India
-
ഇത് ഇന്‍ഡിഗോ അല്ല എന്ത് ഗോ എന്ന് യാത്രക്കാര്‍; പ്രതിസന്ധിക്കും പ്രതിഷേധങ്ങള്‍ക്കും അയവില്ല; റദ്ദാക്കിയ സര്‍വീസുകള്‍ അയ്യായിരത്തിലേക്ക്
ന്യൂഡല്‍ഹി: പ്രതിസന്ധികളും പ്രശ്‌നങ്ങളും പ്രതിഷേധങ്ങളും ഒഴിയാതെ ഇന്‍ഡിഗോ വിമാനസര്‍വീസുകളുടെ കൂട്ട റദ്ദാക്കല്‍ തുടരുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള വിമാനയാത്രക്കാരെ ബുദ്ധിമുട്ടിലാക്കിക്കൊണ്ട് ഇന്‍ഡിഗോ വിമാനസര്‍വീസ് നിര്‍ത്തിവെച്ചിരിക്കുന്ന നടപടി കടുത്ത പ്രതിഷേധമാണ് സൃഷ്ടിച്ചിരിക്കുന്നത്. കഴിഞ്ഞ ചൊവ്വാഴ്ച മുതല്‍ ഇന്നലെവരെ 4500ലധികം സര്‍വീസുകളാണ് ഇന്‍ഡിഗോ റദ്ദാക്കിയത്. ഡിജിസിഎയുടെ പുതുക്കിയ ചട്ടങ്ങള്‍ പിന്‍വലിച്ചതിനാല്‍ പ്രതിദിനം പ്രവര്‍ത്തിപ്പിക്കുന്ന സര്‍വീസുകളുടെ എണ്ണം ഇന്‍ഡിഗോ വര്‍ധിപ്പിച്ചെങ്കിലും ഇന്നലെയും രാജ്യത്തെ പ്രധാന വിമാനത്താവളങ്ങളില്‍നിന്ന് അഞ്ഞൂറിലധികം സര്‍വീസുകള്‍ റദ്ദാക്കപ്പെട്ടു. പ്രതിസന്ധി തുടങ്ങിയതു മുതലുള്ള ഏഴുദിവസം വരെ 5.5 ലക്ഷം ഇന്‍ഡിഗോ ടിക്കറ്റുകളാണ് റദ്ദ് ചെയ്യപ്പെട്ടത്. റദ്ദാക്കലുകള്‍ ബാധിച്ച യാത്രക്കാര്‍ക്ക് ഇതുവരെ റീഫണ്ട് ഇനത്തില്‍ 827 കോടി രൂപ നല്‍കിയതായി കേന്ദ്ര വ്യോമയാന മന്ത്രാലയം അറിയിച്ചു. ഇന്‍ഡിഗോ വിമാന സര്‍വീസ് കൂട്ടത്തോടെ റദ്ദാക്കിയതില്‍ ടിക്കറ്റ് റീഫണ്ട് നല്‍കിയതിന്റെ കണക്ക് ഇന്നലെ വ്യോമയാന മന്ത്രാലയം പുറത്തുവിട്ടിരുന്നു. ഡിസംബര്‍ ഒന്നു മുതല്‍ ഏഴു വരെയുള്ള 5,86,705 ബുക്കിങ്ങുകളുടെ തുകയായി 569.65 കോടി രൂപയാണ് ഏറ്റവും ഒടുവിലായി തിരിച്ചു…
Read More » -
മനുഷ്യാവകാശ, രാഷ്ട്രീയ പ്രവര്‍ത്തകരെ നിരീക്ഷിക്കാന്‍ ഇസ്രയേലി ചാര സോഫ്റ്റ്‌വേര്‍ പാകിസ്താന്‍ ഉപയോഗിക്കുന്നെന്ന് റിപ്പോര്‍ട്ട്; ‘ദി ഇന്റലക്‌സ ലീക്ക്’ റിപ്പോര്‍ട്ടില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍; ആപ്പിളിന്റെ ഏറ്റവും പുതിയ ഫോണില്‍ പോലും ‘പ്രഡേറ്റര്‍’ സോഫ്റ്റ്‌വേര്‍ നുഴഞ്ഞു കയറി; പെഗാസസിനു ശേഷം വന്‍ വെളിപ്പെടുത്തലുമായി ആംനസ്റ്റി ഇന്റര്‍നാഷണല്‍
ന്യൂഡല്‍ഹി: അമേരിക്ക നിരോധിച്ച ഇസ്രേയേലി ചാര സോഫ്റ്റ്‌വേര്‍ മനുഷ്യാവകാശ പ്രവര്‍ത്തരെയും അഭിഭാഷകരെയും നിരീക്ഷിക്കാന്‍ വ്യാപകമായി പാകിസ്താന്‍ ഉപയോഗിക്കുന്നെന്നു റിപ്പോര്‍ട്ട്. പിഴയില്‍നിന്നും നിയമ നടപടികളില്‍നിന്നും രക്ഷപ്പെടുന്നതിനു യുഎഇ ആസ്ഥാനമാക്കിയാണ് നിരീക്ഷണ സംവിധാനം ഉപയോഗിക്കുന്നതെന്നും മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്റര്‍നാഷണലിന്റെ അന്വേഷണത്തില്‍ കണ്ടെത്തി. ‘ദി ഇന്റലക്‌സ ലീക്‌സ്’ എന്ന പേരില്‍ കഴിഞ്ഞവര്‍ഷം ആരംഭിച്ച അന്വേഷണത്തിലെ കണ്ടെത്തലുകളാണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. നേരത്തേ, ഇന്ത്യയില്‍ പെഗാസസ് ചാര സോഫ്റ്റ്‌വേറുകള്‍ ഉപയോഗിച്ചെന്ന കണ്ടെത്തല്‍ നടത്തിയതും ആംനസ്റ്റി ഇന്റര്‍നാഷണലാണ്. പാകിസ്താനിലെ ഭരണകൂടം ഇസ്രയേല്‍ ചാരസോഫ്റ്റ്‌വേര്‍ കമ്പനിയായ ഇന്റലക്‌സയുടെ ‘പ്രഡേറ്റര്‍’ എന്ന സോഫറ്റ്‌വേറാണ് ഉപയോഗിക്കുന്നത്. ഇന്നു ലോകത്തു ലഭ്യമായതില്‍ ഏറ്റവും തീവ്രതയേറിയ ചാരസോഫറ്റ്‌വേറായിട്ടാണ് ഇതു കണക്കാക്കുന്നത്. ആന്‍ഡ്രോയിഡിലും ആപ്പിളിന്റെ ഏറ്റവും പുതിയ പതിപ്പായ ഫോണുകളില്‍ പോലും ഇതിനു നുഴഞ്ഞു കയറാന്‍ കഴിയും. ഫോണിലെ എല്ലാ വിവരങ്ങളും ചോര്‍ത്തുന്നതിനൊപ്പം ഫോണ്‍കോളുകള്‍ നിരീക്ഷിക്കാം. ഫോണിന്റെ മൈക്രോഫോണ്‍, കാമറ മറ്റു സംവിധാനങ്ങള്‍ എന്നിവയെല്ലാം ദൂരസ്ഥലത്തിരുന്നു പ്രവര്‍ത്തിപ്പിക്കാനും കഴിയും. 2018 മുതല്‍ 2025 വരെ കമ്പനിയില്‍നിന്നു ചോര്‍ന്ന…
Read More » -
‘ഇസ്രയേല്‍ സൈന്യം പൂര്‍ണമായി പിന്‍മാറാതെ ഗാസയില്‍ വെടിനിര്‍ത്തലുണ്ടെന്ന് പറയാന്‍ കഴിയില്ല, ചര്‍ച്ചകള്‍ നിര്‍ണായക ഘട്ടത്തില്‍’; ഗാസ കരാര്‍ പ്രതിസന്ധിയിലെന്ന സൂചനയുമായി ഖത്തര്‍ പ്രധാനമന്ത്രി; അടുത്തയാഴ്ച രണ്ടാം ഘട്ടത്തിലേക്കു കടക്കുമെന്ന് അമേരിക്ക; ഹമാസിനും നിര്‍ണായകം
ദോഹ: ഗാസയിലെ ഇപ്പോഴത്തെ സ്ഥിതി വെടിനിര്‍ത്തലായി പരിഗണിക്കാന്‍ കഴിയില്ലെന്നും ഇസ്രയേലി സൈന്യം പൂര്‍ണമായും പിന്‍മാറണമെന്നും ഖത്തര്‍ പ്രധാനമന്ത്രി മുഹമ്മദ് ബിന്‍ അബ്ദുള്‍റഹ്‌മാന്‍ അല്‍താനി. അമേരിക്കയുടെ നേതൃത്വത്തിലുള്ള ഗാസ കരാര്‍ നിര്‍ണായക ഘട്ടത്തിലാണ്. അക്രമങ്ങള്‍ കുറഞ്ഞിട്ടുണ്ട്. എന്നാല്‍, ശനിയാഴ്ച മാത്രം പത്തുപേര്‍ കൊല്ലപ്പെട്ടെന്നും അല്‍-താനി പഞ്ഞു. തുര്‍ക്കി വിദേശകാര്യ മന്ത്രി ഹാക്കന്‍ ഫിദാന്‍ അടക്കമുള്ളവര്‍ ഉള്‍പ്പെട്ട ദോഹ ഫോറം പാനല്‍ ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അല്‍-താനി. ഇപ്പോള്‍ ചര്‍ച്ചകള്‍ നിലച്ചിട്ടുണ്ട്. ഇപ്പോള്‍ ഗാസയില്‍ വെടിനിര്‍ത്തലെന്നു പറയാന്‍ കഴിയില്ല. ജനങ്ങള്‍ക്ക് സ്വതന്ത്രമായി സഞ്ചരിക്കാന്‍ കഴിയണം. അതല്ല ഇപ്പോഴത്തെ സ്ഥിതിയെന്നും അല്‍താനി കൂട്ടിച്ചേര്‍ത്തു. എന്നാല്‍, ഒക്‌ടോബര്‍ പത്തിനു വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതിനു പിന്നാലെ ഇസ്രയേല്‍ സൈന്യം കരാറില്‍ പറഞ്ഞ മേഖലയിലേക്കു പിന്‍മാറിയിരുന്നു. ഗാസയെ കിഴക്കന്‍-പടിഞ്ഞാറന്‍ മേഖലകളാക്കി വിഭജിക്കുന്നയിടമാണിത്. 20 ബന്ദികളെയും മരിച്ചവരുടെ മൃതദേഹങ്ങളും വിട്ടു നല്‍കിയെങ്കിലും ഇപ്പോഴും കൊല്ലപ്പെട്ട പോലീസ് ഉദേ്യാഗസ്ഥന്റെ മൃതദേഹം കൈമാറിയിട്ടില്ല. ഈ ആഴ്ച റഫ അതിര്‍ത്തി തുറന്ന ഇസ്രമേല്‍, പലസ്തീനികള്‍ക്ക് ഗാസയില്‍നിന്നു പുറത്തേക്കു പോകാനുള്ള…
Read More » -
കോലിയും രോഹിത്തുമല്ല; 2025ല്‍ ഇന്ത്യക്കാര്‍ ഏറ്റവും കൂടുതല്‍ ഇന്റര്‍നെറ്റില്‍ തിരഞ്ഞത് ഈ 14 വയസുകാരനെ; സൂപ്പര്‍ താരങ്ങളും ഏറെപ്പിന്നില്‍; ഗൂഗിളിന്റെ ‘ഇയര്‍ ഇന്‍ സര്‍ച്ച് 2025’ കണക്കുകള്‍ ഇതാ; ഐപിഎല്ലില്‍നിന്ന് റൈസിംഗ് സ്റ്റാര്‍ ഏഷ്യ കപ്പ്‌വരെ
ബംഗളുരു: 2025ല്‍ ഗൂഗിളില്‍ ഏറ്റവും കൂടുതല്‍ തിരഞ്ഞ വ്യക്തികളില്‍ ഇന്ത്യയില്‍നിന്ന് ഒന്നാമതെത്തി 14 വയസുകാരന്‍ ക്രിക്കറ്റ് താരം വൈഭവ് സൂര്യവംശി. വിരാട് കോലിയും, രോഹിത് ശര്‍മയും ഉള്‍പ്പടെയുള്ള സൂപ്പര്‍ താരങ്ങളെ പിന്നിലാക്കിയാണ് ഐപിഎലില്‍ രാജസ്ഥാന്‍ റോയല്‍സിനായി കളിക്കുന്ന വൈഭവ് ഒന്നാം സ്ഥാനം സ്വന്തമാക്കിയത്. ഇന്ത്യന്‍ യുവതാരങ്ങളായ പ്രിയന്‍ഷ് ആര്യയും അഭിഷേക് ശര്‍മയുമാണു രണ്ടും മൂന്നും സ്ഥാനങ്ങളില്‍. ഗൂഗിളിന്റെ ‘ഇയര്‍ ഇന്‍ സര്‍ച്ച് 2025’ വ്യക്തിഗത വിഭാഗത്തില്‍ ലോകത്താകെ കൂടുതല്‍ തിരഞ്ഞ ആളുകളില്‍ ആറാമതെത്താനും വൈഭവിനു സാധിച്ചു. കഴിഞ്ഞ ഐപിഎല്‍ മെഗാലേലത്തില്‍ 1.1 കോടി രൂപയ്ക്ക് രാജസ്ഥാന്‍ റോയല്‍സിലെത്തിയ വൈഭവ്, ഏഴു മത്സരങ്ങളില്‍ 252 റണ്‍സടിച്ചു തിളങ്ങിയിരുന്നു. ഗുജറാത്തിനെതിരെ 35 പന്തില്‍ സെഞ്ചറി നേടിയ താരം, ഐപിഎലിലെ രണ്ടാമത്തെ വേഗമേറിയ സെഞ്ചറിയെന്ന നേട്ടവും സ്വന്തമാക്കി. ഈ വര്‍ഷം നടന്ന അണ്ടര്‍ 19 ഇന്ത്യന്‍ ടീമിന്റെ ഇംഗ്ലണ്ട് പര്യടനത്തില്‍ ഈ വിഭാഗത്തിലെ വേഗതയേറിയ സെഞ്ചുറിയും വൈഭവ് നേടി. 52 പന്തുകളില്‍ വൈഭവ് 100 പിന്നിട്ടു.…
Read More » -
ഭാര്യയെ പാകിസ്താനില്‍ ഉപേക്ഷിച്ച് ശേഷം ഭര്‍ത്താവ് ഇന്ത്യയില്‍ രണ്ടാംകെട്ടിനൊരുങ്ങുന്നെന്ന് യുവതി ; വിവാഹം തടയാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സഹായം തേടി; നീതിതേടി വീഡിയോ അഭ്യര്‍ത്ഥന
കറാച്ചി: ഭര്‍ത്താവ് രണ്ടാം വിവാഹം കഴിക്കാനൊരുങ്ങുന്നത് തടയാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഇടപെടല്‍ തേടി യുവതി. ഭര്‍ത്തവ് തന്നെ പാക്കിസ്ഥാനില്‍ ഉപേക്ഷിച്ച ശേഷം ഇന്ത്യയില്‍ നിന്നും രണ്ടാമത് വിവാഹം കഴിക്കാന്‍ ഒരുങ്ങുന്നുവെന്ന് ആരോപിച്ച് നികിത എന്ന യുവതിയാണ് രംഗത്ത് വന്നിരിക്കുന്നത്. തനിക്കു നീതി ലഭിക്കണമെന്ന് യുവതി പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. പാക്കിസ്ഥാന്‍ വംശജനായ വിക്രം നാഗ്‌ദേവിനെ 2020 ജനുവരി 26ന് കറാച്ചിയില്‍ വച്ച് ഹൈന്ദവാചാരപ്രകാരം വിവാഹം കഴിച്ചതായി നികിത പറയുന്നു. ഒരു മാസം കഴിഞ്ഞ് വിക്രം നികിതയെ ഇന്ത്യയിലേക്ക് കൊണ്ടുവന്നു. തുടര്‍ന്ന് ഭര്‍തൃവീട്ടില്‍ തിരിച്ചെത്തി യപ്പോള്‍ അവരുടെ പെരുമാറ്റം പൂര്‍ണമായും മാറിയിരുന്നു. ഭര്‍ത്താവിനു മറ്റൊരു ബന്ധമു ണ്ടെന്നു ഞാന്‍ മനസ്സിലാക്കി. ഇക്കാര്യം ഭര്‍ത്തൃപിതാവിനോട് പരാതിയായി പറഞ്ഞപ്പോള്‍ ആണ്‍കുട്ടികള്‍ക്ക് അവിഹിത ബന്ധങ്ങള്‍ ഉണ്ടാകുമെന്നും ഒന്നും ചെയ്യാന്‍ കഴിയില്ലെന്നുമാണ് അവര്‍ നല്‍കിയ മറുപടി യെന്നും യുവതി പറഞ്ഞു. ലോക്ക്ഡൗണ്‍ സമയത്ത് പാക്കിസ്ഥാനിലേക്കു മടങ്ങാന്‍ വിക്രം നിര്‍ബന്ധിച്ചെന്നും ഇപ്പോള്‍ ഇന്ത്യയിലേക്കു പ്രവേശനം നിഷേധിക്കുകയാണെന്നും നികിത ആരോപിച്ചു. വിവാഹത്തിനു തൊട്ടുപിന്നാലെ…
Read More » -
ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ഏകദിന പരമ്പര സ്വന്തമാക്കി ഇന്ത്യ; ഒമ്പതു വിക്കറ്റിന്റെ കൂറ്റന്‍ ജയം; വീണ്ടും കോലിയും രോഹിത്തും
വിശാഖപട്ടണം: ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പര സ്വന്തമാക്കി ഇന്ത്യ. മൂന്നാമത്തെയും അവസാനത്തെയും ഏകദിനത്തിൽ ഇന്ത്യക്ക് ഒൻപത് വിക്കറ്റിന്റെ കൂറ്റൻ ജയം. ടോസ് നേടിയ ഇന്ത്യ ദക്ഷിണാഫ്രിക്കയെ ബാറ്റിങിന് അയക്കുകയായിരുന്നു. സെഞ്ച്വറി നേടിയ(89 പന്തിൽ 106) ക്വിന്റൻ ഡി കോക്കിന്റെ കരുത്തിലാണ് സന്ദർശകർ ഭേദപ്പെട്ട സ്‌കോർ പടുത്തുയർത്തിയത്. ഇന്ത്യക്കായി കുൽദീപ് യാദവും പ്രസിദ് കൃഷ്ണയും നാല് വിക്കറ്റ് വീഴ്ത്തി. 21 മത്സരങ്ങൾക്കിടെയാണ് ഏകദിനത്തിൽ ഇന്ത്യക്ക് ആദ്യമായി ടോസ് ലഭിക്കുന്നത്. ഇന്ത്യക്കായി യശസ്വി ജയ്സ്വാൾ തന്റെ കന്നി സെഞ്ച്വറി കുറിച്ചു (111 പന്തിൽ നിന്ന് 100). 45 പന്തിൽ നിന്ന് 65 റൺ വിരാട് കോഹ്ലിയും 73 പന്തിൽ നിന്ന് 75 റൺസുമായി രോഹിത് ശർമയും തിളങ്ങി. ആദ്യം ബാറ്റിങിനിറങ്ങിയ ദക്ഷിണാഫ്രിക്കക്ക് ആദ്യ ഓവറിൽ തന്നെ ഓപ്പണർ റയാൻ റിക്കിൾട്ടനെ നഷ്ടമായി. അർഷ്ദീപ് സിങിന്റെ ഓവറിൽ വിക്കറ്റ് കീപ്പർ കെഎൽ രാഹുലിന് ക്യാച്ച് നൽകിയാണ് റിക്കിൽട്ടൻ മടങ്ങിയത്. തുടർന്ന് രണ്ടാം വിക്കറ്റിൽ ഡികോക്കും ക്യാപ്റ്റൻ…
Read More » -
ഇന്‍ഡിഗോ വിമാനപ്രതിസന്ധി മറ്റു വിമാനക്കമ്പനികള്‍ മുതലാക്കുന്നു ; ആഭ്യന്തര സര്‍വീസില്‍ വരെ പത്തിരിട്ടി ടിക്കറ്റ് വര്‍ദ്ധന ; വടിയെടുത്ത് വ്യോമയാന മന്ത്രാലയം, മുന്‍ നിശ്ചയിച്ച നിരക്ക് പരിധികള്‍ ലംഘിച്ചാല്‍ നടപടിയെന്ന് മുന്നറിയിപ്പ്
ന്യൂഡല്‍ഹി: ഇന്‍ഡിഗോ വിമാനവുമായി ബന്ധപ്പെട്ട പ്രതിസന്ധിയില്‍ ഇടപെട്ട് വ്യോമയാന മന്ത്രാലയം. രാജ്യവാപകമായി സര്‍വീസ് റദ്ദാക്കുന്നതിനിടെ യാത്രക്കാര്‍ക്ക് രണ്ട് ദിവസത്തിനുള്ളില്‍ ടിക്കറ്റ് നിരക്ക് തിരികെ നല്‍കണമെന്നും പണം തിരികെ നല്‍കാന്‍ വൈകിയാല്‍ കര്‍ശന നടപടിയെന്നും വ്യോമയാന മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. മുന്‍നിശ്ചയിച്ച നിരക്ക് പരിധികള്‍ കര്‍ശനമായി പാലിക്കണമെന്നും നിര്‍ദേശം നല്‍കി. നിര്‍ദേശിച്ച മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തിയാല്‍ നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പും നല്‍കി. സ്ഥിതി നിയന്ത്രണത്തില്‍ വരുന്നതുവരെ നിര്‍ദേശം പാലിക്കണം. വിമാനക്കമ്പനികളുടെ യാത്രാ നിരക്കുകള്‍ നിരീക്ഷിക്കുന്നതായും മന്ത്രാലയം അറിയിച്ചു. അതേസമയം ഇന്‍ഡിഗോ വിമാന പ്രതിസന്ധിയില്‍ വ്യോമയാന മന്ത്രാലയം അന്വേഷണം ആരംഭിച്ചു. നാലംഗ സമിതി ഇന്‍ഡിഗോ ഉദ്യോഗസ്ഥരെ വിളിച്ച് വരുത്തി വിശദീകരണം തേടും. ഈ മാസം 15ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ചട്ടങ്ങള്‍ നടപ്പാക്കാന്‍ മതിയായ സമയം ലഭിച്ചിട്ടും കമ്പനിയുടെ ഭാഗത്ത് ഗുരുതര വീഴ്ച ഉണ്ടായതായി പ്രാഥമിക റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. നിലവിലുള്ള നിരക്ക് പരിധികള്‍ കര്‍ശനമായി പാലിക്കണമെന്നും ചില വിമാനക്കമ്പനികള്‍ അസാധാരണമായ രീതിയില്‍ ഉയര്‍ന്ന നിരക്ക് ഈടാക്കുന്നത്…
Read More » -
കഴിഞ്ഞയാഴ്ച തിരുച്ചി വേലുസാമിയുമായി കൂടിക്കാഴ്ച, ഈ ആഴ്ച രാഹുലിന്റെ സുഹൃത്ത് പ്രവീണ്‍ ചക്രവര്‍ത്തിയുമായും കൂടിക്കാഴ്ച ; വിജയ് യും ടിവികെയും കോണ്‍ഗ്രസിലേക്കോ?
ചെന്നൈ: ടിവികെ നേതാവ് വിജയ് കോണ്‍ഗ്രസുമായി സഖ്യത്തിനൊരുങ്ങുന്നതായി അഭ്യൂഹം. ഇക്കാര്യത്തില്‍ ടിവികെ ഔദ്യോഗിക വിശദീകരണമൊന്നും നടത്തിയിട്ടില്ലെങ്കിലും രാഹുല്‍ഗാന്ധിയുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരിക്കുന്നതാണ് ഈ അഭ്യൂഹങ്ങള്‍ക്ക് കാരണമായി മാറിയിരിക്കുന്നത്. വിജയ് യും പിതാവും കോണ്‍ഗ്രസ് നേതാവ് പ്രവീണ്‍ ചക്രവര്‍ത്തിയുമായി കൂടിക്കാഴ്ച്ച നടത്തിയതായി വിവരമുണ്ട്. വിജയ്യുടെ ചെന്നൈ പട്ടിണമ്പാക്കത്തെ വസതിയിലായിരുന്നു കൂടിക്കാഴ്ച്ച. രാഹുല്‍ ഗാന്ധിയുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന നേതാവാണ് പ്രവീണ്‍ ചക്രവര്‍ത്തി. നേരത്തേ തിരുച്ചിറപ്പള്ളിയില്‍ കോണ്‍ഗ്രസ് വക്താവും മുതിര്‍ന്ന നേതാവുമായ തിരുച്ചി വേലുസാമിയുമായി വിജയ്യുടെ പിതാവ് കൂടിക്കാഴ്ച്ച നടത്തിയിരുന്നു. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ സഖ്യം രൂപീകരിക്കാനുള്ള സാധ്യത തേടിയാണ് വിജയ് എത്തിയതെന്ന് റിപ്പോര്‍ട്ടുകളുണ്ട്. തിരുച്ചി വേലുസാമിയുമായി സ്വകാര്യ ചടങ്ങിന് ശേഷം ഇരുവരും കാറില്‍ നാല് മണിക്കൂറോളം ചര്‍ച്ച നടത്തിയെന്നാണ് വിവരം. എന്നാല്‍ പുറത്തുവരുന്ന വിവരങ്ങളെ കുറിച്ച് പ്രതികരിക്കാന്‍ ടിവികെ തയ്യാറായിട്ടില്ല. നിയമസഭാ തെരഞ്ഞെടുപ്പിലെ സീറ്റ് സംബന്ധിച്ച് കോണ്‍ഗ്രസ് സമിതി കഴിഞ്ഞ ദിവസം ഡിഎംകെ അധ്യക്ഷന്‍ എം കെ സ്റ്റാലിനുമായി…
Read More »

