India
-
വളർത്തുനായ വഴിയാത്രക്കാരിയെ കടിച്ചു;ഉടമ അറസ്റ്റിൽ
വഴിയാത്രക്കാരിയായ പെൺകുട്ടിയെ വളർത്തുനായ കടിച്ചതിന്റെ പേരിൽ ഉടമയെ പോലീസ് അറസ്റ്റ് ചെയ്തു. ചെന്നൈയിലെ ഒരു ഹൗസിംഗ് കോളനിക്ക് സമീപമാണ് സംഭവം.നായയെ കണ്ട് ഭയന്നോടിയ പെണ്‍കുട്ടിയെ പിന്നാലെ ചെന്ന് നായ ആക്രമിക്കുകയായിരുന്നു.തുടർന്ന് തൊട്ടടുത്ത പാര്‍ക്കിലേക്ക് ഓടിക്കയറിയ പെണ്‍കുട്ടിയെ പിന്തുടര്‍ന്ന നായ വീണ്ടും ആക്രമിച്ചു. നിലത്തു വീണ പെണ്‍കുട്ടിയെ നായ കടിച്ചു കീറുന്നതും തറയിലൂടെ വലിച്ചിഴയ്ക്കുന്നതും കണ്ട സമീപവാസികള്‍ ഓടിയെത്തി നായയെ എറിഞ്ഞോടിച്ച ശേഷമാണ് പെണ്‍കുട്ടിയെ രക്ഷിച്ചത്. ഉടന്‍ തന്നെ പെണ്‍കുട്ടിയെ സമീപത്തുളള ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനാൽ ജീവൻ രക്ഷിക്കാനായി.സംഭവത്തില്‍ നായയുടെ ഉടമയെ അറസ്റ്റു ചെയ്തതായി പോലീസ് പറഞ്ഞു.
Read More » -
രാജ്യത്ത് പ്രതിദിന കൊവിഡ് കണക്കുകളില്‍ വന്‍ വര്‍ധന,. ഫെബ്രുവരിയോടെ കൊവിഡ് മൂന്നാം തരംഗത്തിന് സാധ്യത
രാജ്യത്ത് പ്രതിദിന കൊവിഡ് കണക്കുകളില്‍ വന്‍ വര്‍ധനവമാണ് കുറച്ചു ദിവസങ്ങളിലായി റിപ്പോര്‍ട്ട് ചെയ്യുന്നത്. ഫെബ്രുവരിയോടെ രാജ്യം കൊവിഡ് മൂന്നാം തരംഗത്തിലേക്ക് എത്തിയേക്കുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. ഒരാളില്‍ നിന്നും എത്ര പേരിലേക്ക് രോഗം വ്യപിക്കുമെന്നത് രോഗവ്യപനത്തിന്റെ വേഗത തീരുമാനിക്കുമെന്നാണ് മദ്രാസ് ഐഐടിയില്‍ നടത്തിയ പരിശോധനയില്‍ പറയുന്നത്. ഇത് ഫെബ്രുവരിയോടെ ഒരാളില്‍ നിന്നും ആറ് പേരിലേക്ക് എന്ന കണക്കിലേക്ക് ഉയരാനുള്ള സാധ്യത കണക്കിലെടുക്കുമ്പോള്‍ രാജ്യത്തെ രോഗബാധിതരുടെ എണ്ണം കുതിച്ചുയരാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.
Read More » -
കൊവിഡ് വ്യാപനം; ട്രെയിനുകളില്‍ നിയന്ത്രണങ്ങളുമായി ദക്ഷിണ റെയിൽവേ
ചെന്നൈ: കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ലോക്കല്‍ ട്രെയിനുകളില്‍ കൂടുതല്‍ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ദക്ഷിണ റെയിൽവേ.ജനുവരി 10 മുതല്‍ 31 വരെ രണ്ട് ഡോസ് വാക്സിന് സ്വീകരിച്ചവരെ മാത്രമേ ചെന്നൈ ലോക്കല്‍ ട്രെയിനുകളില്‍ യാത്ര ചെയ്യാന്‍ അനുവദിക്കുവെന്ന് ദക്ഷിണ റെയില്‍വേ അറിയിച്ചു. രണ്ട് ഡോസ് വാക്സില്‍ സ്വീകരിച്ചതിന്റെ സര്‍ട്ടിഫിക്കറ്റ് കൈവശം ഉള്ളവര്‍ക്ക് മാത്രമേ ടിക്കറ്റ് നല്‍കുകയുള്ളു.സീസണ് ടിക്കറ്റ് ഉടമകള്‍ക്ക് ഉള്‍പ്പെടെ നിബന്ധന ബാധകമാകുമെന്നും റെയില്‍വേ വ്യക്തമാക്കി.
Read More » -
മിഷനറീസ് ഓഫ് ചാരിറ്റിയുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചത് പുനഃസ്ഥാപിച്ചു
മദര്‍ തെരേസ സ്ഥാപിച്ച സന്ന്യാസി സമൂഹമായ മിഷനറീസ് ഓഫ് ചാരിറ്റിയുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചത് പുനഃസ്ഥാപിച്ചു. മിഷനറീസ് ഓഫ് ചാരിറ്റിയ്ക്ക് വിദേശ സഹായം സ്വീകരിക്കാനുള്ള അനുമതിയാണ് കേന്ദ്രം പുനഃസ്ഥാപിച്ചിരിക്കുന്നത്. രേഖകള്‍ കൃത്യമാണെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി. ക്രിസ്മസ് സമയത്താണ് വിദേശ ഫണ്ടുകള്‍ സ്വീകരിക്കാനുള്ള അനുമതി കേന്ദ്ര സര്‍ക്കാര്‍ മരവിപ്പിച്ചത്. എന്നാല്‍ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ രേഖകള്‍ കൃത്യമാണെന്ന് കണ്ടെത്തിതിന് പിന്നാലെയാണ് അനുമതി നല്‍കിയത്. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ ആരുടെയും അക്കൗണ്ടുകള്‍ മരവിപ്പിച്ചിട്ടില്ലെന്ന് ആഭ്യന്തരമന്ത്രാലയത്തിന്റെ വിശദീകരണം. അതേസമയം വിദേശ സംഭാവനയുമായി ബന്ധപ്പെട്ട് ലൈസന്‍സ് പുതുക്കാനുള്ള മിഷണറീസ് ഓഫ് ചാരിറ്റിയുടെ അപേക്ഷ ഡിസംബര്‍ 25ന് കേന്ദ്രം നിരസിച്ചു എന്നത് ശ്രദ്ധേയമാണ്
Read More » -
ഓക്സിജൻ ലഭ്യതയുടെ കാര്യത്തിൽ ഏത് അടിയന്തര സാഹചര്യവും നേരിടാൻ സജ്ജമാകണമെന്ന് കേന്ദ്ര സർക്കാർ
ഓക്സിജൻ ലഭ്യതയുടെ കാര്യത്തിൽ ഏത് അടിയന്തര സാഹചര്യവും നേരിടാൻ സജ്ജമാകണമെന്ന് കേന്ദ്ര സർക്കാർ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു. ഓക്സിജൻ ലഭ്യത വിലയിരുത്താൻ കേന്ദ്രം വിളിച്ചുചേർത്ത സംസ്ഥാനങ്ങളുടെ യോഗത്തിൽ ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണാണ് മുന്നറിയിപ്പ് നൽകിയത്. അടിസ്ഥാനതലംവരെ എല്ലാ ആരോഗ്യകേന്ദ്രങ്ങളിലും ഓക്സിജൻ ഉപകരണങ്ങൾ ഉറപ്പുവരുത്തേണ്ട പ്രാഥമികവും നിർണായകവുമായ ഉത്തരവാദിത്വം സംസ്ഥാനങ്ങൾക്കുണ്ടെന്ന് ഭൂഷൺ ഓർമിപ്പിച്ചു. കോവിഡ് പ്രതിരോധത്തിനായി അനുവദിച്ച അടിയന്തര നിധി പൂർണമായും വിനിയോഗിക്കാം–- ഭൂഷൺ യോഗത്തിൽ പറഞ്ഞു. ദില്ലി , മുംബൈ, ബംഗളൂരു തുടങ്ങിയ നഗരങ്ങളിൽ കോവിഡ് വ്യാപനം തീവ്രമാവുകയാണ്. മുംബൈയിൽ വെള്ളിയാഴ്ച 20,971 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. വ്യാഴാഴ്ചത്തേക്കാൾ കേസുകൾ നാലു ശതമാനം കൂടി. കർണാടകത്തിൽ 8449 രോഗികൾ. ഇതിൽ 6812 പേരും ബംഗളൂരുവിൽ. ഡൽഹിയിൽ വാരാന്ത്യ കർഫ്യൂ വെള്ളി രാത്രി പത്തുമുതൽ നിലവിൽ വന്നു. തിങ്കൾ പുലർച്ചെ അഞ്ചുവരെ തുടരും. ഡൽഹിയിൽ വെള്ളിയാഴ്ച 17,335 പേർക്ക് രോഗം സ്ഥിരീകരിച്ചു.
Read More » -
ദില്ലിയിൽ കോവിഡ് കേസുകൾ ഉയരുന്നു
രാജ്യതലസ്ഥാനത്ത് കോവിഡ് കേസുകൾ ഉയരുന്നു. 17,335 പേർക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ ഡൽഹിയിൽ കോവിഡ് സ്ഥിരീകരിച്ചത്. 17.73 ശതമാനമാണ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്. എട്ട് മാസത്തിനിടയിലെ ഏറ്റവും ഉയർന്ന പ്രതിദിന കണക്കാണിത്. കോവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ ഡൽഹിയിൽ വാരാന്ത്യ കർഫ്യൂ ഏർപ്പെടുത്തിയിരുന്നു. നിലവിലെ രാത്രി കർഫ്യൂവിന് പുറമേ ഡൽഹിയിൽ ശനി, ഞായർ ദിവസങ്ങളിൽ പകൽ സമയങ്ങളിലും നിയന്ത്രണങ്ങളുണ്ടാകും. സർക്കാർ ജീവനക്കാരിൽ അടിയന്തര സർവീസുകൾ ഒഴികെയുള്ളവർ വർക്ക് ഫ്രം ഹോം മാതൃകയിൽ പ്രവർത്തിക്കും. സ്വകാര്യ സ്ഥാപനങ്ങളിൽ 50 ശതമാനം ജീവനക്കാർക്ക് പ്രവർത്തിക്കാം. മെട്രോകളിലും ബസുകളിലും മുഴുവൻ യാത്രക്കാരെയും അനുവദിക്കും.
Read More » -
കരുതൽ ഡോസ് തിങ്കളാഴ്ച മുതൽ,രജിസ്ട്രേഷൻ ആവശ്യമില്ല
കോവിഡ് വാക്സിൻ കരുതൽ ഡോസ് തിങ്കളാഴ്ച മുതൽ നൽകിത്തുടങ്ങുമെന്ന് കേന്ദ്ര സർക്കാർ. കരുതൽ ഡോസിന് രജിസ്ട്രേഷൻ ആവശ്യമില്ല. രണ്ട് ഡോസ് കോവിഡ് വാക്സിൻ എടുത്തവർക്ക് നേരിട്ട് അപ്പോയിന്റ്മെന്റ് എടുക്കാം. അതുമല്ലെങ്കിൽ വാക്സിനേഷൻ കേന്ദ്രത്തിൽ നേരിട്ട് എത്തിയും വാക്സിൻ സ്വീകരിക്കാം. ഓൺലൈൻ ബുക്കിംഗ് ശനിയാഴ്ച വൈകുന്നേരം മുതൽ നിലവിൽ വരുമെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
Read More » -
യുപിയിൽ ബിജെപി എംഎൽഎയെ പൊതു വേദിയിൽ കയറി തല്ലി വയോധികൻ
ഒരു പൊതു പരിപാടിയിൽ പങ്കെടുക്കുകയായിരുന്ന ബിജെപി എംഎൽഎയെ വേദിയിൽ കയറി തല്ലി വയോധികൻ.സംഭവം യുപിയിലാണ്. ഉത്തര്‍പ്രദേശിലെ ഉന്നാവോ സദാര്‍ എം.എല്‍.എ പങ്കജ് ഗുപ്തയെയാണ് പൊതുവേദിയില്‍ വെച്ച് വയോധികനായ കര്ഷകന് മുഖത്തടിച്ചത്.സംഭവത്തിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.
Read More » -
ബംഗളുരുവിൽ വാഹനാപകടം; നാലു മലയാളികൾ മരിച്ചു
ബംഗളൂരുവില്‍ ഇലക്ട്രോണിക് സിറ്റിക്ക് സമീപമുണ്ടായ വാഹനാപകടത്തില്‍ നാലുമലയാളികള്‍ മരിച്ചു. രാത്രി 10.30 ഓടെ നൈസ് റോഡിന് സമീപം വാഗണറിന് പിന്നില്‍ ലോറി ഇടിച്ചായിരുന്നു അപകടം.ഇതോടൊപ്പം മറ്റു രണ്ടു വാഹനങ്ങളും അപകടത്തിൽപ്പെട്ടു. മലയാളികളും വാഗണര്‍ യാത്രക്കാരുമായിരുന്ന നാലുപേരാണ് മരിച്ചത്.കോഴിക്കോട് സ്വദേശിയും ബെംഗളൂരുവില്‍ സ്ഥിരതാമസക്കാരനുമായ മുഹമ്മദ് ഫാദില്‍, കൊച്ചി സ്വദേശി ശില്പ കെ. എന്നിവരെയാണ് തിരിച്ചറിഞ്ഞിട്ടുണ്ട് . മറ്റു രണ്ടുപേരെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചിട്ടില്ല. മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റി.
Read More » -
ചാവടിയിൽ ദേശീയപാത പൂർണമായി അടച്ച് തമിഴ്നാട്; നിർദേശങ്ങൾ പാലിക്കാത്തവരെ മടക്കി അയയ്ക്കും
കോയമ്പത്തൂർ: ഒമിക്രോൺ– കോവിഡ് കേസുകൾ കൂടിയതോടെ കോയമ്പത്തൂർ-വാളയാർ റൂട്ടിലെ ചാവടിയിൽ തമിഴ്നാട് ഉദ്യോഗസ്ഥ സംഘം പരിശോധന കൂടുതൽ കർശനമാക്കി.ബാരിക്കേഡുകൾ സ്ഥാപിച്ച് ദേശീയപാത പൂർണമായി ഇവിടെ അടയ്ക്കുകയും ചെയ്തു.വാളയാർ അതിർത്തി ചെക്പോസ്റ്റിനെ മറികടന്ന് വേലന്താവളം റൂട്ടിലൂടെ നിരവധി പേർ കടന്നു വരാൻ തുടങ്ങിയതോടെയാണ് ഇത്. തമിഴ്നാട്ടിലേക്കു വരുന്ന വാഹനങ്ങൾ ചാവടി സർവീസ് റോഡിലൂടെ തിരിച്ചുവിട്ട് ഉദ്യോഗസ്ഥരുടെ പരിശോധനയ്ക്കു ശേഷം മാത്രമേ കടത്തിവിടുകയുള്ളൂ.കോവിഡ് പ്രതിരോധ വാക്സീൻ 2 ഡോസ് പൂർത്തിയായ സർട്ടിഫിക്കറ്റോ ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റോ നിർബന്ധമാണ്. നിർദേശങ്ങൾ പാലിക്കാതെ എത്തുന്നവരെ വരും ദിവസങ്ങളിൽ മടക്കിഅയയ്ക്കുമെന്നും കർശന നടപടികളിലേക്കു കടക്കുമെന്നും ഉദ്യോഗസ്ഥ സംഘം മുന്നറിയിപ്പുനൽകി.പൊലീസ്, ആരോഗ്യം, റവന്യു, തദ്ദേശ വകുപ്പുകൾ സംയുക്തമായുള്ള ടീമാണ് പരിശോധനയ്ക്കുള്ളത്.
Read More »