഡുവായ 90,000 രൂപ കൈപ്പറ്റുന്നതിനിടെയാണ് ഇയാൾ വിജിലൻസ് വലയിലായത്. കൊച്ചിയിലെ അപ്പാർട്ട്മെൻ്റിൻ്റെ താൽക്കാലിക വൈദ്യുതി കണക്ഷൻ സ്ഥിരപ്പെടുത്തി നൽകുന്നതുമായി ബന്ധപ്പെട്ടാണ് ഉദ്യോഗസ്ഥൻ കോഴ ആവശ്യപ്പെട്ടത്. കണക്ഷൻ സ്ഥിരപ്പെടുത്തുന്നതിന് ഏകദേശം 10 ലക്ഷം രൂപയോളം വിലവരുന്ന ഒരു എക്യുപ്മെൻ്റ് സ്ഥാപിക്കേണ്ടതുണ്ട്. ഇത് ഒഴിവാക്കി അനുമതി നൽകാം എന്ന് വാഗ്ദാനം നൽകിക്കൊണ്ട് അഞ്ചു ലക്ഷം രൂപയാണ് പ്രദീപ് ആദ്യം കൈക്കൂലിയായി ആവശ്യപ്പെട്ടത്. തുടർന്ന് നടന്ന വിലപേശലിനൊടുവിൽ ഇത് ഒന്നര ലക്ഷം രൂപയായി കുറച്ചു. ഇതിന്റെ ആദ്യ ഗഡുവായ 90,000 രൂപ കൈപ്പറ്റാനായി തേവര ബസ് സ്റ്റാൻഡിൽ എത്തിയപ്പോഴാണ് വിജിലൻസ് ഇയാളെ കുടുക്കിയത്. തേവര പൊലീസ് സ്റ്റേഷന് എതിർവശത്തുള്ള ബസ് സ്റ്റാൻഡിൽ വെച്ച് പരാതിക്കാരനിൽ…
Read More » -
ഓണ്‍ലൈന്‍ ടാക്‌സികള്‍: ഗണേഷ് കുമാര്‍ പറഞ്ഞ കാര്യം ഒരുവര്‍ഷം പഴയത്! കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ച പരിഷ്‌കാരങ്ങള്‍ വരുത്താത്തത് തിരിച്ചടി; ആര്‍ക്കും ഓണ്‍ലൈന്‍ ടാക്‌സി സര്‍വീസ് തുടങ്ങാം; കസ്റ്റമര്‍ റേറ്റിംഗ് നിര്‍ബന്ധം; എല്ലാ വര്‍ഷവും ട്രെയിനിംഗ്
കൊച്ചി: ഓണ്‍ലൈന്‍ ടാക്‌സികള്‍ നിയമവിരുദ്ധമാണെന്നു ഗതാഗത മന്ത്രി പറഞ്ഞിട്ടും ഊബര്‍, ഒല ടാക്‌സികള്‍ക്കെതിരേ നടപടിയെടുക്കാന്‍ മോട്ടോര്‍ വെഹിക്കിള്‍ വകുപ്പിനു കഴിയാത്തത് എന്തുകൊണ്ട്? മന്ത്രി ഗണേഷ് കുമാറിന്റെ പ്രസ്താവന ഓണ്‍ലൈന്‍ ഓട്ടോ- ടാക്‌സി തൊഴിലാളികളും പരമ്പരാഗത തൊഴിലാളികളും തമ്മില്‍ വന്‍ തര്‍ക്കത്തിനും നിരത്തിലെ അടിപിടിക്കുമാണു വഴിതുറന്നത്. പരമ്പരാഗത ടാക്‌സി തൊഴിലാളികള്‍ അവസരം കാത്തിരിക്കുന്നതു പോലെയാണ് അവസരം മുതലെടുത്തത്. ഭീഷണിയും കൈയേറ്റവും നിരവധി. ഇക്കാര്യത്തില്‍ പോളിസികള്‍ മാത്രമാണ് നിലവിലുള്ളത്, ചട്ടങ്ങളില്ല എന്നതാണ് പ്രശ്‌നം. കേന്ദ്ര സര്‍ക്കാരിനു കീഴിലുള്ള, മിനിസ്ട്രി ഓഫ് റോഡ് ട്രാന്‍സ്പോര്‍ട് ആന്‍ഡ് ഹൈവേയ്സ് (മോര്‍ത്ത്) 2020ല്‍ ആണ് ഓണ്‍ലൈന്‍ ടാക്‌സികളുടെ രജിസ്‌ട്രേഷനും സുതാര്യതയും ഉറപ്പാക്കാന്‍ ‘മോട്ടോര്‍ വാഹന അഗ്രിഗേറ്റര്‍ മാര്‍ഗനിര്‍ദേശങ്ങള്‍’ രൂപീകരിച്ചത്. 2020 നവംബര്‍ 27ന് വിവിധ സംസ്ഥാനങ്ങളുടെ ചീഫ് സെക്രട്ടറിമാര്‍ക്ക് ഇതിനായുള്ള നിര്‍ദേശങ്ങളും നല്‍കി. അതെ സമയം ചുരുക്കം സംസ്ഥാനങ്ങള്‍ ഒഴിച്ച്, മിക്ക സംസ്ഥാനങ്ങളും ഇതിനായി വേണ്ട നിയമ നടപടികള്‍ പിന്നീട് കൈ കൊണ്ടില്ല. കേരളം നാലുവര്‍ഷങ്ങള്‍ക്കുശേഷം അഗ്രിഗേറ്റര്‍ നിയമം…
Read More » -
പുനസംഘടനയിലും തഴഞ്ഞു; നേതൃയോഗവും സമരവും ബഹിഷ്‌കരിച്ച് വി.ഡി. സതീശന്‍; രണ്ടു ദിവസത്തെ പരിപാടികളും റദ്ദാക്കി; മുണ്ടക്കൈ വീട് എന്തായെന്ന ചോദ്യത്തോടെ വാര്‍ത്താ സമ്മേളനം അവസാനിപ്പിച്ച് സണ്ണി ജോസഫ്; വയനാട് ഫണ്ടിനെപ്പറ്റി സണ്ണി പറയുമെന്ന് മുരളീധരന്‍
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് അടുത്തതോടെ കോണ്‍ഗ്രസിലെ ഉള്‍പ്പോരും കനക്കുന്നെന്നു സൂചന. ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചതിനാല്‍ രണ്ടുദിവസത്തെ പരിപാടികള്‍ റദ്ദാക്കിയെന്ന് അറിയിപ്പു നല്‍കിയശേഷം പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച സമരവും ഭാരവാഹി യോഗവും ബഹിഷ്‌കരിച്ചെന്നു റിപ്പോര്‍ട്ട്. പുനസംഘടനാ പരാതികള്‍ പരിഹരിക്കാന്‍ നടത്തിയ പുതിയ നിയമനങ്ങളിലും തഴഞ്ഞതോടെയാണു കെപിസിസി ഭാരവാഹി യോഗം സതീശന്‍ ബഹിഷ്‌കരിച്ചത്. കന്റോണ്‍മെന്റ് ഹൗസിലുണ്ടായിരുന്ന അദ്ദേഹം രക്തസമ്മര്‍ദം കൂടിയതിനാല്‍ വിശ്രമിക്കുകയാണെന്ന് അറിയിക്കുകയായിരുന്നു. കെ സി വേണുഗോപാലിന്റെമാത്രം തീരുമാനം നടപ്പാക്കുന്നതിലാണ് സതീശന്റെ പ്രതിഷേധം. ഏറ്റവും ഒടുവില്‍ സതീശന്‍ നിര്‍ദേശം തള്ളി മൂന്ന് ജനറല്‍ സെക്രട്ടറിമാരെക്കൂടി എഐസിസി അംഗീകരിച്ചു. 20 പേരുടെ പട്ടിക പ്രതിപക്ഷ നേതാവ് നല്‍കിയതിനാല്‍ കെപിസിസി സെക്രട്ടറി നിയമനം തല്‍ക്കാലം വേണ്ടെന്നും തീരുമാനിച്ചു. ജനറല്‍ സെക്രട്ടറിമാരുടെ ആദ്യപട്ടിക പരിഗണിക്കുന്‌പോള്‍ കൂടുതല്‍പേരെ വേണമെന്ന നിലപാടിലായിരുന്നു സതീശന്‍. അതും നടക്കാതായതോടെ സംഘടനാതലത്തില്‍ കനത്ത തിരിച്ചടിയായി. പ്രതിപക്ഷ നേതാവ് സ്ഥാനത്തിരുന്ന ഒരാളും ഇതുപോലെ അവഗണിക്കപ്പെട്ടിട്ടില്ല. മര്യാപുരം ശ്രീകുമാര്‍, അബ്ദുറഹ്‌മാന്‍കുട്ടി, സൂരജ് രവി എന്നിവരാണ് പുതിയ ജനറല്‍…
Read More » -
ഇന്ത്യയിലെത്തിയാല്‍ കൊച്ചി കാണണം; ആംസ്റ്റര്‍ഡാമിലെ ബുക്കിംഗ് ഡോട്ട് കോമില്‍ തരംഗമായി അറബിക്കടലിന്റെ റാണി; യാത്രാ സൗകര്യങ്ങളും സാംസ്‌കാരിക പൈതൃകവും കാണാതെ പോകരുതെന്നും നിര്‍ദേശം
കൊച്ചി: ഇന്ത്യയിലെത്തിയാല്‍ കൊച്ചി കാണണമെന്ന് ബുക്കിങ് ഡോട്ട് കോം. ലോകമെങ്ങുമുള്ള സഞ്ചാരികള്‍ക്ക് പ്രിയപ്പെട്ട ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമാണ് ആംസ്റ്റര്‍ഡാം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബുക്കിങ് ഡോട്ട് കോം. 2026ല്‍ നിര്‍ബന്ധമായും കണ്ടിരിക്കേണ്ട ലോകത്തെ മികച്ച സ്ഥലങ്ങളുടെ പട്ടികയിലാണ് ഇന്ത്യയില്‍നിന്നുള്ള ഏക ഇടമായി ബുക്കിങ് ഡോട്ട് കോം കൊച്ചിയെ ഉള്‍പ്പെടുത്തിയിട്ടുള്ളത്. സവിശേഷമായ കാഴ്ചകള്‍കൊണ്ട് സഞ്ചാരികളുടെ മനം നിറയ്ക്കുന്ന തുറമുഖ നഗരത്തെ കൂടുതല്‍ ലോകശ്രദ്ധയിലേക്ക് കൊണ്ടുവരുന്നതാണ് ബുക്കിങ് ഡോട്ട് കോമിന്റെ ലിസ്റ്റിങ്. ‘അറബിക്കടലിന്റെ റാണി’യായ കൊച്ചിയുടെ സമ്പന്ന സാംസ്‌കാരിക പൈതൃകവും കായല്‍കടല്‍ക്കാഴ്ചകളും ചീനവലകളും ലോകമെമ്പാടുനിന്നും എത്തിച്ചേരാന്‍ കഴിയുന്ന മികച്ച യാത്രാസൗകര്യങ്ങളും കൊച്ചിയെ വ്യത്യസ്തമാക്കുന്നുവെന്ന് ബുക്കിങ് ഡോട്ട് കോം പറയുന്നു. വിനോദസഞ്ചാരപ്രധാനമായ ലോകരാജ്യങ്ങളുടെ പട്ടികയില്‍ കൊച്ചിക്കും ഇടം ലഭിച്ചതിനെ അഭിനന്ദിച്ച് സംസ്ഥാന ടൂറിസംമന്ത്രി പി എ മുഹമ്മദ് റിയാസ് സമൂഹമാധ്യമത്തില്‍ കുറിപ്പിട്ടു. കടലും കായലും ചേരുന്ന അഴിമുഖവും ചീനവലകളും ചെറുദ്വീപുകളും വൈവിധ്യങ്ങള്‍ സമ്മേളിക്കുന്ന തെരുവുകളുമൊക്കെയാണ് കൊച്ചിയിലെ പ്രധാന ആകര്‍ഷണങ്ങള്‍. പൈതൃകമുറങ്ങുന്ന ഫോര്‍ട്ട് കൊച്ചിയും മട്ടാഞ്ചേരിയുമാണ് സഞ്ചാരികളെ ആകര്‍ഷിക്കുന്നത്. ജൂത…
Read More » -
ജയതിലകിനെ സമൂഹമാധ്യമങ്ങളില്‍ അധിക്ഷേപിച്ചു; എന്‍. പ്രശാന്തിന്റെ സസ്‌പെന്‍ഷന്‍ ആറുമാസത്തേക്ക് നീട്ടി; വകുപ്പുതല അന്വേഷണം നടക്കുന്നെന്ന റിപ്പോര്‍ട്ടില്‍ കേന്ദ്ര സര്‍ക്കാരിന്റെ നടപടി
തിരുവനന്തപുരം: ധന അഡിഷനല്‍ ചീഫ് സെക്രട്ടറിയായിരുന്ന ഡോ.എ.ജയതിലകിനെ സമൂഹമാധ്യമത്തില്‍ അധിക്ഷേപിച്ചതിനു കൃഷി വകുപ്പ് സ്‌പെഷല്‍ സെക്രട്ടറിയായിരുന്ന എന്‍.പ്രശാന്തിന്റെ സസ്‌പെന്‍ഷന്‍ ആറു മാസത്തേക്ക് നീട്ടി. വകുപ്പുതല അന്വേഷണം നടക്കുന്നതായി സംസ്ഥാനം അറിയിച്ചതിനെ തുടര്‍ന്ന് കേന്ദ്രസര്‍ക്കാരാണ് സസ്‌പെന്‍ഷന്‍ നീട്ടിയത്. 2024 നവംബര്‍ പത്തിനാണ് പ്രശാന്തിനെ സസ്‌പെന്‍ഡ് ചെയ്തത്. പിന്നീട് സസ്‌പെന്‍ഷന്‍ പലതവണ നീട്ടി. നിലവില്‍ ചീഫ് സെക്രട്ടറിയാണ് ജയതിലക്. മതാടിസ്ഥാനത്തില്‍ ഐഎഎസുകാരുടെ വാട്സാപ് ഗ്രൂപ്പുകള്‍ രൂപീകരിച്ചതിനു വ്യവസായ ഡയറക്ടര്‍ കെ.ഗോപാലകൃഷ്ണനെയും സസ്‌പെന്‍ഡ് ചെയ്തിരുന്നെങ്കിലും പിന്നീട് തിരിച്ചെടുത്തു. മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥനെ അപമാനിക്കുക വഴി പ്രശാന്ത് ഭരണയന്ത്രത്തിന്റെ പ്രതിഛായ തകര്‍ക്കാന്‍ ശ്രമിച്ചെന്നാണ് ചീഫ് സെക്രട്ടറി പുറത്തിറക്കിയ സസ്‌പെന്‍ഷന്‍ ഉത്തരവില്‍ വ്യക്തമാക്കിയിരുന്നത്. ‘ഉന്നതി’ സിഇഒ ആയിരിക്കെ താന്‍ ഫയല്‍ മുക്കിയെന്ന ആരോപണത്തിനു പിന്നില്‍ എ.ജയതിലകാണെന്നാരോപിച്ച് പ്രശാന്ത് സമൂഹമാധ്യമത്തില്‍ നടത്തിയ രൂക്ഷ വിമര്‍ശനമാണ് സസ്‌പെന്‍ഷന്‍ വിളിച്ചുവരുത്തിയത്. അഴിമതി പുറത്തുകൊണ്ടുവരുന്ന ‘വിസില്‍ ബ്ലോവറു’ടെ റോളാണു താന്‍ ഏറ്റെടുത്തിരിക്കുന്നതെന്നും സഹപ്രവര്‍ത്തകനെ വിമര്‍ശിക്കുന്നത് സര്‍വീസ് ചട്ടലംഘനമല്ലെന്നും പ്രശാന്ത് ഫെയ്‌സ്ബുക്കില്‍ തന്നെ അവകാശപ്പെട്ടെങ്കിലും ചട്ടലംഘനം…
Read More » -
കുടുംബ ഐക്യത്തെക്കുറിച്ച് ക്ലാസ് എടുക്കുന്ന ദമ്പതികള്‍ തമ്മിലടിച്ചു; ഭാര്യയുടെ പരാതിയില്‍ ഭര്‍ത്താവിന് എതിരേ കേസ്; സെറ്റ്‌ടോപ് ബോക്‌സ് ഉപയോഗിച്ച് തലയ്ക്കടിച്ചു
കുടുംബ ഐക്യത്തെക്കുറിച്ച് നവമാധ്യമങ്ങളിലൂടെ സംസാരിക്കുന്ന ദമ്പതികള്‍ തമ്മിലടിച്ചു. ചാലക്കുടി ഫിലോകാലിയ ഫൗണ്ടേഷൻ നടത്തിപ്പുകാരായ മാരിയോ ജോസഫ്, ഭാര്യ ജീജി മാരിയോ എന്നിവരാണ് ഏറ്റുമുട്ടിയത്. സംഭവത്തിൽ ചാലക്കുടി പൊലീസ് ഭാര്യ ജീജിയുടെ പരാതിയില്‍ ഭര്‍ത്താവിനെതിരെ കേസെടുത്തു. ഭാര്യയെ സെറ്റ് ടോപ് ബോക്സ് കൊണ്ട് തലയ്ക്കടിച്ച് പരുക്കേല്‍പിച്ചെന്നും, തന്റെ എഴുപതിനായിരം രൂപയുടെ മൊബൈല്‍ ഫോണ്‍ ഭാര്‍ത്താവ് മാരിയോ ജോസഫ് നശിപ്പിച്ചെന്നും ഭാര്യയുടെ പരാതിയില്‍ പറയുന്നു. ജാമ്യം ലഭിക്കാവുന്ന വകുപ്പുകള്‍ പ്രകാരമാണ് കേസ്. കുറ്റം തെളിഞ്ഞാല്‍ ഒരു മാസം തടവോ അയ്യായിരം രൂപ വരെ പിഴയോ ആണ് ശിക്ഷ. ദാമ്പത്യ ബന്ധങ്ങളെക്കുറിച്ചുള്ള തങ്ങളുടെ പ്രസംഗങ്ങളിലൂടെയും വിഡിയോകളിലൂടെയും സമൂഹമാധ്യമങ്ങളിൽ ഏറെ ശ്രദ്ധേയരായവരാണ് മാരിയോയും ജീജിയും. ദമ്പതികൾ തമ്മിലുള്ള സ്നേഹത്തെക്കുറിച്ചും ഐക്യത്തെക്കുറിച്ചും അവർ നിരന്തരം സംസാരിച്ചിരുന്നു. ഈ പശ്ചാത്തലത്തിൽ, ഇവർ തമ്മിൽ വഴക്കുണ്ടാവുകയും പൊലീസ് ഇടപെടേണ്ടി വരികയും ചെയ്ത സംഭവം ആളുകൾ കൗതുകത്തോടെയാണ് നോക്കിക്കാണുന്നത്.
Read More » -
ഞങ്ങൾക്ക് നഷ്ടപ്പെടാനുള്ളതെല്ലാം നഷ്ടമായി, ഇനിയെങ്കിലും ഞങ്ങളെ വെറുതേ വിടൂ… കരഞ്ഞ് തളര്‍ന്ന് വേണുവിന്റെ ഭാര്യ
കൊല്ലം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ ലഭിക്കാതെ മരിച്ച വേണുവിന്റെ കുടുംബത്തോട് മൊഴി നല്‍കാന്‍ തിരുവനന്തപുരത്തെത്താൻ ആവശ്യപ്പെട്ട് ആരോഗ്യവകുപ്പ് അധികൃതർ. വേണുവിന്റെ സഞ്ചയന ദിവസമായ ബുധനാഴ്ച രാവിലെ തെളിവുകളുമായി തിരുവനന്തപുരം ഡയറക്ടറേറ്റ് ഓഫ് മെഡിക്കൽ എജുക്കേഷൻ ഓഫീസിൽ എത്താനാണ് വേണുവിന്റെ ഭാര്യ സിന്ധുവിനെ ചൊവ്വാഴ്ച ഫോണിൽ വിളിച്ച് അധികൃതർ ആവശ്യപ്പെട്ടത്. മരണാനന്തരകർമകൾ നടക്കുന്ന ദിവസമാണെന്ന് അറിയിച്ചപ്പോൾ എങ്കിൽ അടുത്തദിവസം, വ്യാഴാഴ്ച രാവിലെ എത്തണമെന്ന് അധികൃതർ പറഞ്ഞു. 16 ദിവസം കഴിയാതെ പുറത്തുപോകരുതെന്നാണ് തങ്ങളുടെ ആചാരമെന്ന് സിന്ധു പറയുന്നു. ഞങ്ങൾക്ക് നഷ്ടപ്പെടാനുള്ളതെല്ലാം നഷ്ടമായി, ഇനിയെങ്കിലും അല്പം ദയ ഞങ്ങളോട് കാട്ടിക്കൂടേയെന്നും സിന്ധു ചോദിക്കുന്നു. ഹൃദ്രോഗത്തെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഓട്ടോറിക്ഷ ഡ്രൈവർ ചവറ പന്മന മനയിൽ പൂജാഭവനിൽ കെ. വേണു അഞ്ചാംദിവസമാണ് മരിച്ചത്.
Read More » -
കാലത്തിനു മുന്നേ കുതിച്ച സിനിമ; ബാബാ കല്യാണിയില്‍ പറഞ്ഞത് സത്യമായി; ഡല്‍ഹി സ്‌ഫോടനക്കേസുമായി ഏറെ സാമ്യം ബാബാ കല്യാണിക്ക്; സിനിമയിലെ പ്രൊഫസര്‍ യഥാര്‍ഥ സ്‌ഫോടനത്തില്‍ ഡോക്ടറായി ; സ്‌ഫോടകവസ്തുക്കള്‍ നിറച്ച കാര്‍ യാഥാര്‍ത്ഥ്യമായി
തൃശൂര്‍: മോഹന്‍ലാലിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്ത ബാബാ കല്യാണി എന്ന ത്രില്ലര്‍ സിനിമയുടെ കഥയുമായി ഡല്‍ഹി ചെങ്കോട്ട സ്‌ഫോടനത്തിന് സാമ്യതയേറെ. ബാബാ കല്യാണിയില്‍ തിരക്കഥാകൃത്ത് എസ്.എന്‍.സ്വാമി ദീര്‍ഘവീക്ഷണത്തോടെ എഴുതിവെച്ചതാണ് ഇപ്പോള്‍ ഡല്‍ഹി ചെങ്കോട്ടയില്‍ യാഥാര്‍ഥ്യമായിരിക്കുന്നത്. സിനിമയുടെ തുടക്കത്തില്‍ സാധാരണ എഴുതിക്കാണിക്കാറുണ്ട്, ഈ സിനിമയ്ക്കും ഇതിലെ സംഭവങ്ങള്‍ക്കും ജീവിച്ചിരിക്കുന്നവരോ മരിച്ചുപോയവരോ ആയി യാതൊരു ബന്ധവുമില്ല, ഏതെങ്കിലും സാദൃശ്യം തോന്നുന്നുവെങ്കില്‍ അത് യാദൃശ്ചികം മാത്രം എന്ന്. പക്ഷേ ബാബാ കല്യാണിയിലെ പല കാര്യങ്ങളും കഴിഞ്ഞ ദിവസം ഡല്‍ഹിയിലെ സ്‌ഫോടനത്തില്‍ അതേ പോലെ സംഭവിച്ചു. സ്‌ഫോടകവസ്തുക്കള്‍ നിറച്ച കാറുകളാണ് ബാബാ കല്യാണിയില്‍ വില്ലന്‍മാരായ തീവ്രവാദികള്‍ ഉപയോഗിക്കാന്‍ ശ്രമിക്കുന്നത്. ഡല്‍ഹിയില്‍ ദുരന്തം വിതച്ചത് സ്‌ഫോടകവസ്തുക്കള്‍ നിറച്ച കാറായിരുന്നു. ബാബാ കല്യാണിയിലെ തീവ്രവാദി ഒരു കോളജ് പ്രൊഫസറായിരുന്നെങ്കില്‍ ഡല്‍ഹി ചെങ്കോട്ട ആക്രമണത്തിന്റെ സൂത്രധാരന്‍ ഒരു ഡോക്ടറാണ് എന്നതേയുള്ളു വ്യത്യാസം. സിനിമയിലെ വില്ലനും ജീവിതത്തിലെ യഥാര്‍ഥ വില്ലനും അറിവും വിദ്യാഭ്യാസവുമുള്ളവര്‍. തിരക്കേറിയ ഒരു തീര്‍ഥാടന കേന്ദ്രത്തില്‍…
Read More » -
ഡല്‍ഹി സ്‌ഫോടനം ; മരിച്ചവരുടെ എണ്ണം 12 ആയി
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ സ്‌ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം 12 ആയി. ഗുരുതരമായി പരുക്കേറ്റ് ചികില്‍സയിലായിരുന്ന മൂന്നുപേരാണ് ഇന്ന് മരിച്ചത്. സ്‌ഫോടനത്തില്‍ മുപ്പതോളം പേര്‍ക്ക് പരുക്കേറ്റിരുന്നു. അതിനിടെ സ്‌ഫോടനത്തിന്റെ സൂത്രധാരന്‍മാരിലേക്ക് നയിക്കുന്ന നിര്‍ണായക തെളിവുകളും അന്വേഷണ സംഘം കണ്ടെത്തി. പുല്‍വാമയിലെ വീട്ടില്‍ പോലീസ് നടത്തിയ പരിശോധനയില്‍ ഡോക്ടര്‍ ഉമര്‍ മുഹമ്മദിന്റെ ലാപ്‌ടോപ്പും മൊബൈലും കണ്ടെത്തി. ജയ്‌ഷെ മുഹമ്മദിന്റെ അനുബന്ധ സംഘടനയില്‍ പ്രവര്‍ത്തിച്ചിരുന്നയാളാണ് ഡോക്ടര്‍ ഉമര്‍ മുഹമ്മദെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്. ടെലഗ്രാം വഴിയാണ് സംഘം പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചിരുന്നത്. സംഘാംഗങ്ങളെ വന്‍ സ്‌ഫോടക ശേഖരവുമായി ഫരീദാബാദില്‍ നിന്നും പിടികൂടിയതിന് പിന്നാലെയാണ് ഉമര്‍ ചാവേറായത്. ഇയാള്‍ ചാവേറാകാന്‍ തീരുമാനിച്ചിരുന്നോ അതോ അബദ്ധത്തില്‍ ചാവേറായതാണോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. 1989 ഫെബ്രുവരി 24ന് പുല്‍വാമയില്‍ ജനിച്ച ഉമര്‍ ഫരീദാബാദിലെ അല്‍ ഫലാ മെഡിക്കല്‍ കോളജില്‍ നിന്നാണ് എംബിബിഎസ് പഠനം പൂര്‍ത്തിയാക്കി. ശ്രീനഗറിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ നിന്ന് എംഡിയും എടുത്തു. അനന്ത്‌നാഗിലെ മെഡിക്കല്‍ കോളജില്‍ സീനിയര്‍ റസിഡന്റായി ജോലി ചെയ്യുന്നതിനിടെയാണ്…
Read More »