സ്ഥാനാര്‍ത്ഥിയെ ഒപ്പിച്ചോണ്ട് വന്നപ്പോള്‍ വോട്ടര്‍പട്ടികയില്‍ പേരില്ല ; അടൂരില്‍ 8 വാര്‍ഡുകളില്‍ ബിജെപിക്ക് മത്സരിക്കാനാളില്ല ; നേരത്തെ ശക്തമായ പോരാട്ടം നടത്തിയ 24 ാം വാര്‍ഡില്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയതേയില്ല

അടൂര്‍: ശബരിമല ഉള്‍പ്പെടെ തെരഞ്ഞെടുപ്പില്‍ സംസാരിക്കാന്‍ വലിയ വിഷയമുള്ളപ്പോള്‍ ശക്തികേന്ദ്രങ്ങളില്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്താതെ ബിജെപി. കഴിഞ്ഞതവണ ശക്തമായ മത്സരം കാഴ്ചവെച്ച സീറ്റുകളില്‍ പോലും സ്ഥാനാര്‍ത്ഥിയില്ല.
ഒരിടത്ത് ആളെ ഒപ്പിച്ചു വന്നപ്പോള്‍ അയാള്‍ക്ക് വോട്ടര്‍പട്ടികയില്‍ പേരില്ല. അടൂര്‍ നഗരസഭയിലെ എട്ടു വാര്‍ഡുകളിലാണ് സ്ഥാനാര്‍ത്ഥികള്‍ ഇല്ലാത്തത്. 29 വാര്‍ഡുകളാണ് നഗരസഭയില്‍ മൊത്തമുള്ളത്. ഇതില്‍ 6,11,19,20,21,22,24,28 വാര്‍ഡുകളിലാണ് സ്ഥാനാര്‍ത്ഥികള്‍ ഇല്ലാത്തത്. ഇതില്‍ ആറാം വാര്‍ഡില്‍ സ്ഥാനാര്‍ത്ഥിയായെങ്കിലും പത്രിക നല്‍കാനെത്തിയപ്പോഴാണ് വോട്ടേഴ്സ് ലിസ്റ്റില്‍ പേരില്ലെന്ന് അറിയുന്നത്.
ഇതോടെ സ്ഥാനാര്‍ത്ഥി പത്രിക നല്‍കാനാകാതെ പിന്‍ വാങ്ങി. കഴിഞ്ഞ തവണ 245 വോട്ടുകള്‍ നേടിയ അടൂര്‍ ടൗണ്‍ 24-ാം വാര്‍ഡിലും ഇത്തവണ സ്ഥാനാര്‍ത്ഥിയില്ല. ബിജെപി ഇവിടെ ഇത്തവണ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയില്ല.






