Breaking NewsLead NewsNEWSWorld
ഇസ്ലാമാബാദിൽ വൻ ചാവേറാക്രമണം: 31പേർ കൊല്ലപ്പെട്ടു; നൂറിലേറെ പേർക്ക് പരുക്ക്; ;അടിയന്തരാവസ്ഥ പ്രഖാപിച്ച് പാക് ഭരണകൂടം

ഇസ്ലാമാബാദ്: പാകിസ്താന്റെ തലസ്ഥാന നഗരമായ ഇസ്ലാമാബാദിൽ ഷിയാ ആരാധനാലയത്തിൽ വൻ സ്ഫോടനം. ഷെഹ്സാദ് ടൗൺ മേഖലയിലെ ടർലായി ഇമാംബർഗാഹിലാണ് സംഭവം. സംഭവത്തിൽ 31 പേർ മരിച്ചതായാണ് പ്രാഥമിക വിവരം. 169 പേർക്ക് പരിക്കേറ്റിട്ടുണ്ട് .ചാവേർ ആക്രമണമാണ് നടന്നതെന്നാണ് വിവരം.
പോലീസും രക്ഷാപ്രവർത്തകരും സ്ഥലത്തെത്തി. സ്ഫോടനത്തിൽ പരിക്കേറ്റവരെ പാകിസ്താൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലേക്കും പോളിക്ലിനിക് ആശുപത്രിയിലേക്കും മാറ്റി. സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ നഗരത്തിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്.
കഴിഞ്ഞ വർഷം നവംബർ മാസത്തിൽ ഇസ്ലാമാബാദിലെ ജി 11 മേഖലയിലെ കോടതിയ്ക്ക് പുറത്ത് സ്ഫോടനം നടന്നിരുന്നു. അന്ന് 12 പേർ കൊല്ലപ്പെടുകയും മുപ്പതോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.






