Kerala
-
ആധുനിക ഡ്രൈവിങ് ടെസ്റ്റ് ഗ്രൗണ്ടുകള്‍ തുടങ്ങാന്‍ സ്വകാര്യ മേഖലക്ക് അനുമതി
തിരുവനന്തപുരം: സംസ്ഥാനത്ത് ആധുനിക ഡ്രൈവിങ് ടെസ്റ്റ് ഗ്രൗണ്ടുകള്‍ തുടങ്ങാന്‍ സ്വകാര്യ മേഖലക്ക് അനുമതി നല്കി ഗതാഗത വകുപ്പ്. ആദ്യ ഘട്ടത്തില്‍ 12 പേര്‍ക്കാണ് ഗ്രൗണ്ടുകള്‍ തുടങ്ങാനുള്ള അനുമതി നല്‍കിയത്. സ്വന്തം നിലയില്‍ ഗ്രൗണ്ട് ഒരുക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ് ശ്രമിച്ചെങ്കിലും പൂര്‍ണമായും ഫലം കണ്ടിരുന്നില്ല. ഡ്രൈവിങ് ടെസ്റ്റ് ആധുനികവത്കരിക്കാനായി എല്ലാ സജ്ജീകരണങ്ങളോടെയുമുള്ള ഗ്രൗണ്ടുകള്‍ തുടങ്ങാന്‍ കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങളോട് നിര്‍ദേശിച്ചിരുന്നു. ഇതിന്റെ ഭാഗമായി ഗ്രൗണ്ടുകള്‍ തുടങ്ങാന്‍ ഡ്രൈവിങ് സ്കൂളുകാരുമായി ഗതാഗത മന്ത്രി കെ. ബി ഗണേഷ്കുമാര് ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ ഭീമമായ ചെലവും സര്‍ക്കാര്‍ നടത്തുന്ന ഡ്രൈവിങ് ടെസ്റ്റിന് എന്തിന് തങ്ങള്‍ ഗ്രൗണ്ട് ഒരുക്കണമെന്നും ചൂണ്ടിക്കാട്ടി ഡ്രൈവിങ് സ്കൂളുകള്‍ പിന്തിരിയുകയും തുടര്‍ന്ന് മോട്ടോര്‍ വാഹന വകുപ്പ് സ്വന്തം നിലയില്‍ ഗ്രൗണ്ട് തുടങ്ങാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ശ്രമം പൂര്‍ണമായും ഫലം കണ്ടിരുന്നില്ല. കയറ്റവും ഇറക്കവും റിവേഴ്സ് പാര്‍ക്കിങും ഉള്‍പ്പെടെയുള്ളതാണ് പരിഷ്ക്കരിച്ച ഗ്രൗണ്ടുകള്‍. രണ്ടര ഏക്കര്‍ സ്ഥലമാണ് ഇതിന് ആവശ്യമായുള്ളത്. ഇതോടെയാണ് സ്വകാര്യ…
Read More » -
മുനമ്പത്ത് നോട്ടീസ് അയച്ചത് താനല്ല; ടി.കെ ഹംസയുടെ കാലത്ത്: റഷീദലി ശിഹാബ് തങ്ങള്‍
മലപ്പുറം: മുനമ്പത്ത് വഖഫ് ബോര്‍ഡിന് കീഴിലുള്ള ഭൂമി ഏറ്റെടുക്കാന്‍ നിര്‍ദേശം നല്‍കിയത് വി.എസ്. സര്‍ക്കാര്‍ നിയമിച്ച നിസാര്‍ കമ്മിഷന് ആയിരുന്നുവെന്ന് മുന്‍ വഖഫ് ബോര്‍ഡ് ചെയര്‍മാനായ പാണക്കാട് റഷീദലി ശിഹാബ് തങ്ങള്‍. തന്റെ കാലത്ത് മുനമ്പത്തുള്ളവര്‍ക്ക് ഒരു നോട്ടീസ് പോലും അയച്ചിട്ടില്ലെന്നും തനിക്ക് ശേഷം വന്ന ടി.കെ ഹംസ ചെയര്‍മാനായ ബോര്‍ഡാണ് നോട്ടീസ് അയച്ചതെന്നും റഷീദലി ശിഹാബ് തങ്ങള്‍ കൂട്ടിച്ചേര്‍ത്തു. 2014- മുതല്‍ 2019 വരെ റഷീദലി ശഹാബ് തങ്ങളായിരുന്നു വഖഫ് ബോര്‍ഡ് ചെയര്മാന്. 2008 കാലഘട്ടത്തില്‍ വി.എസ് അച്യുതാനന്ദന് സര്‍ക്കാറാണ് നിസാര്‍ കമ്മിഷനെ നിയമിക്കുന്നത്. ആ കമ്മിഷന്റെ നിര്‍ദേശപ്രകാരം റിപ്പോര്‍ട്ട് വന്നു. അത് സര്‍ക്കാരിന് സമര്‍പ്പിച്ചു. 2010ല്‍ ആ സ്വത്ത് തിരിച്ചുപിടിക്കണമെന്ന് ഉത്തരവ് വന്നു. അതിനെതിരെ അവിടെ താമസിക്കുന്നവര്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്കി. 2016ല്‍ ഭൂമി തിരിച്ചുപിടിക്കണമെന്ന് ഹൈക്കോടതി ഉത്തരവ് വന്നു. എന്നാല്‍, താന്‍ ചെയര്‍മാനായ വഖഫ് ബോര്‍ഡ് നോട്ടീസ് അയച്ചില്ല. ഇതേ തുടര്‍ന്ന് ഒടുവില്‍ കോടതിയലക്ഷ്യ നോട്ടീസ് വന്നു.…
Read More » -
തൃശൂര്‍ സ്റ്റേഷനില്‍ ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെ ട്രെയിന്‍ തട്ടി; വനിതാ കണ്ടക്ടറുടെ പാദങ്ങളറ്റു
തൃശൂര്‍: റെയില്‍വേ സ്റ്റേഷനില്‍ ട്രാക്ക് കുറുകെ കടക്കാന്‍ ശ്രമിക്കുന്നതിനിടെ പ്ലാറ്റ് ഫോമിനും ട്രെയിനിനും ഇടയില്‍ കുടുങ്ങിയ കെഎസ്ആര്‍ടിസി കണ്ടക്ടര്‍ കൊല്ലം തേവലക്കര തെക്ക് ഒറ്റമാംവിളയില്‍ ശുഭകുമാരിയമ്മ (45)യുടെ ഇരുകാലുകളും കണങ്കാലിന് മുകളില്‍ നിന്ന് അറ്റുപോയി. സ്വകാര്യ ആശുപത്രിയില്‍ ശസ്ത്രക്രിയക്ക് വിധേയയാക്കി. ഇന്നലെ രാവിലെയയിരുന്നു സംഭവം. കരുനാഗപ്പള്ളി ഡിപ്പോയിലെ കണ്ടക്ടറായ ശുഭകുമാരി കൂട്ടുകാരിക്കൊപ്പം ഗുരുവായൂരിലേക്ക് പോകാനാണ് തൃശൂരില്‍ എത്തിയത്. ഒന്നാം നമ്പര്‍ പ്ലാറ്റ്ഫോമിലേക്ക് ഇറങ്ങാന്‍ മേല്‍പ്പാലമുണ്ടായിരുന്നെങ്കിലും ട്രാക്കുകള്‍ ഒഴിഞ്ഞികിടക്കുന്നതുകണ്ട് കുറുകെ കടക്കാന്‍ തീരുമാനിച്ചെന്നാണ് സൂചന. ഒന്നാം നമ്പര്‍ പ്ലാറ്റ്ഫോമിന്റെ മുകളിലേക്ക് കയറാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇന്‍ഡോര്‍ – കൊച്ചുവേളി എക്സ്പ്രസ് വേഗത്തില്‍ പ്ലാറ്റ്ഫോമിലെത്തിയത്. പരിഭ്രാന്തയായ ശുഭകുമാരിയമ്മക്ക് മുന്നോട്ടോ പിന്നോട്ടോ മാറാനോ, പ്ലാറ്റ് ഫോമിലേക്ക് കയറാനോ കഴിയാതെ ട്രാക്കിനും ഭിത്തിക്കുമിടയിലെ നേരിയ വിടവില്‍ നിന്നു. ട്രെയിനിന്റെ ആദ്യ കോച്ചിന്റെ ഫുട്ബോര്ഡില് തട്ടി കണങ്കാലിന് മുകളില്‍ വച്ച് മുറിയുകയായിരുന്നു. ഉടന്‍ ട്രെയിനിനും ഭിത്തിക്കുമിടയിലെ വിടവിലേക്ക് വീണുപോയതുകൊണ്ടും ദേഹത്തിനും മറ്റും പരിക്കുകളില്ല. ബഹളത്തിനിടയില്‍ ട്രെയിന്‍ ഉടന്‍ നിര്‍ത്തി റെയില്‍വേ…
Read More » -
ഇ.പിയെ പൂര്‍ണമായും വിശ്വാസത്തിലെടുക്കാതെ സിപിഎം; ആത്മകഥാ വിവാദത്തില്‍ വിശദീകരണം തേടും?
കണ്ണൂര്‍: മറ്റൊരു തിരഞ്ഞെടുപ്പ് ദിനത്തില്‍ക്കൂടി പാര്‍ട്ടിയെ വെട്ടിലാക്കിയ ആത്മകഥാ വിവാദത്തില്‍ കേന്ദ്രകമ്മിറ്റിയംഗം ഇ.പി. ജയരാജനോട് സിപിഎം വിശദീകരണം തേടിയേക്കും. ഇ.പി നേരത്തേ നല്കിയ വിശദീകരണം മുഖവിലയ്ക്കെടുക്കുമെന്ന് സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന് പറഞ്ഞെങ്കിലും തിരഞ്ഞെടുപ്പിനു ശേഷം വിഷയം പാര്‍ട്ടി പരിശോധിക്കുമെന്നാണ് സൂചന. വെള്ളിയാഴ്ച നടക്കുന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റില്‍ ഇ.പി പങ്കെടുത്തേക്കുമെന്നും അവിടെവെച്ച് വിവാദ വിഷയത്തില്‍ പാര്‍ട്ടി വിശദീകരണം തേടിയേക്കുമെന്നുമാണ് ലഭിക്കുന്ന വിവരം. ആത്മകഥാ വിവാദത്തില്‍ ബുധനാഴ്ച ഇ.പിയെ പരസ്യമായി പിന്തുണയ്ക്കുന്ന നിലപാട് സ്വീകരിച്ചെങ്കിലും അദ്ദേഹത്തെ പാര്‍ട്ടി നേതൃത്വം പൂര്‍ണമായും വിശ്വാവസത്തിലെടുക്കുന്നില്ല എന്നാണ് സൂചനകള്‍. ആത്മകഥയുടെ പുറത്തുവന്ന ഭാഗങ്ങളില്‍ പല സംശയങ്ങള്‍ പാര്‍ട്ടിക്കുള്ളില്‍ തന്നെയുണ്ട്. ഹൈസ്കൂള്‍ പഠനകാലവും സംഘടനാ പ്രവര്‍ത്തനം തുടങ്ങിയതുമുതലുള്ള കാര്യങ്ങളുള്‍പ്പെടെ ഇ.പിയുടെ തീര്‍ത്തും വ്യക്തിപരമായ പല കാര്യങ്ങളും ആത്മകഥയുടേതായി പുറത്തുവന്ന ഭാഗങ്ങളിലുള്ളതാണ് സംശയത്തിന് ഇടയാക്കുന്നത്. പാര്‍ട്ടി കോണ്‍ഗ്രസ് കഴിഞ്ഞുവരുന്നവഴി വെടിയേറ്റതിന്റെ വ്യക്തമായ വിവരണങ്ങളും ആ സമയത്ത് ചികിത്സിച്ച ഡോക്ടറുടെ പേരുമടക്കം പുറത്തുവന്ന ഭാഗങ്ങളിലുണ്ട്. ഇതോടൊപ്പം വിവിധ പാര്‍ട്ടി നേതാക്കള്‍ക്കൊപ്പമുള്ള…
Read More » -
വിവാദ യാത്രയയപ്പിന് ഒരു മാസം; കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഇന്ന്
കണ്ണൂര്‍: പി.പി.ദിവ്യയ്ക്കു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം നഷ്ടപ്പെടുത്തിയ എഡിഎമ്മിന്റെ വിവാദ യാത്രയയപ്പ് യോഗം നടന്നിട്ട് ഇന്ന് ഒരുമാസം തികയുമ്പോള്‍ അതേ ദിവസം തന്നെ പുതിയ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പും നടക്കും. ആരോഗ്യ വിദ്യാഭ്യാസ സ്ഥിരസമിതി അധ്യക്ഷ കെ.കെ.രത്നകുമാരിയാണു സിപിഎമ്മിന്റെ സ്ഥാനാര്‍ഥി. യുഡിഎഫ് സ്ഥാനാര്‍ഥിയായി കോണ്‍ഗ്രസിലെ ജൂബിലി ചാക്കോ മത്സരിക്കും. 11ന് ജില്ലാ പഞ്ചായത്ത് ഹാളിലാണ് തിരഞ്ഞെടുപ്പ്. ഫലപ്രഖ്യാപനത്തിനു ശേഷം ഉച്ചയോടെ കലക്ടറുടെ സാന്നിധ്യത്തില്‍ പുതിയ പ്രസിഡന്റ് അധികാരമേല്‍ക്കും. പത്തനംതിട്ടയിലേക്കു സ്ഥലംമാറ്റം ലഭിച്ച എഡിഎം കെ.നവീന്‍ ബാബുവിന് സഹപ്രവര്‍ത്തകര്‍ ഒക്ടോബര്‍ 14ന് നല്കിയ യാത്രയയപ്പ് ചടങ്ങിലേക്ക് ക്ഷണിക്കാതെയെത്തി പി.പി.ദിവ്യ അദ്ദേഹത്തെ അപഹസിക്കുന്ന രീതിയില്‍ പ്രസംഗിക്കുകയായിരുന്നു. അതിന്റെ വിഷമത്തില്‍ അദ്ദേഹം അടുത്ത ദിവസം ആത്മഹത്യ ചെയ്തുവെന്നാണ് കേസ്. അതേസമയം, പ്രത്യേക അന്വേഷണ സംഘം ഒടുവില്‍ എഡിഎം കെ.നവീന്‍ ബാബുവിന്റെ കുടുംബത്തിന്റെ മൊഴിയെടുക്കാന്‍ തീരുമാനിച്ചു. നവീന്‍ ബാബുവിന്റെ ഭാര്യയുടെയും സഹോദരന്റെയും മൊഴിയെടുക്കാന്‍ സംഘം ഇന്നലെ രാത്രി പത്തനംതിട്ടയിലേക്കു പുറപ്പെട്ടു. അതിനിടെ, പെട്രോള്‍ പമ്പ്…
Read More » -
എന്‍.പ്രശാന്ത് നിയമനടപടിക്ക്; തല്ക്കാലം അതിനില്ലെന്ന് ഗോപാലകൃഷ്ണന്
തിരുവനന്തപുരം: സസ്പെന്‍ഡ് ചെയ്തതിനെതിരെ കൃഷിവകുപ്പ് സ്പെഷല്‍ സെക്രട്ടറിയായിരുന്ന എന്‍.പ്രശാന്ത് കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിക്കും. സര്‍ക്കാരിനെയോ സര്‍ക്കാരിന്റെ നയങ്ങളെയോ താന്‍ വിമര്‍ശിച്ചിട്ടില്ലെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. എന്നാല്‍, വ്യവസായ ഡയറക്ടറായിരുന്ന ഗോപാലകൃഷ്ണന് തല്ക്കാലം നിയമ നടപടിക്കില്ല. സസ്പെന്‍ഷനിലാണെങ്കിലും സര്‍ക്കാര്‍ ജീവനക്കാര്‍ക്കു വരുമാനം മുടങ്ങില്ല. ഉപജീവന ബത്തയായി നിശ്ചിതതുക എല്ലാ മാസവും ലഭിക്കും. കഴിഞ്ഞ ദിവസം സസ്പെന്‍ഷനിലായ ഗോപാലകൃഷ്ണനും പ്രശാന്തിനും ഉപജീവനബത്ത അനുവദിച്ചു കൊണ്ടാണ് ചീഫ് സെക്രട്ടറി ഉത്തരവിറക്കിയത്. 2 ഐഎഎസ് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തപ്പോള്‍ നേരത്തേ സസ്പെന്‍ഷനിലായിരുന്ന ഒരു ഐഎഎസ് ഉദ്യോഗസ്ഥനെ സര്‍ക്കാര്‍ തിരിച്ചെടുത്തു. കോവിഡ് കാലത്ത് ലോക്ഡൗണ്‍ ക്വാറന്റീന് ലംഘനത്തിന് സസ്പെന്‍ഷനിലായ അനുപം മിശ്രയെ പിന്നീടു തിരിച്ചെടുത്തെങ്കിലും അദ്ദേഹം അനധികൃത അവധിയില്‍ തുടര്‍ന്നതിനാല്‍ കഴിഞ്ഞ സെപ്റ്റംബര്‍ 13ന് വീണ്ടും സസ്പെന്‍ഡ് ചെയ്തിരുന്നു. മിശ്ര നല്കിയ അപേക്ഷയും സസ്പെന്ഷന് പുനഃപരിശോധനാ കമ്മിറ്റിയുടെ ശുപാര്‍ശയും കണക്കിലെടുത്താണു തിരിച്ചെടുത്തത്. എവിടെ നിയമിക്കണമെന്നു തീരുമാനിച്ചിട്ടില്ല. കൊല്ലം സബ് കലക്ടറായിരിക്കെയാണ് 2020 മാര്‍ച്ചില്‍ ഉത്തര്‍പ്രദേശുകാരനായ അനുപം മിശ്ര മധുവിധു…
Read More » -
പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരായ പൊന്നാനി പീഡനക്കേസ് ഹൈക്കോടതി റദ്ദാക്കി
കൊച്ചി: പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരായ പൊന്നാനി പീഡനക്കേസ് ഹൈക്കോടതി റദ്ദാക്കി. ആരോപണ വിധേയനായ സി ഐ വിനോദ് വലിയാറ്റൂര്‍ നല്കിയ അപ്പീലിലാണ് ഹൈക്കോടതി ഡിവിഷന് ബെഞ്ചിന്റെ നടപടി. ചീഫ് ജസ്റ്റിസ് നിതിന്‍ മധുകര്‍ ജാംദാര്‍, ജസ്റ്റിസ് എസ് മനു എന്നിവരുള്‍പ്പെട്ട ബെഞ്ചാണ് കേസില്‍ വിധി പറഞ്ഞത്. വിനോദിനു പുറമേ മലപ്പുറം മുന്‍ എസ് പി സുജിത് ദാസ്, ഡിവൈഎസ്പി വി വി ബെന്നി എന്നിവര്‍ക്കെതിരേയാണ് വീട്ടമ്മ ബലാത്സംഗ പരാതി ഉന്നയിച്ചത്. 2022-ലെ സംഭവത്തില്‍ ഇനിയും കേസെടുത്തില്ലെന്നു ചൂണ്ടിക്കാട്ടി യുവതി നല്കിയ ഹര്‍ജിയില്‍ നേരത്തേ സിംഗിള്‍ ബെഞ്ച് മജിസ്ട്രേറ്റിനോട് അന്വേഷണത്തിന് ഉത്തരവിടാന്‍ നിര്‍ദേശിച്ചിരുന്നു. പരാതി പരിഗണിച്ച മജിസ്ട്രേറ്റിന്റെ റിപ്പോര്‍ട്ടടക്കം കണക്കിലെടുത്തായിരുന്നു ഇത്. ഇതിനെതിരേയാണ് സിഐ അപ്പീല്‍ നല്‍കിയത്. സിംഗിള്‍ ബെഞ്ച് ഉത്തരവ് നിയമപരമായി തെറ്റാണെന്നായിരുന്നു വാദം. വീടിന്റെ അവകാശ തര്‍ക്കത്തിന് പരിഹാരം തേടി ചെന്ന തന്നെ പൊലീസ് ഉദ്യോഗസ്ഥര്‍ ബലാത്സംഗം ചെയ്തെന്നാണ് യുവതിയുടെ പരാതി.
Read More » -
എസ്.ഐ ഓടിച്ച കാര്‍ ബൈക്കിലിടിച്ചു; ഇന്‍ഫോപാര്‍ക്ക് ജിവനക്കാരന് പരിക്ക്
കൊച്ചി: എസ്.ഐ ഓടിച്ച കാര്‍ ഇടിച്ച് ഇന്‍ഫോ പാര്‍ക്ക് ജിവനക്കാരന് പരിക്കേറ്റു. ഇന്‍ഫോപാര്‍ക്ക് എസ്.ഐ: ശ്രീജിത്ത് ഓടിച്ചിരുന്ന കാറാണ് അപകടത്തില്‍പ്പെട്ടത്. പരിക്കേറ്റ രാകേഷ് സ്വകാര്യ ആശുപത്രിയില്‍ ്ചികിത്സയിലാണ്. എസ്.ഐ ഓടിച്ച കാര്‍ ബൈക്കില്‍ ഇടിച്ച് മറ്റൊരു കാറില്‍ ഇടിച്ചാണ് നിന്നത്. എസ്.ഐ മദ്യലഹരിയില്‍ ആയിരുന്നുവെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. അതേസമയം, കണ്ണൂര്‍ മുണ്ടേരി പാലത്തിനു സമീപം ബൈക്കും പിക്കപ്പും തമ്മില്‍ കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരായ 2 യുവാക്കള്‍ മരിച്ചു. കയ്യങ്കോട്ട് സ്വദേശി അജാസ്, കണ്ണാടിപ്പറമ്പ് സ്വദേശി വിഷ്ണു എന്നിവരാണ് മരിച്ചത്. മുണ്ടേരി ഭാഗത്തേക്ക് പോവുകയായിരുന്ന പിക്കപ്പും കണ്ണാടിപ്പറമ്പ ഭാഗത്തേക്ക് വരികയായിരുന്ന ബൈക്കും തമ്മിലാണ് കൂട്ടിയിടിച്ചത്. സംഭവ സ്ഥലത്തുവെച്ചുതന്നെ ഇരുവരും മരിച്ചു. മൃതദേഹങ്ങള്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റമോര്‍ട്ടത്തിന് ശേഷം കുടുംബങ്ങള്‍ക്ക് വിട്ടുനല്‍കും.
Read More » -
ഹെഡ് ലൈറ്റ് ഡിം ചെയ്യേണ്ടത് എപ്പോഴെല്ലാം? വിശദീകരിച്ച് മോട്ടോര്‍ വാഹനവകുപ്പ്
തിരുവനന്തപുരം: രാത്രി യാത്രയില്‍ നല്ല ഹെഡ് ലൈറ്റുകള്‍ അത്യവശ്യമാണ്. എന്നാല്‍ എതിരെ വരുന്ന ഡ്രൈവര്‍മാരെ അന്ധരാക്കുന്ന വെളിച്ചം തികച്ചും കുറ്റകരവുമാണ്. റോഡില്‍ അവശ്യം പാലിക്കേണ്ട മര്യാദകളില്‍ ഒന്നാണ് രാത്രി യാത്രകളില്‍ ഹെഡ് ലൈറ്റ് ഡിം ചെയ്യുക എന്നത്. അവശ്യ ഘട്ടങ്ങളില്‍ മാത്രമേ ഹെഡ് ലൈറ്റ് ഹൈ ബീമില്‍ തെളിയിക്കാന്‍ പാടുള്ളൂവെന്ന് മോട്ടോര്‍ വാഹനവകുപ്പ് മുന്നറിയിപ്പ് നല്കി. ഹെഡ് ലൈറ്റ് ഡിം ചെയ്ത് മാത്രം സഞ്ചരിക്കേണ്ട സമയങ്ങള്‍ മോട്ടോര്‍ വാഹനവകുപ്പ് ഫെയ്സ്ബുക്കില്‍ വിശദീകരിച്ചു. കുറിപ്പ്: രാത്രി യാത്രയില്‍ നല്ല ഹെഡ് ലൈറ്റുകള്‍ അത്യവശ്യമാണ്. എന്നാല്‍ എതിരെ വരുന്ന ഡ്രൈവര്‍മാരെ അന്ധരാക്കുന്ന വെളിച്ചം തികച്ചും കുറ്റകരവുമാണ്. റോഡില്‍ അവശ്യം പാലിക്കേണ്ട മര്യാദകളില്‍ ഒന്നാണ് രാത്രി യാത്രകളില്‍ ഹെഡ് ലൈറ്റ് ഡിം ചെയ്യുക എന്നത്. അവശ്യ ഘട്ടങ്ങളില്‍ മാത്രം ഹെഡ് ലൈറ്റ് ഹൈ ബീമില്‍ തെളിയിക്കുക. ഓര്‍ക്കുക,താഴെ പറയുന്ന സമയങ്ങളില്‍ ഹെഡ് ലൈറ്റ് ഡിം ചെയ്ത് മാത്രം സഞ്ചരിക്കുക. 1. എതിരെ വരുന്ന വാഹനം ഒരു…
Read More » -
വിവാദം കത്തി; ഇ.പിയുടെ പുസ്തക പ്രകാശനം നീട്ടിവെച്ച് പ്രസാധകര്, സാങ്കേതിക പ്രശ്നമെന്ന് വിശദീകരണം
കോട്ടയം: ഇ.പി. ജയരാജന് എഴുതിയതെന്ന് ഡി.സി ബുക്സ് അവകാശപ്പെട്ട കട്ടന്‍ ചായയും പരിപ്പുവടയും എന്ന പുസ്തകത്തിന്റെ പ്രസാധനം നീട്ടിവെച്ചതായി പ്രസാധകര്. നിര്‍മിതിയിലുള്ള സാങ്കേതിക പ്രശ്നം മൂലമാണ് തീരുമാനമെന്നാണ് വിശദീകരണം. ഉള്ളടക്കത്തെ സംബന്ധിച്ച കാര്യങ്ങള്‍ പുസ്തകം പ്രസിദ്ധപ്പെടുത്തുമ്പോള്‍ വ്യക്തമാകുന്നതാണെന്നും ഡി.സി ബുക്സ് ഫെയ്സ്ബുക്കില്‍ കുറിച്ചു. ബുധനാഴ്ച രാവിലെയാണ് ഇടതുമുന്നണിയെ വെട്ടിലാക്കി ഇ.പി.യുടെ ആത്മകഥാ വിവാദം ചൂടുപിടിക്കുന്നത്. പാര്‍ട്ടി തന്നെ കേള്‍ക്കാന്‍ തയ്യാറായില്ലെന്നും രണ്ടാം പിണറായി സര്‍ക്കാര്‍ ദുര്‍ബലമാണെന്നും ആത്മകഥയില്‍ പറയുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. പാലക്കാട്ടെ ഇടതുമുന്നണി സ്ഥാനാര്‍ഥി സരിനെതിരെയും വിമര്‍ശനമുള്ളതായും ആരോപണങ്ങള്‍ ഉയര്‍ന്നു. എന്നാല്‍, ഈ ആരോപണങ്ങളെ പൂര്‍ണമായും തള്ളി ഇ.പി രംഗത്തെത്തി. ആത്മകഥ എഴുതിക്കൊണ്ടിരിക്കുകയാണ്. പൂര്‍ത്തിയായിട്ടില്ല. പുസ്തകം പ്രസിദ്ധീകരിക്കാനോ പ്രിന്റ് ചെയ്യാനോ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Read More »