Kerala

    • ഭൂട്ടാന്‍ കാര്‍ കടത്ത്: ദുല്‍ഖറിന്റെ മുന്നൂ വീടുകളില്‍ ഇഡി റെയ്ഡ്; പൃഥ്വിരാജിന്റെയും അമിത് ചക്കാലക്കലിന്റെയും വീടുകളിലും പരിശോധന; കോടതി പരാമര്‍ശത്തിന് പിന്നാലെ രേഖകള്‍ പിടിച്ചെടുക്കാന്‍ നീക്കമെന്ന് സൂചന

      കൊച്ചി: ഭൂട്ടാൻ കാർ കടത്തുമായി ബന്ധപ്പെട്ട് ദുൽഖർ സൽമാന്റെ മൂന്ന് വീടുകളിൽ ഇഡി പരിശോധന. പൃഥ്വിരാജ്, അമിത് ചക്കാലയ്ക്കല്‍ എന്നിവരുടെ വീട്ടിലും റെയ്ഡ്. വിദേശവ്യവസായി വിജേഷ് വര്‍ഗീസിന്റെ വീട്ടിലും റെയ്ഡ് . വാഹന ഡീലര്‍മാരുടെ വീടുകളിലും പരിശോധന. കസ്റ്റംസ് പരിശോധനയ്ക്ക് പിന്നാലെയാണ് ഇ.ഡി റെയ്ഡ്. കോ‌‌ട്ടയം, തൃശൂര്‍, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ റെയ്ഡ് ഓപ്പറേഷൻ നുംഖോറിൽ പിടിച്ചെടുത്ത ദുൽഖറിന്‍റെ ഡിഫൻഡർ വിട്ടുകൊടുക്കുന്ന കാര്യം കസ്റ്റംസ് പരിഗണിക്കണമെന്ന് ഹൈക്കോടതി ഇന്നലെ പറഞ്ഞിരുന്നു. ആവശ്യമായ രേഖകൾ സഹിതം അപേക്ഷിച്ചാൽ ഒരാഴ്ചയ്ക്കുള്ളിൽ തീരുമാനമെടുക്കണമെന്നാണ് നിർദേശം. വാഹനങ്ങൾ പിടിച്ചെടുക്കുമ്പോൾ അതിനെക്കുറിച്ച് പ്രാഥമികമായ അന്വേഷണം നടത്തേണ്ടതല്ലേയെന്നും കസ്റ്റംസിനോട് കോടതി ചോദിച്ചു. ഡിഫൻഡർ വിട്ടുകിട്ടണമെന്ന ദുൽഖറിന്റെ ഹർജി നിലനിൽക്കില്ല എന്നായിരുന്നു കസ്റ്റംസിന്റെ വാദം. നിയമപ്രകാരം പരിശോധന നടത്താനും പിടിച്ചെടുക്കാനും കസ്റ്റംസിന് അധികാരമുണ്ട്. അന്വേഷണം ആദ്യഘട്ടത്തിലാണ്. കൃത്യമായ ഇന്റലിജൻസ് വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയതും വാഹനം പിടിച്ചെടുത്തതെന്നും കസ്റ്റംസ് വാദിച്ചു. എന്നാൽ ഡിഫൻഡറിന്റെ ആദ്യ രജിസ്ട്രേഷൻ വ്യാജമാണ് എന്നു പറയാൻ എന്താണ്…

      Read More »
    • മുരാരി ബാബു തന്നെയും തെറ്റിദ്ധരിപ്പിച്ചു; ഗോള്‍ഡ് സ്മിത്തിന്റെ റിപ്പോര്‍ട്ട് ഉണ്ടെന്നു പറഞ്ഞു; തന്ത്രി കണ്ഠര് രാജീവര്‌

      ശബരിമലയിലെ ദ്വാരപാലക ശിൽപ്പങ്ങളിൽ സ്വർണം മങ്ങിയെന്ന് പറഞ്ഞ് മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ മുരാരി ബാബു തന്നെ തെറ്റിദ്ധരിപ്പിച്ചതായി തന്ത്രി കണ്ഠര് രാജീവര്. വിവാദങ്ങളുടെ പശ്ചാത്തലത്തിൽ തന്ത്രി തിരുവിതാംകൂർ ദേവസ്വം ബോർഡിന് സ്വമേധയാ നൽകിയ വിശദീകരണ കുറിപ്പിലാണ് കഴിഞ്ഞദിവസം സസ്പെൻഷനിലായ മുരാരി ബാബുവിനെതിരെ ഗുരുതര പരാമർശമുള്ളത്. 1999ൽ വിജയ് മല്യ ഭംഗിയായി സ്വർണം പൂശിയതാണല്ലോ എന്ന തൻ്റെ ആവർത്തിച്ചുള്ള സംശയത്തിന് പിന്നാലെ ഗോൾഡ് സ്മിത്തിൻ്റെ റിപ്പോർട്ടുണ്ടെന്ന് പറഞ്ഞാണ് അനുമതി തേടിയത്. നേരിട്ടുള്ള പരിശോധനയിൽ സ്വർണപ്പാളി തന്നെയാണല്ലോ എന്നതിന് കാഴ്ചയിൽ മാത്രമാണെന്നും മുഴുവൻ മങ്ങിപ്പോയെന്നുമായിരുന്നു മുരാരി ബാബുവിൻ്റെ വിശദീകരണം. അയ്യപ്പൻ്റെ നടയിലെ ഉപവിഗ്രഹങ്ങൾക്ക് മങ്ങലുണ്ടെങ്കിൽ പരിഹരിക്കട്ടെയെന്ന് കരുതിയാണ് സ്വർണം പൂശാന്‍ അനുമതി നൽകിയത്. സ്വർണം പൂശിയ ചെമ്പ് പാളിയെന്ന് റിപ്പോർട്ടിൽ രേഖപ്പെടുത്തിയിരുന്നില്ലെന്ന കാര്യം അടുത്തിടെയാണ് അറിഞ്ഞത്. ഉണ്ണികൃഷ്ണൻ പോറ്റി നിരവധി തവണ ബെംഗളൂരു, ചെന്നൈ എന്നിവിടങ്ങളിലെ സ്വാമിമാരുമായി തൻ്റെ മുറിയിൽ വന്നിട്ടുണ്ട്. ചില പൂജകൾക്കും ഉപദേശം തേടിയിട്ടുണ്ട്. ദ്വാരപാലക ശിൽപ്പം വീണ്ടും സ്വർണം പൂശാനുള്ള…

      Read More »
    • ‘നാടിനെ കാക്കുന്ന അയ്യന്റെ പൊന്നു കക്കുന്ന സര്‍ക്കാര്‍’; ദിവ്യനെ എറിഞ്ഞു കൊടുത്ത് രക്ഷപ്പെടാമെന്ന് ‘അമ്പലം വിഴുങ്ങി’ സര്‍ക്കാര്‍ വിചാരിക്കേണ്ട: വിമര്‍ശനവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍

      ശബരിമല അയ്യപ്പന്റെ പൊന്നു കട്ട വിഷയത്തിൽ, മാധ്യമങ്ങൾക്ക് ആഘോഷിക്കാൻ ഏതെങ്കിലും ഒരു ദിവ്യനെ എറിഞ്ഞു കൊടുത്ത് സ്വയം രക്ഷപ്പെടാമെന്ന് ഈ ‘അമ്പലം വിഴുങ്ങി സർക്കാർ’ വിചാരിക്കേണ്ടെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ. ഫെയ്സ്ബുക്കിലൂടെയാണ് രാഹുലിന്‍റെ കുറിപ്പ്. ശബരിമല അയ്യപ്പ സ്വാമിയുടെ സ്വർണ്ണത്തിൽ പൊതിഞ്ഞ പാളികൾ എവിടെ? എന്നാണ് രാഹുല്‍ ചോദിക്കുന്നത്. നാടിനെ കാക്കുന്ന അയ്യന്റെ പൊന്നു കക്കുന്ന സർക്കാരിന് എതിരെ ഈ നാട് മതങ്ങൾക്കും വിശ്വാസങ്ങൾക്കും അതീതമായി സംഘടിക്കുമെന്നും രാഹുല്‍ പറയുന്നു. കുറിപ്പ് ശബരിമല അയ്യപ്പന്റെ പൊന്നു കട്ട വിഷയത്തിൽ, മാധ്യമങ്ങൾക്ക് ആഘോഷിക്കാൻ ഏതെങ്കിലും ഒരു ദിവ്യനെ എറിഞ്ഞു കൊടുത്ത് സ്വയം രക്ഷപ്പെടാമെന്ന് ഈ ‘അമ്പലം വിഴുങ്ങി സർക്കാർ’ വിചാരിക്കേണ്ട. ആ മസാല പുരട്ടിയ വാർത്തകൾക്ക് പിന്നാലെ പോകാൻ വിശ്വാസികളും അല്ലാത്തവരുമായ ഈ നാട്ടിലെ മനുഷ്യർ തയാറല്ല. ഞങ്ങൾക്ക് ഉത്തരം തരേണ്ടത് ഏതെങ്കിലും ‘അവതാരമോ’ , ഉദ്യോഗസ്ഥരോ , ദേവസ്വം ബോർഡോ അല്ല മറിച്ച്  ഈ നാട് ഭരിക്കുന്ന സർക്കാരാണ്. ഒരുപാട് ചോദ്യങ്ങൾ…

      Read More »
    • പോലീസില്‍ പരാതി നല്‍കി ഇറങ്ങിവരുമ്പോള്‍ മോഷണം പോയ ബൈക്കുമായി കള്ളന്‍ മുന്നിലൂടെ പോയി ; ഉടമസ്ഥന്‍ ഓടിച്ചിട്ട് പിടികൂടി വാഹനവും വീണ്ടെടുത്തു പോലീസിലും ഏല്‍പ്പിച്ചു

      പാലക്കാട്: ബൈക്ക്‌മോഷണ പരാതി നല്‍കി ഇറങ്ങിവരുമ്പോള്‍ മുന്നിലൂടെ ബൈക്കുമായി പോയ മോഷ്ടാവിനെ കയ്യോടെ പൊക്കി ഉടമ. പാലക്കാട് പുതുപ്പരിയാരത്താണ് സംഭവത്തില്‍ തനിക്ക് മുന്നിലൂടെ പോകുന്നത് തന്റെ ബൈക്കാണെന്ന് തിരിച്ചറിഞ്ഞ രാധാകൃഷ്ണന്‍ പിന്നാലെ ഓടി ബൈക്ക് പിടിച്ചുനിര്‍ത്തി കളളനെ പിടികൂടി. കഴിഞ്ഞ ദിവസം പുതുപ്പരിയാരം പ്രാഥമിക ആശുപത്രിയില്‍ ചികിത്സയ്ക്ക് എത്തിയപ്പോഴായിരുന്നു സംഭവം. രാധാകൃഷ്ണന്‍ പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കി തിരിച്ച് പുതുപ്പരിയാരത്ത് എത്തി. അപ്പോഴാണ് മോഷ്ടിച്ച ബൈക്കുമായി കളളന്‍ രാധാകൃഷ്ണന്റെ മുന്നിലൂടെ പോയത്. കള്ളന്റെ പിന്നാലെ ഓടിയ വാഹന ഉടമ ഓടിച്ചിട്ട് പിടിക്കുകയും ആളെ വിളിച്ചുകൂട്ടുകയും ചെയ്തു. പാലക്കാട് കമ്പ വളളിക്കോട് സ്വദേശി രാധാകൃഷ്ണന്റെ ബൈക്ക് മോഷണം പോയത്. മുട്ടിക്കുളങ്ങര ആലിന്‍ചോട് സ്വദേശി രാജേന്ദ്രനാണ് പിടിയിലായത്. മദ്യലഹരിയിലാണ് രാജേന്ദ്രന്‍ ബൈക്ക് മോഷ്ടിച്ചതെന്നാണ് പൊലീസ് പറയുന്നത്. ബൈക്ക് മോഷണം നടത്താന്‍ രാജേന്ദ്രനെ സഹായിച്ച വ്യക്തിക്കായി പൊലീസ് അന്വേഷണം തുടരുകയാണ്.

      Read More »
    • എതിര്‍കക്ഷിയെ കേള്‍ക്കാതെ തീരുമാനം എടുക്കുന്നത് സ്വാഭാവിക നീതിക്ക് എതിര് ; പരിധിവിട്ട് തീരുമാനം എടുക്കുന്നു, കേരളാഹൈക്കോടതിയെ വിമര്‍ശിച്ച് സുപ്രീംകോടതി

      ന്യൂഡല്‍ഹി: പരിധിക്കപ്പുറത്ത് തീരുമാനങ്ങളെടുക്കുന്നെന്ന് കേരള ഹൈക്കോടതി ക്കെതിരെ വിമര്‍ശനം ഉന്നയിച്ച് വീണ്ടും സുപ്രീംകോടതി. നീതിന്യായ വ്യവസ്ഥയു ടെ അച്ചടക്കം കേരളാ ഹൈക്കോടതി ലംഘിക്കുന്നെന്നു വിമര്‍ശിച്ചു. ചിന്മയ മിഷ ന്‍ ട്രസ്റ്റ് വരുത്തിയ 20 ലക്ഷം രൂപ പാട്ടകുടിശിക ഈടാക്കുന്നത് ചോദ്യം ചെയ്ത് നല്‍കിയ ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു നിരീക്ഷണം. ജസ്റ്റിസുമാരായ ദീപാങ്കര്‍ ദത്ത, കെവി വിശ്വനാഥന്‍ എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചി ന്റേതാണ് നടപടി. തൃശൂര്‍ ചിന്മയ മിഷനെതിരായ വിജിലന്‍സ് അന്വേഷണ ഉത്തര വ് റദ്ദാക്കിയാണ് സുപ്രീംകോടതിയുടെ വിമര്‍ശനം. വിജിലന്‍സ് അന്വേഷണത്തി നുള്ള നിര്‍ദ്ദേശം എതിര്‍കക്ഷിയെ കേള്‍ക്കാതെയാണ് ഹൈക്കോടതി നല്‍കിയ തെന്നും ഇത് സ്വാഭാവിക നീതിക്ക് എതിരാണെന്നും സുപ്രീംകോടതി വിലയി രുത്തി. ഹര്‍ജി തള്ളുകയോ കൊള്ളുകയോ ചെയ്യാം, പക്ഷേ പ്രതികൂല ഉത്തരവിറ ക്കുമ്പോള്‍ കക്ഷികളെ കേള്‍ക്കണം എന്നും ഹൈക്കോടതികള്‍ക്ക് സുപ്രീംകോ ടതി നിര്‍ദ്ദേശം നല്‍കി. പാട്ടകുടിശിക ഈടാക്കാന്‍ ദേവസ്വം ബോര്‍ഡിന് അധികാരമുണ്ടെന്ന ഹൈക്കോ ടതി ഉത്തരവ് സുപ്രീംകോടതി ശരിവെച്ചു. നേരത്തേ ക്രിമിനല്‍ കേസുകളില്‍ പ്രതികള്‍ക്ക്…

      Read More »
    • തനി സ്വര്‍ണ്ണം ചെമ്പാണെന്ന് റിപ്പോര്‍ട്ട് നല്‍കി ; 2024 ല്‍ പാളികള്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് നല്‍കണമെന്ന് റിപ്പോര്‍ട്ട് നല്‍കി ; മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബുവിന് സസ്‌പെന്‍ഷന്‍

      തിരുവനന്തപുരം: ശബരിമലയിലെ സ്വര്‍ണപ്പാളി വിവാദത്തില്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായിരുന്ന മുരാരി ബാബുവിന് സസ്‌പെന്‍ഷന്‍. ദേവസ്വം ബോര്‍ഡ് യോഗത്തിലാണ് തീരുമാനമാനം. 2019 ല്‍ ഇയാള്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. തനി സ്വര്‍ണ്ണം പൂശിയത് ചെമ്പാണെന്ന് റിപ്പോര്‍ട്ട് നല്‍കിയതിനെ അടിസ്ഥാനമാക്കിയാണ് നടപടി. ഇക്കാര്യം ദേവസ്വം വിജിലന്‍സ് കണ്ടെത്തി. ഇതിന് പിന്നാലെ 2024 ല്‍ അന്നത്തെ എക്സിക്യൂട്ടീവ് ഓഫീസര്‍ ആയിരുന്ന മുരാരി ബാബു വീണ്ടും നവീകരിക്കാനായി പാളികള്‍ സ്പോണ്‍സര്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് നല്‍കണമെന്ന് റിപ്പോര്‍ട്ട് നല്‍കിയിരുന്നതായും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. അന്ന് മുരാരി ബാബുവിന്റെ കത്ത് ദേവസ്വം ബോര്‍ഡ് തള്ളിയിരുന്നു. അതേസമയം സ്വര്‍ണം പൂശിയത് ചെമ്പായെന്ന് തന്ത്രിയുടെ റിപ്പോര്‍ട്ട് ഉണ്ടായിരുന്നുവെന്നും അതാണ് താന്‍ റിപ്പോര്‍ട്ട് ചെയ്തതെന്നുമാണ് മുരാരി ബാബു പ്രതികരിച്ചത്. ചെമ്പാണെന്ന് തെളിഞ്ഞതുകൊണ്ടാണ് നവീകരണം നടത്തേണ്ടി വന്നതെന്നും വീഴ്ചയില്‍ തനിക്ക് പങ്കില്ലെന്നും മുരാരിബാബു പ്രതികരിച്ചിരുന്നു. തന്റെ റിപ്പോര്‍ട്ട് തിരുവാഭരണ കമ്മീഷണര്‍ പരിശോധിച്ച ശേഷമാണ് തുടര്‍നടപടികളിലേക്ക് കടന്നത്. അവര്‍ വന്നുപരിശോധിച്ച ശേഷമാണ് 2019-ല്‍ ഇത് ഇളക്കിയെടുത്ത് കോണ്ടുപോകുന്നത്.…

      Read More »
    • നടന്‍ ദുല്‍ഖര്‍ സല്‍മാന്റെ വാഹനം പിടിച്ചെടുത്ത കസ്റ്റംസിന് വന്‍ തിരിച്ചടി ; ഡിഫന്‍ഡര്‍ വിട്ടുനല്‍കുന്നത് പരിഗണിക്കണമെന്ന് ഹൈക്കോടതി ഇടക്കാല ഉത്തരവിറക്കി

      കൊച്ചി: ഓപ്പറേഷന്‍ നുംഖോറുമായി ബന്ധപ്പെട്ട് നടന്‍ ദുല്‍ഖര്‍ സല്‍മാന്റെ വാഹനം പിടിച്ചെടുത്ത കസ്റ്റംസിന് വന്‍ തിരിച്ചടി. ദുല്‍ഖറിന്റെ വാഹനമായ ഡിഫന്‍ഡര്‍ വിട്ടുനല്‍കുന്നത് പരിഗണിക്കണമെന്ന് ഹൈക്കോടതി ഇടക്കാല ഉത്തരവിറക്കി. വാഹനത്തിന്റെ മൂല്യത്തിന് തുല്യമായ തുക ബാങ്ക് ഗ്യാരന്റിയായി നല്‍കാമെന്ന് ദുല്‍ഖര്‍ സല്‍മാന്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നു. ഇത് കൂടി പരിഗണിച്ചാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ ഇടക്കാല ഉത്തരവ്. വാഹനം വിട്ടുനല്‍കുന്നത് സംബന്ധിച്ച ദുല്‍ഖറിന്റെ അപേക്ഷ തള്ളിയാല്‍ കാരണം കാണിക്കണമെന്നും ഹൈക്കോടതി കസ്റ്റംസിനോട് ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ ഹൈക്കോടതി ഒരാഴ്ചത്തെ സമയമാണ് കസ്റ്റംസിന് നല്‍കിയിട്ടുള്ളത്. രേഖകളുടെ അടിസ്ഥാനത്തില്‍ നടക്കുന്ന അന്വേഷണത്തിന് വാഹനം കസ്റ്റഡിയില്‍ അനിവാര്യമാണോ എന്നും കസ്റ്റംസിനോട് ഹൈക്കോടതി ചോദിച്ചു. ദുല്‍ഖര്‍ സല്‍മാനെതിരെ കസ്റ്റംസ് ഹൈക്കോടതിയില്‍ ഗുരുതര ആരോപണങ്ങളായിരുന്നു ഉന്നയിച്ചിരുന്നത്. ദുല്‍ഖര്‍ സല്‍മാന്‍ വാഹനം വിദേശത്ത് നിന്ന് കടത്തിയതാണെന്നായിരുന്നു കസ്റ്റംസിന്റെ വാദം. ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് വാഹനം പിടിച്ചെടുത്തത്. നടന്റെ രണ്ട് വാഹനങ്ങള്‍ കൂടി പിടിച്ചെടുത്തിരുന്നുവെന്നും ആ നടപടി ദുല്‍ഖര്‍ ചോദ്യം ചെയ്തിട്ടില്ലെന്നും കസ്റ്റംസ് ചൂണ്ടിക്കാട്ടി.…

      Read More »
    • ചിന്നക്കനാലില്‍ ചക്കക്കൊമ്പന്‍; നാട്ടുകാര്‍ പാട്ടകൊട്ടിയിട്ടും പടക്കം പൊട്ടിച്ചിട്ടും രക്ഷയില്ല ; കൊമ്പന്റെ ആക്രമണത്തില്‍ പാലക്കാട്ടും ഒരാള്‍ മരണമടഞ്ഞു, രണ്ടിടത്തും പ്രദേശവാസികളുടെ പ്രതിഷേധം

      മൂന്നാര്‍: സംസ്ഥാനത്ത് രണ്ടിടത്തായി കാട്ടാന ആക്രമണത്തില്‍ ആള്‍ക്കാര്‍ കൊല്ലപ്പെട്ട സാഹചര്യത്തില്‍ വന്‍ പ്രതിഷേധം. ഇടുക്കി ചിന്നക്കനാല്‍ മേഖലയിലും പാലക്കാട് അട്ടപ്പാടിയിലുമാണ് കാട്ടാന ആക്രമണം ഉണ്ടായത്. ഇതിന് പുറമേ മൂന്നാറില്‍ തേയിലത്തോട്ടത്തിന് നടുവില്‍ മൂന്ന് പുലികളെയും കണ്ടെത്തി. മൂന്നിടത്തും നാട്ടുകാരുടെ വലിയ പ്രതിഷേധം ഉയരുന്നുണ്ട്. ചിന്നക്കനാലിലെ 80 ഏക്കര്‍ഭാഗത്താണ് ചക്കക്കൊമ്പനുള്ളത്. ജനവാസമേഖലയോട് അടുത്താണ് നിലയുറപ്പിച്ചിരിക്കുന്നതെന്നാണ് വിവരം. കാട്ടാനയെ ഓടിക്കാന്‍ പ്രദേശവാസികള്‍ ശ്രമിക്കുന്നുണ്ടെങ്കിലും പോകാന്‍ കൂട്ടാക്കിയിട്ടില്ല. നാട്ടുകാര്‍ പടക്കം പൊട്ടിച്ചും പാട്ട കൊട്ടിയും ഓടിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും ആന പോകാതെ നില്‍ക്കുന്നത് നാട്ടുകാരില്‍ ഭീതി പടര്‍ത്തുന്നുണ്ട്. ജനവാസമേഖലയ്ക്ക് അരികിലായി നില്‍ക്കുന്ന ആന കൃഷിയും തകര്‍ത്ത് ആള്‍ക്കാര്‍ താമസിക്കുന്നിടത്തേക്ക് എത്തുമോ എന്നാണ് ആശങ്ക. ആനകളെ തുരത്താനുള്ള നീക്കങ്ങള്‍ നാട്ടുകാര്‍ തുടങ്ങിക്കഴിഞ്ഞിരിക്കുയാണ്. കഴിഞ്ഞദിവസം ഏലത്തോട്ടത്തില്‍ പണിയെടുക്കുകയായിരുന്ന ജോസഫ് എന്ന വേലുച്ചാമിയെ ആന ആക്രമിച്ച് കൊലപ്പെടുത്തിയിരുന്നു. രാവിലെ ജോലിക്ക് എത്തിയ ജോസഫ് പണിയെടുത്തുകൊണ്ടിരിക്കുമ്പോഴായിരുന്നു ആനയെത്തിയതും ചവിട്ടിക്കൊന്നതും. പാലക്കാട്ടെ അട്ടപ്പാടിയില്‍ രാവിലെ ഒമ്പത് മണി മുതല്‍ നാട്ടുകാര്‍ മണ്ണാര്‍ക്കാട് ചിന്നക്കനാല്‍ റോഡ്…

      Read More »
    • ചെമ്പെന്ന് രേഖപ്പെടുത്തി ശ്രീകോവിലിന്റെ കട്ടിളപ്പാളികളും കടത്തി, ചെമ്പ് പാളിയെന്ന് രേഖപ്പെടുത്തിയത് തന്ത്രിയുടെ കത്തിന്റെ അടിസ്ഥാനത്തിൽ- ബി മുരാരി ബാബുവിന്റെ വെളിപ്പെടുത്തൽ

      തിരുവനന്തപുരം: ശബരിമല സ്വർണപ്പാളി വിവാദത്തിലെ സസ്പെൻഷന് പിന്നാലെ വിശദീകരണവുമായി മൂരാരി ബാബു. ചെമ്പെന്ന് രേഖപ്പെടുത്തി ശബരിമല ശ്രീകോവിലിന്റെ കട്ടിളപ്പാളികളും കടത്തി. താൻ മഹസറിൽ ചെമ്പ് പാളിയെന്ന് രേഖപ്പെടുത്തിയത് തന്ത്രിയുടെ കത്തിന്റെ അടിസ്ഥാനത്തിലെന്നും മുരാരി ബാബു പ്രതികരിച്ചു. താൻ ചെയ്ത കാര്യങ്ങൾ എല്ലാം നടപടിക്രമങ്ങൾ പാലിച്ചാണെന്നും മുരാരി ബാബു പറഞ്ഞു. അതേസമയം ദേവസ്വം മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബുവിനെ തിരുവിതാംകൂർ ദേവസ്വം ബോർഡ് സസ്പെൻഡ് ചെയ്തു. സ്വർണപ്പാളി വിവാദത്തിൽ ആദ്യ നടപടിയാണിത്. നിലവിൽ ദേവസ്വം ഡെപ്യൂട്ടി കമ്മീഷണറാണ് മുരാരി ബാബു. ദേവസ്വം വിജിലൻസ് അന്വേഷണത്തിൽ ദേവസ്വം മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർക്കു വീഴ്ച്ച പറ്റിയതായി കണ്ടെത്തിയിരുന്നു. 2019 ൽ സ്വർണ്ണപ്പാളി ചെമ്പ് പാളി ആണെന്ന റിപ്പോർട്ട് എഴുതിയത് അന്ന് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ആയിരുന്ന മുരാരി ബാബു ആണ്. മാത്രമല്ല 2025 ൽ സ്വർണ്ണ പാളി ഉണ്ണികൃഷ്ണൻ പോറ്റിയുടെ കയ്യിൽ കൊടുത്തുവിടണമെന്ന് മുരാരി ബാബു ഫയലിൽ നിർദേശിച്ചിരുന്നു. ഉദ്യോ​ഗസ്ഥ വീഴ്ചയുണ്ടായെന്ന് ദേവസ്വം വിജിലൻസിന്റെ പ്രാഥമിക…

      Read More »
    • ദുൽഖർ വാഹനം കടത്തിയത് വിദേശത്ത് നിന്ന്, മറ്റ് രണ്ട് വാഹനങ്ങൾ കൂടി പിടിച്ചെടുത്തിരുന്നു, ആ നടപടി ചോദ്യം ചെയ്തിട്ടില്ല, നടന്റെ വാഹനം പിടിച്ചെടുത്തത് ഇന്റലിജൻസ് റിപ്പോർട്ടിനെ തുടർന്ന്, ഹർജി നിലനിൽക്കില്ല- കസ്റ്റംസ് ഹൈക്കോടതിയിൽ

      കൊച്ചി: ഭൂട്ടാൻ വാഹനക്കടത്തിൽ നടൻ ദുൽഖർ സൽമാന്റെ ഹർജി നിലനിൽക്കില്ലെന്നു കസ്റ്റംസ് ഹൈക്കോടതിയിൽ. മാത്രമല്ല വാഹനം വിദേശത്ത് നിന്നും കടത്തിയതാണെന്ന് കസ്റ്റംസ് ഹൈക്കോടതിയെ അറിയിച്ചു. ഇന്റലിജൻസ് റിപ്പോർട്ട് അനുസരിച്ചാണ് വാഹനം പിടിച്ചെടുത്തത്. ഈ വാഹനം മാത്രമല്ല ദുൽഖറിന്റെ മറ്റ് രണ്ട് വാഹനങ്ങൾ കൂടി പിടിച്ചെടുത്തിരുന്നു. ആ നടപടി ദുൽഖർ ചോദ്യം ചെയ്തിട്ടില്ലെന്നും കസ്റ്റംസ് കോടതിയിൽ പറഞ്ഞു. ദുൽഖറിന്റെ ഡിഫൻഡർ, ലാൻഡ് ക്രൂയിസർ, നിസ്സാൻ പട്രോൾ വാഹനങ്ങളായിരുന്നു കസ്റ്റംസ് പിടിച്ചെടുത്തത്. ഇതിൽ ഡിഫൻഡർ തിരികെ ആവശ്യപ്പെട്ടാണ് ദുൽഖർ ഹൈക്കോടതിയെ സമീപിച്ചത്. പക്ഷെ ദുൽഖർ ആദ്യം സമീപിക്കേണ്ടത് അപ്പലേറ്റ് ട്രൈബ്യൂണലിനെയാണ്. എന്നാൽ അത്തരമൊരു നടപടിയിലേക്ക് കടക്കാതെ ഹൈക്കോടതിയെ സമീപിച്ച നടപടി ചൂണ്ടിക്കാട്ടിയാണ് കസ്റ്റംസ് ഇക്കാര്യം അറിയിച്ചത്. മാത്രമല്ല നിയമവിരുദ്ധമെങ്കിൽ വാഹനം പിടിച്ചെടുക്കാൻ കസ്റ്റംസിന് അധികാരം ഉണ്ട്. അന്വേഷണം പ്രാഥമിക ഘട്ടത്തിലാണ്. വിശദീകരണം നൽകാൻ ദുൽഖർ സൽമാന് നോട്ടീസ് നൽകിയിട്ടുണ്ട്. നടന്റെ ഹർജി നിലനിൽക്കില്ലെന്നും കസ്റ്റംസ് ഹൈക്കോടതിയെ അറിയിച്ചു. ഇതിനിടെ വാഹനക്കടത്തുമായി ബന്ധപ്പെട്ട് അന്വേഷണം ഇതര…

      Read More »
    Back to top button
    error: