Kerala

    • അന്നമൂട്ടിയ കൈകളെ തട്ടിമാറ്റരുതേ; റേഷന്‍ വ്യാപാരികള്‍ ഈ നേഷന്റെ ഭാഗമല്ലേ; എഴുപത് തികഞ്ഞ റേഷന്‍ വ്യാപാരികള്‍ നിലനില്‍പ്പിന്റെ ആശങ്കയില്‍: പറഞ്ഞുവിടാതിരിക്കാന്‍ നീതിപീഠത്തിന് മുന്നില്‍

        പാലക്കാട്: ഇത്രകാലം അന്നമൂട്ടിയ കൈകളില്‍ തട്ടി മാറ്റരുതേ എന്നാണ് കേരളത്തിലെ 70 വയസ്സ് തികഞ്ഞ റേഷന്‍ വ്യാപാരികള്‍ അപേക്ഷിക്കുന്നത്. ഏതൊരു നാട്ടിലെയും സാധാരണക്കാരന്റെ ആശ്രയവും ആശ്വാസവുമാണ് റേഷന്‍ കടകള്‍. കാലങ്ങളായി റേഷന്‍ കട നടത്തുന്ന ചില ലൈസന്‍സികളെ പ്രായത്തിന്റെ പേരില്‍ ഒഴിവാക്കാനുള്ള നീക്കം സംസ്ഥാന തൊട്ടാകെ കടുത്ത പ്രതിഷേധമാണ് ഉയര്‍ത്തിയിട്ടുള്ളത്. സംഭവം കോടതി കയറി കഴിഞ്ഞു. 70 വയസ്സ് പൂര്‍ത്തിയായ റേഷന്‍ വ്യാപാരികളെ പിരിച്ചുവിടാനുള്ള സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. റേഷന്‍ വ്യാപാരികള്‍ക്ക് റിട്ടയര്‍മെന്റ് പ്രായം നിശ്ചയിച്ചു കൊണ്ടുള്ള സര്‍ക്കാരിന്റെ തീരുമാനം കേരളത്തില്‍ അങ്ങോളമിങ്ങോളം ഉള്ള റേഷന്‍ വ്യാപാരികള്‍ എതിര്‍ക്കുന്നുണ്ട്. തങ്ങളെ നിലനിര്‍ത്താനായി ഇവര്‍ക്ക് നീതിപീഠത്തെ ആശ്രയിക്കേണ്ടി വന്നിരിക്കുകയാണ്. സംസ്ഥാനത്തെ 70 വയസ്സ് പൂര്‍ത്തിയായ 54 കടയുടമകളാണ് കോടതിയെ സമീപിച്ചത്. കേരള റേഷനിങ് ഓര്‍ഡര്‍ പ്രകാരം റേഷന്‍ വ്യാപാരിക്ക് കട നടത്താന്‍ പ്രായപരിധി ഉണ്ടായിരുന്നില്ല. 2021ല്‍ ഇറങ്ങിയ പുതിയ കെ.ടി.പി.ഡി.എസ് ഉത്തരവിലും പുതുതായി നിയമിക്കുന്ന റേഷന്‍ വ്യാപാരിക്ക് മാത്രമാണ്…

      Read More »
    • ഒരു കൊടും ക്രിമിനിലിനേ ഇങ്ങനെയൊരു ക്രൂരകൃത്യം ചെയ്യാനാകൂ; ചിത്രപ്രിയയുടെ കൊലപാതകരീതി ഞെട്ടിക്കുന്നത്; തലയില്‍ 22 കിലോയുടെ കല്ലെടുത്തിട്ടെന്ന് പ്രതി; നേരത്തെയും കൊല്ലാന്‍ ശ്രമിച്ചിരുന്നതായും വെളിപ്പെടുത്തല്‍; അന്ന് പുഴയില്‍ തള്ളിയിട്ടു കൊല്ലാന്‍ നോക്കി

          കൊച്ചി: ഇത്രയും ക്രൂരമായ ഒരു മനസ്സ് സൈക്കോപ്പാത്തിക്കായ ഒരു കൊടും ക്രിമിനലിനേ ഉണ്ടാകു. അത്രയും ക്രൂരവും പൈശാചികവുമായാണ് അയാള്‍ ആ പെണ്‍കുട്ടിയെ ഒരു ദയവുമില്ലാതെ കൊന്നത്. മലയാറ്റൂര്‍ സ്വദേശിനി ചിത്രപ്രിയയുടെ കൊലപാതകം നടത്തിയ കേസില്‍ അറസ്റ്റിലായ പ്രതിയും ആണ്‍ സുഹൃത്തുമായ അലന്‍ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകളാണ് പോലീസിന് മുമ്പാകെ നടത്തിയിരിക്കുന്നത്. ചിത്ര പ്രിയയെ കൊന്ന രീതി അലന്‍ പറഞ്ഞും കാണിച്ചും കൊടുത്തപ്പോള്‍ ഞെട്ടിത്തരിച്ചിരുന്നു പോയത് കേരള പോലീസ് കൂടിയാണ് ചിത്രപ്രിയയുടെ ആണ്‍ സുഹൃത്ത് അവളുടെ ജീവനെടുത്തത് തലയില്‍ 22 കിലോ ഭാരമുള്ള കല്ല് എടുത്തിട്ടെന്നാണെന്ന് പോലീസ് കണ്ടെത്തി. സംഭവസ്ഥലത്തെത്തി തെളിവെടുത്തപ്പോള്‍ കൊലപാതകം നടത്തിയ രീതി പ്രതി അലന്‍ പോലീസിനോട് വിശദീകരിച്ചത് ഞെട്ടലോടെ മാത്രമാണ് പോലീസും കേട്ടു നിന്നത്. കല്ലെടുത്ത് ചിത്രപ്രിയയുടെ തലക്കടിച്ചപ്പോള്‍ ചിത്രപ്രിയ ബോധമറ്റ് വീണു. ഇതിനുശേഷം ചിത്ര പ്രിയയുടെ തലയില്‍ 22 കിലോ ഭാരമുള്ള കല്ല് എടുത്തിട്ടു. തല തകര്‍ന്നാണ് പെണ്‍കുട്ടി മരിച്ചതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ടായിരുന്നു. ഈ കല്ല്…

      Read More »
    • ‘പ്രതിപക്ഷ നേതാവിന്റെ സ്വര്‍ണക്കൊള്ളയിലെ ആദ്യ പ്രതികരണങ്ങള്‍ പരിശോധിച്ചാല്‍ ഇതൊന്നും ട്വിസ്റ്റ് അല്ല’; ശബരിമല കേസില്‍ ഏറ്റവുമൊടുവില്‍ വന്ന ചിത്രങ്ങള്‍ സോണിയയ്ക്കും ആന്റോ ആന്റണിക്കും ഒപ്പമുള്ളത്; എസ്‌ഐടി അന്വേഷണം എതിര്‍ത്തത് ഇക്കാരണം കൊണ്ട്: എസ്എന്‍ഡിപി യൂത്ത് മൂവ്‌മെന്റ്

      കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ആരോപണങ്ങളുമായി എസ്എന്‍ഡിപി യൂത്ത് മൂവ്‌മെന്റ്. സംഘടനയുടെ ഫേസ്ബുക്ക് പേജിലാണ് ‘സ്വര്‍ണക്കൊള്ള: ഒരു തിരിഞ്ഞുനോട്ടം’ എന്ന പേരില്‍ കുറിപ്പു പ്രത്യക്ഷപ്പെട്ടത്. സ്വര്‍ണക്കൊള്ളയില്‍ അറസ്റ്റിലായ ജീവനക്കാര്‍ കോണ്‍ഗ്രസ് അനുകൂല സംഘടനാ പ്രവര്‍ത്തകരാണെന്നും കര്‍ണാടകയില്‍നിന്ന് അറസ്റ്റിലായവരുടെ അടുപ്പക്കാര്‍ കോണ്‍ഗ്രസുകാരാണെന്നും ഇറ്റാലിയന്‍ ബന്ധം മൂന്‍ പ്രതിപക്ഷ നേതാവാ് ഉന്നയിക്കുന്നത് പരോക്ഷമായി ചെന്നെത്തുന്നത് സോണിയ ഗാന്ധിയിലേക്കാണെന്നുമുള്ള സൂചനയാണ് പോസ്റ്റില്‍ പങ്കുവയ്ക്കുന്നത്. കേസ് സിബിഐയെ ഏല്‍പ്പിക്കണമെന്ന ആവശ്യമുന്നയിക്കുന്നത് ഡല്‍ഹിയില്‍ ചെന്ന് ഒത്തുതീര്‍പ്പിനു ശ്രമിക്കാനാണെന്നും പോസ്റ്റില്‍ പരിഹസിക്കുന്നു. പോസ്റ്റിന്റെ പൂര്‍ണരൂപം   ശബരിമല സ്വര്‍ണ്ണക്കൊള്ള ഏകദേശം അതിന്റെ മൂര്‍ദ്ധന്യത്തില്‍ എത്തിനില്‍ക്കുമ്പോള്‍ ഒരു തിരിഞ്ഞുനോട്ടം നല്ലതല്ലേ? എവിടെ നിന്നാണ് ഇതിന്റെയൊക്കെ തുടക്കം? ആഗോള അയ്യപ്പസംഗമം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് നടത്തുന്നതിന്റെ കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പാണ് ഉണ്ണികൃഷ്ണന്‍ പോറ്റി ശബരിമലയിലെ ദ്വാരപാലക ശില്പങ്ങള്‍ കാണാനില്ല എന്ന് പറഞ്ഞു പത്രക്കാരെ കാണുന്നത്. തുടര്‍ന്ന് അതേറ്റെടുത്ത് രംഗത്ത് വന്നത് പ്രതിപക്ഷ നേതാവ് വി. ഡി. സതീശന്‍ ആണ്. ശബരിമലയിലെ സ്വര്‍ണ്ണം കര്‍ണാടകത്തിലെ…

      Read More »
    • 22 കിലോയുള്ള കല്ലുകൊണ്ട് തലയ്ക്കടിച്ചു; വസ്ത്രവും ഷൂസും മാറി രക്ഷപ്പെടാന്‍ ശ്രമിച്ചു; മുമ്പും കൊല്ലാന്‍ ശ്രമിച്ചു; ചിത്രപ്രിയ വധക്കേസില്‍ ഞെട്ടിക്കുന്ന മൊഴി

      മലയാറ്റൂരില്‍  മുണ്ടങ്ങാമറ്റം തുരുത്തിപ്പറമ്പിൽ പത്തൊന്‍പതുകാരി ചിത്രപ്രിയയെ ആണ്‍ സുഹൃത്ത് അലന്‍ തലയ്ക്ക് അടിച്ച് കൊലപ്പെടുത്തിയത് 22 കിലോയോളമുള്ള കല്ലുകൊണ്ട്. കൊലപാതകം നടന്ന സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തിയപ്പോഴാണ് അലന്‍ ഇക്കാര്യം പൊലീസിനോട് സമ്മതിച്ചത്. കുറ്റകൃത്യത്തിന് ശേഷം അലന്‍ വസ്ത്രങ്ങളും ഷൂസും മാറി രക്ഷപ്പെടാന്‍ ശ്രമിച്ചു. ചിത്രപ്രിയയെ നേരത്തെയും അലന്‍ കൊല്ലാന്‍ നീക്കം നടത്തിയിരുന്നു. കാലടി പാലത്തില്‍ നിന്ന് താഴേയ്ക്ക് തള്ളിയിനായിരുന്നു ശ്രമിച്ചത്. കേസില്‍ കൂടുതല്‍ വിവരശേഖരണത്തിന് അന്വേഷണ സംഘം ബെംഗളൂരുവിലേയ്ക്കുപോകും.   ഈ മാസം 9ന് ഉച്ചയോടെയാണ് ആളൊഴിഞ്ഞ പറമ്പില്‍ ഏവിയേഷന്‍ ബിരുദ വിദ്യാര്‍ഥിയായ ചിത്രപ്രിയയെ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്. ജീര്‍ണിച്ച തുടങ്ങിയ നിലയിലായിരുന്നു മൃതദേഹം. വീടിന് ഒരു കിലോമീറ്റർ അകലെ ഒഴിഞ്ഞ പറമ്പിലായിരുന്നു മൃതദേഹം.   അന്വേഷണത്തിനൊടുവില്‍ സുഹൃത്ത് കൊറ്റമം കുറിയേടം അലൻ ബെന്നിയെ കാലടി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടാകുകയും മദ്യലഹരിയിൽ ചിത്രപ്രിയയെ കൊലപ്പെടുത്തുകയുമായിരുന്നുവെന്നാണ് അലൻ പൊലീസിനു നൽകിയ മൊഴി.ചെവിക്കു താഴെ കല്ലു കൊണ്ട് അടിയേറ്റതിനെ തുടർന്നുള്ള മുറിവും…

      Read More »
    • വന്ദേഭാരത് വന്നിട്ടും ദുരിതത്തിന് കുറവില്ല; ബസില്‍ സീറ്റില്ല, ട്രെയിനില്‍ ടിക്കറ്റും; സ്‌പെഷല്‍ ട്രെയിനുകളും നിറഞ്ഞു; ഉത്സവകാലത്ത് നാട്ടിലെത്താന്‍ കഴിയാതെ ഇതരസംസ്ഥാന മലയാളികള്‍; സ്വകാര്യ ബസ് നിരക്ക് 4000 വരെ

      ബംഗളുരു: വന്ദേഭാരതുണ്ടായിട്ടും, ബെംഗളുരു മലയാളികളുടെ ഉത്സവകാല യാത്രാദുരിതം തുടരുന്നു. ക്രിസ്മസ് –പുതുവല്‍സര ആഘോഷക്കാലത്ത് ബെംഗളുരുവില്‍ നിന്നു നാട്ടിലെത്താന്‍ കഴിയാതെ വലയുകയാണ് മലയാളികള്‍. ഇതിനകം പ്രഖ്യാപിച്ച സ്പെഷല്‍ ട്രെയിനുകളിലും ബസുകളിലും ബുക്കിങ് പൂര്‍ത്തിയായി. ജാലഹള്ളിയിലെ കെ.എന്‍.എസ്.എസിലെ വനിതകള്‍ ക്രിസ്മസ് അവധിക്കാലത്ത് നാട്ടില്‍ പോകുന്നതിനെ കുറിച്ചുള്ള ചര്‍ച്ചയിലാണ്. എങ്ങിനെ നാടണയുമെന്നതാണു ചര്‍ച്ച. ബസുകളില്‍ സീറ്റില്ല. ട്രെയിനുകളില്‍ വെയിറ്റിങ് ലിസ്റ്റ് 300 കടന്നതോടെ ഇപ്പോള്‍ റിഗ്രറ്റെന്നാണ് എഴുതികാണിക്കുന്നത്. ജനറല്‍ കമ്പാര്‍ട്ടുമെന്റില്‍ കാലുകുത്താനിടമില്ല. ശബരിമല സീസണുമായി ബന്ധപെട്ടു 5 സ്പെഷ്യല്‍ ട്രെയിനുകള്‍ ബെംഗളുരുവില്‍ നിന്നു തെക്കന്‍ കേരളത്തിലേക്കുണ്ട്. ഇതിനു പുറമെ തിരക്കു കണക്കിലെടുത്തു 23നു ഹുബ്ബള്ളി–തിരുവനന്തപുരം സ്പെഷ്യല്‍‌ പ്രഖ്യാപിച്ചു. ബുക്കിങ് തുടങ്ങി മിനിറ്റുള്‍ക്കുള്ളില്‍ വെയിറ്റിങ് ലിസ്റ്റിലായി. കേരള-കര്‍ണാടക കെ. ആര്‍. ടി.സികളുടെ അധിക സര്‍വീസുകളിലും ടിക്കറ്റ് കിട്ടാനില്ല. അവസരം മുതലെടുത്തു സ്വകാര്യ ബസ് ലോബി നിരക്കുയര്‍ത്തി തുടങ്ങി. ക്രിസ്മസിനു തൊട്ടുതലേന്നുള്ള ദിവസങ്ങളിലേക്ക് ഇപ്പോള്‍ തന്നെ ബെംഗളുരു–എറണാകുളം റൂട്ടില്‍ നിരക്ക് 4000 കടന്നു. വരും ദിവസങ്ങളില്‍ ഇനിയും കൂടും.…

      Read More »
    • അരാഷ്ട്രീയതയ്ക്ക് എന്താണു കുഴപ്പം? കോട്ടപ്പള്ളിയും പ്രകാശനും മുതല്‍ സംരംഭകന്‍ എന്ന വാക്ക് മലയാളി പരിചയപ്പെടും മുമ്പേ തിരക്കഥയാക്കിയയാള്‍; നിലനില്‍ക്കാനുള്ള സ്വാതന്ത്ര്യത്തിനായി പൊട്ടിത്തെറിച്ച ദീര്‍ഘദര്‍ശി; കുറിപ്പ് ചര്‍ച്ചയാകുന്നു

      കൊച്ചി: ശ്രീനിവാസന്‍ സിനിമകളിലെ അരാഷ്ട്രീയത എന്നും സിനിമയിലും സിനിമയ്ക്കു പുറത്തും ചര്‍ച്ചയായിട്ടുണ്ട്. യശ്വന്ത് സഹായി മുതല്‍ കോട്ടപ്പള്ളി പ്രഭാകരനും പ്രകാശനും ഇന്നത്തെ സമൂഹത്തിലും ചൂണ്ടിക്കാട്ടാവുന്ന വ്യക്തിത്വങ്ങളാണ്. സംരംഭകത്വമെന്ന വാക്കുതന്നെ പരിചിതമാകുന്നതിനു മുമ്പാണ് ശ്രീനിവാസന്‍ വരവേല്‍പ്പിലൂടെയും മിഥുനവുമൊക്കെ. ശ്രീനിവാസന്റെ നിര്യാണത്തോടെ അദ്ദേഹത്തിന്റെ സിനിമകളിലെ അരാഷ്ട്രീയതയെക്കുറിച്ചുള്ള ചര്‍ച്ചകളും വഴിമാറുകയാണ്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ സജീവ് ആല എഴുതിയ കുറിപ്പാണ് ചര്‍ച്ച. കുറിപ്പിന്റെ പൂര്‍ണരൂപം   അരാഷ്ട്രീയതയ്ക്ക് എന്താണ് കുഴപ്പം..? ശ്രീനിവാസന്‍ സിനിമകള്‍ കേരളീയസമൂഹത്തോട് നിരന്തരം ഉന്നയിച്ച ചോദ്യം ഇതായിരുന്നു. കോട്ടപ്പള്ളി പ്രഭാകരനും അനുജന്‍ പ്രകാശനും സത്യസന്ധരായിരുന്നു. രാഷ്ട്രീയപ്രവര്‍ത്തനത്തിലൂടെ നയാപൈസ അവര്‍ സമ്പാദിച്ചിട്ടില്ല. ഒരു ചായ പോലും വാങ്ങിക്കുടിക്കാതെ പിതാവ് കഷ്ടപ്പെട്ട് സ്വരുക്കൂട്ടി വാങ്ങിയ ഭൂമിയുടെ ആധാരം പാര്‍ട്ടിക്ക് വേണ്ടി പണയം വച്ചവനാണ് പ്രഭാകരന്‍. യശ്വന്ത് സഹായിക്കുള്ള ഒരു കരിക്കിനായി പറമ്പിലെ തെങ്ങിന്‍കുലകള്‍ മുഴുവന്‍ വെട്ടിത്താഴെയിടുന്നത് അഭിമാനത്തോടെ നോക്കി നിന്ന ഐഎന്‍എസ്പി യുവനേതാവാണ് പ്രകാശന്‍. പാര്‍ട്ടി റോബോട്ടുകള്‍ മാത്രമായിരുന്നു പ്രഭാകരനും പ്രകാശനും. കമ്മ്യൂണിസ്റ്റ് വിശുദ്ധ ഗ്രന്ഥങ്ങള്‍…

      Read More »
    • വയോധികനെ കൊന്ന് കാട്ടിലേക്കു വലിച്ചിഴച്ചു; വയനാട്ടില്‍ വീണ്ടും കടുവയുടെ ആക്രമണം; പുഴയോരത്ത് സഹോദതിക്കൊപ്പം വിറകു ശേഖരിക്കാന്‍ പോയപ്പോള്‍ ആക്രമണം; മൃതദേഹം കണ്ടെത്തിയത് രണ്ടു കിലോമീറ്റര്‍ അകലെ

      വയനാട്:  പുൽപ്പള്ളി വണ്ടിക്കടവ് വനമേഖലയിൽ കടുവയുടെ ആക്രമണത്തിൽ വയോധികൻ കൊല്ലപ്പെട്ടു. ദേവർഗദ്ധ മാടപ്പള്ളി ഉന്നതിയിലെ കൂമൻ (മാരൻ – 65) ആണ് മരിച്ചത്. വനത്തോടുചേർന്ന പുഴയോരത്ത് വിറക് ശേഖരിക്കാൻ പോയപ്പോഴാണ് കടുവയുടെ ആക്രമണമുണ്ടായത്. ഉച്ചയ്ക്ക് 12 മണിയോടെ കൂമനും സഹോദരിയും ചേർന്ന് വണ്ടിക്കടവ് വനമേഖലയോട് ചേർന്ന പുഴയോരത്ത് വിറക് ശേഖരിക്കുകയായിരുന്നു. ഈ സമയത്താണ് കാട്ടിൽ നിന്നെത്തിയ കടുവ പെട്ടെന്ന് കൂമനെ കടന്നുപിടിച്ച് വനത്തിനുള്ളിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയത്. കൂടെയുണ്ടായിരുന്ന സഹോദരി ബഹളം വെച്ചതിനെത്തുടർന്ന് നാട്ടുകാരും വനപാലകരും സ്ഥലത്തെത്തി തിരച്ചിൽ നടത്തി. പടക്കം പൊട്ടിച്ച് കടുവയെ തുരത്തിയ ശേഷം, വനത്തിനുള്ളിൽ ഏകദേശം രണ്ട് കിലോമീറ്റർ ഉള്ളിൽ നിന്നാണ് കൂമന്റെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തിന് പിന്നാലെ വണ്ടിക്കടവ് ഫോറസ്റ്റ് സ്റ്റേഷനു മുൻപിൽ നാട്ടുകാർ വലിയ പ്രതിഷേധവുമായി തടിച്ചുകൂടി. പ്രദേശത്ത് കടുവയുടെ സാന്നിധ്യമുള്ള വിവരം നേരത്തെ വനംവകുപ്പിനെ അറിയിച്ചിട്ടും നടപടിയെടുക്കാത്തതാണ് ഇത്തരമൊരു ദുരന്തത്തിന് വഴിവെച്ചതെന്ന് നാട്ടുകാർ ആരോപിക്കുന്നു. മരിച്ച കൂമന്റെ കുടുംബത്തിന് അർഹമായ നഷ്ടപരിഹാരം ഉടൻ നൽകണമെന്നും,…

      Read More »
    • കല്ലാമൂല സഖാക്കള്‍; സിനിമാപേരല്ല സിപിഎമ്മിന്റെ രോദനസംഘടനയാണ്; കുലംകുത്തികളെ പുറത്താക്കാന്‍ ആഹ്വാനവുമായി സിപിഎമ്മിലെ ഒരു വിഭാഗം; കടക്കൂപുറത്തെന്ന് അണികളും പറയുന്നു

        മലപ്പുറം: കല്ലാമൂല സഖാക്കള്‍ എന്നു കേട്ടാല്‍ പെട്ടന്ന് ഏതെങ്കിലും സിനിമാപേരാണെന്ന് കരുതിയെങ്കില്‍ തെറ്റി. ഇത് സിപിഎമ്മിന്റെ ഒരു കൂട്ടായ്മയാണ് എന്ന് വേണമെങ്കില്‍ പറയാം. വോട്ടുചോര്‍ന്നതിലുള്ള വേദനയില്‍ നിന്നുടലെടുത്ത രോദനസംഘടനയെന്നും വേണമെങ്കില്‍ എതിരാളികള്‍ക്ക് കളിയാക്കിപ്പറയാം. കാളികാവില ചേക്കാട് ഗ്രാമപഞ്ചായത്തിലെ കല്ലാമൂല വാര്‍ഡാണ് ഇപ്പോള്‍ കേരളം ശ്രദ്ധിക്കുന്ന കല്ലാമൂല സഖാക്കള്‍ എന്ന ഫ്‌ളെക്‌സ് ബോര്‍ഡ് സ്ഥാപിച്ചിരിക്കുന്നത്. സിപിഎം സ്ഥാനാര്‍ത്ഥിക്ക് 54 വോട്ട് മാത്രം ലഭിച്ച വാര്‍ഡിലാണ് സിപിഎമ്മിലെ ഒരു വിഭാഗം തോല്‍വി സഹിക്കവയ്യാതെ ഫ്‌ളെക്‌സ് ബോര്‍ഡ് വെച്ചത്. കാളികാവിലെ ചോക്കാട് ഗ്രാമപഞ്ചായത്തിലെ കല്ലാമൂല വാര്‍ഡിലാണ് കല്ലാമൂല സഖാക്കള്‍ എന്ന പേരില്‍ ബോര്‍ഡ് സ്ഥാപിച്ചത്. ചെഞ്ചോരക്കൊടിയെ ഒറ്റുകൊടുത്ത വര്‍ഗ്ഗ വഞ്ചകരായ കുലംകുത്തികളെ കടക്ക് പുറത്ത് എന്നാണ് ബോര്‍ഡിലുള്ളത്. കല്ലാമൂല വാര്‍ഡിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ആലിക്ക് 54 വോട്ട് മാത്രം ലഭിച്ചത്. അതേ സമയം ബ്ലോക്ക് പഞ്ചായത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് വാര്‍ഡില്‍ നിന്ന് 321 വോട്ടും ജില്ലാ പഞ്ചായത്ത് സ്ഥാനാര്‍ത്ഥിക്ക് 325 വോട്ടുകളും ലഭിച്ചിരുന്നു. കല്ലാമൂല…

      Read More »
    • അറിഞ്ഞവരെല്ലാം നടുങ്ങി; കോഴിക്കോട് ആറു വയസുകാരനെ കൊന്നത് അമ്മ; വിവരം പോലീസ് കണ്‍ട്രോള്‍ റൂമില്‍ വിളിച്ചറിയിച്ചതും അമ്മ അനു; കെ.എസ്.എഫ്.ഇ ജീവനക്കാരി; മാനസികരോഗത്തിന് ചികിത്സയിലായിരുന്നതായി വിവരം

        കോഴിക്കോട്: ആറുവയസുകാരനെ അമ്മ കൊലപ്പെടുത്തിയതില്‍ നടുങ്ങി നാട്. കോഴിക്കോട് കാക്കൂര്‍ രാമല്ലൂര്‍ സ്വദേശി പുന്നശ്ശേരി കോട്ടയില്‍ ബിജീഷിന്റെ മകന്‍ ആറുവയസുള്ള നന്ദ ഹര്‍ഷനെയാണ് അമ്മ അനു കഴുത്തു ഞെരിച്ച് കൊന്നത്. ഇന്നുരാവിലെ നടന്ന സംഭവത്തിന്റെ നടുക്കത്തില്‍ നിന്ന് നാടും നാട്ടാരും ഇനിയും മോചിതരായിട്ടില്ല. മകനെ താന്‍ കൊലപ്പെടുത്തിയ കാര്യം അമ്മ അനു തന്നെയാണ് പോലീസിനെ വിളിച്ച് അറിയിച്ചത്. പോലീസ് കണ്‍ട്രോള്‍ റൂമില്‍ വിളിച്ചായിരുന്നു അനു കൊലപാതക വിവരം അറിയിച്ചത്. ഇന്ന് രാവിലെ ബിജീഷ് ജോലിക്ക് പോയ ശേഷമാണ് സംഭവമുണ്ടായത്. കാക്കൂര്‍ സരസ്വതി വിദ്യാമന്ദിറിലെ യു കെ ജി വിദ്യാര്‍ത്ഥിയാണ് കൊല്ലപ്പെട്ട നന്ദ ഹര്‍ഷന്‍. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി. അനുവിനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കെഎസ്എഫ്ഇ ജീവനക്കാരിയായ അനു, മാനസിക രോഗത്തിന് ചികിത്സയിലായിരുന്നുവെന്ന് പോലീസ് അറിയിച്ചു.

      Read More »
    • തൃശൂരങ്ങെടുക്കാന്‍ കുട്ടിക്കലാകാരന്‍മാരെത്തുകയായി; സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിരക്കിലേക്ക് തൃശൂര്‍: ഉദ്ഘാടനം മുഖ്യമന്ത്രി; സമാപസമ്മേളന മുഖ്യാതിഥി മോഹന്‍ലാല്‍; പ്രധാന വേദി തേക്കിന്‍കാട് മൈതാനം; ജനുവരി പതിനാലു മുതല്‍ പതിനെട്ടുവരെ പൂരനഗരിയില്‍ കലാപൂരം; ആകെ 25 വേദികള്‍; അഞ്ചു രാപ്പകലുകളില്‍ ഇരുന്നൂറ്റി മുപ്പത്തിയൊമ്പത് ഇനങ്ങളില്‍ പോരാട്ടം

        തൃശൂര്‍: പൂരനഗരിയില്‍ കലാപൂരത്തിന് ഒരുക്കങ്ങളായി. ഏഷ്യയിലെ ഏറ്റവും വലിയ കലാമേളയെന്ന് ഖ്യാതികേട്ട സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ അറുപത്തിനാലാം എഡിഷനാണ് കേരളത്തിന്റെ സാംസ്‌കാരിക തലസ്ഥാനമായ തൃശൂരില്‍ നടക്കാന്‍ പോകുന്നത്. പുതുവര്‍ഷത്തിന്റെ ആദ്യനാളുകളില്‍ ജനുവരി 14 മുതല്‍ 18 വരെയാണ് തൃശൂരില്‍ സംസ്ഥാന സ്‌കൂള്‍ കലാമേള. തേക്കിന്‍കാട് മൈതാനമായിരിക്കും പ്രധാനവേദി. ജനുവരി 14 ന് രാവിലെ 10 ന് തേക്കിന്‍ക്കാട് മൈതാനത്തെ പ്രധാനവേദിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കുട്ടികളുടെ കലാ മാമാങ്കത്തിന് തിരിതെളിക്കും. ജനുവരി 18 ന് സമാപന സമ്മേളനത്തില്‍ മുഖ്യാതിഥിയായി മോഹന്‍ലാല്‍ പങ്കെടുക്കും. പാലസ് ഗ്രൗണ്ടിലായിരിക്കും ഭക്ഷണശാല. പ്രധാന വേദിയായ തേക്കിന്‍കാട് മൈതാനം ഉള്‍പ്പെടെ ഇരുപത്തിയഞ്ച് വേദികളിലായാണ് മത്സരങ്ങള്‍ നടക്കുന്നത്. അറബിക് കലോത്സവവും ഒപ്പം നടക്കും. പ്രധാന വേദിയായ തേക്കിന്‍ക്കാട് മൈതാനത്ത് മോഹിനിയാട്ടം, ഭരത   നാട്യം, നാടോടി നൃത്തം തുടങ്ങിയവയാണ് അരങ്ങേറുക. സംസ്‌കൃത കലോത്സവം പതിമൂന്നാം വേദിയായ ജവഹര്‍ ബാലഭവനില്‍ നടക്കും. അറബിക് കലോത്സവം പതിനാറ്, പതിനേഴ് വേദികളായ സി.എം.എസ്.…

      Read More »
    Back to top button
    error: