India

  • തര്‍ക്കത്തെ തുടര്‍ന്ന് യുവാവ് കാമുകിയുടെ വായില്‍ സ്‌ഫോടകവസ്തു കുത്തിനിറച്ച് പൊട്ടിച്ച് കൊലപ്പെടുത്തി ; മൊബൈല്‍ഫോണ്‍ പൊട്ടിത്തെറിച്ച് മരണപ്പെട്ടതായി കഥയുണ്ടാക്കാനും നോക്കി

    ബംഗലുരു: വിവാഹിതയായ 20 വയസ്സുള്ള യുവതിയെ കാമുകന്‍ വായില്‍ സ്‌ഫോടകവസ്തു കുത്തിനിറച്ച ശേഷം സ്‌ഫോടനം നടത്തി കൊലപ്പെടുത്തി. കര്‍ണാടകയിലെ മൈസൂരു ജില്ലയിലെ സാലിഗ്രാമ താലൂക്കിലെ ഭെര്യ ഗ്രാമത്തിലെ ഒരു ലോഡ്ജില്‍ വെച്ച് തിങ്കളാഴ്ചയാണ് സംഭവം നടന്നത്. ഇരുവരും തമ്മിലുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. യുവതിയുടെ മരണം മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ചത് മൂലമാണെന്ന് വരുത്തിത്തീര്‍ക്കാന്‍ പ്രതി ശ്രമിച്ചെങ്കിലും അയാളെ പിടികൂടി പോലീസിന് കൈമാറി. ഹുന്‍സൂര്‍ താലൂക്കിലെ ഗെരസനഹള്ളി സ്വദേശിനിയാണ് കൊല്ലപ്പെട്ട രക്ഷിത. കേരളത്തില്‍ ജോലി ചെയ്യുന്ന ഒരാളുമായി വിവാഹിതയായിരുന്നു ഇവര്‍. എന്നാല്‍, പെരിയപട്ടണ താലൂക്കിലെ ബെട്ടടപുര ഗ്രാമവാസിയായ സിദ്ധരാജുവുമായി പിന്നീട് പ്രണയത്തിലാകുകയും അയാള്‍ക്കൊപ്പം പോകുകയുമായിരുന്നു. ഇരുവരും ഒരു ലോഡ്ജില്‍ താമസിക്കുന്നതിനിടെ വഴക്കുണ്ടായെന്ന് പോലീസ് പറഞ്ഞു. വഴക്കിനിടെ, പ്രതി യുവതിയുടെ വായില്‍ സ്‌ഫോടകവസ്തു വെക്കുകയും, ഖനികളില്‍ ജെലാറ്റിന്‍ സ്റ്റിക്കുകള്‍ പൊട്ടിക്കാന്‍ ഉപയോഗിക്കുന്ന ട്രിഗര്‍ ഉപയോഗിച്ച് അത് പൊട്ടിക്കുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു. കുറ്റകൃത്യം നടന്ന സ്ഥലത്തുനിന്നുള്ള ഒരു വീഡിയോയില്‍, യുവതിയുടെ മൃതദേഹം ഒരു കട്ടിലില്‍ കിടക്കുന്നതായി…

    Read More »
  • ബാബ്റി മസ്ജിദ് നിര്‍മിച്ചത് ക്ഷേത്രം പൊളിച്ച്, ഹിന്ദുക്കള്‍ അവിടെ ആരാധന നടത്തിയിരുന്നു; വിവാദപ്രസ്താവന നടത്തി അയോദ്ധ്യവിധി പ്രസ്താവിച്ച മുന്‍ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്

    ന്യൂഡല്‍ഹി: ബാബറി മസ്ജിദ് പള്ളി നിര്‍മിച്ചത് നേരത്തെ ഉണ്ടായിരുന്ന നിര്‍മിതി തകര്‍ത്തു കൊണ്ടാണെന്ന് വിവാദ പ്രസ്താവനയുമായി സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്. നമ്മുടെ മുന്നില്‍ ആര്‍ക്കിയോളജിക്കല്‍ തെളിവ് ഉണ്ടാകുമ്പോള്‍ എങ്ങനെ കണ്ണട ക്കുമെന്നും ചോദിച്ചു. നിര്‍മ്മാണം തന്നെ അടിസ്ഥാനപരമായും അവഹേളനമായി രുന്നെന്നും പറഞ്ഞു. ക്ഷേത്രാവശിഷ്ടങ്ങള്‍ കണ്ടെത്തിയതായി ആര്‍ക്കിയോളജിക്കല്‍ സര്‍വ്വെ റിപ്പോര്‍ട്ട് ഉണ്ടെ ന്നാണ് ചന്ദ്രചൂഡിന്റെ പുതിയ അവകാശവാദം. ഹിന്ദുക്കള്‍ അവിടെ ആരാധന നടത്തി യിരുന്നു എന്നതിന് പുരാവസ്തു വകുപ്പിന്റെ തെളിവുകള്‍ ഉണ്ടെന്നും പറഞ്ഞു. ന്യൂസ് ലോ ണ്ട്റിക്ക് നല്‍കിയ അഭിമുഖത്തിലാണ് ചന്ദചൂഡിന്റെ വിവാദ പരാമര്‍ശം. ചരിത്രം മറന്നോ യെന്നും ചന്ദ്രചൂഡ് അഭിമുഖത്തില്‍ ചോദിക്കുന്നു. അയോദ്ധ്യാവിധി വിശ്വാസത്തി ന്റെ അടിസ്ഥാനത്തില്‍ അല്ല തെളിവുകളുടെ അടിസ്ഥാനത്തില്‍ ആണെന്നും ചന്ദ്രചൂഡ് വ്യക്ത മാക്കി. ക്ഷേത്രം പൊളിച്ചാണ് മസ്ജിദ് നിര്‍മ്മിച്ചതെന്നതിന് തെളിവില്ല എന്നായിരുന്നു സുപ്രീം കോടതി വിധി. ഈ വിധി പറഞ്ഞ അഞ്ചംഗ ഭരണഘടനാ ബെഞ്ചിലെ അംഗമായിരുന്നു ജസ്റ്റിസ് ചന്ദ്രചൂഡ്. എന്നാല്‍ ഇതില്‍…

    Read More »
  • സൂപ്പര്‍ഹിറ്റ് മൂവി ‘ത്രീ ഇഡിയറ്റ്‌സ്’ കണ്ടിട്ടുണ്ടോ? ആമീര്‍ഖാന്റെ ഫുന്‍ഷുഖ് വാങ്ഡു വിന് പ്രചോദനമായ ‘സോനം വാങ്ചുക്ക്’ ; ലഡാക്കിലെ ‘ജെന്‍സീ’ പ്രതിഷേധത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ വില്ലന്‍

    ആമിര്‍ഖാനും മാധവനും ശര്‍മ്മന്‍ജോഷിയും നായകന്മാരായി എത്തിയ ത്രി ഇഡിയറ്റ്‌സ് ആരാധകര്‍ അത്ര പെട്ടെന്ന് മറക്കാന്‍ സാധ്യതയില്ല. തമിഴില്‍ ഇത് നന്‍പന്‍ എന്ന പേരില്‍ വിജയ്‌യെ നായകനാക്കിയും സിനിമ വന്നു. സിനിമയിലെ നായകനായ ഫുന്‍ഷുഖ് വാങ്ഡു എന്ന കഥാപാത്രത്തിന് പ്രചോദനമായത് സോനം വാങ്ചുക്ക് എന്ന വിഖ്യാതനായ എഞ്ചിനീയറായിരുന്നു. 2018-ല്‍, വിദൂര പ്രദേശങ്ങളില്‍ പഠന രീതികളില്‍ വരുത്തിയ അതുല്യമായ, കൂട്ടായതും, സാമൂഹികവുമായ പരിഷ്‌കാരങ്ങള്‍ക്ക് അദ്ദേഹം രാമോണ്‍ മാഗ്‌സസെ പുരസ്‌ക്കാരത്തിന് അര്‍ഹനായി. എന്നാല്‍ അതേ വാങ്ചുക്ക് വീണ്ടും വാര്‍ത്തയില്‍ ഇടം പിടിക്കുകയാണ്. പക്ഷേ ഇത്തവണ ലഡാക്കില്‍ ജെന്‍സീ യുടെ സമരവും പ്രതിഷേധവുമായി ബന്ധപ്പെട്ടാണ് അദ്ദേഹം വീണ്ടും വാര്‍ത്തകളില്‍ നിറയുന്നത്. പ്രക്ഷോഭങ്ങള്‍ക്ക് പിന്നില്‍ വാങ്ചുക്ക് ആണെന്നാണ് ആരോപണം. ഈ പ്രക്ഷോഭങ്ങളില്‍ നാല് പേര്‍ മരിക്കുകയും നൂറോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇന്നലെ ലേയില്‍ പോലീസുമായി ഏറ്റുമുട്ടുകയും കെട്ടിടങ്ങള്‍ക്ക് തീയിടുകയും ചെയ്ത ജനക്കൂട്ടത്തെ പ്രകോപിപ്പിച്ചത് വാങ്ചുക്ക് ആണെന്ന് ആരോപണം കേന്ദ്രം ഉയര്‍ത്തിക്കഴിഞ്ഞു. കൂടാതെ, അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള ഹിമാലയന്‍ ഇന്‍സ്റ്റിറ്റ്യൂട്ട്…

    Read More »
  • ലഹരി വിമോചനകേന്ദ്രത്തില്‍ പ്രവേശിച്ചയാള്‍ക്ക് വയറുവേദന ; ശസ്ത്രക്രിയ നടത്തി പുറത്തെടുത്തത് 29 സ്റ്റീല്‍ സ്പൂണുകളും 19 ടൂത്ത് ബ്രഷുകളും രണ്ടു പേനകളും…!

    മദ്യപാനശീലത്തില്‍ നിന്നും മോചിപ്പിക്കാന്‍ നിന്നും മോചിപ്പിക്കാന്‍ ലഹരി വിമോചനകേന്ദ്രത്തില്‍ പ്രവേശിപ്പിച്ചയാള്‍ക്ക് ദേഷ്യം കയറി ലഹരി വിമോചന കേന്ദ്രത്തിലെ സ്പൂണുകളും ടൂത്ത് ബ്രഷുകളും തിന്നു തീര്‍ത്തു. ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലുള്ള ഒരു ലഹരി വിമോചന കേന്ദ്രത്തിലാണ് സംഭവം. ഒടുവില്‍ വയറുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ ശസ്ത്രക്രിയയിലൂടെ 29 സ്റ്റീല്‍ സ്പൂണുകളും, 19 ടൂത്ത് ബ്രഷുകളും, 2 പേനകളും പുറത്തെടുത്തു. ഹാപ്പൂര്‍ സ്വദേശിയായ 35-കാരനായ സച്ചിനെ വീട്ടുകാര്‍ ഹാപ്പൂരിലെ ഒരു ലഹരി വിമോചന കേന്ദ്രത്തില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തന്നെ അവിടെ ഉപേക്ഷിച്ചതിലുള്ള ദേഷ്യം കൂടാതെ, രോഗികള്‍ക്ക് നല്‍കുന്ന കുറഞ്ഞ അളവിലുള്ള ഭക്ഷണവും അയാളെ ചൊടിപ്പിച്ചു. ‘ഒരു ദിവസം മുഴുവന്‍ വളരെ കുറഞ്ഞ പച്ചക്കറികളും കുറച്ച് ചപ്പാത്തികളും മാത്രമേ ഞങ്ങള്‍ക്ക് തന്നിരുന്നുള്ളൂ. വീട്ടില്‍ നിന്ന് എന്തെങ്കിലും വന്നാല്‍, കൂടുതലും ഞങ്ങള്‍ക്ക് ലഭിക്കില്ല. ചിലപ്പോള്‍ ഒരു ദിവസം ഒരു ബിസ്‌കറ്റ് മാത്രമായിരിക്കും കിട്ടുക,’ അദ്ദേഹം പറഞ്ഞു. ഇതിലുള്ള ദേഷ്യത്തില്‍, അയാള്‍ സ്റ്റീല്‍ സ്പൂണുകള്‍ മോഷ്ടിച്ച്, ബാത്ത്‌റൂമില്‍ പോയി അവ കഷ്ണങ്ങളാക്കി…

    Read More »
  • വരന് പണിയൊന്നുമില്ലെന്ന് പറഞ്ഞ് വിവാഹത്തിന് സമ്മതിച്ചില്ല ; മകള്‍ ഇഷ്ടത്തിന് വിരുദ്ധമായി കാമുകനെ കെട്ടി ; അമ്മായിയപ്പന്റെ വീട്ടില്‍ നിന്ന് മാതാപിതാക്കള്‍ മകളെ തട്ടിക്കൊണ്ടു പോയി

    ഹൈദരാബാദ്: തങ്ങളുടെ ഇഷ്ടത്തിന് വിരുദ്ധമായി വിവാഹം കഴിച്ച മകളെ മാതാപിതാക്കള്‍ ഭര്‍ത്താവിന്റെ വീട്ടില്‍ നിന്നും തട്ടിക്കൊണ്ടുപോന്നു. ഹൈദരാബാദിലെ നര്‍സംപള്ളിയില്‍ നടന്ന സംഭവത്തിന്റെ വീഡിയോ വൈറലാണ്. മാതാപിതാക്കള്‍ക്കെതിരേ പോലീസ് കേസെടുത്തു. കീസര പോലീസ് പറയുന്നതനുസരിച്ച് ചെറുക്കന് ഒരു പണിയും ഇല്ലെന്ന് ചൂണ്ടിക്കാട്ടി മാതാപിതാക്കള്‍ ബന്ധത്തിന് അനുവദിച്ചിരുന്നില്ല. എന്നാല്‍ പെണ്‍കുട്ടിയുടെ മാതാപിതാ ക്കളുടെ എതിര്‍പ്പ് അവഗണിച്ച് ദമ്പതികള്‍ നാല് മാസം മുമ്പ് വിവാഹിതരായി. രണ്ട് കുടുംബങ്ങളും ഒരേ ജാതിയില്‍ പെട്ടവരും ബന്ധുക്കളുമാണ്. വിവാഹത്തിന് ശേഷം ദമ്പതികള്‍ ഭര്‍ത്താവിന്റെ വീട്ടില്‍ എത്തി. തൊട്ടുപിന്നാലെ വധുവിന്റെ മാതാപിതാക്കളും ബന്ധുക്കളും വരന്റെ വീട്ടില്‍ എത്തിയ തായും ഇത് തര്‍ക്കത്തിനിടയാക്കിയതായും പോലീസ് പറഞ്ഞു. സ്ത്രീയെ വീട്ടില്‍ നിന്ന് വലിച്ചിഴച്ച് കാറില്‍ കയറ്റുകയായിരുന്നെന്നും ആരോപിക്കപ്പെടുന്നു. ഭര്‍ത്താവും ബന്ധുക്ക ളും പറയുന്നത്, തങ്ങള്‍ക്ക് നേരെ മുളകുപൊടി എറിഞ്ഞുവെന്നും, സംഘര്‍ഷത്തിനിടെ തങ്ങളെ മര്‍ദ്ദിച്ചു എന്നുമാണ്. അയല്‍ക്കാര്‍ സഹായത്തിനായി ഓടിയെത്തിയെങ്കിലൂം ഇടപെട്ടില്ല. പക്ഷേ മാതാപിതാക്കള്‍ അവളെ വലിച്ചിഴച്ചുകൊണ്ടുപോകുന്നത് തുടരുന്നു.  കീസറ പോലീസ് സ്റ്റേഷനില്‍ സ്ത്രീ യുടെ…

    Read More »
  • 15 ദിവസം മാത്രം പ്രായമുള്ള ഒരു കുഞ്ഞിനെ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി ; കുഞ്ഞിന്റെ വായില്‍ ഒരു കല്ല് തിരുകിക്കയറ്റിയ ശേഷം ഫെവിക്വിക്ക് ഉപയോഗിച്ച് ഒട്ടിച്ച നിലയില്‍

    ജയ്പൂര്‍: രാജസ്ഥാനിലെ ഭില്‍വാര ജില്ലയിലെ ബിജോലിയ പ്രദേശത്തുള്ള സീതാ കാ കുണ്ഡ് ക്ഷേത്രത്തിനടുത്തുള്ള വനത്തില്‍ നിന്നും 15 ദിവസം മാത്രം പ്രായമുള്ള ഒരു കുഞ്ഞിനെ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. കുഞ്ഞിന്റെ വായില്‍ ഒരു കല്ല് തിരുകിക്കയറ്റിയ ശേഷം ഫെവിക്വിക്ക് ഉപയോഗിച്ച് ഒട്ടിച്ച നിലയിലായിരുന്നു. വനത്തിലൂടെ കന്നുകാലികളെ മേയ്ക്കാന്‍ പോയ ഒരാളാണ് കുഞ്ഞിനെ ആദ്യം കണ്ടത്. അയാള്‍ ഉടന്‍ തന്നെ പോലീസിനെ വിവരമറിയിച്ചു. തുടര്‍ന്ന് പോലീസെത്തി കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഭില്‍വാരയിലെ മണ്ഡല്‍ഗഡ് നിയമസഭാ മണ്ഡലത്തിലെ ബിജോലിയ പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം നടന്നത്. സീതാ കുണ്ഡ് ക്ഷേത്രത്തിനടുത്തുള്ള റോഡരികിലെ വനമേഖലയില്‍ നിന്നാണ് കുഞ്ഞിനെ കണ്ടെത്തിയതെന്ന് പോലീസ് അറിയിച്ചു. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയും കുട്ടിയുടെ മാതാപിതാക്കളെ കണ്ടെത്താന്‍ ശ്രമിക്കുകയും ചെയ്യുന്നുണ്ട്. സമീപത്തെ ആശുപത്രികളിലെ പ്രസവ രേഖകളും പോലീസ് പരിശോധിക്കുന്നുണ്ട്. ചൊവ്വാഴ്ച വൈകുന്നേരം, വനത്തില്‍ കന്നുകാലികളെ മേയ്ച്ചുകൊണ്ടിരുന്ന ഒരു ഇടയനാണ് കുഞ്ഞിന്റെ കരച്ചില്‍ കേട്ടത്. പാറകള്‍ക്കിടയില്‍ ഒരു നവജാതശിശു കഷ്ടപ്പെടുന്നത് കണ്ടപ്പോള്‍ അയാള്‍…

    Read More »
  • ആകാശം, ഭൂമി, വെള്ളം… ഇപ്പോള്‍ ദാ ട്രെയിനും! ട്രെയിനില്‍നിന്ന് മിസൈല്‍ പരീക്ഷണം വിജയം, 2000 കിലോമീറ്റര്‍ ദൂരപരിധി; പുതിയ നാഴികക്കല്ല് പിന്നിട്ട് ഡിആര്‍ഡിഒ

    ന്യൂഡല്‍ഹി: അഗ്‌നി പ്രൈം മധ്യദൂര മിസൈല്‍ വിജയകരമായി പരീക്ഷിച്ചു. ട്രെയിനില്‍ നിന്നാണ് മിസൈല്‍ പരീക്ഷിച്ചത്. റെയില്‍ അധിഷ്ഠിത മൊബൈല്‍ ലോഞ്ചര്‍ സിസ്റ്റത്തില്‍ നിന്നാണ് മിസൈലിന്റെ പരീക്ഷണം നടത്തിയത്. ദേശീയ റെയില്‍വേ ശൃംഖലയുമായി സംയോജിപ്പിച്ച് പ്രത്യേകം രൂപകല്‍പ്പന ചെയ്ത ഒരു പ്ലാറ്റ്‌ഫോം ഉപയോഗിച്ച് ഇത്തരമൊരു വിക്ഷേപണം നടത്തുന്നത് ഇതാദ്യമായാണ്. മിസൈല്‍ പരീക്ഷണം വിജയകരമെന്ന് എക്സിലെ പ്രസ്താവനയിലൂടെ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് സ്ഥിരീകരിച്ചു. ഇന്ത്യയുടെ വളര്‍ന്നുവരുന്ന തന്ത്രപരമായ പ്രതിരോധ ശേഷി പ്രകടമാക്കുന്ന ‘ഇത്തരത്തിലുള്ള ആദ്യത്തെ വിക്ഷേപണം’ എന്നാണ് രാജ്നാഥ് സിങ് ഇതിനെ വിശേഷിപ്പിച്ചത്. അഗ്‌നി പ്രൈം മധ്യദൂര മിസൈലിന്റെ വിജയകരമായ പരീക്ഷണത്തിന് ഡിആര്‍ഡിഒ, സ്ട്രാറ്റജിക് ഫോഴ്‌സ് കമാന്‍ഡ് (എസ്എഫ്‌സി), സായുധ സേന എന്നിവയെ രാജ്നാഥ് സിങ് അഭിനന്ദിച്ചു. അടുത്ത തലമുറ ബാലിസ്റ്റിക് മിസൈലായ അഗ്നി-പ്രൈമിന് 2,000 കിലോമീറ്റര്‍ വരെ ദൂരപരിധിയിലുള്ള ലക്ഷ്യങ്ങളെ ആക്രമിക്കാന്‍ കഴിയും.

    Read More »
  • ‘എന്റെ മുറിയിലേക്കു വരൂ, നമുക്കു വിദേശത്തേക്കു പോകാം, നീ ഒറ്റപ്പൈസ പോലും മുടക്കേണ്ടി വരില്ല’!! ‘അനുസരിച്ചില്ലെങ്കിൽ നിന്റെ മാർക്ക് കുറയും, കരിയർ തന്നെ നശിപ്പിക്കും’- സ്വാമി ചൈതന്യാനന്ദയുടെ സന്ദേശങ്ങൾ ഇങ്ങനെ, ആജ്ഞാനുവർത്തികളായി വനിതാ വാർഡൻമാരും

    ന്യൂഡൽഹി: എന്റെ മുറിയിലേക്കു വരൂ, നമുക്കു വിദേശത്തേക്കു പോകാം, നീ ഒറ്റപ്പൈസ പോലും മുടക്കേണ്ടി വരില്ല’… ‘അനുസരിച്ചില്ലെങ്കിൽ നിന്നെ തോൽപിക്കും’– ശാരദ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിലെ വിദ്യാർഥിനികൾക്ക് സ്വാമി ചൈതന്യാനന്ദ അയച്ച സന്ദേശങ്ങളിൽ ചിലതാണ് ഇത്. പലപ്പോഴും വാട്സാപ്പിലൂടെയാണു സ്വാമി വിദ്യാർഥിനികളെ വിളിച്ചിരുന്നതും സന്ദേശങ്ങൾ അയച്ചിരുന്നതും. വിദ്യാർഥികളെ പ്രലോഭിപ്പിക്കാൻ ആദ്യം സാമ്പത്തിക സഹായവും വിദേശയാത്രകളും വാഗ്ദാനം ചെയ്യും. എന്നിട്ടും വഴങ്ങിയില്ലെങ്കിൽ അവസാനത്തെ തുറുപ്പുചീട്ടായ പരീക്ഷയിൽ മാർക്ക് കുറയ്ക്കുമെന്നും തോൽപിക്കുമെന്നുമുള്ള ഭീഷണിയെത്തും. വിദ്യാർഥികളെ അനുസരിപ്പിക്കാനും സ്വാമിയുടെ ഓഫറുകൾ വിശദീകരിക്കാനും ആജ്ഞാനുവർത്തികളായ വനിതാ വാർഡൻമാരുമുണ്ട്. പലപ്പോഴും ഇവരാണ് കുട്ടികളെ നേരിട്ടും ഫോണിലൂടെയും ഭീഷണിപ്പെടുത്തിയിരുന്നത്. കൂടാതെ പതിവായി രാത്രികളിൽ ചൈതന്യാനന്ദ പെൺകുട്ടികൾക്കു സന്ദേശമയയ്ക്കുകയും വിളിക്കുകയും ചെയ്തിരുന്നതായും പോലീസിന്റെ അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. അതേസമയം ഇക്കാര്യം കാണിച്ചു പരാതിപ്പെടുമെന്നു പറഞ്ഞവരെ ഹോസ്റ്റലിൽനിന്നു പുറത്താക്കുമെന്നു ഭീഷണിപ്പെടുത്തിയായിരുന്നു വാ മൂടിക്കെട്ടിയിരുന്നത്. കൂടാതെ അവരുടെ ഫോണുകൾ ബലമായി പിടിച്ചുവാങ്ങി ചാറ്റുകൾ ഡിലീറ്റ് ചെയ്തെന്നും പരാതിയിലുണ്ട്. കഴിഞ്ഞദിവസം വാർഡൻമാരെ ചോദ്യം ചെയ്ത പോലീസ് ചൈതന്യാനന്ദയുടെ…

    Read More »
  • പതിനേഴുകാരനെ തട്ടിക്കൊണ്ടുപോയി വീട്ടിൽ പാർപ്പിച്ചു, ദിവസങ്ങളോളം ലൈം​ഗിക പീഡനം, 45 കാരിക്കെതിരെ പോക്സോ കേസ്

    ചെന്നൈ: പതിനേഴുകാരനായ കോളജ് വിദ്യാർഥിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ 45-കാരിയെ പോലീസ് അറസ്റ്റുചെയ്തു. തമിഴ്‌നാട്ടിലെ കടലൂർ ജില്ലയിലാണ് സംഭവം. കടലൂരിലെ കുള്ളഞ്ചാവടി ഗ്രാമത്തിൽനിന്നുള്ള കോളേജ് വിദ്യാർഥിയെ കാണാനില്ലെന്നുപറഞ്ഞ് രക്ഷിതാക്കൾ നൽകിയ പരാതിയെത്തുടർന്നാണ് പോലീസ് നടപടി. പ്രായപൂർത്തിയായിട്ടില്ലാത്ത വിദ്യാർഥി 45 വയസ്സുള്ള സ്ത്രീക്കൊപ്പം കഴിയുകയാണെന്ന് അന്വേഷണത്തിൽ കണ്ടെത്തി. വിവാഹിതയായ സ്ത്രീ ബാലനെ പ്രലോഭിച്ച് കൂടെക്കൂട്ടി ലൈംഗികചൂഷണത്തിന് വിധേയമാക്കിയെന്ന് കണ്ടതിനെത്തുടർന്ന് പോക്സോ ചുമത്തിയാണ് അറസ്റ്റ്.

    Read More »
  • ഉല്‍സവ സീസണ്‍ ജിയോഉല്‍സവിനോടൊപ്പം ആഘോഷമാക്കാം; ഐഫോണ്‍ 16ന് ഉള്‍പ്പടെ വമ്പന്‍ ഓഫറുകള്‍

    മുംബൈ/കൊച്ചി: സന്തോഷത്തിന്റെയും ഒരുമയുടെയും ആഘോഷത്തിന്റെയും ഉല്‍സവ സീസണിലേക്ക് രാജ്യം കടന്നതോടെ വമ്പന്‍ ഓഫറുകളുമായി ജിയോ ഉല്‍സവും എത്തിയിരിക്കുകയാണ്. ആഘോഷ വേളകള്‍ കൂടുതല്‍ ആനന്ദകരമാക്കുകയെന്ന ഉദ്ദേശ്യത്തിലാണ് ജിയോമാര്‍ട്ട് സെപ്റ്റംബര്‍ 22 മുതല്‍ ജിയോഉല്‍സവ് ലോഞ്ച് ചെയ്തിരിക്കുന്നത്. അസാധാരണമായ വിലകിഴിവുമായാണ് ജിയോഉല്‍സവ് ഉപഭോക്താക്കളിലേക്ക് എത്തിയിരിക്കുന്നത്. മികച്ച ഉല്‍പ്പന്നനിര, ഹിഡന്‍ ചാര്‍ജുകളില്ലാതെ വീട്ടുപടിക്കലേക്ക് ഉല്‍പ്പന്നങ്ങള്‍ എത്തുന്ന സംവിധാനം തുടങ്ങി നിരവധി സൗകര്യങ്ങളാണ് ഉപഭോക്താക്കള്‍ക്കുള്ളത്. ഐഫോണ്‍ 16ഇ 44870 രൂപയ്ക്ക് ലഭിക്കുന്നത് ഉള്‍പ്പടെ നിരവധി ഓഫറുകള്‍ ലഭ്യമാണ്. ഐഫോണ്‍ 16 പ്ലസിന്റെ വില തുടങ്ങുന്നത് 61700 രൂപയിലാണ്. ഇതിനോടൊപ്പം ഉപഭോക്താക്കള്‍ക്ക് നിരവധി വമ്പന്‍ ഇലക്ട്രോണിക് ഡീലുകളും ലഭ്യമാണ്. ഇന്‍ഫിനിക്‌സ് ജിടി 30, 17499 രൂപ മുതല്‍ ലഭ്യമാകും. മാക്ബുക്ക് വില തുടങ്ങുന്നത് 49590 രൂപയിലാണ്. സാംസംഗ് 32 ഇഞ്ച് ടിവിക്ക് 10490 രൂപ മുതല്‍ വില ആരംഭിക്കുന്നു. സെമി ഓട്ടോമാറ്റിക് വാഷിംഗ് മെഷിനുകള്‍ 5990 രൂപ മുതല്‍ തുടങ്ങുന്നു. എസികളുടെ വില ആരംഭിക്കുന്നതാകട്ടെ 22990 രൂപ മുതലാണ്.…

    Read More »
Back to top button
error: