India
-
പുറത്തുനിന്ന് ബിരിയാണിയും തണ്ണിമത്തനും കഴിച്ചു, ഒരു കുടുംബത്തിലെ നാലുപേർക്ക് ദാരുണാന്ത്യം, മരണം ഭക്ഷ്യവിഷബാധയെത്തുടർന്ന്?
മുംബൈ: മുംബൈയിലെ പൈധോനിയിൽ ബിരിയാണിയും തണ്ണിമത്തനും കഴിച്ച പിന്നാലെ ഒരു കുടുംബത്തിലെ നാലുപേർ മരിച്ചു. ഭക്ഷ്യവിഷബാധയെന്നാണ് സംശയം. ഭക്ഷണം കഴിച്ചതിന് ശേഷമാണ് നാല് പേർക്കും അസ്വസ്ഥതയുണ്ടായതെന്നാണ് വിവരം. ഭക്ഷണത്തിൽ നിന്നും വിഷബാധയുണ്ടായതിനെ തുടർന്നാണ് മരണമെന്നാണ് പ്രാഥമിക നിഗമനം. അബ്ദുള്ള ദൊക്കാർഡിയ (40), ഭാര്യ നസ്രീൻ ദൊക്കാർഡിയ (35), മക്കളായ അയിഷ (16), സെയിനബ് (13) എന്നിവരാണ് മരിച്ചത്. കഴിഞ്ഞ ഏപ്രിൽ 25ന് രാത്രി നടന്ന അത്താഴവിരുന്നിന് ശേഷമാണ് മരണം സംഭവിച്ചത്. അടുത്ത ബന്ധുക്കളുൾപ്പെടെ ഒമ്പത് പേർ രാത്രി പത്തരയോടെ ഒരുമിച്ച് ഭക്ഷണം കഴിച്ചിരുന്നു. ബിരിയാണിയായിരുന്നു കഴിച്ചത്. തുടർന്ന് ബന്ധുക്കൾ മടങ്ങിപ്പോയി. രാത്രി ഒന്നരയോടെ മരിച്ച നാലുപേർ തണ്ണിമത്തൻ കഴിച്ചതായും പറയപ്പെടുന്നു. ഏപ്രിൽ 26-ന് പുലർച്ചെ അഞ്ചരയോടെ നാലുപേർക്കും ഛർദ്ദിയും വയറിളക്കവും ഉൾപ്പെടെയുള്ള കടുത്ത അസ്വസ്ഥതകൾ ഉണ്ടായി. ആദ്യം കുടുംബം ഡോക്ടറെ കാണിച്ചെങ്കിലും പിന്നീട് മുംബൈയിലെ ജെ ജെ ആശുപത്രിയിലേക്ക് മാറ്റി.
Read More » -
ഹോസ്റ്റലിൽ അതിക്രമിച്ചു കയറി 67 കാരൻ എംബിഎ വിദ്യാർഥിനിയെ ക്രൂരമായി പീഡിപ്പിച്ചു, ഹോസ്റ്റലിനു സമീപം കട നടത്തുന്ന പ്രതി അറസ്റ്റിൽ
ഭുവനേശ്വർ: ഒഡീഷയുടെ തലസ്ഥാനമായ ഭുവനേശ്വറിൽ പെൺകുട്ടികളുടെ ഹോസ്റ്റലിൽ അതിക്രമിച്ചു കയറി എംബിഎ വിദ്യാർഥിനിയെ ക്രൂരമായി പീഡിപ്പിച്ചു. സംഭവത്തിൽ 67 കാരൻ അറസ്റ്റിലായി. ഹോസ്റ്റലിനു സമീപം പലചരക്ക് കട നടത്തുന്ന ദീപക് പ്രധാൻ എന്നയാളെയാണ് ഇൻഫോ വാലി പോലീസ് പിടികൂടിയത്. നഗരത്തിലെ ഗംഗാപദ പ്രദേശത്താണ് സംഭവം. ഛത്തീസ്ഗഢിലെ ബിലാസ്പുർ സ്വദേശിനിയായ വിദ്യാർഥിനിയാണ് ഇരയായത്. ഹോസ്റ്റലിനോട് ചേർന്ന് കട നടത്തുന്ന ഇയാൾ സുരക്ഷാ ക്രമീകരണങ്ങൾ മറികടന്ന് അകത്ത് പ്രവേശിക്കുകയും പെൺകുട്ടിയെ പീഡിപ്പിക്കുകയുമായിരുന്നു. ആദ്യം ഭയന്നുപോയ വിദ്യാർഥിനി പിന്നീട് പോലീസിനെ സമീപിച്ച് പരാതി നൽകി. ഇൻഫോ വാലി പോലീസ് സ്റ്റേഷനിൽ റജിസ്റ്റർ ചെയ്ത പരാതിയുടെ അടിസ്ഥാനത്തിൽ പ്രതിയെ ഉടൻ കസ്റ്റഡിയിലെടുത്തു. അതേസമയം പീഡനത്തിനിരയായ പെൺകുട്ടിയെ പോലീസ് വൈദ്യപരിശോധനയ്ക്ക് വിധേയയാക്കി. അതീവ സുരക്ഷയുള്ള പെൺകുട്ടികളുടെ ഹോസ്റ്റലിൽ പ്രതി എങ്ങനെ പ്രവേശിച്ചു എന്നതിനെക്കുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഹോസ്റ്റലിലെ സുരക്ഷാ വീഴ്ചകളെക്കുറിച്ചും പോലീസ് വിശദീകരണം തേടും. ചോദ്യം ചെയ്യലിനു ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി ജുഡീഷ്യൽ കസ്റ്റഡിയിൽ വിടുമെന്ന്…
Read More » -
നിങ്ങളുടെ വോട്ട് ഞങ്ങൾക്ക് ആവശ്യമുണ്ട്, നിങ്ങൾ ഞങ്ങൾക്ക് വോട്ട് ചെയ്യുക, ഞങ്ങൾ നിങ്ങളെ തൃണമൂൽ കോൺഗ്രസിൽ നിന്ന് മോചിപ്പിക്കും….ഇതാണ് മോദിയുടെ ഉറപ്പ്
കൊൽക്കത്ത: ‘എനിക്ക് രക്തം തരൂ, ഞാൻ നിങ്ങൾക്ക് സ്വാതന്ത്ര്യം തരാം’എന്ന നേതാജി സുഭാഷ് ചന്ദ്രബോസിന്റെ വിഖ്യാതമായ ആഹ്വാനം ഓർമിപ്പിച്ച് ബംഗാളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രചാരണം. നേതാജിയുടെ ആഹ്വാനം കേട്ട് രാജ്യം എല്ലാം നൽകി. ഇന്ന് ബംഗാളിനോട് എനിക്ക് പറയാനുള്ളത്, നിങ്ങളുടെ വോട്ട് ഞങ്ങൾക്ക് ആവശ്യമുണ്ട്. നിങ്ങൾ ഞങ്ങൾക്ക് വോട്ട് ചെയ്യുക, ഞങ്ങൾ നിങ്ങളെ തൃണമൂൽ കോൺഗ്രസിൽ നിന്ന് മോചിപ്പിക്കും. ബംഗാളിലെ മതുവ മേഖലയിൽ വോട്ടഭ്യർത്ഥിക്കുമ്പോഴാണ് പ്രധാനമന്ത്രിയുടെ ആഹ്വാനം. ബംഗാളിൽ ‘തൃണമൂൽ കോൺഗ്രസിന്റെ മഹാ ജംഗിൾ രാജിൽ’നിന്ന് സ്വാതന്ത്ര്യം നേടിത്തരാമെന്നാണ് പ്രധാനമന്ത്രിയുടെ വാഗ്ദാനം. ബുധനാഴ്ച നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടത്തിന് മുമ്പുള്ള പ്രചാരണത്തിന്റെ അവസാന ഘട്ടത്തിലായിരുന്നു പ്രധാനമന്ത്രി. തൃണമൂൽ കോൺഗ്രസിന്റെ മഹാ ജംഗിൾ രാജിൽ നിന്ന് മോചനം, തൃണമൂൽ കോൺഗ്രസിന്റെ ഭയപ്പെടുത്തലിൽനിന്ന് മോചനം, തൃണമൂൽ കോൺഗ്രസിന്റെ അഴിമതിയിൽ നിന്ന് മോചനം, പെൺമക്കൾക്ക് നേരെ ചെയ്യുന്ന പീഡനങ്ങളിൽ നിന്ന് മോചനം, തൊഴിലില്ലായ്മയിൽ നിന്ന് മോചനം നുഴഞ്ഞുകയറ്റക്കാരിൽ നിന്ന് മോചനം, കലാപകാരികളിൽ നിന്ന്…
Read More » -
ഇറാന്റെ ആക്രമണങ്ങള്‍ ചെറുക്കാന്‍ അയണ്‍ഡോമും സൈനികരെയും യുഎഇയ്ക്ക് വിട്ടുകൊടുത്ത് നെതന്യാഹു; യഥാര്‍ഥ സുഹൃത്തുക്കള്‍ ആരെന്നു കണ്ണു തുറപ്പിച്ച നിമിഷമെന്ന് യുഎഇ; നടപടി യുദ്ധത്തിന്റെ ആദ്യ ഘട്ടത്തില്‍; അറബ്- ഇസ്രയേല്‍ സൗഹൃദം പുതിയ തലത്തില്‍
ന്യൂയോര്‍ക്ക്: ഇറാനുമായുള്ള യുദ്ധത്തിന്റെ ആരംഭത്തില്‍തന്നെ അയണ്‍ഡോം വ്യോമപ്രതിരോധ സംവിധാനങ്ങളും സൈനികരെയും ഇസ്രയേല്‍ യുഎഇക്കു വിട്ടുനല്‍കിയിരുന്നെന്നു വെളിപ്പെടുത്തല്‍. രണ്ട് ഇസ്രയേലി ഉദ്യോഗസ്ഥരെയും ഒരു യുഎസ് ഉദ്യോഗസ്ഥനെയും ഉദ്ധരിച്ച് ആക്‌സിയോസ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഇസ്രായേലും യുഎഇയും തമ്മിലുള്ള സൈനിക, സുരക്ഷാ, രഹസ്യാന്വേഷണ സഹകരണം യുദ്ധകാലത്ത് പുതിയ ഉയരങ്ങളിലെത്തിയിരിക്കുന്നു എന്നതാണ് ഇതു വ്യക്തമാക്കുന്നത്. യുദ്ധസമയത്ത് അയണ്‍ ഡോം സംവിധാനം വിന്യസിച്ച കാര്യം ഇതിനുമുമ്പ് പരസ്യമാക്കിയിരുന്നില്ല. യുദ്ധം തുടങ്ങിയത് മുതല്‍, മേഖലയിലെ മറ്റേതൊരു രാജ്യത്തേക്കാളും കൂടുതല്‍ ഇറാന്‍ ലക്ഷ്യംവച്ചതും യുഎഇയെയാണ്. എമിറാത്തി പ്രതിരോധ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, ഇറാന്‍ ഏകദേശം 550 ബാലിസ്റ്റിക്, ക്രൂയിസ് മിസൈലുകളും 2,200-ലധികം ഡ്രോണുകളും യുഎഇക്ക് നേരെ പ്രയോഗിച്ചു. മിക്ക മിസൈലുകളും ഡ്രോണുകളും തടഞ്ഞുനിര്‍ത്തിയെങ്കിലും, ചിലത് രാജ്യത്തെ സൈനിക- ജനവാസ കേന്ദ്രങ്ങളില്‍ പതിച്ചു. യുഎഇ നേരിട്ട ശക്തമായ ആക്രമണങ്ങളാണ് ഇസ്രയേലില്‍നിന്ന് സഹായം തേടാന്‍ രാജ്യത്തെ പ്രേരിപ്പിച്ചു. എമിറാത്തി പ്രസിഡന്റ് മുഹമ്മദ് ബിന്‍ സായിദുമായി നടത്തിയ ഫോണ്‍ സംഭാഷണത്തിന് ശേഷം ഇസ്രായേല്‍ പ്രധാനമന്ത്രി…
Read More » -
കൂറുമാറ്റ നിരോധന നിയമ ലംഘനം, ബിജെപിയ്ക്ക് പോയ എംപിമാരെ അയോഗ്യരാക്കണമെന്ന് ആം ആദ്മി; രാജ്യസഭാധ്യക്ഷന് കത്ത് നല്കി
ന്യൂഡൽഹി: ബിജെപിയിൽ ചേർന്ന ഏഴ് എംപിമാരെയും അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യസഭാ ചെയർമാൻ സി.പി. രാധാകൃഷ്ണന് അപേക്ഷ നൽകി എഎപി. പാർട്ടിയുടെ മുതിർന്ന നേതാവും എംപിയുമായ സഞ്ജയ് സിങ്ങാണ് ഞായറാഴ്ച കത്ത് കൈമാറിയത്. ഏഴ് എംപിമാരുടെ നീക്കത്തിലൂടെ ഉണ്ടായിരിക്കുന്നത് കൂറുമാറ്റ നിരോധന നിയമത്തിന്റെ വ്യക്തമായ ലംഘനമാണെന്ന് സിങ് വാർത്താസമ്മേളനത്തിൽ ആരോപിച്ചു. വെള്ളിയാഴ്ചയാണ് എംപിമാരായ രാഘവ് ഛദ്ദ, അശോക് മിത്തൽ, സന്ദീപ് പാഠക്, ഹർഭജൻ സിങ്, രാജേന്ദ്ര ഗുപ്ത, വിക്രം സാഹ്നി, സ്വാതി മലിവാൾ എന്നിവർ എഎപിയിൽനിന്ന് രാജിവെച്ച് ബിജെപിയിൽ ചേരുന്നതായി പ്രഖ്യാപിച്ചത്. അരവിന്ദ് കെജ്‌രിവാളിന്റെ നേതൃത്വത്തിലുള്ള പാർട്ടി, അടിസ്ഥാന തത്വങ്ങളിൽനിന്നും മൂല്യങ്ങളിൽനിന്നും വ്യതിചലിക്കുകയാണെന്ന് പാർട്ടിവിട്ട എംപിമാർ ആരോപിച്ചിരുന്നു. അതേസമയം, പാർട്ടിയുടെ തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളിൽ മൂന്നിൽ രണ്ടുപേർ മറ്റൊരു പാർട്ടിക്കൊപ്പം ചേർന്നാൽ കൂറുമാറ്റ നിരോധന നിയമപ്രകാരമുള്ള അയോഗ്യത ബാധിക്കില്ലെന്നാണ് രാഘവ് ഛദ്ദ ഉയർത്തുന്നവാദം. രാജ്യസഭയിൽ പത്ത് അംഗങ്ങളാണ് എഎപിക്കുള്ളത്. ഇതിൽ ഏഴുപേരാണ് ബിജെപിയിൽ ചേർന്നത്. അതിനാൽതന്നെ അയോഗ്യത ബാധകമാകില്ലെന്നാണ് ഇവർ പറയുന്നത്. എന്നാൽ, മുതിർന്ന…
Read More » -
ഡൽഹിയിൽ നിന്നും പറന്നുയരുന്നതിനിടെ സ്വിസ് എയർ വിമാനത്തിന്റെ എഞ്ചിൻ തകരാറിലായി, തീപിടിച്ചു, ആറ് പേർക്ക് പരിക്ക്
ന്യൂഡൽഹി: ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും പറന്നുയരുന്നതിനിടെ സ്വിസ് എയർ വിമാനത്തിന്റെ എഞ്ചിൻ തകരാറിലായി തീപിടിച്ചു. അപകടത്തിൽ ആറ് പേർക്ക് പരിക്ക്.അടിയന്തര സ്ലൈഡുകൾ ഉപയോഗിച്ച് എല്ലാ യാത്രക്കാരെയും റൺവേയിൽ നിന്ന് ഒഴിപ്പിച്ചതായി അധികൃതർ പറഞ്ഞു. സൂറിച്ചിലേക്ക് പോകാനുയർന്ന വിമാനത്തിലാണ് അപകടമുണ്ടായത്. പരിക്കേറ്റ യാത്രക്കാരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുലർച്ചെ 1.08 ന് എയർബസ് എ330 വിമാനം പറന്നുയരാൻ തുടങ്ങിയപ്പോൾ ഒരു എഞ്ചിനിന്റെ എഞ്ചിൻ തകരാറിലാവുകയും തീപിടിത്തമുണ്ടാകുകയും ചെയ്യുകയായിരുന്നു. 228 യാത്രക്കാരും നാല് പിഞ്ചുകുഞ്ഞുങ്ങളും വിമാനത്തിൽ ഉണ്ടായിരുന്നുവെന്ന് സ്വിസ് എയർലൈന്റെ പ്രസ്താവനയിൽ പറയുന്നു, “പറന്നുയർന്ന് കുറച്ച് സമയത്തിന് ശേഷം, ഇന്ത്യയിലെ പ്രാദേശിക സമയം പുലർച്ചെ ഒരു മണിക്ക് ശേഷം, ഒരു എഞ്ചിനിൽ ഒരു തകരാർ സംഭവിച്ചു.അപകടാവസ്ഥാ ജീവനക്കാർ പറന്നുയരാൻ വിസമ്മതിച്ചു, സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം മുൻകരുതലായി വിമാനം ഒഴിപ്പിക്കാൻ തീരുമാനിച്ചു. പരിക്കേറ്റ യാത്രക്കാർക്ക് വൈദ്യസഹായം ലഭിക്കുന്നുണ്ട്, ജീവനക്കാർക്ക് പരിക്കില്ല,” എയർലൈൻ അറിയിച്ചു. അപകടസാധ്യത തിരിച്ചറിഞ്ഞ് അതിവേഗ നടപടി സ്വീകരിച്ചത് വലിയ ദുരന്തം ഒഴിവാക്കി.…
Read More »



