Breaking NewsKeralaLead NewsNEWS

3 സിറ്റിങ് എംഎല്‍എമാര്‍ സഹകരിക്കാന്‍ തയാറായി, ബിജെപി നേതൃത്വം അനുമതി നല്‍കിയില്ല: മേജര്‍ രവി

കൊച്ചി: കേരളത്തിലെ മൂന്ന് സിറ്റിങ് എംഎല്‍എമാര്‍ ബിജെപിക്കൊപ്പം സഹകരിക്കാന്‍ തയാറായി തന്നെ സമീപിച്ചിരുന്നുവെന്നു സംവിധായകന്‍ മേജര്‍ രവി. എന്നാല്‍ ബിജെപി നേതൃത്വത്തില്‍നിന്ന് അനുമതി ലഭിക്കാത്തതിനാലാണ് ഇക്കാര്യം നടക്കാതെ പോയെന്നും അദ്ദേഹം പറഞ്ഞു. ”അവര്‍ ഇപ്പോഴും തയാറാണ്. ഒരുപാധിയും ഇല്ലാതെ വരാന്‍ തയാറാണെന്നാണ് അവര്‍ പറഞ്ഞത്. അവരുടെ പാര്‍ട്ടിയില്‍ അവര്‍ തൃപ്തരല്ല” അദ്ദേഹം പറഞ്ഞു. ബിജെപി വൈസ് പ്രസിഡന്റ് പദവിയില്‍ ഉണ്ടായിരുന്നുവെന്നും പാര്‍ട്ടി പദവികള്‍ വേണ്ടെന്നു താന്‍ തന്നെയാണു നേതൃത്വത്തോടു പറഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കി.

ശശി തരൂരിനെ ഒപ്പം നിര്‍ത്താന്‍ ബിജെപി തയാറാവണമെന്നും മേജര്‍ രവി പറഞ്ഞു. ”ശശി തരൂര്‍ ബുദ്ധിജീവിയാണ്, ആഗോള ധാരണയുണ്ട്. ഐക്യരാഷ്ട്രസഭയുടെ ഉന്നത പദവിയില്‍ ഇരുന്ന ആളാണ്. ഒരു രാജ്യത്തെ എങ്ങനെ മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയുമെന്ന ധാരണയുള്ളയാളാണ്. ജനങ്ങള്‍ക്കിടിയില്‍ പ്രശസ്തനാണ്. എന്നാല്‍ ഒരേ മുഖങ്ങള്‍ തന്നെയാണ് ബിജെപി തിരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കുന്നത്. നിയമസഭ, ലോക്‌സഭ തിരഞ്ഞെടുപ്പുകള്‍ കേരളത്തില്‍ വ്യത്യസ്ത സ്വഭാവമാണ്. അതു മാറ്റിയെടുക്കണമെങ്കില്‍ ജനങ്ങള്‍ക്കിടയില്‍ പ്രശസ്തരായ ആളുകള്‍ വേണം. അതുകൊണ്ടാണ് ശശി തരൂരിന്റെ പേര് പറഞ്ഞത്.

Signature-ad

ബിജെപിയുടെ വൈസ് പ്രസിഡന്റ് പദവിയില്‍ ഉണ്ടായിരുന്നു. എന്നാല്‍ എന്നേക്കാള്‍ കഴിവുള്ള ആളുകള്‍ ഉള്ളതിനാലാണ് അധികം സജീവമല്ലാത്തത്. ഇക്കാര്യം രാജീവ് ചന്ദ്രശേഖറെ അറിയിച്ചിരുന്നു. അധികാരം കിട്ടിയില്ല എന്നു കരുതി വേറെ പാര്‍ട്ടിയിലേക്കു പോകില്ല എന്നും അറിയിച്ചിരുന്നു” മേജര്‍ രവി വ്യക്തമാക്കി.

Back to top button
error: