Kerala

    • ഇത്തരം ഒരു സന്ദേശമോ പേയ്‌മെന്റ് ലിങ്കോ നിങ്ങളുടെ മൊബൈലില്‍ വരില്ല; പുതിയ തട്ടിപ്പിനെ കുറിച്ച് മുന്നറിയിപ്പ്

      തിരുവനന്തപുരം: ട്രാഫിക് നിയംമലംഘനം നടത്തിയിട്ടുണ്ടെന്ന പേരില്‍ പിഴയടയ്ക്കണമെന്ന് ആവശ്യപ്പെട്ടുള്ള വ്യാജസന്ദേശങ്ങള്‍ക്കെതിരെ മുന്നറിയിപ്പുമായി മോട്ടോര്‍ വാഹനവകുപ്പ്. ഇത്തരം ഒരു സന്ദേശമോ പേയ്മെന്റ് ലിങ്കോ നിങ്ങളുടെ മൊബൈലില്‍ വരുകയില്ലെന്ന് മോട്ടോര്‍ വാഹനവകുപ്പ് ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ മുന്നറിയിപ്പ് നല്‍കുന്നു. ഒരു നിമിഷം നമ്മെ പരിഭ്രാന്തരാക്കാന്‍ ഇത്തരം മെസേജുകള്‍ക്കാവും. നമ്മുടെ ആ ഒരു നിമിഷത്തെ പരിഭ്രാന്തി മുതലെടുക്കും വിധം മനഃശാസ്ത്രപരമായി സെറ്റ് ചെയ്തിട്ടുള്ളവയാകും ഒട്ടുമിക്ക വ്യാജസന്ദേശങ്ങളും. മോട്ടോര്‍ വാഹനവകുപ്പിന്റെ പോര്‍ട്ടല്‍ മോട്ടോര്‍ വാഹനവകുപ്പിന്റെ പോര്‍ട്ടല്‍ echallan.parivahan.gov.in ആണ്. മെസ്സേജുകള്‍ പരിവാഹന്‍ പോര്‍ട്ടലില്‍ നിന്നും നിങ്ങളുടെ രജിസ്റ്റേഡ് മൊബൈല്‍ നമ്പരിലേക്ക് മാത്രമേ വാഹന നമ്പര്‍ സഹിതം നിയമലംഘന അറിയിപ്പുകള്‍ വരികയുള്ളു. ഒരു പേയ്‌മെന്റ് ലിങ്ക് .apk ആപ്പ് നിങ്ങളുടെ whatsapp ലേയ്ക്ക് അയയ്ക്കുന്ന സംവിധാനം MoRTH (Ministry of Road Transports & Highways) ന് ഇല്ല. ഇത്തരം message കള്‍ ഓപ്പണ്‍ ചെയ്യാതിരിക്കുക Screenshot എടുത്ത് ഓഫീസുമായി ബന്ധപ്പെട്ട് ഇതിന്റെ സാധുത ഉറപ്പാക്കുക. വ്യാജമെങ്കില്‍ ഉടന്‍…

      Read More »
    • മുനമ്പത്തേത് വഖഫ് ഭൂമി തന്നെ; അത് സംരക്ഷിക്കപ്പെടണം: സമസ്ത സെക്രട്ടറി

      കോഴിക്കോട്: മുനമ്പത്തേത് വഖഫ് ഭൂമി തന്നെയെന്ന് സമസ്ത കേരള ജം ഇയ്യത്തുല്‍ ഉലമ സെക്രട്ടറി ഉമര്‍ ഫൈസി മുക്കം. 1950 ലാണ് ഭൂമി വഖഫ് ആയത്. 404 ഏക്കര്‍ ഭൂമിയാണ് മുനമ്പത്ത് വഖഫ് സ്വത്തായിട്ടുള്ളതെന്നും ഉമര്‍ ഫൈസി പറഞ്ഞു. എസ്‌കെഎസ്എസ്എഫ് കോഴിക്കോട് മുതലക്കുളം മൈതാനത്ത് സംഘടിപ്പിച്ച ആദര്‍ശ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫറൂഖ് കോളജ് നടത്തുന്നത് വഹാബികളാണ്. അവരാണ് മുനമ്പത്തെ വഖഫ് ഭൂമി വിറ്റത്. ഇവിടെ ഭൂമി വാങ്ങിയവര്‍ നിരപരാധികളാണ്. വഖഫ് സ്വത്ത് വില്‍ക്കാന്‍പാടില്ല. അതറിയാതെ സ്ഥലംവാങ്ങിയവര്‍ക്ക് ഫറൂഖ് കോളജിന്റെ നടത്തിപ്പുകാരായ വഹാബികളില്‍ നിന്ന് വില തിരികെ വാങ്ങിക്കൊടുക്കുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടത്. അവിടെ താമസിക്കുന്ന പാവപ്പെട്ടവരെ വെറുതെ റോഡിലേക്ക് ഇറക്കി വിടാന്‍ പാടില്ല. ഭൂമി വിറ്റ വഹാബികളില്‍ നിന്നും നഷ്ടപരിഹാരം വാങ്ങി അവരെ അനുയോജ്യമായ സ്ഥലത്ത് പാര്‍പ്പിക്കുകയാണ് വേണ്ടത്. മതത്തില്‍ ബന്ധമുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ പോലും വിഷയത്തില്‍ ശരിയായ നിലപാട് സ്വീകരിച്ചില്ലെന്ന് മുസ്ലിം ലീഗിനെ പരോക്ഷമായി ലക്ഷ്യമിട്ട് ഉമര്‍ ഫൈസി പറഞ്ഞു.…

      Read More »
    • കേളകത്ത് നാടകസംഘം സഞ്ചരിച്ച ബസ് മറിഞ്ഞു; 2 മരണം, 9 പേര്‍ക്ക് പരുക്ക്

      കണ്ണൂര്‍: കേളകത്ത് മലയാംപടിയില്‍ എസ് വളവില്‍ ബസ് മറിഞ്ഞ് രണ്ടു പേര്‍ മരിച്ചു. നാടകസംഘം സഞ്ചരിച്ച മിനി ബസാണ് അപകടത്തില്‍പ്പെട്ടത്. കായംകുളം സ്വദേശി അഞ്ജലി(32), കരുനാഗപ്പള്ളി സ്വദേശി ജെസ്സി മോഹന്‍ എന്നിവരാണ് മരിച്ചത്. 14 പേരാണ് നാടക സംഘത്തിലുണ്ടായിരുന്നത്. പരുക്കേറ്റ 9 പേരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡ്രൈവറുടെ നില ഗുരുതരമാണ്. കായംകുളം ദേവ കമ്മ്യൂണിക്കേഷന്‍സ് എന്ന നാടക സംഘത്തിന്റെ ബസാണ് അപകടത്തില്‍പ്പെട്ടത്. ഇന്നു പുലര്‍ച്ചെ 4 മണിയോടെയായിരുന്നു അപകടം നിയന്ത്രണം വിട്ട് ബസ് ആഴത്തിലേക്ക് മറിയുകയായിരുന്നു എന്നാണ് നിഗമനം. മുന്‍വശത്ത് ഇരുന്ന രണ്ടുപേരാണ് മരിച്ചത്. കടന്നപ്പള്ളിയില്‍ നാടകം അവതരിപ്പിച്ച ശേഷം സുല്‍ത്താന്‍ ബത്തേരിയിലേക്ക് പേകും വഴിയാണ് അപകടം. നാടകസംഘത്തിന് വഴിതെറ്റിയാണ് ഈ റോഡിലൂടെ സഞ്ചരിച്ചത്. മരത്തില്‍ തട്ടിയാണ് ബസ് നിന്നത്.

      Read More »
    • ജോലിക്ക് പോകുന്നതിനിടെ വാഹനാപകടം: കുവൈറ്റില്‍ മലയാളി ഹോം നേഴ്‌സ് മരിച്ചു

      കൊല്ലം: കുവൈറ്റില്‍ വച്ചുണ്ടായ വാഹനാപകടത്തില്‍ മലയാളി മരിച്ചു. കൈതക്കോട് വേലംപൊയ്ക മിഥുന്‍ ഭവനത്തില്‍ ജയകുമാരി (51) ആണ് മരിച്ചത്. കുവൈറ്റില്‍ ഹോം നേഴ്‌സായി ജോലി നോക്കുകയായിരുന്നു. ജോലി സ്ഥലത്തേക്കുള്ള യാത്രയ്ക്കിടെയാണ് അപകടമുണ്ടായത്. രാവിലെ പതിനൊന്നരയോടെ കുവൈത്തിലെ ഫര്‍വാനിയയില്‍ വച്ചാണ് അപകടമുണ്ടായത്. ജയകുമാരി യാത്ര ചെയ്തിരുന്ന ടാക്‌സി മറ്റൊരു വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു എന്നാണ് വിവരം. കൊല്ലം ജില്ലാ പ്രവാസി സമാജം കുവൈത്ത് അബ്ബാസിയ നിര്‍വാഹക സമിതിയംഗമായ ജയകുമാരി കുവൈത്തില്‍ തന്നെ ജോലി ചെയ്യുന്ന സഹോദരിയോടൊപ്പം ആയിരുന്നു താമസം. കുറച്ചു മാസങ്ങള്‍ക്ക് മുന്‍പാണ് മകന്റെ ചരമ വാര്‍ഷികത്തിന് നാട്ടില്‍ വന്നിട്ട് തിരിച്ചുപോയത്. ഭര്‍ത്താവ് : പരേതനായ ബാബു. മക്കള്‍: പരേതനായ മിഥുന്‍, മീദു. മരുമകന്‍ രാഹുല്‍.  

      Read More »
    • വയനാടിനായി ചോദിച്ചത് 1500 കോടി; കേരളത്തിന്റെ ഫണ്ടില്‍ തുകയുണ്ടല്ലോയെന്ന് കേന്ദ്രം

      ന്യൂഡല്‍ഹി: വയനാട്ടില്‍ ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ മുണ്ടക്കൈചൂരല്‍മല മേഖലയിലേക്കുള്ള സഹായപദ്ധതിയുടെ കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ വീണ്ടും ഉരുണ്ടുകളിക്കുന്നു. ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ തുക കേരളത്തിന്റെ ദുരന്തപ്രതികരണ ഫണ്ടില്‍ (എസ്ഡിആര്‍എഫ്) ബാക്കിയുണ്ടെന്നാണ് ഡല്‍ഹിയില്‍ കേരള സര്‍ക്കാരിന്റെ പ്രത്യേക പ്രതിനിധി കെ.വി.തോമസിന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായി കഴിഞ്ഞദിവസം നല്‍കിയ കത്തില്‍ പറയുന്നത്. പ്രധാനമന്ത്രിയുടെ ഓഫിസില്‍നിന്നുള്ള നിര്‍ദേശപ്രകാരമാണ് ആഭ്യന്തര സഹമന്ത്രി മറുപടി നല്‍കിയതെന്നാണു വിവരം. 2024 ഏപ്രില്‍ 1 വരെ 394 കോടി രൂപ എസ്ഡിആര്‍എഫില്‍ ബാക്കിയുണ്ടെന്ന് അക്കൗണ്ടന്റ് ജനറല്‍ അറിയിച്ചിട്ടുണ്ടെന്നു കേന്ദ്രത്തിന്റെ മറുപടിയില്‍ പറയുന്നു. 202425 ല്‍ എസ്ഡിആര്‍എഫിലേക്ക് 388 കോടി രൂപ കൈമാറിയതില്‍ 291 കോടി കേന്ദ്ര വിഹിതമാണ്. പ്രത്യേക സഹായമായി 1500 കോടി രൂപയാണു കേരളം ആവശ്യപ്പെട്ടത്. എന്നാല്‍, മുഖ്യമന്ത്രി പിണറായി വിജയന്‍ കത്തു നല്‍കി 3 മാസം കഴിഞ്ഞും ഇക്കാര്യത്തില്‍ വ്യക്തതയില്ലാത്ത നിലപാടാണു കേന്ദ്രത്തിന്റേത്. പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ സന്ദര്‍ശനവും കേന്ദ്രം ഇതുവരെ കൈക്കൊണ്ട നടപടികളും കേന്ദ്രമന്ത്രിയുടെ…

      Read More »
    • സ്വപ്ന സുരേഷിന്റെ വ്യാജ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് കേസ്; രണ്ടാം പ്രതി സച്ചിന്‍ ദാസ് മാപ്പുസാക്ഷിയായി

      തിരുവനന്തപുരം: നയതന്ത്ര ബാഗേജുവഴി സ്വര്‍ണം കടത്തിയെന്ന കേസിലെ പ്രതി സ്വപ്ന സുരേഷിനെതിരായ വ്യാജ ഡിഗ്രി കേസില്‍ വഴിത്തിരിവ്. കേസിലെ രണ്ടാം പ്രതി സച്ചിന്‍ദാസ് മാപ്പുസാക്ഷിയായി. സ്വപ്നയ്ക്കു വ്യാജരേഖയുണ്ടാക്കി നല്‍കിയെന്ന് ആരോപിക്കപ്പെടുന്ന സച്ചിന്‍ ദാസിനെയാണു തിരുവനന്തപുരം ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതി മാപ്പുസാക്ഷിയാക്കിയത്. സച്ചിന്റെ അപേക്ഷ കോടതി അംഗീകരിക്കുകയായിരുന്നു. സച്ചിനെ മാപ്പുസാക്ഷിയാക്കുന്നതില്‍ എതിര്‍പ്പില്ലെന്നു കോടതിയെ പൊലീസ് അറിയിച്ചു. 19ന് സച്ചിന്റെ മൊഴി കോടതി രേഖപ്പെടുത്തും. സ്പേസ് പാര്‍ക്കിലെ നിയമനത്തിനായി വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് നല്‍കിയെന്നാരോപിച്ച് കന്റോണ്‍മെന്റ് പൊലീസാണ് കേസ് റജിസ്റ്റര്‍ ചെയ്തത്. കേസില്‍ സ്വപ്ന ഒന്നാം പ്രതിയും പഞ്ചാബ് സ്വദേശി സച്ചിന്‍ ദാസ് രണ്ടാം പ്രതിയുമാണ്. മുംബൈ ആസ്ഥാനമായ ബാബ സാഹിബ് അംബേദ്കര്‍ സര്‍വകലാശാലയുടെ പേരിലാണു സര്‍ട്ടിഫിക്കറ്റുണ്ടാക്കിയത്. 2017ല്‍ സ്വപ്നയ്ക്ക് വ്യാജ സര്‍ട്ടിഫിക്കറ്റ് ലഭിച്ചു. സ്പേസ് പാര്‍ക്ക് കണ്‍സള്‍ട്ടന്‍സി ആയിരുന്ന പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പര്‍ ഈ സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിലാണു സ്വപ്നയ്ക്കു ജോലി നല്‍കാന്‍ തീരുമാനിച്ചത്. സ്വര്‍ണക്കടത്തു കേസില്‍ സ്വപ്ന പ്രതിയായപ്പോഴാണ് സര്‍ട്ടിഫിക്കറ്റ്…

      Read More »
    • പ്രശാന്ത് കാംകോയെ ലോകനിലവാരത്തിലേക്ക് ഉയര്‍ത്തി, തിരിച്ചുകൊണ്ടുവരണം; മുഖ്യമന്ത്രിക്ക് കത്ത് നല്‍കി തൊഴിലാളി യൂണിയനുകള്‍

      തിരുവനന്തപുരം: കൃഷി വകുപ്പ് സ്‌പെഷല്‍ സെക്രട്ടറി സ്ഥാനത്തേക്ക് എന്‍ പ്രശാന്തിനെ തിരിച്ചെടുക്കണം എന്നാവശ്യപ്പെട്ട് കേരള ആഗ്രോ മെഷീനറി കോര്‍പറേഷന്‍ യൂണിയനുകള്‍. എഐടിയുസി, സിഐടിയു, കാംകോ ഓഫിസേഴ്‌സ് അസോസിയേഷന്‍, കാംകോ എന്‍ജിനീയേഴ്‌സ് അസോസിയേഷന്‍, അസോസിയേഷന്‍ ഓഫ് കാംകോ ഓഫിസേഴ്‌സ് എന്നീ സംഘടനകളാണ് മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയത്. പ്രശാന്ത് മാനേജിങ് ഡയറക്ടറായി ചുമതലയേറ്റ ശേഷം കാംകോയുടെ പ്രവര്‍ത്തനം ലോകനിലവാരത്തിലേക്കു മെച്ചപ്പെടുത്തിയെന്നും അദ്ദേഹത്തെ തിരികെ നിയമിക്കുന്നത് സ്ഥാപനത്തിന്റെ നിലനില്‍പ്പിന് അനിവാര്യമാണെന്നും കത്തില്‍ പറയുന്നു. കാംകോ ജീവനക്കാര്‍ക്ക് നന്ദി പറഞ്ഞ് പ്രശാന്ത് ഫെയ്‌സ്ബുക്കില്‍ കുറിപ്പ് പങ്കിട്ടിരുന്നു. അതിനു പിന്നാലെയാണ് പ്രശാന്തിനെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് ഭരണപക്ഷ യൂണിയനുകള്‍ അടക്കം മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയത്. എന്‍ പ്രശാന്തിന്റെ കുറിപ്പ് കാംകോ മാനേജിംഗ് ഡയറക്ടറായി ചുമതല ഏറ്റെടുത്തിട്ട് രണ്ട് മാസമേ ആയുള്ളൂ. ഇത്രയും സ്‌നേഹവും ആത്മാര്‍ത്ഥതയുമുള്ള ടീമിനൊപ്പം ജോലി ചെയ്യാന്‍ സാധിച്ചത്, രണ്ട് മാസത്തേക്കാണെങ്കിലും, എന്റെ ഭാഗ്യം. മിനിസ്റ്ററും, ചെയര്‍മാനും ബോര്‍ഡ് അംഗങ്ങളും ജീവനക്കാരും ഏക മനസ്സോടെ ഒരു സ്ഥാപനത്തെ നഷ്ടത്തില്‍…

      Read More »
    • കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മാധ്യമങ്ങള്‍ക്ക് കളക്ടറുടെ വിലക്ക്

      കണ്ണൂര്‍: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പ് റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമങ്ങള്‍ക്ക് കണ്ണൂര്‍ ജില്ലാ കളക്ടര്‍ അരുണ്‍ കെ. വിജയന്റെ വിലക്ക്. വ്യാഴാഴ്ച രാവിലെ തിരഞ്ഞെടുപ്പ് റിപ്പോര്‍ട്ട് ചെയ്യാന്‍ ജില്ലാ പഞ്ചായത്ത് ഹാളിലെത്തിയ മാധ്യമപ്രവര്‍ത്തകരെ പോലീസ് തടഞ്ഞു. വരണാധികാരിയായ കളക്ടറുടെ നിര്‍ദേശപ്രകാരമാണ് നടപടിയെന്നാണ് പോലീസ് പറയുന്നത്. ഉന്നത ഉദ്യോഗസ്ഥരുടെ അനുവാദമില്ലാതെ ജില്ലാ പഞ്ചായത്ത് ഓഫിസിനുള്ളിലേക്ക് പ്രവേശിക്കാന്‍ സാധിക്കില്ലെന്നാണ് പോലീസ് വ്യക്തമാക്കിയത്. നേരത്തെ, ഇത്തരം തടസ്സങ്ങളില്ലായിരുന്നു. പഞ്ചായത്തിനു പുറത്ത് വലിയ സുരക്ഷയും ഒരുക്കിയിട്ടുണ്ട്. അതേസമയം, ജില്ലാ പഞ്ചായത്ത് അംഗമായ പി.പി. ദിവ്യ വോട്ടെടുപ്പിന് എത്തില്ല. ദിവ്യ സ്ഥലത്തെത്തിയാല്‍ പ്രതിഷേധവുമായി യു.ഡി.എഫും ബി.ജെ.പിയും രംഗത്തെത്തുമെന്ന് സൂചനകളുണ്ടായിരുന്നു. ദിവ്യ രാജിവച്ചതിനെ തുടര്‍ന്നാണ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് വന്നത്. ജില്ലാ പഞ്ചായത്തിലെ 24 അംഗ ഭരണസമിതിയില്‍ 17 അംഗങ്ങള്‍ എല്‍.ഡി.എഫും ഏഴ് അംഗങ്ങള്‍ യു.ഡി.എഫുമാണ്. ബാലറ്റ് വോട്ടെടുപ്പിലൂടെയാണ് പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നത്. ഫലപ്രഖ്യാപനത്തിന് ശേഷം കളക്ടറുടെ സാന്നിധ്യത്തില്‍ സത്യപ്രതിജ്ഞ ചെയ്ത് പുതിയ പ്രസിഡന്റ് അധികാരമേല്‍ക്കും. ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരംസമിതി…

      Read More »
    • കെഎസ്ആര്‍ടിസി പമ്പ സര്‍വീസ്: ഡിപ്പോകളില്‍നിന്നു ബസുകള്‍ പിന്‍വലിക്കുന്നു; ദീര്‍ഘദൂര സര്‍വീസുകള്‍ മുടങ്ങുമെന്ന് ആശങ്ക

      തിരുവനന്തപുരം: കെഎസ്ആര്‍ടിസിയുടെ പമ്പ സ്‌പെഷല്‍ സര്‍വീസിനായി ഡിപ്പോകളില്‍നിന്നു ബസുകള്‍ കൂട്ടത്തോടെ പിന്‍വലിക്കുന്നു. പല ഡിപ്പോകളിലെയും ദീര്‍ഘദൂര സര്‍വീസുകള്‍ മുടങ്ങിയേക്കും. പമ്പനിലയ്ക്കല്‍ ചെയിന്‍, ദീര്‍ഘദൂര സര്‍വീസ് എന്നിവയ്ക്കായി 447 ബസാണ് വേണ്ടത്. ഇതില്‍ 200 എണ്ണം പമ്പ നിലയ്ക്കല്‍ ചെയിന്‍ സര്‍വീസിനും ബാക്കി ദീര്‍ഘദൂര ഓട്ടത്തിനുമാണ്. കെഎസ്ആര്‍ടിസി പുതിയ ബസുകള്‍ നിരത്തില്‍ ഇറക്കിയിട്ട് വര്‍ഷങ്ങളായി. ഫാസ്റ്റ്, സൂപ്പര്‍ ഫാസ്റ്റ് ബസുകള്‍ പലതും 15 വര്‍ഷം കഴിഞ്ഞവയാണ്. പുതിയ ബസ് ഇല്ലാത്തതിനാല്‍ നിലവില്‍ സര്‍വീസ് നടത്തുന്ന ബസുകള്‍ പിന്‍വലിച്ചാണ് പമ്പ സ്‌പെഷല്‍ സര്‍വീസിന് എത്തിക്കുന്നത്. ഇത് യാത്രാ ക്ലേശം ഇരട്ടിയാക്കും.ഇതിനു പുറമേ ചെങ്ങന്നൂര്‍, പത്തനംതിട്ട, എരുമേലി, കോട്ടയം, കൊട്ടാരക്കര, എറണാകുളം, തിരുവനന്തപുരം സെന്‍ട്രല്‍, കുമളി, കായംകുളം, അടൂര്‍, തൃശൂര്‍, പുനലൂര്‍, ഗുരുവായൂര്‍, ആര്യങ്കാവ് എന്നീ ഡിപ്പോകളില്‍ നിന്നാണ് ഇത്തവണ പമ്പ സ്‌പെഷല്‍ സര്‍വീസ് ഉള്ളത്. ഇതിനായി ചെങ്ങന്നൂര്‍ 70, പത്തനംതിട്ട 23, എരുമേലി 18, കോട്ടയം 40, എറണാകുളം 30, കൊട്ടാരക്കര 20, തിരുവനന്തപുരം…

      Read More »
    • നാണംകെട്ട് കേരളം; തേക്കടിയില്‍ കടയുടമ ഇസ്രയേല്‍ സഞ്ചാരികളെ അപമാനിച്ച് ഇറക്കിവിട്ടു

      ഇടുക്കി: ‘അതിഥി ദേവോ ഭവ’ എന്നാണ് ദൈവത്തിന്റെ സ്വന്തം നാട് എന്നറിയപ്പെടുന്ന കേരളത്തിന്റെ ആപ്തവാക്യം. കോവിഡ് കാലത്തെ വലിയ ക്ഷീണത്തിന് ശേഷം വിദേശ ടൂറിസ്റ്റുകളുടെ ഒഴുക്ക് വീണ്ടും തുടങ്ങിയിരിക്കുകയാണ്. അതിനിടെയാണ് നാടിന്റെ പൊതുമനസിന് ചേരാത്ത സംഭവം തേക്കടിയില്‍ ഉണ്ടായത്. ഇസ്രയേലില്‍ നിന്ന് തേക്കടി കാണാനെത്തിയ സഞ്ചാരികളെ കടയുടമകള്‍ അപമാനിച്ചുവിട്ടു. കരകൗശല വസ്തുക്കള്‍ വില്‍ക്കുന്ന കശ്മീര്‍ സ്വദേശികളാണ് ഇസ്രയേലുകാരെ കടയില്‍ നിന്ന് ഇറക്കി വിട്ടത്. സാധനങ്ങള്‍ വാങ്ങാനെത്തിയവര്‍ ഇസ്രയേല്‍ സ്വദേശികള്‍ ആണെന്നറിഞ്ഞതോടെ അപമാനിച്ച് ഇറക്കിവിടുകയായിരുന്നു. സമീപത്തെ മറ്റു കടയുടമകള്‍ പ്രശ്നത്തില്‍ ഇടപെട്ടതോടെ ഇസ്രയേല്‍ സഞ്ചാരികളോട് ഇവര്‍ മാപ്പ് പറഞ്ഞ് പ്രശ്‌നം അവസാനിപ്പിക്കുകയായിരുന്നു. മറ്റുകടയുടമകള്‍ പ്രശ്നത്തില്‍ ഇടപെട്ട് അതിഥികളായ ഇസ്രയേലികളോട് മാപ്പ് പറഞ്ഞ് പ്രശ്നം അവസാനിപ്പിച്ചത് തന്നെ വലിയ കാര്യമാണ്. ഹമാസ്- ഇസ്രയേല്‍ സംഘര്‍ഷ പശ്ചാത്തലത്തിലാവാം കടയുടമകളുടെ മോശം പെരുമാറ്റമെന്ന് കരുതുന്നു.  

      Read More »
    Back to top button
    error: