Breaking NewsKeralaLead News

മധ്യസ്ഥം വഹിച്ചെന്ന കേന്ദ്രമന്ത്രിയുടെ ആരോപണം അടിസ്ഥാനരഹിതമെന്ന് ജോണ്‍ബ്രിട്ടാസ് ; പിഎം ശ്രീ കരാറില്‍ ഒപ്പ് വയ്ക്കുന്നത് സംസ്ഥാന സര്‍ക്കാരിന്റെ കാര്യം ; ഇടപെട്ടിട്ടില്ലെന്ന് എംപി

തിരുവനന്തപുരം: പിഎം ശ്രീ കരാര്‍ കരാറില്‍ ഒപ്പ് വയ്ക്കുന്നത് സംസ്ഥാന സര്‍ക്കാരിന്റെ കാര്യമാണെന്നും അതില്‍ ഇടപെടേണ്ട ആവശ്യം തനിക്കില്ലെന്നും ജോണ്‍ ബ്രിട്ടാസ് എംപി. കരാര്‍ ഒപ്പിടാന്‍ താന്‍ മധ്യസ്ഥം വഹിച്ചെന്ന ആരോപണം തള്ളി.

ഒപ്പിടാന്‍ മധ്യസ്ഥം വഹിച്ചെന്ന കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ പ്രസ്താവന തള്ളി. എന്‍ഇപിയുടെയും പിഎം ശ്രീയുടെയും പേര് പറഞ്ഞ് കേരളത്തിന് ലഭിക്കേണ്ട ഫണ്ട് തടഞ്ഞുവെക്കുകയാണ് ചെയ്യുന്നതെന്ന് അദേഹം കുറ്റപ്പെടുത്തി.

Signature-ad

ജോണ്‍ ബ്രിട്ടാസ് എംപി. മന്ത്രി ശിവന്‍കുട്ടിയോടൊപ്പം പലതവണ മന്ത്രി ധര്‍മ്മേന്ദ്രപ്രധാനെ കണ്ടിട്ടുണ്ട്. കേരളത്തിന്റെ തടഞ്ഞ വച്ച ഫണ്ടിനായി നിവേദനം നല്‍കിയിട്ടുണ്ട്. കോണ്‍ഗ്രസ് സര്‍ക്കാരുകളിലൂടെ കേരളത്തെ ആക്രമിക്കുകയാണ് കേന്ദ്രമന്ത്രി ചെയ്തത്.

കര്‍ണാടക, ഹിമാചല്‍ സര്‍ക്കാരുറുകള്‍ യഥേഷ്ടം ഫണ്ട് വാങ്ങി. കോണ്‍ഗ്രസ് സര്‍ക്കാരുകളുടെ നിലപാടാണ്, മറ്റ് പ്രതിപക്ഷ സര്‍ക്കാരുകളുടെ നിലപാടുകളെ ദുര്‍ബലമാക്കിയതെന്ന് ജോണ്‍ ബ്രിട്ടാസ് പറഞ്ഞു.

Back to top button
error: