Kerala

    • രാഹുല്‍ മാങ്കൂട്ടത്തില്‍ അറസ്റ്റില്‍; പോലീസ് നീക്കം അതീവ രഹസ്യം; ഇ-മെയില്‍ വഴി മൂന്നാമത്തെ പരാതി; അറസ്റ്റിനു പിന്നാലെ പാലക്കാട് വിട്ടു

      പാലക്കാട്: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ പൊലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് കെ.പി.എം. ഹോട്ടലില്‍ നിന്ന് അര്‍ധരാത്രി പന്ത്രണ്ടരയോടെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. അതീവരഹസ്യമായെത്തിയ പൊലീസ് കസ്റ്റഡിയിലെടുത്തതിന് പിന്നാലെ പാലക്കാട് വിട്ടു. മുറിയില്‍ നിന്ന് പുറത്തിറങ്ങാന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ ആദ്യം വിസമ്മതിച്ചെങ്കിലും പിന്നെ വഴങ്ങുകയായിരുന്നു. പത്തനംതിട്ട പൊലീസാണ് പാലക്കാടെത്തി രാഹുലിനെ കസ്റ്റഡിയിലെടുത്തത്. ഇമെയില്‍ വഴി ലഭിച്ച പുതിയ പരാതിയിലാണ് കസ്റ്റഡിയെന്നാണ് വിവരം. രണ്ട് ദിവസം മുന്‍പ് ഇ മെയിലായി ലഭിച്ച പരാതിയില്‍ പുതുതായി രജിസ്റ്റര്‍ ചെയ്ത കേസിലാണ് അറസ്റ്റെന്നാണ് വിവരം. റിസപ്ഷനിലെത്തിയ പൊലീസ് വിവരങ്ങള്‍ ചോദിച്ചറിഞ്ഞ ശേഷം ഹോട്ടല്‍ ജീവനക്കാരുടെ ഫോണുകള്‍ വാങ്ങിയ ശേഷമാണ് മുറിയിലെത്തിയത്. പുതിയ പരാതിയോടെ നിലവില്‍ രാഹുലിനെതിരെ മൂന്നു കേസുകള്‍ ആണുള്ളത്. ആദ്യ കേസില്‍ ഹൈക്കോടതി രാഹുലിന്റെ അറസ്റ്റ് തടഞ്ഞിരുന്നു. രണ്ടാം കേസില്‍ വിചാരണക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു.  

      Read More »
    • സ്ഥാപനം പൂട്ടിക്കാന്‍ ശ്രമിക്കുന്നെന്ന് ആരോപണം; മുന്‍ നഗരസഭാ അധ്യക്ഷയ്‌ക്കെതിരേ പരാതി; ലൈസന്‍സ് ഇല്ലെന്ന് ആരോപിച്ച് നിരന്തരം നോട്ടീസ് അയയ്ക്കുന്നു; പ്രമീള ശശിധരന് എതിരായ പരാതി രാജീവ് ചന്ദ്രശേഖരന്റെ പക്കല്‍; ഗൂഢാലോചനയെന്ന് ഒരു വിഭാഗം

      പാലക്കാട്: തന്റെ സ്ഥാപനം പൂട്ടിക്കാന്‍ ശ്രമിക്കുന്നെന്ന് ആരോപിച്ചു പാലക്കാട് മുന്‍ നഗരസഭ അധ്യക്ഷ പ്രമീള ശശിധരനെതിരെ പാലക്കാട്ടെ വ്യാപാരി, ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിനു പരാതി നല്‍കി. പ്രമീള തന്നോട് വ്യക്തിവൈരാഗ്യം തീര്‍ക്കുന്നെന്നു കാട്ടിയാണു പരാതി. പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചനയാണെന്നാണ് ബിജെപിയിലെ ഒരു വിഭാഗത്തിന്റെ വാദം. പാലക്കാട് നഗരത്തില്‍ കെ.എല്‍. ഇന്റര്‍നാഷണല്‍ ഡോര്‍സ് എന്ന സ്ഥാപനം നടത്തുന്ന അരവിന്ദകുമാറാണ് പ്രമീള ശശിധരനെതിരേ ഇമെയില്‍ വഴി പരാതി നല്‍കിയത്. ലൈസന്‍സ് ഇല്ലെന്നു ആരോപിച്ച് തന്റെ വ്യാപാരം പൂട്ടിക്കാന്‍ പ്രമീള ശ്രമിക്കുന്നുവെന്നും സ്ഥാപനത്തിന് അനുമതി ഇല്ലെന്ന് കാണിച്ചു നിരന്തരം നോട്ടീസ് അയക്കുന്നുവെന്നും പരാതിയിലുണ്ട്. മുമ്പ് താന്‍ കടമായി കൊടുത്ത പണം തിരിച്ചു ചോദിച്ചതിനാണ് ശത്രുത തീര്‍ക്കുന്നതെന്നും ബിജെപിക്കാരനായ തന്റെ പ്രശ്‌നത്തില്‍ ഇടപെടണമെന്നും രാജീവ് ചന്ദ്രശേഖറോട് പരാതിയിലൂടെ ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍ 2025ല്‍ നല്‍കിയ പരാതിയാണെന്നും നിയമസഭാ തിരഞ്ഞെടുപ്പ് മുന്നില്‍കണ്ടാണ് വീണ്ടും നല്‍കിയതെന്നുമാണ് പ്രമീളയുടെ അടുത്ത വൃത്തങ്ങള്‍ പറയുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥി സാധ്യത പട്ടികയില്‍…

      Read More »
    • തന്ത്രിക്കെതിരേ കേസ് നിലനില്‍ക്കില്ലെന്ന് അഭിഭാഷകന്‍; തന്ത്രിക്കായി ഒറ്റക്കെട്ടായി സംഘപരിവാര്‍ സംഘടനകള്‍; ‘നിരീക്ഷകന്‍’മാര്‍ക്കും ആവേശം പോയി; യഥാര്‍ഥ പ്രതികളെ സംരക്ഷിക്കാനെന്നു കെ. സുരേന്ദ്രന്‍; കരുതലോടെ പ്രതികരിച്ച് ഇടതു നേതാക്കള്‍

      തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളയില്‍ ഉത്തരവാദിത്തം ദേവസ്വം ബോര്‍ഡിനെന്ന് തന്ത്രി കണ്ഠര് രാജീവരുടെ അഭിഭാഷകന്‍. ആചാരലംഘനം അടക്കം കുറ്റങ്ങള്‍ നിലനില്‍ക്കില്ല എന്ന് അദ്ദേഹം പറയുന്നു. കുടുക്കിയതെന്ന് കഴിഞ്ഞ ദിവസം തന്ത്രിയും പറഞ്ഞിരുന്നു. ഉടന്‍ പരസ്യ പ്രതികരണത്തിന് ഇല്ലെങ്കിലും തന്ത്രിയെ കുടുക്കിയെന്നാണ് ഹൈന്ദവസംഘടനകളുടേയും നിലപാട്. പിണറായി വിജയന്റെ അപ്രീതിയും സിപിഎം നിലപാടും ഇതിന് തെളിവെന്നും പറയുന്നു. കുടുക്കിയതെന്ന് തന്ത്രി കണ്ഠര് രാജീവരോട് മാധ്യമങ്ങളോട് പറഞ്ഞതിനുള്ള കൂട്ടി ച്ചേര്‍ക്കലാണ് അഭിഭാഷകന്‍ പറഞ്ഞത്.സ്വര്‍ണപ്പാളിയില്‍ തീരുമാനം എടുത്തതും ഉത്തരവാദിയും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡാണ്. അന്വേഷണം വഴിതിരിച്ചുവിടാനുള്ള ഗൂഢാലോചനയാണ് നടന്നത്. വിഷയം പരിശോധിച്ച് നിലപാടെന്നാണ് പന്തളം കൊട്ടാരം,ശബരിമല കര്‍മ സമിതി, ഹിന്ദുഐക്യവേദി, തന്ത്രിസമാജം, യോഗക്ഷേമസഭ തുടങ്ങിയ സംഘടനകളുടെ നിലപാട്. പക്ഷേ തന്ത്രിയെ കുടുക്കി എന്നാണ് വിലയിരുത്തല്‍. 1951ല്‍ ക്ഷേത്രം പുനര്‍നിര്‍മിച്ചപ്പോള്‍ പതിനെട്ടാം പടിയും ശ്രീകോവിലും അടക്കം കരിങ്കല്ലായിരുന്നു. ചെമ്പുപാളിയും സ്വര്‍ണം പൊതിയലുമെല്ലാം പിന്നീട് വന്ന ആഡംബരമാണ്. ഇതില്‍ ആചാരങ്ങളില്ല. ബോര്‍ഡ് തീരുമാനിച്ച് കൊണ്ടുപോയതില്‍ തന്ത്രിക്ക് ഇടപെടാനാവില്ല. തന്ത്രി കണ്ഠര് രാജീവരെ…

      Read More »
    • തന്ത്രി ഐസിയുവില്‍; വീട്ടില്‍ എസ്‌ഐടി പരിശോധന; സ്വര്‍ണപ്പണിക്കാരനെയും വീട്ടില്‍ എത്തിച്ചു; മരുമകളെ വിലക്കി, അകന്ന ബന്ധുക്കളെ പുറത്താക്കി; ദ്വാരപാലക ശില്‍പ പാളികളിലെ സ്വര്‍ണ മോഷണ കേസിലും അറസ്റ്റ് ചെയ്യും

      ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ അറസ്റ്റിലായ തന്ത്രി കണ്ഠര് രാജീവരെ തിരുവനന്തപുരം മെഡി.കോളജിലെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. ഇന്ന് രാവിലെയാണ് തന്ത്രിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്.  കണ്ഠര് രാജീവരുടെ ചെങ്ങന്നൂരിലെ വീട്ടില്‍ എസ്ഐടിയുടെ പരിശോധന തുടരുകയാണ്. സ്വര്‍ണപ്പണിക്കാരനെയും വീട്ടിെലത്തിച്ചു.  ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ എട്ടംഗസംഘമാണ് പരിശോധന നടത്തുന്നത്. ഫൊട്ടോഗ്രഫറും ഫൊറന്‍സിക് വിദഗ്ധനും സംഘത്തിലുണ്ട്. തന്ത്രിയുടെ മരുമകളെ വീട്ടിലേക്ക് കടത്തിവിട്ടില്ല. വീട്ടിലുണ്ടായിരുന്ന അകന്ന ബന്ധുക്കളെ പുറത്താക്കി. ശബരിമല സ്വര്‍ണക്കൊള്ളയില്‍ ഉത്തരവാദിത്തം ദേവസ്വം ബോര്‍ഡിനെന്ന് തന്ത്രി കണ്ഠര് രാജീവരുടെ അഭിഭാഷകന്‍ ആരോപിച്ചു. ആചാരലംഘനം അടക്കം കുറ്റങ്ങള്‍ നിലനില്‍ക്കില്ല എന്ന് അദ്ദേഹം പറയുന്നു. കുടുക്കിയതെന്ന് കഴിഞ്ഞ ദിവസം തന്ത്രിയും പറഞ്ഞിരുന്നു. ഉടന്‍ പരസ്യ പ്രതികരണത്തിന് ഇല്ലെങ്കിലും തന്ത്രിയെ കുടുക്കിയെന്നാണ്  ഹൈന്ദവസംഘടനകളുടേയും നിലപാട്. പിണറായി വിജയന്‍റെ അപ്രീതിയും സിപിഎം നിലപാടും ഇതിന് തെളിവെന്നും പറയുന്നു. തന്ത്രി കണ്ഠര് രാജീവരുടെ അറസ്റ്റ് നിർഭാഗ്യകരമാണെന്നും അറസ്റ്റ് ചെയ്യാനുള്ള കാരണമില്ലെന്നും അഖില കേരള തന്ത്രിസമാജം ജോയന്റ് സെക്രട്ടറി സൂര്യൻ പരമേശ്വരൻ ഭട്ടതിരിപ്പാട് പ്രതികരിച്ചു. അനുജ്ഞ രേഖാമൂലം നൽകണമെന്ന് ചട്ടമില്ല. ദേവസ്വം…

      Read More »
    • മകരവിളക്കിന് പ്രവേശനം 35,000 പേർക്ക് മാത്രം!! 11 മണി കഴിഞ്ഞാൽ ഒരാളേയും സന്നിധാനത്തേക്ക് കടത്തിവിടാൻ പാടില്ല, മകരവിളക്ക് സമയം അക്രഡിറ്റേഷനുള്ള മാധ്യമപ്രവർത്തകർക്ക് പ്രവേശനം, കേബിളുകൾ, ട്രൈപോടുകൾ ഉപയോ​ഗങ്ങൾക്ക് നിയന്ത്രണം- ഹൈക്കോടതി

      പത്തനംതിട്ട: ശബരിമല മകരവിളക്ക് ദിനത്തിൽ പ്രവേശനം 35,000 പേർക്ക് മാത്രം, കൂടുതൽ നിയന്ത്രണങ്ങൾ വരുത്തി ഹൈക്കോടതി. വെർച്ച്വൽ ക്യൂ വഴി 30,000 പേർക്കും സ്പോട്ട് ബുക്കിങ് വഴി 5000 പേർക്കുമാണ് പ്രവേശനമുണ്ടാവുക. ജനുവരി 13 ന് വെർച്വൽ ക്യൂ വഴി 35,000 പേർക്കും സ്‌പോട്ട് ബുക്കിംഗ് വഴി 5,000 പേർക്കും മാത്രം പ്രവേശനം. അതുപോലെ മകരവിളക്ക് ദിനത്തിൽ രാവിലെ പത്തുമണിക്ക് ശേഷം നിലയ്ക്കലിൽ നിന്നും ആരെയും പമ്പയിലേക്ക് കടത്തിവിടില്ല. 11 മണി കഴിഞ്ഞാൽ പമ്പയിൽ നിന്നും സന്നിധാനത്തേക്ക് ആരെയും കടത്തിവിടാൻ പാടില്ലെന്നും ഹൈക്കോടതി കർശനമായി നിർദ്ദേശിച്ചു. മകരവിളക്ക് സമയം 6 മുതൽ 7 വരെ, അക്രഡിറ്റേഷൻ ഉള്ള മാധ്യമപ്രവർത്തകർക്ക് പ്രവേശനം അനുവദിച്ചു. സന്നിധാനത്ത് ഒരു സ്ഥാപനത്തിൽ നിന്നുള്ള രണ്ട് പേർക്ക് മാത്രം പ്രവേശനം. മകരവിളയ്ക്ക് സമയം കേബിളുകൾ ട്രൈപോടുകൾ എന്നിവ ഉപയോഗിക്കുന്നതിനും നിയന്ത്രണം ചീഫ് കോർഡിനേറ്റർക്ക് ഹൈകോടതി നിർദേശം നൽകി.

      Read More »
    • കമ്പനിയുടെ വാഗ്ദാനങ്ങള്‍ക്ക് ബ്രാന്‍ഡ് അംബാസഡര്‍ ഉത്തരവാദിയല്ല, മോഹന്‍ ലാലിനെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി; മറ്റു കേസുകളിലും നിര്‍ണായകമായേക്കും

      കൊച്ചി: പരസ്യത്തിലെ വാഗ്ദാനങ്ങള്‍ പാലിച്ചില്ലെന്ന് പരാതി ഉന്നയിച്ച് സ്ഥാപനം ബ്രാന്‍ഡ് അംബാസഡര്‍ ആയ നടന്‍ മോഹന്‍ലാലിനെതിരെ ഉപഭോക്താവ് നല്‍കിയ കേസ് ഹൈക്കോടതി റദ്ദാക്കി. സ്വകാര്യ ധനകാര്യ സ്ഥാപനത്തിന്റെ ബ്രാന്‍ഡ് അംബാസഡര്‍ എന്ന നിലയില്‍ നടത്തിയ വാഗ്ദാനം പാലിച്ചില്ല എന്നായിരുന്നു തിരുവനന്തപുരം സ്വദേശിയുടെ പരാതി. എന്നാല്‍ ഉപഭോക്തൃ സംരക്ഷണ നിയമത്തിലെ വകുപ്പുകള്‍ അനുസരിച്ച് പരാതിക്കാരും ബ്രാന്‍ഡ് അംബാസിഡറായിരുന്ന മോഹന്‍ലാലും തമ്മില്‍ നേരിട്ട് ഒരിടപാടും നടന്നിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് സിയാദ് റഹ്‌മാന്‍ കേസ് റദ്ദാക്കിയത്. അതേസമയം, ഉപഭോക്തൃ സംരക്ഷണ നിയമപ്രകാരം തങ്ങള്‍ക്ക് വാഗ്ദാനം ചെയ്ത സേവനം ലഭ്യമായിട്ടില്ലെങ്കില്‍ ഉചിതമായ സ്ഥലത്ത് പരാതിപ്പെടുന്നതില്‍ ഹര്‍ജിക്കാരന് വിലക്കില്ലെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. പരസ്യത്തില്‍ വാഗ്ദാനം ചെയ്ത തുകയ്ക്ക് വായ്പ ബാങ്കില്‍ നിന്നു ലഭിച്ചില്ലെന്നും ഇതിനു ബ്രാന്‍ഡ് അംബാസഡര്‍ക്ക് ഉത്തരവാദിത്തം ഉണ്ടെന്നുമായിരുന്നു പരാതി. ബാങ്ക് ഇടപാട് വേളയില്‍ അധികൃതര്‍ പരസ്യം കാണിച്ചിരുന്നുവെന്നും ഹര്‍ജിയില്‍ പറയുന്നു. പരാതിക്കാരും മോഹന്‍ലാലും തമ്മില്‍ നേരിട്ട് ഒരു ഇടപാടും നടന്നിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ബ്രാന്‍ഡ് അംബാസഡര്‍…

      Read More »
    • അറസ്റ്റ് ദു:ഖകരം, പക്ഷേ അനിവാര്യം; കണ്ഠര് രാജീവരുടെ അറസ്റ്റില്‍ മുന്‍ ഡിജിപിയും ബിജെപി നേതാവുമായ ടി.പി. സെന്‍കുമാര്‍; ‘നിദ്രാ ദണ്ഡടക്കം മാറ്റിയിട്ടും തന്ത്രി നിശബ്ദത പാലിച്ചു, കുടുംബ തന്ത്രികളുടെ ജീര്‍ണതയുടെ ഉദാഹരണം’

      തൃശൂര്‍: ശബരിമല തന്ത്രി കണ്ഠര് രാജീവരരുടെ അറസ്റ്റ് ദുഖകരവും എന്നാല്‍ അനിവാര്യവുമാണെന്ന് മുന്‍ ഡിജിപി ടി.പി. സെന്‍കുമാര്‍. അയ്യപ്പന്റെ പിതൃ തുല്യമായ സ്ഥാനത്തു നില്‍ക്കുന്ന തന്ത്രി കുടുംബത്തിലെ ഒരാളുടെ അറസ്റ്റ് ദുഖകരമാണ്. എന്നാല്‍ 2019 മുതല്‍ ഇന്നുവരെ അവിടെ നടന്ന അനിഷ്ട സംഭവങ്ങള്‍ ആരെയും അറിയിക്കാതിരുന്നതുതന്നെ കുറ്റകരമാണെന്ന് അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ‘ഉണ്ണികൃഷ്ണന്‍ പോറ്റി അവിടെ വര്‍ഷങ്ങളോളം വിഹരിച്ചത് എങ്ങനെ? സ്വര്‍ണ പാളികള്‍ പിടിപ്പിച്ച കട്ടിലകളും ദ്വാരപാലക വിഗ്രഹങ്ങളും എന്തിനു പാളികള്‍ മാറ്റുന്നു? നിദ്രാ ദണ്ഡടക്കം മാറ്റിയിട്ടു തന്ത്രി നിശബ്ദത പാലിച്ചു. വാജിവാഹനം സ്വന്തമാക്കി. കുടുംബ തന്ത്രികളുകടെ ജീര്‍ണതയുടെ ഉത്തമ ഉദാഹരണമാണ് ഇവ. അവനവന്‍ ചെയ്യുന്ന കര്‍മ്മങ്ങള്‍ക്ക് അവനവന്‍ തന്നെ പ്രായശ്ചിതം ചെയ്യണം. ദൈവികമായി മാത്രം ചിന്തിക്കേണ്ടവര്‍ ഇഹലോകത്തില്‍ ആസക്തരാകുമ്പോള്‍ ഇങ്ങനെയെല്ലാം ഭവിക്കും. ഭജ ഗോവിന്ദം ഭജ ഗോവിന്ദം ഗോവിന്ദം ഭജ മൂഢ മതേ. സാധാരണ ഭക്തരല്ല തന്ത്രികള്‍. അവര്‍ ഏറ്റവും ഉയര്‍ന്ന ആത്മീയത പുലര്‍ത്തേണ്ടവരാണ്. ഞാന്‍ ദൈവതുല്യനൊന്നുമല്ലെന്നും വെറുമൊരു തന്ത്രിയാണെന്നുമാണ്…

      Read More »
    • ക്യാപ്റ്റനും ഇരട്ടച്ചങ്കനും കെ-ബ്രാന്‍ഡിയുമൊന്നും ഉടനില്ല; ബെവ്‌കോയുടെ നീക്കത്തിന് മന്ത്രിയുടെ വിലക്ക്; ബ്രാന്‍ഡിക്ക് ഉടന്‍ പേരിടില്ല

      തിരുവനന്തപുരം: സർക്കാരിന്റെ പുതിയ ബ്രാൻഡിയുടെ പേരിടൽ ചടങ്ങ് ഉടനുണ്ടാവില്ല. തുടർനടപടികൾ താൽക്കാലികമായി നിർത്തിവയ്ക്കാൻ എക്സൈസ് മന്ത്രി എം.ബി.രാജേഷ് ബവ്കോ എം.ഡിക്ക് നിർദേശം നൽകി. പാലക്കാട് മേനോൻപാറയിലെ പ്ലാന്റിൽ നിന്നും പുറത്തിറക്കുന്ന പുതിയ ബ്രാൻഡിക്ക് പേരും ലോഗോയും നിർദേശിക്കാൻ ബവ്കോ ജനങ്ങൾക്ക് അവസരം നൽകിയിരുന്നു. മികച്ച നിർദേശങ്ങൾക്ക്  പതിനായിരം രൂപ പാരിതോഷികവും പ്രഖ്യാപിച്ചു. ക്യാപ്റ്റൻ, ഇരട്ടച്ചങ്കൻ, സഖാവ് , പോറ്റിയെ കേറ്റി തുടങ്ങി ആയിരക്കണക്കിന് പേരുകൾ ജനങ്ങൾ നിർദേശിച്ചെങ്കിലും ബവ്കോയുടെ നടപടി വ്യാപക വിമർശനത്തിന് ഇടയാക്കിയിരുന്നു. കെ.സി.ബി.സി യുടെ മദ്യവിരുദ്ധ സമിതിയും വിവിധ സാംസ്കാരിക സംഘടനകളും പരസ്യ വിമർശനവുമായെത്തി. മദ്യനയത്തിന് വിരുദ്ധമെന്ന പൊതുതാൽപര്യ ഹർജിയിൽ ഹൈക്കോടതി സർക്കാരിനോട് വിശദീകരണവും തേടി. ഈ സാഹചര്യത്തിലാണ് പേരിടലും പാരിതോഷികം നൽകുന്നതും നീട്ടിവയ്ക്കാൻ മന്ത്രി നേരിട്ട് നിർദേശിച്ചത്. ബവ്കോയുടെ നിർദേശം പൂർണമായും പിൻവലിക്കാത്ത സാഹചര്യത്തിൽ അനുകൂല ഘട്ടത്തിൽ പേര് അന്തിമമാക്കാനാണ് ബവ്കോയുടെ തീരുമാനം.

      Read More »
    • ആചാര ലംഘനം അറിഞ്ഞിട്ടും അനങ്ങിയില്ല; തന്ത്രി കണ്ഠര് രാജീവര്‍ക്കെതിരേ ജീവപര്യന്തം ശിക്ഷ കിട്ടാവുന്ന ഗുരുതര കുറ്റങ്ങള്‍; കട്ടിളപ്പാളി ഇളക്കാന്‍ മൗനാനു വാദം നല്‍കി; ഇളക്കുമ്പോഴും തിരികെ വയ്ക്കുമ്പോഴും രാജീവര് സന്നിധാനത്ത്‌

      ശബരിമല സ്വർണ്ണക്കൊള്ള കേസിൽ തന്ത്രി കണ്ഠര് രാജീവർക്കെതിരെ ചുമത്തിയിരിക്കുന്നത് ജീവപര്യന്തം തടവ് ശിക്ഷവരെ കിട്ടാവുന്ന ഗുരുതര കുറ്റങ്ങൾ. ഗൂഢാലോചനയ്ക്കും അഴിമതി നിരോധന നിയമത്തിനും പുറമേ വിശ്വാസവഞ്ചന , വസ്തുക്കളുടെ ദുരുപയോഗം, വ്യാജരേഖ നിർമ്മാണത്തിന്റെ വിവിധ വകുപ്പുകൾ എന്നിവയാണ് ചുമത്തിയിട്ടുള്ളത്. ഇതിൽ അധികാരി നടത്തുന്ന വിശ്വാസവഞ്ചന എന്ന കുറ്റവും വിലപ്പെട്ട രേഖകളുടെ വ്യാജരേഖ നിർമ്മാണവും ജീവപര്യന്തം തടവുശിക്ഷ കിട്ടാവുന്ന കുറ്റമാണ്. 2019 മേയില്‍ കട്ടിളപ്പാളികൾ ശബരിമല ശ്രീകോവിൽ നിന്ന് ഇളക്കിക്കൊണ്ടു പോകുന്നതിന് തന്ത്രി മൗനാനുവാദവും ഒത്താശയും നൽകി എന്നതാണ് എസ്ഐടിയുടെ കണ്ടെത്തൽ. കട്ടിള പാളികൾ ഇളക്കുന്ന സമയത്തും ഒരു മാസത്തിനു ശേഷം അവ തിരികെ സ്ഥാപിക്കുന്ന സമയത്തും കണ്ഠര് രാജീവർ സന്നിധാനത്ത് ഉണ്ടായിരുന്നു. ആചാരലംഘനം നടക്കുന്നു എന്ന് ബോധ്യമായിട്ടും തടഞ്ഞില്ല. ഇത് ഉണ്ണികൃഷ്ണൻ പോറ്റിയും ആയിട്ടുള്ള ഗൂഢാലോചനയുടെ ഭാഗമാണെന്നും എസ്ഐടി വാദിക്കുന്നു. രണ്ടു പതിറ്റാണ്ടിന്‍റെ സൗഹൃദമാണ് തനിക്ക് ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി ഉള്ളതെന്ന് തന്ത്രി വെളിപ്പെടുത്തിയിരുന്നു. തന്ത്രിയുടെ സഹായിയാണ് പോറ്റി ശബരിമലയിലേക്ക് എത്തിയത്. പിന്നീട്…

      Read More »
    • ‘കനഗോലുവിന്റെ കണക്കു ശരിയാകുന്നില്ലല്ലോ സതീശാ’ എന്നു സോഷ്യല്‍ മീഡിയ; സതീശന്‍ പറഞ്ഞ 300 വീടില്‍ 100 വീട് ഡിവൈഎഫ്‌ഐ നല്‍കിയ 20 കോടി കൊണ്ട് നിര്‍മിക്കുന്നത്! ദുരിതാശ്വാസ നിധിയിലേക്കുള്ള പണം വെട്ടി സ്വന്തം അക്കൗണ്ടിലാക്കി; ഇനി വീടുവച്ചാല്‍ ആര്‍ക്കു കൊടുക്കും? ഗുണഭോക്താക്കളുടെ പട്ടിക എവിടെ?

      തൃശൂര്‍: സര്‍ക്കാര്‍ നിര്‍മിക്കുന്ന വയനാട് ടൗണ്‍ഷിപ്പില്‍ ടി. സിദ്ധിഖ് എംഎല്‍എയുടെ സന്ദര്‍ശനവും തൊട്ടുപിന്നാലെ മുന്നൂറു വീടുകള്‍ നിര്‍മിക്കുന്നതു കോണ്‍ഗ്രസ് ആണെന്നുമുളള വി.ഡി. സതീശന്റെയും പ്രസ്താവന ജനത്തെ കണക്കുകൊണ്ടു കബളിപ്പിക്കാനുള്ള കനഗോലു തന്ത്രം. തുടക്കം മുതല്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു പണം കൊടുക്കരുതെന്ന് ആവശ്യപ്പെട്ടിരുന്ന കോണ്‍ഗ്രസ് എല്ലാ പ്രതിരോധങ്ങളും പാളിയതോടെയാണു ടൗണ്‍ഷിപ്പിലെ വീടുകള്‍ ഞങ്ങളുടേതാണെന്ന പരിഹാസ്യ നിലപാടുമായി രംഗത്തുവന്നത്.   വയനാട് ദുരിതബാധിതര്‍ കടുത്ത ദുരിതത്തില്‍ നില്‍ക്കുന്ന സമയത്ത് ദുരിതാശ്വാസ നിധിയിലേക്കു പണം നല്‍കിയ രമേശ് ചെന്നിത്തലയെ വിലക്കുകയായിരുന്നു അന്നത്തെ കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍ ചെയ്തത്. കോണ്‍ഗ്രസിന്റെ ആപ്പ് വഴി പണം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എന്നാല്‍, ഈ ആവശ്യം തള്ളിയ രമേശ് ചെന്നിത്തല 2024 ഓഗസ്റ്റ് ആറിനു ഫേസ്ബുക്കില്‍ പോസ്റ്റും ഇട്ടു. കഴിയാവുന്നവരെല്ലാം പണം നല്‍കണമെന്ന് അഭ്യര്‍ഥിക്കുകയും ചെയ്തു. ഒപ്പം രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ നൂറുവീടുകള്‍ നിര്‍മിക്കുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം ടൗണ്‍ഷിപ്പ് സന്ദര്‍ശിച്ച ടി. സിദ്ധിഖ് അടക്കമുള്ളവര്‍…

      Read More »
    Back to top button
    error: