India

  • ബീഹാറില്‍ എന്‍ഡിഎയില്‍ സീറ്റ് വിഭജന തര്‍ക്കം മുറുകുന്നു ; ബിജെപിയെക്കാള്‍ ഒരു സീറ്റെങ്കിലും കൂടുതല്‍ നേടാന്‍ നിതീഷ്‌കുമാര്‍ ; ഇന്‍ഡ്യാ സഖ്യത്തില്‍ പുതിയ രണ്ടു പാര്‍ട്ടികള്‍ കൂടി

    ന്യൂഡല്‍ഹി: ബിഹാറില്‍ വോട്ട് അധികാര്‍ യാത്ര ഉള്‍പ്പെടെ നടത്തി തെരഞ്ഞെടുപ്പ് പ്രചരണത്തിനുള്ള കളം തെളിഞ്ഞു നില്‍ക്കുമ്പോള്‍ ഇന്‍ഡ്യാ മുന്നണിയുടെ ശോഭയ്ക്ക് മേല്‍ കരിനിഴല്‍ വീഴ്ത്തി സീറ്റ് വിഭജന ചര്‍ച്ചകള്‍ പ്രതിസന്ധിയുണ്ടാക്കുന്നു. ഭരണം നടത്തുന്ന എന്‍ഡിഎ സഖ്യത്തിലും ഇന്‍ഡ്യാ മുന്നണികളിലും സീറ്റ് വിഭജനചര്‍ച്ചകള്‍ പ്രശ്നമാകുന്നു. എന്‍ഡിഎ സഖ്യത്തില്‍ ബിജെപിയ്ക്കും നിതീഷ്‌കുമാറിന്റെ മുന്നണിയും തമ്മിലാണ് തര്‍ക്കം. ആര്‍ക്ക് സീറ്റ് കൂടുതല്‍ നല്‍കണമെന്ന കാര്യത്തിലാണ് തര്‍ക്കം. ബിജെപിയെക്കാള്‍ ‘കുറഞ്ഞത് ഒരു സീറ്റെങ്കിലും കൂടുതല്‍’ മത്സരിക്കണമെന്നാണ് കഴിഞ്ഞദിവസം നിതീഷ്‌കുമാറിന്റെ പാര്‍ട്ടി വ്യക്തമാക്കിയത്. ഇതിന് പിന്നാലെ തന്നെ പാര്‍ട്ടി തലവനും മുഖ്യമന്ത്രിയുമായ നിതീഷ് കുമാര്‍ രാജ്പൂര്‍ സീറ്റിലേക്ക് സ്ഥാനാര്‍ത്ഥിയെ ‘ഏകപക്ഷീയമായി’ പ്രഖ്യാപിക്കുകയും ചെയ്തത് ബിജെപിയുടെ അതൃപ്തിക്ക് കാരണമായിട്ടുണ്ട്് ശനിയാഴ്ച ബക്സറില്‍ നടന്ന പാര്‍ട്ടി യോഗത്തില്‍, മുതിര്‍ന്ന ബിജെപി നേതാവും ഉപമുഖ്യമന്ത്രിയുമായ സാമ്രാട്ട് ചൗധരിയും നിന്ന വേദിയില്‍ നിതീഷ്, പട്ടികജാതി (എസ്സി) സംവരണ മണ്ഡലമായ രാജ്പൂരിലെ ജെഡിയു സ്ഥാനാര്‍ത്ഥിയായി മുന്‍ മന്ത്രി സന്തോഷ് കുമാര്‍ നിരാലയെ പ്രഖ്യാപിച്ചു. 2020ല്‍ 115,…

    Read More »
  • വീട്ടിലെ എസി പൊട്ടിത്തെറിച്ച് മൂന്നു മരണം ; ഭര്‍ത്താവും ഭാര്യയും മകളും മരണമടഞ്ഞു ; ജനലിലൂടെ ചാടി രക്ഷപ്പെടാന്‍ ശ്രമിച്ച മകന്‍ ഗുരുതരാവസ്ഥയില്‍, ജീവന്‍ നഷ്ടമായവയില്‍ വളര്‍ത്തുനായയുമുണ്ട്

    ഫരീദാബാദ്: വീട്ടിനുള്ളില്‍ എ.സി. പൊട്ടിത്തെറിച്ച് ഫരീദാബാദില്‍ ഒരാളും ഭാര്യയും മകളും വളര്‍ത്തുനായയും മരിച്ചു. മകന്‍ ജനലില്‍ കൂടി പുറത്തേക്ക് ചാടിയതിനാല്‍ രക്ഷപ്പെട്ടു. നാല് നില കെട്ടിടത്തിന്റെ ഒന്നാം നിലയിലാണ് സ്‌ഫോടനമുണ്ടായത്. തുടര്‍ന്ന് ഇടതൂര്‍ന്ന പുക രണ്ടാം നിലയിലേക്ക് വ്യാപിച്ചു. സച്ചിന്‍ കപൂര്‍, അദ്ദേഹത്തിന്റെ ഭാര്യ റിങ്കു കപൂര്‍, മകള്‍ സുജന്‍ കപൂര്‍ എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച കപൂര്‍ കുടുംബം ഉറങ്ങിക്കിടക്കുമ്പോള്‍ എയര്‍ കണ്ടീഷണറിന്റെ കംപ്രസ്സര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. ഇവരുടെ വളര്‍ത്തുനായയും ജീവന്‍നഷ്ടപ്പെട്ടവരുടെ പട്ടികയിലുണ്ട്. പുലര്‍ച്ചെ 1:30 ഓടെ നാല് നില കെട്ടിടത്തിന്റെ ഒന്നാം നിലയിലാണ് സ്‌ഫോടനമുണ്ടായത്. ഈ സമയത്ത് കപൂര്‍ കുടുംബം ഉറങ്ങിക്കിടന്നിരുന്ന രണ്ടാം നിലയിലേക്ക് ഇടതൂര്‍ന്ന പുക വ്യാപിച്ചു. സംഭവം നടന്ന സമയത്ത് ഒന്നാം നിലയിലെ വീട് ഒഴിഞ്ഞുകിടക്കുകയായിരുന്നുവെന്ന് റിപ്പോര്‍ട്ടുണ്ട്. സച്ചിനും റിങ്കു കപൂറും മകളും ശ്വാസംമുട്ടിയാണ് മരിച്ചത്. മറ്റൊരു മുറിയില്‍ ഉറങ്ങിക്കിടന്ന മകന്‍ രക്ഷപ്പെടാനായി ജനല വഴി ചാടി. ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. ഉച്ചത്തിലുള്ള സ്‌ഫോടന ശബ്ദം കേട്ടാണ് തങ്ങള്‍ ഉണര്‍ന്നതെന്ന്…

    Read More »
  • വോട്ടര്‍മാരെ വീണ്ടും പരിശോധിക്കുന്നതിനുള്ള ‘സാധുവായ’ 11 രേഖകളുടെ പട്ടികയില്‍ ആധാര്‍ കാര്‍ഡും ഉള്‍പ്പെടുത്തണം ; തെരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദേശവുമായി സുപ്രീംകോടതി

    ന്യൂഡല്‍ഹി: ഈ വര്‍ഷം അവസാനം നടക്കാനിരിക്കുന്ന ബിഹാര്‍ നിയമസഭാ തിരഞ്ഞെടു പ്പിന് മുന്നോടിയായി, വോട്ടര്‍മാരെ വീണ്ടും പരിശോധിക്കുന്നതിനുള്ള ‘സാധുവായ’ 11 രേഖക ളുടെ പട്ടികയില്‍ ആധാര്‍ കാര്‍ഡും ഉള്‍പ്പെടുത്തണമെന്ന് സുപ്രീം കോടതി. തിങ്കളാഴ്ച നടന്ന ‘പ്രത്യേക തീവ്ര വോട്ടര്‍ പട്ടിക പുതുക്കല്‍’ കേസിലാണ് കോടതിയുടെ ഈ ഉത്തരവ്. തിരഞ്ഞെടുപ്പ് കമ്മീഷനാണ് നിര്‍ദേശം നല്‍കിയത്. തിങ്കളാഴ്ച രാവിലെ കോടതിയില്‍ നടന്ന വാദത്തിനിടെ ജസ്റ്റിസുമാരായ സൂര്യ കാന്തും ജോയമല്യ ബാഗ്ചിയും അടങ്ങിയ ബെഞ്ച്, ഇലക്ട റല്‍ റോളിന്റെ ഭാഗമാകാനോ അതില്‍ നിന്ന് ഒഴിവാക്കാനോ ഉള്ള വ്യക്തിയുടെ തിരിച്ചറിയ ല്‍ രേഖയായി 12-ാമത്തെ രേഖയായി ആധാര്‍ കാര്‍ഡ് സ്വീകരിക്കണമെന്ന് വാക്കാല്‍ ഉത്തര വിട്ടു. കരട് വോട്ടര്‍ പട്ടികയിലുള്ള 7.24 കോടി വോട്ടര്‍മാരില്‍ 99.6 ശതമാനം പേരും ഇതിനകം രേഖ കള്‍ സമര്‍പ്പിച്ചെന്നും, ഇപ്പോള്‍ ആധാര്‍ ഉള്‍പ്പെടുത്തുന്നത്‌ കൊണ്ട് യാതൊരു പ്രയോജന വുമി ല്ലെന്നും തിരഞ്ഞെടുപ്പ് കമ്മീഷന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ രാകേഷ് ദ്വിവേ ദിയുടെ…

    Read More »
  • വിപണി പിടിക്കാന്‍ എന്തും ചെയ്യുന്ന ചൈന; വസ്ത്രങ്ങള്‍ മുതല്‍ ഇലക്‌ട്രോണിക്‌സ് വരെ; ചൈനീസ് ഉത്പന്നങ്ങളുടെ കുത്തൊഴുക്ക് ഇന്ത്യന്‍ ഉത്പാദന രംഗത്തെ തകര്‍ക്കുമെന്ന് മുന്നറിയിപ്പ്: ജി.എസ്.ടി. പരിഷ്‌കാരവും സ്വദേശി ബ്രാന്‍ഡും തിരിച്ചടി മുന്നില്‍കണ്ട്; അമേരിക്കയ്ക്കും ചൈനയ്ക്കും ഇടയിലെ ഇന്ത്യ

    ന്യൂഡല്‍ഹി: അമേരിക്കയുമായുള്ള താരിഫ് പ്രശ്‌നത്തിനു പിന്നാലെ ‘സ്വദേശി’ സാമ്പത്തിക വാദവുമായി രംഗത്തുവന്ന മോദിക്കു ചൈനീസ് ബന്ധം തിരിച്ചടിയായേക്കും. ഇന്ത്യന്‍ ഉത്പന്നങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് ‘സ്വദേശി ബ്രാന്‍ഡു’കള്‍ പ്രോത്സാഹിപ്പിക്കണമെന്നും ആളുകള്‍ വാങ്ങണമെന്നും മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടത്. ഇതനുസരിച്ചു ചില ബ്രാന്‍ഡുകള്‍ ‘സ്വദേശി’ പരസ്യങ്ങളടക്കം നല്‍കിത്തുടങ്ങി. എന്നാല്‍, അമേരിക്കയുമായി സമാന രീതിയില്‍ താരിഫ് പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്ന ചൈന തങ്ങളുടെ ഉത്പന്നങ്ങള്‍ ഇന്ത്യയില്‍ നിക്ഷേപിക്കാനുള്ള സാധ്യതയുണ്ടെന്ന മുന്നറിയിപ്പാണു സാമ്പത്തിക വിദഗ്ധര്‍ നല്‍കുന്നത്. ആര്‍എസ്എസിന്റെ നേതൃത്വത്തിലാണ് സ്വദേശി ജാഗരണ്‍ മഞ്ച് (എസ്‌ജെഎം) സ്വദേശി ഉത്പന്നങ്ങള്‍ പ്രോത്സാഹിപ്പിക്കാനുള്ള കാമ്പെയ്ന്‍ ആരംഭിച്ചത്. ഇവര്‍തന്നെ ഇപ്പോള്‍ ചൈനീസ് ഉത്പന്നങ്ങള്‍ ഇന്ത്യയുടെ ആഭ്യന്തര വിപണി കീഴടക്കാനുള്ള സാധ്യതയുണ്ടെന്ന മുന്നറിയിപ്പു നല്‍കുന്നുണ്ട്. ഇപ്പോഴുള്ള ജി.എസ്.ടി. പരിഷ്‌കാരങ്ങളുടെ ഗുണം ലഭിക്കാന്‍ ഏറെക്കാലമെടുക്കുമെന്നതും എസ്‌ജെഎം ചൂണ്ടിക്കാട്ടുന്നു. നിലവില്‍ അമേരിക്കയിലേക്ക് ചൈന ഏറ്റവും കൂടുതല്‍ ഇലക്‌ട്രോണിക്‌സ് ഉത്പന്നങ്ങള്‍, മെഷീനറികള്‍, തുണി എന്നിവ കയറ്റു മതി ചെയ്യുന്നത് അമേരിക്കയിലേക്കാണ്. ഇൗ ഉത്പന്നങ്ങളെല്ലാം അടുത്ത ഘട്ടത്തില്‍ ഇന്ത്യന്‍ വിപണിയിലേക്കാണ് എത്തുക.…

    Read More »
  • ‘മറ്റൊരിടത്തും കാണാനാകില്ല’… ക്രിമിനല്‍ കേസുകളിലെ മുന്‍കൂര്‍ ജാമ്യം; കേരള ഹൈക്കോടതിയെ വിമര്‍ശിച്ച് സുപ്രീംകോടതി

    ന്യൂഡല്‍ഹി: ക്രിമിനല്‍ കേസുകളില്‍ പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം നല്‍കുന്നതില്‍ കേരള ഹൈക്കോടതിക്കെതിരെ വിമര്‍ശനവുമായി സുപ്രീംകോടതി. സെഷന്‍സ് കോടതികളെ സമീപിക്കാത്ത പ്രതികള്‍ക്ക് ഹൈക്കോടതി നേരിട്ട് ജാമ്യം നല്‍കുന്നതിലാണ് വിമര്‍ശനം. രാജ്യത്ത് മറ്റൊരു ഹൈക്കോടതിയിലും സമാനമായ സാഹചര്യം ഇല്ലെന്നാണ് സുപ്രീംകോടതിയുടെ വിമര്‍ശനം. മുന്‍കൂര്‍ ജാമ്യത്തിനായി പ്രതികള്‍ ആദ്യം സമീപിക്കേണ്ടത് സെഷന്‍സ് കോടതിയെയാണെന്നും സുപ്രീംകോടതി വ്യക്തമാക്കി. ഈ വിഷയം പരിശോധിക്കാന്‍ മുതിര്‍ന്ന അഭിഭാഷകന്‍ സിദ്ധാര്‍ത്ഥ് ലൂത്രയെ അമിക്കസ് ക്യൂറിയായി നിയമിച്ച പരമോന്നത കോടതി, കേരള ഹൈക്കോടതിക്ക് വിശദീകരണം തേടി നോട്ടീസുമയച്ചു. കേരളത്തില്‍ നിന്നുള്ള ഒരു കേസിലെ ജാമ്യാപേക്ഷ പരിഗണിക്കുമ്പോള്‍ ആണ് ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ച് കേരള ഹൈക്കോടതി നടപടിയെ വിമര്‍ശിച്ചത്. ബിഎന്‍എസ്എസിന്റെ 482-ാം വകുപ്പ് പ്രകാരം നേരിട്ട് ഫയല്‍ ചെയ്യുന്ന മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്ന പ്രവണത കേരള ഹൈക്കോടതിയില്‍ മാത്രമാണെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. മഹാരാഷ്ട്ര ഉള്‍പ്പെടെ മറ്റൊരു ഹൈക്കോടതിയിലും സമാനമായ നടപടി ഇല്ലെന്ന് ബെഞ്ചിലെ അംഗമായ ജസ്റ്റിസ് സന്ദീപ്…

    Read More »
  • കശ്മീരിലെ തിരിച്ചറിയാത്ത കുഴിമാടങ്ങളില്‍ 90 ശതമാനവും ഭീകരരുടേത്

    വടക്കന്‍ കശ്മീരിലെ തിരിച്ചറിയാന്‍ കഴിയാത്ത 4056 കുഴിമാടങ്ങളില്‍ തൊണ്ണൂറ് ശതമാനവും ഭീകരരുടേതാണെന്ന് പഠന റിപ്പോര്‍ട്ട്. സേവ് യൂത്ത് സേവ് ഫ്യൂച്ചര്‍ ഫൗണ്ടേഷന്‍ എന്ന കശ്മീര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എന്‍ജിഒ നടത്തിയ അണ്‍റാവലിങ് ദ ട്രൂത്ത്: എ ക്രിട്ടിക്കല്‍ സ്റ്റഡി ഒഫ് അണ്‍മാര്‍ക്ക്ഡ് ആന്‍ഡ് അണ്‍ഐഡന്റിഫൈഡ് ഗ്രേവ്സ് ഇന്‍ കശ്മീര്‍ വാലി പഠനത്തിലാണ് വ്യക്തമാക്കുന്നത്. വജാഹദ് ഫാറൂഖ് ഭട്ട്, സാഹിദ് സുല്‍ത്താന്‍, ഇര്‍ഷാദ് അഹമ്മദ് ഭട്ട്, അനിഖ നാസിര്‍, മുദ്ദാസിര്‍ അഹമ്മദ് ദര്‍, ഷാബിര്‍ അഹമ്മദ് എന്നിവര്‍ നയിച്ച ഗവേഷകര്‍ 373ഓളം ശ്മശാനങ്ങളില്‍ നേരിട്ട് നടത്തിയ അന്വേഷണങ്ങളാണ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനം. അതിര്‍ത്തി ജില്ലകളായ വടക്കന്‍ കശ്മീരിലുള്ള ബാരാമുള്ള, കുപ്പ്വാര, ബന്ദിപോര എന്നിവിടങ്ങളിലും സെന്‍ട്രല്‍ കശ്മീരിലെ ഗന്ദേര്‍ബാലിലുമാണ് ഇവര്‍ പഠനം നടത്തിയത്. ജനങ്ങള്‍ ഫണ്ട് ചെയ്യുന്ന ഈ സംഘടന അവരുടെ ഉദ്യമം ആരംഭിച്ചത് 2018ലാണ്. 2024ല്‍ ഗ്രൗണ്ട് വര്‍ക്കുകള്‍ പൂര്‍ത്തിയാക്കി. ഇതിന് ശേഷം വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് വിതരണം ചെയ്യാനായി ഇതിന്റെ റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കുകയാണ്…

    Read More »
  • കാവിയിട്ട ഫ്രോഡുകളെ പൊക്കാന്‍ ‘ഓപ്പറേഷന്‍ കാലനേമി’; ഉത്തരാഖണ്ഡില്‍ പിടിലിയാത് 14 പേര്‍, അറസ്റ്റിലായവരില്‍ ബംഗ്ലാദേശികളും

    ഡെറാഡൂണ്‍: മതവിശ്വാസത്തിന്റെ പേരില്‍ ജനങ്ങളെ കബളിപ്പിക്കുന്ന വ്യാജ സന്യാസിമാരെ പിടികൂടാനുള്ള ഉത്തരാഖണ്ഡ് സര്‍ക്കാരിന്റെ പരിപാടിയായ ഓപ്പറേഷന്‍ കാലനേമിയില്‍ ഇതുവരെ അറസ്റ്റിലായത് 14 പേര്‍. ഇവരില്‍ ബംഗ്ലാദേശികളുമുണ്ട്. സംസ്ഥാനത്ത് 5500 ലധികം പേരെ പൊലീസ് ചോദ്യം ചെയ്തതായും ഇതില്‍ 1182 പേര്‍ക്കെതിരെ നടപടി സ്വീകരിച്ചതായും ഐജി നിലേഷ് ആനന്ദ് ഭരാനെ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഈ വര്‍ഷം ജൂലൈയിലാണ് ഉത്തരാഖണ്ഡ് പൊലീസ് ഓപ്പറേഷന്‍ കാലനേമി ആരംഭിച്ചത്. ഓഗസ്റ്റില്‍ സംസ്ഥാനത്ത് 4000 പേരെ ചോദ്യം ചെയ്യുകയും 300 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഹരിദ്വാറില്‍ 2,704 പേരെ ചോദ്യം ചെയ്തു. അവരില്‍ മൂന്ന് പേരെ അറസ്റ്റു ചെയ്തു. ഡെറാഡൂണില്‍ മാത്രം 922 പേരെയാണ് ചോദ്യം ചെയ്തത്. ഇതില്‍ അഞ്ച് പേര്‍ വ്യാജന്‍മാരാണെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് അറസ്റ്റ് രേഖപ്പെടുത്തി. അറസ്റ്റിലായ ഒരാള്‍ വ്യാജ രേഖകളുടെ സഹായത്തോടെ കഴിഞ്ഞ എട്ട് വര്‍ഷമായി ഡോ. അമിത് കുമാര്‍ എന്ന പേരില്‍ താമസിക്കുന്ന ബംഗ്ലാദേശി പൗരനാണെന്ന് കണ്ടെത്തി. കശ്മീരിലെ അനന്ത്നാഗില്‍ ഇഫ്രാസ്…

    Read More »
  • കോടിക്കിലുക്കത്തില്‍ ക്രിക്കറ്റ് ബോര്‍ഡ്: ബിസിസിഐയുടെ ആസ്തി കുതിച്ചുയര്‍ന്നു; അഞ്ചുവര്‍ഷത്തിനിടെ ഖജനാവില്‍ എത്തിയത് 14,627 കോടി; ആകെ ധനം 20,686 കോടി; നികുതിയായി നല്‍കിയത് 3000 കോടിയും

    ബംഗളുരു: ക്രിക്കറ്റ് ജ്വരം ഇന്ത്യയില്‍ പടരുന്നതിന് അനുസരിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ ആസ്തിയിലും വന്‍ കുതിപ്പെന്നു റിപ്പോര്‍ട്ട്. കഴിഞ്ഞ 12 മാസത്തിനിടെ ബിസിസിഐയുടെ ഖജനാവിലേക്ക് എത്തിയത് 20,686 കോടി രൂപയെന്ന് വിവിധ അസോസിയേഷനുകളുടെ ഗ്രൂപ്പുകളില്‍ പ്രചരിച്ച കണക്കുകള്‍ വ്യക്തമാക്കുന്നു. സെപ്റ്റംബര്‍ 28ന് നടക്കുന്ന ആനുവല്‍ ജനറല്‍ മീറ്റിംഗില്‍ ഇതു സംബന്ധിച്ച കൃത്യമായ കണക്കുകള്‍ പുറത്തുവരും. 2024ല്‍ നടന്ന ആനുവല്‍ ജനറല്‍ മീറ്റിംഗില്‍ 2019ല്‍ ഉണ്ടായിരുന്ന ബാലന്‍സ് 6059 കോടിയായിരുന്നെങ്കില്‍ നിലവില്‍ 20,686 ആണെന്നാണ് സെക്രട്ടറി വെളിപ്പെടുത്തിയത്. സംസ്ഥാന ക്രിക്കറ്റ് അസോസിയേഷനുകള്‍ക്കു നല്‍കിയതിനുശേഷമുള്ള തുകയാണിതെന്നും സെക്രട്ടറി ചൂണ്ടിക്കാട്ടി. അഞ്ചുവര്‍ഷത്തിനിടെ ബിസിസിഐയുടെ അക്കൗണ്ടിലേക്ക് എത്തിയത് 14,627 കോടിരൂപയാണ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച് 4193 കോടിരൂപയുടെ വര്‍ധനയുമുണ്ടായി. 2019നു ശേഷം ജനറല്‍ ഫണ്ട് 3906 കോടിയില്‍നിന്ന് 7988 കോടിയായും ഉയര്‍ന്നിട്ടുണ്ട്. ആദായ നികുതിയടയ്ക്കുന്നില്ലെന്ന വിമര്‍ശനത്തിനും ബിസിസിഐ മറുപടി നല്‍കിയിട്ടുണ്ട്. വിവിധ ട്രിബ്യൂണലുകളില്‍ അപ്പീല്‍ നല്‍കുന്നതിനു മൂവായിരം കോടിയോളം ചെലവിടുന്നുണ്ട്. ഇതോടൊപ്പം 3150 കോടിരൂപ കഴിഞ്ഞ…

    Read More »
  • ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ് നാളെ; പിന്തുണ ഉറപ്പാക്കാന്‍ ഇരുപക്ഷവും, സി.പി.ആറിന് വ്യക്തമായ മേല്‍ക്കൈ

    ന്യൂഡല്‍ഹി: ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ് ചൊവ്വാഴ്ച നടക്കാനിരിക്കെ, പരമാവധി പിന്തുണ ഉറപ്പിക്കാനുള്ള ശ്രമത്തിലാണ് ഭരണ-പ്രതിപക്ഷ മുന്നണികള്‍. പാര്‍ലമെന്റ് മന്ദിരത്തില്‍ രാവിലെ 10 മുതല്‍ വൈകുന്നേരം അഞ്ചുവരെയാണ് വോട്ടെടുപ്പ്. രാജ്യസഭാ സെക്രട്ടറി ജനറല്‍ പി.സി. മോദിയാണ് റിട്ടേണിങ് ഓഫീസര്‍. വൈകിട്ട് ആറിന് വോട്ടെണ്ണല്‍ തുടങ്ങും. ലോക്സഭയിലെയും രാജ്യസഭയിലെയും അംഗങ്ങള്‍ ചേരുന്ന ഇലക്ടറല്‍ കോളേജ് അംഗങ്ങളാണ് വോട്ടര്‍മാര്‍. എന്‍ഡിഎ സ്ഥാനാര്‍ഥി മഹാരാഷ്ട്രാ ഗവര്‍ണര്‍ സി.പി. രാധാകൃഷ്ണനും പ്രതിപക്ഷ സ്ഥാനാര്‍ഥി സുപ്രീംകോടതി മുന്‍ ജഡ്ജി ജസ്റ്റിസ് ബി. സുദര്‍ശന്‍ റെഡ്ഡിയും കക്ഷിനേതാക്കളെയും എംപിമാരെയും നേരില്‍ക്കണ്ട് പിന്തുണതേടി. സി.പി. രാധാകൃഷ്ണന് വ്യക്തമായ മേല്‍ക്കൈയുണ്ട്. വൈഎസ്ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പിന്തുണയുമുണ്ട്. അപ്രതീക്ഷിത കോണുകളില്‍നിന്ന് പിന്തുണ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പ്രതിപക്ഷ സ്ഥാനാര്‍ഥി ജസ്റ്റിസ് ബി. സുദര്‍ശന്‍ റെഡ്ഡി. ഏഴ് അംഗങ്ങളുള്ള ബിജെഡി, നാല് അംഗങ്ങളുള്ള ബിആര്‍എസ്, ഓരോ അംഗങ്ങള്‍ വീതമുള്ള അകാലിദള്‍ അടക്കം മൂന്നു പാര്‍ട്ടികള്‍ മൂന്നു സ്വതന്ത്രന്‍മാര്‍ എന്നിവര്‍ നിലപാട് വ്യക്തമാക്കിയിട്ടില്ല. 788 പേരാണ് ഇലക്ടറല്‍ കോളേജിലുള്ളത്. ഒഴിവുകള്‍ മാറ്റിനിര്‍ത്തിയാല്‍…

    Read More »
  • ഹമാസിന് അന്ത്യശാസനവുമായി ട്രംപ്; ‘ബന്ദികളെ തിരിച്ചെത്തിക്കേണ്ടത് എല്ലാവരുടെയും ആവശ്യം, കരാര്‍ അംഗീകരിക്കാനുള്ള ഒരേയൊരു അവസരം’; നടപടിക്കു മുന്നോടിയായി അമേരിക്കന്‍ സെന്‍ട്രല്‍ കമാന്‍ഡ് മേധാവി ഇസ്രയേല്‍ സന്ദര്‍ശിച്ചു

    ന്യൂയോര്‍ക്ക്: ഗാസ സിറ്റി പിടിച്ചെടുക്കാനുള്ള അന്തിമ യുദ്ധം ഇസ്രായേല്‍ കടുപ്പിച്ചതിനു പിന്നാലെ ഹമാസിന് മുന്നറിയിപ്പുമായി ട്രംപ്. ‘ബന്ദികളെ തിരിച്ചെത്തിക്കുക എല്ലാവരുടെയും ആവശ്യമാണ്. തന്റെ ആവശ്യങ്ങള്‍ അംഗീകരിക്കുന്നില്ലെങ്കില്‍ അതിന്റെ ഫലമെന്താകുമെന്നു ഹമാസിനു നന്നായി അറിയാ’മെന്നും ട്രംപ് പറഞ്ഞു. അമേരിക്കയുടെ നിര്‍ദേശങ്ങള്‍ എന്തൊക്കെയാണെന്നു വ്യക്തമാക്കാതെയാണ് ട്രംപിന്റെ അന്ത്യശാസനം. നിലവില്‍ 48 ബന്ദികള്‍ ഹമാസിന്റെ പിടിയിലുണ്ട്. ഇതില്‍ 20 പേരെങ്കിലും ജീവനോടെയുണ്ടെന്നാണു കണക്കാക്കുന്നത്. ഇസ്രയേല്‍ തന്റെ ആവശ്യങ്ങള്‍ അംഗീകരിച്ചിട്ടുണ്ട്. ഇനി ഹമാസിന്റെ ഭാഗത്തുനിന്നാണ് പ്രതികരണമുണ്ടാകേണ്ടത്. എല്ലാവരും ആവശ്യപ്പെടുന്നതു യുദ്ധം അവസാനിപ്പിക്കാനാണ്. എല്ലാവരും ആവശ്യപ്പെടുന്നത് ബന്ദികളെ തിരിച്ചെത്തിക്കാനാണ്. കരാര്‍ അംഗീകരിക്കാനുള്ള ഒരേയൊരു അവസരമാണിത്. ഞാന്‍ നേരത്തേയും ഹമാസിനു മുന്നറിയിപ്പു നല്‍കിയിരുന്നു. ഇത് അവസാന മുന്നറിയിപ്പാണ്. ഇനി മറ്റൊന്നുണ്ടാകില്ലെന്നും ട്രംപ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. ‘യുദ്ധം അവസാനിപ്പിക്കുകയാണെങ്കില്‍’ ബന്ദികളെ തിരികെയെത്തിക്കാന്‍ തയാറാണെന്നു ഹമാസ് അറിയിച്ചിട്ടുണ്ട്. ഇസ്രയേലി സൈന്യം ഗാസയില്‍നിന്നു പൂര്‍ണമായും പിന്‍മാറണമെന്നും ഹമാസ് ആവശ്യപ്പെടുന്നു. കഴിഞ്ഞയാഴ്ച ട്രംപ് പുതിയ വെടിനിര്‍ത്തല്‍ കരാറിനുള്ള നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നെന്നു ഇസ്രയേലിന്റെ എന്‍ 12…

    Read More »
Back to top button
error: