Kerala
-
4 മാസത്തിനിടെ എത്തിയത് 46 കപ്പലുകള്‍; ജിഎസ്ടിയായി കിട്ടിയത് 7.4 കോടി; വിഴിഞ്ഞം തുറമുഖത്തിന് വന്‍നേട്ടം
തിരുവനന്തപുരം: സംസ്ഥാനത്തിന് വന്‍നേട്ടവുമായി വിഴിഞ്ഞം തുറമുഖം. ട്രയല്‍ റണ്‍ ആരംഭിച്ച് 4 മാസത്തിനിടെ വിഴിഞ്ഞം തുറമുഖത്ത് എത്തിയത് 46 കപ്പലുകളെന്ന് മന്ത്രി വിഎന്‍ വാസവന്. 7.4 കോടി രൂപയുടെ വരുമാനമാണ് ജിഎസ്ടി ഇനത്തില്‍ സര്‍ക്കാര്‍ ഖജനാവിലേക്ക് എത്തിയത്. ലോകത്തെ ഏറ്റവും വലിയ ചരക്ക് കപ്പലുകളുടെ ശ്രേണിയില്‍പ്പെടുന്ന എംഎസ്സി ക്ലോഡ് ഗിരാര്‍ഡെറ്റ്, അന്ന, വിവിയാന, എന്നീ കപ്പലുകള്‍ എത്തിച്ചേര്‍ന്നതായും മന്ത്രി പറഞ്ഞു. മന്ത്രി ഫെയ്സ്ബുക്കില്‍ പങ്കുവച്ച കുറിപ്പ് കേരളത്തിന്റെ വികസനചരിത്രത്തില്‍ പുതിയ യുഗത്തിന് തുടക്കം കുറിച്ചിരിക്കുകയാണ് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം. ട്രയല്‍ റണ്‍ ആരംഭിച്ച് 4 മാസങ്ങള്‍ പിന്നിട്ടതോടെ ഒന്നിനു പിന്നാലെ ഒന്നായി ലോകത്തിലെ വമ്പന്‍ ചരക്ക് കപ്പലുകള്‍ കേരളത്തിന്റെ തീരത്തെത്തിക്കഴിഞ്ഞു. ഇന്നലെ രാത്രിയോടെ ഒരു ലക്ഷം TEU കൈകാര്യം ചെയ്ത തുറമുഖമെന്ന നാഴികകല്ല് കൂടി പിന്നിട്ടിരിക്കുകയാണ് വിഴിഞ്ഞം. നവംബര്‍ ഒന്‍പത് വരെയുള്ള കണക്ക് അനുസരിച്ച് 46 കപ്പലുകളാണ് തുറമുഖത്ത് എത്തിയത്. 1,00807 ഠഋഡ വാണ് ഇവിടെ കൈകാര്യം ചെയ്തത്.ജൂലൈ മാസത്തില്‍ 3,…
Read More » -
”നവീന്‍ ബാബു കൈക്കൂലി വാങ്ങിയോ എന്ന കാര്യത്തില്‍ രണ്ട് പക്ഷമുണ്ട്; അന്വേഷണം വേണം”
കണ്ണൂര്‍: എ.ഡി. എം നവീന്‍ ബാബു ആത്മഹത്യ ചെയ്ത സംഭവത്തില്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി.പി ദിവ്യയെ പൂര്‍ണമായും തള്ളാതെ കണ്ണൂരിലെ സി.പി.എം ജില്ലാ നേതൃത്വം. നവീന്‍ ബാബുവിന്റെ മരണത്തില്‍ സമഗ്രമായ അന്വേഷണം വേണം എന്നതാണ് പാര്‍ട്ടിയുടെ നിലപാടെന്ന് ജില്ലാ സെക്രട്ടറി എം.വി ജയരാജന് പറഞ്ഞു. കൈക്കൂലി ആരോപണത്തില്‍ രണ്ട് പക്ഷമുണ്ടെന്നും അന്വേഷണത്തിലൂടെ നിജസ്ഥിതി നാടിന് അറിയേണ്ടതുണ്ടെന്നും എം.വി ജയരാജന് പാര്‍ട്ടി പെരിങ്ങോം ഏരിയ സമ്മേളനത്തില്‍ സംസാരിക്കവേ പറഞ്ഞു. എ.ഡി.എം കൈക്കൂലി വാങ്ങിയെന്ന് ഒരു കൂട്ടരും അത്തരക്കാരനല്ലെന്ന് മറ്റൊരു കൂട്ടരും പറയുന്നുണ്ട്. ഇതിന്റെ നിജസ്ഥിതി നാടിന് അറിയേണ്ടതുണ്ട്. ദിവ്യയുടെ പ്രസംഗം എ.ഡി.എമ്മിന്റെ മരണത്തിന് ഇടയാക്കിയിട്ടുണ്ടോ? ഇതും ഈ നാടിന് അറിയേണ്ടതുണ്ട്. എ.ഡി.എമ്മിന്റെ കുടുംബത്തിനൊപ്പമാണ് പാര്‍ട്ടിയെന്ന് കണ്ണൂരിലെ പാര്‍ട്ടിയും പത്തനംതിട്ടയിലെ പാര്‍ട്ടിയും സംസ്ഥാന നേതൃത്വവും പറഞ്ഞിട്ടുണ്ട്. ഇത് പാര്‍ട്ടി നിലപാടായതിനാലാണ് എ.ഡി.എമ്മിന്റെ മൃതദേഹത്തിനൊപ്പം ജില്ലാ സെക്രട്ടറി ഉള്‍പ്പടെയുള്ളവര്‍ പോയത്. നവീന്‍ ബാബുവിന്റെ കുടുംബത്തെയോ ദിവ്യയേയോ തള്ളുകയോ കൊള്ളുകയോ ചെയ്യേണ്ട കാര്യമല്ല…
Read More » -
തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ ചങ്ങാടത്തില്‍ കുടുങ്ങി മന്ത്രിയും എല്‍ഡിഎഫ് നേതാക്കളും, ഓടിയെത്തി നാട്ടുകാര്‍
മലപ്പുറം: തിരഞ്ഞെടുപ്പ് പ്രചരണത്തിനായി പോകുന്നതിനിടെ മന്ത്രി ഒ.ആര് കേളുവും എല്‍ഡിഎഫ് നേതാക്കളും ചങ്ങാടത്തില്‍ കുടുങ്ങി. മലപ്പുറം വഴിക്കടവില്‍ എത്തിയ മന്ത്രിയും നേതാക്കളുമാണ് ഇന്നലെ വൈകിട്ട് ചങ്ങാടത്തില്‍ കുടുങ്ങിയത്. വഴിക്കടവിലെ പുന്നപ്പുഴ കടക്കുന്നതിനിടെയായിരുന്നു സംഭവം. മന്ത്രിയും എല്‍ഡിഎഫ് നേതാക്കളും ചങ്ങാടത്തില്‍ പോകുന്നതിനിടെ മുന്നോട്ട് നീങ്ങാനാകാതെ പുഴയില്‍ ചങ്ങാടം കുടുങ്ങുകയായിരുന്നു. സംഭവം അറിഞ്ഞ് പൊലീസും നാട്ടുകാരും തണ്ടര്‍ബോള്‍ട്ട് സംഘവും ചേര്‍ന്ന് അരമണിക്കൂറോളം നടത്തിയ പരിശ്രമത്തിനൊടുവിലാണ് മന്ത്രിയെയും സംഘത്തെയും കരയ്ക്കെത്തിച്ചത്. വയനാട് ലോക്സഭ ഉപതിരഞ്ഞെടുപ്പ് പ്രചരണത്തിന് വഴിക്കടവ് പുഞ്ചക്കൊല്ലി ആദിവാസിക്കോളനിയിലേക്ക് പോകുകയായിരുന്നു മന്ത്രി. 2018വരെ ആദിവാസി കോളനിയിലേക്ക് പോകാന്‍ ഇരുമ്പില്‍ നിര്‍മ്മിച്ച പാലമുണ്ടായിരുന്നു. 2018ലെ പ്രളയത്തിലാണ് ആ പാലം തകര്‍ന്നത്. ഇതോടെ പുഞ്ചക്കൊല്ലി ആദിവാസി നഗറിലെ കുടുംബങ്ങള്‍ പുഴ കടക്കാന്‍ ഉപയോഗിക്കുന്നത് മുള കൊണ്ട് നിര്‍മ്മിച്ച ചങ്ങാടമാണ്. ഈ ചങ്ങാടത്തില്‍ വരുന്നതിനിടെയാണ് മന്ത്രി കുടുങ്ങിയത്. ഇവിടെ പാലം നിര്‍മ്മിക്കണമെന്ന് നാട്ടുകാര്‍ നിരന്തരം ആവശ്യം ഉന്നയിച്ചുവരികയായിരുന്നു. ആശുപത്രിയില്‍ അടക്കം പോകാന്‍ മറുകരയിലെത്താന്‍ ചങ്ങാടമാണ് അവര്‍ ആശ്രയിക്കുന്നത്. ഇതിനിടെയാണ്…
Read More » -
പ്രശാന്ത് വഞ്ചകന്, കടല്വില്ക്കല് വിവാദം സൃഷ്ടിച്ചത് ചെന്നിത്തലയുമായി ചേര്‍ന്ന്; ആഞ്ഞടിച്ച് മെഴ്സിക്കുട്ടിയമ്മ
കൊല്ലം: എന്‍. പ്രശാന്ത് ഐ.എ.എസിനെതിരേ ഫെയ്സ്ബുക്ക് പോസ്റ്റുമായി മുന്‍ മന്ത്രിയും സി.പി.എം നേതാവുമായ ജെ. മെഴ്സിക്കുട്ടിയമ്മ. ആഴക്കടല്‍ മത്സ്യബന്ധന കരാറുമായി ബന്ധപ്പെട്ട് തനിക്കെതിരെ ഉയര്‍ന്ന അഴിമതി ആരോപണത്തിന് പിന്നില്‍ പ്രശാന്താണെന്ന് മെഴ്സിക്കുട്ടിയമ്മ ആരോപിച്ചു. മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പ്രൈവറ്റ് സെക്രട്ടറിയായി പ്രവര്‍ത്തിച്ചിരുന്ന പ്രശാന്ത് നടത്തിയ രാഷ്ട്രീയ ഗൂഢാലോചനയായിരുന്നു ആഴക്കടല്‍ വില്‍പ്പനയെന്ന ആരോപണമെന്നും ഇതിന്റെ ലക്ഷ്യം തീരദേശ മണ്ഡലങ്ങള്‍ യു.ഡി.എഫിന് ഉറപ്പാക്കുക എന്നതായിരുന്നുവെന്നും മെഴ്സിക്കുട്ടിയമ്മ ഫെയ്സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. രമേശ് ചെന്നിത്തല ആരോപിച്ചത് ഫിഷറീസ് വകുപ്പ് എം.ഒ.യുവില്‍ ഒപ്പുവച്ചു എന്നായിരുന്നു. എന്നാല്‍ എം.ഒ.യു ഒപ്പുവച്ചിരിക്കുന്നത് ഇന്‍ലാന്‍ഡ് നാവിഗേഷന്റെ എം.ഡിയായ പ്രശാന്തുമായിട്ടായിരുന്നു. ആഴക്കടല്‍ ട്രോളറുമായി ബന്ധപ്പെട്ട് എന്താണ് സംഭവിച്ചത് എന്ന് അന്വേഷിച്ചു. അപ്പോഴാണ് ഞെട്ടിക്കുന്ന ഗൂഢാലോചന മനസ്സിലാകുന്നത്. വ്യവസായ വകുപ്പ് കൊച്ചിയില്‍ നിക്ഷേപ സംഗമം നടത്തിയിരുന്നു. അവിടെ വന്ന ചില വികസന പദ്ധതികള്‍ എന്ന വ്യാജേനയാണ് വ്യവസായ വകുപ്പുമായി ബന്ധമില്ലാത്ത ഇന്‍ലാന്‍ഡ് നാവിഗേഷന്‍ എംഡി 5000 കോടി രൂപയുടെ വികസന പദ്ധതി…
Read More » -
അവിശുദ്ധ ബന്ധത്തിൻ്റെ അന്ത്യം: യുവതിയെ വീട്ടിൽക്കയറി തീകൊളുത്തിയ ശേഷം യുവാവ് ജീവനൊടുക്കി
അവിശുദ്ധ ബന്ധങ്ങളും അതുമൂലമുള്ള ദുരന്തങ്ങളും കേരളത്തിൽ പുത്തരിയല്ല. ഭർത്താവിനെയും മക്കളെയും ഉപേക്ഷിച്ച് സ്ത്രീകളും ഭാര്യയെയും കുട്ടികളെയും ഉപേക്ഷിച്ച് പുരുഷന്മാരും ചൂടി തേടി പോകുമ്പോൾ അത് പലപ്പോഴും വൻ ദുരന്തത്തിലാണ് കലാശിക്കുന്നത്. കൊല്ലം അഴീക്കലില്‍ യുവതിയുടെ ദേഹത്ത് പെട്രോള്‍ ഒഴിച്ചു കത്തിച്ച ശേഷം യുവാവ് സ്വയം തീകൊളുത്തി മരിച്ച സംഭവവും ഈ നിരയിലെ ഒടുവിലത്തേതാണ് ഗുരുതരമായി പൊള്ളലേറ്റ കോട്ടയം പാലാ സ്വദേശി ഷിബു ചാക്കോ(47)യാണ് മരിച്ചത്. പൊള്ളലേറ്റ അഴീക്കല്‍ പുതുവല്‍ സ്വദേശി ഷൈജാമോള്‍ (41) ആശുപത്രിയില്‍ ചികിത്സയിലാണ്. ‘സുനാമി ബിൽഡിംഗി’ൽ വച്ച് ഇന്നലെ (ശനി) രാത്രി ഏഴരമണിയോടെയാണ് സംഭവം. ഷിബു പെട്രോളുമായെത്തിയ ശേഷം ഷൈജയുമായി വാക്കുതർക്കത്തിൽ ഏർപ്പെടുകയും വാഗ്വാദം മൂർച്ഛിച്ചതോടെ ഷൈജയുടെ തലയിലൂടെ പെട്രോൾ ഒഴിച്ച് തീകൊളുത്തുകയുമായിരുന്നു. സംഭവ സമയത്ത് ഷൈജാമോളും മാതാപിതാക്കളുമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. മാതാപിതാക്കള്‍ ബഹളംവെച്ചതിനെ തുടര്‍ന്ന് നാട്ടുകാര്‍ ഓടിയെത്തി. പിന്നാലെയാണ് ഷിബുവും സ്വന്തം ദേഹത്ത് പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയത്. നാട്ടുകാര്‍ ഇരുവരെയും കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിലേക്ക്…
Read More » -
ട്രെയിന്‍ പോയിട്ടും റെയില്‍വെ ഗേറ്റ് തുറന്നില്ല; അന്വേഷിച്ചപ്പോള്‍ കണ്ടത് മദ്യലഹരിയില്‍ കിടക്കുന്ന ഗേറ്റ്മാനെ
കണ്ണൂര്‍: ട്രെയിന്‍ കടന്നുപോയ ശേഷവും റെയില്‍വേ ഗേറ്റ് തുറക്കാതായതോടെ മണിക്കൂറുകളോളം ഗതാഗത കുരുക്കിലായി യാത്രക്കാര്‍. പതിവില്‍ കൂടുതല്‍ സമയം ഗേറ്റ് അടഞ്ഞു കിടന്നതോടെ കാരണമന്വേഷിച്ചെത്തിയപ്പോള്‍ കണ്ടത് ഗേറ്റിനു സമീപത്തെ കാബിനില്‍ മദ്യലഹരിയില്‍ കിടക്കുന്ന ഗേറ്റ്മാനെ. സംഭവത്തില്‍ പിണറായി എരുവട്ടി സ്വദേശി കെ.വി. സുധീഷിനെയാണ്(48) കണ്ണൂര്‍ റെയില്‍വേ പോലീസ് അറസ്റ്റ് ചെയ്തത്. നടാല്‍ റെയില്‍വേ ഗേറ്റിലാണ് കഴിഞ്ഞ ദിവസംരാത്രി 8.30നായിരുന്നു സംഭവം. നാട്ടുകാര്‍ ഗേറ്റ്മാനെ ഉണര്‍ത്താന്‍ ശ്രമിക്കുന്നതിനിടെ എത്തിയ മാവേലി എക്സ്പ്രസ് സിഗ്നല്‍ ലഭിക്കാത്തതിനെത്തുടര്‍ന്ന് ഗേറ്റിന് സമീപം നിര്‍ത്തിയിട്ടു. നടാല്‍ റെയില്‍വേ ഗേറ്റില്‍ നിന്നുള്ള സിഗ്നല്‍ ലഭിക്കാത്തതിനെത്തുടര്‍ന്ന് താഴെചൊവ്വ, താഴെചൊവ്വ സിറ്റി റോഡ്, മുഴപ്പിലങ്ങാട് കുളം ബസാര്‍, എടക്കാട് ബീച്ച് റോഡ്, മഠം എന്നീ റെയില്‍വേ ഗേറ്റുകളും ഏറെസമയം അടഞ്ഞു കിടന്നു. ഇതോടെ ഈ സ്ഥലങ്ങളിലും വാഹനയാത്രക്കാര്‍ കുരുക്കിലായി. സിഗ്നല്‍ ലഭിക്കാതത്തിനെ തുടര്‍ന്ന് മംഗളൂരു- തിരുവനന്തപുരം മാവേലി എക്സ്പ്രസ് ഗേറ്റിന് സമീപം പിടിച്ചിട്ടു. കൂടാതെ സിഗ്നല്‍ ലഭിക്കാതെ താഴെചൊവ്വ, താഴെചൊവ്വ- സിറ്റി റാഡ്,…
Read More » -
തെങ്ങിന് മുകളില്‍നിന്ന് കുരങ്ങ് കരിക്കെറിഞ്ഞു; കര്ഷകന് ഗുരുതര പരിക്ക്
കോഴിക്കോട്: തെങ്ങിന് മുകളില്‍ നിന്ന് കുരങ്ങ് പിഴുതെറിഞ്ഞ കരിക്ക് കൊണ്ട് കര്ഷകന് ഗുരുതരമായി പരുക്ക്. താമരശ്ശേരിയിലാണ് ഞെട്ടിക്കുന്ന സംഭവം. താമരശ്ശേരി കട്ടിപ്പാറ സ്വദേശി രാജു ജോണ്‍ എന്ന കര്‍ഷകനാണ് പരിക്കേറ്റത്. തെങ്ങിന് മുകളില്‍ നിന്നും കര്ഷകന് നേരെ കുരങ്ങ് കരിക്ക് പിഴുതെറിയുകയായിരുന്നു. ഏറില്‍ തലയ്ക്കും മുഖത്തും ഗുരുതര പരിക്കേറ്റ രാജു ആശുപത്രിയില്‍ ചികിത്സയിലാണ്. തുരുത്തി പള്ളിക്ക് സമീപമാണ് സംഭവമുണ്ടായത്. വീടിന് പിറക് വശത്തെ തെങ്ങിന് തോപ്പില്‍ വെച്ചാണ് അപകടമുണ്ടായത്. വീടിന് പുറകിലെ തെങ്ങിന് മുകളില്‍ നിന്ന് കുരങ്ങ് കരിക്ക് പിഴുത് എറിയുകയായിരുന്നു. രാജു ജോണിന്റെ തലയ്ക്കും കണ്ണിനും മുഖത്തും ഗുരുതര പരുക്കേറ്റിട്ടുണ്ട്. നിലവില്‍ രാജു ജോണ്‍ ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
Read More » -
തോട്ടിലേക്ക് ഓട്ടോ മറിഞ്ഞ് കാണാതായ യാത്രക്കാരന്റെ മൃതദേഹം കണ്ടെത്തി
തിരുവനന്തപുരം: മരുതൂരില്‍ തോട്ടിലേക്ക് ഓട്ടോ മറിഞ്ഞ് കാണാതായ യാത്രക്കാരന്റെ മൃതദേഹം കണ്ടെത്തി. പ്ലാവില സ്വദേശി ജയനാണ് മരിച്ചത്. ശനിയാഴ്ച രാവിലെ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. വെള്ളിയാഴ്ച വൈകീട്ട് നാല് മണിയോടുകൂടിയാണ് ഓട്ടോ മറിഞ്ഞ് ജയനെ കാണാതായത്. ഓട്ടോറിക്ഷ ഡ്രൈവറും ജയനുമായിരുന്നു അപകടം നടന്നപ്പോള്‍ ഓട്ടോയിലുണ്ടായിരുന്നത്. വെള്ളിയാഴ്ച ഉച്ചയോടുകൂടി പെയ്ത കനത്ത മഴയില്‍ മരുതൂര്‍ പാലത്തിന് സമീപമുള്ള തോട്ടില്‍നിന്ന് റോഡിലേക്ക് വെള്ളം കയറിയിരുന്നു. ഈ സമയത്താണ് ഓട്ടോ മറിഞ്ഞ് അപകടമുണ്ടായത്. ഓട്ടോറിക്ഷ ഡ്രൈവര്‍ക്ക് തോടിനുസമീപമുള്ള മരത്തിന്റെ വേരില്‍ പിടിത്തംകിട്ടിയതാണ് രക്ഷയായത്. ഇയാളെ ഫയര്‍ഫോസ് സംഘമെത്തി രക്ഷിക്കുകയായിരുന്നു. ആദ്യം നാട്ടുകാരും പിന്നീട് ഫയര്‍ഫോസും ചേര്‍ന്ന് ഇന്നലെ രാത്രി ഒരു മണിവരെ തിരച്ചില്‍ നടത്തിയിരുന്നു. തുടര്‍ന്ന് ശനിയാഴ്ച രാവിലെ വീണ്ടും ആരംഭിച്ച തിരച്ചിലില്‍ മരുതൂര്‍ പാലത്തിന് സമീപത്തുനിന്ന് മൃതദേഹം കണ്ടെത്തുകയായിരുന്നു.
Read More » -
”വിദ്യാര്‍ഥികളെ പേടിച്ച് കഴിയേണ്ട സ്ഥിതി; അധ്യാപകര്‍ പഠിപ്പിക്കുന്നത് ജയിലിലാകുമോയെന്ന ഭയത്തോടെ”
കൊച്ചി: ക്രിമിനല്‍ കേസില്‍ ജയിലിലാകുമോയെന്ന ഭയത്തോടെ ക്ലാസെടുക്കേണ്ട സ്ഥിതിയിലാണ് അധ്യാപകരെന്ന് കേരള ഹൈക്കോടതി. ക്ലാസിനുള്ളില്‍ ഡെസ്കില്‍ കാല് കയറ്റിവച്ചത് ചോദ്യം ചെയ്തപ്പോള്‍ ചീത്ത വിളിച്ച ഏഴാം ക്ലാസുകാരനെ അടിച്ച അധ്യാപികയ്ക്കെതിരായ കേസ് റദ്ദാക്കിയാണ് കോടതിയുടെ നിരീക്ഷണം. എന്തു ചെയ്യണം, ചെയ്യരുതെന്ന ഭയപ്പാടില്‍ കുട്ടികളെ പഠിപ്പിക്കേണ്ടി വരുന്നതു വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സുഗമമായ നടത്തിപ്പിനു ഭീഷണിയാണെന്നും കോടതി നിരീക്ഷിച്ചു. ഗുരുദക്ഷിണയായി ചോദിച്ച പെരുവിരല്‍ രണ്ടാമതൊന്ന് ആലോചിക്കാതെ മുറിച്ചു നല്കിയ ഏകലവ്യന് പകര്‍ന്ന പാഠമൊക്കെ ഇപ്പോള്‍ തലകീഴായി മറിഞ്ഞെന്നും ജസ്റ്റിസ് എ ബദ്ദറുദ്ദീന്‍ പറഞ്ഞു. അച്ചടക്ക പാലനത്തിന്റെ ഭാഗമായാണ് കുട്ടിയെ ശാസിച്ചതെന്ന് അധ്യാപിക ഹര്‍ജിയില്‍ വ്യക്തമാക്കി. ”വീട്ടില്‍ ചെയ്യുന്നതു പോലെ ഇവിടെ ചെയ്യരുത് എന്നു പറഞ്ഞപ്പോള്‍, ‘വീട്ടുകാരെ പറഞ്ഞതു കൊണ്ട് ടീച്ചറെ അസഭ്യം പറഞ്ഞു” – എന്ന് കുട്ടി തന്നെ മൊഴി നല്കിയതും ചൂണ്ടിക്കാട്ടി. കുട്ടികളുടെ നല്ലതിനായി അധ്യാപകര്‍ സ്വീകരിക്കുന്ന ശിക്ഷണ നടപടികളെ കുറ്റകൃത്യമായി ചിത്രീകരിക്കരുതെന്നും കോടതി പറഞ്ഞു. ഇത് സ്കൂളുകളുടെ പ്രവര്‍ത്തനത്തെ ബാധിക്കുന്നു. ഈ…
Read More » -
കെ മുരളീധരന് നാളെ പാലക്കാട്ടെത്തും; യുഡിഎഫ് പ്രചരണ പരിപാടികളില്‍ സജീവമാകും
പാലക്കാട്: ഉപതിരഞ്ഞെടുപ്പിന്റെ ചൂടേറുമ്പോള്‍ ഒടുവില്‍ രാഹുലിനായി കളത്തിലിറങ്ങാന്‍ കെ മുരളീധരന്. പാലക്കാട്ടെ പ്രചാരണയോഗങ്ങളില്‍ തിങ്കള്‍, ഞായര്‍ ദിവസങ്ങളിലാവും കെ മുരളീധരന് പങ്കെടുക്കുക. ആദ്യം പാലക്കാട് സ്ഥാനാര്‍ത്ഥിയായി ജില്ലാ കോണഗ്രസ്സ് കമ്മിറ്റി നല്കിയ കത്തില്‍ നിര്‍ദേശിച്ചിരുന്നത് കെ മുരളീധരനെയായിരുന്നു. പക്ഷെ പ്രഖ്യാപനം വന്നപ്പോള്‍ സ്ഥിതിഗതികള്‍ മാറി. രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രചാരണം തുടങ്ങി ദിവസങ്ങള്‍ക്കുശേഷമാണ് ഡിസിസി. നേതൃത്വം അയച്ച കത്ത് പുറത്ത് വന്നത്. ഇത് പിന്നീട് വലിയ വിവാദമായിരുന്നു. ആദ്യഘട്ടത്തില്‍ കെ മുരളീധരന് പാലക്കാട്ടേക്ക് പ്രചാരണത്തിനില്ലെന്നായിരുന്നു അറിയിച്ചിരുന്നതെങ്കിലും പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ പ്രചാരണത്തിനെത്തുമെന്ന് പിന്നീട് പറഞ്ഞിരുന്നു. മേപ്പറന്പ് ജങ്ഷനില്‍ ഞായറാഴ്ച വൈകുന്നേരം ആറിന് പൊതുയോഗത്തില്‍ അദ്ദേഹം പ്രസംഗിക്കും. ഇതിന് പിന്നാലെ തിങ്കളാഴ്ച രാവിലെ എട്ടിന് പാലക്കാട് കണ്ണാടിയില്‍ കര്‍ഷകരക്ഷാമാര്‍ച്ചും മുരളീധരന് ഉദ്ഘാടനം ചെയ്യും.
Read More »