India

  • ബെംഗളൂര്‍ രമേശ്വരം കഫേയില്‍ സ്ഫോടനം; 4 പേര്‍ക്ക് പരിക്ക്

    ബെംഗളൂരു : വൈറ്റ്ഫീല്‍ഡിലെ രമേശ്വരം കഫേയില്‍ ഉണ്ടായ സ്ഫോടനത്തില്‍ 4 പേർക്ക് പരിക്ക്. 3 ജീവനക്കാർക്കും കഫയില്‍ ഭക്ഷണം കഴിക്കാനെത്തിയ ഒരാള്‍ക്കുമാണ് അപകടത്തില്‍ പരിക്കേറ്റതെന്നാണ് വിവരം. വെള്ളിയാഴ്ച ഉച്ചയോടെയാണ് അപകടം നടന്നത്. ബാഗില്‍ വച്ചിരുന്ന വസ്തു പൊട്ടിത്തെറിച്ചെന്നാണ് പ്രാഥമിക റിപ്പോർട്ട്. ഇക്കാര്യം വിശദമായി പരിശോധിച്ച്‌ വരികയാണെന്ന് പോലീസ് അറിയിച്ചു. ഫയർഫോഴ്‌സും ബോംബ് സ്‌ക്വാഡും ഫോറൻസിക് സംഘവും സ്ഥലത്തെത്തിയിട്ടുണ്ട്.   ബെംഗളൂരുവിലെ ഏറ്റവും പ്രശസ്തമായ ഹോട്ടല്‍ ശൃഖലകളില്‍ ഒന്നാണ് രാമേശ്വരം കഫേ.

    Read More »
  • യാത്രക്കാരില്ല; ബംഗളൂരു-കോയമ്ബത്തൂര്‍ വന്ദേഭാരതിന്റെ സമയം മാറുന്നു

    കോയമ്പത്തൂർ: ബംഗളൂരു-കോയമ്ബത്തൂർ വന്ദേഭാരത് എക്സ്പ്രസ് ട്രെയിനിന്റെ സമയം മാറുന്നു .ഈ മാസം 11 മുതലാണ് പുതിയ സമയം. നിലവില്‍ ഉച്ചയ്ക്ക് 1.40ന് ബംഗളൂരു കന്‍റോണ്‍മെന്‍റില്‍ നിന്ന് പുറപ്പെടുന്ന ട്രെയിൻ പുതിയ സമയക്രമം അനുസരിച്ച്‌ 2.20നാകും പുറപ്പെടുക.കോയമ്ബത്തൂരില്‍നിന്ന് പുലർച്ച അഞ്ചിന് പുറപ്പെട്ടിരുന്ന ട്രെയിൻ 7.25നാണ് ഇനി പുറപ്പെടുക. ഡിസംബർ അവസാനം സർവിസ് തുടങ്ങിയ ഈ ട്രെയിൻ പല ദിവസങ്ങളിലും യാത്രക്കാരില്ലാതെയാണ് ഓടുന്നത്. വന്ദേഭാരതിന് മുമ്ബ് ബംഗളൂരു-കോയമ്ബത്തൂർ റൂട്ടില്‍ സർവീസ് നടത്തുന്ന ഉദയ് എക്സ്പ്രസ് അരമണിക്കൂർ വ്യത്യാസത്തിലാണ് പുറപ്പെടുന്നത്. വന്ദേഭാരത് ദൂരം കുറഞ്ഞ ഹൊസൂർ വഴിയാണെങ്കില്‍ ഉദയ് എക്സ്പ്രസ് ബംഗാർപേട്ട്, കുപ്പം വഴിയാണ് സർവിസ് നടത്തുന്നത്. 377 കിലോമീറ്റർ ദൂരം ആറു മണിക്കൂർ 25 മിനിറ്റ് കൊണ്ട് വന്ദേഭാരത് എത്തുമ്ബോള്‍ 432 കിലോമീറ്റർ ദൂരം പിന്നിടാൻ ആറ് മണിക്കൂർ 45 മിനിറ്റാണ് ഉദയ് എക്സ്പ്രസിന് വേണ്ടിവരുന്നത്. പുതുക്കിയ സമയമനുസരിച്ച്‌ ബംഗളൂരു കന്‍റോണ്‍മെന്‍റ് – കോയമ്ബത്തൂർ വന്ദേഭാരത് (20641) വ്യാഴം ഒഴികെയുള്ള ദിവസങ്ങളില്‍ ഉച്ച കഴിഞ്ഞ്…

    Read More »
  • ദക്ഷിണേന്ത്യയില്‍നിന്ന് മത്സരിക്കാന്‍ മോദി; രാമനാഥപുരത്തുനിന്ന് ജനവിധി തേടുമെന്ന് സൂചന

    ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി തമിഴ്നാട്ടിലെ രാമനാഥപുരത്തുനിന്ന് മത്സരിക്കുമെന്ന് സൂചന. ദക്ഷിണേന്ത്യയില്‍ ബി.ജെ.പിക്ക് കൂടുതല്‍ പ്രാധാന്യം നല്‍കാന്‍ മോദി ദക്ഷിണേന്ത്യയില്‍ മത്സരിക്കണമെന്ന് നേരത്തെ തന്നെ ആവശ്യമുയര്‍ന്നിരുന്നു. അതിന്റെ സൂചനകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ഉത്തര്‍പ്രദേശിലെ വരാണസി തന്നെയായിരിക്കും മോദിയുടെ പ്രഥമ മണ്ഡലം. രാമേശ്വരം ക്ഷേത്രം നിലനില്‍ക്കുന്നത് രാമനാഥപുരത്താണ്. തമിഴ്നാട്ടിലെത്തുമ്പോഴും, അയോധ്യയിലെ രാമക്ഷേത്ര ഉദ്ഘാടന വേളയിലും മോദി രാമേശ്വരം സന്ദര്‍ശിച്ചിരുന്നു. മുസ്ലിം ലീഗിന്റെ സിറ്റിങ് മണ്ഡലമാണ് രാമനാഥപുരം. മുസ്ലിം ലീഗിന്റെ നവാസ് കനിയാണ് നിലവില്‍ രാമനാഥപുരം എം.പി. അടുത്ത തെരഞ്ഞെടുപ്പിലും നവാസ് കനി തന്നെയാണ് രാമനാഥപുരത്ത് ഇന്‍ഡ്യ മുന്നണിയുടെ സ്ഥാനാര്‍ഥിയായി മത്സരിക്കുന്നത്. ദക്ഷിണേന്ത്യയില്‍ ബി.ജെ.പിക്ക് കാര്യമായ നേട്ടമുണ്ടാക്കാന്‍ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്. കര്‍ണാടകയിലും തെലങ്കാനയിലും കോണ്‍ഗ്രസ് ഭരണം പിടിച്ചതോടെ ദക്ഷിണേന്ത്യയിലേക്ക് കയറാനുള്ള ബി.ജെ.പിയുടെ ശ്രമങ്ങള്‍ നിലച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ലോക്സഭാ തെരഞ്ഞെടുപ്പില്‍ മോദിയെ മത്സരരംഗത്തിറക്കി പുതിയ നീക്കങ്ങള്‍ നടത്താന്‍ ബി.ജെ.പി ആലോചിക്കുന്നത്.  

    Read More »
  • ”സദസില്‍ ആരെങ്കിലും മലയാളികളുണ്ടോ?” മുംബൈ ഇന്ത്യന്‍സ് ആരാധകര്‍ക്കൊപ്പം മണിയുടെ പാട്ടുമായി സജന

    മുംബൈ: വനിതാ പ്രീമിയര്‍ ലീഗിലെ ആദ്യ മത്സരത്തിലെ അവസാന പന്തില്‍ സിക്സറടിച്ച് മുംബൈയെ വിജയത്തിലെത്തിച്ച താരമാണ് വയനാട്ടുകാരി സജന സജീവന്‍. ഇപ്പോഴിതാ മുംബൈയില്‍ ആരാധകര്‍ക്കൊപ്പം പാട്ടുപാടിയും ശ്രദ്ധേയയാരിക്കുകയാണ് ഈ 26 കാരി. കലാഭവന്‍ മണിയുടെ ‘ചാലക്കുടി ചന്തയ്ക്ക് പോകുമ്പോള്‍…’ എന്ന് തുടങ്ങുന്ന പാട്ടാണ് സജന ആലപിച്ചത്. കാണികളില്‍ ഒരാള്‍ക്കൊപ്പമാണ് വേദിയെ ഇളക്കിമറിച്ചത്. വീഡിയോ ഇതിനകം സമൂഹ മാധ്യമങ്ങളില്‍ വൈറലായി. ഉദ്ഘാടന മത്സരത്തില്‍ ഡല്‍ഹിക്കെതിരെയാണ് അവസാന പന്തില്‍ സിക്സറടിച്ച് ഈ ഓള്‍റൗണ്ടര്‍ ടീമിനെ വിജയത്തിലെത്തിച്ചത്. ഇതോടെ ടീമിന്റെ ഫിനിഷറുടെ റോളും മലയാളിതാരം ഉറപ്പിച്ചു. മുംബൈ ഇന്ത്യന്‍സ് ആരാധകര്‍ക്കായി സംഘടിപ്പിച്ച പരിപാടിക്കിടെയാണ് മലയാളം പാട്ടെത്തിയത്. മൈക്ക് കയ്യിലെടുത്ത സജന സദസില്‍ ആരെങ്കിലും മലയാളികളുണ്ടോയെന്ന് അന്വേഷിക്കുകയായിരുന്നു. ആരാധകരില്‍ ഒരാള്‍ എഴുന്നേറ്റു നിന്നു. അവരെ വേദിയിലേക്ക് ക്ഷണിക്കുകയും പാട്ട് പാടാന്‍ ഒപ്പം നിര്‍ത്തുകയുമായിരുന്നു. പിന്നീട് കണ്ടത് സദനിനെ ഇളക്കിമറിക്കുന്ന കലാഭവന്‍മണിയുടെ പാട്ട്. മുംബൈ ടീമിലെ വിദേശതാരങ്ങളടക്കമുള്ളവര്‍ പാട്ടിന് താളം പിടിക്കുകയും ചെയ്തു.   View this post…

    Read More »
  • മന്‍സൂര്‍ അലിഖാനെതിരെ വിധിച്ച പിഴ ഹൈക്കോടതി ഒഴിവാക്കി

    ചെന്നൈ: നടിമാരായ തൃഷ, ഖുശ്ബു, നടന്‍ ചിരംഞ്ജീവി എന്നിവര്‍ക്കെതിരെ മാനനഷ്ട ഹര്‍ജി സമര്‍പ്പിച്ചതിനെത്തുടര്‍ന്ന് മദ്രാസ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് മന്‍സൂര്‍ അലിഖാനെതിരെ വിധിച്ച പിഴ ഡിവിഷന്‍ ബെഞ്ച് ഒഴിവാക്കി. ജനശ്രദ്ധ നേടാനാണ് മന്‍സൂര്‍ അലിഖാന്‍ കോടതിയെ സമീപിച്ചതെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സിംഗിള്‍ ബെഞ്ച് ഒരു ലക്ഷം രൂപ പിഴ വിധിച്ചത്. ഇതിനെതിരെ സമര്‍പ്പിച്ച അപ്പീല്‍ പരിഗണിച്ച ഡിവിഷന്‍ ബെഞ്ച് പിഴ ഒഴിവാക്കുകയായിരുന്നു. എന്നാല്‍, മാനനഷ്ട നടപടി തുടരണമെന്ന മന്‍സൂര്‍ അലിഖാന്റെ ആവശ്യം തള്ളി. നടിമാരെ ബന്ധപ്പെടുത്തി നടത്തിയ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങളുടെ പേരില്‍ മന്‍സൂര്‍ അലിഖാനെതിരെ തൃഷയും ഖുശ്ബുവും ചിരംഞ്ജീവിയും നടത്തിയ പ്രതികരണമാണ് കേസിന് അടിസ്ഥാനം. മൂന്ന് താരങ്ങളില്‍നിന്നും ഒരു കോടിരൂപ വീതം നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. എന്നാല്‍, മന്‍സൂര്‍ അലിഖാന്‍ നടത്തിയ പരാമര്‍ശങ്ങളുടെപേരില്‍ ഇദ്ദേഹത്തിനെതിരെ തൃഷയായിരുന്നു മാനനഷ്ട ഹര്‍ജി സമര്‍പ്പിക്കേണ്ടതെന്ന് കോടതി അഭിപ്രായപ്പെടുകയായിരുന്നു.

    Read More »
  • ജെഎന്‍യുവില്‍ സംഘര്‍ഷം; നിരവധി വിദ്യാര്‍ഥികള്‍ക്ക് പരിക്ക്

    ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ സംഘര്‍ഷത്തില്‍ നിരവധി വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു. ക്യാമ്പസ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട യോഗത്തിനിടെയാണ് സംഘര്‍ഷമുണ്ടായത്. ഇന്നലെ രാത്രിയാണ് സംഘര്‍ഷം ഉണ്ടായത്. എസ്.എഫ്.ഐ-എബിവിപി പ്രവര്‍ത്തകര്‍ തമ്മിലായിരുന്നു സംഘര്‍ഷം. സ്‌കൂള്‍ ഓഫ് ലാംഗ്വേജിലെ തെരഞ്ഞെടുപ്പ് കമ്മിറ്റി അംഗങ്ങളുടെ തെരഞ്ഞെടുപ്പിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്നുണ്ടായ തര്‍ക്കം നിയന്ത്രണാതീതമാവുകയും അക്രമത്തിലേക്ക് നീങ്ങുകയുമായിരുന്നു. ചില വിദ്യാര്‍ഥികളെ സഫ്ദര്‍ജംഗ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ടെന്ന് സര്‍വകലാശാലയിലെ ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഒരാള്‍ വടികൊണ്ട് വിദ്യാര്‍ഥികളെ മര്‍ദിക്കുന്നതും മറ്റൊരാള്‍ ഒരാള്‍ വിദ്യാര്‍ഥികള്‍ക്ക് നേരെ സൈക്കിള്‍ എറിയുന്നത് സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്ന വീഡിയോകളില്‍ കാണാം. രണ്ടു സംഘടനകളും പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. യൂണിവേഴ്‌സിറ്റി അഡ്മിനിസ്‌ട്രേഷന്‍ സംഭവത്തില്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. പരിക്കേറ്റ വിദ്യാര്‍ഥികളുടെ എണ്ണവും സ്ഥിരീകരിച്ചിട്ടില്ല.

    Read More »
  • ഷിന്‍ഡെയെും ഉപമുഖ്യമന്ത്രിമാരെയും ഉച്ചഭക്ഷണത്തിന് ക്ഷണിച്ച് ശരദ് പവാര്‍; മഹാരാഷ്ട്രയില്‍ പുതുനീക്കം?

    മുംബൈ: എന്‍സിപി (ശരത്ചന്ദ്ര പവാര്‍) വിഭാഗം നേതാവ് ശരദ് പവാര്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെയും ഉപമുഖ്യമന്ത്രിമാരായ ദേവേന്ദ്ര ഫഡ്‌നാവിസ്, അജിത് പവാര്‍ എന്നിവരെയും തന്റെ വസതിയില്‍ ഉച്ചഭക്ഷണത്തിനു ക്ഷണിച്ച് കത്തയച്ചു. മഹാരാഷ്ട്രയില്‍ ബാരാമതി മണ്ഡലത്തില്‍ നാളെ വിവിധ പരിപാടികള്‍ ഉദ്ഘാടനം ചെയ്യാന്‍ നേതാക്കള്‍ എത്താനിരിക്കെയാണ് അപ്രതീക്ഷിത ക്ഷണം. പുണെ ജില്ലയിലെ ബാരാമതിയില്‍ വിദ്യാപ്രതിസ്താന്‍ കോളജില്‍ നടക്കുന്ന തൊഴില്‍മേള ഉള്‍പ്പെടുയുള്ള പരിപാടിയില്‍ പങ്കെടുക്കാനാണ് മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിമാരും എത്തുന്നത്. മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തശേഷം ആദ്യമായാണ് ബാരാമതിയില്‍ ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തുന്നതെന്നും ബാരാമതിയിലെ നമോ മഹാരോജര്‍ പരിപാടിയില്‍ പങ്കുചേരുന്നതില്‍ അതിയായ സന്തോഷമുണ്ടെന്നും ഷിന്‍ഡെയ്ക്ക് അയച്ച കത്തില്‍ ശരദ് പവാര്‍ പറയുന്നു. ശരദ് പവാറിന്റെ നേതൃത്വത്തിലുള്ള കോളജാണ് വിദ്യാപ്രതിസ്താന്‍. അതിനാല്‍ തന്നെ തന്റെ വസതയില്‍ ഒരുക്കുന്ന വിരുന്നില്‍ മറ്റു ക്യാബിനറ്റ് അംഗങ്ങളുമായി ചേര്‍ന്നു പങ്കെടുക്കണമെന്നും അദ്ദേഹം കത്തില്‍ ആവശ്യപ്പെട്ടു. 1999ല്‍ ശരദ് പവാര്‍ രൂപീകരിച്ച എന്‍സിപിയെ പിളര്‍ത്തി, എന്‍സിപിയുടെ ചിഹ്നവും പേരുമായി ശിവസേന ബിജെപി…

    Read More »
  • പാചകവാതക വില വീണ്ടും കൂട്ടി; വര്‍ധന തുടര്‍ച്ചയായ രണ്ടാം മാസം

    ന്യൂഡൽഹി: വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വില വര്‍ധിപ്പിച്ചു. 19 കിലോയുള്ള സിലിണ്ടറിന് 25 രൂപ 50 പൈസയാണ് വര്‍ധിപ്പിച്ചത്. തുടര്‍ച്ചയായ രണ്ടാം മാസമാണ് വില വര്‍ധിപ്പിക്കുന്നത്. ഡല്‍ഹിയില്‍ 25 രൂപയും മുംബൈയില്‍ 26 രൂപയുമാണ് വര്‍ധിച്ചത്. പുതിയ നിരക്ക് അനുസരിച്ച്‌ ഡല്‍ഹിയില്‍ വാണിജ്യ സിലിണ്ടര്‍ 1795 രൂപയായി. കൊല്‍ക്കത്തയില്‍ സിലിണ്ടര്‍ വില 1911 രൂപയായി. മുംബൈയില്‍ വാണിജ്യ സിലിണ്ടറിന്റെ നിരക്ക് 1749 രൂപയായപ്പോള്‍ ചെന്നൈയില്‍ 1960.50 രൂപയായും വര്‍ധിച്ചു. ഫെബ്രുവരിയില്‍ 14 രൂപയാണ് കൂട്ടിയത്. ഗാര്‍ഹിക സിലിണ്ടര്‍ വിലയില്‍ മാറ്റമില്ല.

    Read More »
  • മദ്യം  നല്‍കിയ ശേഷം കൂട്ടബലാത്സംഗം; പതിനാറും പതിനാലും വയസുള്ള പെണ്‍കുട്ടികളെ  മരത്തിൽ കെട്ടിത്തൂക്കിയ നിലയിൽ

    ലക്നൗ: പതിനാറും പതിനാലും വയസുള്ള പെണ്‍കുട്ടികളെ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഉത്തർപ്രദേശിലെ കാണ്‍പൂർ ജില്ലയില്‍ കോട്വാലിയിലാണ് സംഭവം. പെണ്‍കുട്ടികള്‍ ബലാത്സംഗത്തിനിരയായിരുന്നു. പ്രദേശത്തെ ഒരു കരാറുകാരന്റെ മകനും അനന്തിരവനും ചേർന്ന് നിർബന്ധിച്ച്‌ മദ്യം കുടിപ്പിച്ച ശേഷം പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്തെന്നാണ് ആരോപണം. ഇന്നലെ രാത്രിയാണ് പെണ്‍കുട്ടികളെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പെണ്‍കുട്ടികള്‍ക്ക് ക്രൂരമർദ്ദനമേറ്റിരുന്നു. ലൈംഗികാതിക്രമത്തിന് ഇരകളായതിന്റെ വീഡിയോയും പുറത്ത് വന്നിട്ടുണ്ട്. ഇന്നലെ വൈകിട്ട് പാടത്തേക്ക് പോയതാണ് പെണ്‍കുട്ടികളെന്ന് കുടുംബങ്ങള്‍ പറയുന്നു. ഏറെ വൈകിയിട്ടും തിരികെ വരാത്തതിനെ തുടർന്ന് വീട്ടുകാർ നടത്തിയ തെരച്ചിലിലാണ് മരത്തില്‍ തൂങ്ങിനില്‍ക്കുന്ന നിലയില്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. പെണ്‍കുട്ടികള്‍ക്ക് മദ്യം നല്‍കി പീഡിപ്പിച്ച പ്രതികള്‍ ശേഷം വീഡിയോ പകർത്തുകയും മരത്തിൽ കെട്ടിത്തൂക്കുകയായിരുന്നെന്നും  വീട്ടുകാർ ആരോപിച്ചു

    Read More »
  • ദേശീയ പാര്‍ട്ടികള്‍ക്കെല്ലാം ചേർന്ന് 3,077 കോടി; ബിജെപിക്കു മാത്രം 2,361 കോടി രൂപ 

    ഡല്‍ഹി: രാജ്യത്തെ ആറ് ദേശീയ പാർട്ടികളുടെ 2022-23 സാമ്പത്തിക വർഷത്തെ വരുമാനം 3,077 കോടിരൂപയാണെന്ന് അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് (എഡിആർ). ഇതില്‍ 2,361 കോടി രൂപയും ഭരണകക്ഷിയായ ബിജെപിക്കു ലഭിച്ചതാണ്. മൊത്തം തുകയുടെ 76.73 ശതമാനമാണിത്. കോണ്‍ഗ്രസിന് 452.375 കോടി രൂപ കിട്ടി, മൊത്തം തുകയുടെ 14.70 ശതമാനം. ബിജെപിക്കു തെരഞ്ഞെടുപ്പുബോണ്ടില്‍നിന്ന് 1294.15 കോടി ലഭിച്ചു.കോണ്‍ഗ്രസ് 171.02 കോടിയും ആം ആദ്മി പാർട്ടിക്കു 45.45 കോടിയും തെരഞ്ഞെടുപ്പ് ബോണ്ടുവഴി ലഭിച്ചുവെന്നും വിവരാവകാശ പ്രകാരം ലഭിച്ച രേഖയെ അടിസ്ഥാനമാക്കി എഡിആർ വ്യക്തമാക്കി.

    Read More »
Back to top button
error: