Breaking NewsKeralaLead Newspolitics

ഒരേ വാര്‍ഡില്‍ മത്സരിക്കുന്നത് മൂന്ന് ഗീതമാരും അനിതമാരും, അഭിജിത് മാര്‍ രണ്ട് ; ഒഞ്ചിയത്ത് നടക്കുന്നത് അപരന്മാരുടെ സംസ്ഥാനാ സമ്മേളനം ; വടകര രണ്ടാം വാര്‍ഡില്‍ അപരനെ മാത്രമല്ല വിമതനെയും മുസ്‌ളീംലീഗിന് നേരിടണം

കോഴിക്കോട്: ഏത് തെരഞ്ഞെടുപ്പ് വന്നാലും ഏറ്റവും വലിയ ചര്‍ച്ചയായി മാറുന്ന അപരശല്യ ത്തിന്റെ കാര്യത്തില്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ ഏറ്റവും മുന്നില്‍ ഒഞ്ചിയം ഒരേ വാര്‍ഡില്‍ മത്സരിക്കാന്‍ ഗീതമാരും അനിതമാരും അഭിജിത് മാരും ഇറങ്ങിത്തിരിച്ചപ്പോള്‍ വടകരയില്‍ രണ്ടാം വാര്‍ഡില്‍ മുസ്‌ളീംലീഗിന് നേരിടേണ്ടി വരുന്നത് അപരശല്യത്തിന് പുറമേ വിമതരെ കൂടിയാണ്.

ഒഞ്ചിയം പഞ്ചായത്തിലെ ഏറ്റവും വലിയ തന്ത്രമായി മുന്നണികള്‍ അപരന്മാരെ ഉപയോഗി ക്കുകയാണ്. ഒട്ടുമിക്ക വാര്‍ഡുകളിലും ഒന്നിലധികം അപര സ്ഥാനാര്‍ത്ഥിക ളാണുള്ളത്. ഒഞ്ചിയം രണ്ടാം വാര്‍ഡിലെ ആര്‍എംപി സ്ഥാനാര്‍ത്ഥി അനിത പിലാക്കണ്ടിയില്‍ ആണ്. എന്നാല്‍ മറ്റു രണ്ട് അനിതമാരും മത്സരിക്കുന്നുണ്ട്. ഇത് രണ്ടാം വാര്‍ഡിലെ കാര്യമാണെങ്കില്‍ ഒന്നാം വാര്‍ഡിലെ സിപിഐഎം സ്ഥാനാര്‍ത്ഥി പി വി അഭിജിത്താണ്. അഭിജിത് എന്ന അതേ പേരില്‍ അപര സ്ഥാനാര്‍ത്ഥിയും ഇവിടെയുണ്ട്..

Signature-ad

മൂന്നാം വാര്‍ഡില്‍ ആര്‍എംപി സ്ഥാനാര്‍ത്ഥി വിനോദിനെതിരെ രണ്ട് വിനോദന്‍മാരാണ് മത്സരിക്കുന്നത്. എട്ടാം വാര്‍ഡില്‍ സിപിഐഎം സ്ഥാനാര്‍ത്ഥി പി പി രാജുവിനെതിരെ പി പി രാജന്‍ എന്ന പേരിലാണ് അപരന്‍. അതേ വാര്‍ഡില്‍ ആര്‍എംപി ഐ സ്ഥാനാര്‍ത്ഥി പി ശ്രീജിത്തിനെതിരെ മറ്റൊരു ശ്രീജിത്തും മത്സര രംഗത്തുണ്ട്.

ചോറോട് പഞ്ചായത്തിലെ പതിനാലാം വാര്‍ഡില്‍ ആര്‍എംപിയുടെ ഗീതാ മോഹനനാണ് മത്സരിക്കുന്നത്. ഈ വാര്‍ഡില്‍ രണ്ട് ഗീതമാരാണ് ഗീതാ മോഹനനെതിരെ മത്സരിക്കുന്നത്. അതില്‍ ഒരാളുടെ പേര് ഗീത മോഹന്‍ എന്ന് തന്നെയാണ്. എന്നാല്‍ വിമതശല്യം വന്നതോടെ ഗീതാമോഹന്‍ ഗീതാ കുന്നമ്മേല്‍ എന്നാണ്. നാലാം വാര്‍ഡില്‍ സിപി ഐ സ്ഥാനാര്‍ത്ഥി ബീന പുതിയാടത്തിലിന് എതിരായി മറ്റൊരു ബീനയുണ്ട്.

അഞ്ചാം വാര്‍ഡിലെ ആര്‍എംപി സ്ഥാനാര്‍ത്ഥി ബീന പ്രഷീദും ആറാം വാര്‍ഡിലെ ആര്‍ജെഡി സ്ഥാനാര്‍ത്ഥി എം എം നാരായണനും ഏഴാം വാര്‍ഡിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഗോപാലകൃഷ്ണനും എട്ടാം വാര്‍ഡിലെ ആര്‍എംപി സ്ഥാനാര്‍ത്ഥി പ്രജിഷ വിനീഷ്, പത്താം വാര്‍ഡിലെ സിപി ഐഎം സ്ഥാനാര്‍ത്ഥി കെ പി ചന്ദ്രന്‍, പതിമൂന്നാം വാര്‍ഡിലെ ആര്‍ജെഡി സ്ഥാനാര്‍ത്ഥി പി സുരേഷ്, പതിനഞ്ചാം വാര്‍ഡിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഗീത ഇടച്ചേരിക്കണ്ടി എന്നിവര്‍ക്കും അപര സ്ഥാനാര്‍ത്ഥികളുണ്ട്.

വടകര നഗരസഭയിലെ രണ്ടാം വാര്‍ഡില്‍ മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥി എം ഫൈസലിനെതിരെ ഫൈസല്‍ മാസ്റ്ററും മത്സരത്തിലുണ്ട്. ഈ വാര്‍ഡില്‍ തന്നെ ലീഗിന് വിമത സ്ഥാനാര്‍ത്ഥിയു മുണ്ട്. ആര്‍എംപി സ്ഥാനാര്‍ത്ഥി ശരണ്യ വാഴയില്‍ മത്സരിക്കുന്ന കുറുമ്പയില്‍ വാര്‍ഡില്‍ മറ്റൊരു ശരണ്യയും മത്സര രംഗത്തുണ്ട്. ഇരുപത്തിയേഴാം വാര്‍ഡില്‍ സിപി ഐഎം സ്ഥാനാര്‍ത്ഥി എ പി മോഹനന് എതിരെ മറ്റൊരു മോഹനനും മത്സരിക്കുന്നുണ്ട്. 44-ാം വാര്‍ഡില്‍ ലീഗിന്റെ പി കെ ജലാലിന് എതിരെ ഒരു ജലീലും മത്സര രംഗത്തുണ്ട്.

Back to top button
error: