India
-
ട്രംപ് കടിച്ചാല്‍ കഞ്ഞികുടി തന്നെ മുട്ടുമോ? പിഴത്തീരുവ ഇന്ത്യയെ ബാധിച്ചു തുടങ്ങി, രൂപ റെക്കോഡ് ഇടിവില്‍, കയറ്റുമതിയില്‍ കുറവ് 22%
മുംബൈ: യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ 50 ശതമാനം തീരുവ ഇന്ത്യയില്‍നിന്ന് അമേരിക്കയിലേക്കുള്ള കയറ്റുമതിയെ ബാധിച്ചുതുടങ്ങിയതായി ഗ്ലോബല്‍ ട്രേഡ് ആന്‍ഡ് റിസര്‍ച്ച് ഇനിഷ്യേറ്റീവിന്റെ(ജിടിആര്‍ഐ) റിപ്പോര്‍ട്ട്. 2025 മേയിനെ അപേക്ഷിച്ച് യുഎസിലേക്കുള്ള ചരക്കു കയറ്റുമതിയില്‍ 22.2 ശതമാനം കുറവുണ്ടായതായാണ് റിപ്പോര്‍ട്ട്. മേയില്‍ 880 കോടി ഡോളര്‍ ആയിരുന്നു കയറ്റുമതിയെങ്കില്‍ ഓഗസ്റ്റിലിത് 690 കോടി ഡോളറായി. തീരുവ ബാധകമായിട്ടില്ലാത്ത സ്മാര്‍ട്ട്‌ഫോണ്‍ കയറ്റുമതിയിലും ആഘാതം പ്രകടമായിട്ടുണ്ട്. തീരുവ ഉയര്‍ത്തുമെന്ന സൂചന ഉണ്ടായിരുന്നതിനാല്‍ അതിനുമുന്പ് വന്‍തോതില്‍ ഫോണ്‍ കയറ്റുമതി ചെയ്തിരുന്നു. അതേസമയം, ഡോളറുമായുള്ള വിനിമയത്തില്‍ രൂപയുടെ മൂല്യത്തകര്‍ച്ച തുടരുന്നു. ചൊവ്വാഴ്ച ഡോളറിനെതിരേ രൂപ എക്കാലത്തെയും താഴ്ന്നനിലയിലെത്തി. എച്ച്-1ബി വിസയ്ക്ക് ഫീസ് കുത്തനെ ഉയര്‍ത്തിയതാണ് തിരിച്ചടിയായത്. രാവിലെ 88.41 രൂപയിലായിരുന്നു വ്യാപാരം തുടങ്ങിയത്. വ്യാപാരത്തിനിടെ ഡോളറൊന്നിന് 88.82 രൂപയിലേക്ക് വീണു. ഒടുവില്‍ 88.75 രൂപയില്‍ വ്യാപാരം നിര്‍ത്തി. 88.45 രൂപയായിരുന്നു മുന്‍പ് രേഖപ്പെടുത്തിയ ഏറ്റവുംകുറഞ്ഞ നിലവാരം.
Read More » -
ലേഡീസ് ഒണ്‍ലി! വെടിവച്ചിട്ടതും എടുത്തുകൊണ്ടു പോയതും പെണ്‍പട; വനിതകള്‍ മാത്രമടങ്ങിയ ഏറ്റുമുട്ടല്‍ ടീമുമായി യു.പി പോലീസ്
ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ പ്രതികളെ ഏറ്റുമുട്ടലിലൂടെ പിടികൂടുന്നത് ഒരു വാര്‍ത്തയല്ല. എന്നാല്‍ ഇപ്പോള്‍ ഏറ്റുമുട്ടലിലൂടെ പ്രതിയെ പിടികൂടിയത് വാര്‍ത്തകളില്‍ നിറയുകയാണ്. പ്രതിയ്ക്കെതിരെ വെടിയുര്‍ത്തിക്കുന്ന നിലയിലേയ്ക്ക് ആ ഏറ്റുമുട്ടല്‍ മാറുകയും ചെയ്തിരുന്നു. ഒരു സംഘം വനിതാ പൊലീസ് ഉദ്യോഗസ്ഥരാണ് ഇത്തവണ ഏറ്റുമുട്ടലിലൂടെ പ്രതിയെ പിടികൂടിയിരിക്കുന്നത്. ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ തിങ്കളാഴ്ച രാത്രിയാണ് സംഭവം. സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഏറ്റുമുട്ടലിനും വെടിവയ്പ്പിനും ശേഷം വനിതാ പൊലീസ് ഉദ്യോഗസ്ഥര്‍ മാത്രം അടങ്ങുന്ന ഒരു സംഘം കുറ്റവാളിയെ അറസ്റ്റ് ചെയ്യുന്നത്. പതിവ് രാത്രി പരിശോധനയ്ക്കിടെ ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നാണ് പൊലീസ് സംഘം പ്രതിയെ പിടികൂടിയത്. എസ്എച്ച്ഒ മഹിളാ താന, റിതു ത്യാഗി, രണ്ട് വനിതാ സബ് ഇന്‍സ്പെക്ടര്‍മാരായ വിനീത യാദവ്, ഭുവനേശ്വരി സിംഗ് എന്നിവരുടെ നേതൃത്വത്തില്‍ നടന്ന ജിതേന്ദ്രയെ പിടികൂടി. വനിതാ സബ് ഇന്‍സ്പെക്ടര്‍മാരായ മമത കുമാരി, നീതു സിംഗ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. വിജയ് നഗറിലെ സെക്ടര്‍-9ല്‍ താമസിക്കുന്ന ജിതേന്ദ്രയെയാണ് സംഘം പിടികൂടിയത്. ജിതേന്ദ്ര പത്തിലധികം മോഷണ, കവര്‍ച്ച…
Read More » -
കിടപ്പറയിലെ കടമകള്‍ നിറവേറ്റുന്നില്ലന്ന്; 2 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഭാര്യ; കൗണ്ടര്‍ കേസ് നല്‍കി ഭര്‍ത്താവ്
ബെംഗളൂരു: ലൈംഗിക ശേഷിയില്ലെന്ന് ആരോപിച്ച കോടികള്‍ ആവശ്യപ്പെട്ട ഭാര്യയ്ക്ക് എതിരേ പരാതി നല്‍കി ഭര്‍ത്താവ്. ബെംഗളൂരുവിലാണ് സംഭവം. ഗോവിന്ദരാജ് നഗറില്‍ താമസിക്കുന്ന 35-കാരനാണ് പരാതിക്കാരന്‍. കഴിഞ്ഞ മെയിലായിരുന്നു ഇവരുടെ വിവാഹം. വിവാഹശേഷം ഭര്‍ത്താവും ഭാര്യയും ബെംഗളൂരുവിലെ രാജാജി നഗറിലാണ് താമസിച്ചിരുന്നത്. വിവാഹത്തിന് മൂന്ന് മാസത്തിന് ശേഷവും ഇവര്‍ ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടില്ല. ഭാര്യയുടെ നിര്‍ബന്ധപ്രകാരം ലൈംഗിക പരിശോധനയ്ക്ക് വിധേയനായി. ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാന്‍ തനിക്ക് കഴിയുമെന്നും യാതൊരു ശാരീരിക പ്രശ്നങ്ങളുമില്ലെന്നും ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചതായി ഇയാള്‍ പരാതിയില്‍ പറയുന്നു. മാനസിക സമ്മര്‍ദ്ദം കാരണമുള്ള വിമുഖതയാകാം ഇതിന് കാരണമെന്നും ക്ഷമയോടെ കാത്തിരിക്കണമെന്നും ഡോക്ടര്‍മാര്‍ ഭാര്യയെ ഉപദേശിച്ചതായും അദ്ദേഹം അവകാശപ്പെട്ടു. എന്നാല്‍, ദാമ്പത്യപരമായ കടമകള്‍ നിറവേറ്റുന്നതില്‍ പരാജയപ്പെട്ടുവെന്ന് ആരോപിച്ച് നഷ്ടപരിഹാരമായി 2 കോടി രൂപ ഭാര്യ ആവശ്യപ്പെടാന്‍ തുടങ്ങിയതോടെ തര്‍ക്കം വഷളായി. ഓഗസ്റ്റ് മാസത്തില്‍ തന്റെ വീട്ടില്‍ ഭാര്യയും ബന്ധുക്കളും അതിക്രമിച്ച് കയറി തന്നെയും കുടുംബാംഗങ്ങളെയും കയ്യേറ്റം ചെയ്തതായും ഇയാള്‍ പരാതിയില്‍ ആരോപിക്കുന്നു. ഇയാളുടെ പരാതിയുടെ അടിസ്ഥാനത്തില്‍,…
Read More » -
ജഡ്ജിമാരുടെയും ജീവനക്കാരുടെയും ശമ്പളം അടക്കം മുടങ്ങും; രാജ്യാന്തര ക്രിമിനല്‍ കോടതിക്കെതിരേ ഉപരോധത്തിന് അമേരിക്ക; പ്രവര്‍ത്തനം അടിമുടി പ്രതിസന്ധിയിലാകും; ഇസ്രായേലിനെതിരായ യുദ്ധക്കുറ്റങ്ങളുടെ പേരില്‍ പ്രതികാര നടപടി; ദേശീയ താത്പര്യത്തിന് ഭീഷണിയെന്നു മാര്‍ക്കോ റൂബിയോ
വാഷിംഗ്ടണ്‍: ഇസ്രായേലിനെതിരായ യുദ്ധക്കുറ്റങ്ങള്‍ അന്വേഷിക്കുന്നതിന്റെ പ്രതികാരമായി രാജ്യാന്തര ക്രിമിനല്‍ കോടതിക്ക് ഉപരോധമേര്‍പ്പെടുത്താന്‍ അമേരിക്ക. കോടതിയുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍തന്നെ അപകടത്തിലാക്കുന്ന നീക്കമാണിതെന്നു വിലയിരുത്തുന്നു. ഇന്റര്‍നാഷണല്‍ കോടതിയിലെ നിരവധി ജഡ്ജിമാര്‍ക്കെതിരേ യുഎസ്എ ഇപ്പോള്‍തന്നെ ചില ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതിനു പിന്നാലെയാണു നടപടി ക്രമങ്ങള്‍തന്നെ അട്ടിമറിക്കുന്ന തരത്തിലുള്ള അമേരിക്കയുടെ നീക്കമെന്നു റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. കോടതിയുടെ പേരുതന്നെ ഉള്‍പ്പെടുത്തി ഉപരോധ പട്ടികയിറക്കുമെന്നാണു വിവരമെന്ന് ആറു സോഴ്‌സുകളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. നയതന്ത്ര പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി ഇവര്‍ പേരു വെളിപ്പെടുത്തിയില്ലെങ്കിലും ‘സ്ഥാപനങ്ങള്‍ക്കുനേരെ നടപ്പാക്കുന്ന’ ഉപരോധമാണ് ഐസിസിക്കെതിരേയും ഉദ്ദേശിക്കുന്നത്. ഉപരോധത്തിന്റെ തിരിച്ചടികള്‍ എന്തൊക്കെയാകുമെന്നു വിലയിരുത്താന്‍ ജഡ്ജിമാര്‍ മീറ്റിംഗും വിളിച്ചു ചേര്‍ത്തിരുന്നു. ഇപ്പോള്‍ വിവരങ്ങള്‍ പുറത്തുപറയാന്‍ കഴിയില്ലെങ്കിലും താമസിയാതെ എല്ലാം വ്യക്തമാകുമെന്ന് അമേരിക്കന്‍ ഉദ്യോഗസ്ഥനും പറഞ്ഞു. അമേരിക്കയ്ക്കും ഇസ്രയേലിനും എതിരായ നടപടികളുടെ പേരിലാണു പണം നല്‍കുന്നതു നിര്‍ത്താന്‍ ആലോചിക്കുന്നതെന്നും എന്തൊക്കെ നിയന്ത്രണങ്ങളാണ് കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്നതെന്ന് ഇപ്പോള്‍ വ്യക്തമാക്കാന്‍ കഴിയില്ലെന്നും യുഎസ് സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് പറഞ്ഞു. ‘നിര്‍ണായകമായ…
Read More » -
ഏഴൂമാസം തീരാത്ത ഏഴു യുദ്ധങ്ങള്‍ അവസാനിപ്പിച്ചെന്ന് ട്രംപിന്റെ അവകാശവാദം ; ഇന്ത്യാ പാക് യുദ്ധം ഇതില്‍പെടുമെന്ന് വീണ്ടും ; ഒരു രാജ്യത്തെ ഒരു നേതാവും ഇടപെട്ടിട്ടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി
ഐക്യരാഷ്ട്രസഭയിലെ പ്രസംഗത്തില്‍ ഇന്ത്യ-പാക് യുദ്ധമടക്കം 7 യുദ്ധങ്ങള്‍ അവസാനിപ്പി ച്ചുവെന്ന് ട്രംപ് വീണ്ടും അവകാശപ്പെട്ടു 80-ാമത് യു.എന്‍.ജി.എ. സെഷനില്‍ സംസാരിച്ച ട്രംപ്, ‘മറ്റൊരു പ്രസിഡന്റോ നേതാവോ ഇതിന് അടുത്തെത്തില്ലെന്നും പറഞ്ഞു. ഐക്യരാഷ്ട്രസഭ പോലും ഒരു യുദ്ധങ്ങളെങ്കിലും പരിഹരിക്കാന്‍ ശ്രമിക്കുക പോലും ചെയ്തിട്ടില്ലെന്നും പറഞ്ഞു. ഇസ്രായേല്‍, ഇറാന്‍, ഇന്ത്യ, പാകിസ്ഥാന്‍, റുവാണ്ട, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, തായ്ലന്‍ഡ്, കംബോഡിയ, അര്‍മേനിയ, അസര്‍ബൈജാന്‍, ഈജിപ്ത്, എത്യോപ്യ, സെര്‍ബിയ, കൊസോവോ എന്നീ യുദ്ധങ്ങളാണ് ട്രംപിന്റെ അവകാശവാദത്തില്‍ ഉള്ളത്. ”അവ ഒരിക്ക ലും അവസാനിക്കില്ലെന്ന് അവര്‍ പറഞ്ഞു, ചിലത് 31 വര്‍ഷമായി നടന്നുകൊണ്ടി രിക്കുന്നു, ഒന്ന് 36 വര്‍ഷം പഴക്കമുള്ളതാണ്. എണ്ണമറ്റ ആയിരക്കണക്കിന് ആളുകള്‍ കൊല്ലപ്പെട്ട 7 യുദ്ധ ങ്ങള്‍ ഞാന്‍ അവസാനിപ്പിച്ചു” 80-ാമത് യു.എന്‍.ജി.എ. സെഷനില്‍ സംസാരിച്ച ട്രംപ്, കൂട്ടിച്ചേ ര്‍ത്തു. തുടര്‍ന്ന് ഐക്യരാഷ്ട്രസഭയെ അദ്ദേഹം വിമര്‍ശിച്ചു. ”ഐക്യരാഷ്ട്രസഭ ഒരു യുദ്ധങ്ങള്‍ പോലും പരിഹരിക്കാന്‍ ശ്രമിച്ചില്ല. അത് അതിന്റെ കഴിവുകള്‍ക്ക് അടുത്തെങ്ങുമെത്തുന്നില്ല. അത് വെറും…
Read More » -
ബീഹാറിന് പിന്നാലെ കേരളത്തിലും വോട്ട് അധികാര്‍ സമ്മേളനം നടത്താനൊരുങ്ങി രാഹുല്‍ഗാന്ധി ; സംസ്ഥാനത്തെ പ്രവര്‍ത്തകര്‍ക്ക് വലിയ ആവേശം നല്‍കുമെന്നാണ് നേതൃത്വം കണക്കുകൂട്ടുന്നു
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ബീഹാറിന് പിന്നാലെ കേരളത്തിലും വോട്ട് അധികാര്‍ സമ്മേളനം നടത്താനൊരുങ്ങി പ്രതിപക്ഷനേതാവ് രാഹുല്‍ഗാന്ധി. അടുത്ത മാസം സമ്മേളനം സംഘടിപ്പിക്കാനാണ് ആലോചിക്കുന്നത്. ബീഹാറില്‍ 16 ദിവസങ്ങളിലായി നടത്തിയ വോട്ട് അധികാരയാത്ര ദേശീയ ശ്രദ്ധ പിടിച്ചു പറ്റിയ സാഹചര്യത്തിലാണ് ഇതുമായി ബന്ധപ്പെട്ട പരിപാടികള്‍ മറ്റു സംസ്ഥാന ങ്ങളിലും നടത്താന്‍ എഐസിസി തീരുമാനിച്ചത്. ‘വോട്ട് ചോരി’ വിഷയത്തില്‍ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയെ പങ്കെടുപ്പിച്ചുകൊണ്ട് വോട്ട് അധികാര്‍ സമ്മേളനം നടത്താനൊ രുങ്ങുകയാണ് കെപിസിസി. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ ക്രമക്കേട് ആരോപിച്ച് രാഹുല്‍ഗാന്ധി നടത്തിയ വാര്‍ ത്താ സമ്മേളനങ്ങള്‍ പാര്‍ട്ടിക്ക് വലിയ ഊര്‍ജ്ജം നല്‍കിയെന്നാണ് സംസ്ഥാനത്തെ കോണ്‍ ഗ്രസ് വിലയിരുത്തുന്നത്. ആ രാഹുല്‍ഗാന്ധിയെ തന്നെ പങ്കെടുപ്പിച്ചുകൊണ്ട് സമ്മേളനം നടത്തിയാല്‍ അത് സംസ്ഥാനത്തെ പ്രവര്‍ത്തകര്‍ക്ക് വലിയ ആവേശം നല്‍കുമെന്നാണ് നേതൃത്വം കണക്കുകൂട്ടുന്നത്. രാഹുല്‍ ഗാന്ധിയെയും സോണിയ ഗാന്ധിയെയും പങ്കെടുപ്പിച്ചുകൊണ്ടുള്ള മറ്റു പരിപാടി കളും കെപിസിസി ആലോചിക്കുന്നുണ്ട്. വോട്ട് ചോര്‍ച്ച വിവാദം തൃശ്ശൂര്‍ ലോക്സഭാ മണ്ഡല ത്തില്‍…
Read More » -
സഞ്ജുവിന്റെ ക്യാച്ച് കത്തുന്നു; ഹസ്തദാന വിവാദത്തിനു പിന്നാലെ ഐസിസിക്കു വീണ്ടും പരാതി നല്‍കി പാകിസ്താന്‍ ക്രിക്കറ്റ് മാനേജ്‌മെന്റ്; രൂക്ഷ വിമര്‍ശനവുമായി വഖാര്‍ യൂനുസും വസീം അക്രവും
ദുബായ്: ഏഷ്യാ കപ്പില്‍ ഇന്ത്യ-പാക് മത്സരത്തില്‍ തേഡ് അംപയറുടെ തീരുമാനത്തിനെതിരേ ഐസിസിക്കു പരാതി നല്‍കി പാകിസ്താന്‍. നേരത്തേ കൈകൊടുക്കല്‍ വിവാദത്തിലും പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് ഐസിസിക്കു പരാതി നല്‍കിയിരുന്നു. ഇക്കുറി ഹര്‍ദിക് പാണ്ഡ്യയുടെ ബോളില്‍ സഞ്ജു എടുത്ത വിവാദ ക്യാച്ചിന്റെ പേരിലാണു പരാതി. വെടിക്കെട്ട് താരം ഫഖര്‍ സമാന്റെ പുറത്താകലാണ് വന്‍ വിവാദത്തിനു വഴിവച്ചത്. ഇതിനെതിരേ മുന്‍ പാക് ഇതിഹാസങ്ങളായ വഖാര്‍ യൂനിസും രൂക്ഷ വിമര്‍ശനവുമായി രംഗത്തു വരികയും ചെയ്തിതിരിക്കുകയാണ്. അംപയറുടെ തീരുമാനം ശരിയായിരുന്നുവെന്നു കരുതുന്നില്ലെന്നാണ് കമന്ററിക്കിടെ ഇരുവരും തുറന്നടിച്ചത്. ഹാര്‍ദിക് പാണ്ഡ്യയെറിഞ്ഞ പാകിസ്താന്റെ ഇന്നിങ്സിലെ മൂന്നാം ഓവറിലായിരുന്നു കളിയിലെ ഏറ്റവും വലിയ വിവാദം. വിക്കറ്റ് നഷ്ടമില്ലാതെ 17 റണ്‍സെന്ന നിലയിലാണ് പാക് ടീം ഈ ഓവര്‍ ആരംഭിച്ചത്. ഓപ്പണിങിലേക്കു പ്രൊമോഷന്‍ ലഭിച്ച ഫഖര്‍ സമാനും (ആറു ബോളില്‍ 11) സാഹിബ്സദ ഫര്‍ഫാനുമായിരുന്നു (6 ബോളില്‍ 6) ക്രീസില്‍. ഫഖറാണ് സ്ട്രൈക്ക് നേരിട്ടത്. ആദ്യത്തെ ബോളില്‍ റണ്ണൊന്നുമില്ല. അടുത്ത ബോള്‍ ഫഖര്‍ പോയിന്റ്…
Read More » -
പ്രതീക്ഷ ഫൗണ്ടേഷൻ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു, അംബിക മോഹൻ, പ്രമോദ് വെളിയനാട്, ഫാ: ഡോ അലക്സാണ്ടർ കൂടാരത്തിൽ, അർജുൻ സി വനജിനും അവാർഡുകൾ
മുംബൈ: വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവർക്കുള്ള പ്രതീക്ഷ ഫൗണ്ടേഷൻ്റെ ഈ വർഷത്തെ പുരസ്ക്കാരങ്ങൾ പ്രഖ്യാപിച്ചു. അംബിക മോഹൻ, പ്രമോദ് വെളിയനാട്, ഫാ: ഡോ അലക്സാണ്ടർ കൂടാരത്തിൽ, ഡോ: സന്ദീപ് വിജയരാഘവൻ, അർജുൻ സി വനജ്, ഗായത്രി എ, എ എം ദിവാകരൻ, രാഗിണി മോഹൻ, ഒ പ്രദീപ്, സെലിൻ സജി, ജ്യോതിഷ് നമ്പ്യാർ, അനിൽകുമാർ, രത്നാകർ മഹാലിംഗ ഷെട്ടി, എസ് വാസുദേവ്, സി എച്ച് ബാലൻ, സ്വീറ്റി ബർണാഡ്, അനൂപ് പുഷ്പാംഗദൻ എന്നിവർക്കാണ് പുരസ്ക്കാരം. ജീവൻ ഗൗരവ് പുരസ്ക്കാരത്തിന് ആദിവാസി ക്ഷേമത്തിനായി അഹോരാത്രം പ്രവർത്തിക്കുന്ന വിവേക് പണ്ഡിറ്റ്, കൗൺസിലർ, എം പി, എം എൽ എ എന്നനിലയിൽ മികച്ച പ്രവർത്തനം കാഴ്ചവെച്ച മുതിർന്ന ബി ജെ പി നേതാവ് ഗോപാൽ ഷെട്ടി, ബാംബു കോർപ്പറേഷൻ ചെയർമാൻ പാഷ പട്ടേൽ എന്നിവർ അർഹരായി. സെപ്തംബർ 28 ന് ഞായറാഴ്ച രാവിലെ പത്തരയ്ക്ക് വസായ് ശബരിഗിരി ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുന്ന ചടങ്ങിൽ പുരസ്ക്കാരങ്ങൾ വിതരണം…
Read More » -
‘വിജയ്നെക്കുറിച്ച് മിണ്ടരുത്’; നേതാക്കള്‍ക്ക് വിലക്കുമായി ഡിഎംകെ, സ്ഥിരീകരിച്ച് നേതൃത്വം
ചെന്നൈ: തമിഴക വെട്രി കഴകം നേതാവ് വിജയ്നെക്കുറിച്ച് മിണ്ടരുതെന്ന് നേതാക്കളോട് ഡിഎംകെ. മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്കാണ്, ടിവികെയെയും വിജയിനെക്കുറിച്ചും സംസാരിക്കുന്നതില്‍ നിന്ന് ഡിഎംകെ നേതൃത്വം വിലക്ക് ഏര്‍പ്പെടുത്തിയത്. ഇത്തരമൊരു വിലക്കുള്ളതായി തമിഴ്നാട് ടെക്സ്റ്റൈല്‍സ് മന്ത്രി ആര്‍ ഗാന്ധി സ്ഥിരീകരിച്ചു. ഈ മാസം 20, 21 തീയതികളിലായി ചേര്‍ന്ന ഡിഎംകെ ജില്ലാ നേതൃയോഗങ്ങള്‍ക്ക് മുന്നോടിയായാണ് പാര്‍ട്ടി ഭാരവാഹികള്‍ക്ക് വാട്സ് ആപ്പിലൂടെ വിലക്ക് സന്ദേശങ്ങള്‍ നല്‍കിയത്. യോഗങ്ങളില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍, തമിഴ്നാട് തല കുനിക്കാന്‍ ഞാന്‍ അനുവദിക്കില്ല എന്ന പ്രതിജ്ഞയും എടുത്തു. കാഞ്ചീപുരം സൗത്ത് ജില്ലാ യോഗത്തിലാണ് ടിവികെയെക്കുറിച്ച് പറയുന്നതില്‍ വിലക്കുണ്ടെന്ന് മന്ത്രി ഗാന്ധി വ്യക്തമാക്കിയത്. അവര്‍ (ടിവികെ ) നമ്മളെക്കുറിച്ച് പറയുന്നുണ്ട്. എന്നാല്‍ നമുക്ക് പ്രതികരിക്കാന്‍ വിലക്കുണ്ട്. മന്ത്രി ഗാന്ധി പറഞ്ഞു. തിരുവാരൂരില്‍ നടന്ന യോഗത്തില്‍ ഡിഎംകെ പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ എന്‍ നെഹ്റുവും വിലക്കിന്റെ കാര്യം സൂചിപ്പിച്ചു. വിജയുടെ റാലികളിലെ ജനക്കൂട്ടത്തെ മറികടക്കുക എന്ന ലക്ഷ്യത്തോടെ വലിയ തോതില്‍ പാര്‍ട്ടി പ്രവര്‍ത്തകരെയാണ്…
Read More » -
പാകിസ്താന്‍ ഇനി ഇന്ത്യക്കെതിരേ ജയിക്കണമെങ്കില്‍ അസിം മുനീറും പിസിബി ചെയര്‍മാനും ബാറ്റിംഗിന് ഇറങ്ങണം; അമ്പയറായി മുന്‍ പാക് സുപ്രീം കോടതി ജസ്റ്റിസും വരണം: തോല്‍വിക്കു പിന്നാലെ പരിഹാസവുമായി ഇമ്രാന്‍ ഖാന്‍
ഇസ്ലാമാബാദ്: ഇന്ത്യക്കെതിരായ തുടര്‍ച്ചയായ പരാജയങ്ങള്‍ക്കു പിന്നാലെ പാക് ക്രിക്കറ്റ് ടീമിനെയും സര്‍ക്കാരിനെയും പരിഹസരിച്ച് മുന്‍ ക്രിക്കറ്റ് താരം ഇമ്രാന്‍ ഖാന്‍. പാക് ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍ മൊഹ്‌സിന്‍ നഖ്‌വി, സൈനിക മേധാവി അസിം മുനീര്‍ എന്നിവരെ പരിഹസിച്ചാണ് ജയിലിലുള്ള ഇമ്രാന്‍ രംഗത്തുവന്നത്. ഇന്ത്യക്കെതിരേ പാകിസ്താനു വിജയിക്കണമെങ്കില്‍ നഖ്‌വിയെയും മുനീറിനെയും ഓപ്പണിംഗില്‍ ഇറക്കണമെന്നായിരുന്നു ഇമ്രാന്റെ പരിഹാസം. ഏറ്റവുമൊടുവില്‍ നടന്ന മത്സരത്തിലും ഇന്ത്യ മികച്ച രീതിയില്‍ പാകിസ്താനെ തോല്‍പിച്ചതോടെയാണു കടുത്ത ഭാഷയിലുള്ള പരിഹാസം. പാകിസ്താന്റെ മുന്‍ പ്രധാനമന്ത്രികൂടിയായ ഇമ്രാന്റെ സഹോദരി അലീമ ഖാന്‍ ആണ് ഇമ്രാനെ സന്ദര്‍ശിച്ചശേഷം മാധ്യമ പ്രവര്‍ത്തകരോട് അദ്ദേഹത്തിന്റെ വാക്കുകള്‍ വെളിപ്പെടുത്തിയത്. അസിം മുനീറും നഖ്‌വിയും ഓപ്പണിംഗ് ബാറ്റ്‌സ്മാന്‍മാരായി ഇറങ്ങുന്നതിനൊപ്പം മുന്‍ പാക് ചീഫ് ജസ്റ്റിസ് ക്വാസി ഫയീസ് ഇസയും മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷണര്‍ സിക്കന്ദര്‍ സുല്‍ത്താന്‍ രാജ എന്നിവര്‍ അംപയര്‍മാരായും വരണമെന്നും അവര്‍ പറഞ്ഞു. തേഡ് അംപയറായി ഇസ്ലാമാബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് സര്‍ഫറാസ് ഡോഗറും എത്തണമെന്ന അലീമ കൂട്ടിച്ചേര്‍ത്തു.…
Read More »