India
-
പോക്കറ്റില്‍ സൂക്ഷിച്ചിരുന്ന ഫോണ്‍ പൊട്ടിത്തെറിച്ചു; സ്വകാര്യ ഭാഗത്തും തുടയിലും ഗുരുതര പൊള്ളല്‍
ഭോപ്പാല്‍: അടുത്തകാലത്തായി ഏറ്റവും അധികം കേള്‍ക്കുന്ന അപകടങ്ങളില്‍ ഒന്നാണ് സ്മാര്‍ട്ഫോണുകള്‍ പൊട്ടിത്തെറിച്ചുണ്ടാകുന്നത്. ഞായറാഴ്ചയാണ് കേരളത്തില്‍ ആലപ്പുഴയില്‍ പാടത്ത് ക്രിക്കറ്റ് കളിക്കുന്നതിനിടെ ഫോണ്‍ ചെയ്ത യുവാവ് മിന്നലേറ്റ് ഫോണ്‍ പൊട്ടിത്തെറിച്ച് മരിച്ചത്. ഇപ്പോഴിതാ സമാനമായ മറ്റൊരു അപകടമുണ്ടായിരിക്കുകയാണ് മദ്ധ്യപ്രദേശില്‍. ബൈക്ക് ഓടിച്ചുകൊണ്ടിരിക്കെ പോക്കറ്റില്‍ കിടന്ന മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് യുവാവിന് ഗുരുതരമായി പരിക്കേറ്റു. മദ്ധ്യപ്രദേശിലെ രാജ്ഗര്‍ ജില്ലയിലുള്ള സാരംഗ്പൂരിലാണ് സംഭവം. പരിക്കേറ്റ അരവിന്ദ് എന്ന യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാള്‍ അപകടനില തരണം ചെയ്തതായാണ് വിവരം. നൈന്‍വാഡ സ്വദേശിയായ അരവിന്ദ് അടുത്തുള്ള മാര്‍ക്കറ്റില്‍ നിന്ന് പച്ചക്കറി വാങ്ങിയ ശേഷം ബൈക്കില്‍ വീട്ടിലേക്ക് മടങ്ങവെയായിരുന്നു അപകടം. ഹൈവേയിലൂടെയുള്ള യാത്രക്കിടെയായിരുന്നു അപകടം. അരവിന്ദ് ധരിച്ചിരുന്ന പോക്കറ്റില്‍ സൂക്ഷിച്ചിരുന്ന സ്മാര്‍ട് ഫോണാണ് പൊട്ടിത്തെറിച്ചത്. യുവാവിന്റെ തുടയ്ക്കും സ്വകാര്യഭാഗത്തും പൊള്ളലേറ്റിട്ടുണ്ട്. പൊട്ടിത്തെറിയുടെ ആഘാതത്തില്‍ ബൈക്കിന്റെ നിയന്ത്രണം വിട്ട് റോഡില്‍ വീണതിനെ തുടര്‍ന്ന് യുവാവിന്റെ തലയ്ക്കും പരിക്കേറ്റിട്ടുണ്ട്. അടുത്തിടെ വാങ്ങിയ ഫോണാണ് പൊട്ടിത്തെറിച്ചത്. രാത്രി ഫോണ്‍ ചാര്‍ജ് ചെയ്തിരുന്നാതായും വീട്ടില്‍…
Read More » -
ഹമാസ് അനുകൂല പ്രചാരണം; യുഎസില്‍ ഇന്ത്യന്‍ ഗവേഷകന്‍ അറസ്റ്റില്‍, നാടുകടത്തും
വാഷിങ്ടണ്‍: ഹമാസ് അനുകൂല പ്രചാരണം നടത്തിയെന്നാരോപിച്ച് യുഎസില്‍ ഇന്ത്യന്‍ ഗവേഷകന്‍ അറസ്റ്റില്‍. ജോര്‍ജ് ടൗണ്‍ സര്‍വകലാശാലയിലെ ബദര്‍ ഖാന്‍ സൂരിയെയാണ് അറസ്റ്റുചെയ്തത്. തിങ്കളാഴ്ച രാത്രി വിര്‍ജീനിയയിലെ വീടിന് പുറത്തുവെച്ച് സൂരി അറസ്റ്റിലായതായി പൊളിറ്റിക്കോ റിപ്പോര്‍ട്ട് ചെയ്തു. സൂരിയെ ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തതായും നാടുകടത്തല്‍ ഭീഷണി നേരിടുന്നതായും ഇയാളുടെ അഭിഭാഷകന്‍ പറഞ്ഞു. തിങ്കളാഴ്ച രാത്രി വിര്‍ജീനിയയില്‍ ബാദര്‍ താമസിച്ച വീട്ടില്‍നിന്നാണ് ‘മുഖംമൂടി ധരിച്ചെത്തിയ’ സംഘം അദ്ദേഹത്തെ അറസ്റ്റ് ചെയ്തു കൊണ്ടുപോയതെന്നാണ് റിപ്പോര്‍ട്ട്. ഡിപ്പാര്‍ട്‌മെന്റ് ഓഫ് ഹോംലാന്‍ഡ് സെക്യൂരിറ്റിയില്‍ നിന്നാണെന്നു പറഞ്ഞെത്തിയ സംഘം സര്‍ക്കാര്‍ ബാദറിന്റെ വീസ റദ്ദാക്കിയെന്നും അറിയിച്ചു. ബാദര്‍ ഖാന് ഭീകരബന്ധമുണ്ടെന്നും ആരോപിക്കുന്നു. ഇയാള്‍ ഹമാസ് ആശയങ്ങള്‍ പ്രചരിപ്പിക്കുകയും സമൂഹമാധ്യമത്തില്‍ യഹൂദ വിരോധം വളര്‍ത്താന്‍ ശ്രമിക്കുകയും ചെയ്യുന്നുവെന്നാണ് ഡിപ്പാര്‍ട്‌മെന്റ് ഓഫ് ഹോംലാന്‍ഡ് സെക്യൂരിറ്റി അസിസ്റ്റന്റ് സെക്രട്ടറി ട്രിഷ്യ മക്ലോക്ലിന്‍ പറഞ്ഞത്. വാഷിംഗ്ടണ്‍ ഡിസിയിലുള്ള ജോര്‍ജ്ജ്ടൗണ്‍ സര്‍വകലാശാലയിലെ എഡ്മണ്ട് എ. വാല്‍ഷ് സ്‌കൂള്‍ ഓഫ് ഫോറിന്‍ സര്‍വീസിലെ അല്‍ വലീദ് ബിന്‍…
Read More » -
പബ്ജി കാമുകനൊപ്പം ജീവിക്കാന്‍ നാല് മക്കളുമായി അതിര്‍ത്തികടന്നെത്തി; സീമ ഹൈദറിന് ഇന്ത്യയില്‍ കന്നിപ്രസവം; കുഞ്ഞിന് പേരിടാന്‍ സോഷ്യല്‍മീഡിയയോട് അഭ്യര്‍ഥന
ന്യൂഡല്‍ഹി: പബ്ജി ഗെയിമിലൂടെയുള്ള പ്രണയത്തിനൊടുവില്‍ കാമുകനൊപ്പം ജീവിക്കാനായി ഇന്ത്യയിലെത്തി വാര്‍ത്തകളില്‍ ഇടംനേടിയ സീമ ഹൈദറിന് കുഞ്ഞ് പിറഞ്ഞു. ചൊവ്വാഴ്ചയാണ് സീമ ഹൈദര്‍-സച്ചിന്‍ മീണ ദമ്പതിമാര്‍ക്ക് പെണ്‍കുഞ്ഞ് പിറന്നത്. ചൊവ്വാഴ്ച പുലര്‍ച്ചെ നാലുമണിയോടെ ഗ്രേറ്റര്‍ നോയിഡയിലെ കൃഷ്ണ ലൈഫ് ലൈന്‍ ആശുപത്രിയിലാണ് സീമ ഹൈദര്‍ പെണ്‍കുഞ്ഞിന് ജന്മം നല്‍കിയതെന്നും അമ്മയും കുഞ്ഞും സുഖമായിരിക്കുകയാണെന്നും അടുത്ത കുടുംബസുഹൃത്തായ അഡ്വ. എ.പി. സിങ് മാധ്യമങ്ങളോട് പറഞ്ഞു. സോഷ്യല്‍ മീഡിയ വഴി പെണ്‍കുട്ടിക്ക് ഒരു പേര് നിര്‍ദ്ദേശിക്കാന്‍ ഞാന്‍ ആളുകളെ ക്ഷണിക്കുന്നുവെന്നും അഭിഭാഷകന്‍ പറഞ്ഞു. ഒരു വര്‍ഷം മുന്‍പ് മാദ്ധ്യമങ്ങളില്‍ നിറഞ്ഞ് നിന്നിരുന്ന പേരായിരുന്നു സീമ ഹൈദര്‍. അനധികൃതമായി ഇന്ത്യയില്‍ പ്രവേശിച്ച് കാമുകനൊപ്പം താമസമാരംഭിച്ച സീമ ഹൈദര്‍ അറസ്റ്റിലായതിന് പിന്നാലെയായിരുന്നു പബ്ജി പ്രണയവും പാകിസ്താനില്‍നിന്ന് ഇന്ത്യയിലേക്കുള്ള നാടകീയയാത്രയുമെല്ലാം പുറംലോകമറിഞ്ഞത്. ഇതോടെ ഇവര്‍ വാര്‍ത്തകളില്‍ ഇടം പിടിച്ചു. ജാമ്യത്തിലിറങ്ങിയതിന് പിന്നാലെ യുവതി കാമുകനായ സച്ചിനെ വിവാഹം കഴിച്ചു. നോയിഡയില്‍ താമസിക്കുന്ന സീമയും ഭര്‍ത്താവ് സച്ചിനും ഇപ്പോള്‍ കണ്ടന്റ് ക്രിയേറ്റര്‍മാരാണ്.…
Read More » -
ഭാര്യക്ക് ചെലവിന് നല്‍കാതിരിക്കാന്‍ ജോലി ഉപേക്ഷിച്ചു; ഭര്‍ത്താവിനെ ‘എടുത്തുകുടഞ്ഞ്’ കോടതി
ഭുബനേശ്വര്‍: ഭാര്യക്ക് ചെലവിന് നല്‍കാതിരിക്കാന്‍ ഭര്‍ത്താവ് മനഃപൂര്‍വം ജോലി ഉപേക്ഷിച്ചത് പരിഷ്‌കൃത സമൂഹത്തിന് യോജിച്ച നടപടിയല്ലെന്ന് ഒഡിഷ ഹൈക്കോടതി. വിവാഹ മോചനം നേടിയ ഭാര്യയ്ക്കും കുട്ടിക്കും പ്രതിമാസം 15000 രൂപ ജീവനാംശം നല്‍കണമെന്ന ഉത്തരവിനെതിരെ യുവാവ് നല്‍കിയ ഹര്‍ജി തള്ളിയാണ് ഹൈക്കോടതി പരാമര്‍ശം. തൊഴിലില്ലാതെയിരിക്കുന്നതും മതിയായ യോഗ്യതകള്‍ ഉണ്ടായിട്ടും ഉത്തരവാദിത്വത്തില്‍ നിന്നൊഴിയാന്‍ ജോലിക്ക് പോകാതെയിരിക്കുന്നതും രണ്ടാണെന്ന് ജസ്റ്റിസ് ഗൗരിശങ്കര്‍ സതാപതി മാര്‍ച്ച് നാലിന് നടത്തിയ ഉത്തരവില്‍ വ്യക്തമാക്കി. 2016 ലാണ് ഹൈസ്‌കൂള്‍ അധ്യാപിക കൂടിയായ ഭാര്യ ഹിന്ദു വിവാഹ നിയമത്തിലെ സെക്ഷന്‍ 11, 12 എന്നിവ പ്രകാരം ജബല്‍പൂര്‍ കോടതിയില്‍ വിവാഹ മോചന കേസ് ഫയല്‍ ചെയ്യുന്നത്. സുപ്രീേേംകാടതി നിര്‍ദേശ പ്രകാരം പിന്നീട് നടപടികള്‍ റൂര്‍ക്കേല കോടതിയിലേക്ക് മാറ്റുകയായിരുന്നു. 2017ല്‍ 23,000 രൂപ ശമ്പളം ഉണ്ടായിരുന്ന യുവാവിനോട് കുടുംബ കോടതി പ്രതിമാസം 15000 രൂപ ജീവനാംശം നല്‍കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍, യുവാവ് താന്‍ 2023 മാര്‍ച്ച് ഒന്നുമുതല്‍ തൊഴില്‍ രഹിതനാണെന്നും ജീവനാംശം…
Read More » -
തെലങ്കാന മുഖ്യനെതിരെ വിവാദ പരാമര്‍ശ വീഡിയോ: വനിതാ മാധ്യമപ്രവര്‍ത്തകയെ വീടുവളഞ്ഞ് അറസ്റ്റ് ചെയ്തു
ഹൈദരാബാദ്: തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്കെതിരെ അപകീര്‍ത്തിപരമായ പരാമര്‍ശം പങ്കുവച്ചെന്ന് ആരോപിച്ച് മുതിര്‍ന്ന വനിതാ മാധ്യമപ്രവര്‍ത്തക അറസ്റ്റില്‍. ഇന്നു പുലര്‍ച്ചെ ഹൈദാരാബാദിലെ വീടു വളഞ്ഞാണ് മാധ്യമപ്രവര്‍ത്തക രേവതി പൊഗദാദന്തയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. രേവന്ത് റെഡ്ഡിക്കെതിരെ പള്‍സ് ന്യൂസ് ബ്രേക്ക് എന്ന യുട്യൂബ് ചാനലില്‍ പങ്കുവച്ച വിഡിയോയാണ് വിവാദമായത്. രേവതിയുടെ യുട്യൂബ് ചാനലിന്റെ ഓഫീസ് പൊലീസ് സീല്‍ ചെയ്തതായാണ് വിവരം. ഇവരുടെയും ഭര്‍ത്താവിന്റെയും ലാപ്‌ടോപ്പും മൊബൈല്‍ ഫോണുകളും പൊലീസ് കൈക്കലാക്കി. പൊലീസ് പുലര്‍ച്ചെ നാലോടെ വീട്ടിലെത്തിയ വിഡിയോയും രേവതി പങ്കുവച്ചിട്ടുണ്ട്. രേവതിയുടെ ചാനലില്‍ ഒരു വയോധികന്‍ മുഖ്യമന്ത്രിക്കെതിരെ നടത്തിയ പരാമര്‍ശങ്ങളാണ് വിവാദമായത്. സംസ്ഥാനത്ത് അരങ്ങേറുന്ന വിവിധ വിഷയങ്ങളിലുള്ള തന്റെ പ്രതിഷേധമാണ് അയാള്‍ വീഡിയോയില്‍ പറയുന്നത്. കോണ്‍ഗ്രസ് നേതാക്കളുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്.
Read More » -
ഒരു ലോക്കോ പൈലറ്റിന് എന്ത് കിട്ടും? റെയില്‍വേയുടെ കണക്കുകള്‍ ഇങ്ങനെ
ന്യൂഡല്‍ഹി: ലോകത്തിലെ തന്നെ ഏറ്റവും വലിയ ശൃംഖലയാണ് ഇന്ത്യന്‍ റെയില്‍വേയുടേത്. അതുകൊണ്ട് തന്നെ രാജ്യത്തെ ഏറ്റവും വലിയ തൊഴില്‍ ദാതാക്കളില്‍ ഒന്ന് കൂടിയാണ് ഇന്ത്യന്‍ റെയില്‍വേ. ജനങ്ങളുമായി ഇത്രയും അധികം ചേര്‍ന്ന് നില്‍ക്കുന്ന സംരംഭമായതിനാല്‍ തന്നെ ഇന്ത്യന്‍ റെയില്‍വേയിലേയും അതിലെ ജീവനക്കാരുടേയും കാര്യങ്ങള്‍ അറിയാന്‍ പൊതുജനത്തിന് എല്ലായ്പ്പോഴും വലിയ താത്പര്യമാണ്. റെയില്‍വേയില്‍ ജോലി നേടുകയെന്നത് പോലും രാജ്യത്തെ നല്ലൊരു പങ്ക് യുവാക്കളുടേയും സ്വപ്നമാണ്. തൊഴില്‍ സുരക്ഷ, കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനം എന്നിവയൊക്കെയാണ് ഇതിന് അടിസ്ഥാനം. റെയില്‍വേയില്‍ വിവിധ ജോലി ചെയ്യുന്നവരുടെ ശമ്പള സ്‌കെയിലിനെ കുറിച്ച് ആളുകള്‍ക്ക് അറിയാം. ട്രെയിന്‍ ഓടിക്കുന്ന ലോക്കോ പൈലറ്റിന് എത്ര രൂപ പ്രതിമാസം ലഭിക്കും എന്നത് വളരെ കൗതുകത്തോടെ ആളുകള്‍ അറിയാന്‍ ആഗ്രഹിക്കുന്ന കാര്യമാണ്. ലോക്കോ പൈലറ്റുമാര്‍ക്ക് രണ്ട് പാക്കേജ് ആയിട്ടാണ് ശമ്പളം ലഭിക്കുക. ബേസിക് പേമെന്റിന് പുറമേയാണ് ഒരാള്‍ എത്ര കിലോമീറ്റര്‍ ട്രെയിന്‍ ഓടിച്ചു എന്നതിലെ കണക്ക് ചേര്‍ക്കുന്നത്. ഇതിന് കിലോമീറ്റര്‍ അലവന്‍സ് അഥവാ റണ്ണിംഗം…
Read More » -
വ്യാജവാർത്ത എന്ന് ഗായിക കൽപന രാഘവേന്ദർ: ‘ആത്മഹത്യക്കു ശ്രമിച്ചില്ല, കഴിച്ച മരുന്നിന്റെ അളവു കൂടിപ്പോയി’
ഗായിക, നടി, അവതാരക എന്നീ നിലകളിലൊക്കെ പ്രശസ്തയാണ് കൽപ്പന രാഘവേന്ദർ. ടെലിവിഷൻ പരിപാടിയായ സ്റ്റാർ സിംഗർ സീസൺ 5ലെ വിജയിയായ കൽപ്പന പിന്നീട് ഇളയരാജ, എ.ആർ റഹ്മാൻ തുടങ്ങിയ നിരവധി പ്രമുഖ സംഗീത സംവിധായകരോടൊപ്പം വിവിധ ഭാഷകളായി 1600ലധികം ഗാനങ്ങൾ ആലപിച്ചു. കമലഹാസൻ നായകനായ ‘പുന്നഗൈ മന്നൻ’ എന്ന ചിത്രത്തിൽ അതിഥി വേഷവും ചെയ്തിരുന്നു. ജൂനിയർ എൻടിആർ അവതാരകനായ ബിഗ് ബോസ് തെലുങ്ക് സീസൺ ഒന്നിലും കൽപ്പന പങ്കെടുത്തു. പ്രശസ്ത പിന്നണി ഗായകൻ ടി. എസ് രാഘവേന്ദ്രയുടെ മകളായ കൽപ്പനയെക്കുറിച്ച് ഞെട്ടിക്കുന്ന ചില വാർത്തകളാണ് കഴിഞ്ഞ ദിവസങ്ങളിൽ മാധ്യമങ്ങൾ പുറത്തു വിട്ടത്. ഹൈദരാബാദ് നിസാംപേട്ടിലെ വസതിയിൽ വച്ച് താരം ആത്മഹത്യക്കു ശ്രമിച്ചു എന്നും ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു എന്നുമായിരുന്നു വാർത്തകൾ. പക്ഷേ ആ വാർത്തകൾ തെറ്റാണെന്നും ശരിയായ ഉറക്കം ലഭിക്കാത്ത ഇൻസോമ്നിയ രോഗത്തിന് കഴിച്ച മരുന്നിന്റെ അളവു കൂടിപ്പോയതു കൊണ്ടാണ് ആശുപത്രി വാസം വേണ്ടിവന്നതെന്നുമാണ് കല്പനയുടെ വിശദീകരണം. .…
Read More » -
സ്വർണക്കടത്തിലെ രാജ്ഞി നടി രന്യയ്ക്ക് ഉന്നത ബന്ധങ്ങൾ, ഉരുക്ക് ഫാക്ടറി സ്ഥാപിക്കാൻ നടിക്ക് മുൻ ബിജെപി സർക്കാർ 2 ഏക്കർ ഭൂമി അനുവദിച്ചു; കോൺഗ്രസ് മന്ത്രിമാർ നടിയെ രക്ഷിക്കാർ ശ്രമിച്ചതായും ആരോപണം
ബെംഗളൂരു വിമാനത്താവളത്തിൽ സ്വർണ കള്ളക്കടത്ത് കേസിൽ അറസ്റ്റിലായ നടി രന്യ റാവുവിന് ഉന്നത രാഷ്ട്രീയ ബന്ധങ്ങൾ. ഉരുക്ക് ഫാക്ടറി സ്ഥാപിക്കാൻ കർണാടകയിലെ മുൻ ബിജെപി സർക്കാർ 12 ഏക്കർ ഭൂമി അനുവദിച്ചതായി രേഖകൾ പുറത്ത് വന്നു. കന്നഡ സിനിമ നടിയും കർണാടക കേഡറിലെ ഡിജിപി റാങ്കിലുള്ള ഐ.പി.എസ് ഉദ്യോഗസ്ഥൻ രാമചന്ദ്ര റാവുവിൻ്റെ വളർത്തു മകളുമായ രന്യ റാവു ദുബൈയിൽ നിന്ന് സ്വർണം കടത്തിയ കേസിൽ ഈ മാസം 4നാണ് അറസ്റ്റിലായത്. നടിയെ കർണാടക ഹൈക്കോടതി 24 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. ഇതിനിടെ കേസിൽനിന്നു രക്ഷപ്പെടാൻ നടി സിദ്ധരാമയ്യ സർക്കാരിലെ മന്ത്രിമാരുടെ സഹായം ലഭിച്ചതായി ബിജെപി സംസ്ഥാന പ്രസിഡന്റ് ബി.വൈ വിജയേന്ദ്ര നിയമസഭയിൽ ആരോപിച്ചു. സ്വർണക്കടത്തു കേസിൽ ഒരാളെ കൂടി ഇന്നലെ ഡിആർഐ അറസ്റ്റ് ചെയ്തു. ബെംഗളൂരുവിലെ ഹോട്ടൽ ഉടമയുടെ മകനാണ് അറസ്റ്റിലായത്. രന്യ റാവുവിന്റെ സ്വർണക്കടത്തിൽ കേന്ദ്ര അന്വേഷണ ഏജൻസികളിലെ ഉദ്യോഗസ്ഥർക്കും ജ്വല്ലറി ഉടമകൾക്കും പങ്കുള്ളതായാണു സൂചന.…
Read More » -
സുപ്രീം കോടതി മുന്‍ ജഡ്ജി ജസ്റ്റീസ് വി. രാമസ്വാമി അന്തരിച്ചു; വിടവാങ്ങുന്നത് ഇംപീച്ച്മെന്റിന് വിധേയനായ ആദ്യ ജഡ്ജി
ചെന്നൈ: സുപ്രീം കോടതി മുന്‍ ജഡ്ജി ജസ്റ്റീസ് വി. രാമസ്വാമി (96) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ചെന്നൈയിലെ വസതിയിലായിരുന്നു അന്ത്യം. 1989 മുതല്‍ 1994 വരെ സുപ്രീംകോടതി ജഡ്ജിയായിരുന്നു. ഇന്ത്യയില്‍ ഇംപീച്ച്‌മെന്റ് നടപടികള്‍ നേരിട്ട ആദ്യ ജഡ്ജിയാണ് ജസ്റ്റീസ് വി. രാമസ്വാമി. പഞ്ചാബ്- ഹരിയാന ഹൈക്കോടതി ചീഫ് ജസ്റ്റീസായിരുന്നപ്പോള്‍ ഔദ്യോഗിക വസതിക്കായി അമിതമായി പണം ചെലവഴിച്ചതിനെ തുടര്‍ന്നാണ് ജസ്റ്റീസിനെതിരെ ഇംപീച്ച്‌മെന്റ് പ്രമേയം കൊണ്ടുവന്നത്. 1993 ല്‍ ആ പ്രമേയം പരാജയപ്പെട്ടു. 1953ലാണ് രാമസ്വാമി അഭിഭാഷകനായി ഔദ്യോഗിക ജീവിതം ആരംഭിച്ചത്. 1962ല്‍ അഡീഷണല്‍ ഗവണ്‍മെന്റ് പ്ലീഡറായും 1969ല്‍ സ്റ്റേറ്റ് പബ്ലിക് പ്രോസിക്യൂട്ടറായും നിയമിതനായ അദ്ദേഹം 1971ല്‍ മദ്രാസ് ഹൈക്കോടതി ജഡ്ജിയായി സ്ഥാനക്കയറ്റം നേടി. 1987ല്‍ പഞ്ചാബ്-ഹരിയാന ഹൈക്കോടതി ചീഫ് ജസ്റ്റീസായി നിയമിതനായ അദ്ദേഹം 1989ല്‍ സുപ്രീം കോടതിയി ജഡ്ജിയായത്. 1994ല്‍ അദ്ദേഹം സര്‍വീസില്‍ നിന്ന് വിരമിച്ചു.
Read More »