Kerala
-
തദ്ദേശ തിരഞ്ഞെടുപ്പ് നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍; ഡിസംബര്‍ 20ന് മുന്‍പ് പൂര്‍ത്തിയാക്കും
തിരുവനന്തപുരം : സംസ്ഥാനത്ത് തദ്ദേശ തിരഞ്ഞെടുപ്പ് നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ നടക്കും. ഡിസംബര്‍ 20ന് മുന്‍പ് തിരഞ്ഞെടുപ്പ് പ്രകിയ പൂര്‍ത്തിയാകുന്ന തരത്തിലാണ് നടപടിക്രമങ്ങള്‍ മുന്നോട്ടുപോകുന്നത്. വോട്ടര്‍പട്ടിക ഒരിക്കല്‍ കൂടി പുതുക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചു. മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ രത്തന്‍ യു. ഖേല്‍ക്കറും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണര്‍ എ.ഷാജഹാനും ഇതു സംബന്ധിച്ച് ഇന്ന് ചര്‍ച്ച നടത്തി. കേരളത്തിലെ തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണം (എസ്ഐആര്‍) തദ്ദേശ തിരഞ്ഞെടുപ്പ് കഴിയും വരെ നീട്ടണമെന്ന് ആവശ്യപ്പെട്ട് മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനു കത്തയച്ചിട്ടുണ്ട്.
Read More » -
പന്തളം എസ്എച്ച്ഒ കൊടുത്ത റിപ്പോര്‍ട്ട് പ്രകാരം 1500 പേര്‍; എത്തിയത് ഇരുപതിനായിരത്തോളം പേര്‍! എംസി റോഡ് നിശ്ചലമായത് മൂന്നു മണിക്കൂറോളം; പന്തളം ശബരിമല സംരക്ഷണ സംഗമത്തില്‍ രഹസ്യാന്വേഷണ വിഭാഗങ്ങള്‍ക്ക് വന്‍ വീഴ്ച്ച; പത്തനംതിട്ട എസ്പിക്ക് ശാസന
പത്തനംതിട്ട: പോലീസിന്റെയും സര്‍ക്കാരിന്റെയും കണക്കൂ കൂട്ടല്‍ തെറ്റിച്ച് പന്തളം സംരക്ഷണ സംഗമം. 1500 പേര്‍ മാത്രമേ വരൂവെന്ന പന്തളം എസ്എച്ച്ഓയുടെ വാക്ക് വിശ്വസിച്ച് നിയോഗിച്ചത് വെറും 200 പോലീസുകാരെ. എം.സി റോഡ് മൂന്നു മണിക്കൂര്‍ നിശ്ചലമായി. ഗതാഗതം വഴി തിരിച്ചു വിടാന്‍ പോലും കഴിയാതെ പോലീസ് പെട്ടു. വെട്ടിലായത് പത്തനംതിട്ട ജില്ലാ പോലീസ് മേധാവി ആര്‍. ആനന്ദ്. പമ്പയിലെ ആഗോള അയ്യപ്പ സംഗമത്തിന് ബദലായി ശബരിമല കര്‍മ സമിതി പന്തളത്ത് സംഘടിപ്പിച്ച ശബരിമല സംരക്ഷണ സംഗമം വിജയിക്കില്ലെന്ന മട്ടിലാണ് പന്തളം എസ്.എച്ച്.ഓ ടി.ഡി. പ്രജിഷ് റിപ്പോര്‍ട്ട് നല്‍കിയത്. 1500 പേരില്‍ കൂടുതല്‍ കാണില്ലെന്നായിരുന്നു പ്രജീഷ് മേലുദ്യോഗസ്ഥരെ അറിയിച്ചത്. അടൂര്‍ ഡിവൈ.എസ്.പി 3000 പേര്‍ വരുമെന്ന് റിപ്പോര്‍ട്ട് കൊടുത്തു. ഫീല്‍ഡില്‍ സഞ്ചരിക്കുന്ന സംസ്ഥാന സ്‌പെഷല്‍ ബ്രാഞ്ച്, ജില്ലാ സ്‌പെഷല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ ഇത് ഇരട്ടിയാക്കി റിപ്പോര്‍ട്ട് നല്‍കി. അതു പ്രകാരം 200 പോലീസുകാരെയാണ് സംഗമം നടന്ന കുളനട ശ്രീവല്‍സം ഗ്രൗണ്ടില്‍ നിയോഗിച്ചത്. ഇരുപതിനായിരത്തോളം…
Read More » -
ബിയോണ്ട് ബൗണ്ടറി, ബിയോണ്ട് ബ്യൂട്ടി… ജോസ് ആലൂക്കാസ്- ഗാർഡൻ വരേലി മിസ്സ് സൗത്ത് ഇന്ത്യ 2025 എഡിഷനു തുടക്കം 22 സുന്ദരികൾ കൊച്ചിയിൽ
കൊച്ചി: സൗന്ദര്യത്തിന്റെ പരമ്പരാഗത നിർവചനങ്ങളെ പൊളിച്ചെഴുതി മിസ് സൗത്ത് ഇന്ത്യ 2025 മത്സരത്തിന് കൊച്ചിയിൽ തുടക്കമായി. വ്യത്യസ്ത ഘട്ടങ്ങളിലായുള്ള സ്‌ക്രീനിങ്ങിനു ശേഷം ഗ്രാൻഡ് ഫിനാലെയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത് 24 പേരാണ്. അപേക്ഷ ലഭിച്ച ആയിരത്തിലേറെ പേരിൽ നിന്ന് ഫൈനലിസ്റ്റുകളായ 22 പേരിലേക്ക് എത്തിയത്. മിസ് സൗത്ത് മുൻ റണ്ണറപ്പ് കൂടിയായ അർച്ചന രവിയാണ് മിസ് സൗത്ത് ഇന്ത്യ 2025 പേജന്റ് ഡയറക്ടർ. എല്ലാവരെയും ഉൾക്കൊള്ളുന്ന രീതിയിലേക്ക് മിസ് സൗത്ത് ഇന്ത്യ മത്സരം മാറണമെന്ന കാഴ്ചപ്പാടിനു തുടക്കമിട്ടതും അർച്ചന തന്നെയാണ്. ഉയരം, നിറം, ശരീരപ്രകൃതി എന്നിവയുടെ അടിസ്ഥാനത്തിലുള്ള മാനദണ്ഡങ്ങളൊന്നും ഇത്തവണ ഉണ്ടായിരുന്നില്ല. മാത്രമല്ല ട്രാൻസ് വുമൺസിനും അപേക്ഷിക്കാമെന്ന ചരിത്ര തീരുമാനവും ശ്രദ്ധിക്കപ്പെട്ടു. അത്തരത്തിൽ ഒരു ട്രാൻസ് വുമൺ അപേക്ഷ സമർപ്പിച്ചിരുന്നു. എന്നാൽ വ്യക്തിപരമായ കാരണങ്ങളാൽ ഓഡിഷനു എത്താൻ സാധിച്ചില്ല. ഇതൊരു തുടക്കമാണെന്നും മാറുന്ന സൗന്ദര്യസങ്കൽപ്പത്തെ ആളുകളിലേക്ക് എത്തിക്കുകയാണ് തങ്ങൾ ലക്ഷ്യമിടുന്നതെന്നും അർച്ചന പറഞ്ഞു. ഓഡിഷനു ശേഷം മിസ് ഗ്ലാം വേൾഡ് 2025 റണ്ണറപ്പ് ആയ…
Read More » -
ദുല്‍ഖറിന്റെ കോടികള്‍ വിലയുള്ള രണ്ടു വാഹനങ്ങള്‍ പിടിച്ചെടുത്തു; മമ്മൂട്ടിയുടെ വീട്ടിലും തെരച്ചില്‍; ഭൂട്ടാനില്‍ നിന്ന് നികുതി വെട്ടിച്ച് എത്തിച്ച 11 വാഹനങ്ങള്‍ മലപ്പുറത്ത്; പട്ടിക തയറാക്കി പരിശോധന തുടര്‍ന്ന് കസ്റ്റംസ്
കൊച്ചി: ഓപ്പറേഷന്‍ നുംഖോറിന്റെ ഭാഗമായി സംസ്ഥാനത്ത് നടത്തുന്ന പരിശോധനയില്‍ സൂപ്പര്‍താരം ദുല്‍ഖര്‍ സല്‍മാന്റെ രണ്ട് വാഹനങ്ങള്‍ കസ്റ്റംസ് പിടിച്ചെടുത്തു. ഡിഫന്‍ഡറുള്‍പ്പെടെയുള്ള വാഹനങ്ങളാണ് പിടിച്ചെടുത്തത്. രാവിലെ മുതല്‍ ദുല്‍ഖര്‍ സല്‍മാന്റെ കൊച്ചി പനമ്പിള്ളി നഗറിലെ വീട്ടിലും പൃഥ്വിരാജിന്റെ തേവരയിലെ വീട്ടിലും കസ്റ്റംസ് ആന്‍ഡ് സെന്‍ട്രല്‍ എക്‌സൈസ് സംഘം പരിശോധന നടത്തിയിരുന്നു. മമ്മൂട്ടിയുടെ എളംകുളത്തെ വീട്ടിലും സംഘം പരിശോധനയ്‌ക്കെത്തി. അഞ്ചു ജില്ലകളിലായി നടത്തിയ പരിശോധനയില്‍ ക്രമക്കേടുമായി ബന്ധപ്പെട്ട രേഖകള്‍ പിടിച്ചെടുത്തിരുന്നു. ഭൂട്ടാനില്‍ നിന്നെത്തിച്ച 20 വാഹനങ്ങള്‍ കേരളത്തില്‍ വിറ്റുവെന്നും ഇതില്‍ 11 എണ്ണം കണ്ടെത്തിയെന്നുമാണ് കസ്റ്റംസ് അധികൃതര്‍ വ്യക്തമാക്കുന്നത്. കോഴിക്കോട് യൂസ്ഡ് കാര്‍ ഷോറൂമില്‍നിന്ന് വാഹനങ്ങള്‍ കണ്ടെത്തിയിരുന്നു. ഇടനിലക്കാരുടെ വീടുകളിലും പരിശോധന പുരോഗമിക്കുകയാണ്. രാജ്യവ്യാപകമായി നടത്തിയ അന്വേഷണത്തില്‍ നികുതി വെട്ടിച്ച് കടത്തിയ വാഹനങ്ങള്‍ വാങ്ങിയവരുടെ പട്ടിക കസ്റ്റംസ് തയാറാക്കിയിരുന്നു. ഇതനുസരിച്ചാണ് പരിശോധന. നികുതി വെട്ടിച്ച് ഭൂട്ടാനില്‍ നിന്ന് ഇന്ത്യയിലേക്ക് 198 ആഡംബര വാഹനങ്ങള്‍ എത്തിയിട്ടുണ്ട്. വാഹന ഡീലര്‍മാരില്‍ നിന്ന് അടക്കം ലഭിച്ച കണക്കുകളിലാണ് 198…
Read More » -
ആരെയും നിരാശരാക്കില്ല! ആഗോള അയ്യപ്പ സംഗമത്തിന് പിന്നാലെ പലസ്തീന്‍ ഐക്യദാര്‍ഢ്യ സമ്മേളനം നടത്താന്‍ സര്‍ക്കാര്‍
തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമത്തിന് പിന്നാലെ പലസ്തീന്‍ ഐക്യദാര്‍ഢ്യ സമ്മേളനവുമായി സര്‍ക്കാര്‍. പലസ്തീന്‍ ഐക്യദാര്‍ഢ്യ സമ്മേളനം നടത്താന്‍ സംസ്ഥാന സര്‍ക്കാര്‍. ഈ മാസം 29 ന് തിരുവനന്തപുരത്താണ് സമ്മേളനം നടക്കുക. പലസ്തീന്‍ അംബാസിഡര്‍ മുഖ്യ അതിഥിയാകും. കേരള മീഡിയ അക്കാദമിയാണ് പരിപാടിയുടെ സംഘാടകര്‍.ഈ മാസം 30 ന് പരിപാടി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. 29ന് ഫോട്ടൊ എക്‌സിബിഷന്‍ നടക്കും. ‘ഇന്റര്‍നാഷണല്‍ മീഡിയ ഫെസ്റ്റിവല്‍ ഓഫ് കേരള’ എന്ന പേരിലുള്ള മാധ്യമോത്സവം സെപ്തംബര്‍ 30ന് വൈകുന്നേരം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെയും കേരള പത്രപ്രവര്‍ത്തക യൂണിയന്റെയും സഹകരണത്തോടെയാണ് ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നത്. മൂന്നു ദിവസത്തെ മാധ്യമോത്സവത്തില്‍ മാധ്യമപ്രവര്‍ത്തകരും മാധ്യമ വിദ്യാര്‍ത്ഥികളും ഉള്‍പ്പെടെ പങ്കെടുക്കുന്ന പരിപാടികളാണ് നടക്കുന്നത്. അന്തര്‍ദ്ദേശീയ പ്രശസ്തയായ ആഫ്രിക്കയില്‍ നിന്നുളള മാധ്യമപ്രവര്‍ത്തക മറിയം ഔഡ്രഗോ, പ്രമുഖ മാധ്യമപ്രവര്‍ത്തകരായ കരണ്‍ ഥാപ്പര്‍, രവീഷ് കുമാര്‍, രാജ്ദീപ് സര്‍ദേശായി എന്നിവര്‍ അക്കാദമി അവാര്‍ഡുകള്‍ ഏറ്റുവാങ്ങുന്നതിന് എത്തും. ‘മീഡിയ…
Read More » -
ഭൂട്ടാനില്‍നിന്ന് ആഡംബര കാറുകള്‍ നികുതിവെട്ടിച്ച് ഇന്ത്യയിലേക്ക് എത്തിച്ചു; കേരളത്തില്‍ എത്തിയതത് 20 വാഹനങ്ങള്‍; പൃഥ്വിയും ദുല്‍ഖറുമടക്കമുള്ളവരുടെ വീടുകളില്‍ കസ്റ്റംസ് പരിശോധന; ‘ഓപ്പറേഷന്‍ നുംകൂര്‍’ എന്ന പേരില്‍ രാജ്യവ്യാപക റെയ്ഡ്
കൊച്ചി: ഓപ്പറേഷന്‍ ‘നുംകൂര്‍’ എന്ന പേരില്‍ രാജ്യവ്യപകമായി പരിശോധനയുമായി കസ്റ്റംസ്. ഭൂട്ടാന്‍ വഴി ആഡംബര കാറുകള്‍ നികുതിവെട്ടിച്ച് ഇന്ത്യയിലേക്ക് എത്തിച്ചു എന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് പരിശോധന. കേരളത്തില്‍ 30 ഇടങ്ങളില്‍ പരിശോധന നടക്കുന്നുണ്ട്. തിരുവനന്തപുരം, എറണാകുളം, കോട്ടയം, കോഴിക്കോട്, മലപ്പുറം എന്നീ ജില്ലകളിലെ 30 കേന്ദ്രങ്ങളിലാണ് പരിശോധന. സിനിമാ താരങ്ങളുടെയും വ്യവസായികളുടെയും വീടുകള്‍ കേന്ദ്രീകരിച്ചാണ് പരിശോധന നടക്കുന്നത്. കൊച്ചിയിലും തിരുവനന്തപുരത്തും പരിശോധന നടക്കുന്നുണ്ട്. കൊച്ചിയില്‍ നടന്‍ ദുല്‍ഖര്‍ സല്‍മാന്റെയും പൃഥ്വിരാജിന്‍െ്‌റയും വീട്ടില്‍ പരിശോധനാ സംഘമെത്തി. സംസ്ഥാനത്തെ വിവിധ കാര്‍ ഷോറൂമുകളിലും കസ്റ്റംസ് പരിശോധന നടത്തുണ്ട്. മോട്ടോര്‍ വാഹന വകുപ്പുമായി സഹകരിച്ചാണ് പരിശോധന. 8 തരം കാറുകളാണ് നികുതിവെട്ടിച്ച് ഇന്ത്യയില്‍ എത്തിച്ചത് എന്നാണ് കസ്റ്റംസിന്റെ കണ്ടെത്തല്‍. ഭൂട്ടാനില്‍ നിന്നുള്ള വാഹനങ്ങള്‍ ആദ്യം ഹിമാചലില്‍ രജിസ്റ്റര്‍ ചെയ്യും. അവിടെ നിന്ന് ഇന്ത്യയിലെ പല ഭാഗത്തായി എത്തിക്കുന്നത് രീതി. പീന്നീട് നമ്പര്‍ മറ്റും എന്നാണ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പറയുന്നത്. ഇത്തരത്തില്‍ 20 വാഹനങ്ങള്‍ കേരളത്തില്‍ എത്തിയെന്നാണ്…
Read More » -
പ്രതീക്ഷ ഫൗണ്ടേഷൻ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു, അംബിക മോഹൻ, പ്രമോദ് വെളിയനാട്, ഫാ: ഡോ അലക്സാണ്ടർ കൂടാരത്തിൽ, അർജുൻ സി വനജിനും അവാർഡുകൾ
മുംബൈ: വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവർക്കുള്ള പ്രതീക്ഷ ഫൗണ്ടേഷൻ്റെ ഈ വർഷത്തെ പുരസ്ക്കാരങ്ങൾ പ്രഖ്യാപിച്ചു. അംബിക മോഹൻ, പ്രമോദ് വെളിയനാട്, ഫാ: ഡോ അലക്സാണ്ടർ കൂടാരത്തിൽ, ഡോ: സന്ദീപ് വിജയരാഘവൻ, അർജുൻ സി വനജ്, ഗായത്രി എ, എ എം ദിവാകരൻ, രാഗിണി മോഹൻ, ഒ പ്രദീപ്, സെലിൻ സജി, ജ്യോതിഷ് നമ്പ്യാർ, അനിൽകുമാർ, രത്നാകർ മഹാലിംഗ ഷെട്ടി, എസ് വാസുദേവ്, സി എച്ച് ബാലൻ, സ്വീറ്റി ബർണാഡ്, അനൂപ് പുഷ്പാംഗദൻ എന്നിവർക്കാണ് പുരസ്ക്കാരം. ജീവൻ ഗൗരവ് പുരസ്ക്കാരത്തിന് ആദിവാസി ക്ഷേമത്തിനായി അഹോരാത്രം പ്രവർത്തിക്കുന്ന വിവേക് പണ്ഡിറ്റ്, കൗൺസിലർ, എം പി, എം എൽ എ എന്നനിലയിൽ മികച്ച പ്രവർത്തനം കാഴ്ചവെച്ച മുതിർന്ന ബി ജെ പി നേതാവ് ഗോപാൽ ഷെട്ടി, ബാംബു കോർപ്പറേഷൻ ചെയർമാൻ പാഷ പട്ടേൽ എന്നിവർ അർഹരായി. സെപ്തംബർ 28 ന് ഞായറാഴ്ച രാവിലെ പത്തരയ്ക്ക് വസായ് ശബരിഗിരി ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുന്ന ചടങ്ങിൽ പുരസ്ക്കാരങ്ങൾ വിതരണം…
Read More » -
തിരുവനന്തപുരത്ത് മരുതംകുഴിയില്‍ വാടക വീടെടുത്തു, കൊച്ചിക്കായി അങ്കമാലിയിലും; ഇനി മലബാറിലും വേണം; ദീപ് ദാസ് മുന്‍ഷി കേരളത്തില്‍ നിറയും; സംസ്ഥാന യാത്രയുമായി രാഹുലും പ്രിയങ്കയും എത്തും; കേരളം പിടിക്കാനുറച്ച് കോണ്‍ഗ്രസ്
തിരുവനന്തപുരം: കേരളത്തില്‍ ഭരണ തുടര്‍ച്ച ഉറപ്പാക്കാന്‍ കോണ്‍ഗ്രസ് ഹൈക്കമാണ്ട് നേരിട്ട് ഇടപെടും. തിരഞ്ഞെടുപ്പിനു മുന്നോടിയായി ബിഹാര്‍ മോഡലില്‍ രാഹുല്‍ ഗാന്ധി നയിക്കുന്ന യാത്ര സംസ്ഥാനത്ത് നടത്തിയേക്കും. 14 ജില്ലകളിലൂടെയും സഞ്ചരിക്കുന്ന യാത്രയില്‍ രാഹുലിനൊപ്പം വയനാട് എംപി കൂടിയായ പ്രിയങ്ക ഗാന്ധിയും ഉണ്ടാകും. കോണ്‍ഗ്രസിനെ താഴെ തട്ടില്‍ ശക്തമാക്കാനാണ് ഇത്. ഗ്രൂപ്പ് പോരുകളില്‍ ഉഴലുന്ന കോണ്‍ഗ്രസിന് പുതിയ ഊര്‍ജ്ജം അനിവാര്യതയാണെന്ന് കോണ്‍ഗ്രസ് ഹൈക്കമാണ്ടിനെ മുസ്ലീം ലീഗ് അറിയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് രാഹുല്‍ തന്നെ പട നയിക്കാന്‍ നേരിട്ട് എത്തുന്നത്. പ്രിയങ്കയും സജീവ പ്രചരണ മുഖമായി മാറും. ‘ഡൂ ഓര്‍ ഡൈ’ എന്നാണ് ഹൈക്കമാന്‍ഡ് പ്രതിനിധിയ്ക്ക് മുസ്ലീം ലീഗ് നല്‍കിയ നിര്‍ദ്ദേശം. ഇനി തിരഞ്ഞെടുപ്പ് നടക്കുന്ന അഞ്ചു സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് ഏറ്റവും പ്രതീക്ഷയര്‍പ്പിക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് കേരളം. കേരളത്തില്‍ ഭരണം വീണ്ടും നഷ്ടപ്പെടുത്തുന്നത് ആത്മഹത്യാപരമായിരിക്കുമെന്ന് കോണ്‍ഗ്രസിനും അറിയാം. ദേശീയ തലത്തില്‍ പോലും ഇത് പാര്‍ട്ടിക്ക് തിരിച്ചടിയാകും. ഈ സാഹചര്യത്തിലാണ് രാഹുല്‍ യാത്രയുമായി കേരളത്തില്‍ എത്തുന്നത്. ഔദ്യോഗിക…
Read More » -
‘മോദി വന്ന് ഗുജറാത്തിയില്‍ ശരണം വിളിച്ചു പോയതാണ്; ശബരിമല പ്രശ്നം പരിഹരിക്കപ്പെടണമെന്ന് ബി.ജെ.പിക്കും ആഗ്രഹമില്ല; ശബരിമലയിലെ ആചാരം സംരക്ഷിക്കണമെന്ന് സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്‍കിയത് ക്രൈസ്തവ വിശ്വാസിയായ ഉമ്മന്‍ചാണ്ടി’
പാലക്കാട്: ശബരിമല വിഷയത്തില്‍ ബിജെപിയെ കുറ്റപ്പെടുത്തി കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യര്‍. വിഷയത്തില്‍ ഭരണഘടനാപരമായ പരിഹാരം കണ്ടെത്തുമെന്ന് 2019ലെ പ്രകടനപത്രിയില്‍ പറഞ്ഞ ബി.ജെ.പിക്ക് പ്രശ്നം പരിഹരിക്കപ്പെടണമെന്ന് ആഗ്രഹമൊന്നുമില്ലെന്ന് സന്ദീപ് വാര്യര്‍ കുറ്റപ്പെടുത്തി. സുപ്രീംകോടതി വിധി വന്ന ഉടനെ അതിനെ സ്വാഗതം ചെയ്യുകയും ജന്മഭൂമി പത്രത്തില്‍ സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്ത് വെണ്ടയ്ക്കനിരത്തുകയും ചെയ്ത സംഘപരിവാറിന് എങ്ങനെ ആഗ്രഹമുണ്ടാവാനാണെന്നും അദ്ദേഹം ഫേസ്ബുക് കുറിപ്പില്‍ ചോദിച്ചു. ‘നരേന്ദ്രമോദി പത്തനംതിട്ടയില്‍ വന്ന് ഗുജറാത്തിയില്‍ ശരണം വിളിച്ചു പോയതാണ് അഞ്ചുവര്‍ഷം കഴിഞ്ഞ് വീണ്ടുമൊരു തെരഞ്ഞെടുപ്പ് കഴിഞ്ഞിട്ടും ബിജെപി വാഗ്ദാനം പാലിച്ചില്ല. കെ. സുരേന്ദ്രന്‍ ഫേസ്ബുക്കില്‍ ആചാരലംഘനത്തെ അനുകൂലിച്ചു. പിന്നീട് ഭക്തരുടെ വികാരം എതിരാണെന്ന് മനസ്സിലാക്കിയപ്പോള്‍ തന്ത്രപൂര്‍വ്വം നിലപാട് മാറ്റുകയായിരുന്നു. ശബരിമലയില്‍ ആചാര സംരക്ഷണത്തിനുവേണ്ടി കൃത്യമായ നിലപാടെടുത്ത ഏക പാര്‍ട്ടിയും സര്‍ക്കാരും കോണ്‍ഗ്രസിന്റെതായിരുന്നു. ക്രൈസ്തവ വിശ്വാസിയായിരുന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് ശബരിമലയിലെ ആചാരം സംരക്ഷിക്കണമെന്ന് സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്‍കിയത്. ആ സത്യവാങ്മൂലമാണ് പിണറായി സര്‍ക്കാര്‍ തിരുത്തിയത്. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍…
Read More » -
ഭാര്യ മാര്‍ക്കറ്റില്‍ കുഴഞ്ഞുവീണുമരിച്ചു, വിവരമറിഞ്ഞതിന് പിന്നാലെ ഭര്‍ത്താവ് ട്രെയിന്‍ തട്ടി മരിച്ചനിലയില്‍
കൊല്ലം: ഭാര്യയുടെ മരണ വിവരമറിഞ്ഞതിനു പിന്നാലെ ഭര്‍ത്താവിനെ ട്രെയിന്‍തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. ഇരവിപുരം തെക്കേവിള തുണ്ടില്‍ കിഴക്കതില്‍ ബൈജുവിനെ (60)യാണ് ഞായറാഴ്ച വൈകിട്ട് മൂന്നോടെ ഭരണിക്കാവ് ഭാഗത്ത് തീവണ്ടിതട്ടി മരിച്ചനിലയില്‍ കണ്ടത്. ഞായറാഴ്ച രാവിലെയാണ് ബൈജുവിന്റെ ഭാര്യ ഭാമ (50) മരിച്ചത്. ഇരവിപുരം മാര്‍ക്കറ്റില്‍വെച്ച് കുഴഞ്ഞുവീഴുകയായിരുന്നു. ഭാര്യ യുടെ മരണവിവരം അറിഞ്ഞപ്പോള്‍ മുതല്‍ മനോവിഷമത്തിലായിരുന്നു ബൈജു. ഇരുവരുടെയും മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. ഇവര്‍ക്ക് മക്കളില്ല. ഇരവിപുരം പോലീസ് കേസെടുത്തു.
Read More »