India

  • വിവാഹം കഴിച്ചതിന് പിരിച്ചുവിട്ടു; മിലിട്ടറി നഴ്‌സിന് 60 ലക്ഷം നഷ്ടപരിഹാരം നല്‍കണം

    ന്യൂഡല്‍ഹി: സര്‍വ്വീസിലിരിക്കെ വിവാഹം കഴിച്ചതിന്റെ പേരില്‍ ജോലിയില്‍ നിന്നും സൈനിക നഴ്‌സിനെ പിരിച്ചുവിട്ട കേസില്‍ കേന്ദ്ര സര്‍ക്കാരിന് തിരിച്ചടി. സൈനിക നഴ്‌സിങ് സര്‍വീസില്‍നിന്നും പിരിച്ചുവിടപ്പെട്ട വനിതയ്ക്ക് 60 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രീംകോടതി കേന്ദ്രസര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കി. എട്ട് ആഴ്ചയ്ക്കകം കുടിശകയടക്കം 60 ലക്ഷം രൂപ നല്‍കണമെന്നാണ് കോടതി ഉത്തരവ്. 1988 ല്‍ വിവാഹശേഷം സര്‍വീസില്‍നിന്ന് പിരിച്ചുവിട്ട സെലീന ജോണിന്റെ ഹര്‍ജിയിലാണ് കോടതി ഇടപെടല്‍. ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. വനിത നഴ്‌സിങ് ഓഫിസറെ പിരിച്ചുവിട്ട നടപടി ലിംഗ വിവേചനമാണെന്ന് കോടതി നിരീക്ഷിച്ചു. സ്ത്രീ വിവാഹിതയായതിനാല്‍ ജോലിയില്‍ നിന്നും പിരിച്ച് പിടുന്നത് ഭരണഘടനാവിരുദ്ധവും ലിംഗവിവേചനവും ഏകപക്ഷീയവുമാണ്. ലിംഗാധിഷ്ഠിത പക്ഷപാതം ഭരണഘടനാ വിരുദ്ധമാണ്. പുരുഷാധിപത്യ വ്യവസ്ഥ മനുഷ്യന്റെ അന്തസ് ഇല്ലാതാക്കുന്നുവെന്നും ജസ്റ്റിസ് സഞ്ജയ് ഖന്ന അധ്യക്ഷനായ സുപ്രീം കോടതി ബെഞ്ച് വ്യക്തമാക്കി. തന്നെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടതിന് പിന്നാലെ നീണ്ട നിയമ പോരാട്ടങ്ങള്‍ക്കൊടുവില്‍ 2012ല്‍ ആംഡ് ഫോഴ്സ്…

    Read More »
  • സ്റ്റേഷനില്‍ വച്ച്‌ സ്വയം വെടിയുതിർത്ത് പൊലീസുകാരൻ ജീവനൊടുക്കി

    സ്റ്റേഷനില്‍ വച്ച്‌ സ്വയം വെടിയുതിർത്ത് പൊലീസുകാരൻ ജീവനൊടുക്കി.മുംബൈയിലെ നാസിക്കിലാണ് സംഭവം. നാസിക്ക് പോലീസ് സ്റ്റേഷനിലെ കോണ്‍സ്റ്റബിളായ അശോക് നജാൻ (40) എന്ന പൊലീസുകാരനാണ് സർവീസ് തോക്കുപയോഗിച്ച്‌ ആത്മഹത്യ ചെയ്തത്. വെടിയൊച്ച കേട്ട് ഓടിക്കൂടിയ സഹപ്രവർത്തകർ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പ്രശ്നങ്ങള്‍ ഉള്ളതായി അദ്ദേഹം പറഞ്ഞിട്ടില്ലെന്ന് സഹപ്രവർത്തകർ വ്യക്തമാക്കി.  എസ്പി ഉള്‍പ്പെടെയുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

    Read More »
  • ”മോഷണം പോയ ഐഫോണ്‍ കണ്ടെത്താന്‍ ആപ്പിളിന് ബാധ്യതയില്ല”

    ന്യൂഡല്‍ഹി: ഐഫോണുകള്‍ക്ക് കമ്പനി നല്‍കിയ സവിശേഷ തിരിച്ചറിയല്‍ നമ്പറിന്റെ സഹായത്തോടെ, മോഷണംപോയ ഐഫോണ്‍ എവിടെയെന്ന് കണ്ടെത്താന്‍ ആപ്പിള്‍ കമ്പനിക്ക് ബാധ്യതയില്ലെന്ന് സുപ്രീം കോടതി. ആപ്പിളിന് ഇക്കാര്യത്തില്‍ ബാധ്യതയുണ്ടെന്ന ഒഡിഷ ഉപഭോക്തൃ കമ്മിഷന്റെ നിരീക്ഷണം സുപ്രീം കോടതി റദ്ദാക്കി. ഐഫോണ്‍ മോഷ്ടിക്കപ്പെട്ടതുമായി ബന്ധപ്പെട്ട് നല്‍കിയ പരാതിയിന്‍മേല്‍ ഉപഭോക്തൃ കമ്മിഷന്‍ പുറത്തിറക്കിയ ഉത്തരവിനെതിരെ ആപ്പിള്‍ ഇന്ത്യ കോടതിയില്‍ അപ്പീല്‍ നല്‍കുകയായിരുന്നു. പരാതിക്കാരന് നഷ്ടപരിഹാരം നല്‍കണമെന്ന കമ്മിഷന്റെ ഉത്തരവ് ആപ്പിള്‍ ചോദ്യം ചെയ്തിരുന്നില്ല. മറിച്ച്, ഫോണ്‍ കണ്ടെത്താന്‍ തങ്ങള്‍ക്ക് ബാധ്യതയുണ്ടെന്ന നിരീക്ഷണമാണ് ആപ്പിള്‍ ചോദ്യംചെയ്തത്. ഈ നിരീക്ഷണം നിലനിന്നാല്‍ മോഷ്ടിക്കപ്പെട്ട ഉല്പന്നങ്ങള്‍ കണ്ടെത്തുന്ന നിയമ നിര്‍വഹണ ഏജന്‍സിയായി തങ്ങള്‍ മാറേണ്ടി വരുമെന്ന് കമ്പനി അപ്പീലില്‍ പറയുന്നു. ഐഫോണ്‍ മോഷണം പോയതിനെ തുടര്‍ന്ന് പരാതിക്കാരന് ആപ്പിള്‍ ഇന്ത്യ നഷ്ടപരിഹാരം നല്‍കിയതായി സുപ്രീം കോടതി ചൂണ്ടിക്കാട്ടി. മോഷ്ടിക്കപ്പെട്ട ഫോണിന് ഇന്‍ഷുറന്‍സ് ഉണ്ടായിരുന്നു. മോഷണവും ഇന്‍ഷുറന്‍സ് പരിധിയില്‍ വരും. ഫോണ്‍ നഷ്ടപ്പെട്ടയാള്‍ പോലീസില്‍ പരാതി നല്‍കുകയും വിവരം ആപ്പിള്‍ ഇന്ത്യയെ…

    Read More »
  • സീറ്റുറപ്പിക്കാന്‍ തമിഴകത്ത് അപേക്ഷാ ഫീസ്; ദ്രാവിഡ കക്ഷികള്‍ കൊയ്യുന്നത് കോടികള്‍

    ചെന്നൈ: ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സീറ്റ് തേടിയെത്തുന്നവരില്‍നിന്നായി ഡി.എം.കെയും അണ്ണാ ഡി.എം.കെയും സ്വരൂപിക്കുന്നത് കോടികള്‍. അപേക്ഷാഫീസ് ഇനത്തിലാണ് ഇവരില്‍നിന്ന് പണം വാങ്ങുന്നത്. ഇത്തവണ ഡി.എം.കെ. ഒരാളില്‍നിന്ന് 50,000 രൂപവീതമാണ് ഈടാക്കുന്നത്. ഇത് കൂടാതെ അപേക്ഷാഫോമിന് 2000 രൂപയും നല്‍കണം. അണ്ണാ ഡി.എം.കെ. ജനറല്‍ സീറ്റില്‍ മത്സരിക്കാന്‍ താത്പര്യപ്പെടുന്നവരില്‍നിന്ന് 20,000 രൂപയും സംവരണമണ്ഡലങ്ങളിലെ സീറ്റിനായി അപേക്ഷിക്കുന്നവരില്‍നിന്ന് 15,000 രൂപയുമാണ് ഈടാക്കുന്നത്. തമിഴ്നാട്ടിലെ 39 സീറ്റുകളിലും പുതുച്ചേരിയിലെ ഒരു സീറ്റിലേക്കുമാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഇതില്‍ പാര്‍ട്ടി എത്ര സീറ്റുകളില്‍ മത്സരിക്കുമെന്ന് ഉറപ്പിക്കുന്നതിനുമുമ്പുതന്നെ അപേക്ഷ ക്ഷണിച്ചിരിക്കുകയാണ്. അപേക്ഷ സമര്‍പ്പിച്ചവര്‍ക്കായി നേതാക്കന്മാര്‍ അഭിമുഖം നടത്തും. ഇതിനുശേഷമായിരിക്കും സ്ഥാനാര്‍ഥിയെ തിരഞ്ഞെടുക്കുക. സീറ്റിനായി അപേക്ഷ സമര്‍പ്പിക്കുന്നതിലൂടെ പാര്‍ട്ടി നേതൃത്വത്തിന്റെ ശ്രദ്ധയില്‍പ്പെടാന്‍ സാധിക്കും. അഭിമുഖത്തില്‍ തിളങ്ങിയാല്‍ ഇത്തവണ സീറ്റ് ലഭിക്കാതെവന്നാലും ഭാവിയില്‍ പരിഗണിക്കാന്‍ സാധ്യതയുണ്ട്. അതിനാല്‍ സീറ്റുലഭിക്കാന്‍ സാധ്യത കുറവാണെങ്കില്‍പ്പോലും പലരും അപേക്ഷ സമര്‍പ്പിക്കും. ഒരോ മണ്ഡലങ്ങളിലേക്കും പത്തില്‍ കുറയാതെ അപേക്ഷകള്‍ ലഭിക്കുമ്പോള്‍തന്നെ 40 മണ്ഡലങ്ങളിലേക്കായി രണ്ടുകോടി രൂപ പാര്‍ട്ടി ഫണ്ടിലെത്തും.…

    Read More »
  • 20 സീറ്റ് മസ്റ്റ്! മഹാരാഷ്ട്രയില്‍ ഉദ്ധവിന്റെ കടുംപിടിത്തം; ‘ഇന്ത്യ’യില്‍ വീണ്ടും പ്രതിസന്ധിയില്‍

    മുംബൈ: മഹാരാഷ്ട്രയില്‍ ഇന്ത്യസഖ്യം ലോക്സഭാസീറ്റുകള്‍ സംബന്ധിച്ച ധാരണ പൂര്‍ത്തിയാക്കാത്ത സാഹചര്യത്തില്‍ ഉദ്ധവ് താക്കറെ ശിവസേന 20 സീറ്റ് വേണമെന്ന ആവശ്യം ശക്തമാക്കി. മഹാരാഷ്ട്രയിലെ 18 ലോക്സഭാമണ്ഡലങ്ങളിലേക്ക് ഉദ്ധവ് ശിവസേന കോ-ഓര്‍ഡിനേറ്റര്‍മാരെ നിയമിച്ചു. മഹാരാഷ്ട്ര വികാസ് അഘാഡിയിലെ (എം.വി.എ.) നാലാപങ്കാളികള്‍ ഇതുവരെ സീറ്റുപങ്കിടല്‍ സംബന്ധിച്ച് അന്തിമതീരുമാനത്തിലെത്തിയിട്ടില്ല. ഇത് കോ-ഓര്‍ഡിനേറ്റര്‍മാരുടെ ആദ്യപട്ടികയാണെന്നും 20-ലധികം സീറ്റുകളിലേക്ക് പാര്‍ട്ടി സ്ഥാനാര്‍ഥികളെ നിര്‍ത്താന്‍ ഉദ്ദേശിക്കുന്നതിനാല്‍ വരുംദിവസങ്ങളില്‍ നാലോ അഞ്ചോ കോ-ഓര്‍ഡിനേറ്റര്‍മാരെക്കൂടി നിയമിക്കുമെന്നും താക്കറെവിഭാഗം എം.പി. വിനായക് റാവത്ത് പറഞ്ഞു. മുംബൈ നഗരത്തിലെ മുംബൈ നോര്‍ത്ത് വെസ്റ്റ്, മുംബൈ നോര്‍ത്ത് ഈസ്റ്റ്, മുംബൈ സൗത്ത് സെന്‍ട്രല്‍, സൗത്ത് മുംബൈ എന്നീ നാല് സീറ്റുകള്‍ തങ്ങള്‍ക്ക് വേണമെന്ന ആവശ്യം ശിവസേന ശക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ശിവസേന ടിക്കറ്റില്‍ ജയിച്ച മുംബൈ നോര്‍ത്ത് വെസ്റ്റില്‍നിന്നുള്ള ഗജാനന്‍ കീര്‍ത്തികര്‍, മുംബൈ സൗത്ത് സെന്‍ട്രലില്‍നിന്നുള്ള രാഹുല്‍ ഷെവാലെ എന്നിവര്‍ മുഖ്യമന്ത്രി ഏക്നാഥ് ഷിന്ദേ ശിവസേനയിലാണ്. നിലവില്‍ ഷിന്ദേയുടെ മകന്റെ കൈവശമുള്ള കല്യാണ്‍ ലോക്സഭാമണ്ഡലത്തിന്റെ പേര് ആദ്യപട്ടികയില്‍…

    Read More »
  • ചിരി നന്നാക്കാൻ ചികിത്സ തേടിയ പ്രതിശ്രുത വരൻ മരിച്ചു

    ഹൈദരാബാദ്: ചിരി കൂടുതല്‍ മനോഹരമാക്കാൻ ശസ്ത്രക്രിയ നടത്തിയ പ്രതിശ്രുത വരൻ മരിച്ചു. ഹൈദരാബാദിലെ ദന്താശുപത്രിയിലാണ് ചികിത്സക്കിടെ ലക്ഷ്മി നാരായണ്‍ എന്ന 28 കാരന് ജീവൻ നഷ്ടമായത്. വിവാഹ ഒരുക്കത്തിനിടയിലാണ് ചിരി കൂടുതല്‍ നന്നാക്കാൻ സർജറിക്ക് വിധേയനാകാൻ നാരായണ്‍ തീരുമാനിച്ചത്. സർജറിയുടെ ഭാഗമായി അമിതമായി അനസ്തേഷ്യ നല്‍കിയതാണ് മരണകാരണമെന്ന് ബന്ധുക്കള്‍ ആരോപിച്ചു. സ്മൈല്‍ ഡിസൈനിങ് പ്രൊസീജറിന് വിധേയനാകാൻ ഒരു ക്ലിനിക്കിലേക്ക് പോകുന്നുവെന്ന് പറഞ്ഞാണ് ലക്ഷ്മി നാരായണൻ വീട്ടില്‍ നിന്ന് പോയതെന്ന് ബന്ധുക്കള്‍ പറഞ്ഞു. എന്നാല്‍ നിശ്ചിത സമയം കഴിഞ്ഞിട്ടും മകനെ കാണാത്തതിനെ തുടർന്ന് പിതാവ് ഫോണില്‍ വിളിച്ചപ്പോള്‍ ആശുപത്രി ജീവനക്കാരാണ് കാള്‍ അറ്റന്റ് ചെയ്തത്. ചികിത്സക്കിടയില്‍ മകൻ അബോധാവസ്ഥയിലായെന്ന വിവരം ബന്ധുക്കള്‍ അറിയുന്നത് അപ്പോഴാണ്. നാരായണനെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. പരാതിയെ തുടർന്ന് ആശുപത്രിയില്‍ നിന്നുള്ള സി.സി.ടി.വി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചു.

    Read More »
  • സാമ്ബത്തിക തട്ടിപ്പ്: നടിയും ബിജെപി നേതാവുമായ ജയലക്ഷ്മി അറസ്റ്റില്‍

    ചെന്നൈ: സന്നദ്ധസംഘടനയുടെ പേരില്‍ സാമ്ബത്തിക തട്ടിപ്പുനടത്തിയ കേസില്‍ സീരിയല്‍നടിയും ബി.ജെ.പി. നേതാവുമായ ജയലക്ഷ്മി അറസ്റ്റില്‍. തന്റെ പേരില്‍ സന്നദ്ധ സംഘടനയുണ്ടാക്കി സാമൂഹിക മാധ്യമങ്ങളിലുടെ അഭ്യർഥന നടത്തി ജയലക്ഷ്മി പണം തട്ടിയെടുക്കുന്നുവെന്ന് ആരോപിച്ച്‌ ഗാനരചയിതാവും മക്കള്‍ നീതി മയ്യം നേതാവുമായ സ്‌നേഹൻ നല്‍കിയ പരാതിയ്ക്ക് പിന്നാലെയാണ് അറസ്റ്റ്. കഴിഞ്ഞവർഷം ഓഗസ്റ്റിലാണ് ജയലക്ഷ്മിക്കെതിരേ സിറ്റി പോലീസില്‍ സ്‌നേഹൻ പരാതി നല്‍കിയത്. സ്‌നേഹൻ ഫൗണ്ടേഷൻ എന്നപേരില്‍ ട്രസ്റ്റ് നടത്തി തട്ടിപ്പു നടത്തുന്നുവെന്നായിരുന്നു പരാതി. എന്നാല്‍, ഇത് സ്‌നേഹന്റെപേരിലുള്ള ട്രസ്റ്റ് അല്ലെന്നും താൻ നടത്തുന്ന സംഘടനയാണെന്നും ജയലക്ഷ്മി വിശദീകരിച്ചു. ആരോപണത്തിന്റെ പേരില്‍ സ്‌നേഹനെതിരെ ജയലക്ഷ്മി പോലീസില്‍ പരാതിയും നല്‍കി. പിന്നീട് രണ്ട് പേരും കോടതിയെയും സമീപിച്ചു.അന്വേഷണത്തിൽ കഴമ്പുണ്ടെന്ന് മനസ്സിലായതോടെ തുടർന്ന് ചൊവ്വാഴ്ചയാണ് ജയലക്ഷ്മിയെ അറസ്റ്റ് ചെയ്തത്. ജയലക്ഷ്മി മഹിളാമോർച്ച സംസ്ഥാന വൈസ് പ്രസിഡന്റാണ്.

    Read More »
  • വാട്സാപ്പ് ചാറ്റ് ബാക്കപ്പിന് ഇനി പണം നല്‍കണം

    വാട്സാപ്പ് ചാറ്റുകള്‍ ഇനി പഴയതുപോലെ ബാക്കപ്പ് ചെയ്യണമെങ്കില്‍ പണം നല്‍കണം.ആൻഡ്രോയിഡ് ഫോണ്‍ ഉപഭോക്താക്കള്‍ക്ക് കഴിഞ്ഞ വർഷം വരെ എത്ര വേണമെങ്കിലും വാട്സാപ്പ് ചാറ്റുകള്‍ ഗൂഗിള്‍ ഡ്രൈവില്‍ സൂക്ഷിക്കാമായിരുന്നു. എന്നാല്‍ ഇനിമുതല്‍ അങ്ങനെ സാധിക്കില്ല. ഇനിമുതല്‍ ഒരാളുടെ ഗൂഗിള്‍ ഡ്രൈവില്‍ പരമാവധി 15 ജിബി ബാക്‌അപ് ഡേറ്റ മാത്രമേ ഫ്രീയായി സൂക്ഷിക്കാന്‍ സാധിക്കൂ എന്നതാണ് പുതിയ ഫീച്ചർ. 2024 ജൂണിന്‌ മുൻപായി ആൻഡ്രോയിഡ് ഉപഭോക്താക്കള്‍ക്കും ആപ്പിള്‍ ഉപഭോക്താക്കള്‍ക്കും 15 ജിബിയായി വാട്സാപ്പ് ചാറ്റ് ബാക്കപ്പ് പരിമിതപ്പെടുത്തുമെന്നാണ് കമ്ബനി അറിയിച്ചിരിക്കുന്നത്. വരുന്ന മെസ്സേജുകളിലെ ഫോട്ടോകളും വിഡിയോകളും താനെ ഡൌണ്‍ലോഡ് ആകുന്ന ഓട്ടോ മീഡിയ ഡൌണ്‍ലോഡ് ഫീച്ചർ പ്രവർത്തനരഹിതമാക്കുന്നതു വഴി ചാറ്റ് 15 ജിബിക്കുള്ളില്‍ നിലനിർത്താൻ സാധിക്കും. ചാറ്റ് ബാക്കപ്പില്‍ വീഡിയോ, ഫോട്ടോ എന്നിങ്ങളെ അധികം ജിബി ആവശ്യമുള്ളത് ഉള്‍പ്പെടുത്താതിരിക്കുകയും ചെയ്യാവുന്നതാണ്. ഡിസപ്പിയറിങ് മെസ്സേജസ് ഫീച്ചർ ഉപയിഗിക്കുന്നതിലൂടെയും ചാറ്റ് ബാക്കപ്പ് ഡാറ്റ കുറയ്ക്കാൻ സാധിക്കും. ചാറ്റ് ബാക്കപ്പ് 15 ജിബിയിലധികമായിട്ടും നിങ്ങളുടെ ചാറ്റ് നിങ്ങള്‍ക്ക് ബാക്കപ്പ്…

    Read More »
  • ‘ഉച്ചഭക്ഷണം എസ് സി, എസ് ടി നേതാക്കള്‍ക്കൊപ്പം’; കെ സുരേന്ദ്രന്റെ ‘ഔദാര്യം’, പരക്കെ വിമര്‍ശനം

    ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ എസ് സി, എസ് ടി നേതാക്കള്‍ക്കൊപ്പം ഉച്ചഭക്ഷണം കഴിക്കുന്നു എന്ന് കാണിച്ച്‌ ഇറക്കിയ പോസ്റ്ററിന് എതിരെ രൂക്ഷ വിമര്‍ശനം. കെ സുരേന്ദ്രന്‍ നയിക്കുന്ന കേരള പദയാത്രയുടെ പോസ്റ്ററിലാണ് ജാതീയ പരാമര്‍ശമുള്ളത്. കോഴിക്കോട് ജില്ലയിലെ പര്യടനത്തെ കുറിച്ചുള്ള പോസ്റ്ററിന് എതിരെ സമൂഹമാധ്യമങ്ങളില്‍ രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്.   ഇന്നലെ നടന്ന പരിപാടിയുടെ പോസ്റ്റര്‍ ആണ് വിവാദമായത്. ബിജെപി നേതൃത്വത്തിന്റെ സവര്‍ണ മനോഭാവം വെളിപ്പെടുത്തുന്നതാണ് പോസ്റ്റര്‍ എന്നാണ് വിമര്‍ശനം ഉയര്‍ന്നിരിക്കുന്നത്. തങ്ങളുടെ പാര്‍ട്ടിയില്‍ ജാതി വിവേചനമില്ലെന്ന് ബിജെപി നേതാക്കള്‍ സ്ഥിരമായി പറയാറുണ്ടെങ്കിലും, അവരുടെ പ്രവൃത്തിയും വാക്കുമായി യാതൊരു ബന്ധവുമില്ലെന്നും വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു.   ഇതാദ്യമായല്ല, ബിജെപിയുടെ ഭാഗത്തുനിന്ന് അടിസ്ഥാനവര്‍ഗത്തെ അവഹേളിക്കുന്ന പ്രചാരണങ്ങള്‍ നടക്കുന്നത്. 2017-ല്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ കേരള സന്ദര്‍ശനത്തിനിടെ, അദ്ദേഹം ‘ചെങ്കല്‍ച്ചൂള ചേരിയിലെ ജനങ്ങള്‍ക്കൊപ്പം ഭക്ഷണം കഴിക്കുന്നു’ എന്ന ബിജെപിയുടെ പ്രചാരണം രൂക്ഷ വിമര്‍ശനത്തിന് വഴിവെച്ചിരുന്നു. ബിജെപി ദളിത് വിരുദ്ധ പാര്‍ട്ടിയാണെന്ന പ്രചാരണം…

    Read More »
  • മുതിർന്ന അഭിഭാഷകൻ ഫാലി എസ് നരിമാൻ അന്തരിച്ചു

    ന്യൂഡൽഹി: മുതിർന്ന അഭിഭാഷകനും ബാർ കൗൺസിൽ ഓഫ് ഇന്ത്യയുടെ പ്രസിഡന്റുമായിരുന്ന ഫാലി എസ് നരിമാൻ അന്തരിച്ചു. 95 വയസ്സായിരുന്നു. 1971 മുതൽ സുപ്രീംകോടതി അഭിഭാഷകനായിരുന്നു. ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം. പത്മ പുരസ്കാരങ്ങൾ നൽകി രാജ്യം ആദരിച്ച വ്യക്തിത്വമാണ് ഫാലി എസ് നരിമാൻ. 19 വർഷം ഇന്ത്യൻ ബാർ അസോസിയേഷൻ പ്രസിഡന്റായിരുന്നു. 1972 മുതൽ 75 വരെ അഡീഷനൽ സോളിസിറ്റർ ജനറലായി സേവനം അനുഷ്ഠിച്ചു. സുപ്രീംകോടതി ജഡ്ജായിരുന്ന റോഹിൻടൺ‌ നരിമാൻ ആണ് മകൻ.

    Read More »
Back to top button
error: