Kerala

    • സാമൂഹിക സംരംഭകർക്ക് കൈത്താങ്ങായി ഐഐടി പാലക്കാടും ബ്യുമെർക് ഇന്ത്യ ഫൗണ്ടേഷനും; ധാരണാപത്രത്തിൽ ഒപ്പ് വെച്ചു

      കൊച്ചി: കേരളത്തിലെ സാമൂഹിക സംരംഭകരെ പ്രോത്സാഹിപ്പിക്കാൻ ലക്ഷ്യമിട്ട് ഐഐടി പാലക്കാടിന്റെ ടെക്നോളജി ഇന്നവേഷൻ ഹബ്ബായ ഐപിടിഐഎഫും (IIT Palakkad Technology IHub Foundation), ബ്യുമെർക് ഗ്രൂപ്പിന്റെ ജീവകാരുണ്യ വിഭാഗമായ ബ്യുമെർക് ഇന്ത്യ ഫൗണ്ടേഷനും ചേർന്ന് ധാരണാപത്രം ഒപ്പുവെച്ചു. സാമൂഹിക നവീകരണത്തിനായുള്ള സംരംഭകത്വ പിന്തുണ പരിപാടി ഉടൻ ആരംഭിക്കും. ഐഐടി പാലക്കാട് ഡയറക്ടറും ഐപിടിഐഎഫ് ചെയർമാനുമായ പ്രൊഫ. എ. ശേഷാദ്രി ശേഖറും ബ്യുമെർക് ഇന്ത്യ ഫൗണ്ടേഷൻ ചെയർമാൻ ആർ. ബാലചന്ദ്രനും ചേർന്നാണ് ധാരണാപത്രത്തിൽ ഒപ്പുവെച്ചത്. ബ്യുമെർക് ഇന്ത്യ ഫൗണ്ടേഷൻ ട്രസ്റ്റി-ഡയറക്ടർ സബിത വർമ്മ ബാലചന്ദ്രൻ, സിഒഒ കെ.വി. വിനയരാജൻ, ഐഐടി പാലക്കാട് ഡീൻ പ്രൊഫ. ശാന്തകുമാർ മോഹൻ, ഐപിടിഐഎഫ് സിഇഒ ഡോ. സായിശ്യാം നാരായണൻ, സിഒഒ ഡോ. റിജേഷ് കൃഷ്ണ, മാനേജർ ഡോ. രാജേശ്വരി തുടങ്ങിയ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു. സംസ്ഥാനത്തെ സാങ്കേതികവിദ്യാ നവീകരണ രംഗത്ത് സാമൂഹിക സ്വാധീനം വർദ്ധിപ്പിക്കാൻ ഈ ദീർഘകാല സഹകരണം സഹായിക്കുമെന്ന് പ്രൊഫ. എ. ശേഷാദ്രി ശേഖർ പറഞ്ഞു.…

      Read More »
    • ‘അധ്യാപകന് അടികിട്ടിയാലും കുട്ടിയെ തല്ലാന്‍ പാടില്ല! അവര്‍ക്ക് തമ്മില്‍തല്ലാനുള്ള ഇടമല്ല ക്യാമ്പസ്’

      കൊച്ചി: അധ്യാപകരും വിദ്യാര്‍ഥികളും തമ്മില്‍തല്ലാനുള്ള സ്ഥലമല്ല ക്യാമ്പസ് എന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. അഞ്ചാലുംമൂടില്‍ പ്ലസ്ടു വിദ്യാര്‍ത്ഥിയെ അധ്യാപകന്‍ മര്‍ദ്ദിച്ച സംഭവത്തിലാണ് മന്ത്രിയുടെ പ്രതികരണം. വിദ്യാര്‍ഥിയെ മര്‍ദിച്ച അധ്യാപകനെ സസ്പെന്‍ഡ് ചെയ്തതായും വിഷയത്തില്‍ കൂടുതല്‍ പരിശോധന നടത്തി അതില്‍ പങ്കാളികളായ വിദ്യാര്‍ഥികളെ സസ്പെന്‍ഡ് ചെയ്യാന്‍ നിര്‍ദേശം നല്‍കിയെന്നും മന്ത്രി വ്യക്തമാക്കി. ആദ്യം കുട്ടിയാണ് അധ്യാപകനെ തല്ലി താഴെയിട്ടത്. പിന്നാലെ അധ്യാപകന്‍ എഴുന്നേറ്റ് കുട്ടിയെ തല്ലി. അധ്യാപകന് അടി കിട്ടിയാലും കുട്ടിയെ തല്ലാന്‍ പാടില്ലെന്നാണ് നമ്മുടെ നിലപാടെന്നും മന്ത്രി പറഞ്ഞു. അതേസമയം കെ ടെറ്റ് പാസാകാത്ത എല്ലാ അധ്യാപകരെയും പിരിച്ചുവിടണമെന്ന സുപ്രീം കോടതി വിധി നടപ്പിലാക്കിയാല്‍ കേരളത്തില്‍ വലിയ കെടുതികള്‍ ഉണ്ടാകുമെന്ന് മന്ത്രി പറഞ്ഞു. സുപ്രീം കോടതി വിധിക്കെതിരെ റിവ്യൂ ഹര്‍ജി നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കസ്റ്റഡി മര്‍ദന വിവാദത്തിലും മന്ത്രി പ്രതികരിച്ചു. നിയമപരമല്ലാത്ത കാര്യങ്ങള്‍ ചെയ്യുന്ന പൊലീസുകാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നതാണ് എല്‍ഡിഎഫ് സര്‍ക്കാരിന്റെ നയം. പ്രശ്നങ്ങള്‍…

      Read More »
    • ഉർവശിയും തേജാലക്ഷ്മിയും ഒന്നിച്ചഭിനയിക്കുന്ന ചിത്രം പാബ്ലോ പാർട്ടിയുടെ പൂജ ചോറ്റാനിക്കരയിൽ നടന്നു

      അഭിലാഷ് പിള്ള വേൾഡ് ഓഫ് സിനിമാസ്, ടെക്സാസ് ഫിലിം ഫാക്ടറി, എവർ സ്റ്റാർ ഇന്ത്യൻ എന്നീ കമ്പനികൾ സംയുക്‌തമായി നിർമ്മിക്കുന്ന ചിത്രം പാബ്ലോ പാർട്ടിയുടെ പൂജ ചോറ്റാനിക്കര ക്ഷേത്രത്തിലെ നവരാത്രി മണ്ഡപത്തിൽ നടന്നു. ഉർവശി, ശ്രീനിവാസൻ, മുകേഷ്,സിദ്ദിഖ്, സൈജു കുറുപ്പ്, ബോബി കുര്യൻ,റോണി ഡേവിഡ്,അപർണ ദാസ്, തേജാ ലക്ഷ്മി, സിജാ റോസ്,അനന്യ, മിത്ര കുര്യൻ, മീനാക്ഷി രവീന്ദ്രൻ ഷഹീൻ സിദ്ധിഖ്,സുധീർ,സുമേഷ് ചന്ദ്രൻ,ശിവ അജയൻ,മനോജ്‌ ഗംഗാധരൻ ,ശരണ്യ,റോഷ്‌ന ആൻ റോയ് സംവിധായകരായ എം. മോഹനൻ, അരുൺ ഗോപി, വിഷ്ണു ശശി ശങ്കർ, വിഷ്ണു വിനയൻ, കണ്ണൻ താമരക്കുളം, എസ് ജെ സിനു, നിർമ്മാതാക്കളായ ജോബി ജോർജ്, ബാദുഷ, നോബിൾ ജേക്കബ്, ഗിരീഷ് കൊടുങ്ങല്ലൂർ,വില്യം ഫ്രാൻസിസ് എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. പ്രസ്തുത ചടങ്ങിൽ മലയാള സിനിമയുടെ പ്രിയപ്പെട്ട ഉർവശിയെയും ശ്രീനിവാസനെയും മുകേഷും സിദ്ധിഖും ചേർന്ന് ആദരിച്ചു. പാബ്ലോ പാർട്ടിയുടെ പൂജാ ചടങ്ങിൽ ഭദ്ര ദീപം തെളിയിച്ചത് ഉർവശി, സിദ്ദിഖ്, മുകേഷ്, തേജാലക്ഷ്മി, അംജിത് എസ്.കെ…

      Read More »
    • ഇടിവീരന്‍മാരെ തൊടില്ലെങ്കിലും… എഡിജിപിയുടെ ട്രാക്ടര്‍ യാത്ര മേലുദ്യോഗസ്ഥന് റിപ്പോര്‍ട്ട് ചെയ്ത ഡിവൈഎസ്പിയെ സ്ഥലം മാറ്റി

      പത്തനംതിട്ട: എഡിജിപി എം ആര്‍ അജിത് കുമാറിന്റെ ട്രാക്ടര്‍ യാത്ര മേലുദ്യോഗസ്ഥന് റിപ്പോര്‍ട്ട് ചെയ്ത ഉദ്യോഗസ്ഥനെ സ്ഥലംമാറ്റി. പത്തനംതിട്ട സ്പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി ആര്‍ ജോസിനെയാണ് സ്ഥലംമാറ്റിയത്. എറണാകുളം റൂറല്‍ ക്രൈം റെക്കോര്‍ഡ് ബ്യൂറോയിലേക്കാണ് സ്ഥലം മാറ്റം. പമ്പയില്‍ നിന്ന് ശബരിമല സന്നിധാനത്തേയ്ക്കും തിരിച്ചുമായിരുന്നു എം ആര്‍ അജിത് കുമാറിന്റെ ട്രാക്ടര്‍ യാത്ര. പമ്പ-സന്നിധാനം റൂട്ടില്‍ ചരക്കുനീക്കത്തിന് മാത്രമെ ട്രാക്ടര്‍ ഉപയോഗിക്കാവൂവെന്നും ഡ്രൈവറല്ലാതെ മറ്റൊരാളും അതില്‍ ഉണ്ടാകാന്‍ പാടില്ലെന്നും ഹൈക്കോടതി വിധിയുണ്ട്. ഇതാണ് അജിത് കുമാര്‍ ലംഘിച്ചത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയായിരുന്നു അജിത് കുമാറിന് കുരുക്ക് മുറുകിയത്. ഈ ദൃശ്യങ്ങള്‍ മേലുദ്യോഗസ്ഥന് കൈമാറിയത് ആര്‍ ജോസായിരുന്നു. ഇപ്പോഴത്തെ സ്ഥലംമാറ്റത്തിന് പിന്നില്‍ ട്രാക്ടര്‍ യാത്രാ വിവാദമെന്നാണ് സൂചന. ഇക്കഴിഞ്ഞ ജൂലൈ പന്ത്രണ്ടിനായിരുന്നു അജിത് കുമാറിന്റെ വിവാദമായ ട്രാക്ടര്‍ യാത്ര. ഇതിനെതിരെ ശബരിമല സ്പെഷ്യല്‍ കമ്മീഷണര്‍ ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഇത് പരിഗണിച്ച ഹൈക്കോടതി അജിക് കുമാറിനെതിരെ രൂക്ഷ വിമര്‍ശനമായിരുന്നു ഉന്നയിച്ചത്. അജിത്…

      Read More »
    • ഓണാഘോഷത്തില്‍ സിപിഎം എംഎല്‍എ; കായംകുളം യൂത്ത് കോണ്‍ഗ്രസില്‍ വിവാദം, എന്തായാലും പ്രതിഭയുടെ പരിപാടി വൈറല്‍

      ആലപ്പുഴ: കായംകുളത്ത് യൂത്ത് കോണ്‍ഗ്രസില്‍ വിവാദം. ഓണാഘോഷത്തില്‍ സിപിഐഎം എംഎല്‍എ യു പ്രതിഭയ ക്ഷണിച്ചതിനെ ചൊല്ലിയാണ് തര്‍ക്കം. വിഷയത്തില്‍ ഔദ്യോഗിക വാട്സ്ആപ്പ് ഗ്രൂപ്പില്‍ ചേരിതിരിഞ്ഞ് തര്‍ക്കത്തില്‍ ഏര്‍പ്പെട്ട് പ്രവര്‍ത്തകര്‍. സിപിഐഎമ്മുമായുള്ള സംഘര്‍ഷത്തിന് പിന്നാലെ പ്രതിഭയെ ക്ഷണിച്ചതിനാണ് ഒരു വിഭാഗത്തിന് അതൃപ്തി. ബ്ലോക്ക് കമ്മറ്റി പിരിച്ചുവിടണമെന്നാണ് ഇവരുടെ ആവശ്യം. കമ്മറ്റി പിരിച്ചുവിടാന്‍ ശ്രമിക്കുന്നത് പ്രവര്‍ത്തകരുടെ കേസിനെ കുറിച്ച് പോലും തിരക്കാത്തവരെന്നാണ് മറ്റൊരു വിഭാഗത്തിന്റെ വിമര്‍ശനം. പാര്‍ട്ടി കേസില്‍ പ്രതികളാകാനും അടികൊള്ളാനും തങ്ങള്‍ മാത്രമാണെന്നും പിരിച്ചുവിടണമെന്നത് ഇത്തിരി കൂടി പോയെന്നുമുള്ള വിമര്‍ശനം വാട്സ്ആപ്പ് ഗ്രൂപ്പില്‍ ഉയരുന്നുണ്ട്. അടുത്തിടെ കോണ്‍ഗ്രസ് ഓഫീസിന് മുന്നിലിരുന്ന ഫ്ളക്സ് ബോര്‍ഡുകള്‍ തകര്‍ക്കുകയും പ്രവര്‍ത്തകരെ മര്‍ദിക്കുകയും ചെയ്ത സംഭവമുണ്ടായിരുന്നു. ഇതിന് പിന്നില്‍ സിപിഐഎമ്മാണെന്നാണ് കോണ്‍ഗ്രസ് ആരോപിച്ചത്. ഈ പ്രശ്നങ്ങള്‍ക്കിടയില്‍ ഓണാഘോഷത്തില്‍ എംഎല്‍എയെ പങ്കെടുപ്പിച്ചതാണ് പ്രശ്നമായത്. കോണ്‍ഗ്രസ് ഓഫീസില്‍ യൂത്ത് കോണ്‍ഗ്രസ് നടത്തിയ ഓണാഘോഷത്തിലായിരുന്നു പ്രതിഭയെ പങ്കെടുപ്പിച്ചത്. ഇതിനെതിരെ കോണ്‍ഗ്രസിലെ ഒരു വിഭാഗം കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിനും കെ സി വേണുഗോപാലിനും…

      Read More »
    • മദ്യപിച്ച് വാഹനപരിശോധന, പിഴ ആവശ്യപ്പെട്ടു; പാവപ്പെട്ടവരെ ഉപദ്രവിക്കാതെ കക്കാന്‍ പൊയ്ക്കൂടെയെന്ന് നാട്ടുകാര്‍, MVD ഉദ്യോഗസ്ഥനെ പിടികൂടി പോലീസിലേല്‍പ്പിച്ചു

      കൊച്ചി: മദ്യപിച്ച് വാഹന പരിശോധന നടത്തിയ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥനെ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ച് നാട്ടുകാര്‍. എറണാകുളം ആര്‍ടി ഓഫീസിലെ അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ എം.എസ്. ബിനുവിനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഇയാള്‍ക്കെതിരേ മദ്യപിച്ച് വാഹനമോടിച്ചതിന് കേസ് എടുത്തിട്ടുണ്ട്. തൃക്കാക്കര തോപ്പില്‍ ജങ്ഷനില്‍ ബുധനാഴ്ച രാത്രി പത്തുമണിയോടെയായിരുന്നു സംഭവം. തൃക്കാക്കരയില്‍ മത്സ്യവില്‍പ്പന നടത്തുകയായിരുന്ന കുടുംബത്തില്‍നിന്ന് പിഴ ഈടാക്കുന്നത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാരാണ് ഉദ്യോഗസ്ഥന്‍ മദ്യപിച്ചിട്ടുള്ള കാര്യം മനസിലാക്കിയതും പോലീസിനെ വിവരം അറിയിച്ചതും. ഒരു യുവതിയും കുടുംബവും മത്സ്യവില്‍പന നടത്തിവരികയായിരുന്നു. മത്സ്യവില്‍പ്പന നടത്തുന്നതിന് തൊട്ടടുത്ത് തന്നെ ഒരു ഓട്ടോറിക്ഷ കിടക്കുന്നുണ്ടായിരുന്നു. ഇത് ആരുടെ ഓട്ടോ ആണെന്ന് ചോദിച്ചപ്പോള്‍ തന്റെ ഭര്‍ത്താവിന്റേതാണെന്ന് യുവതി മറുപടിനല്‍കി. ഇതോടെ, ഓട്ടോയുമായി ബന്ധപ്പെട്ട് ഒരു പരാതിയുണ്ടെന്ന് ഉദ്യോഗസ്ഥന്‍ പറഞ്ഞു. യാത്രക്കാരെ കയറ്റേണ്ട വാഹനത്തില്‍ ഗുഡ്‌സ് കയറ്റി എന്നാണ് പരാതിയെന്നും മൂവായിരം രൂപ പിഴയടക്കണമെന്നും ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍, ഉദ്യോഗസ്ഥന്റെ പെരുമാറ്റത്തില്‍ പന്തികേട് തോന്നിയ നാട്ടുകാര്‍ ഇടപെടുകയായിരുന്നു. ഇതോടെയാണ് ഇയാള്‍ മദ്യപിച്ചിട്ടുണ്ട്…

      Read More »
    • കിടുവ പിടച്ച കടുവ! എക്സൈസ് ഓഫീസ് റെയ്ഡില്‍ കണ്ടെത്തിയത് അളവില്‍ കൂടുതല്‍ മദ്യം; പോലീസ് കേസെടുത്തു

      കോഴിക്കോട്: എക്സൈസ് സര്‍ക്കിള്‍ ഓഫീസിലെ വിജിലന്‍സ് റെയ്ഡില്‍ അളവില്‍ കൂടുതല്‍ മദ്യം കണ്ടെത്തിയതിന് നടക്കാവ് പോലീസ് കേസെടുത്തു. കോഴിക്കോട് സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന കോഴിക്കോട് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടറുടെ ഓഫീസില്‍ മിന്നല്‍പ്പരിശോധന നടത്തിയപ്പോഴാണ് അളവില്‍ കൂടുതല്‍ മദ്യം രേഖകളില്ലാതെ സൂക്ഷിച്ചതായി കോഴിക്കോട് ഉത്തരമേഖലാ വിജിലന്‍സ് യൂണിറ്റ് ഡിവൈഎസ്പി കണ്ടെത്തിയത്. ഓപ്പറേഷന്‍ സേഫ് സിപ്പ് എന്ന പേരില്‍ സംസ്ഥാന വ്യാപകമായി നടത്തിയ മിന്നല്‍പ്പരിശോധനയുടെ ഭാഗമായിട്ടാണ് ഇവിടെയും പരിശോധന നടന്നത്. സെപ്റ്റംബര്‍ രണ്ടിന് രാത്രി 7.30-നായിരുന്നു സര്‍ക്കിള്‍ ഓഫീസില്‍ വിജിലന്‍സ് സംഘമെത്തിയത്. ജില്ലയിലെ മറ്റ് എക്സൈസ് സര്‍ക്കിള്‍ ഓഫീസുകളിലും ഇതേ ദിവസം പരിശോധയുണ്ടായി. വടകര, പേരാമ്പ്ര, കൊടുവള്ളി, താമരശ്ശേരി എന്നീ എക്സൈസ് സര്‍ക്കിള്‍ ഓഫീസുകളിലും പരിശോധനയുണ്ടായി. പേരാമ്പ്ര സര്‍ക്കിള്‍ ഓഫീസിലെ ഒരു എക്സൈസ് ഉദ്യോഗസ്ഥന് 10,000 രൂപ ഗൂഗിള്‍ പേയായി കള്ളുഷാപ്പില്‍നിന്ന് അയച്ചുകൊടുത്തതായി കണ്ടെത്തിയിരുന്നു. എന്നാല്‍, ഇതില്‍ വിശദപരിശോധന തുടരുകയാണ്. കോഴിക്കോട് സര്‍ക്കിള്‍ ഓഫീസില്‍നിന്ന് അനധികൃതമായി സൂക്ഷിച്ച 14 കുപ്പി മദ്യമാണ് കണ്ടെടുത്തത്. എക്‌സൈസ്…

      Read More »
    • വേടനെ വേട്ടയാടുന്നു: നടക്കുന്നത് രാഷ്ട്രീയ ഗൂഢാലോചന, സ്ഥിരം കുറ്റവാളിയാക്കാന്‍ ശ്രമം; മുഖ്യമന്ത്രിക്ക് പരാതി നല്‍കി കുടുംബം

      കൊച്ചി: റാപ്പര്‍ വേടനെതിരെ ഗൂഢാലോചന നടക്കുന്നുണ്ടെന്നും അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് വേടന്റെ കുടുംബം മുഖ്യമന്ത്രി പിണറായി വിജയനു പരാതി നല്‍കി. അന്വേഷണം നടത്തി ഗൂഢാലോചന പുറത്തുകൊണ്ടുവരണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. വേടനെതിരെ രാഷ്ട്രീയ ഗൂഢാലോചന സംശയിക്കുന്നുണ്ടെന്നാണ് പരാതിയിലുള്ളത്. വേടനെ സ്ഥിരം കുറ്റവാളിയാക്കാന്‍ ശ്രമം നടക്കുന്നുണ്ട്. വേടന്റെ വാക്കുകളെ നിശബ്ദമാക്കാനാണ് ഇതിലൂടെ ശ്രമം എന്നാണ് പരാതിയില്‍ പറയുന്നത്. വേടന്റെ സഹോദരനാണ് ഇതു സംബന്ധിച്ച് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്. കേസിനെ കുറിച്ച് സംസാരിക്കരുതെന്നാണ് നിര്‍ദേശമെന്നും തനിക്ക് നല്ല വിശ്വാസമുണ്ടെന്നും സമയം കിട്ടിയാല്‍ എല്ലാ ആരോപണങ്ങള്‍ക്കും മറുപടി പറയുമെന്നും റാപ്പര്‍ വേടന്‍ എന്ന ഹിരണ്‍ദാസ് മുരളി ഇന്നലെ പറഞ്ഞിരുന്നു. ബലാത്സംഗ കേസില്‍ അറസ്റ്റിലായതിനു ശേഷം ജാമ്യം കിട്ടി പുറത്തിറങ്ങവെ ആയിരുന്നു വേടന്റെ പ്രതികരണം. എവിടെയും താന്‍ പോകില്ലെന്നും പരിപാടികളുമായി മുന്നോട്ടു പോകുമെന്നും വേടന്‍ പറഞ്ഞു. ”നല്ല വിശ്വാസമുണ്ട്. എനിക്കൊരു സമയം കിട്ടട്ടെ. എല്ലാത്തിനും മറുപടി പറയും. കേസിനെ കുറിച്ച് സംസാരിക്കരുതെന്നാണ് നിര്‍ദേശം. നിങ്ങളാരും പേടിക്കാതിരിക്കുക. കോടതിയുടെ പരിഗണനയിലിരിക്കുന്ന…

      Read More »
    • അറസ്റ്റ് ചെയ്ത വേടനെ പുറത്തുവിടണം എന്നാവശ്യപ്പെട്ട് തൃക്കാക്കരസ്‌റ്റേഷനില്‍ യുവാക്കളുടെ പരാക്രമം ; പോലീസുകാരി ഉള്‍പ്പെടെയുള്ളവര്‍ക്ക് നേരെ തെറിയഭിഷേകം ; ലോക്കപ്പില്‍ കിടന്നും പ്രശ്‌നം

      കൊച്ചി: ബലാത്സംഗക്കേസില്‍ പോലീസ് അറസ്റ്റ് ചെയ്ത വേടനെ പുറത്തിറക്കണം എന്നാവശ്യ പ്പെട്ട് തൃക്കാക്കര പൊലീസ് സ്റ്റേഷന് മുന്നില്‍ രണ്ടു യുവാക്കള്‍. സംഭവത്തില്‍ രണ്ടുപേരെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവര്‍ക്ക് വേടനുമായി നേരിട്ട് ബന്ധമില്ലെന്നും ആരാധകരാ ണെന്നുമാണ് സൂചന. പോലീസുകാര്‍ക്ക് നേരെ അസഭ്യവര്‍ഷം നടത്തുകയും ചെയ്തു. വേടനെ കാണണം എന്ന ആവശ്യവുമായി രാവിലെ എത്തിയ ഇരുവരും സ്റ്റേഷന് മുന്നില്‍ ഇരിക്കുകയായിരുന്നു. വനിതാ ഉദ്യോഗസ്ഥര്‍ക്ക് നേരെ അടക്കം ചീത്തവിളിച്ചുകൊണ്ടാണ് സ്റ്റേഷനിലേക്ക് എത്തിയത്. തുടര്‍ന്ന് പോലീസ് ഇരുവരേയും കസ്റ്റഡിയിലെടുത്തു. എന്നാല്‍ ലോക്കപ്പില്‍ കിടന്നും യുവാക്കള്‍ പ്രശ്നമുണ്ടാക്കിയതായി പൊലീസ് അറിയിച്ചു. രാവിലെ മുതല്‍ സ്‌റ്റേഷനില്‍ ഇരുന്ന ഇവര്‍ ഉച്ചകഴിഞ്ഞതോടെ ‘ഉടന്‍ തന്നെ വേടനെ പുറത്ത് വിടണം, വേടന് ജാമ്യം ലഭിച്ചതല്ലേ’ എന്നും ചോദിച്ചുകൊണ്ട് പ്രശ്‌നമുണ്ടാക്കി. ഇരുവരും ലഹ രി ഉപയോഗിച്ചിരുന്നതായും പൊലീസ് പറഞ്ഞു. ഇരുവരും നിലവില്‍ പൊലീസ് കസ്റ്റഡി യില്‍ തുടരുകയാണ്. അതേസമയം ലൈംഗികാപവാദക്കേസില്‍ വേടനെ അറസ്റ്റ് ചെയ്ത ശേഷം വിട്ട യച്ചു. വേടനെതിരെ ഡിജിറ്റല്‍ തെളിവുകള്‍…

      Read More »
    • സ്‌റ്റേഷനില്‍ ബിജെപി നേതാവിനും ക്രൂരമര്‍ദ്ദനമേറ്റു ; പോലീസുകാരില്‍ നിന്നും 10 ലക്ഷം രൂപ വാങ്ങി പാര്‍ട്ടി തന്നെ കേസ് ഒതുക്കി ; ആരോപണവുമായി സന്ദീപ് വാര്യര്‍, ദൃശ്യങ്ങളും പുറത്തുവിട്ടു

      തൃശ്ശൂര്‍: പോലീസ് സ്‌റ്റേഷനില്‍ ബിജെപി നേതാവിന് ക്രൂരമര്‍ദ്ദനമേറ്റ സംഭവം പോലീസുകാരില്‍ നിന്നും 10 ലക്ഷം രൂപ വാങ്ങി ബിജെപി തന്നെ ഒതുക്കിയെന്ന് കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യര്‍. കുന്നംകുളത്തെ ബിജെപി നേതാവായ മുരളിയെ പൊലീസ് മര്‍ദിച്ച സംഭവത്തിന്റെ ദൃശ്യങ്ങളും സന്ദീപ് വാര്യര്‍ പുറത്തുവിട്ടു. കേസ് ബിജെപി അട്ടിമറിച്ചുവെന്നും പറഞ്ഞു. മര്‍ദനമേറ്റ നേതാവിന് 10 ലക്ഷം രൂപ നല്‍കി പൊലീസുകാര്‍ പരാതി ഒതുക്കിയതായി നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ കഴിഞ്ഞ ദിവസം ബിജെപി കൗണ്‍സിലര്‍ തന്നെ വെളിപ്പെടുത്തിയിരുന്നു. കുന്നംകുളം സിഐ ഷാജഹാന്‍ ഉള്‍പ്പെടെ അഞ്ച് പൊലീസുകാര്‍ പ്രതികളായ എഫ്ഐആര്‍ ഒരു ദിവസംകൊണ്ട് അപ്രത്യക്ഷമായെന്നും പറഞ്ഞു. ആരോപണം നടത്തിയിട്ടുള്ളത് ബിജെപിയുടെ കൗണ്‍സിലര്‍ തന്നെയാണെന്നും ബിജെപി നേതൃത്വം മറുപടി പറയണമെന്നും സന്ദീപ് വാര്യര്‍ ആവശ്യപ്പെട്ടു. പൊലീസുകാര്‍ക്ക് എതിരായ എഫ്ഐആര്‍ ഹൈക്കോടതിയില്‍ പോയി ഒത്തുതീര്‍പ്പാക്കി ക്വാഷ് ചെയ്യുകയാണ് ചെയ്തതെന്നും സന്ദീപ് വാര്യര്‍ പറഞ്ഞു. ബിജെപി കുന്നംകുളം മുനിസിപ്പല്‍ പ്രസിഡന്റ് ആയിരുന്നു മുരളി. കള്ളപ്പണ ഇടപാടാണ് നടന്നത്. ബിജെപി കൗണ്‍സിലറുടെ…

      Read More »
    Back to top button
    error: